മുവാറ്റുപുഴ: ∙സംസ്ഥാനത്ത് ആദ്യമായി ഇരട്ടകൾ മൂലകോശ ദാനത്തിനു സന്നദ്ധമായപ്പോൾ അഭിമാനം കൊണ്ടത് ഏനാനല്ലൂർ ഗ്രാമം . മൂവാറ്റുപുഴ ഏനാനല്ലൂർ ഷാജി നീരോലിക്കലിന്റെയും ഷൈനിയുടെയും മക്കളായ മിന്നയും മിന്നിയുമാണ് മൂല കോശം ദാനം ചെയ്ത് ഒരുഗ്രാമത്തിന്റെ അഭിമാനമായത് .
സംസ്ഥാനത്തിനു പുറത്തുള്ള , ബ്ലഡ് കാൻസർ ബാധിച്ച ഏഴുവയസുകാരിക്കാണ് മിന്ന മൂലകോശം കൊടുത്തത്. അമൃത ആശുപത്രിയിലായിരുന്നു കോശദാനം . ഒരാളിൽ നിന്നുള്ള മൂലകോശങ്ങൾ മതിയായിരുന്നതിനാൽ മിന്ന ദാതാവായി.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇരട്ടകൾ മൂലകോശം ദാനം ചെയ്യുന്നത്. ഒരു തവണ നല്കിയതില്‍ വേണ്ടത്ര സെല്ലുകള്‍ ലഭ്യമാകാതിരുന്നതിനാല്‍ രണ്ടാമതും അതേ വ്യക്തി തന്നെ നല്കുന്നതും കേരളത്തില്‍ ആദ്യം . ഇരുവര്‍ക്കും സ്വീകര്‍ത്താവുമായി ജനിതകസാമ്യം ഉണ്ടായിരുന്നുവെങ്കിലും മിന്നയില്‍ നിന്നു തന്നെയാണ് രണ്ടുതവണയും കോശം എടുത്തത് . ദാതാവ് പൂര്‍ണ്ണ ആരോഗ്യവതിയായിരിക്കുന്നു.
ആയവന ഗ്രാമപഞ്ചായത് അംഗം ആയ ഷാജിയുടെ മക്കളായ മിന്നയും മിന്നിയും കാക്കനാട് ഇൻഫോപാർക്കിലെ ഐബിഎസ് സോഫ്റ്റ്‌വെയർ സർവീസസിൽ എൻജിനീയർമാരാണ് .
മാതൃകോശങ്ങള്‍ അഥവാ മൂലകോശങ്ങള്‍ (stem cells) ഉപയോഗിച്ചുള്ള ചികിത്സ മെഡിക്കല്‍ രംഗത്ത് നൂതനമാണ് . ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട പ്രവര്‍ത്തനശേഷിയുള്ള കോശങ്ങളാണ് മൂലകോശങ്ങള്‍. തനിയെ വിഭജിക്കപ്പെടുവാനും പുതിയ കോശങ്ങള്‍ക്ക് രൂപം കൊടുക്കുവാനും ഇവയ്ക്ക് കഴിയും . മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളെയും ഈ മാതൃകോശങ്ങളില്‍ നിന്ന് (stem cells) വളര്‍ത്തുവാന്‍ സാധിക്കും.
രോഗം ബാധിക്കുന്ന അവയവങ്ങളില്‍ മൂലകോശങ്ങള്‍ പ്രവര്‍ത്തിച്ച് രോഗം മാറുകയും അവയവങ്ങള്‍ പൂര്‍വ്വസ്ഥിതിയില്‍ എത്തുകയും ചെയ്യും. ഉദാഹരണത്തിന് വൃക്കകളിലാണ് രോഗമെങ്കില്‍ അവയിലേക്ക് മൂലകോശങ്ങള്‍ കടത്തിവിടുമ്പോള്‍ അവയുടെ പ്രവര്‍ത്തനഫലമായി വൃക്കകള്‍ പുതിയ കോശങ്ങളെ സ്വീകരിക്കുകയും വൃക്ക സാധാരണരീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. മജ്ജയില്‍ രോഗം ബാധിച്ച വ്യക്തികളില്‍ പോലും മൂലകോശമുപയോഗിച്ചുള്ള ചികിത്സ ഫലപ്രദമായിട്ടുണ്ട്.
പ്രധാനമായും മൂന്ന് തരത്തിലുള്ള മൂലകോശങ്ങളാണുള്ളത്.
1) ഭ്രൂണങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നത് (embriyonic stem cell)
2) മുതിര്‍ന്ന കോശങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നത് (adult stem cell)
3) അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ള അമ്നിയോട്ടിക് ലായനിയില്‍ നിന്ന് (amniotic stem cell)
മൂലകോശങ്ങള്‍ മാറ്റിവെക്കുന്നതിന് (stem cell transplantation) ജനിതകസാമ്യമുള്ള ഒരു മൂലകോശദാതാവിനെ കണ്ടെത്തണം. അത്തരത്തിലൊരാളെ കണ്ടെത്തുന്നതിന് രക്തബന്ധമുള്ളവരിൽ 25% സാധ്യതയുണ്ട്. ബന്ധുക്കളില്‍ നിന്ന് ജനിതകസാമ്യമുള്ള മൂലകോശം ലഭിക്കാത്ത അവസരത്തില്‍ പുറത്തുനിന്നും സ്വീകരിക്കാം. എന്നാലും, പതിനായിരത്തിൽ ഒന്നു മുതൽ 20 ലക്ഷത്തിൽ ഒന്നുവരെയാണ് പൊരുത്തമുള്ള മൂലകോശം ലഭ്യമാകാനുള്ള സാധ്യത. അതിനാൽ ഒരു മൂലകോശദാതാവിനെ കണ്ടെത്തുകയെന്നത് പ്രയാസമാണ്.
Read Also ”പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല.
Read Also ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം കേരളത്തോട് ചെയ്ത കഠിനാപരാധം: സക്കറിയ
Read Also അച്ഛന്‍ അറിയാതെ ഐ. എ. എസ് നേടിയ ഒരുപെണ്ണിന്റെ കഥ
Read Also നന്ദനയുടെ ജയത്തിനു പത്തരമാറ്റ് തിളക്കം !
Read Also തിമര്‍ത്ത് പെയ്യുന്ന മഴയുടെ കുളിര്‍കാലമായിരുന്നു ഓര്‍മ്മകളിലെ ഇടവപ്പാതി
Read Also ഇത് കോവിഡ് ബാധിച്ചു മരിച്ച ബംഗാളിലെ ചന്ദനനഗര്‍ ഡപ്യൂട്ടി കളക്ടര്‍ ദേവദത്ത റായ് (38)….
Read Also സ്വന്തം ജീവൻ നൽകി ‘അപ്പു’ യജമാനന്റെ ജീവൻ രക്ഷിച്ചു.
Read Also ”എന്റെ മോനാണച്ചോ ഇതെല്ലാം നിർമ്മിച്ചത് ”
Read Also എങ്ങനെ സ്നേഹിക്കാതിരിക്കും ഈ അച്ചനെ ?
Read Also ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം.
Read Also രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു
Read Also ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”
Read Also അയ്യഞ്ചുവർഷം കൂടുമ്പോൾ വറചട്ടിയിൽ നിന്ന് എരിതീയിലേക്കും എരിതീയിൽ നിന്ന് വറചട്ടിയിലേക്കും
Read Also വഴിതെറ്റുന്ന പൗരോഹിത്യവും പഴികേട്ട് സഹപുരോഹിതരും














































