വോട്ട് ചെയ്യാനുള്ള വെറും കഴുതകൾ മാത്രമായി മാറിയിരിക്കുന്നു ഇന്നാട്ടിലെ പൊതുജനം . അയ്യഞ്ചു വർഷം കൂടുമ്പോൾ പോളിംഗ് ബൂത്തിൽ നിന്ന് കണ്ണീരൊഴുക്കി പല്ലിറുമ്മി ആഞ്ഞാഞ്ഞു കുത്താൻ വിധിക്കപ്പെട്ട വെറും വോട്ടുയന്ത്രങ്ങൾ ! കുഞ്ഞുണ്ണി മാഷുടെ ഭാഷയിൽ പറഞ്ഞാൽ വോട്ട് ചെയ്ത് വോട്ട് ചെയ്ത് ഓട്ടക്കലമായി മാറിയ പാവം ജന്മങ്ങൾ.
ഭരണം കിട്ടിയാൽ സ്വന്തം കീശ നിറയ്ക്കാൻ പരക്കം പായുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും നേതാക്കൾ. ഇതിനായി സരിതയുടേയും സ്വപ്നയുടേയുമൊക്കെ സാരിത്തുമ്പിൽ തൂങ്ങാൻ ഇവർക്കാർക്കും ഒരു ലജ്ജയുമില്ല. എന്നിട്ട് അതിനെ ന്യായീകരിക്കാൻ ഒരുളുപ്പുമില്ല .
അഴിമതി നടത്തുന്നതിൽ എല്ലാ പാർട്ടിനേതാക്കളും ഒറ്റക്കെട്ടാണ് എന്നതാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഇതിൽ ഇടതെന്നോ വലതെന്നോ കേന്ദ്രമെന്നോ സംസ്ഥാനമെന്നോ ഉള്ള ഒരു വ്യത്യാസവും ഇല്ല.
Also Read കൊറോണയെ കീഴ്‌പ്പെടുത്താൻ ഔഷധചായയുമായി ആയുര്‍വേദ ഡോക്ടർ സി. ഡൊണേറ്റ
അഴിമതിക്കെതിരെ കുരിശുദ്ധം നടത്തി അധികാരത്തിൽ വന്ന ഇടതുസർക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ . സ്വപ്നയെ പഴിക്കുമ്പോൾ സരിതയെ പൊക്കിപ്പിടിച്ചു പ്രതിരോധിക്കാൻ നോക്കുന്ന ന്യായീകരണ തൊഴിലാളികൾ ഒന്നോർക്കുക. സരിതയെ ജനം വെറുത്തതുകൊണ്ടാണ് യുഡിഎഫിനെ കീഴ്മേൽ മറിച്ച് വോട്ടർമാർ ഇടതുമുന്നണിയെ അധികാരത്തിലെത്തിച്ചത് .
ബുദ്ധിയും ചിന്താശേഷിയും പാർട്ടിക്ക് പണയപ്പെടുത്താത്ത ഒരുവിഭാഗമാണ് അയ്യഞ്ചുവർഷം കൂടുമ്പോൾ ഇരുമുന്നണികളേയും മാറി മാറി ജയിപ്പിക്കുന്നതെന്നു മനസിലാക്കുക . ഏതെങ്കിലുമൊരു കള്ളനെ ജയിപ്പിക്കുക എന്നതല്ലാതെ അവർക്കു മുൻപിൽ മറ്റൊരു വഴി ഇല്ലല്ലോ . അയ്യഞ്ചു വർഷം കൂടുമ്പോൾ ഇടതു കള്ളനെവേണോ വലതുവകള്ളനെ വേണോ എന്ന രണ്ടു വഴികളിൽ ഒന്ന് തിരഞ്ഞെടുക്കുന്നു അവർ !
Also Read ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട് .
