Home News വഴിതെറ്റുന്ന പൗരോഹിത്യവും പഴികേട്ട് സഹപുരോഹിതരും !

വഴിതെറ്റുന്ന പൗരോഹിത്യവും പഴികേട്ട് സഹപുരോഹിതരും !

1539
0
പരാജയപ്പെടുന്ന പൗരോഹിത്യം ക്രൈസ്തവആത്മീയതയില്‍
ഫാ. നോബിൾ തോമസ് പാറയ്ക്കൽ നിലവിൽ മനന്തവാടി രൂപതയുടെ പി ആർ ഒ ആണ്

സമീപകാലത്തു ഇടുക്കി രൂപതയിലെ ഒരു വൈദികൻ വെള്ളയാംകുടി ഇടവകയിലെ ഒരുവീട്ടമ്മയുമായി നടത്തിയ അവിഹിത വേഴ്ച്ചയുടെ ഫോട്ടോകളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നല്ലോ . ഈ സംഭവം ഉയർത്തിക്കാട്ടി ചിലർ സോഷ്യൽ
മീഡിയയിലും ഓൺലൈൻ പത്രങ്ങളിലും വൈദികസമൂഹത്തിനെതിരെ നിശിത വിമർശനം ഉയർത്തുകയും ചെയ്തിരുന്നു . വൈദികസമൂഹത്തിൽ ചിലരെങ്കിലും വഴിതെറ്റി സഞ്ചരിക്കുമ്പോൾ അതിന്റെ പഴികേൾക്കേണ്ടി വരുന്നത് സഹവൈദികരാണ് എന്ന ദുഃഖം ഫാ . നോബിൾ തോമസ് പാറയ്ക്കൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ച്ചു .അച്ചൻ പറയുന്നു :

പരാജയപ്പെടുന്ന പൗരോഹിത്യം ക്രൈസ്തവആത്മീയതയില്‍
ഫാ. നോബിൾ തോമസ് പാറയ്ക്കൽ നിലവിൽ മനന്തവാടി രൂപതയുടെ പി ആർ ഒ ആണ്

”നിരന്തരമായ ആത്മീയവടംവലികളുടെ ദ്വന്ദയുദ്ധങ്ങളുടെയും സംഘര്‍ഷഭൂമികയാണ് ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിന്‍റെ ഉള്ളിടങ്ങള്‍. ജീവിതകാലം മുഴുവന്‍ ഒരു പെന്‍ഡുലം പോലെ പാപത്തിന്‍റെ പ്രലോഭനങ്ങള്‍ക്കും പുണ്യത്തിന്‍റെ ആകര്‍ഷണങ്ങള്‍ക്കുമിടയില്‍ അവരിങ്ങനെ ആടിക്കൊണ്ടിരിക്കുന്നു. ”

പരാജയപ്പെടുന്ന ക്രൈസ്തവആത്മീയതയില്‍ പരിഗണിക്കപ്പെടേണ്ടതെങ്ങനെയെന്ന് സത്യാന്വേഷി പരിശോധിക്കുന്നു എന്ന കുറിപ്പോടെ ഇതൊരു കുമ്പസാരവും സാന്ത്വനവുമാണ് എന്ന മുന്നറി റിയിപ്പോടെയാണ് അച്ചൻ വീഡിയോ പോസ്റ്റിൽ കാര്യങ്ങൾ വിശദീകരിക്കുന്നത് .

