Home Entertainment ”മോളുടെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട്...

”മോളുടെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്!”

720
0

കുഞ്ഞു പിള്ളേർക്ക് എന്താ ലീവ് കൊടുക്കില്ലേ ? ഇതെന്തൊരു നാടാണ് ! ആ പേന അങ്ങ് കൊടുത്തിട്ട് രാജിവെക്കണം മോളേ…! ലീവ് തരില്ലാ പോലും…! നിങ്ങക്ക് ഇങ്ങനെ എപ്പോഴും എഴുതി എഴുതി ഇരിക്കണമെങ്കിൽ ഒരു പണിക്കാരിയെ വെക്കണം മിസ്റ്റർ!
സോഷ്യൽ മീഡിയയിൽ ചിരി പടർത്തി കുഞ്ഞുമോളുടെ ചോദ്യവും കലിപ്പും .കോവിഡ് കാലമായതിനാൽ ഓൺലൈൻ ക്ളാസാണല്ലോ കൊച്ചുകുട്ടികൾക്കും ഇപ്പോൾ . പഠിക്ക് പഠിക്ക് എന്ന മാതാപിതാക്കളുടെ നിർബന്ധം കേട്ട് മടുത്തു കുട്ടികൾ .

പഠിച്ചു പഠിച്ചു മടുത്തപ്പോൾ ഒരു ലീവ് ചോദിച്ചതാണ് കുഞ്ഞുമോൾ . ചോദിച്ചത് സ്വന്തം അച്ഛനോട് . തരാം തരാം എന്ന് പറഞ്ഞു അച്ഛൻ പറ്റിക്കാൻ തുടങ്ങിയിട്ട് ദിവസം കുറെയായി . ആർക്കാണെങ്കിലും ദേഷ്യം വരില്ലേ ? കുഞ്ഞുമോൾക്കും വന്നു ദേഷ്യം . ആ ദേഷ്യവും സംസാരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് .

”ഞാൻ ഇത്രയും നാൾ പഠിച്ചോണ്ടല്ലേ ഇരുന്നെ ? അല്ലാണ്ടു കിടന്നോണ്ടല്ലല്ലോ? ലീവ് തരാം ലീവ് തരാം … എന്നിട്ട് തന്നോ ? പപ്പേടെ സ്വഭാവം ഇങ്ങനെയാ..ഒരു ദിവസം ലീവ് തരാന്ന് പറഞ്ഞാൽ അത് സമ്മതിക്കില്ല. കുറെ പഠിച്ചോണ്ടേ ഇരിക്കും! കുറെ പഠിക്കാര്. ”

”എടീ മൂന്ന് ദിവസമാ ലീവ് തന്നത് ” പ്രശ്നത്തിൽ മറ്റൊരാൾ ഇടപെട്ടു .കുഞ്ഞുമോളുടെ സഹോദരൻ ! അവന്റെ സംസാരം കേട്ടപ്പോൾകുഞ്ഞുമോളുടെ പ്രതികരണം ഇങ്ങനെ

”സംസാരിക്കല്ലേ”

”എഴുതി വിട് ”

അച്ഛൻ നിർബന്ധിച്ചപ്പോൾ കുഞ്ഞുമോൾ പുസ്തകം ചൂണ്ടി കട്ടക്കലിപ്പിൽ പറയുന്നത് ഇങ്ങനെ :

”ഇത്രയും ഉണ്ടായിട്ട് ഞാനെഴുതാനാ? ഇത്രയും എഴുതിതൊന്നും പോരാ..? ഇനി ഇത് കഴിഞ്ഞാൽ പറയും ഇത് കൂടി എഴുതാൻ. അത് കഴിഞ്ഞാൽ പിന്നെ പറയും ഇതും കൂടി എഴുതാൻ. ഈ പേജ് കൂടി എന്ന് പറഞ്ഞിട്ട് അടുത്ത പേജ്, ഞാൻ പഠിക്കാതിരുന്നിട്ടൊന്നും അല്ല ഇങ്ങനെ എഴുതല്. ” പിന്നെ ദേഷ്യത്തോടെ ഒരേറാണ് പേന .

