Home Blog Page 14

നൂറ്റിനാലിന്റെ നിറവിൽ ചിരിയുടെ വലിയ മെത്രാപ്പോലീത്ത

0
നൂറ്റിനാലിന്റെ നിറവിൽ ചിരിയുടെ വലിയ മെത്രാപ്പോലീത്ത മാർ ക്രിസോസ്തം തിരുമേനി
എനിക്ക് വേണ്ടത് നരകത്തിലേക്കുള്ള താക്കോലാണ് . കഷ്ടപ്പെടുന്നതും വീടില്ലാത്തവരും വസിക്കുന്നത് അവിടെയാണല്ലോ.

ചിരിയുടെ വലിയ മെത്രാപ്പോലീത്താക്ക് ഇന്ന് നൂറ്റിനാലാം ജന്മദിനം.
ഏതു സദസ്സിനെയും എപ്പോൾ വേണമെങ്കിലും ചിരിപ്പിക്കുവാൻ കഴിയുന്ന പ്രഭാഷകനും പണ്ഡിതനുമായിരുന്നു മാർത്തോമ്മാ സഭയിലെ മെത്രാപ്പോലീത്ത മാർ ക്രിസോസ്റ്റം വലിയ തിരുമേനി. മർമ്മം നോക്കി നർമ്മം പറയാനുള്ള അദ്ദേഹത്തിന്റെ കഴിവ് ആരെയും അതിശയിപ്പിക്കുക തന്നെ ചെയ്യും. തമാശ പറഞ്ഞിട്ടു തിരുമേനി ഒരിയ്ക്കലും ചിരിക്കാറില്ല. അതാണ് തിരുമേനിയുടെ പ്രസംഗത്തിന്റെ പ്രത്യേകതയും.
പ്രശസ്ത നടൻ ബാബുരാജ് ഒരിക്കൽ ക്രിസോസ്റ്റം വലിയ തിരുമേനിയോട് ചോദിച്ചു :
”നമ്മുടെ നാട്ടിൽ മദ്യനിരോധനം നല്ലതാണോ തിരുമേനി ? തിരുമേനി അതിനെ അനുകൂലിക്കുന്നുണ്ടോ ?”
തിരുമേനിയുടെ മറുപടി ഇങ്ങനെ :
”നമ്മൾ ഒരുകാര്യം ചെയ്യുമ്പോൾ അത് നല്ലതാണെന്നു വിചാരിച്ചാണ് ചെയ്യുന്നത് , അല്ലെ ?”
” അതെ ” ബാബുരാജിന്റെ മറുപടി .
തിരുമേനിയുടെ അടുത്ത ചോദ്യം :
”ഇദ്ദേഹം കല്യാണം കഴിച്ചതാണോ ?”
” അതെ ”.
”കഴിച്ചപ്പോൾ നല്ലതാണെന്നു വിചാരിച്ചല്ലേ കഴിച്ചത് ? ”
”അതെ ”.
”ഇപ്പോൾ അത്ര നല്ലതായിട്ട് തോന്നുന്നുണ്ടോ? അതുപോലെ തന്നെ മദ്യനിരോധനത്തിന്റെ കാര്യവും. ”
സദസിൽ കൂട്ടച്ചിരി .

ക്രിസോസ്റ്റം തിരുമേനിയുടെയടുക്കൽ ഒരു അമ്മ വന്ന് തന്റെ മകനെപ്പറ്റി ഒരു വിഷമം പറഞ്ഞു: ” അവന് സ്വർഗത്തിലും നരകത്തിലും വിശ്വാസമില്ല. തിരുമേനി അവനെ വിളിച്ചു ഒന്നുപദേശിക്കണം. ഉടൻ വന്നു തിരുമേനിയുടെ മറുപടി : ”അവനെ പിടിച്ച് പെണ്ണു കെട്ടിക്ക്. അപ്പം അവനു നരകമുണ്ടെന്ന് വിശ്വാസം വരും. നരകം ഉണ്ടെന്നു മനസിലാകുമ്പോൾ മുൻപ് ജീവിച്ചത് സ്വർഗ്ഗത്തിലാണെന്ന ബോധ്യവും വരും.”

Also Read എല്ലാവരും പറയുന്നു എന്റെ മതമാണ് ശരി. അത് മാത്രമാണ് മോക്ഷമാര്‍ഗം. അതാണോ വസ്തുത ?

ക്രിസോസ്റ്റം മെത്രാപ്പോലീത്താ ഒരിക്കല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ ഒരു സായിപ്പ് ചോദിച്ചു:
”ഇന്ത്യയിലെ റോഡുകളില്‍ കുരങ്ങന്മാരും കഴുതകളുമൊക്കെ സ്വതന്ത്രമായി സഞ്ചരിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?”
ഉടന്‍ വന്നു ക്രിസോസ്റ്റത്തിന്റെ മറുപടി:
”പണ്ട് അവയെ ഇന്ത്യന്‍ റോഡുകളില്‍ ഒരുപാട് കാണാറുണ്ടായിരുന്നു. എന്നാല്‍ 1947 നു ശേഷം ഞങ്ങള്‍ അവയെയെല്ലാം ഇംഗ്ലണ്ടിലേക്കു കയറ്റിവിട്ടു…”
ചോദിച്ച സായ്പ്പിനെ പിന്നെ അവിടെയാരും കണ്ടില്ല.

Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും

ഇടവകയിൽ വന്ന സുന്ദരനായ കൊച്ചച്ചനെ മൂന്നു പെൺമക്കളുള്ള ഒരു പിതാവ് മരുമകനാക്കുവാൻ ആഗ്രഹിച്ചു. പ്രഥമ ദൃഷ്ടിയിൽ അച്ചനെ ഇഷ്ടപ്പെട്ട പെണ്ണിന്റെ അപ്പൻ ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കൽ ചെന്ന് അഭിപ്രായം ചോദിച്ചു . തിരുമേനി പറഞ്ഞു:
”അച്ചൻ സല്‍സ്വഭാവിയാണെന്ന് എനിക്കുറപ്പാണ്. നല്ല കുടുംബത്തിൽ പിറന്നവനും നല്ല വൈദികനുമാണ്. പക്ഷേ ഒറ്റ പ്രശ്നമേയുള്ളു. അച്ചന്റെ ഭാര്യയുടെ സമ്മതം വേണം.”

ഒരിക്കൽ ഒരു ശെമ്മാശനെ പള്ളിയുടെ ചുമതല ഏല്പിച്ചിട്ട് ബിഷപ്പ് ഒരുപദേശവും കൊടുത്തു: ” ആദ്യം കാണുന്ന സൺഡേസ്കൂൾ ടീച്ചറെ വിവാഹം കഴിക്കരുത്. അതിനേക്കാളും മെച്ചമായവൾ വേറെ വരും ”

Read Also വഴിതെറ്റുന്ന പൗരോഹിത്യവും പഴികേട്ട് സഹപുരോഹിതരും

ഒരു യുവജന സമ്മേളനത്തിൽ ബൈബിൾ സംവാദം നടക്കുകയാണ്. തിരുമേനിയോട് ബൈബിളിലെ ഏതു ചോദ്യവും ചോദിക്കാം. ലോത്തിന്റെ ഭാര്യയുടെ പേര് വേദപുസ്തകത്തിൽ പറഞ്ഞിട്ടില്ലാത്തതിനാൽ തിരുമേനിയെ ഒന്ന് കുടുക്കുവാൻ ഒരു യുവാവ് ചോദിച്ചു:” ലോത്തിന്റെ ഭാര്യയുടെ പേരെന്താണ് തിരുമേനി ?”
തിരുമേനി ചോദിച്ചു ”നീ വിവാഹം കഴിച്ചതാണോ?”
”അല്ല.”
”വല്ലവന്റെയും ഭാര്യയുടെയും പേരു തപ്പി നടക്കാതെ പോയി കല്യാണം കഴിക്കൂ.”

പാലിൽ പതിവായി വെള്ളം ചേർത്ത് നൽകിയിരുന്ന പാൽക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നൽകിയിട്ട് പറഞ്ഞു: ” പാൽ ഒരു കുപ്പിയിലും അതിൽ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം. ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാം.”

Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!

ഒരു യുവാവും യുവതിയും പരസ്പരം സ്‌നേഹിച്ചുപോയി. വിവാഹിതരാകുവാന്‍ അവര്‍ രണ്ടു പേരും മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും താൽപര്യം കാണിച്ചു. എന്നാല്‍ അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടുന്നതിനു മുന്‍പായി യുവാവും പിന്നാലെ യുവതിയും മരിച്ചുപോയി . മരിച്ച രണ്ടു പേരും സ്വര്‍ഗ്ഗത്തില്‍ ചെന്നു. അവിടെ വച്ച് പരസ്പരം കണ്ടു. സംസാരിച്ചു. ലോകത്തില്‍ വച്ച് കേട്ടിട്ടുണ്ട്, വിവാഹം സ്വര്‍ഗ്ഗത്തില്‍ വച്ചു നടക്കുന്നു എന്ന്. എന്നാല്‍ ആ ആഗ്രഹം വൈകിക്കേണ്ടാ എന്നു കരുതി ദൈവം തമ്പുരാന്റെ അടുത്ത് ചെന്ന് രണ്ടുപേരും തങ്ങളുടെ ആഗ്രഹം അറിയിച്ചു. ലോകത്തില്‍ വച്ച് സഫലമായില്ലെങ്കിലും ഇവിടെ തമ്പുരാന്‍ കനിഞ്ഞാല്‍ സാധിക്കുമെന്നറിയിച്ചു. ദൈവം തമ്പുരാന്‍ പറഞ്ഞു:
‘നോക്കാം മക്കളേ.’
ആഴ്ചകള്‍ പലതു നീങ്ങി. വീണ്ടും ഓര്‍മ്മിപ്പിച്ചു. അപ്പോഴും ഉത്തരം തഥൈവ. പിന്നീടു ദൈവം ഇവരെ കണ്ടാല്‍ ശ്രദ്ധിക്കാന്‍ വൈമനസ്യം കാണിക്കുന്നു എന്നു പോലും ഇവര്‍ക്കു തോന്നി. മാസങ്ങള്‍ കഴിഞ്ഞു. മാനസികമായി ഇരുവര്‍ക്കും നിരാശ. അവര്‍ ഒരു തീരുമാനത്തിലെത്തി. നേരിട്ട് ഒരിക്കല്‍ കൂടി ദൈവത്തോടു ചോദിക്കുക , ഇത് നടക്കുമോ ഇല്ലയോ എന്ന് !
”പിതാവെ, കല്ല്യാണം നടക്കുമോ ഇല്ലയോ എന്നു പറയണം. എന്തിന് ഞങ്ങളെ ഇങ്ങനെ ആശിപ്പിക്കുന്നു?”
ദൈവം രണ്ടു പേരേയും അടുക്കലേക്ക് വിളിച്ചു പറഞ്ഞു:
‘മക്കളെ എനിക്കും ആഗ്രഹമുണ്ട് നിങ്ങളെ രണ്ടുപേരേയും യോജിപ്പിക്കണമെന്ന്. പക്ഷേ എന്തു ചെയ്യാം. ഞാന്‍ നേരിട്ടു കല്യാണം നടത്തി കൊടുക്കാറില്ല. ഒരു അച്ചനോ, ബിഷപ്പോ വേണം ആ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍. ആ കൂട്ടത്തില്‍പ്പെട്ട ഒരൊറ്റയാളും ഇന്നലെ വരെ സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടില്ല. പിന്നെ എങ്ങനെയാണു നിങ്ങളുടെ കല്ല്യാണം നടത്തിത്തരുക?’.

