നജ്‌റാൻ : സൗദി അറേബ്യായിയിലെ നജ്‌റാനിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ചു മരിച്ചു. വൈക്കം കുടവെച്ചൂര്‍ സ്വദേശിനിയായ മുപ്പത്തൊന്നുകാരി അമൃത മോഹന്‍ ആണ് മരിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം.
കോവിഡ് ബാധിച്ചു മരിച്ചതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കില്ല . മൃതദേഹം സൗദിയിൽ സംസ്കരിക്കും . ഭര്‍ത്താവ് അവിനാശ് മോഹന്‍ദാസ് ഇപ്പോൾ നാട്ടിലാണ്. ഭാര്യയെ അവസാനമായി ഒന്ന് കാണാനുളള ഭർത്താവിൻ്റെ ആഗ്രഹം ആശുപത്രി അധികാരികളെ അറിയിച്ചിട്ടുണ്ട്. അതിനായുളള പരിശ്രമങ്ങൾ യുഎൻഎ നടത്തുന്നുമുണ്ട്.
കഴിഞ്ഞ ആറ് വര്‍ഷമായി നജ്റാനില്‍ ശറൂറ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു അമൃത . ഫെബ്രുവരിയില്‍ അവധിക്ക് നാട്ടിലെത്തിയ അമൃതയെ സൗദി ആരോഗ്യമന്ത്രാലയം മേയ് 13നു തിരികെ വിളിക്കുകയായിരുന്നു. പിതാവ്: പരേതനായ മോഹന്‍. മാതാവ്: കനകമ്മ.
Read Also ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മെറിൻ ജോയിക്ക് നാളെ അമേരിക്കൻ മണ്ണിൽ അന്ത്യ…
Read Also മെറിൻ ജോയി (27 )ക്ക് അമേരിക്കൻ മണ്ണിൽ ഇനി അന്ത്യവിശ്രമം.
Read Also പൊന്നുമോളും മാതാപിതാക്കളും അരികിലില്ലാതെ മെറിന്റെ വിടവാങ്ങൽ
Read Also ഇനി ഒരിക്കലും തന്നെ കാണാൻ അമ്മ വരില്ലെന്ന സത്യം തിരിച്ചറിയാതെ അമ്മയുടെ ഫോട്ടോയിൽ ചിരിച്ചുകൊണ്ട്…
Read Also കുർബാനയ്ക്കിടയിൽ വിളിച്ചിറക്കി വൈദികനെതിരെ കേസെടുത്തതിൽ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകൾ
Read Also ”ഇവിടെ നാലു ഡാമാണ് പൊട്ടാൻ പോകുന്നത്! ”