തൈറോയ്ഡ് രോഗമെന്നാൽ തൊണ്ട മുഴ അഥവാ ഗോയിറ്റർ എന്നത് മാത്രമല്ല .നമ്മുടെ ശരീരത്തിൽ തൈറോയിഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ് . തൈറോയിഡ് മൂലം ഉള്ള പ്രശ്നങ്ങളുടെ പത്ത് ലക്ഷണങ്ങൾ ഇതാണ് .
ക്ഷീണം, ശരീരഭാര വ്യതിയാനം, ഉത്‌കണ്‌ഠയും വിഷാദവും, കൊളസ്‌ട്രോൾ ലെവലിലെ വ്യതിയാനം, ആർത്തവക്രമക്കേടുകളും വന്ധ്യതയും, ഉദരപ്രശ്‌നങ്ങൾ, മുടി ചർമ്മം എന്നിവയിലെ മാറ്റങ്ങൾ, കഴുത്തിലെ അസ്വാസ്‌ഥ്യം, പേശീ വേദന, സന്ധിവേദന.
ഗോയിറ്റർ, ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, തൈറോയിഡൈറ്റിസ്, തൈറോയ്‌ഡ് കാൻസർ എന്നിവയാണ് പ്രധാന തൈറോയ്‌ഡ് രോഗങ്ങൾ. തൈറോയ്‌ഡ് ഗ്രന്ഥി അസാധാരണമായി വലുപ്പം വയ്‌ക്കുന്നതാണ് ഗോയിറ്റർ അഥവാ തൊണ്ടമുഴ .
തൈറോയ്‌ഡ് ഹോർമോണിന്റെ അളവ് വർധിച്ചാലുണ്ടാകുന്ന അവസ്‌ഥയാണ് ഹൈപ്പർതൈറോയിഡിസം അഥവാ തൈറോടോക്‌സിക്കോസിസ്. തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനവൈകല്യം മൂലം ഹോർമോണുകൾ കുറയുന്ന അവസ്‌ഥയാണ് ഹൈപ്പോതൈറോയിഡിസം. തൈറോയിഡ് ഗ്രന്ഥിയുടെ കോശങ്ങൾക്കുണ്ടാകുന്ന നീർക്കെട്ടാണ് തൈറോയിഡൈറ്റിസ് . ചുരുക്കമായി കാണപ്പെടുന്ന രോഗമാണ് തൈറോയ്‌ഡ് കാൻസർ. (സ്‌ത്രീകളിലാണ് തൈറോയ്‌ഡ് കാൻസർ കൂടുതലായി കാണുന്നത്.)
ഹൈപ്പോതൈറോയിഡിസം സർവ്വസാധാരണമാണ്. ഇതിനു തൈറോക്‌സിൻ ഗുളികയാണ് ഡോക്ടർമാർ നൽകുക .100 ഗുളികകൾ അടങ്ങുന്ന കുപ്പി മിക്കവർക്കും മൂന്നുമാസം കൊണ്ടേ കാലിയാകൂ . ഈർപ്പം, ചൂട്, സൂര്യപ്രകാശം ഇവ ഗുളികയുടെ ഗുണം കുറയ്ക്കുമെന്നതിനാൽ ഇരുണ്ട നിറമുള്ള കുപ്പികളിൽ അടച്ച് ഇവ സൂക്ഷിക്കണം.
ഗുളിക രാവിലെ വെറുംവയറ്റിൽ കഴിക്കണം. ഉയർന്ന ഡോസ് കഴിച്ചാൽ എല്ലുകൾക്കു തേയ്‌മാനം, ഹൃദയതാളം തെറ്റുക, ശരീരഭാരം കുറയുക, പ്രമേഹം എന്നിവ വരാനിടയുണ്ട്.