Also Read ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി

കണ്ണിനു കാഴ്ച ഇല്ലാത്ത രണ്ടു ഭിക്ഷക്കാര്‍ ഒരു ഞായറാഴ്ച, പള്ളിയുടെ മുൻപിൽ ഭിക്ഷ യാചിക്കുകയാണ്. പള്ളിയിലേക്ക് ആരെങ്കിലും വരുന്ന ശബ്ദം കേട്ടാല്‍ ഉടനെ അവര്‍ “എന്തെങ്കിലും തരണേ” എന്ന് പറയാന്‍ തുടങ്ങും. ഇടയ്ക്കു രണ്ടു പേര്‍ പള്ളിയുടെ മുമ്പിൽ എത്തി. ഒരു ഭിക്ഷക്കാരന്‍ ദയനീയ സ്വരത്തില്‍ ഭിക്ഷ യാചിച്ചു. “എന്തെങ്കിലും തരണേ”
ഇത് കേട്ട രണ്ടാമത്തെ ഭിക്ഷക്കാരന്‍ പറഞ്ഞു. “ വെറുതെ കിടന്നു നില്ലവിളിക്കണ്ടാ. അത് അച്ചന്മാരാണ്. അവര്‍ ഒന്നും തരില്ല.
“ അത് അച്ചന്മാരാണെന്നു കണ്ണ് കാണാത്ത നിനക്കെങ്ങനെ മനസ്സിലായി?”
“ ഓ അതിനാണോ പ്രയാസം. അവര്‍ ബിഷപ്പിനേപ്പറ്റി കുറ്റം പറയുന്നത് കേട്ടില്ലേ

Also Read പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

ഒരിക്കൽ കുമ്പനാട് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുന്ന ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ആശുപത്രി സ്റ്റാഫിനോട് യാത്ര ചോദിക്കുകയായിരുന്നു. അപ്പോൾ ഒരു നേഴ്സ് ഒരാഗ്രഹം പ്രകടിപ്പിച്ചു.
”തിരുമേനിയുടെ അനേകം കുരിശുമാലകളിൽ ഒന്ന് കിട്ടിയാൽ കൊള്ളാം… ഒരമൂല്യ ഓർമ്മവസ്തുവായി സൂക്ഷിക്കാനാണ്. മാരാമണ്ണ് അരമനയിൽ വന്ന് വാങ്ങിക്കൊള്ളാം…”
തിരുമേനി സമ്മതിച്ചു. ഒരു കാര്യം കൂടി പറഞ്ഞു.
”മെത്രാന്മാരും അച്ചന്മാരുമൊക്കെ കോടതി കയറുന്ന കാലമാണ്. ഈ മാല എങ്ങും തെളിവായിട്ടു ഹാജരാക്കിയേക്കരുത് .”

Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ: 

ഒരു ദന്ത ഡോക്ടർ തന്റെ ആശുപത്രിയുടെ മുമ്പിൽ ഒരു ബൈബിൾ വാക്യം എഴുതി വയ്ക്കുവാൻ തീരുമാനിച്ചു. ക്രിസോസ്റ്റം തിരുമേനിയെ കണ്ടാൽ നല്ല വാക്യം പറഞ്ഞു തരും എന്ന് ഒരാൾ പറഞ്ഞതനുസരിച്ചു അദ്ദേഹം തിരുമേനിയെ സന്ദർശിച്ചു. തിരുമേനി പറഞ്ഞു: ‘എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങള‌േ അറിയൂ. എങ്കിലും വന്ന സ്ഥിതിക്ക് സങ്കീർത്തനം 81 ന്റെ പത്താം വാക്യം വായിച്ചു നോക്കുക.’ ദന്തഡോക്ടർ വീട്ടിൽ വന്ന് വേദപുസ്തകം തുറന്നു മേല്പറഞ്ഞ വാക്യം വായിച്ചു – ”നിന്റെ വായ് വിസ്താരത്തിൽ തുറക്കുക”

Also Read വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ്. കാരണം അറിയാമോ?

ഒരിക്കൽ മാരാമൺ സമ്മേളനത്തിൽ അവിടെ വന്നിരിക്കുന്നവർക്ക് ഹൃദ്രോഗം ഉണ്ടോന്ന് അറിയാൻ ക്രിസോസ്റ്റം തിരുമേനി രസകരമായ ഒരു ഹൃദ്രോഗപരിശോധനാ രീതി വിശദീകരിച്ചു . അദ്ദേഹം പറഞ്ഞു : . ”സ്ത്രോത്രകാഴ്ചയായി നിങ്ങളുടെ കൈവശമുള്ള ഏറ്റവും വലിയ നോട്ട് ഇടുക. അഞ്ഞൂറോ ആയിരമോ. നിങ്ങൾക്ക് ഒന്നും സംഭവിക്കുന്നില്ലെങ്കിൽ ഭയപ്പെടേണ്ട. നിങ്ങളുടെ ഹൃദയത്തിനു കുഴപ്പമില്ല. പരിശോധനച്ചെലവ് ലാഭമായില്ലേ!.”

ഒരിക്കൽ ബിഷപ്പ് എം.എം. ജോണും ഭാര്യയും ക്രിസോസ്റ്റം തിരുമേനിയും ഒരു കൺവൻഷൻ പ്രസംഗത്തിനു പോയി. എം.എം. ജോൺ തിരുമേനി പ്രസംഗത്തിനായി എഴുന്നേറ്റു. ഭയങ്കര മഴയും തുടങ്ങി. ആളുകൾ ഓരോരുത്തരായി എഴുന്നേറ്റു പോയി. കുടയും പിടിച്ചു കൊണ്ട് ഒരാൾ മാത്രം ശേഷിച്ചു. അത് ബിഷപ്പ് ജോണിന്റെ ഭാര്യയായിരുന്നു. ഇത് കണ്ട് ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: ‘മെത്രാച്ചന്മാർ വിവാഹം കഴിച്ചാലുള്ളതിന്റെ ഗുണം ഇന്നാണ് ഞാൻ മനസ്സിലാക്കിയത് ‘

Also Read എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ

ഒരു ഉപദേശി സ്വർഗത്തെപ്പറ്റിയും സ്വർഗത്തിലെ സന്തോഷത്തെപ്പറ്റിയും പ്രസംഗിച്ച ശേഷം സദസ്യരോട് പറഞ്ഞു : ”സ്വർഗത്തിൽ പോകുവാനാഗ്രഹിക്കുന്നവർ കൈപൊക്കുക.” ഒരാളൊഴികെ എല്ലാവരും കൈ പൊക്കി. ഉപദേശി കൈപൊക്കാത്ത ആളോട് എന്താ സ്വർഗത്തിൽ പോകാൻ ഇഷ്ടമില്ലെ എന്ന് ചോദിച്ചു.
അയാൾ പറഞ്ഞു: ”ഇത്രയും പേർ അങ്ങോട്ട് പോയാൽ ഇവിടെ ഒരുവിധം സുഖമായി കഴിയാമല്ലോ ”

Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം

നിനക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടങ്കിൽ (അചഞ്ചലമായ ഉറച്ച വിശ്വാസം എന്നർത്ഥം )ആ മലയോട് അവിടെനിന്നും മാറിപ്പോകാൻ പറഞ്ഞാൽ അത് മാറിപ്പോകും. ബൈബിളിലെ വിശ്വാസ പ്രമാണത്തെ കുറിച്ചുള്ളൊരു വാക്യമാണ്. ഇതേപ്പറ്റിക്രിസോസ്റ്റം വലിയ തിരുമേനി പറഞ്ഞ കഥ കേൾക്കൂ .
തിരുമേനിക്കറിയാവുന്ന ഒരു വല്യമ്മ. ഭയങ്കര ഭക്ത.എല്ലാ ആഴ്ചയിലും പള്ളിയിൽ പോകുന്നവർ. പ്രസംഗത്തിനിടയിലെ ഈ ‘കടുകുമണി ‘വിശ്വാസം കേട്ടിട്ട് പറഞ്ഞു.. എനിക്ക് കടുകുമണിയോളമല്ല ..നല്ല പൊതിയാ തേങ്ങയോളം വിശ്വാസമുണ്ട്. അത് പരീക്ഷിക്കാൻ വല്യമ്മ തീരുമാനിച്ചു. വല്യമ്മയുടെ വീടിനു മുന്നിൽ ഒരു കുന്നുണ്ട്. ഈ കുന്നുകാരണം വല്യമ്മക്കു നടന്നു കയറാൻ വിഷമമാണ്. അതുകൊണ്ട് ആ കുന്നിനോട് അവിടെനിന്നും മാറിപ്പോകാൻ പറയാം. അങ്ങനെ മാറിപ്പോകാൻ പറഞ്ഞിട്ട് കിടന്നുറങ്ങാൻ പോയി. പിറ്റേന്ന് കാലത്തു നോക്കിയപ്പോൾ അതവിടെ തന്നെയുണ്ട്. അടുത്ത ആഴ്ച്ച പള്ളിയിലെ പ്രസംഗം കഴിഞ്ഞപ്പോൾ വല്യമ്മ പറഞ്ഞു.” ചുമ്മാതാ അച്ചോ ഈ ബൈബിളിൽ പറയുന്നത് . അല്ലേലും എനിക്കറിയാമായിരുന്നു ഇതൊന്നും സംഭവിക്കില്ലാന്ന് . വലിയ തേങ്ങയോളം വിശ്വാസമുള്ള ഞാൻ എന്റെ വീടിനു മുന്നിലുള്ള കുന്നിനോട് മറിപ്പോകാൻ പറഞ്ഞിട്ട് ഒരനക്കാവുമില്ലാതെ അതവിടെ തന്നെയുണ്ട്. പിന്നാ ഈ കടുകുമണി വിശ്വാസം.”

Also Read 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി

ഒരിക്കൽ തിരുമേനി തിരുവനതപുരം സെൻട്രൽ ജയിൽ സന്ദർശിച്ച് മടങ്ങുന്നതിന് മുൻപ് ജയിൽ അന്തേവാസികളോട് പ്രസംഗത്തിനിടയിൽ ഇങ്ങനെ ഉപദേശിച്ചു.
” സഹോദരന്മാരേ . കക്കാൻ പഠിച്ചാൽ നിൽക്കാൻ പഠിക്കണം. നിൽക്കാനറിയാത്തതാ നിങ്ങളുടെ പ്രശ്നം. കക്കാൻ പഠിച്ചിട്ട് നിൽക്കാൻ പഠിച്ചില്ലെങ്കിൽ ജയിലിനുള്ളിലാവും. നിൽക്കാനറിയാമെങ്കിൽ പള്ളീലച്ചനാകാം… “

ദീർഘകാലം കുഷ്ഠരോഗികളുടെയിടയിൽ പ്രവർത്തിച്ച ഒരു പുരോഹിതനെ ബിഷപ്പായി വാഴിച്ചു. തനിക്കും കുഷ്ഠരോഗം ഉണ്ടാകുമോ എന്ന ഭയത്താൽ , കുഷ്ഠരോഗികളുടെ കൈവിരലുകൾക്ക് സ്പർശന ശക്തി ഇല്ലാതാകുമെന്ന് അറിയാവുന്ന അദ്ദേഹം എവിടെയെങ്കിലും സ്പർശിച്ചു നോക്കുക പതിവായിരുന്നു. ഒരു ദിവസം ഒരു സദ്യയിൽ പങ്കെടുക്കുന്ന അവസരത്തിൽ തൊട്ടടുത്തിരുന്ന സ്ത്രീയോട് ബിഷപ്പ് പറഞ്ഞു.
”എനിക്ക് കുഷ്ഠരോഗം പിടിപെട്ടുവെന്നാണ് തോന്നുന്നത്. ഞാൻ എന്റെ കാലിൽ ചൊറിഞ്ഞിട്ട് അറിഞ്ഞു പോലുമില്ല.”
സ്ത്രീ പറഞ്ഞു: ”തിരുമേനി ഭയപ്പെടേണ്ട, തിരുമേനി ചൊറിഞ്ഞത് എന്റെ കാലിലായിരുന്നു”

Also Read ” എന്റെ മകൾ നിനക്കുള്ളതാകുന്നു ”

ഒരിക്കൽ ഡോ. മാത്യു കോശി പുന്നയ്ക്കാട് അത്ഭുത രോഗശാന്തിയെപ്പറ്റി മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയോട് അഭിപ്രായം ചോദിച്ചു . തിരുമേനിയുടെ മറുപടി ഇങ്ങനെ:
”മുൻപൊരിക്കൽ എനിക്ക് ഹെർപീസിന്റെ അസുഖം ഉണ്ടായി. അലോപ്പതി ഡോക്ടർ പറഞ്ഞു, തിരുമേനി ഇതിനു ചികിത്സയില്ല,12 ദിവസം കഴിയുമ്പോൾ തനിയെ മാറിക്കൊള്ളും എന്ന് . പിറ്റേദിവസം ഒരു ആയുർവേദ ഡോക്ടർ വന്നു ഒരു എണ്ണ തന്നു. അതു തേച്ചു ചൂടുവെള്ളത്തിൽ കുളിക്കാൻ പറഞ്ഞു . പിന്നൊരു ദിവസം ഒരു ഹോമിയോ ഡോക്ടർ വന്നു കുറെ ഗുളിക തന്നു. പതിനൊന്നാം ദിവസം സി എസ് വർഗീസ് അച്ചൻ വന്നു . രോഗശാന്തി വരമുള്ള അച്ചനാണ് . അച്ചൻ പ്രാർത്ഥിച്ചു. അടുത്തദിവസം രോഗം ഭേദമായി . ചികില്സിച്ചവരെല്ലാം പറഞ്ഞു താൻ ചികിൽസിച്ചതുകൊണ്ടാണ് രോഗം മാറിയതെന്ന് . സത്യത്തിൽ ആദ്യത്തെ ഡോക്ടർ പറഞ്ഞതാണ് 12 ദിവസം കഴിയുമ്പോൾ താനെ മാറിക്കൊള്ളുമെന്ന് ”

ഒരിക്കൽ മാരാമൺ കൺവൻഷനിൽ ഒരു കുട്ടിയോട് ക്രിസോസ്റ്റം തിരുമേനി ചോദിച്ചു: ” നീ ഏതു ക്ലാസ്സിലാ പഠിക്കുന്നത്?”
ആറിലാ എന്ന് കുട്ടിയുടെ മറുപടി.
തിരുമേനിയുടെ അടുത്ത വാചകം ഇങ്ങനെ : ” കരയിലെങ്ങും സ്ഥലമില്ലാഞ്ഞിട്ടാണോ നീ ആറിൽ പഠിക്കുന്നത്?”

Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ

മതപുരോഹിതന്റെ കുപ്പായത്തിനുള്ളിൽ ഒരു മനുഷ്യ സ്നേഹിയെ കൂടി കൊണ്ടു നടക്കുന്ന വലിയ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി.
1953 മെയ്‌ 23 നു മെത്രാനായ തിരുമേനി അജപാലന ശുശ്രൂഷയിൽ അറുപത്തി എട്ടു വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ക്രൈസ്തവ സഭകളിലെ തന്നെ ഏറ്റവും പ്രായമേറിയ ആചാര്യനായി മാറി.

നൂറ്റിയാറ് വയസ്സു കഴിഞ്ഞാണ് തിരുമേനിയുടെ പിതാവ് മരിച്ചത് . ആ ഓർമ്മയിൽ ഒരിക്കൽ മാർത്തോമ്മാ സഭയിലെ ഒരു വികാരിഅച്ചൻ തിരുമേനിയുടെ ഒരു പിറന്നാൾ ആഘോഷവേളയിൽ ഇങ്ങനെപറഞ്ഞു :
”തിരുമേനി ഒരു നൂറു വയസ്സുവരെ ജീവിച്ചിരിക്കട്ടെ”. മറുപടി പ്രസംഗത്തിൽ തിരുമേനിയുടെ നർമ്മത്തിൽ പൊതിഞ്ഞ മറുപടി ഇങ്ങനെ:
” എന്റെ ആയുസ്സിനു നൂറു എന്നു പരിധി നിശ്‌ചയിക്കാൻ ആരാണ് അച്ചന് അധികാരം തന്നത് ? അച്ചൻ ദയവായി എന്റെ പിതാവ് ഉമ്മനച്ചന്റെ ആയുസ്സുവരെ എങ്കിലും എന്നെ ജീവിക്കാൻ അനുവദിക്കണം. ” സദസ്സിൽ കൂട്ടച്ചിരി.

Also Read പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു!

ക്രിസോസ്റ്റം തിരുമേനിയുടെ ഡ്രൈവറാണ് എബി. വണ്ടിയോടിക്കുക മാത്രമല്ല, തിരുമേനിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതും നാൽപതു വയസ്സിനടുത്തുള്ള എബിയാണ്. ഒരു ദിവസം എബി കാർ കഴുകിക്കൊണ്ടിരുന്നപ്പോൾ തിരുമേനി ചോദിച്ചു :”എടാ എബി, നിന്റെ കാലശേഷം എന്റെ കാര്യങ്ങൾ ആര് നോക്കുമെടാ ?’

ഒരിക്കൽ വലിയ തിരുമേനി ഇങ്ങനെ പ്രസംഗിച്ചു : ”ഇന്ന് സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് മൂന്നു അവിവാഹിതരായ യുവതികളാണ്. Mis understanding, Mis representation, Mis interpretation. ഈ മൂന്നുയുവതികളെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഓടിച്ചു കളയാതെ ഇവിടെ നന്മയുണ്ടാവില്ല.”

Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം

കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലായിരുന്ന വലിയ മെത്രാപ്പോലീത്തയ്ക്ക് വെള്ളിയാഴ്ച രാത്രിയിലുണ്ടായ ദേഹാസ്വാസ്ഥ്യങ്ങളേ തുടര്‍ന്നു നടത്തിയ ആദ്യ ആന്റിജന്‍ പരിശോധയിൽ ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ പരിശോധനക്കായി അദ്ദേഹത്തെ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജിലേക്കു മാറ്റി. അവിടെ എത്തിച്ചശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലും തുടര്‍ന്നു നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലും ഫലം നെഗറ്റീവായി. ശാരീരികക്ഷീണം ഉള്ളതിനാല്‍ മെഡിക്കല്‍ ഐസിയുവിലാക്കിയിരിക്കുകയാണ്. തിരുമേനിക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു.

തയ്യാറാക്കിയത് : ഇഗ്‌നേഷ്യസ് കലയന്താനി

Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

സർക്കാർ സർവീസിൽ കയറി ആറു മാസത്തിനുള്ളിൽ ഒരഴിമതി പുറത്തറിയിച്ചതിന് പാരിതോഷികമായി കിട്ടിയത് സ്ഥലം മാറ്റം!

0
സർക്കാർ സർവീസിൽ കയറി ആറു മാസത്തിനുള്ളിൽ ഒരഴിമതി പുറത്തറിയിച്ചതിന് എനിക്ക് പാരിതോഷികമായി എനിക്ക് കിട്ടിയത് സ്ഥലം മാറ്റം

സർക്കാർ സർവീസിൽ കയറി ആറു മാസത്തിനുള്ളിൽ ഒരഴിമതി പുറത്തറിയിച്ചതിന് എനിക്ക് പാരിതോഷികമായി കിട്ടിയത് സ്ഥലം മാറ്റം! പിന്നെങ്ങനെ ഇവിടെ അഴിമതി വളരാതിരിക്കും?
ആ കഥ ഇങ്ങനെ:

തിരുവനന്തപുരം പൂജപ്പുരയിൽ, സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിട്യൂട്ടിലായിരുന്നു ഞാൻ ആദ്യമായി ജോലിയിൽ കയറിയത്.
സർവീസിൽ കയറി ആറു മാസത്തിനുള്ളിൽ ആ ഓഫീസിൽ, അധ്യാപകർക്കുള്ള ഹാൻഡ്ബുക്ക് , പ്രീപ്രൈമറി വിദ്യാർഥികൾക്കുള്ള പഠനപുസ്തകങ്ങൾ എന്നിവ പ്രിന്റ് ചെയ്യുവാൻ വേണ്ടി വാങ്ങിക്കുന്ന വിലകൂടിയ കടലാസുകൾ,( unicef സൗജന്യമായി നൽകുന്നത് ) തിരുവനന്തപുരത്തെ .ചില പ്രസ്സുകൾക്ക് , കണക്കിൽ കൃത്രിമം നടത്തി കൈമാറുന്നത് , ( unicef സൗജന്യമായി pre primary സ്കൂളുകൾക്ക് നൽകുവാൻ എത്തിച്ച റേഡിയോകളും) തിരിമറി നടത്തിയത് ശ്രദ്ധയിൽ പെട്ടപ്പോൾ ഓഫീസിലെ ഞങ്ങൾ രണ്ടു മൂന്നു പേർ കൂടി വഴുതാക്കാട്ടുള്ള വിജിലൻസ് ഓഫീസിൽ നേരിട്ടു ചെന്നു. അവിടുത്തെ ഡയറക്ടറെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ പരാതി പേരുവെച്ചു എഴുതിക്കൊടുക്കണം എന്നു പറഞ്ഞു . അന്ന് ഞങ്ങൾ തൽകാലം പിന്മാറി.

രണ്ടാമത്തെ ഘട്ടം.