” പുരോഹിതജീവിതങ്ങളുടെ ഉപരിപ്ലവമായ വിശകലനത്തില്‍ അവരുടെ സ്ഥാനംകൊണ്ടും ജീവിതശൈലി കൊണ്ടും ഇടപെടലുകളിലെ ആധികാരികത കൊണ്ടും പൗരോഹിത്യം വലിയൊരു ബലമാണ് എന്ന തെറ്റിദ്ധാരണയിലേക്കാണ് സാമാന്യജനം എത്തിച്ചേരുക. എന്നാല്‍ ഒരു സംഘടിതസംവിധാനത്തിന്‍റെ പുറംപൂച്ചുകള്‍ക്കകത്തേക്ക് പ്രവേശിക്കുമ്പോള്‍ മിശിഹായെ ഉപേക്ഷിച്ച് ഓടിപ്പോയ അപ്പസ്തോലന്മാരിലെ ഭീരുത്വവും തങ്ങള്‍ക്കെന്തു സംഭവിക്കുമെന്ന് ഭയന്ന് ഒളിച്ചിരുന്ന അവരുടെ അരക്ഷിതത്വാവസ്ഥയും കലപ്പയില്‍ നിന്ന് കൈവലിക്കാനുള്ള നിരന്തരമായ പ്രലോഭനവുമെല്ലാം അവിടെ കണ്ടെത്താനാകും. ജീവിതകാലം മുഴുവന്‍ ഒരു പെന്‍ഡുലം പോലെ പാപത്തിന്‍റെ പ്രലോഭനങ്ങള്‍ക്കും പുണ്യത്തിന്‍റെ ആകര്‍ഷണങ്ങള്‍ക്കുമിടയില്‍ അവരിങ്ങനെ ആടിക്കൊണ്ടിരിക്കുന്നു…..
പൗരോഹിത്യത്തിന്‍റെ ശുശ്രൂഷാജീവിതത്തിലേക്ക് കയറിച്ചെല്ലുന്ന ഓരോ മനുഷ്യനും തന്‍റെ ശരീരത്തില്‍ നല്കപ്പെട്ടിരിക്കുന്ന ഒന്നോ അതിലധികമോ മുള്ളുകളെക്കുറിച്ച് ബോധവാന്മാരാണ്. ഈ മുള്ളുകള്‍ നിരന്തരമായി അവരെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആ മുള്ളുകളുണ്ടാക്കുന്ന മുറിപ്പാടുകളില്‍ നിന്ന് രക്തം കിനിയുന്നു. തന്‍റെ സങ്കടങ്ങളുടെ ഗത്സമനിയില്‍ ആ രക്തം വിയര്‍പ്പാക്കി മാറ്റി പൗരോഹിത്യം പ്രാര്‍ത്ഥിക്കുന്നു, കഴിയുമെങ്കില്‍ ഈ പാനപാത്രം നീക്കിത്തരണമേ… ദൈവം, പക്ഷേ, മിണ്ടുന്നില്ല.”
നോബിൾ തോമസ് ഫേസ്ബുക്കിൽ കുറിച്ചു .
അച്ചന്റെ പോസ്റ്റിനു വ്യത്യസ്ത പ്രതികരണങ്ങളാണ് ലഭിച്ചത് . ചില കമന്റുകൾ ഇങ്ങനെ :
***
ഒരു വൈദികനും സ്വർഗത്തിൽ നിന്നൊരു മാലാഖയും ഒന്നിച്ചു വന്നാൽ വൈദികന് ആദ്യം സ്തുതി പറയണമെന്നാണ് പണ്ട് വേദപാഠ ക്ലാസ്സിൽ പഠിച്ചത്. അത്തരത്തിൽ മനസിലൊരു സ്ഥാനം കൊടുക്കുമ്പോൾ, ഇപ്പോൾ സഭയിൽ നടക്കുന്ന പ്രശ്നങ്ങൾ വളരെ വേദനയുണ്ടാക്കുന്നു. ആരോട് പറയാൻ ആരു കേൾക്കാൻ?
********
വെറും തൊഴിലാളികളായി പൗരോഹിത്യം മാറരുത്. തെറ്റു ചെയ്യുന്നവരെ സഭ സംരക്ഷിക്കുന്തോറും മറ്റുള്ളവർക്കും തെറ്റു ചെയ്യുവാൻ ധൈര്യം വരും. സഭ സമൂഹത്തിൽ നാണം കെടുകയും ചെയ്യും.
*******
വൈദിക ബ്രഹ്മചര്യം ക്രിസ്തുവുമായി ഗാഢബന്ധം പുലർത്തുന്നവർക്ക് ക്രിസ്തുവുമായുള്ള വിവാഹ വാഗ്ദത്തo തന്നെ! ഈ അവസ്ഥയിൽ സന്തോഷം കണ്ടെത്താൻ കഴിയാത്തവർ ബ്രഹ്മ ചര്യoഉപേക്ഷിച്ച് വ്യഭിചാരം ചെയ്യുന്നു! ഇവർ വിവാഹം കഴിച്ച് ജീവിക്ക തന്നെ നല്ലത്! രണ്ട് വഞ്ചിയിൽ കാലിട്ടാൽ അപകടO ഉറപ്പ്.!
*********
മാർപാപ്പ സ്വീകരിച്ചതുപോലെ പരസ്യമായ നിലപാടുകൾ ഉണ്ടാകണം. ലൈംഗിക ആരോപണം നേരിട്ട കർദ്ദിനാളിനെ സ്ഥാനത്ത്‌ നിന്ന് മാറ്റി. അതുപോലെ ഇവരുടെയും തിരുവസ്ത്രം തിരികെ വാങ്ങി അവരെ അവരുടെ വഴിക്ക് വിടുക.
******
വേദനിക്കുന്ന വിശ്വാസികൾ ആരോടു പരാതി പറയണം??? ഒന്നിന് പുറകെ മറ്റൊന്ന്…. തിമിർത്താഘോഷിക്കുന്ന നല്ലൊരു കൂട്ടം ക്രൈസ്തവരും മറ്റുള്ളവരും… ഈ ഒരു സാഹചര്യം ഒഴിവാക്കപ്പെടണം… നല്ലവരായ ഒരു കൂട്ടം ക്രൂശിക്കപ്പെടാതിരിക്കാൻ....
**********
ക്രിസ് ററൃൻ സഭാ മേലധികാരികൾ ഒന്ന് ഓർക്കുക.വിശാലമായ പവീത്റമായ ഒരുകുളമാണ് സഭ . അതിൽ ഒരു തൂള്ളി വിഷം വീണാൽ മുഴുവനൂം കളങ്കമാകും.