സ്ത്രീകൾ ഗർഭധാരണത്തിനു മുമ്പേ തൈറോയ്‌ഡ് പ്രവർത്തനം പരിശോധിച്ചറിയണം. ഗർഭസ്‌ഥ ശിശുവിന് അമ്മയിൽ നിന്നു കിട്ടുന്ന തൈറോയ്‌ഡ് ഹോർമോൺ കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്‌ക്ക് അത്യാവശ്യമാണ്. ഗർഭകാലത്തു തൈറോയ്‌ഡ് പരിശോധന തുടരണം. തൈറോയ്‌ഡ് മരുന്നുകൾ ഗർഭകാലത്തും മുടങ്ങരുത്. തൈറോയ്‌ഡ് രോഗങ്ങളുള്ളവരും തടയാൻ ആഗ്രഹിക്കുന്നവരും ആഹാരത്തിൽ അയഡിന്റെ സാന്നിധ്യം ഉറപ്പാക്കണം.
കപ്പ പതിവായി കഴിക്കുന്നവരിൽ ഗോയിറ്റർ സാധ്യത കൂടുതലാണെന്നു ചില പഠനങ്ങൾ പറയുന്നു. കപ്പയിലെ തയോസയനേറ്റ് എന്ന ഗോയിട്രോജനാണു പ്രശ്നം . കപ്പയും മീനും ഒരുമിച്ചു കഴിക്കുന്നത് പരിഹാരമാണ് . മീനിൽ അയഡിൻ സമൃദ്ധമായുണ്ട്.
തൈറോയ്‌ഡ് ഹോർമോൺ സംബന്ധിച്ച് പൊതുവെ സാധാരണക്കാർക്കുള്ള 35 സംശയങ്ങളും അവയുടെ ഉത്തരങ്ങളും താഴെ .
1. ഹൈപ്പോ തൈറോയ്ഡിസം (Hypothyroidism) ലക്ഷണങ്ങൾ? ഹൈപ്പോ തൈറോയ്ഡിസം എങ്ങനെ കണ്ടുപിടിക്കാം?
2. ഹൈപ്പർ തൈറോയ്ഡിസം (Hyperthyroidism) എങ്ങനെ തിരിച്ചറിയും അല്ലെങ്കിൽ തൈറോയ്ഡ് കൂടുന്ന അവസ്ഥയിൽ എന്തൊക്കെ ലക്ഷണങ്ങൾ ആണ് രോഗിക്ക് ഉണ്ടാവുന്നത്.?
3. എങ്ങനെയാണ് ഹൈപ്പർ തൈറോയ്ഡിസം തിരിച്ചറിയാൻ കഴിയുന്നത്?
4. 32 വയസുള്ള സ്ത്രീയാണ്. TSH high ആയിരുന്നു. Thyroxin 50mcg കഴിക്കുന്നുണ്ട്. ഇപ്പോൾ നോർമൽ ആണ് 1.45 ആണ്. മെഡിസിൻ തുടരണോ?
മുടി കൊഴിച്ചിൽ ഉണ്ട്, weight നന്നായി കൂടുന്നുണ്ട് (70kg). എനിക്ക് follow ചെയ്യാൻ പറ്റുന്ന ഡയറ്റ് പറയാമോ.
5. എന്തെങ്കിലും ആഹാരം നിർത്തുകയോ ഒഴിവാക്കുകയോ ചെയ്യണോ?
6. കോവിഡിന് കാരണമായി വരുന്ന ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് തൈറോയ്ഡുമായി എന്തെങ്കിലും ബന്ധമുണ്ടോ? കോവിഡും തൈറോയ്ഡുമായുള്ള ബന്ധം. ഒരു തൈറോയ്ഡ് രോഗി എന്തൊക്കെ ശ്രദ്ധിക്കണം.?
7. ഹൈപ്പർ തൈറോയ്ഡിസം ഹൈപ്പോ തൈറോയ്ഡിസം എന്നിവ TSH വെച്ച് എങ്ങനെ തിരിച്ചറിയാം?
8. തൈറോയ്ഡ് കുറഞ്ഞാൽ തന്മാത്ര സിനിമയിലെ മോഹൻലാലിനെ പോലെ ഓർമ്മക്കുറവ് ഉണ്ടാവുമോ? എന്തെങ്കിലും ചെയ്യുമ്പോൾ കയ്യിലുള്ള എന്തെങ്കിലും വിട്ടുപോയി ഓർത്തെടുക്കാൻ ബുദ്ധിമുട്ട്.. അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ?