ആന്ന് പൂജപ്പുരയിൽ നിന്നായിരുന്നു തനിനിറം എന്ന ഉച്ചപ്പത്രം പ്രസിദ്ധീകരിച്ചിരുന്നത്. പണ്ട് കോഴിക്കോട്ടു നിന്നായിരുന്നു. (കലാനിലയം കൃഷ്ണൻ നായരുടെ മകൻ)
അദ്ദേഹത്തെ കണ്ട് വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൽ വർഷങ്ങളായി നടന്നു വരുന്ന ഈ അഴിമതിയെ പറ്റി വാർത്ത പ്രസിദ്ധീകരിക്കുവാൻ ഏർപ്പാടാക്കി.
അവർ ഒരാഴ്ചയോളം ഈ വാർത്തകൾ പ്രസിദ്ധീകരിച്ചു.
അന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ആൾ തന്നെ ആയിരുന്നു എന്റെ ഓഫിസ്‌ മേധാവിയും.
അദ്ദേഹത്തിന്റെ ചില ശിങ്കിടികൾ ആയിരുന്നു അഴിമതി വീരന്മാരും.
വാർത്തകൾ വന്നപ്പോൾ പ്രശ്നം ഗുരുതരമായി. തിരുവനന്തപുരത്തു അത് വലിയ ചർച്ചയായി.
തനിനിറം വർത്തക്കു പിന്നിൽ പ്രവർത്തിച്ചത് ഞങ്ങൾ 5 പേരാണെന്ന് എങ്ങിനെയോ ഈ തസ്കര സംഘം മനസ്സിലാക്കി. (എല്ലാ സംഘടനയിലും പെട്ടവർ ഉണ്ടായിരുന്നു)
അപ്പോഴക്കും ജോലിയിൽ കയറിയശേഷമുള്ള ആദ്യത്തെ ഓണക്കാലം ആയി.
അതിനാൽ ഞാൻ കുറച്ചു ദിവസം ലീവ് എടുത്തു നാട്ടിലേക്ക് പൊന്നു.
ഇന്നത്തെപ്പോലെ ഫോൺ സൗകര്യം ഇല്ലാത്തതിനാൽ പിന്നീടുള്ള വിവരങ്ങൾ ഒന്നും അറിഞ്ഞില്ല.
ഞാൻ ഓണം കഴിഞ്ഞു ഓഫീസിൽ എത്തി.
നോക്കിയപ്പോൾ എന്റെ സീറ്റിൽ വേറെ ഒരാൾ ഇരിക്കുന്നു.!
കാര്യം തിരക്കിയപ്പോൾ എന്നെ തിരുവനന്തപുരം കിഴക്കേ കൊട്ടക്കകത്തുള്ള Text Book ഓഫീസിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ടെന്ന് പറഞ്ഞു. (ഞാൻ PSC വഴി Head Quarters Vaccancy യിൽ നിയമിതനായതിനാൽ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റാൻ പറ്റില്ല)
ലീവിൽ ഇരികുമ്പോൾ തന്നെ എന്നെ റിലീവ് ചെയ്തതായി കാണിച്ചു ഒരു ഉത്തരവായിരുന്നു എനിക്ക് കിട്ടിയത്‌….
സ്ഥലം മാറ്റം ഉത്തരവ് നോക്കിയപ്പോൾ, ഞങ്ങൾ 5 പേരെയും വിവിധ ഓഫിസുകളിലേക്കു മാറ്റിയിരിക്കുന്നു.
കൂട്ടത്തിൽ ഞങ്ങളുടെ ഒരു സുഹൃത്തായതിനാൽ മാത്രം ഇതിലൊന്നും ഒരു പങ്കുമില്ലാത്ത ഒരാളെയും കൂടി സ്ഥലം മാറ്റിയിരിക്കുന്നു.
തുടർന്ന് ഞങ്ങൾ എല്ലാവരും വിവിധ സംഘടന നേതാക്കന്മാരെ കണ്ടിരുന്നങ്കിലും ആരും ഇടപെട്ടില്ല .
അവസാനം അന്നത്തെ Ngoa യുടെ സെക്രട്ടറി sri VKN പണിക്കർ, sri കേരളവർമ്മ എന്നിവർ അന്നത്തെ വിദ്യാഭ്യാസമന്ത്രിയെ കണ്ട് നിവേദനം നൽകി അഴിമതി അന്വേഷിപ്പിക്കാൻ ഒരു ഏകാംഗ കമ്മീഷനെ വെപ്പിച്ചു..
എന്റെ ഒരു കുടുംബ സുഹൃത്തും EMS ന്റെ അടുത്ത ഒരു ബന്ധുവും അന്ന് മന്ത്രിയെ വിളിച്ചു അന്വേഷിപ്പിക്കാൻ സമ്മർദ്ദവും ചെലുത്തിയിരുന്നു.
അങ്ങിനെ മലപ്പുറത്തുകരനായ മീമ്പാട് രാജഗോപാലൻ നായരെ അന്വേഷണ കമ്മീഷൻ ആയി .നിയമിച്ചു.
മലപ്പുറത്തുകാരൻ ആയതിനാൽ അദ്ദേഹം എന്നെ സ്വന്തം നിലക്ക് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങൾ മുഴുവൻ ചോദിച്ചു മനസ്സിലാക്കി.
പിന്നീട് അന്വേഷണം നടത്തി വിജിലൻസ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു…
അദ്ദേഹത്തിന്റെ ശുപാർശ പ്രകാരം ഞങ്ങളുടെ സ്ഥലം മാറ്റം റദ്ദ്ചയ്തു.
അങ്ങിനെ ഞാൻ ജഗതിയിൽ ഉള്ള DPI ഓഫീസിൽ തിരികെ എത്തി.
അതിനിടയിൽ ഈ തട്ടിപ്പുസംഘത്തിലെ പ്രധാനിയായ ഒരു ക്ലർക്ക് retirement വരെ ലീവു എടുത്തുപോയി.
താനൂർ കാരനായ ഡയറക്ടറുടെ PA ജോലി രാജിവെച്ചു പോയി.
മറ്റ് രണ്ടുപേർ മറ്റ് ഓഫീസിലേക്ക് സ്ഥലം മാറ്റം വാങ്ങിപോയി.
കുറെ ആഴ്ചകൾ കഴിഞ്ഞപ്പോൾ ഞാൻ ശ്രീ രാജഗോപാലൻ നായരെ പോയി കണ്ടു. അനേഷത്തിൽ ഒരു നടപടിയും സ്വീകരിക്കാ ത്തതിനെപ്പറ്റി ചോദിച്ചപ്പോൾ “അപ്പം. തിന്നാൽ മതി കുഴിയെണ്ണണ്ട” എന്നാണ് അദ്ദേഹം പറഞ്ഞത്.
അന്നത്തെ ഡയറക്ടർ ഒരു സാമുദായിക സംഘടനയുടെ നേതാവാണെന്നും, കൂടാതെ അന്നത്തെ ആഭ്യന്തര മന്ത്രിയുടെ ഒരു സ്വന്തക്കാരനും ആയതിനാൽ ഒരു വിജിലൻസ് അന്വേഷണവും നടക്കില്ലെന്നും റിപ്പോർട്ട് ചവട്ടുകൊട്ടായിൽ എറിഞ്ഞിട്ടുണ്ടാകും എന്നും പറഞ്ഞു..
പക്ഷെ ഞാനും വിട്ടില്ല . അന്നത്തെ ഡയറക്ടർക്ക് IAS കിട്ടും എന്ന ആ മോഹം ഞാൻ പൊളിച്ചു കയ്യിൽ കൊടുത്തു !
ഇതാണ് അഴിമതിയും തുടർ നടപടികളും.! പോരെ? പിന്നെ ആരെങ്കിലും അഴിമതിക്കെതിരെ പൊരുതുമോ..?
അന്നത്തെ സർക്കാരിൽ എനിക്കും ചില സ്വാധീനങ്ങൾ ഉണ്ടായതിനാൽ തസ്കരർക്കു എന്നെ ദ്രോഹിക്കാൻ സാധിച്ചില്ല എന്നു മാത്രം.
തുടർന്ന് ഞാൻ വിദ്യാഭ്യാസ വകുപ്പിനോട് good bye പറഞ്ഞ് , വ്യവസായ വകുപ്പിലേക്കു പൊന്നു.
പിന്നീട് ഞാൻ 31 കൊല്ലം ഇതുപോലുള്ള പല സർക്കാർ വകുപ്പുകളെയും സേവിച്ചു. പലതും കണ്ടു, കേട്ടു !
വ്യവസായ വകുപ്പിൽ ജോലി ചെയ്യുമ്പോൾ ഏകദേശം ഇരുപതിനായിരത്തിൽ അധികം ആളുകളുമായി, മിക്കതും അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരായ സംരംഭകർ, നേരിട്ടു ആശയ വിനിമയം നടത്തുവാനും എനിക്ക് സാധിച്ചു.
അത് ഏറ്റവും വലിയൊരു കൈമുതലായി.
എന്റെ പരിധിക്കുള്ളിൽ നിന്ന് ജനത്തെ, വ്യവസായ സംരംഭകരെ, പരമാവധി സഹായിക്കാൻ സാധിച്ചു എന്നൊരു ചാരിതാർഥ്യം കൈമുതലാക്കി ഞാൻ പിരിഞ്ഞു. പിരിഞ്ഞിട്ടു10 വർഷം കഴിഞ്ഞിട്ടും പല വ്യവസായികളും ആയി ഇപ്പോഴും സ്നേഹബന്ധം തുടരുന്നു.
(നാരായണൻ ഇ എന്ന വ്യക്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു അനുഭവക്കുറിപ്പ് )

Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ

Also Read ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്. 

Also Read കമിഴ്ന്നു വീണാൽ കാൽ പണവുമായി പൊങ്ങുന്ന ഇന്നത്തെ ഭരണാധികാരികൾ കണ്ടു പഠിക്കണം ഈ മനുഷ്യനെ

Read also ”പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല.”

Also Read മൃഗങ്ങളുടെ കരച്ചിലിൽ ഹൃദയം നോവുന്നവർക്ക് എന്തേ കർഷകന്റെ കരച്ചിലിൽ മനസ് നോവാത്തത് ?

Also Read 2638 ചതുരശ്രയടിയിൽ പതിനെട്ടര ലക്ഷം രൂപ മുടക്കി കവുങ്ങുകൊണ്ട് ഒരു വീട്

Also Read നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ മലയാളി നഴ്സിനെ ഭർത്താവ് കുത്തിവീഴ്‌ത്തി ശരീരത്തിലൂടെ വാഹനം കയറ്റി

Also Read നന്ദനയുടെ ജയത്തിനു പത്തരമാറ്റ് തിളക്കം !

Also Read തൊടുപുഴ വണ്ടമറ്റത്ത് വീടിനോട് ചേര്‍ന്ന്‌ ബേബി നിര്‍മ്മിച്ച നീന്തൽക്കുളം ജനശ്രദ്ധ ആകർഷിക്കുന്നു.

Also Read മെറിൻ ജോയി (27 )ക്ക് അമേരിക്കൻ മണ്ണിൽ ഇനി അന്ത്യവിശ്രമം

Also Read പൊന്നുമോളും മാതാപിതാക്കളും അരികിലില്ലാതെ മെറിന്റെ വിടവാങ്ങൽ

ആദിത്യനുമായുള്ള വിവാഹബന്ധം തകർന്നതെങ്ങനെ? ചലച്ചിത്രനടി അമ്പിളിദേവി മനസ് തുറക്കുന്നു

0
ആദിത്യനുമായുള്ള വിവാഹബന്ധം തകർന്നതെങ്ങനെ? ചലച്ചിത്രനടി അമ്പിളിദേവി മനസ് തുറക്കുന്നു

”ഒരുപാടു പ്രതിസന്ധികളെ അതിജീവിച്ചാണ് ഞാനും ആദിത്യനും ഒരു രണ്ടാം വിവാഹത്തിനു മുതിർന്നത്. പക്ഷേ, കഴിഞ്ഞ 16 മാസം കൊണ്ട് അതായത് ഞാനെന്റെ മകനെ ഗർഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ.

അതുവെറും സൗഹൃദമല്ല. ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! ഭാര്യ ഗർഭിണി ആയിരിക്കുന്ന സമയമോ അല്ലെങ്കിൽ പ്രസവിച്ചു കിടക്കുന്ന സമയമോ നോക്കി ഇങ്ങനെ ചെയ്യുന്നത് എന്തൊരു കഷ്ടമാണ്?
ആ സ്ത്രീ ഗർഭിണിയാണെന്ന് ചിലർ പറഞ്ഞെങ്കിലും ആദ്യം ഞാനത് വിശ്വസിച്ചില്ല. എന്നാൽ, ഈയടുത്ത കാലത്ത് എന്നെ കുറച്ചു പേർ വിളിച്ച് ‘കൺഗ്രാറ്റ്സ്, വീണ്ടും പ്രഗ്നന്റ് ആയല്ലേ’ എന്നൊക്കെ പറയാൻ തുടങ്ങിയപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു. ആദിത്യന്റെ ഫെയ്സ്ബുക്ക് കവർ ചിത്രം ഒരു സ്കാനിങ് ഫോട്ടോ ആണെന്ന് അവർ പറഞ്ഞാണ് അറിഞ്ഞത്.

ഈ പെൺകുട്ടിയുടെ പ്രൊഫൈൽ പിക്ചറും ഈ സ്കാനിങ് ഫോട്ടോ ആണ്. ഇത് അവർ പബ്ലിക് ആയി ഇട്ട കാര്യമാണ്. ലോകം മുഴുവൻ കണ്ടതാണ്. അവരിപ്പോൾ അബോർഷൻ നടത്തിയെന്നാണ് അറിഞ്ഞത്. ഈ ബന്ധമറിഞ്ഞ് ഞാൻ ആദിത്യനെ വിളിച്ചു സംസാരിച്ചപ്പോൾ ആളു പറഞ്ഞത്, ഇത് രഹസ്യമായ ബന്ധമൊന്നും അല്ല… തൃശൂർ എല്ലാവർക്കും അറിയാം… ഞങ്ങൾ എല്ലായിടത്തും പോകാറുണ്ട് എന്നൊക്കെയാണ്.
അവർക്ക് സ്വസ്ഥമായി ജീവിക്കാൻ ഞാൻ വിവാഹമോചനം കൊടുക്കണം. അവരുടെ ഇടയിലേക്ക് വരരുത് എന്നൊക്കെയാണ് അവരുടെ ആവശ്യം. ഇങ്ങനെയും സ്ത്രീകളുണ്ടോ നമ്മുടെ നാട്ടിൽ എന്നാണ് ഞാൻ ചിന്തിച്ചു പോകുന്നത്. ഭാര്യയും മക്കളും ഉള്ള ആളാണെന്നറിഞ്ഞിട്ടും ഭാര്യ കരഞ്ഞു പറഞ്ഞിട്ടും അതൊന്നും ചിന്തിക്കാതെ ഇത്രയും മോശം രീതിയിൽ ജീവിക്കുന്ന സ്ത്രീയോട് എന്തു പറയാനാണ്? അവർക്കും ഭർത്താവും മകനും ഉള്ളതാണ്. ആ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് അവർ. ഞാനും വിവാഹമോചനം കൊടുക്കണം എന്നതാണ് അവരുടെ ആവശ്യം.

