കിഴക്കമ്പലം : നന്മ നിറഞ്ഞ ഒരുകൂട്ടം ആളുകൾ ഒരു ഗ്രാമത്തിൽ ഒരുമിച്ചുനിന്ന് തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചപ്പോൾ ഒരു നാടിന്റെ മുഖച്ഛായ തന്നെ പാടെ മാറി.
എറണാകുളം ജില്ലയിലെ കിഴമ്പലത്തെ ട്വന്റി20 എന്ന കൂട്ടായ്മ കേരളത്തിന് മാത്രമല്ല ലോകത്തിനു തന്നെ മാതൃകയായിരിക്കയാണ് . കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാരുടെ കൈകളിലേക്ക് പഞ്ചായത്തിന്റെ ഭരണം കൊടുക്കാതെ, ജനനന്മ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ നേതൃത്വത്തിൽ ജനങ്ങളുടെ ഒരു കൂട്ടായ്മയെ ഭരണം ഏൽപ്പിച്ചപ്പോൾ ആരും വിചാരിച്ചിരുന്നിരിക്കില്ല ഇത്രയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന്.
നാടിന്റെ വികസനത്തിനായി ചെലവഴിക്കാൻ സർക്കാർ മാറ്റിവയ്ക്കുന്ന പണം വെട്ടിച്ചും തട്ടിച്ചും സ്വന്തം കീശയിലാക്കിയിട്ട് ”ഇപ്പ ശര്യാക്കി തരാം” എന്ന് പറഞ്ഞു പറ്റിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ പഞ്ചായത്ത് ഭരണത്തിൽ നിന്ന് മാറ്റി നിറുത്തിയപ്പോൾ അതിശയിപ്പിക്കുന്ന വികസനമാണ് കിഴക്കമ്പലത്തിനു കൈവരിക്കാനായത് . എല്ലാറ്റിനും ചുക്കാൻ പിടിക്കാൻ മനുഷ്യസ്നേഹിയായ ഒരു വ്യവസായികൂടി ഒപ്പം ചേർന്നപ്പോൾ കിഴക്കമ്പലം കേരളത്തിന്റെ പൊന്നമ്പലം ആയി.
ഹൈടെക് സ്കൂളുകൾ , റോഡ് വികസനം, സ്ഥലമേറ്റെടുത്ത് വീതി വർധിപ്പിക്കൽ , കാനനിർമ്മാണം, പാലം പുതുക്കി പണിയൽ , ഇലക്ട്രിക് പോസ്റ്റുകളുടെ പുനക്രമീകരണം, BM BC ടാറിങ് റോഡുകൾ, ഗോഡ്സ് വില്ലകൾ ഞാറള്ളൂർ ഗോഡ്സ് വില്ല , വിലങ്ങ് ഗോഡ്സ് വില്ല , മാക്കി നിക്കര ഗോഡ്സ് വില്ല , കാനാംപുറം ഗോഡ്സ് വില്ല , ഭവനനിർമ്മാണം, ഭവന പുനരുദ്ധാരണം , സ്ഥലം ഇല്ലാത്തവർക്ക് സ്ഥലവും വീടും , കക്കൂസ് നിർമ്മാണം, വൈദ്യുതി കണക്ഷനുകൾ , ഭക്ഷ്യസുരക്ഷ ,സൗജന്യ ഭക്ഷണവിതരണം, ഭക്ഷ്യസുരക്ഷാ മാർക്കറ്റ് , മെഡിക്കൽ ക്യാമ്പുകൾ , ആരോഗ്യമേള, നേത്ര ദന്ത ആരോഗ്യമേള, ക്യാൻസർ മെഡിക്കൽ ക്യാമ്പ് .