ഏതായാലും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ് ഈ വീഡിയോ .
ഈ വിഡിയോയുടെ കീഴെ വരുന്ന കമന്റുകളും ഏറെ രസകരമാണ് : ചില കമന്റുകൾ ഇങ്ങനെ :
” മോളുടെ ഈ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . വേണ്ട നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട് : എന്ന് മുഖ്യമന്ത്രി ”
”ആ പേന അങ്ങ് കൊടുത്തിട്ട് രാജിവെക്കണം മോളേ…! ലീവ് തരില്ലാ പോലും…! ”
”അനിയൻ തന്ന പണിയാണ് മോളെ .അനിയൻ പാര വച്ചതാണ് .”
”നിങ്ങൾ എവിടുത്തെ അപ്പനാണ് മിസ്റ്റർ ! ആ കൊച്ചു ഒരു ലീവ് ചോദിച്ചാൽ കൊടുക്കണം.! സ്കൂളിൽ പോയിരുന്നേൽ അതിന് ലീവ് കിട്ടാൻ നിങ്ങളോട് കെഞ്ചി പറയേണ്ട കാര്യം വരിലായിരുന്നു.. അല്ലാതെ തന്നെ കുറെ സമരവും, വെള്ളപൊക്കം ഒക്കെ ആയി കുറെ അവധി അതിന് കിട്ടിയേനേം.. ഒരുമാതിരി ബൂർഷാ അപ്പന്റെ സ്വഭാവം കാണിക്കാതെ മിസ്റ്റർ . നല്ലൊരു അപ്പനായി, ആ കൊച്ചിനു കുറച്ചു ലീവ് കൊടുക്കു, സന്തോഷമായി ഇരിക്കു”
”നിങ്ങക്ക് ഇങ്ങനെ എഴുതണം എങ്കിൽ ഒരു പണിക്കാരിയെ വെക്കണം. അല്ല പിന്നെ. കൊച്ചിനെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ”
”ഈ മോളുടെ വേറെ രണ്ട് വീഡിയോയും ഞാൻ കണ്ടിട്ടുണ്ട്… ഇത് പോലെ തന്നെയുള്ളത്…!! കുഞ്ഞു തമാശകൾ, വലിയ വർത്തമാനങ്ങൾ ഒക്കെ നല്ലത് തന്നെ.. ..പക്ഷെ സ്ഥിരമായി ഇങ്ങനെയുള്ള സംസാരങ്ങൾ പ്രോൽസാഹിപ്പിക്കുന്നത് അത്ര നല്ലതല്ല എന്നാണ് എൻ്റെ ഒരഭിപ്രായം… കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൻ്റെ കൂടി സമയമാണിതെന്ന് കൂടി ഓർക്കുക… നല്ല സ്മാർട്ടാണ് മോള്… നല്ല പ്രസംഗങ്ങളാകെ പഠിപ്പിച്ചാൽ കസറും….!! ശ്രദ്ധിക്കുക..”
”ഇതിനെകാൾ നല്ലത് സ്കൂളിൽ പോന്നതാണ്… ഏന്നാ ഇന്റർവെൽ എങ്കിലും ഉണ്ടാകും… ഇതിപ്പോ ഈ അച്ഛനെക്കൊണ്ട് ഒരു സ്വൈരവും ഇല്ല.. മടുത്തു ഈ ജീവിതം…”
”കൂടെ നിന്നു കാല് വാരുന്ന ആ ചേട്ടൻ കൊച്ചിനെ ആരും കാണാതെ പോകരുത്”
”ബാല വേലക്ക് എതിരെ നമ്മുക്ക് കോടതിയേ സമീപിക്കാം മോളെ.. സമാധാനപ്പെട്…”
”എന്തോന്നാടേ ഇത് അച്ചടി മിഷ്യനോ ഒരു പരിധി ഇല്ലേടേ മര്യാദക്ക് കൊച്ചിനൊരു ലീവ് കൊടുക്ക് ഇല്ലെങ്കിൽ കൊച്ചിൻ്റെ കൊട്ടേഷൻ ഞാനിങ്ങെടുക്കും”
”ശ്ശെടാ ഇത്തരം നീതിനിഷേധത്തിനു എതിരെ തോളോട് തോൾ ചേർന്ന് പ്രതികരിക്കാൻ ആരുമില്ല ഇവടെ? നമുക്ക് ഒരു വൺ ഇന്ത്യ വൺ നീതി കൂട്ടായ്മ ഉണ്ടാക്കാം മോളെ”

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here