എന്നെ തല്ലേണ്ടമ്മാവാ , ഞാൻ നന്നാവില്ല എന്ന് പണ്ട് ആരാണ്ടോ പറഞ്ഞതുപോലെ ആരുഭരിച്ചാലും ഈ നാട് നന്നാവില്ല എന്ന് ഇരുമുന്നണികളും തെളിയിച്ചു കഴിഞ്ഞു . ജനങ്ങൾ നിരാശയുടെ പടുകുഴിയിൽ തന്നെ .
വീടുവയ്ക്കാൻ അഞ്ചുസെന്റു വയൽ നികത്തിയാൽ അവനെ പിടിച്ചു ജയിലിൽ ഇടുന്ന നാട്ടിൽ മന്ത്രി തോമസ് ചാണ്ടി കായൽ നികത്തി റിസോർട്ട് പണിതത് നിയമലംഘനമാണെന്നു കലക്ടർ റിപ്പോർട്ട് ചെയ്തിട്ടും കണ്ടില്ല , കേട്ടില്ല , തെളിവില്ല , പഠിക്കട്ടെ , നിയമം നിയമത്തിന്റെ വഴിക്കുപോകും എന്നൊക്കെ പറഞ്ഞു മുഖ്യമന്ത്രി പാറപോലെ അയാൾക്ക് പിന്നിൽ ഉറച്ചുനിന്നത് നാം കണ്ടതാണ് .
Also Read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?
സരിതയുടെയും ബിജു രമേശിന്റേയും ആരോപണങ്ങളുടെ പേരിൽ ഉമ്മൻചാണ്ടിയെയും കെഎം മാണിയെയും നിലം തൊടാൻ അനുവദിക്കാതെ സമരവവും ബഹളവും നടത്തുകയും നിയമസഭ അടിച്ചുപൊളിക്കുകയും ചെയ്തവർ കഴിഞ്ഞ നിയമസഭാ ഇലക്ഷൻ കാലത്ത് ഒരു മുദ്രവാക്യം ഉയർത്തിയിരുന്നു . എൽ ഡി എഫ് വരും എല്ലാം ശരിയാകും . അത് വിശ്വസിച്ചു അന്ന് ആ സമരത്തിന് ധാർമ്മിക പിന്തുണ നൽകിയ ജനങ്ങൾ മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ് ഇപ്പോൾ. അന്ന് കെ എം മാണിയെ കള്ളൻ എന്ന് വിളിച്ചവർ ഇന്ന് മാണിയെ വിശുദ്ധനായി പ്രഖ്യാപിക്കുകയും അദ്ദേഹത്തിന് സ്മാരകം പണിയാൻ ബജറ്റിൽ അഞ്ചുകോടി വകയിരുത്തുകയും ചെയ്തു.
Also Read രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം
സോഷ്യൽ മീഡിയയിൽ സർക്കാരിന്റെ അഴിമതി ചൂണ്ടിക്കാണിക്കുമ്പോൾ മുൻസർക്കാരിന്റെ കാലത്തെ അഴിമതി പൊക്കിപ്പിടിച്ചു പ്രതിരോധിക്കാൻ ശ്രമിക്കുന്നത് എത്ര അപഹാസ്യമാണ് ! മുൻസർക്കാരിനെതിരെയുണ്ടായ ജനരോഷത്തിൽ നിന്നാണ് ഈ സർക്കാർ പിറവികൊണ്ടതെന്ന സത്യം ന്യായീകരണത്തൊഴിലാളികൾ മറന്നുപോയത് അതിശയം തന്നെ. അഴിമതി പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകരെ വ്യക്തിഹത്യചെയ്ത് വായടപ്പിക്കാൻ നോക്കുന്നതും സമീപകാലത്തു കണ്ടു . ഇതേ മാധ്യമപ്രവർത്തകർ തന്നെയായിരുന്നു മുൻസക്കാരിന്റെ കാലത്തു നടന്ന സോളാർ അഴിമതി പുറത്തുകൊണ്ടുവന്നതും. അന്ന് വിശുദ്ധരായിരുന്നവർ ഇന്ന് പാപിയായിരുന്നു.
