Home Kerala ദീപിക പത്രം ജോസ് കെ. മാണിയെ അവഗണിച്ചു ജോസഫിനെ പിന്തുണയ്ക്കുന്നതായി പരാതി

ദീപിക പത്രം ജോസ് കെ. മാണിയെ അവഗണിച്ചു ജോസഫിനെ പിന്തുണയ്ക്കുന്നതായി പരാതി

1048
0
ദീപിക പത്രം കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ അവഗണിക്കുന്നതായി പരാതി.

കോട്ടയം : ദീപിക പത്രം കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ അവഗണിക്കുന്നതായി അണികൾക്ക് പരാതി. അതേസമയം പി ജെ ജോസഫ് വിഭാഗത്തെ ദീപിക വഴിവിട്ട് പിന്തുണയ്ക്കുന്നുവന്നും ജോസ് കെ മാണി വിഭാഗം ആരോപിക്കുന്നു. പ്രധാനമായും കേരള കോൺഗ്രസ് മാണി വിഭാഗം ആളുകൾ അംഗങ്ങളായുള്ള ”അക്ഷരനഗരി” എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ജോസ് കെ മാണി വിഭാഗക്കാർ തങ്ങളുടെ രോഷവും പ്രതിഷേധവും പ്രകടിപ്പിച്ചത്. ”കേരളാ കോൺഗ്രസ് (എം ) ന് എതിരെ നിലവാരം ഇല്ലാത്ത വാർത്തകൾ ഇപ്പോൾ സ്ഥിരം വരുന്നുണ്ട്. നേതൃത്വം ഉടനെ ദീപിക മാനേജ്മെന്റുമായി ബന്ധപ്പെടണം ” സ്റ്റീഫൻ മാത്യു മുന്നറിയിപ്പ് നൽകുന്നു.

മെബിൻ ദാനിയേൽ എന്നൊരാൾ ഈ ഗ്രൂപ്പിൽ ഇട്ട പോസ്റ്റ് ഇങ്ങനെ: “മേലിൽ മൂഞ്ചിയ വാർത്തയുമായി പി ജെ ജോസഫിനെ താങ്ങിക്കൊണ്ട്, യഥാർത്ഥ കേരള കോൺഗ്രസ് (എം ) നെതിരെ വന്നാൽ, ദീപിക പത്രം ബഹിഷ്കരിക്കുന്ന കാര്യം കേരള കോൺഗ്രസ് പ്രവർത്തകർ ഗൗരവമായി ചിന്തിക്കണം”

വിനൊ കെപി ബിനോ ഇങ്ങനെ എഴുതി: ” കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ദീപികയുടെ ഇരട്ടത്താപ്പ് നിർത്തിയില്ലെങ്കിൽ സർക്കുലേഷനിൽ കാര്യമായ കുറവുണ്ടാകും. മലബാറിലെ വായനക്കാരിൽ നസ്രാണികളും കേരളകോൺഗ്രസുകാരും ആണെന്ന കാര്യം മറക്കണ്ട. കെഎം മാണിയുടെ പ്രസ്ഥാനത്തെ അവഗണിച്ചുകൊണ്ട് ഇടിച്ച് താഴ്ത്തിക്കൊണ്ട്, സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ നടപടി അപലപനീയമാണ്. വർഷങ്ങളായി ദീപിക വരുത്തുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം വീണ്ടുവിചാരത്തിനു ഉള്ള അവസരം ഉണ്ടാക്കരുത് . എഡിറ്റോറിയൽ ബോർഡ് പ്രത്യേകം ശ്രദ്ധിക്കുക.”

”പൊക്കിക്കൊണ്ട് നടക്കാൻ അറിയാമെങ്കിൽ എടുത്തു താഴെ ഇടാനും അറിയാം” എന്നാണ് മാണിക്കാരൻ കർഷകൻ എന്നപേരിൽ മറ്റൊരാൾ ഗ്രൂപ്പിൽ കുറിച്ചത്. ഏകപക്ഷീയ വാർത്തകൾ മാത്രം ആണ് നിലവാരം പുലർത്തിയിരുന്ന ദീപികയിൽ ഇപ്പോൾ വരുന്നത് എന്നാണ് അജീഷ് ജോസഫിന്റെ ആക്ഷേപം .

ഉള്ള വരിക്കാരും കൂടി പത്രം നിർത്താനുള്ള പണി ഒപ്പിക്കുന്നുണ്ട് ദീപിക എന്നാണ് അഡ്വ. ലാൽജി ജോർജ്ജിന്റെ കമന്റ് . ദീപികയുടെ എഡിറ്റർ പുറപ്പുഴക്കാരനാണോ എന്നാണ് അജയ് ചോദിക്കുന്നത്.

”ദീപികയും ചോര കുടിക്കാൻ കാത്തിരിക്കുന്ന കുറുക്കൻമാരുടെ കൂട്ടത്തിലാണോ? ആരെങ്ങനെ തമ്മിൽ തല്ലിയാലും ആത്യന്തികമായി നഷ്ടം ഉണ്ടാകാൻ പോകുന്നത് ആർക്കാണെന്ന് മനസിലാക്കാൻ ശേഷി ഉണ്ടായിരുന്നേൽ പത്രത്തിന് ഈ ഗതി വരില്ലായിരുന്നു. അവശേഷിക്കുന്നതിൽ കുറച്ചെങ്കിലും ശക്തിയുണ്ടായിരുന്ന ഒരു പ്രസ്ഥാനത്തെ തമ്മിൽ തല്ലിച്ചു ഇല്ലാതാക്കിയാലേ സമാധാനം കിട്ടുകയുള്ളോ?” ഷൈജു കണ്ടങ്കേരി ചോദിക്കുന്നു .

47,000 ലേറെ അംഗങ്ങളുള്ള ഗ്രൂപ്പാണ് അക്ഷരനഗരി City of Letters

Read Also ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട്

Read Also നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി പാലായിലെ ഭാസ്കരൻ കർത്താ

Read Also ഇല്ലാത്ത നിയമത്തിൽ ജാമ്യം പോലും നിഷേധിക്കപ്പെട്ട് 

Read Also തൈറോയ്‌ഡ്‌ ഹോർമോൺ: 35 സംശയങ്ങളും ഉത്തരങ്ങളും

Read Also ഒരു ദേവാലയത്തിൽ കണ്ണീരിന്റെ പണം

Read Also എങ്ങനെ സ്നേഹിക്കാതിരിക്കും ഈ അച്ചനെ ?

Read Also ചില വീടുകൾ ബ്യൂട്ടി പാർലറുകളാണ് !

Read Also പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

Read Also ”കരിമരുന്നരച്ചമ്മിക്കുഴ പോലെ കറുകറുത്തൊരു കുഞ്ഞാഞ്ഞ ”

Read Also രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

Read Also രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here