

പി എസ് സി യിയുടെ തലപ്പത്ത് ഇരിക്കുന്നത് ഹിറ്റ് ലറാണോ ? വിദേശയാത്രയിൽ സ്വന്തം ഭാര്യയെ കൂടെ കൊണ്ടു പോകാൻ അവർക്കു കൂടി യാത്രാബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട മഹാനാണ് പി എസ് സി യെ സോഷ്യൽ മീഡിയയിൽ വിമർശിച്ചു എന്ന് പറഞ്ഞു പി എസ് സി യുടെ വിവിധ തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും ചില യുവാക്കളെ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത് .
പി എസ് സി പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ പേര് വന്നിട്ടും നിയമനം കിട്ടാതെ കാത്തിരിക്കുന്നതിന്റെ വിഷമത്തിൽ ചിലർ തങ്ങളുടെ മനോദുഃഖം മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചു എന്നതാണ് ഈ യുവാക്കൾ ചെയ്ത കുറ്റം. അവർക്ക് മൂന്നുവർഷത്തേക്ക് പി എസ് സി യുടെ വിവിധ തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് പി എസ് സി ചെയർമാൻ. റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴും പിൻവാതിൽ നിയമനവും ബന്ധു നിയമനവും ഇവിടെ തകൃതിയായി നടക്കുന്നന്നതുകണ്ടപ്പോൾ മനം നൊന്താണ് അവർ പ്രതികരിച്ചത് . അതാണ് മാരകപാപമായി കണ്ടാണ് പി എസ് സി ചെയർമാൻ ശിക്ഷവിധിച്ചത് .
ഉദ്യോഗാർത്ഥികൾ തൊഴിൽ ചോദിച്ചാൽ ബക്കറ്റിൽ തൊഴിൽ കെട്ടിവച്ചിട്ടില്ല എന്നൊക്കെ പറയുന്ന ചേരമാനെ എങ്ങനെ സഹിക്കും ഇവിടുത്തെ ജനങ്ങൾ ? എത്ര ലാഘവത്തോടെയാണ് പി എസ് സി ചെയർമാൻ പറഞ്ഞത് ഇവിടെ ബക്കറ്റിൽ ആരും ഒഴിവുകൾ കൊണ്ടു വച്ചിട്ടില്ലെന്ന് . പാവങ്ങളുടെ പിച്ചചട്ടിയിൽ കൈയ്യിട്ട് വാരി നക്കി ഏമ്പക്കവും വിട്ടിട്ട് അവരെ നോക്കി കുരക്കുന്നത് മോശമല്ലേ ചേരമാനേ? ചേരമാന്റെ വീട്ടിൽ ഒരു തൊഴിൽ കൊടുക്കാനല്ല അവർ ആവശ്യപ്പെട്ടത് . സർക്കാരിന്റെ സ്ഥാപനങ്ങളിൽ അർഹതയില്ലാത്ത ആളുകളെ തിരുകിക്കേറ്റികൊണ്ടിരിക്കുന്നത് കണ്ട് സഹികെട്ടിട്ടാണ് അവർ പരസ്യമായി പ്രതികരിച്ചത് . സ്വപ്ന സുരേഷിന് സ്വർണ്ണത്തളികയിൽ വച്ച് തൊഴിൽ നൽകുമ്പോൾ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബക്കറ്റിൽ വച്ചെങ്കിലും തൊഴിൽ കൊടുക്കണ്ടെ ചേരമാനെ?അനധികൃത നിയമനങ്ങളേയും പി എസ് യുടെ നെറികേടുകളെയും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു ഉദ്യോഗാർത്ഥികൾ വായ്‌മൂടികെട്ടി നിൽക്കണമെന്നാണോ പി എസ് സി ചേരമാൻ പറയുന്നത് ?
പാർട്ടിക്കാരെ തിരുകിക്കേറ്റാനായി പി എസ് സി യെ നോക്കുകുത്തിയാക്കി നിറുത്താൻ ചെയർമാൻ ഒരിക്കലും കൂട്ട് നിൽക്കരുത് . പി എസ് സി ഒരു സ്വതന്ത്ര സ്ഥാപനമാണെന്നു അങ്ങ് മനസിലാക്കുക . ഇവിടുത്തെ മുഴുവൻ യുവ ജനങ്ങളും ഉദ്യോഗാർത്ഥികളും പി എസ് സി ചേരമാന്റെയും അയാളുടെ പാർട്ടിയുടെയും അടിമകളല്ല എന്ന് ഇനിയെങ്കിലും മനസിലാക്കുക .


പി എസ് സി റാങ്ക് ലിസ്റ്റിൽ വന്ന അനു എന്ന ചെറുപ്പക്കാരൻ ജോലി പ്രതീക്ഷിച്ചിരിക്കെയാണ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്നുള്ള മനോവിഷമം മൂലം കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്തത് . ഇതേപോലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്ത അനേകായിരങ്ങളുണ്ട് ഇവിടെ. ഇതിനിടയിലാണ് പാർട്ടിക്കർക്കും മന്ത്രിമാർക്കും വേണ്ടപ്പെട്ടവരുടെ നിയമനങ്ങളും, രാഷ്ട്രീയ നിയമനങ്ങളും ഇവിടെ നടത്തുന്നത്. പ്രതികരിച്ചാൽ, പ്രതിഷേധം അറിയിച്ചാൽ, ഉള്ളത് തുറന്ന് പറഞ്ഞാൽ അവനൊക്കെ നിയമനവിലക്ക് ! ഇതെന്ത് വെള്ളരിക്കാ പട്ടണമോ ? ഹിറ്റലർ പോലും ചെയ്യില്ലല്ലോ ഇത്രയും ക്രൂരത? സഹിക്കെട്ട പ്രജകൾ തിരിച്ചടിക്കുന്ന ഒരു നാൾ വരും! അപ്പോൾ പിടിച്ചുനിൽക്കാനാവില്ല ഒരു ഏകാധിപതിക്കും .
യുവാക്കളോട് ഒരഭ്യർത്ഥന. രാഷ്ട്രീയവൽക്കരിക്കപ്പെട്ട പി എസ് സിയിൽ നിങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെങ്കിൽ നിങ്ങൾ കോടതിയെ സമീപിക്കുക . അതിനു പണം ഇല്ലെങ്കിൽ ജീവിക്കാൻ മറ്റ് മാർഗ്ഗങ്ങൾ തേടുക. ഓരോ ജീവനും വിലപ്പെട്ടതാണ് . അത് നഷ്ടമാക്കാതിരിക്കുക . നിങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതുകൊണ്ടൊന്നും പി എസ് സിക്ക് ഒരു കുലുക്കവും ഉണ്ടാവാൻ പോകുന്നില്ല എന്ന് മനസിലാക്കുക . നഷ്ടപ്പെടുന്നത് നിങ്ങളുടെ കുടുംബത്തിന് മാത്രം .
Read Also ”ബുദ്ധിമുട്ടില്ലെങ്കിൽ കുറച്ച് ഭാരക്കുറവുളള പെട്ടികൾ ചുമക്കുന്ന ജോലി അവനെ ഏൽപ്പിക്കണം ”
Read Also കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് അനുവിനെ കണ്ടത് .