ഫ്ലോറിഡ : അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ കോറൽ സ്പ്രിംഗ്സിൽ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായ മലയാളി യുവതി കുത്തേറ്റ് മരിച്ചു. പിറവം മരങ്ങാട്ടിൽ മെറിൻ ( (28) ) ജോയിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത് .
17 തവണ കുത്തിയശേഷം നിലത്തുവീണുകിടന്ന ഭാര്യയുടെ ശരീരത്തിൽ വാഹനമോടിച്ചു കയറ്റി അതിക്രൂരമായാണ് കൊലപ്പെടുത്തിയത്!
കൊന്നത് ഭർത്താവ് നെവിൻ എന്ന് വിളിക്കപ്പെടുന്ന വെളിയനാട് മണ്ണൂത്തറ ഫിലിപ്പ് മാത്യു ആണെന്നാണ് വിവരം. .കൊലയ്ക്കുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവിനെ പിടികൂടി പോലീസ്. സംഭവ ശേഷം രക്ഷപെട്ട ഭർത്താവ് ഫിലിപ് മാത്യുവിനെ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്.
‘അവള്‍ ഒരു മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്ത്തിയശേഷം ഞങ്ങളുടെ കണ്‍മുന്നിലാണ് അവളുടെ മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചുകയറ്റിയത്. പാര്‍ക്കിങ് ലോട്ടില്‍ അവളുടെ രക്തം ചിതറിത്തെറിച്ചു. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങള്‍ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു’ – ആശുപത്രിയിലെ സഹപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു .
കുറെ നാളുകളായി നെവിനും ഭാര്യ മെറിനും പിരിഞ്ഞു താമസിക്കുകയായിരുന്നു. കുഞ്ഞിനെ നാട്ടിൽ മാതാപിതാക്കളോടൊപ്പം ആക്കിയിട്ടാണ് മെറിൻ തിരികെ ഫ്‌ളോറിഡയിൽ എത്തിയത്. മെറിൻ മോനിപ്പള്ളി ഊരാളിൽ ജോയിയുടെ മകളാണ് . 28 വയസ്സായിരുന്നു. രണ്ട് വയസ്സുകാരി നോറ മകളാണ്.


നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മെറിൻ ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് കുത്തേറ്റത്. 17 തവണ കുത്തിയശേഷം നിലത്തുവീണുകിടന്ന ഭാര്യയുടെ ശരീരത്തിൽ വാഹനമോടിച്ചു കയറ്റി അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. മെറിൻ ഈ ഹോസ്പിറ്റലിൽ നിന്നും ജോലി രാജി വച്ച് താമ്പയിലേക്ക് താമസം മാറാൻ ഇരിക്കെയാണ് സംഭവം. ഇപ്പോൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങാനായി കാർ പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോഴാണ് ദാരുണമായി കൊലപ്പെടുത്തിയത് . മിയാമിയിലായിരുന്നു താമസം.
















