ആദിത്യൻ എന്റെ അച്ഛനോടും അമ്മയോടുമൊക്കെ നേരിൽ വന്നു സംസാരിച്ചിട്ടാണ് ഞങ്ങളുടെ വിവാഹം നടന്നത്. എന്നെ വിവാഹം ചെയ്യണമെന്നല്ല പറഞ്ഞത്, എന്റെ കുടുംബത്തെ മൊത്തത്തിൽ വേണമെന്നായിരുന്നു ആദിത്യൻ പറഞ്ഞത്. എന്റെ മകനെ കാണാതെ ഇരിക്കാൻ പറ്റില്ല… അത്ര ജീവനാണ് എന്നെല്ലാമായിരുന്നു ആദിത്യൻ പറഞ്ഞുകൊണ്ടിരുന്നത്. അതു കേട്ടപ്പോൾ വിശ്വാസം തോന്നി. എന്റെ മുൻ വിവാഹത്തെപ്പറ്റി വരെ അറിയാവുന്ന ആളായതുകൊണ്ട് പ്രത്യേകിച്ച് വേറൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ വിശ്വസിച്ചിത്. ഗർഭിണി ആവുന്നതു വരെ അത്രയും സ്നേഹമായിരുന്നു.
ആ ആള് പറഞ്ഞിട്ടുണ്ട്… ആളുടെ ഉള്ളിൽ ഒരു ക്രിമിനലുണ്ട്… അതിനെ പുറത്തെടുപ്പിക്കരുത് എന്ന്. ആൾക്ക് പൊലീസിൽ ഒരുപാട് ബന്ധങ്ങളുണ്ടെന്നും എന്തുണ്ടായാലും അതിൽ നിന്നൊക്കെ ഊരിപ്പോകാൻ പറ്റുമെന്നൊക്കെയാണ് എന്നോട് പറയുന്നത്.

എന്നെ പറ്റിക്കരുത് എന്നു മാത്രമേ ഞാൻ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഒരു തകർച്ചയെ അതിജീവിച്ച് വന്നതാണ് ഞാൻ. വീണ്ടും ഒരു തകർച്ച എനിക്ക് പറ്റില്ല. ഡ്രസ് മാറുന്ന പോലെ കല്ല്യാണം കഴിക്കാൻ എനിക്ക് പറ്റില്ല. മടുക്കുമ്പോൾ കളയാൻ പറ്റുന്നതല്ലല്ലോ വിവാഹം! കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകുന്ന ആളാണ് ഞാൻ. ആളു ചെയ്യുന്ന പോലെ ചെയ്യാൻ എനിക്ക് പറ്റില്ല.” -(ചലച്ചിത്രതാരം അമ്പിളിദേവി ഒരു അഭിമുഖത്തിൽ പറഞ്ഞത് )

Also Read പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ?

Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ

Also Read പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെ!

Also Read ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം

Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത് 

Also Read “എനിക്കീ ഇഡിയോം ഇടിയപ്പോം ഒന്നും അറിഞ്ഞൂടാ അച്ചായാ

Also Read 2638 ചതുരശ്രയടിയിൽ പതിനെട്ടര ലക്ഷം രൂപ മുടക്കി കവുങ്ങുകൊണ്ട് ഒരു വീട്!

Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!

Also Read എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ

Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത്

എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ! എന്നെപ്പോലെ കൊതിക്കുന്ന ആയിരങ്ങൾ..

0
എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ. എന്നെപ്പോലെ കൊതിക്കുന്ന ആയിരങ്ങൾ..

അമ്മവീട്ടിൽ നിന്നും വൈഗ തന്റെ അച്ഛനോടൊപ്പം താമസസ്ഥലത്തേക്ക് വന്നപ്പോൾ ഈ ലോകത്ത് താൻ ഏറ്റവും സുരക്ഷിതമായ ആളോടൊപ്പമാണ് യാത്ര ചെയ്യുന്നത് എന്ന ധൈര്യം അവൾക്ക് ഉണ്ടായിരുന്നിരിക്കണം. ഏതു പ്രതിസന്ധിയിലും തന്റെ അച്ഛൻ ഒരു ഹീറോയായി തന്നെ സംരക്ഷിച്ചുകൊള്ളും എന്ന വിശ്വാസം അവളിൽ ഉണ്ടായിരുന്നിരിക്കണം. തോളത്തു കിടത്തി ശ്വാസം മുട്ടിച്ചു പുഴയിലെറിഞ്ഞപ്പോൾ, വെള്ളത്തിൽ മുങ്ങി പൊങ്ങി ജീവനുവേണ്ടി പിടയുമ്പോൾ ആ പാവം അറിഞ്ഞിട്ടുണ്ടാവില്ല തന്റെ ജീവൻ വേർപെടുത്തുന്നത് താൻ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ തന്റെ പിതാവിന്റെ കരങ്ങൾ ആണെന്ന്..

വൈഗയുടെ മരണം കേരളത്തെ ഒന്നടങ്കം കണ്ണീരിൽ ആഴ്ത്തി. സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ചു നൂറുകണക്കിന് പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് . ഐറ്റസ് കാർലോസ് ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെ :

2019 മാർച്ച്‌ 30, ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആ രാത്രിയിൽ എന്റെ മകൻ എയ്ബലിനു വാഹനാപകടം സംഭവിച്ചു ഇടതു കാലിനു ഗുരുതരമായ പരിക്ക് പറ്റിയ വേദനയിലും പിറ്റേന്ന് നേരം വെളുത്തു സർജ്ജറിക്ക് കയറ്റി അനസ്തേഷ്യ കൊടുക്കുന്നതുവരെയും ആ ഒന്നര വയസുകാരൻ വിശപ്പും ദാഹവും വേദനയും സഹിച്ചു കരഞ്ഞു കണ്ണുനീർ വറ്റി ക്ഷീണിതനായി എന്റെ കഴുത്തിനെ മുറുകെ പിടിച്ചു കമിഴ്ന്നു കിടന്നത് എന്റെ തോളിലായിരുന്നു. വേദന കൊണ്ടു പുളയുന്ന മകനെയും കൊണ്ടുള്ള, മെഡിക്കൽ കോളേജ് വരാന്തയിലൂടെയുള്ള ഉറക്കമില്ലാത്ത രാത്രിയിലെ ആ ഉലാത്താൽ ഇടയ്ക്കെന്റെ ഓർമ്മകളെ തൊട്ടുണർത്തുമ്പോൾ വല്ലാത്തൊരു ആസ്വസ്ഥതയിൽ ഇപ്പോഴും ഇടയ്ക്കൊക്കെ ഞാൻ ഞെട്ടി ഉണരാറുണ്ട്.

അവന്റെ ആ അള്ളിപ്പിടുത്തത്തിൽ എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു എന്റെ മകൻ ഏറ്റവും വിശ്വസ്ഥതയോടെ താൻ സുരക്ഷിതനാണ് എന്നുള്ള ഉറപ്പിൽ സ്വന്തം അപ്പന്റെ നെഞ്ചത്താണ് ധൈര്യമായി കിടന്നുറങ്ങുന്നതെന്ന് . ആ അപകടം നൽകിയ വേദനയിലും അവൻ ഒരു ഹീറോ ആയി കണ്ടിരുന്നതും തന്റെ വേദനയ്ക്ക് പരിഹാരം അവന്റെ അപ്പൻ കാണും എന്ന് വിശ്വസിച്ചിരുന്നതും ആ പിഞ്ചു മനസിന്റെ നിഷ്‌ക്കളങ്കത ഒന്നുകൊണ്ടു മാത്രം. ആ വിശ്വാസമാണ് കൊല്ലുന്ന വേദനയും സഹിച്ചു അവനെ അവന്റെ അപ്പന്റെ തോളിൽ കിടന്നുറങ്ങാൻ അനുവദിച്ചത്.

ഈ ലോകത്തുള്ള എല്ലാ മക്കളും പതിനഞ്ചു വയസ് വരെ തങ്ങളുടെ ജീവിതത്തിൽ ഏറ്റവും വലിയ ഹീറോയായി മനസ്സിൽ കൊണ്ടു നടക്കുക തന്റെ പിതാവിന്റെ രൂപം തന്നെ ആയിരിക്കും. അവൾ / അവൻ വളർന്നു വരുമ്പോൾ, പഠിക്കുന്ന സ്കൂളിലെ സഹപാഠികളുമായി തല്ല് കൂടുമ്പോൾ, അയൽവക്കത്തെ കളിക്കൂട്ടുകാരുമായി വഴക്കിടുമ്പോൾ അവർ പറയുക എന്റെ പപ്പയോടു പറഞ്ഞു കൊടുക്കും, എന്റെ അച്ഛൻ വരട്ടെ നിന്നെ ശെരിയാക്കി തരാം എന്നൊക്കെ തന്നെ ആയിരിക്കും. അമ്മ വടി എടുത്ത് രണ്ട് അടി കൊടുത്താലും മക്കൾ പരാതിയുമായി ഓടി വന്ന് സർവ്വ സ്വാതന്ത്ര്യത്തോടും ധൈര്യത്തോടും തങ്ങളുടെ അപ്പന്റെ മടിയിൽ കയറിയിരുന്നിട്ടായിരിക്കും അഭയം പ്രാപിക്കുക. അത്രയ്ക്ക് സുരക്ഷിതത്വവും ധൈര്യവും പകരാൻ കഴിയുന്ന ഒന്നാണ് അപ്പന്റെ മടിത്തട്ടും നെഞ്ചകവും.

വൈഗ എന്ന പതിമൂന്നുകാരി അമ്മവീട്ടിൽ നിന്നും തന്റെ അപ്പനൊപ്പം വന്നപ്പോൾ ഈ ലോകത്ത് താൻ ഏറ്റവും സുരക്ഷിതമായ ആളോടൊപ്പമാണ് യാത്ര ചെയ്യുന്നത് എന്ന ധൈര്യം അവൾക്ക് ഉണ്ടായിരുന്നിരിക്കണം. എന്തൊക്കെ പ്രതിസന്ധി വന്നാലും അതിനെയെല്ലാം തരണം ചെയ്തു തന്റെ അപ്പൻ ഒരു ഹീറോ പോലെ തന്നെ സംരക്ഷിച്ചുകൊള്ളും എന്നുള്ള വിശ്വാസം അവളിൽ ഉണ്ടായിരുന്നു കാണണം. തോളത്തു കിടത്തി ശ്വാസം മുട്ടിച്ചു മരിച്ചുവെന്നു ഉറപ്പാക്കി പുഴയിലെറിഞ്ഞു കളഞ്ഞപ്പോൾ, തന്റെ ജീവൻ പിരിയുമ്പോഴും അവൾ അറിഞ്ഞിരുന്നില്ല താൻ കൊലചെയ്യപ്പെട്ടതും എടുത്ത് എറിയപ്പെട്ടതും ഏറ്റവും സുരക്ഷിത കരങ്ങളെന്നു അൽപ്പം മുമ്പ് വരെ താൻ കരുതി വച്ചിരുന്ന തന്റെ പിതാവിന്റെ കരങ്ങളാലാണ് എന്ന സത്യവും

എന്നാൽ ആ കൊച്ചു മിടുക്കി പൂമ്പാറ്റ അറിഞ്ഞിരുന്നില്ല ജീവിതത്തിൽ വെറും ഭീരുവായ ഒരു മനുഷ്യനായിരുന്നു തന്റെ പിതാവെന്നു. തോളത്തു കിടത്തി ശ്വാസം മുട്ടിച്ചു മരിച്ചുവെന്നു ഉറപ്പാക്കി പുഴയിലെറിഞ്ഞു കളഞ്ഞപ്പോൾ, തന്റെ ജീവൻ പിരിയുമ്പോഴും അവൾ അറിഞ്ഞിരുന്നില്ല താൻ കൊലചെയ്യപ്പെട്ടതും എടുത്ത് എറിയപ്പെട്ടതും ഏറ്റവും സുരക്ഷിത കരങ്ങളെന്നു അൽപ്പം മുമ്പ് വരെ താൻ കരുതി വച്ചിരുന്ന തന്റെ പിതാവിന്റെ കരങ്ങളാലാണ് എന്ന സത്യവും.

സനു മോഹനെന്ന മനുഷ്യ, താൻ അ പാവം പിഞ്ചു കുഞ്ഞിനെ പുഴയിലേക്ക് എടുത്ത് എറിയുന്നതിനു മുമ്പ് ആ നിഷ്കളങ്കമായ മുഖത്തേക്ക് തനിക്കൊന്നു നോക്കാമായിരുന്നില്ലേ? നിന്റെ നെഞ്ചിൽ കമിഴ്ന്നു കിടന്നുറങ്ങിയ മകളുടെ ഹൃദയമിടിപ്പിൽ നിന്നും ആ സ്നേഹവും നിന്റെ മകൾ നിന്നിലർപ്പിച്ചിരുന്ന വിശ്വാസമായ തന്റെ അപ്പനാണ് അവളുടെ ഹീറോയെന്ന വിശ്വാസവും നിനക്ക് എന്തേ തിരിച്ചറിയാൻ കഴിയാതെ പോയത്?

