”ഒരു ദേവാലയത്തിൽ കണ്ണീരിന്റെ പണം കൊണ്ട് ആകാശത്തു പൂത്തിരി കത്തിക്കുമ്പോൾ അതിന്റെ ചാരം വന്നു വീഴുന്നത് ഈ പെങ്കൊച്ചിന്റെ വീടിന്റെ മുകളിലേക്കാണ് . ”
ഈ മെത്രാന്റെ പ്രസംഗം തീർച്ചയായും ഒന്ന് കേൾക്കണം. നമ്മുടെ കണ്ണ് നനയിക്കുന്ന ആ സംഭവം തിരുമേനി വിവരിക്കുന്നത് ഇങ്ങനെ.
കുറെ നാളുകൾക്ക് മുൻപ് ഒരു ദിവസം ഒരു സ്ത്രീ തൂത്തൂട്ടി ചാപ്പലിലേക്ക് വന്നിട്ട് എന്റെ മുറിയിലേക്ക് വിഷമിച്ചു കയറിവന്നു . അവർ വളരെ വിഷമത്തോടെ പറഞ്ഞു :
”എന്റെ മകൾ നഴ്‌സിങ് കഴിഞ്ഞിട്ട് വീട്ടിൽ നിൽക്കയാണ് . ഒന്നൊന്നര വർഷമായി ജോലിയില്ലാതെ നിൽക്കുന്നു . സർട്ടിഫിക്കറ്റ് മുഴുവൻ പഠിച്ച സ്ഥാപനത്തിൽ ഇരിക്കയാണ് . ഒരു അറുപതിനായിരം രൂപ കൊടുത്താലേ സർട്ടിഫിക്കറ്റ് തിരിച്ചുകിട്ടുകയുള്ളൂ . പൈസ കൊടുക്കാൻ എനിക്ക് മാർഗമില്ല . ഭർത്താവ് രോഗിയായി വീട്ടിൽ കിടക്കുകയാണ് . ”
എനിക്ക് തോന്നി ഇവരെ ആരോ ഇതെല്ലാം പറഞ്ഞു പഠിപ്പിച്ചു വിട്ടതാണെന്ന് . പ്രത്യേകിച്ചൊരു വികാരവും എനിക്ക് തോന്നിയില്ല. ഞാൻ അവരുടെ അഡ്രസ് വാങ്ങിവച്ചിട്ട് പറഞ്ഞു വിട്ടു .
അതിനുശേഷം മണർകാട് ഭാഗത്തുള്ള ഒരാളെ ഞാൻ ഈ സ്ത്രീയുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ഇ സ്ത്രീ പറഞ്ഞതെല്ലാം സത്യമാണോ എന്നന്വേഷിക്കാനാണ് പറഞ്ഞുവിട്ടത് .
ആ വീട്ടിലേക്കു കയറിച്ചെന്ന മനുഷ്യൻ എനിക്ക് ഫോൺ ചെയ്തിട്ട് പറഞ്ഞു : “അച്ചാ, ആ പെങ്കൊച്ചിന്റെ അത്രയും പ്രായമുള്ള ഒരു പെൺകൊച്ച് എനിക്കുമുണ്ട് . ഞാൻ ഒരു ലോണിന്റെ പലിശ അടയ്ക്കാൻ പോയതാ . ഈ കൊച്ചിനെ കണ്ടപ്പോൾ കയ്യിലുണ്ടായിരുന്ന 5000 രൂപ ഞാൻ അവൾക്കു കൊടുത്തു. ആ പെങ്കൊച്ചിന്റെ ചുരിദാർ വരെ കീറിയതാണച്ചോ .”
എന്നിട്ട് ആദ്ദേഹം എന്നോട് തുടർന്നു പറഞ്ഞു : ” എന്റെ മകൾ കഴിഞ്ഞദിവസം ഒരു പതിനായിരം രൂപ വാങ്ങിച്ചോണ്ട് പോയതാണ് . തിരിച്ചുവന്നപ്പോൾ മിച്ചം വല്ലതും ഉണ്ടോടീന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു . ഇല്ല, 2000 രൂപകൂടി ബ്യുട്ടി പാർലറിൽ കൊടുക്കാനുണ്ടെന്ന് . ചുരുണ്ടിരുന്ന മുടി നേരെയാക്കിയതിന്. എന്നിട്ട് ഒരുവക പേക്കോലമായിട്ട് കേറി വന്നു വീട്ടിലേക്ക്. ആളിന്റെ ഷേപ്പ് പോലും മാറിപ്പോയി. അപ്പോഴാണ് ഇവിടെ ഡ്രെസ് പോലും ഇടാനില്ലാതെ പെണ്ണ് നില്കുന്നത് . അപ്പൻ രോഗിയായി മുറിയിൽ കിടക്കുന്നു.”
ഞാൻ അപ്പോൾ തന്നെ അയാളെ വിളിച്ചുവരുത്തിയിട്ട് അയാളുടെ കൂടെ ആ വീട്ടിലേക്ക് ചെന്നു . ഞാൻ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച്ച വളരെ ദയനീയമായിരുന്നു . ആ കാഴ്ച ഈ തിരുമേനിയുടെ വാക്കുകളിൽ തന്നെ കേൾക്കുക . വീഡിയോ കാണുക.
Read Also സഹിക്കെട്ട പ്രജകൾ തിരിച്ചടിക്കുന്ന ഒരു നാൾ വരും!
Read Also ”ഒരു ജീവനക്കാരന്റെ റോളിൽ മംഗളത്തിൽ കയറിപ്പറ്റി ഇത്തിൾകണ്ണി”
Read Also ഇലഞ്ഞിപ്പൂമണമൊഴുകി വരും..
Read Also 53.5 കിലോ തൂക്കമുള്ള ഭീമൻ ചക്കയുമായി നാരായണൻ
Read Also രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം
Read Also “നീ അലറി വിളിച്ചപ്പോൾ അവര് വന്നില്ലേൽ കാണായിരുന്നു
Read Also “എനിക്കീ ഇഡിയോം ഇടിയപ്പോം ഒന്നും അറിഞ്ഞൂടാ അച്ചായാ”
Read Also വാർക്കപണിക്കിടയിൽ ജയസൂര്യക്കൊരു കോൾ; ‘ഡാ ജയാ .. നിനക്ക് ഫുൾ എ പ്ലസ്സാ!’
Read Also നന്ദനയുടെ ജയത്തിനു പത്തരമാറ്റ് തിളക്കം !
Read Also കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ് എല്ലാം
Read Also കൈകുമ്പിളിൽ മഞ്ഞപൂക്കളുമായി കോളാമ്പിചെടികൾ. പാല കോട്ടയം റോഡിലെ ഈ കാഴ്ച ചേതോഹരം
Read Also വിമാനത്താവളത്തിലെ തീവെട്ടിക്കൊള്ളയ്ക്ക് അറുതി. ഇനി ചായക്ക് 15 രൂപ, കാപ്പിക്ക് 20, ചെറുകടികൾ 15.
Read Also തൊടുപുഴ വണ്ടമറ്റത്ത് വീടിനോട് ചേര്‍ന്ന് ബേബി നിര്‍മ്മിച്ച നീന്തൽക്കുളം ജനശ്രദ്ധ ആകർഷിക്കുന്നു.