9. തൈറോയ്ഡ് നോർമൽ ആയാലും മെഡിസിൻ വീണ്ടും തുടരണോ?
10. അമ്മക്ക് ഇടക്കിടക്ക് നെഞ്ചിടിപ്പ് ഉണ്ടാവാറുണ്ട്. ഡോക്ടർ തൈറോയ്ഡും പൊട്ടാസ്യവും ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. രണ്ടും നോർമൽ ആണ്. വേറെന്തെങ്കിലും കാരണമാവാൻ സാധ്യതയുണ്ടോ?
11. 6 വർഷമായി തൊണ്ട കുത്തിയുള്ള ചുമയുള്ള വ്യക്തി. ഇതും തൈറോയ്ഡുമായി എന്തെങ്കിലും ബന്ധമുണ്ടോ?
12. 25 വയസ്സുള്ള സ്ത്രീയാണ് ഞാൻ. കുറെ ആയി ശ്വാസം മുട്ടൽ ഉണ്ട്. വെറുതെ ഇരുന്നാലും ഇടയ്ക്ക് ശ്വാസം എടുക്കാൻ പ്രയാസവും ഫുഡ് കഴിക്കുമ്പോൾ ബുദ്ധിമുട്ടും അനുഭവപ്പെടുന്നു. എന്താണ് ഇതിന്റെ കാരണം? പരിഹാരം നിർദ്ദേശിക്കാമോ?
13. തൈറോയ്ഡ് കാരണം ഡിപ്രെഷൻ ഉണ്ടായാൽ ഉള്ള ട്രീറ്റ്മെന്റ് എന്തൊക്കെ?
14. എന്റെ അമ്മക്ക് തൈറോയ്ഡ് ഉണ്ട്. ചില ഡോക്ടർമാർ പറയുന്നത് ബ്ലഡിൽ ആണ് തൈറോയ്ഡ് എന്നാണ്. അമ്മക്ക് ഇടത് സൈഡിൽ ചിലപ്പോൾ നെഞ്ചിൽ വേദന ഉണ്ടാവാറുണ്ട്. ശരീരത്തിൽ നീർക്കെട്ട് കാണുന്നു. ഇപ്പോൾ ചെറിയ രീതിയിൽ തടി കൂടുന്നുണ്ട്. ഇത് തൈറോയ്ഡ് ആണോ മറ്റെന്തെങ്കിലും അസുഖം ആയിരിക്കുമോ?
15. തൈറോയ്ഡ് ഉണ്ടെങ്കിൽ മുടി കൊഴിച്ചിൽ ഉണ്ടാകുമോ?
16. TSH 7.2 ഉണ്ട് ഡോക്ടർ പറഞ്ഞതനുസരിച്ച് 50 മൈക്രോഗ്രാം തൈറോയ്ഡ് നോം കഴിക്കുന്നു. ഇപ്പോൾ 3.5 ആണ് കുറക്കേണ്ട ആവശ്യമുണ്ടോ?
17. 6 വയസ്സുള്ള കുട്ടിയാണ്. ജനിച്ചപ്പോൾ തൈറോയ്ഡ് നോർമൽ ആയിരുന്നു. കഴിഞ്ഞ വർഷം കഴുത്തിൽ ചെറിയ വ്യത്യാസം കണ്ടപ്പോൾ ടെസ്റ്റ് ചെയ്തു TSH കുറവായിരുന്നു. ഇതനുസരിച്ച് തൈറോയ്ഡ് നോം 50 മൈക്രോഗ്രാം കഴിച്ചുകൊണ്ടിരിക്കുന്നു. 11മാസമായി.. ഇടക്കിടക്ക് ചെക്ക് ചെയ്തപ്പോഴൊക്കെ നോർമൽ ആണ് കാണിച്ചത്. മരുന്ന് ഇനി കഴിക്കേണ്ടി വരുമോ? മരുന്ന് കഴിക്കുന്നത് നിർത്താൻ കഴിയുമോ?
