കോവിഡ് വില്ലനാകുന്നത് പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉള്ളവരിൽ ആണെന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ് . ജൂലായില്‍ ഉണ്ടായ 51 കോവിഡ് മരണങ്ങളാണ് ആരോഗ്യ വകുപ്പ് പ്രത്യേകം പഠനത്തിനു വിധേയമാക്കിയത്. രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ കോവിഡ് കൂടുതൽ രൂക്ഷമാകുന്നുവെന്നാണ് പഠനത്തിൽ കണ്ടെത്തിയത് .
അമിത രക്തസമ്മർദ്ദം ഒരു നിശബ്‌ദ കൊലയാളി തന്നെയാണ്. അമിതമായ രക്ത സമ്മർദ്ദം ശരീരത്തിനാകമാനമാണ് തകരാറുണ്ടാക്കുന്നത്. ഉയർന്ന പ്രഷറിൽ രക്തം പമ്പ് ചെയ്യാൻ കഷ്ടപ്പെടുന്ന ഹൃദയം പെട്ടെന്നു തളർന്നു പോകുന്നു. ഉയർന്ന രക്തസമ്മർദ്ദം താങ്ങേണ്ടി വരുന്നതുമൂലം രക്തക്കുഴലുകൾക്കും തകരാറു സംഭവിക്കുന്നു. കൂടാതെ ഈ രക്തക്കുഴലുകൾ ചെന്നു ചേരുന്നവൃക്ക, കണ്ണുകൾ, തലച്ചോർ എന്നിവയ്ക്കൊക്കെ തകരാറുകൾ സംഭവിക്കാം. ഹൃദയാഘാതം, മസ്തിഷ്കാഘാതം, രക്തക്കുഴലുകളുടെ ഇലാസ്തികത നഷ്ടപ്പെടൽ, വൃക്കരോഗംഎന്നിവയ്ക്കൊക്കെ കാലാകാലങ്ങളായി ചികിത്സിയ്ക്കപ്പെടാതെ നീണ്ടുനിൽക്കുന്നഅമിതരക്തസമ്മർദ്ദം കാരണമാകാം.
രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഒരു ഭക്ഷണക്രമം വിശദീകരിക്കുന്നു ഡോ. ഡാനിഷ് സലിം . വിഡിയോ കാണുക . മറ്റുള്ളവർക്കായി ഷെയർ ചെയ്യുക
Read Also ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട്
Read Also തൈറോയ്‌ഡ് ഹോർമോൺ: 35 സംശയങ്ങളും ഉത്തരങ്ങളും.
Read Also നടുവേദന അകറ്റാൻ ചില ലളിത വ്യായാമങ്ങൾ