മരുന്നു വിതരണം, ഡയാലിസിസ് സഹായങ്ങൾ , ഹൃദയശസ്ത്രക്രിയയ്ക്ക് ഉള്ള സഹായം , കിഡ്നി ശസ്ത്രക്രിയയ്ക്കുള്ള സഹായം, കരൾ രോഗ ചികിത്സാ സഹായം , പ്രമേഹ രോഗ ചികിത്സാ സഹായം, ശ്രവണ വൈകല്യം പരിഹാരം , അംഗപരിമിതർക്കുള്ള സഹായം , കണ്ണട വിതരണം , ആംബുലൻസ് സഹായങ്ങൾ, മരണാനന്തര സഹായം , ക്ലീൻ കിഴക്കമ്പലം പദ്ധതി , കൊതുക് നിർമാർജനം, പ്ലാസ്റ്റിക് നിർമാർജനം.
സ്ട്രീറ്റ് ലൈറ്റുകൾ , സ്ട്രീറ്റ് ലൈറ്റുകളുടെ വിപുലീകരണം , എൽഇഡി ലൈറ്റുകൾ, ട്യൂബ് ലൈറ്റുകൾ.
സുരക്ഷാ ക്യാമറകൾ , കുടിവെള്ള പദ്ധതികൾ , വാട്ടർ ടാങ്ക് നിർമ്മാണം, പൈപ്പ് കണക്ഷനുകൾ , കുടിവെള്ളവിതരണം , കിണർ നിർമ്മാണം, കിണർ പുനരുദ്ധാരണം, ജലസ്രോതസ്സുകളുടെ നവീകരണവും സംരക്ഷണവും , തോട് നവീകരണം- സംരക്ഷണം , തടയണ നിർമ്മാണം , കുളം നവീകരണം , നെൽകൃഷി , പാടശേഖര സമിതി രൂപീകരണം, വിത്ത് വളം വിതരണം , കൊയ്ത്ത് , പച്ചക്കറി കൃഷി, ഹരിതകർമ്മസേന , വാഴ വിതരണം , വിത്ത് വളം വിതരണം, തെങ്ങ് വിതരണം , ജാതി വിതരണം, മാവ് വിതരണം, പ്ലാവ് വിതരണം, റംബൂട്ടാൻ വിതരണം, മാങ്കോസ്റ്റീൻ വിതരണം, സപ്പോർട്ട വിതരണം , പേര വിതരണം.
മത്സ്യകൃഷി , കരിമ്പ് കൃഷിയും ശർക്കര നിർമ്മാണവും , തീറ്റപ്പുൽ കൃഷിയും വിപണനവും , കൃഷിനാശം സഹായം.
ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ ,സ്കൂട്ടർ വിതരണം , ടി വി വിതരണം, ഫ്രിഡ്ജ് വിതരണം ,വാഷിംഗ് മെഷീൻ വിതരണം, മൊബൈൽഫോൺ വിതരണം , അയൺ ബോക്സ് വിതരണം, ബെഡ് വിതരണം, മിക്സി വിതരണം, എൽഇഡി ബൾബ് വിതരണം, ഗ്യാസ് വിതരണം, ഗ്യാസ് സ്റ്റൗ വിതരണം.
കുട വിതരണം, റെയിൻകോട്ട് വിതരണം , വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം, അംഗന വാടികളിൽ പോഷകാഹാര വിതരണം , സ്കൂളുകളിലെ പോഷകാഹാര വിതരണം , വിദ്യാർഥികൾക്ക് ടി വി വിതരണം ,വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം, വിദ്യാർഥികൾക്ക് ബാഗ് വിതരണം, വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക് വിതരണം, പഠന മികവിനുള്ള അംഗീകാര സഹായം, പെൺകുട്ടികളുടെ വിവാഹ ധനസഹായം , വയോജനങ്ങൾക്കുള്ള കട്ടിൽവിതരണം, സ്ത്രീശാക്തീകരണം , ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും മുട്ടയും പാലും വിതരണം, ആരാധനാലയങ്ങളുടെ പുനർനിർമ്മാണം, പ്രളയദുരിതാശ്വാസം , കുടിവെള്ളവും ഭക്ഷണവും വിതരണം , വീടുകളുടെ ശുചീകരണം, പ്രളയ ദുരിതാശ്വാസ ക്യാമ്പ് , പ്രളയ ദുരിതാശ്വാസ സഹായം , കോവി ഡ് ദുരിതാശ്വാസം, പ്രതിരോധ മരുന്നു വിതരണം, മാസ്ക് വിതരണം .