ആ പിഞ്ച് മിടുക്കിയുടെ മുഖം കാണുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു. മറക്കാൻ ശ്രമിക്കുന്ന പലതും ഓർമ്മയിൽ തെളിഞ്ഞു വരുന്നു.
മകളെ പൊറുക്കുക. പ്രണാമം🙏
പൊന്നു മകൾക്കായി
✍️✍️ ഐറ്റസ് കാർലോസ്

Also Read സകലപിശാചുക്കളുടെയും വരവും പോക്കും ഇങ്ങനെയാണ്. അച്ചൻ ഒരു പ്രേതത്തെ ബന്ധിച്ചതെങ്ങനെയെന്ന് കാണൂ !

Also Read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്. മിണ്ടാട്ടമില്ലാത്ത വീട് സെമിത്തേരിയാണ്.

Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

Also Read ഭാര്യക്കും ഭർത്താവിനും സംശയം തോന്നുന്നത് പലതും ഒളിക്കുന്നതും മറയ്ക്കുന്നതും കൊണ്ടല്ലേ?

Also Read നല്ല കുടുംബം രൂപപ്പെടണമെങ്കിൽ ഭർത്താവ്, ഭാര്യ, ദൈവം എന്ന ത്രികോണം ചേരണം

Also Read ഉത്തമയായ ഭാര്യക്ക് വേണ്ട അഞ്ചു ഗുണങ്ങൾ!

Also Read ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ

Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.

Also Read ഇടിവെട്ട് സ്മാഷുകൾ കൊണ്ട് കളിക്കളത്തിൽ ചേനക്കുഴി തീർത്ത ഇതിഹാസതാരം

”വാറണ്ടിയുടെ മുട്ടുന്യായങ്ങൾ പറഞ്ഞു ഉപഭോക്താക്കളെ വഞ്ചിക്കരുത്. ഫ്രിഡ്ജ് ഉടനടി മാറ്റിക്കൊടുക്കണം!” ജഡ്ജി ഉത്തരവിട്ടു

0
വാറണ്ടിയുടെ മുട്ടുന്യായങ്ങൾ പറഞ്ഞുപാവപ്പെട്ട ഉപഭോക്താക്കളെ വഞ്ചിക്കരുത്. അതുകൊണ്ട് ഉടനടി ഫ്രിഡ്ജ് മാറ്റിക്കൊടുക്കണം '' ജഡ്ജി ഉത്തരവിട്ടു

” ബോഡിയില്ലാതെ ഫ്രിഡ്ജ് പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യ വല്ലതും ഉണ്ടോ ?” കമ്പനിയുടെ വക്കീലിനെ നോക്കി ജഡ്ജി ചോദിച്ചു. ”എന്റെ വീട്ടിൽ 25 വർഷമായി ഒരു ഫ്രിഡ്ജ് യാതൊരു കേടുമില്ലാതെ ഇപ്പോഴും പ്രവത്തിക്കുന്നുണ്ട് . വാറണ്ടിയുടെ മുട്ടുന്യായങ്ങൾ പറഞ്ഞുപാവപ്പെട്ട ഉപഭോക്താക്കളെ വഞ്ചിക്കരുത്. അതുകൊണ്ട് ഉടനടി ഫ്രിഡ്ജ് മാറ്റിക്കൊടുക്കണം .” ജഡ്ജി ഉത്തരവിട്ടു .
നയാപൈസ ചെലവില്ലാതെ ഞാൻ ആ കേസ് നടത്തി ജയിച്ചു. ഇതുപോലെ ഒരു സർക്കാർ സിമന്റ് കമ്പനിക്കെതിരെയും പേരുകേട്ട ഒരു കുട കമ്പനിക്കെതിരെയും ഞാൻ കേസ് നടത്തി ജയിച്ചിട്ടുണ്ട്. ഉപഭോക്തൃകോടതിയുടെ സേവനങ്ങൾ ശരിക്കും വേണ്ടരീതിൽ നമ്മൾ ഉപയോഗിക്കുന്നില്ല എന്നാണ് എന്റെ പക്ഷം.
നാരായണൻ ഇ എന്ന വ്യക്തി താൻ വാങ്ങിയ ഒരു ഫ്രിഡ്ജിന്റെ വാറണ്ടിയുമായി ബന്ധപ്പെട്ട് നടത്തിയ നിയമപോരാട്ടത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായി . നാരായണന്റെ കുറിപ്പ് ഇങ്ങനെ

ഒരു ഉപഭോക്തൃ കോടതിയിലെ കേസ് വിശേഷം ….
ഞാൻ വർഷങ്ങൾക്കു മുൻപ് ഒരു ഫ്രിഡ്ജ് വാങ്ങി. രണ്ട് വർഷം കഴിഞ്ഞപ്പോൾ അതിന്റെ ഡോറിന്റെ സൈഡിൽ തുരുമ്പ് പിടിച്ചു . അതിന്റെ പരിഹാരത്തിനായി കമ്പനിയെ സമീപിച്ചപ്പോൾ കംപ്രസ്സറിന്ന് മാത്രമേ വാറണ്ടിയുള്ളൂ എന്നും repair ചെയ്തുതരാം എന്നും പറഞ്ഞു.. ഞാൻ സമ്മതിച്ചില്ല.
ബോഡിയില്ലാതെ കമ്പ്രെസ്സർമാത്രമായാൽ എങ്ങിനെ ഫ്രിഡ്ജ് ആകും എന്നതായിരുന്നു എന്റെ വാദം.
ഞാൻ എന്റെ ഒരു സുഹൃത്തായ ഒരു വക്കീലിനെ സമീപിച്ചപ്പോൾ, കമ്പനിയുടെ വാറന്റി പ്രകാരം ഫ്രിഡ്ജ് മാറ്റികിട്ടില്ല അതിനാൽ കേസ് നടത്തിയിട്ട് കാര്യമില്ല എന്നു പറഞ്ഞു വക്കാലത്ത് എടുത്തില്ല.
എന്നാൽ ഉപഭോക്തൃ നിയമവും മുൻകാല ചില വിധികളും അടങ്ങുന്ന ഒരു പുസ്തകം അദ്ദേഹം വായിക്കാൻ തന്നു.
തുടർന്ന് ഞാൻ വിശദമായൊരു നോട്ടീസ് കമ്പനിക്കു അയച്ചു. അവർ എന്റെ ആവശ്യം നിരാകരിച്ചു.
പിന്നീട് ഞാൻ കോഴിക്കോട് ഉപഭോക്തൃ ഫോറത്തിൽ പരാതികൊടുത്തു.
കേസെടുത്ത ആദ്യദിവസം ഞാൻ ഫോറത്തിൽ ചെന്നു.
അന്നത്തെ ആദ്യ കേസായതിനാൽ ഹാൾ നിറച്ചും അഭിഭാഷകർ . കൂട്ടത്തിൽ എന്റെ സുഹൃത് വക്കീലും !
ആദ്യം ഞാൻ മലയാളത്തിൽ നൽകിയ പെറ്റീഷൻ ഇംഗ്ലീഷിൽ നൽകണം എന്നും എന്റെ കക്ഷി ബാംഗ്ലൂരിൽ അന്നെന്നും കമ്പനിക്കാരുടെ വക്കീൽ വാദിച്ചു .
ഞാൻ വിട്ടില്ല . ദേശീയ ഉപഭോക്തൃ ഫോറത്തിന്റെ ഒരു മുൻകാല വിധി പ്രകാരം എനിക്ക് എന്റെ മാതൃഭാഷയിൽ പെറ്റീഷൻ സമർപ്പിക്കാൻ അവകാശമുണ്ടെന്ന് ഞാൻ വാദിച്ചു. എന്റെ വാദം ജഡ്ജ് അംഗീകരിച്ചു.
പിന്നെ അവർ കേസ് ബാംഗ്ളൂരിർ സമർപ്പിക്കണം എന്നുപറഞ്ഞു വാദിച്ചു.
അതിനെയും ഞാൻ എതിർത്തു. സാധനം വാങ്ങിയ സ്ഥലത്തെയോ , വീട് നിൽകുന്ന സ്ഥലത്തെയോ ഫോറത്തിൽ സമർപ്പിക്കാൻ അവകാശമുണ്ടെന്ന് ഞാൻ വാദിച്ചു. ജഡ്ജ് അതും അംഗീകരിച്ചു.
തുടർന്ന് എന്റെ പെറ്റീഷനിൽ മറുപടി നല്കാൻ കേസ് മാറ്റി.
ഒന്നു രണ്ടു തവണ കേസ് മാറ്റിയപ്പോൾ, ഞാൻ ഫോറത്തിന്റെ മുൻപിൽ ഒരു സമർപ്പണം സമർപ്പിച്ചു.
ഞാൻ ഒരു ഉദ്യാഗസ്ഥനാണ്, കേസ് നടക്കുന്ന ദിവസം ലീവ് എടുത്തു വളരെ ദൂരം യാത്രചെയ്താണ് വരുന്നതെന്നും, എനിക്ക് വക്കീലിനെ വെക്കാനുള്ള സാമ്പത്തികം ഇല്ലാന്നുമെല്ലാം…
ഇതുകേട്ട ജഡ്ജ് ആവശ്യമില്ലാതെ ഇനി കേസ് നീട്ടാൻ സാധിക്കില്ലെന്നും എന്റെ പെറ്റീഷനിൽ പറഞ്ഞ കാര്യങ്ങൾ ന്യായമാണെന്നും, വാറണ്ടിയിൽ കംമ്പ്രസ്സറിന്നു മാത്രമേ വാറണ്ടിയുള്ളൂ ബോഡിക്കു വാറണ്ടിയില്ല എന്ന കമ്പനിവാദം നിലനിൽകില്ലന്നും പറഞ്ഞു.
ബോഡിയില്ലാതെ ഫ്രിഡ്ജ് പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യ വല്ലതും ഉണ്ടോ എന്ന് കമ്പനി വകീലിനെ നോക്കി പരിഹാസത്തോടെ ചോദിച്ചു.
അടുത്ത സിറ്റിങ്ങിൽ പരസ്പര പരിഹാരം വല്ലതുമുണ്ടെങ്കിൽ അതുമായി വരണം. അല്ലങ്കിൽ വിധിപറയും എന്നുപറഞ്ഞു മാറ്റിവെച്ചു.
ഹാളിൽ നിന്നും പുറത്തുകടന്ന എനിക്കു കമ്പനിയുടെ വക്കീലിന്റെ വക ഭീഷണി.
കമ്പനിയായി കേസുനടത്തിയിട്ടു ഒരു കാര്യമില്ലന്നും ഞങ്ങൾ കേസ് ഡൽഹിവരെ നീട്ടും അതുകൊണ്ട് ഡോർ repair ചെയ്തുതരാം കേസ് പിൻവലിക്കണം എന്നും അയാൾ പറഞ്ഞു.
നിങ്ങൾക്ക് സുപ്രീം കോടതിവരെയല്ലേ പോകാൻപറ്റു, ഞാൻ ലോക കോടതിവരെ പോയി കേസ് വാദിക്കും എന്നെ പേടിപ്പിക്കല്ലേ എന്ന് മറുപടികൊടുത്തു.
ഇതിനിടയിൽ കേസ് എനിക്ക് അനുകൂലമാവും എന്നഘട്ടം വന്നപ്പോൾ നേരത്തെ കേസ് ജയിക്കില്ലന്നു പറഞ്ഞ എന്റെ സുഹൃത് വക്കീൽ എന്നെ സമീപിച്ചു കേസ് സൗജന്യമായി വാദിച്ചുതരാം എന്നു ഉറപ്പുതന്നു.
ഞാൻ കൊടുത്തില്ല . എന്റെ വാദം കേട്ടുപഠിച്ചോ എന്നു തമാശയായി പറഞ്ഞു ഒഴിവാക്കി.
അവസാനദിവസവും കമ്പനി വക്കീൽ എന്റെ വാദത്തെ എതിർത്തു. അപ്പോൾ ജഡ്ജിന്ന് ദേഷ്യം വന്നിട്ട് പറഞ്ഞു; ജഡ്ജിന്റെ വീട്ടിൽ 25 വർഷമായി മറ്റൊരു കമ്പനിയുടെ ഫ്രിഡ്ജ് യാതൊരു കേടുമില്ലാതെ ഇപ്പോഴും പ്രവത്തിക്കുന്നുണ്ട് . വാറണ്ടിയുടെ മുട്ടുന്യായങ്ങൾ പറഞ്ഞുപാവപ്പെട്ട ഉപഭോക്താക്കളെ വഞ്ചിക്കരുത്. ആയതിനാൽ ഉടനടി ഫ്രിഡ്ജ് എനിക്ക് മാറ്റിത്തരുവാൻ ഉത്തരവും പുറപ്പെടുവിച്ചു.
ഒരു നയാപൈസയും ചെലവില്ലാതെ സ്വന്തം കേസ് നടത്തി വിജയിച്ചു.

