മിക്കവരിലും കണ്ട് വരുന്ന രോഗമാണ് ഫാറ്റി ലിവർ അഥവാ കരൾ വീക്കം. ശരീരം വളരെയധികം കൊഴുപ്പ് ഉൽപാദിപ്പിക്കുമ്പോൾ അധിക കൊഴുപ്പ് കരൾ കോശങ്ങളിൽ സൂക്ഷിക്കുന്നു. അവിടെ അത് അടിഞ്ഞു കൂടുകയും കരൾ രോഗത്തിന് വഴിയൊരുക്കുകയും ചെയ്യും. കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുമ്പോഴാണ് ഫാറ്റി ലിവർ ഉണ്ടാവുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് കാരണമാകുന്ന ഘടകങ്ങളാണ്.
🔴എന്താണ് ഫാറ്റി ലിവര്‍? ഫാറ്റി ലിവറിന്റെ കാരണങ്ങൾ എന്തൊക്കെ ?
കരളില്‍ കൊഴുപ്പടിയുന്നത് ഫാറ്റി ലിവർ . ജീവിതശൈലീ രോഗമാണ്. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും രോഗം ഉണ്ടാകണമെന്നില്ല. ചിലരില്‍ കരളിലെ കോശങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു പിന്നീട് ലിവര്‍ സിറോസിസ് വരാൻ സാധ്യതയുണ്ട്. ലക്ഷണങ്ങള്‍ കാണാത്തതിനാൽ മിക്ക കരള്‍ രോഗങ്ങളും താമസിച്ചാണ് കണ്ടുപിടിക്കാറുള്ളത്.
ഫാറ്റി ലിവര്‍ രണ്ടു തരത്തിലാണ്. മദ്യപാനം മൂലമുണ്ടാകുന്നകുന്നതും അല്ലാതെ വരുന്നതും. സ്ഥിരം മദ്യപിക്കുന്നവരില്‍ ഭൂരിപക്ഷം ആളുകളിലും ഫാറ്റി ലിവര്‍ കാണപ്പെടുന്നുണ്ട്.
മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ (NON ALCOHOLIC FATTY LIVER) എന്നാണ് ഇത്അറിയപ്പെടുന്നത്. പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങൾ ആണ്.
ഹെപ്പറ്റൈറ്റിസ് സി, വില്‍സണ്‍സ് ഡിസീസ് തുടങ്ങിയ കരള്‍ രോഗങ്ങളുടെ ലക്ഷണമായും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്.
ചില മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും പെട്ടെന്നു വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടക്കുമ്പോഴും ഫാറ്റി ലിവര്‍ ഉണ്ടാകാം.
2 ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍?
തുടക്കത്തില്‍ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. രോഗം മൂര്‍ഛിക്കുമ്പോള്‍ അടിവയറ്റില്‍ വേദന, തലചുറ്റല്‍, ക്ഷീണം, അസ്വസ്‌ഥത, ഭാരകുറവ് എന്നിവ ചിലർക്ക് അനുഭവപ്പെടാറുണ്ട്.
3 ഫാറ്റി ലിവർ എങ്ങനെ കണ്ടു പിടിക്കാം?
സാധാരണ അള്‍ട്രാസൗണ്ട് സ്കാനിങ്ങിലൂടെയാണ് കണ്ടെത്തുന്നത്. LFT-ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് ചെയ്താൽ തീവ്രത മനസ്സിലാക്കാനാകും. ലിവര്‍ എന്‍സൈമുകളുടെ അളവുകള്‍ സാധാരണത്തേക്കാള്‍ കൂടുതല്‍ കാണുന്നത് തകരാറുണ്ട് എന്നതിന്റെ ലക്ഷണമാണ്.
4 ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് (CIRRHOSIS) ആകുന്നതെപ്പോൾ?
പൊതുവെ ഫാറ്റി ലിവര്‍ അപകടകാരിയല്ല. എന്നാല്‍ എല്‍.എഫ്.റ്റി-യില്‍ (LFT) അപാകതകൾ കണ്ടെത്തിയാൽ ഗുരുതരമായ കരള്‍രോഗങ്ങള്‍ക്ക് കാരണമായേക്കാം ഭാവിയില്‍.
പരിഹരിക്കാന്‍ കഴിയാത്ത കേടുപാടാണ് ലിവര്‍ സിറോസിസ് .ഇത് വന്നുകഴിഞ്ഞാല്‍ കരളിനെ പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ കഴിയില്ല. അത് കൊണ്ട് ഫാറ്റി ലിവര്‍ ഉള്ളവർ, കരളിന് വിശ്രമം കൊടുത്തു പഴയതു പോലെ ആക്കാൻ ശ്രമിക്കുക എന്നത് മാത്രമാണ് പ്രതിവിധി
5 ഫാറ്റി ലിവറിന് ചികിത്സ ഉണ്ടോ ?
- ഇല്ല. ജീവിതശൈലീ മാറ്റങ്ങളിലൂടെ ഗുരുതരം ആകാതിരിക്കാൻ നോക്കാനാവും. ഭക്ഷണ വ്യായാമ ക്രമങ്ങളിലൂടെ ചികിത്സിക്കുക. രോഗി പഴയ ജീവിതശൈലിയിലേക്കു തിരികെപ്പോയാല്‍ ഫാറ്റി ലിവർ തിരികെവരും. ഫാറ്റി ലിവർ തടയാൻ സഹായിക്കുന്ന ചില മാർഗങ്ങൾ
- ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ.
- മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
- കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
- മദ്യപിക്കരുത്. .
- കൊഴുപ്പ് ഭക്ഷണം കുറക്കുക.
- പ്രോസസ് ചെയ്ത ഇറച്ചി കഴിക്കരുത്.
- എണ്ണ ഭക്ഷണങ്ങൾ ഒഴിവാക്കുക.
- വേദന സംഹാരി മരുന്നുകൾഒഴിവാക്കുക.
- സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കരുത്
- ചെയ്യേണ്ട കാര്യങ്ങൾ ഇതെല്ലാം
- 2 ലിറ്റർ വെള്ളം കുറയാതെ കുടിക്കുക.
- പഞ്ചസാരയുടെയും, കൊളസ്ട്രോളിന്റെയും അളവുകള്‍ കൃത്യമായി നിയന്ത്രിച്ചു നിലനിര്‍ത്തുക.
- പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ ഉള്‍പ്പെട്ട നാരുള്ള ഭക്ഷണം കഴിക്കുക.
- ശരീരവണ്ണം കുറയ്ക്കുക. ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുക .
Read also വീടിനോട് ചേര്‍ന്ന് ബേബി നിര്‍മ്മിച്ച നീന്തൽക്കുളം ജനശ്രദ്ധ ആകർഷിക്കുന്നു.
ഫാറ്റി ലിവർ വരാതെ നോക്കുകയാണ് ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാള്‍ നല്ലത്.! ഇന്ത്യയിൽ പത്തിൽ ഒരാൾക്കു ഫാറ്റി ലിവർ ഉണ്ടെന്നാണ് കണക്ക്.
ഷെയർ ചെയ്യൂ… ഈ വിവരം മറ്റുള്ളവരിലേക്ക് എത്തിക്കു
ഫാറ്റി ലിവര്‍ എങ്ങനെ ചികിത്സിക്കാം? വീഡിയോ കാണുക