Home More Crime ”അടുത്ത വർഷം വോട്ടു ചോദിയ്ക്കാൻ ഈ വഴിവരുമല്ലോ? അപ്പോൾ കാണാം..”

”അടുത്ത വർഷം വോട്ടു ചോദിയ്ക്കാൻ ഈ വഴിവരുമല്ലോ? അപ്പോൾ കാണാം..”

2090
0
നീതി തേടി മത്തായിയുടെ കുടുംബം

കൊച്ചി: പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പത്തനം തിട്ട പോലിസ് മേധാവി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീബ സമര്‍പ്പിച്ച ഹരജി പരിഗണിക്കവയെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണ പുരോഗതി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും കോടതി പോലിസിനോട് നിര്‍ദേശിച്ചു. കേസിൽ സിബി ഐ അന്വേഷണം വേണമെന്ന ഭാര്യയുടെ ആവശ്യത്തിൽ സര്‍ക്കാരിന്റെ നിലപാടും ഹൈക്കോടതി തേടി.

വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ കർഷകൻ മത്തായിയുടെ മൃതശരീരം നീതികാത്ത് മോർച്ചറിയിൽ ഇരിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു . വനപാലകരുടെ ഭാഗത്തു ഗുരുതരമായ വീഴ്ച്ച സംഭവിച്ചു എന്ന് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടും ഒരു കുറ്റവാളിയെയും അറസ്റ്റ് ചെയ്യാൻ ഇതുവരെ സർക്കാരിന് ആയില്ല . കണ്ണീരൊഴുക്കി ഭാര്യയും മക്കളും ഉറക്കം വരാത്ത രാത്രികളുമായി ഓരോദിവസവും തള്ളി നീക്കുന്നു .

”ജസ്റ്റിസ് ഫോർ പൊന്നു ”എന്ന മുദ്രാവാക്യം കേരളത്തിലെ കർഷക സമൂഹം ഒന്നാകെ ഏറ്റെടുത്തു കഴിഞ്ഞു എന്ന് മുൻ മന്ത്രി പി ജെ ജോസഫ് പറഞ്ഞു. ഇത് മാനുഷിക അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് എന്ന് തിരിച്ചറിഞ്ഞ് പി.പി.മത്തായിയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണം എന്ന് വനം വകുപ്പു മന്ത്രി ശ്രീ കെ രാജുവിനെ നേരിട്ട് കണ്ട് മുൻ മന്ത്രിയും തൊടുപുഴ എം എൽ എ യുമായ പി ജെ ജോസഫ് ആവശ്യപ്പട്ടു.

”മത്തായിയുടെ മൃതദേഹം സംസ്കരിക്കാതെ കുടുംബം നീതി തേടുമ്പോഴും നടപടികൾ വൈകിക്കുന്നത്‌ അപലപനീയം ആണ്. ഒൻപതംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ച വ്യക്തി. അദ്ദേഹത്തിന്റെ വിയോഗം മൂലം ദുരിതത്തിലായ കുടുംബാംഗങ്ങൾക്ക് അടിയന്തര ധന സഹായവും നൽകുവാൻ സർക്കാർ തയ്യാറാകണം. ഈ കാര്യങ്ങൾ എല്ലാം വനം വകുപ്പ് മന്ത്രി കെ.രാജുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടന്ന് ഈ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.” പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

മത്തായിയുടെ ജഡം സംസ്കരിക്കണോ വേണ്ടയോ എന്ന് വീട്ടുകാർ തീരുമാനിക്കട്ടെ എന്നാണ് മന്ത്രി രാജു പറഞ്ഞത് . അയാളുടെ വീട് സന്ദർശിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കൊല്ലപ്പെട്ട മത്തായിയുടെ മൃതദേഹം ഇനിയും സംസ്കരിച്ചിട്ടില്ല. മരണത്തിനു ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കുടുംബാംഗങ്ങൾ . സർക്കാർ നിലപാട് അറിയാൻ കാത്തിരിക്കയാണ് അവർ ,

ഇപ്പോഴത്തെ അന്വേഷണത്തിൽ മത്തായിയുടെ കുടുംബം തൃപ്തരല്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത് . മത്തായിയെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് കാണാതായ രണ്ടു മൊബൈൽ ഫോണുകൾ സംബന്ധിച്ച ദുരൂഹതകൾ നിലനിൽക്കുന്നു.

മത്തായിയുടെ പരിചയക്കാരനായ ഒരാളുടെ മൊഴിയിൽ തൂങ്ങിയാണ് ഇപ്പോൾ വനപാലകർ രക്ഷപ്പെടാൻ നോക്കുന്നത്. മത്തായിയെ കുടുക്കാൻ നടന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഈ മൊഴി എന്ന് കർഷകർ ആരോപിക്കുന്നു. ഇപ്പോഴത്തെ അന്വേഷണം നീതിപൂർവ്വമല്ലെന്നാണ് ആക്ഷേപം.