ഏതു കേസ് നടത്തുമ്പോഴും സാധിക്കുമെങ്കിൽ നാം കേസുമായി ബന്ധപ്പെട്ട കര്യങ്ങൾ പഠിക്കുകയും, അത് വക്കീലുമായി ചർച്ചചെയ്യുകയും ചെയ്താൽ ന്യായമുള്ള ഏതു കേസും വിജയിക്കും.
ഇതുപോലെ ഒരു സർക്കാർ സിമന്റ് കമ്പനിക്കെതിരെയും മറ്റൊരുകേസ് നടത്തി വിജയിച്ചിട്ടുണ്ട്. കൂടാതെ അന്ന്‌ പേരുകേട്ട ഒരു കുട കമ്പനിക്കെതിരെയും.
ഉപഭോക്തൃകോടതിയുടെ സേവനങ്ങൾ ശരിക്കും ജനം വേണ്ടരീതിൽ ഉപയോഗിക്കുന്നില്ല എന്നാണ് എന്റെ പക്ഷം.
Narayanan E

Also Read ”കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ?”

Also Read  ആ 13 കോടി വെട്ടിവിഴുങ്ങാൻ ഞങ്ങളെ അനുവദിച്ചില്ല! കിഴക്കമ്പലത്തെ ജനം മുടിഞ്ഞു പോട്ടെ!

Also Read  കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ്

Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്

Also read ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് കിണറ്റിൽ എറിഞ്ഞത്!

Read Also ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി

Also read ”പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല.”

‘പുതിയ നോവലിന്റെ പേര് ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ’: ഷാജിയെ പരിഹസിച്ചു ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് .

0
''പുതിയ നോവലിന്റെ പേര് ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ'' . ഷാജിയെ പരിഹസിച്ചു ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് .

കെ എം ഷാജിയെ കളിയാക്കി നോവലിസ്റ്റ് ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പുതിയ നോവലിന്റെ പേര് ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത് . ”ഈ നോവലിനു ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ ആരെങ്കലിലുമായി ബന്ധമുണ്ടെന്ന് തോന്നുന്നുവെങ്കിൽ മനഃപൂർവ്വം മാത്രമാണെന്നും” പരിഹസിച്ചു.

മൻസൂറിന്റെ കൊലപാതകത്തിൽ പ്രതികരിക്കാത്ത ബെന്യാമിനെ പേരെടുത്തു പറഞ്ഞു നേരത്തെ കെ എം ഷാജി പരിഹസിച്ചിരുന്നു. സാംസ്‌കാരിക നായകന്മാരെല്ലാം സിപിഎമ്മിന്റെ അടിമകളായി മാറിയിരിക്കുന്നു എന്നായിരുന്നു കുറ്റപ്പെടുത്തൽ . ഇതിന്റെ മറുപടിയാണ് ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചതെന്നാണ് നിരീക്ഷണം .

ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ :

പുതിയ നോവൽ : ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ.അധ്യായങ്ങൾ :

1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം

2. NRC ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?

3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം

4. ജിലേബിയുടെ രുചി

5. സത്യസന്ധതയുടെ പര്യായം

6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.

7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം

8. ഹാർട്ടറ്റാക്ക് – അഭിനയ രീതികൾ.

9. ഒന്ന് പോടാ ###

NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.

Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!

Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും

Also Read രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

Also Read  കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് .

Also Read  വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും

‘എന്നിൽ നിന്നും പറന്നകന്ന പൈങ്കിളി മലർ തേൻകിളി’- അന്ത്യചുംബനം നൽകി അമ്മ മകളെ യാത്രയാക്കി.

0
'എന്നിൽ നിന്നും പറന്നകന്ന പൈങ്കിളി മലർ തേൻകിളി ' - നിറമിഴികളോടെ അന്ത്യചുംബനം നൽകി അമ്മ മകളെ യാത്രയാക്കി.

തൊടുപുഴ : ഇരുപതാം വയസിൽ വീട്ടുകാരോടും കൂട്ടുകാരോടും യാത്ര പറഞ്ഞ് സ്വർഗ്ഗലോകത്തേക്കു പറന്ന ട്രീസ ജോസഫിന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കഴിഞ്ഞ ദിവസം നിര്യാതയായ തൊടുപുഴ മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെ മകള്‍ ട്രീസയുടെ സംസ്‌ക്കാരം വൻജനാവലിയോടെ മുളപ്പുറം സെന്റ് ജൂഡ് പള്ളിയില്‍ നടത്തി. തൊടുപുഴ ന്യൂമാന്‍ കോളേജിൽ അവസാന വര്‍ഷ ബി എ എക്കണോമിക്സ് വിദ്യാര്‍ത്ഥിനിയായിരുന്നു ട്രീസ .

ന്യുമാൻ കോളേജിൽ അവസാനവർഷ എക്കണോമിക്സ് വിദ്യാർത്ഥികളുടെ കൂടിച്ചേരൽ നൊമ്പരകാഴ്ചയായി മാറി. കഴിഞ്ഞ വെള്ളിയാഴ്ച സോഷ്യലിനായി കോളേജിൽ എത്തിയ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം നിന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തശേഷം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലുമായിരുന്നു .

എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ഒരുകോണിൽ നിന്ന് ഒരു നിലവിളി ഉയർന്നത് . സഹപാഠിയായ ട്രീസ തലകറങ്ങി വീണു. വെള്ളം മുഖത്ത് തളിച്ചിട്ടും ട്രീസ ഉണരുന്നില്ലെന്നു കണ്ടതോടെ അധ്യാപകരും വിദ്യാർത്ഥികളും പകച്ചു . ഉടനെ തൊടുപുഴയിലെ സെന്റ് മേരിസ് ആശുപത്രിയിൽ എത്തിച്ചു . അപ്പോഴാണ് ട്രീസ ഹൃദ്രോഗം ഉള്ള കുട്ടിയാണെന്ന് സഹപാഠികൾ അറിഞ്ഞത് . ആരെയും വിഷമിപ്പിക്കാതിരിക്കാൻ രോഗവിവരം ഒരിക്കൽ പോലും കൂട്ടുകാരോട് പറഞ്ഞിരുന്നില്ല ട്രീസ.

20 വയസുവരെയാണ് ട്രീസയ്ക്ക് ഡോക്ടർ ആയുസ് കല്പിച്ചതെന്ന വർത്ത കൂടി കേട്ടതോടെ സഹപാഠികൾ പൊട്ടിക്കരഞ്ഞു . കൂട്ടുകാരിക്ക് ആയുസ് നീട്ടിക്കൊടുക്കണമേയെന്നു അവർ ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിച്ചെങ്കിലും പ്രാർത്ഥനകൾ വിഫലമാക്കി ട്രീസ സ്വർഗ്ഗലോകത്തേക്കു യാത്രയായി.

മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെയും റിട്ട .അധ്യാപികയായ മേഴ്സി ജോസഫിന്റെയും ഏക മകളാണ് ട്രീസ . മുളപ്പുറം സെന്റ് ജൂഡ് പള്ളിയിൽ നടന്ന സംസ്ക്കാര ശുശ്രൂഷയിൽ വിദ്യാർത്ഥികളും അധ്യാപകരും ട്രീസക്ക് യാത്രാമൊഴിയേകി.
”രോഗിയാണെന്ന പരിഗണന വേണ്ടായിരുന്നു അവൾക്ക് .എപ്പോഴും സുസ്മേരവദനയായി നടക്കുന്ന കൊച്ചു ട്രീസ .അതായിരുന്നു ഞാൻ കണ്ട ട്രീസ. ” ചരമപ്രസംഗം നടത്തിയ ന്യൂമാൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ .മാനുവൽ പിച്ചളക്കാട്ട് അത് പറഞ്ഞപ്പോൾ കൂടിനിന്നവരുടെ കണ്ണുകൾ പൊട്ടി ഒഴുകി.

സഹപാഠികളായ ആൺകുട്ടികളാണ് ട്രീസയുടെ ശവമഞ്ചം ആംബുലൻസിലേയ്ക്ക് എടുത്തു വച്ചത് . വെളുത്ത റോസാ പുഷ്പ്പങ്ങൾ അർപ്പിച്ചു വിതുമ്പലോടെ സഹപാഠികൾ അവളെ സ്വർഗത്തിലേക്ക് യാത്രയാക്കി .

Also Read സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം?

Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ

Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

Also Read പുരോഹിതൻ പരാജയപ്പെട്ട ആ രാത്രിയിൽ…

Also Read പഠിച്ചുവച്ച പദങ്ങൾ. വിളിച്ചു ശീലിച്ച വാക്കുകൾ. ആ കുടുംബം ഒരു നരകം! 

Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം

76 മുതൽ 82 സീറ്റുകൾ വരെ നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന് ടൈംസ് നൗ- സീ വോട്ടർ സർവ്വേ.

0
കേരളത്തിൽ 76 മുതൽ 82 സീറ്റുകൾ വരെ നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന് ടൈംസ് നൗ- സീ വോട്ടർ സർവ്വേ. 52 മുതൽ 60 സീറ്റുകൾ വരെയാണ് യുഡിഎഫിന്

തിരുവനന്തപുരം: കേരളത്തിൽ 76 മുതൽ 82 സീറ്റുകൾ വരെ നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന് ടൈംസ് നൗ- സീ വോട്ടർ സർവ്വേ. 52 മുതൽ 60 സീറ്റുകൾ വരെയാണ് യുഡിഎഫിന് ലഭിക്കുകയെന്നും സർവ്വേ പ്രവചിക്കുന്നു. രണ്ട് സീറ്റുകൾ വരെ ബിജെപി വിജയിച്ചേക്കാമെന്നും പ്രവചിക്കുന്നു.
എൽഡിഎഫിന് 42.9 ശതമാനം വോട്ടുകളാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 37.6 ശതമാനം . 42.34 ശതമാനം പേർ പിണറായി വിജയന്റെ ഭരണത്തിൽ സംതൃപ്തരാണെന്ന് സർവ്വേ പറയുന്നു .

തമിഴ്‌നാട്ടിൽ 158 സീറ്റുകൾ നേടി ഡിഎംകെ- യുപിഎ സഖ്യം എധികാരത്തിൽ എത്തും. എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 65 സീറ്റുകൾ. 38.4 ശതമാനം പിന്തുണ സ്റ്റാലിന് കിട്ടിയപ്പോൾ പളനി സ്വാമിക്ക് 31 ശതമാനം മാത്രം. കമൽ ഹാസന് 7.4 ശതമാനം പിന്തുണ.

42.34 ശതമാനം പേരാണ് പിണറായി വീണ്ടും മുഖ്യമന്ത്രിയാകണമെന്നും പറഞ്ഞത്. 28 ശതമാനം പേർ ഉമ്മൻ ചാണ്ടിയെയും ആറു ശതമാനം വീതം ശശി തരൂരിനെയും ശൈലജയെയും മുഖ്യമന്ത്രി സ്ഥാനത്തേക്കു പിന്തുണച്ചു. ചെന്നിത്തലയ്ക്ക് നാലു ശതമാനം മാത്രം. അതേസമയം അന്തരിച്ച കേരള കോൺഗ്രസ് നേതാവ് സി എഫ് തോമസിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് 0.6 ശതമാനം പേരുടെ പിന്തുണ കിട്ടി എന്നത് വിചിത്രമായി.

Also Read സ്വപ്നക്ക് സ്വർണ്ണത്തളികയിൽ വച്ച് തൊഴിൽ നൽകുമ്പോൾ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബക്കറ്റിൽ വച്ചെങ്കിലും തൊഴിൽ കൊടുക്കണ്ടേ?