കോഴി താറാവ് വിതരണം, കോഴി ഗ്രാമം പദ്ധതി , കോഴിയും കൂടും പദ്ധതി, ആട് ഗ്രാമം പദ്ധതി, ക്ഷീര ഗ്രാമം പദ്ധതി ,കുളമ്പുരോഗ സഹായങ്ങൾ, കാലിത്തീറ്റ വിതരണം.
ആധുനിക നിലവാരത്തിലുള്ള ബസ്സ്റ്റാൻഡ് നിർമാണം, വെയിറ്റിംഗ് ഷെഡ് നിർമ്മാണം, ആധുനിക നിലവാരത്തിലുള്ള പുതിയ കെഎസ്ഇബി ഓഫീസ് നിർമ്മാണം , ഹോമിയോ ഡിസ്പെൻസറി നവീകരണം, സ്വയംതൊഴിൽ സഹായം, മലയിടംതുരുത്ത് CHC നവീകരണം.
സി എച്ച് സി സൗജന്യ ലഘു ഭക്ഷണ വിതരണം, അമ്പുന്നാട് മിൽമ നവീകരണം, അമ്പു നാട് പകൽ വീട് നവീകരണം, പഞ്ചായത്ത് ഓഫീസ് നവീകരണം, പഞ്ചായത്ത് ഓഫീസ് സൗജന്യ ഭക്ഷണ വിതരണം, പഞ്ചായത്തിൽസൗജന്യ ഫോട്ടോസ്റ്റാറ്റ് സൗകര്യം , പോസ്റ്റ് ഓഫീസ് നവീകരണം, വാട്ടർ ടാങ്ക് വിതരണം, സൗജന്യ വിഷുക്കണി കിറ്റ് വിതരണം, ഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ ഡെവലപ്മെൻറ് , യൂണിഫോം വിതരണം , ടയർ വി തരണം , സൗജന്യ ഫുഡ് കിറ്റ് വിതരണം.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപെടുത്താൻ സഹായിക്കുന്ന ഏവനേയും ജനം രണ്ടുകൈയ്യും നീട്ടി സ്വീകരിക്കും എന്നതിന് തെളിവാണ് ട്വൻറി 20. കിറ്റെക്സ് ആയാലും റിലയൻസ് ആയാലും അംബാനിയായാലും ജനങ്ങൾക്ക് നന്മചെയ്താൽ ജനം അത് സ്വീകരിക്കും. ദ്രോഹം ചെയ്താൽ അതേ ജനം അവരെ അട്ടിപ്പായിക്കുകയും ചെയ്യും. വോട്ട് എന്ന ആയുധം എപ്പോഴും അവരുടെ കയ്യിലുണ്ടെന്നു ഓർക്കുക.
രവിപിള്ളയെയും യൂസഫലിയെയും രാഷ്ട്രീയപാർട്ടികൾ കോർപ്പറേറ്റിന്റെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത് അവർ നേതാക്കന്മാർക്ക് നക്കിത്തിന്നാൻ കോടികൾ കൊടുക്കുന്നതുകൊണ്ടല്ലേ? അവരുടെ വ്യവസായങ്ങൾ പ്രകൃതിക്ക് ഒരു ദ്രോഹവും ചെയ്യാത്തതു ഭരിക്കുന്നവർക്ക് അവർ കോഴകൊടുക്കുന്നതുകൊണ്ടല്ലേ? അതേസമയം കിറ്റെക്സ് സാബു രാഷ്ട്രീയക്കാർക്ക് ഒന്നും കൊടുക്കാതെ ആ പണം ജനങ്ങൾക്കു കൊടുക്കുന്നതുകൊണ്ട് അയാളുടെ വ്യവസായം മുഴുവൻ പരിസരം മലിനപ്പെടുത്തുന്നു.