അയ്യഞ്ചുവർഷം മാറി മാറി അഴിമതി നടത്താനാണ് ജനങ്ങൾ ഇടതുവലതു മുന്നണികളെ മാറിമാറി ജയിപ്പിക്കുന്നതെന്നു തോന്നും ചിലരുടെ ന്യായീകരണം കേട്ടാൽ. അഞ്ചുവർഷം കഴിയുമ്പോൾ പഴയ സർക്കാരിന്റെ അഴിമതിയെ നിലവിലുള്ള സർക്കാരിന്റെ അഴിമതി കവച്ചുവയ്ക്കുന്നതുകൊണ്ടാണ് നേതാക്കന്മാരെ ജനങ്ങൾ നിങ്ങളെ മാറിമാറി ചുമക്കാൻ നിർബന്ധിതരായത് . നിങ്ങളിലാരെങ്കിലും ജനങ്ങൾക്ക് പ്രിയങ്കരരായിരുന്നെങ്കിൽ ഡൽഹിയിലെ ആം ആദ്മി യെപ്പോലെ ഭരണതുടർച്ച ഉണ്ടായേനെ . പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്നു പറഞ്ഞതു പോലെയല്ലേ ഇവിടെ അഴിമതി! പ്രതിപക്ഷത്തിരിക്കുമ്പോൾ വിടുന്ന ഗീർവാണമെല്ലാം അധികാരത്തിൽ വരുമ്പോൾ വിഴുങ്ങുകയല്ലേ നിങ്ങൾ ചെയ്യുന്നത് ?
Also Read ഉപ്പൂറ്റിവേദന മാറ്റാൻ 15 മാർഗങ്ങൾ
അയ്യഞ്ചുവർഷം കൂടുമ്പോൾ വറചട്ടിയിൽ നിന്ന് എരിതീയിലേക്കും എരിതീയിൽ നിന്ന് വറചട്ടിയിലേക്കും വീഴാൻ തന്നെ കേരളത്തിലെ ജനങ്ങളുടെ വിധി.
ഭാരതപൗരന്മാരെ നിങ്ങള്‍ ജനിച്ചതഴിമതി കാണാനോ ? ഈ ഗാനം ഒന്ന് കേട്ടുനോക്കൂ .വളരെ അർത്ഥവത്തായ വരികളും മനോഹരമായ ഈണവും ഭംഗിയുള്ള ദൃശ്യാവിഷ്കാരവും.
ഭാരതപൗരന്മാരെ നിങ്ങള്‍
ജനിച്ചതഴിമതി കാണാനോ ?
ബൂത്തുകൾ തോറും കയറിയിറങ്ങി
വോട്ട് ചെയ്തു തളരാനോ .. വീണ്ടും കഴുകതകളാകാനോ?
ജയിച്ചുപോയവരെ നിങ്ങൾ മുടിച്ചതാണിവിടം
ഭരിച്ചനാളുകളിൽ പലതും സഹിച്ചതാണ് ജനം
രാഷ്ട്രീയനാടകം ആടിത്തിമിർത്തു കീശനിറച്ചവരെ
വെളുത്തവേഷങ്ങളെ നിങ്ങൾ ദരിദ്രവാസികളായി
വിശന്നവയറുകളോ വഴിയിൽ തളർന്നുവീഴുമ്പോൾ
തിരഞ്ഞെടുപ്പിനായ് കോടികൾ തുലച്ചിടുന്നിവിടെ
പല പല കൊടിയുടെ കീഴിൽ നിൽക്കും കറുത്ത സത്വങ്ങളേ
രാജ്യ ദ്രോഹികളേ . ഇന്ത്യയെ വലിച്ചുകീറരുതേ
Read Also ”നീ അലറി വിളിച്ചപ്പോൾ അവര് വന്നില്ലേൽ കാണായിരുന്നു. ചങ്ങാടം പോലെ ഒഴുകി നടന്നേനെ കുറെയെണ്ണം ”
Read Also യോഗയെ സ്നേഹിച്ച ക്രിസ്തുവിന്റെ മണവാട്ടി