ജനരോഷം ശക്തമായിട്ടും വനം വകുപ്പു മന്ത്രിയോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ ഈ പ്രശ്നത്തിൽ ഇടപെടാത്തതും ആളുകളെ രോഷാകുലരാക്കിയിട്ടുണ്ട് . വനം മന്ത്രി മത്തായിയുടെ വീട് സന്ദർശിക്കാൻ ഇനിയും തയാറായിട്ടില്ല . .മത്തായിയുടെ ജഡം സംസ്കരിക്കണോ വേണ്ടയോ എന്ന് വീട്ടുകാർ തീരുമാനിക്കട്ടെ എന്നാണ് വനം മന്ത്രി രാജു പറഞ്ഞത് . അയാളുടെ വീട് സന്ദർശിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇത് കർഷകരെ രോഷാകുലരാക്കിയിട്ടുണ്ട് . അടുത്തവർഷം നിയമസഭ തിരഞ്ഞെടുപ്പ് ഉണ്ടെന്ന കാര്യം ഭരിക്കുന്നവർ മറക്കരുതെന്ന് കർഷകർ ഓർമ്മിപ്പിക്കുന്നു . കൃഷി വ്യാപനത്തിനായി ഓടി നടക്കുന്ന മന്ത്രി വി.എസ്.സുനിൽകുമാർ ഈ കർഷകകുടുംബത്തിന്റെ കണ്ണീർ കാണാതെ പോകരുതെന്നും കർഷകർ പറയുന്നു. മലയോരത്തു വീണ കർഷക രക്തം അത്ര പെട്ടെന്നു ഒഴുകി പോകില്ല. കർഷകരെ ബലി കൊടുത്തുകൊണ്ടാവരുത് വന സംരക്ഷണം. മലയോര കർഷകർ ഒറ്റക്കെട്ടായി ഓർമ്മിപ്പിക്കുന്നു.

മത്തായിയുടെ കുടുംബം

കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെട‌ിവച്ചു കൊന്നിട്ട് ആ പന്നിയുടെ ജഡത്തിന്റെ മുകളിൽ ഒരു കാൽ കയറ്റി വച്ചു ഒരു ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇട്ടു എന്ന ഒറ്റ കാരണത്താലാണ് മൂന്നുമാസം മുൻപ് ഒരുകർഷകന്റെ തോക്ക് ലൈസൻസ് വനപാലകർ റദ്ദാക്കിയത് . അതേസമയം ഒരു സിസിടിവി ക്യാമറ നശിപ്പിച്ചു എന്നാരോപിച്ചു ഒരു പാവം കർഷകനെ പിടിച്ചു കൊണ്ടുപോയി മർദ്ദിച്ചു കൊന്നു കിണറ്റിൽ ഇട്ടിട്ട് ഇതുവരെ ഒരു വനപാലകനെയും അറസ്റ്റ് ചെയ്തിട്ടില്ല.

കർഷകന് ഒരിക്കലും ഒരിടത്തുനിന്നും നീതിയും ന്യായവും കിട്ടില്ല എന്നതിന് വ്യക്തമായ സൂചനയാണ് ഈ കേസിന്റെ അന്വേഷണ പ്രഹസനം ! കർഷകൻ സംഘടിത ശക്തിയല്ലല്ലോ ! അവനു എന്നും കുടിക്കാൻ കണ്ണീരു തന്നെ.

”എന്റെ പൊന്നുച്ചായൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അതിനുള്ള ഒരു കാരണവുമില്ല . അവർ കൊന്നു കിണറ്റിലിട്ടതാണ്. ” മത്തായിയുടെ ഭാര്യ ഷീബ കണ്ണീരോടെ ചാനലുകൾക്ക് മുൻപിൽ പറഞ്ഞ വാക്കുകൾ ആർക്കു മറക്കാനാവും ? ”ഈ ക്രൂരത ചെയ്തവരെ വെറുതെ വിടില്ല. നിയമപരമായി എന്തൊക്കെ ചെയ്യാമോ അതൊക്കെ ഞാൻ ചെയ്യും. ഇനിയാർക്കും ഇതുപോലെ സംഭവിക്കരുത്. അവർക്ക് പണമായിരുന്നു ആവശ്യമെങ്കിൽ കൊടുക്കാമായിരുന്നല്ലോ. അതിന് ഈ ക്രൂരത കാട്ടണമായിരുന്നോ ” ഷീബയുടെ ആ ചോദ്യം ഓരോ കർഷകന്റെയും നെഞ്ചിൽനിന്നു വരുന്ന ചോദ്യമാണ് .

