ബംഗാൾ : ഇവർ കോവിഡ് ബാധിച്ചു മരിച്ച ബംഗാളിലെ ചന്ദനനഗര്‍ ഡപ്യൂട്ടി കളക്ടര്‍ ദേവദത്ത റായ് (38).
ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നാല് വയസ്സുള്ള കുഞ്ഞിന് അമ്മയെ നഷ്ടമായി . ഇതുപോലെ ഒരുപാട് വ്യക്തികൾ, കോവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിൽ ജീവൻ ത്യജിക്കേണ്ടി വന്നിട്ടുണ്ട് എന്നോർക്കുക . നമ്മുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലികൊടുക്കുന്നവരെ ഓർത്തെങ്കിലും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാൻ ശ്രദ്ധിക്കുക .
- മാസ്‌ക്കുകൾ കൃത്യമായും ശരിയായും ധരിക്കുക
- സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുക .
- സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കുക .
- കഴിവതും വീട്ടിൽ ഒതുങ്ങിക്കൂടുക .
- സന്ദർശകരെ പരമാവധി ഒഴിവാക്കുക .
വാൽകഷ്ണം :
പുലിവരുന്നേ പുലിവരുന്നേ എന്ന് സർക്കാരും ആരോഗ്യപ്രവർത്തകരും വിളിച്ചു കൂവുമ്പോൾ എത്രനാളായി ഇത് കേൾക്കാൻ തുടങ്ങിയിട്ട് , ചുമ്മാ പേടിപ്പി ക്കാതെ പോടോ എന്ന മട്ടിൽ ആ മുന്നറിയിപ്പിനെ അവഗണിച്ചാൽ പിന്നീട് ശരിക്കും പുലി വരുമ്പോൾ ആരും സഹായിക്കാന്‍ ഉണ്ടാവില്ലെന്ന് ഓർക്കുക !
About The Author
AD














































