

അടിമാലി : ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റകർഷകനും മികച്ച കർഷകനുള്ള രാഷ്ട്രപതിയുടെ അവാർഡ് ജേതാവുമായ കൊമ്പൊടിഞ്ഞാല്‍ പുന്നത്താനത്തു വർക്കി (വർക്കി തൊമ്മൻ- 83 ) അന്തരിച്ചു. സംസ്കാരം നാളെ രണ്ടു മണിക്ക് പണിക്കൻകുടി സെന്റ് ജോൺ വിയാനി പള്ളിയിൽ .
ജാതികൃഷിയിൽ അത്ഭുതം സൃഷ്ടിച്ച കർഷകനാണ് അടിമാലിക്കാരുടെ പ്രിയപ്പെട്ട വർക്കിച്ചേട്ടൻ. അത്യുല്പാദനശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള ഇനം ജാതി തൈകൾ വികസിപ്പിച്ചെടുക്കാന്‍ പുന്നത്താനത്തു വര്‍ക്കിച്ചേട്ടനു കഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ കാർഷികരംഗത്ത് പ്രസിദ്ധനാക്കിയത് .


സാധാരണ ജാതിക്കായകളിൽ നിന്ന് വ്യത്യസ്തമായി വലിയ ഇനം കായ്കള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞതാണ് വർക്കിച്ചേട്ടന്റെ നേട്ടം. വർക്കിച്ചേട്ടന്റെ പുരയിടത്തിലെ 50 ജാതിക്കായ്കള്‍ക്ക് ഉണങ്ങിയെടുക്കുമ്പോൾ ഒരുകിലോ തൂക്കം ഉണ്ടാകും. 250 ജാതിപത്രികക്കും ഒരുകിലോഗ്രാം തൂക്കം ഉണ്ടാകും. മുകളിലേക്ക് ഉയര്‍ന്നുപൊങ്ങുന്ന ശിഖരങ്ങളുമായി തഴച്ചുവളരുന്ന ഈ പ്രത്യേക ഇനം ജാതിച്ചെടികള്‍ക്ക് വരള്‍ച്ചയെ അതിജീവിക്കാനുള്ള കരുത്തുമുണ്ട്. പുന്നത്താനം ജാതി എന്നാണ് ഇവ അറിയപ്പെടുന്നത് .
ആകാശവാണി ദേവികുളം നിലയം, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍നിന്ന് എത്തിയ കാര്‍ഷിക വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയിലാണ് പുന്നത്താനം ജാതിയുടെ പ്രത്യേകത കണ്ടെത്തിയത്.
പുന്നത്താനം ജാതി പ്രസിദ്ധമായതോടെ പുന്നത്താനത്ത് വര്‍ക്കി തൊമ്മനെ തേടിഎത്തിയത് ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്കാരവും ആണ് . ജാതികൃഷിരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നാഷണല്‍ ഇന്നോവേഷന്‍ കൗണ്‍സിലിന്റെ അവാർഡ് വർക്കി തൊമ്മന് ലഭിച്ചു .കേരള കാർഷിക സർവ്വകലാശാല പുന്നത്താനം ജാതി സംസ്ഥാനത്തെ മികച്ച ജാതിവിളകളിൽ ഒന്നായി തിരഞ്ഞെടുത്തു . മികച്ച ജാതി കർഷകനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി


ആറ് പതിറ്റാണ്ടുമുമ്പ് ഹൈറേഞ്ചില്‍ കുടിയേറിയതാണ് വര്‍ക്കിച്ചേട്ടൻ . അന്ന് പ്രധാന കാര്‍ഷികവിളകള്‍ കുരുമുളക്, കാപ്പി, ഏലം, ജാതി എന്നിവയായായിരുന്നെങ്കിലും ജാതികൃഷിയിലായിലായിരുന്നു വർക്കിച്ചേട്ടൻ കൂടുതല്‍ ശ്രദ്ധിച്ചത്.
കൊമ്പൊടിഞ്ഞാലിലെ തന്റെ പുരയിടത്തിലും പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയാവിയാനി പള്ളിയോടുചേര്‍ന്ന കൃഷിയിടത്തിലും വര്‍ക്കിച്ചേട്ടന്റെ ‘പുന്നത്താനം’ ജാതിയുടെ മാതൃകാ തോട്ടമുണ്ട്.
റോസമ്മയാണ് ഭാര്യ. എത്സമ്മ, അപ്പച്ചന്‍, കുഞ്ഞുമോള്‍, ഷേര്‍ളി, സിസ്റ്റര്‍ ആലീസ്, ഷാജന്‍, റോയി എന്നിവരാണ് മക്കള്‍.
Read also അറിയപ്പെടാത്ത കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന വിത്തുകൾ വാങ്ങി നടരുതെന്നു കേന്ദ്ര കൃഷി വകുപ്പ്
Read also കൃഷിയന്ത്രങ്ങൾ വാങ്ങാൻ 80% സബ്സിഡി നിരക്കിൽ 10 ലക്ഷം വരെ ധനസഹായം
Read Also അരിയിൽ ആര്‍സെനിക്ക് വിഷം. കപ്പയിൽ സയനൈഡ് വിഷം. സോഷ്യൽ മീഡിയയിൽ കേൾക്കുന്നതെല്ലാം സത്യമാണോ?