”വൈകീട്ട് നാല് മണിയോടെയാണ് വീട്ടിൽനിന്ന് ബലമായി പൊന്നുച്ചായനെ കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന യുവാവിനെ സ്കൂട്ടറിലും അച്ചായനെ അവരുടെ ജീപ്പിലുമാണ് കൊണ്ടുപോയത്. അടുക്കളയിലായിരുന്ന ഞാൻ ഓടിയെത്തിയപ്പോഴേക്കും അവർ ജീപ്പിനരികിലെത്തിയിരുന്നു. കാര്യം തിരക്കിയപ്പോൾ സ്റ്റേഷനിൽ വന്നാൽ പറയാമെന്നായിരുന്നു മറുപടി. വീണ്ടും ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു. ” ഭാര്യ ഷീബ പറഞ്ഞു .

”ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയപ്പോൾ അച്ചായൻ അവിടെയെത്തിയിരുന്നില്ല. അച്ചായന്റെ ഫോണിൽ തുടർച്ചയായി വിളിച്ചപ്പോൾ ഉദ്യോഗസ്ഥരാരോ ആണ് ഫോൺ എടുത്തത്. സ്റ്റേഷനിൽ നിന്നാൽ മതിയെന്ന് പറഞ്ഞു. അല്പം കഴിഞ്ഞ് കൂടെയുണ്ടായിരുന്ന യുവാവ് വിളിച്ച് 75,000 രൂപ കൊടുത്താൽ കേസ് ഇല്ലാതാക്കുമെന്ന് വനപാലകർ അറിയിച്ചതായി പറഞ്ഞു. രണ്ട് സ്റ്റാറുള്ള സാർ വിളിക്കുമ്പോൾ മാത്രമേ പണവുമായി സ്റ്റേഷനിലേക്ക് കയറി ചെല്ലാവൂ എന്നും പറഞ്ഞു.” ഷീബ പറയുന്നു .

ആറരയോടെ കുടപ്പനയിൽനിന്ന് അച്ചായന്റെ ബന്ധു വിളിച്ച് ഉടൻ അവിടെ എത്തണമെന്നും ബാക്കി കാര്യങ്ങളൊന്നും തനിക്ക് പറയാൻ കഴിയില്ലെന്നും പറഞ്ഞു. അവിടെ ചെന്നപ്പോഴാണ് മരിച്ച വിവരമറിയുന്നത്. അപ്പോൾ പോലീസും അവിടെ ഉണ്ടായിരുന്നു. കൂട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥരെ ഇന്നോവയിൽ പെട്ടെന്ന് അവിടെനിന്നും രക്ഷപ്പെടുത്തിയതായാണ് അറിയാൻ കഴിഞ്ഞതെന്നും ഷീബ പറഞ്ഞു.

ആറുമണിയോടെ സമീപവാസിയായ ഒരാളിനെ വിളിച്ച് കയറുമായി ഇവിടെയെത്താന്‍ വനപാലകര്‍ ആവശ്യപ്പെട്ടു. കാട്ടു പന്നി കിണറ്റില്‍ വീണതായിരിക്കാമെന്ന് കരുതി ഇദ്ദേഹം എത്തിയപ്പോഴാണ് മത്തായി കിണറ്റിനുള്ളില്‍ മരിച്ചുകിടക്കുന്നത് കണ്ടത്.

നാട്ടുകാരെത്തിയപ്പോൾ വനപാലകര്‍ സ്ഥലം വിട്ടു . വീട്ടുമുറ്റത്തുള്ള , ചുറ്റുമതിലുള്ള കിണറ്റില്‍ മത്തായി വീഴാനിടയില്ലെന്ന് തദ്ദേശവാസികളും പറയുന്നു. ക്യാമറ തകർത്തെന്ന് കേസുണ്ടായാൽ ആത്മഹത്യ ചെയ്യുന്നയാളല്ല മത്തായിയെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു .

കുടപ്പനയിലെ ആദ്യകാല കർഷകകുടുംബമാണ് മത്തായിയുടേത്. പിതാവ് പരേതനായ പാപ്പി അറിയപ്പെടുന്ന കർഷകനയിരുന്നു. പ്രായാധിക്യമേറെയുള്ള മാതാവും ശാരീരിക അസ്വസ്ഥതകളുള്ള സഹോദരിയുമടക്കമുള്ള കുടുംബം മത്തായിയുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത് . ഭാര്യ ഷീബയ്ക്ക് മണിയാറിലെ സ്വകാര്യ സ്കൂളിൽ ജോലി ലഭിച്ചതോടെയാണ് കുടപ്പനയിൽനിന്ന് കുടുംബം അരീക്കക്കാവിലെ വാടകവീട്ടിലേക്ക് മാറിയത്.

Read Also ഭർത്താവിന്റെ സ്നേഹം പിടിച്ചു പറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ പറയുന്നു പ്രശസ്ത ധ്യാന ഗുരു ഫാ ജോസഫ് പുത്തൻപുരക്കൽ. കളിയിൽ അല്പം കാര്യം…

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here