*********
പാപികളെ തേടി വന്ന യേശുവിൻ്റെ പാത പിൻതുടരാതെ, പരവതാനി വിരിച്ച പാതയിലൂടെ സഞ്ചരിക്കുന്നതാണ് ഈ പ്രശ്നങ്ങളുടെ കാരണം’ ഇന്നത്തെ സാഹചര്യത്തിൽ ഒരു ഇടവയെ സംബന്ധിച്ചിടത്തോളം മികച്ച ഇടവക എന്ന് വിലയിരുത്തുന്നത് ,ഇടവകയുടെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കിയാണ് ‘വലിയ പള്ളിയുണ്ടോ, വലിയ കുരിശടിയുണ്ടോ, വലിയ പാരീഷ് ഹാൾ ഉണ്ടാ, ഷോപ്പിംഗ് കോംപ്ലക്സുകൾ ഉണ്ടോ.ലക്ഷങ്ങൾ പൊടിക്കുന്ന പെരുന്നാൾ നടത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് മാനദണ്ഡം.എന്നാൽ ഇടവകയിലെ വിശ്വാസികൾ പരസ്പര സ്നേഹത്തിലും ബഹുമാനത്തിലുമാണോ ജീവിക്കുന്നത് എന്ന അടിസ്ഥാനകാര്യം പലപ്പോഴും ഇടവക വികാരിമാർ മറക്കുന്നു. അവിടെയാണ് വഴി തെറ്റലിൻ്റെ ആരംഭം.
****
വെള്ളവസ്ത്രങ്ങളിൽ ഒരു ചെറിയ പൊട്ടു മതി തിരിച്ചറിയാൻ. ഒരു വൈദികനോ സന്യസ്തനോ മറ്റുള്ളവരാൽ സംശയിക്കപ്പെടുമ്പോൾ സഭ ആകെ സംശയിക്കപ്പെടുന്നു. ഇതിനു ഇട കൊടുക്കാതിരിക്കുക. അൾത്താരയിൽ അർപ്പിക്കപ്പെടുന്ന പുഷ്പങ്ങൾ സഹോദരിമാർ ആഗ്രഹിക്കാതിരിക്കുക.
******
ഓരോ മനുഷ്യനും ബലഹീനതകളുടെ ഒരു കൂമ്പാരമായിരിക്കാം . വൈദികരും .എന്നാൽ സഭാനേതൃത്വം തെറ്റ് ചെയ്യുന്ന വൈദികരെ ഇങ്ങനെ സംരക്ഷിച്ചു് നിർത്തുന്നത് ക്രിസ്ത്യാനികളുടെ വരുന്ന തലമുറയ്ക്ക് വലിയൊരു തെറ്റായ സന്ദേശമാണ് കൊടുക്കുന്നത്. നമ്മൾ വിശ്വസിക്കുന്ന ‘ദൈവവിളി’യാണ് എന്ന് പറയുന്ന ഈ കാര്യം വരെ മാറ്റിയെഴുതപ്പെട്ടു തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു , എന്തിനേയും ന്യായികരിക്കാൻ ഒരു മികച്ച വാഗ്‌മിക്ക് കഴിയും പക്ഷേ സങ്കടത്തോടെ പറയട്ടെ പുഴ വഴി മാറി ഒഴുകാൻ തുടങ്ങിക്കഴിഞ്ഞു…. എന്തിനും നമ്മുക്ക് ന്യായികരണങ്ങൾ കൊടുക്കാം അപ്പുറത്ത് ഹിമാലയം പോലെ ഉയർന്നു നില്ക്കുന്ന യാഥാർത്ഥ്യത്തെ കണ്ടില്ലന്ന് നടിക്കാം പക്ഷേ കാണാതിരിക്കാൻ കഴിയാതെ പറ്റില്ലല്ലോ , ഞാൻ കല്ലെറിയാൻ യോഗ്യനൊന്നുമല്ല , എന്നാൽ ആ ഒരു വചനത്തെ കണ്ടമാനം മുതലെടുക്കുന്നത് നല്ലതാണോ ആവോ..
*****
ദൈവവിളി ലഭിക്കാത്തവർ അത് ഏറ്റെടുക്കുമ്പോൾ ദൈവം മിണ്ടുന്നില്ലെന്ന് പരാതിപ്പെടരുത്.
******
ദൈവം സംസാരിക്കുന്നുണ്ട് . സഭയെ നയിക്കുന്നവർക്ക് ആ സ്വരം കേൾക്കാൻ സമയമില്ല. സുഖലോലുപതയിൽ ആണ് അവരുടെ മനസ്. ക്രിസ്തു പറഞ്ഞപോലെ അവൻ വരുമ്പോൾ വിശ്വാസികൾ ഉണ്ടാകുമോ ? വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു .
*******
Fr റോബിനെ സംരക്ഷിക്കാൻ അന്ന് ശ്രമിച്ചത് എന്തായാലും മോശമായി.
*******
പുരോഹിതർ ഇത്രമാത്രം ബലഹീനമെങ്കിൽ അധികം ട്രെയിനിംഗും ഫോർമേഷനും കമിറ്റ്മെൻ്റും ചട്ടക്കൂടിൻ്റെ സംരക്ഷണവും ഇല്ലാത്ത അൽമായരോ?’
*********
പുരോഹിതന് നേരെ ചൂണ്ടുമ്പോൾ നമുക്ക് നേരെ തന്നെ ആണ് അത് തറ യ്ക്കുക.
അവർക്കായി പ്രാർത്ഥിക്കുക മാത്രം കരണീയം ! ദൗത്യം നന്നായി പൂർത്തി ആക്കാൻ നമ്മുടെ പ്രാർത്ഥന അവർക്ക് ഏറെ ആവശ്യമാണ്…ചെളി വാരി എറിയാൻ ഏതു വേശ്യ യ്ക്കും കഴിയും.

*********
ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ, “തീക്ഷ്ണത” യുള്ള ഒരാൾ ഒരു പുരോഹിതനോ, കന്യാസ്ത്രീ ആയാൽ അയാൾ താൻ മനസിലാക്കിയ ക്രിസ്തുവിനു വേണ്ടി ഏതറ്റം വരെയും പോകും. ഒരു “പ്രസ്ഥാനം” ആവശ്യപ്പെടുന്ന ചിട്ടവട്ടങ്ങൾ അവർ എല്ലായ്‌പ്പോഴും പാലിക്കണമെന്നില്ല – അതൊക്കെ അവർക്ക് വെറും “പുറംമോടികൾ” മാത്രം.
സിസ്റ്റർ ലൂസി “തീക്ഷ്ണത” ഉള്ള ഒരു വ്യക്തി ആയിക്കൂടെന്നില്ലല്ലോ, അച്ചോ! അവരെ നിങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്തത്? അവർ ഒന്നുകിൽ ഒരു ഒന്നാംതരം “fraud”, അല്ലെങ്കിൽ ക്രിസ്തുവിനു ചേർന്ന ഒരു വലിയ അനുയായി! എല്ലാവരെയുംകാൾ അച്ചനായിരിക്കാം ഇതിൽ ഒരു നല്ല ബോധ്യം ഉള്ളത്.
******
നാമെന്തു പറഞ്ഞാലും, യുവജനങ്ങൾ പുരോഹിതരുടെ യും സന്യാസികളെയും പരാജയം സഭയുടെ പരാജ യം ആയി കാണും. അതിനാൽ “ക്രിസ്തുവിന്റെ പകരക്കാരൻ” എന്ന പേര് നാം കൊടുക്കേണ്ട;അതു മാറണം. മാമ്മോദീസാ മുങ്ങിയവർ എല്ലാം കിര്സ്തുവിന്റെ പകരക്കാരാണ്.
***

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here