18. 24 വയസുള്ള ആളാണ്. 2011ൽ ശ്വാസം മുട്ടൽ തുടങ്ങി ട്രീറ്റ്മെന്റ് എടുത്തിട്ടും മാറ്റമുണ്ടായില്ല. ഭാരം എടുക്കുമ്പോഴും ഓടുമ്പോഴും തണുപ്പടിക്കുമ്പോഴും ചുമക്കുമ്പോഴുമൊക്കെയാണ് ശ്വാസം മുട്ടൽ വരുന്നത്. 2019 ആഗസ്റ്റിൽ ആരോഗ്യം കുറഞ്ഞപ്പോൾ ടെസ്റ്റ് ചെയ്യുകയും ഹൈപ്പർ തൈറോയ്ഡ് ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.2020 ഫെബ്രുവരിയിൽ ന്യൂക്ലിയർ അയേൺ ട്രീറ്റ്മെന്റ് എടുത്തു. ഇപ്പോൾ ഹൈപ്പോ ആണ്. തൈറോക്സിൻ 25 mcg കഴിക്കുന്നു. ഇപ്പോൾ മുടികൊഴിച്ചിൽ ഉണ്ട്, കൂടുതൽ വിശപ്പുണ്ട്, പലതവണ ടോയ്‌ലെറ്റിൽ പോകേണ്ടി വരുന്നു. ഇതിനൊരു പരിഹാരം പറയാമോ?
19. ഹൈപ്പോ തൈറോയ്ഡ് കാരണം (brain fog) തലക്ക് മന്ദത അനുഭവപ്പെടുന്നു. മാറ്റാൻ കഴിയുമോ?
20. മുലയൂട്ടുന്ന അമ്മക്ക് ഹൈപ്പർ തൈറോയ്ഡിസം ഉണ്ടെങ്കിൽ ആഹാരത്തിൽ എന്തെങ്കിലും ശ്രദ്ധ ചെലുത്തണോ?
21. ഹൈപ്പോ തൈറോയ്ഡിസവും കൊളസ്‌ട്രോളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
22. 29 വയസുള്ള സ്ത്രീയാണ്. രണ്ടാമത്തെ പ്രസവകാലത്ത് ഹൈപ്പോ തൈറോയ്ഡിസം ഉണ്ടായിരുന്നു. 2019 ന് മുൻപ് പ്രസവം കഴിഞ്ഞു മെഡിസിൻ നിർത്തി. ഇപ്പോൾ നോർമൽ ആണ്. തൈറോക്സിൻ 50 മൈക്രോഗ്രാം എടുക്കുന്നുണ്ട്. വിറ്റാമിൻ ഡി കുറവാണ്. തൈറോക്സിൻ ഡോസ് കുറക്കാൻ പറ്റുമോ??
23. മുഖത്തെ അമിത രോമ വളർച്ചയുമായി തൈറോയ്ഡിന് ബന്ധമുണ്ടോ?
24. ഹൈപ്പോ തൈറോയ്ഡിസം ഉണ്ട്. ഇപ്പോൾ നോർമൽ ആണ്. ഇനി മെഡിസിൻ എടുക്കണോ?
25. ആരോഗ്യമുള്ള ആളാണ്. ആദ്യം തൈറോയ്ഡ് 7.4 ഉണ്ടായിരുന്നു. ഡോക്ടറെ കണ്ടപ്പോൾ ബ്ലഡിൽ ആണെന്ന് അറിയാൻ കഴിഞ്ഞു.2 കൊല്ലമായി 12.5 മൈക്രോ ഗ്രാം സ്ഥിരമായി ടാബ്ലറ്റ് കഴിക്കുന്നുണ്ട്. ഇടക്ക് വ്യത്യാസം വരുന്നു.2 മാസം കൂടുമ്പോൾ ചെക്ക് ചെയ്യുന്നുണ്ട്. 4.5 അടുത്ത തവണ ചെക്ക് ചെയ്യുമ്പോൾ 7 ആകുന്നു. ഇത് പൂർണമായും മാറുമോ?