രാഷ്ട്രീയ അടിമത്തം വെടിഞ്ഞ് കേരള ജനത ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് കിഴക്കമ്പലം നമുക്ക് പഠിപ്പിച്ചു തരുന്ന പാഠം. ഇത്തരം കൂട്ടായ്‌മ കേരളം മുഴുവൻ വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണ് . വോട്ടുകുത്തുമ്പോൾ തീരുന്ന ജനാധിപത്യമല്ല നമുക്കു വേണ്ടത് . ദൈനം ദിന ഭരണകാര്യങ്ങളിലും നാടിന്റെ വികസനത്തിലും ജനങ്ങളുടെ ഇഷ്ടവും താൽപര്യവും നടക്കണം. പോൾ ചെയ്യുന്ന 70 ശതമാനം വോട്ടിൽ 35% വാങ്ങി ഭരഅധികാരത്തിൽ കയറി സകല തോന്ന്യാസങ്ങളും കാണിച്ചിട്ട് ഞങ്ങൾ ജനവിധിയനുസരിച്ചാണ് ഭരിക്കുന്നതെന്നു വീമ്പിളക്കുന്നവർ കിഴക്കമ്പലത്തെ പഞ്ചായത്ത് ഭരണസമിതിയെ കണ്ടു പഠിക്കണം .
പത്തു പൈസയ്ക്ക് പണിക്കു പോകാതെ പൊതുപ്രവർത്തനം എന്നു പറഞ്ഞു പൊതുഫണ്ട് അടിച്ചുമാറ്റി കൊട്ടാരവീടുകൾ കെട്ടിപ്പൊക്കി നാട്ടുകരെ പറ്റിച്ചു ജീവിക്കുന്ന രാഷ്ട്രീയക്കാരെ കേരളത്തിൽ നിന്ന് തല്ലി ഓടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വപ്നമാർക്കും ശങ്കരന്മാർക്കും രവീന്ദ്രന്മാർക്കും വെട്ടിവിഴുങ്ങാനാണ് നികുതിപ്പണമെങ്കിൽ സംശയമില്ല രാഷ്ട്രീയക്കാരേ , വൈകാതെ നിങ്ങളുടെ സ്ഥാനം കക്കൂസ്‍ കുഴിയിലാവും.
കേരളത്തിലെ എല്ലാപഞ്ചായത്തുകളിലും ട്വന്റി20 കൂട്ടായ്മകൾ ഉണ്ടാവേണ്ടത് അത്യാവശ്യമായിരിക്കുന്നു . ഇതാണ് യഥാർത്ഥ ജനാധിപത്യം . ട്വന്റി20 കിഴമ്പലത്തെ ജനങ്ങൾക്ക് ചെയ്ത് കൊടുക്കുന്ന സേവനങ്ങൾ കേരളജനത അസൂയയോടെയാണ് നോക്കിക്കാണുന്നത്. കേരളത്തിലെ മുഴുവൻ ജനങ്ങളും ഇതുപോലുള്ള കൂട്ടായ്മകളുടെ പിന്നിൽ അണിനിരന്നാൽ, നമ്മുടെ നാട് മോഹനവാഗ്‌ദാനങ്ങൾ നൽകി പറ്റിക്കുന്ന രാഷ്ട്രിയ തട്ടിപ്പുകാരുടെ പിടിയിൽനിന്നും മോചിതയാകും .
Also Read Also Read ആ 13 കോടി വെട്ടിവിഴുങ്ങാൻ ഞങ്ങളെ അനുവദിച്ചില്ല! കിഴക്കമ്പലത്തെ ജനം മുടിഞ്ഞു പോട്ടെ!
Also Read കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ്
Also Read ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് പൊട്ടക്കിണറ്റിൽ എറിഞ്ഞത്
Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്
Read Also ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി