കിഴക്കമ്പലം പഞ്ചായത്തില്‍ ഒത്തിരിആളുകൾ ശോചനീയ അവസ്ഥയിലാണ് ജീവിച്ചു പോന്നിരുന്നത്. ടാര്‍പോളീന്‍ വലിച്ചു കെട്ടിയതും ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന ചുമരുകള്‍ ഉള്ളതും വാതിലുകളോ ജനലുകളോ ഇല്ലാതെ , ഒരു വീടിന്റെ സുരക്ഷിതത്വം ഒട്ടും തന്നെയില്ലാത്ത കൂരകളിൽ ജീവിച്ചു പോന്ന നിരവധി പേര്‍. ഈയൊരു സാഹചര്യത്തിലാണ് ട്വന്റി-ട്വന്റി കിഴക്കമ്പലം എന്ന പ്രസ്ഥാനം അവിടേയ്ക്ക് കടന്നു വരുന്നത്. അതോടെ കിഴക്കമ്പലത്തിന്റെ മുഖഛായ മാറി . എല്ലാവര്‍ക്കും സുരക്ഷിതമായ താമസസ്ഥലം എന്ന കാഴ്ച്ചപ്പാടിൽ എന്റെ വീട് എന്ന പദ്ധതിക്കു അവർ രൂപം നൽകി . ഈ പദ്ധതിയുടെ കീഴില്‍കിഴക്കമ്പലത്ത് 530 വീടുകള്‍ പുതുതായി നിര്‍മിച്ചു. 970 വീടുകൾ പുനരുദ്ധാരണം ചെയ്തു.


അതിമനോഹരങ്ങളായ ഒരേ മാതൃകയിലുള്ള വീടുകൾ. . ‘ഗോഡ്സ് വില്ല’ എന്നാണ് അധികൃതർ ഈ പാർപ്പിട സമുച്ചയത്തിന് നൽകിയിരിക്കുന്ന പേര് ! കുടിവെള്ള പ്രശ്നം പരിഹരിച്ചു കുഴല്‍ക്കിണറുകള്‍ കുഴിച്ച് പുതിയ ടാങ്ക് പണിത് എല്ലാവീട്ടിലും ടാപ്പ് സ്ഥാപിച്ച് 24 മണിക്കൂറും വെള്ളം കിട്ടുന്ന അവസ്ഥയുമുണ്ടാക്കി.


ട്വന്റി-20യുടെ നേതൃത്വത്തിൽ 84 ഓളം ഗ്രാമീണ റോഡുകൾ ടാർ ചെ്യ്ത് അന്താരാഷ്ട്ര നിലവാരത്തിൽ വീതി കൂട്ടി ഇരുവശവും മതിലുകൾ പണിത് മനോഹരമാക്കി. റോഡിന്റെ ഇരുവശവും സ്ട്രീറ്റ് ലൈറ്റ് CCTV ക്യാമറ എന്നിവ ഉൾപ്പെടെയുള്ള സജീകരണങ്ങൾ ഒരുക്കാനാണ് ഇനിയുള്ള പ്ലാൻ .
രാഷ്ട്രീയക്കാരെ മാറ്റി നിറുത്തി ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ചപ്പോൾ കിഴക്കമ്പലം ഒരു പറുദീസയായി .






ലക്ഷംവീട്ടിലെ ഇടുങ്ങിയ ഒറ്റമുറി വീട്ടില്‍ നിന്ന് സുഭദ്ര ചേക്കറിയത് ഗോഡ്‌സ് വില്ലയിലേയ്ക്കാണ്. പിടിച്ചു കയറ്റിയത് കിഴക്കമ്പലം ട്വന്റി 20 യുടെ നായകന്‍ സാബു എം ജേക്കബ്. സുഭദ്രയെ മാത്രമല്ല. കോളനിയില്‍ നിന്നും 37 കുടുംബങ്ങളെയാണ് സാബു ഗോഡ്‌സ് വില്ലയിലേയ്ക്ക് പിടിച്ചു കയറ്റിയത്.
കിഴക്കമ്പലത്തെ ഞാറള്ളൂരില്‍ വാസയോഗ്യമല്ലാതായ ലക്ഷം വീട് കോളനിയിലായിരുന്നു സുഭദ്രയുടെയും കുടുംബത്തിന്റെയും താമസം. ഇപ്പോള്‍ അതിനു പകരം വില്ലയാണ് ട്വന്റി 20 നിര്‍മിച്ചു നല്‍കിയത്. ആധുനിക സൗകര്യങ്ങളെല്ലാമുള്ള വില്ല.‘ഗോഡ്സ് വില്ല’ എന്ന പാര്‍പ്പിട സമുച്ചയം.
750 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഓരോ വീടും നിര്‍മിച്ചിരിക്കുന്നത്. രണ്ടു ബെഡ് റൂം, കാര്‍പോര്‍ച്ച്, അടുക്കള, ബാത്ത്റൂം, ടോയ്ലറ്റ്, സിറ്റൗട്ട്, ചുറ്റുമതില്‍ എന്നിവ അടങ്ങിയതാണ് ഒരോ വീടും. വീടുകളിലേക്ക് വെള്ളം, റോഡ്, വഴിവിളക്ക് എന്നിവ ട്വന്റി 20യുടെ നേതൃത്വത്തില്‍ ഒരുക്കി. രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന ഫാന്‍, ഫാന്‍സി ലൈറ്റ്, ഡൈനിങ് ടേബിള്‍, മിക്സര്‍ ഗ്രൈന്റര്‍, ബെഡ്, ടിവി, സോഫ എന്നീ അവശ്യസാധനങ്ങള്‍ 50 ശതമാനം കിഴിവില്‍ നല്‍കുകയും ചെയ്യുന്നു. വാസ്തുപ്രകാരം നിര്‍മ്മിച്ചിരിക്കുന്ന ഓരോ വീടും മുകളിലേയ്ക്ക് പണിയാവുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.
ലക്ഷംവീട് കോളനിയിലെ ഓരോ കുടുംബത്തിനും പുതിയ വീടുകള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. നിര്‍മ്മാണത്തിന് ആറു കോടി രൂപയാണ് ചിലവായത്. ഇതില്‍ 5.26 കോടി ട്വന്റി 20 ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ‘ലക്ഷം വീട് ഒറ്റ വീടാക്കല്‍ പദ്ധതി’ പ്രകാരം കിഴക്കമ്പലം പഞ്ചായത്ത് 74 ലക്ഷം രൂപയും ചെലവഴിച്ചു. വിലങ്ങ്, കണ്ണാമ്പുറം, മാക്കിനിക്കര കോളനികളിലും ഇത്തരത്തില്‍ വില്ലകളൊരുക്കുന്നുണ്ട്. ഇതുകൂടാതെ വീടില്ലാത്ത മുന്നൂറോളം പേര്‍ക്ക് ട്വന്റി 20യുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. എണ്ണൂറോളം വീടുകള്‍ പുതുക്കിപ്പണിത് നല്‍കുകയും ചെയ്തു.
Read Also പാല കോട്ടയം റോഡിലെ ഈ കാഴ്ച ചേതോഹരം














