26. തൈറോയ്ഡിന്റെ സർജറി കഴിഞ്ഞ സ്ത്രീയാണ്. ഇത്തവണ മാസമുറ ഉണ്ടായില്ല. 20 ദിവസം ആയപ്പോൾ പ്രെഗ്നന്റ്സി ടെസ്റ്റ് നെഗറ്റീവ് കാണിക്കുന്നു.
27. ശരീരം ചൂടാവുന്നത് തൈറോയ്ഡ് ലക്ഷണമാണോ?
28. ഹൈപ്പോ/ ഹൈപ്പർ തൈറോമൻസ് ഭാവിയിൽ തൈറോയ്ഡ് ക്യാൻസർ ആവാൻ സാധ്യതയുണ്ടോ? തൈറോയ്ഡ് ക്യാൻസർ പൂർണമായും മാറ്റാൻ കഴിയുമോ??
29. ഞാൻ തൈറോയ്ഡ് നോം 125 മൈക്രോഗ്രാം ഉം വിറ്റാമിൻ ഡി യും കഴിക്കുന്നുണ്ട്. ഇങ്ങനെ സ്ഥിരമായി കഴിച്ചാൽ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാവുമോ?
30. തൈറോയ്ഡ് കുറഞ്ഞാൽ ഹൃദയമിടിപ്പിൽ വ്യത്യാസം വരുമോ?
31.16 വയസ്സ് മുതൽ കൊളസ്ട്രോൾ ലെവൽ കൂടുതൽ ഉള്ള, ഇപ്പോൾ 23 വയസ്സുള്ള സ്ത്രീയാണ്. ഇതുവരെ തൈറോയ്ഡ് ചെക്ക് ചെയ്തിട്ടില്ല. തൈറോയ്ഡ് ചെക്ക് ചെയ്യേണ്ട ആവശ്യമുണ്ടോ.?
32. ഹൈപ്പോ തൈറോയ്ഡ് പ്രസവാനന്തരം PTU ടാബ്ലറ്റ് 3 തവണ കഴിക്കുന്നുണ്ട്. ക്ഷീണം, ഭാരക്കുറവ് ഉണ്ട്. ഇവയിൽ നിന്നും ഒരു മാറ്റം ഉണ്ടാവാൻ എന്ത് ചെയ്യണം?
33. തൈറോയ്ഡ് ഉണ്ടെങ്കിൽ വണ്ണം കൂടാൻ സാധ്യതയുണ്ടോ?
34. സബ്ക്ലിനിക്കൽ ഹൈപ്പോ തൈറോയ്ഡിസം ഉള്ള ആളാണ്. മരുന്ന് കഴിച്ചിരുന്നു എങ്കിലും ലോക്ക് ഡൌൺ ആയതിനാൽ 4 മാസത്തോളം കഴിക്കാൻ സാധിച്ചില്ല. ഇനി മരുന്ന് പഴയത് പോലെ തുടർന്നാൽ മതിയോ? അതോ ഡോക്ടറെ കാണണോ?
35. ഹൈപ്പോ തൈറോയ്ഡിസം ഉള്ള ആൾക്ക് തൊണ്ടയിൽ വീക്കം വരുമോ? സർജറി ആവശ്യമുണ്ടോ?? ഹൈപ്പർ തൈറോയ്ഡിസം മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുമോ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി ഇതോടൊപ്പമുള്ള വീഡിയോ കാണുക.
Read Also ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട് .
Read Also ഉപ്പൂറ്റിവേദന മാറ്റാൻ 15 മാർഗങ്ങൾ; അലോപ്പതിയിലും ആയുർവേദത്തിലും.
Read Also നടുവേദന അകറ്റാൻ ചില ലളിത വ്യായാമങ്ങൾ














