സർക്കാരിന്റെ പ്രവർത്തനത്തിൽ 36.36 ശതമാനം പേർക്ക് അതീവ സംതൃപ്തി. 39.66 ശതമാനം പേർക്ക് വെറും സംതൃപ്തി. എൽഡിഎഫിന് 2016-ൽ 43.5 ശതമാനം വോട്ട് ഷെയർ ഉണ്ടായിരുന്നത് 2021 ൽ 42.9 ശതമാനമായി കുറയും. യുഡിഎഫിന് 38.8 ശതമാനത്തിൽനിന്ന് 37.6 ശതമാനമായി കുറയും. കേരളത്തിലെ ആളുകളിൽ 55.84 ശതമാനം പേരും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന ആഗ്രഹിക്കുന്നു എന്ന് സർവേ. 31.95 ശതമാനം പേരുടെ പിന്തുണ മോദിക്ക് .

സംസ്ഥാനത്ത് എൽഡിഎഫിന് 83 – 91 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു എബിപി-സീ വോട്ടർ അഭിപ്രായ സർവേ. യുഡിഎഫ് 47 മുതൽ 55 സീറ്റ് വരെ. ബിജെപി പരമാവധി രണ്ടു സീറ്റുകൾ.

ബംഗാളിൽ 154 സീറ്റാണ് തൃണമൂലിന് സർവ്വേ പ്രവചിക്കുന്നത് . ബിജെപിക്ക് 107 സീറ്റ് . (കഴിഞ്ഞ തവണ മൂന്ന് സീറ്റായിരുന്നു ബി ജെ പിക്ക്. ) കോൺഗ്രസ്-ഇടതുപക്ഷ സഖ്യം 33 . കഴിഞ്ഞ തവണത്തേക്കാൾ 43 സീറ്റ് കുറവ്.

അസമിൽ ബിജെപി 67 സീറ്റിൽ ജയിക്കും. കോൺഗ്രസ് മുന്നണിക്ക് 57 . മറ്റുള്ളവർക്ക് രണ്ടും.

Also Read ജനം ട്വന്റി 20 പോലെയുള്ള ജനകീയ കൂട്ടായ്മകളെ നെഞ്ചോട് ചേർക്കുമ്പോൾ അയ്യോ കോർപ്പറേറ്റ് അധികാരം പിടിക്കുന്നേ എന്ന് മോങ്ങിയാൽ ജനം ആ മുഖത്തേക്ക് കാർക്കിച്ചു

Also Read ”കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ?”

Also Read സ്വപ്നക്ക് സ്വർണ്ണത്തളികയിൽ വച്ച് തൊഴിൽ നൽകുമ്പോൾ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബക്കറ്റിൽ വച്ചെങ്കിലും തൊഴിൽ കൊടുക്കണ്ടേ?

Also Read  ആ 13 കോടി വെട്ടിവിഴുങ്ങാൻ ഞങ്ങളെ അനുവദിച്ചില്ല! കിഴക്കമ്പലത്തെ ജനം മുടിഞ്ഞു പോട്ടെ!

Also Read  കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ്

Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്

Also read ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് കിണറ്റിൽ എറിഞ്ഞത്!

Read Also ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി

Also Read മേലാളന്മാർക്ക് ചവിട്ടിനിൽക്കാൻ ഞങ്ങളിനിയും കുനിഞ്ഞു കൊടുക്കണോ എന്ന് ഒഐഒപി(OIOP)

Also Read ”ഞാൻ കൊണ്ട തണലത്രയും എന്റെ അച്ഛൻ കൊണ്ട വെയിലായിരുന്നു”

പത്താം ക്ലാസ് തോറ്റു. പ്രൈവറ്റായി പഠിച്ച് പത്തും പ്രീഡിഗ്രിയും കടന്നു. ഡിഗ്രിക്കും പിജിക്കും ഒന്നാം റാങ്ക്. ഇപ്പോൾ ഡോക്ടറേറ്റും. ഡി വൈ എസ് പി ആർ ജോസിന്റേത് വേറിട്ട വിജയകഥ!

0
ഇത് ചെങ്ങന്നൂർ ഡിവൈഎസ്‌പി ആർ ജോസ് . ഇപ്പോൾ ഇദ്ദേഹം ഡോക്ടർ ജോസ് ആണ് . ഈ ഡോക്ടറുടെ കഥ ജീവിതവിജയം നേടാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകുന്നതാണ് .

ചെങ്ങന്നൂർ : ഇത് ചെങ്ങന്നൂർ ഡി വൈ എസ് ‌പി ആർ ജോസ്. ഇപ്പോൾ ഇദ്ദേഹം ഡോക്ടർ ജോസ് ആണ്. ഈ ഡോക്ടറുടെ കഥ ജീവിതവിജയം നേടാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകുന്നതാണ് .

എസ്‌ എസ് ‌എൽ സി പരീക്ഷയിൽ ആദ്യ ചാൻസിൽ ഇദ്ദേഹം പരാജയപ്പെട്ടു. ആത്മവീര്യം ചോരാതെ പ്രൈവറ്റായി പഠിച്ച് എസ്എസ്എൽസിയും പിഡിസിയും കടന്നു. ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പാസ്സായി. ബിഎൽഐഎസ്‌സി ബിരുദം, എംഫിൽ എന്നിവയും നേടി. 2003 ൽ പോലീസിൽ സബ് ഇൻസ്‌പെക്‌ടറായി . അക്കാഡമിക് ജേർണലുകളിൽ ഉൾപ്പെടെ 15 ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു . മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും 150 ഗുഡ് സർവീസ് എൻട്രിയും പിന്നാലെയെത്തി. സർവീസിലിരിക്കേ നടത്തിയ ഗവേഷണത്തിന് ഇപ്പോൾ പിഎച്ച്ഡി കിട്ടി ഡോക്ടർ ആകുകയും ചെയ്തു .

Also Read വാർക്കപണിക്കിടയിൽ ജയസൂര്യക്കൊരു കോൾ; ‘ഡാ ജയാ .. നിനക്ക് ഫുൾ എ പ്ലസ്സാ!’

ജനമൈത്രി പോലീസിനെപ്പറ്റിയുള്ള പഠനത്തിനാണ് ജോസിന് കേരളാ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്. കേരളത്തിലുടനീളമുള്ള സ്‌റ്റേഷനുകൾ സന്ദർശിച്ച് ആറു വർഷമെടുത്താണ് പഠനം തയ്യാറാക്കിയത്.

സർക്കാർ കോളജിൽ ലക്ചററായി ജോലി ലഭിച്ചെങ്കിലും അത് ഉപേക്ഷിച്ചാണ് പൊലീസിൽ തുടരുന്നത്. പോലീസിൽ ജോലി കിട്ടുന്നതിനു മുൻപ് ഗ്രാമവികസന വകുപ്പിൽ ക്ലാർക്ക്, കേരള സർവകലാശാലയിൽ ലൈബ്രേറിയൻ എന്നീ ജോലികളും ചെയ്തു.

Also Read നന്ദനയുടെ ജയത്തിനു പത്തരമാറ്റ് തിളക്കം !

”പത്താംക്ലാസ് തോറ്റതോടെ പഠനം നിറുത്താൻ തീരുമാനിച്ചതാണ് ഞാൻ . എന്റെ പേരു പോലും ഇംഗ്ലിഷിൽ എഴുതാൻ എനിക്ക് അറിയില്ലായിരുന്നു. പിന്നീട് പഠിക്കണമെന്നുള്ള മോഹം മനസിൽ കടന്നുകൂടി. പ്രൈവറ്റായി പഠിച്ച് പരീക്ഷ എഴുതിയപ്പോൾ വിജയിച്ചെങ്കിലും തേർഡ് ക്ലാസ് ആണ് കിട്ടിയത്. കോളേജിൽ അഡ്‌മിഷൻ കിട്ടാൻ പ്രയാസമായതിനാൽ പ്രൈവറ്റായി പ്രീഡിഗ്രിക്ക് പഠിച്ചു. സെക്കൻഡ് ക്ലാസോടെ പ്രീഡിഗ്രി പാസായി. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിൽ ബിഎ പൊളിറ്റിക്സിന് ചേർന്നു. ഒന്നാം ഒന്നാം റാങ്കോടെ കേരളസർവകലാശാലയിൽ നിന്ന് ബിഎ പാസായി. കാര്യവട്ടം ക്യാമ്പസിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം കൂടി നേടിയതോടെ ആത്‌മവിശ്വാസം ഏറി. കേരളാ സർവകലാശാലയിൽ നിന്ന് ലൈബ്രറി സയൻസിൽ ബിരുദം നേടി. പിന്നെ എം.ഫിലും .”–ജോസ് പറഞ്ഞു .

വന്മഴി ക്ഷേത്രത്തിലെ താഴികക്കുടം മോഷണം, പത്തനംതിട്ടയിലെ വാസുക്കുട്ടിയുടെ കൊലപാതകം, മാന്നാറിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടു പോകൽ, പന്തളത്തെ നാടോടി ബാലന്റെ കൊലപാതകം, കോന്നിയിൽ ഭാര്യയെ ആസിഡ് കൊടുത്തു കൊലപ്പെടുത്തിയ ഭർത്താവിനെ അറസ്റ്റ് ചെയ്തത് തുടങ്ങി പല കേസുകളും ജോസ് പ്രാഗത്ഭ്യം തെളിയിച്ചു. 150 ഗുഡ് സർവീസ് എൻട്രിയാണ് ലഭിച്ചത് .

വെള്ളറട സ്വദേശി രാജയ്യൻ മേരി ദമ്പതികളുടെ മകനാണ് ജോസ്. കോന്നി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ഷൈനിയാണ് ഭാര്യ. മക്കൾ: അനഘ, മീനാക്ഷി.

Also Read നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ മലയാളി നഴ്സിനെ ഭർത്താവ് കുത്തിവീഴ്‌ത്തി ശരീരത്തിലൂടെ വാഹനം കയറ്റി.

Also Read കോവിഡും ഇന്ത്യയുടെ ഭാവിയും : മാതൃഭൂമി മുൻ അസിസ്റ്റന്റ് എഡിറ്റർ രാജേന്ദ്രൻ പുതിയേടത്തിന്റെ നിരീക്ഷണം…

Also Read അന്ന് ട്രെയിന്‍ അപകടം ഒഴിവാക്കി അനേകരെ രക്ഷിച്ചു 

Also Read വിമാനത്താവളത്തിലെ തീവെട്ടിക്കൊള്ളയ്ക്ക് അറുതി. ഇനി ചായക്ക് 15 രൂപ, കാപ്പിക്ക് 20, ചെറുകടികൾ 15.

Also Read ”എന്റെ പൊന്നുച്ചായൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവർ കൊന്നു കിണറ്റിലിട്ടതാണ്.

Also Read ഈ വിജയത്തിന് പത്തരമാറ്റ് തിളക്കം: കെവിന് സിവിൽ സർവീസിൽ 259 റാങ്ക്..

Also Read ”പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല.”

Also Read ഇനി ഒരിക്കലും തന്നെ കാണാൻ അമ്മ വരില്ലെന്ന സത്യം തിരിച്ചറിയാതെ അമ്മയുടെ ഫോട്ടോയിൽ ചിരിച്ചുകൊണ്ട്…

ഉളിക്കൽ മുണ്ടാന്നൂരിൽ കാറ്റിൽ വീടുകൾ തകർന്നു; വ്യാപക കൃഷിനാശം

0
മുണ്ടാന്നൂരിൽ ചുഴലിക്കാറ്റിൽ വീടുകൾ തകർന്നു

കണ്ണൂർ : കണ്ണൂർ ഉളിക്കൽ പഞ്ചായത്തിലെ മുണ്ടാന്നൂരിൽ ഞാറാഴ്ച വൈകുന്നേരം ഉണ്ടായ ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകരുകയും വ്യാപക കൃഷിനാശം സംഭവിക്കുകയും ചെയ്തു. മരം വീണും വീടിന്റെ ആസ്ബസ്റ്റോസ് പറന്നുപോയുമാണ് നാശം ഉണ്ടായത്. ബിനു എടവകകുന്നേൽ, ചിറപുറത് ടോമി, എടവകകുന്നേൽ കൊച്ച് എന്നിവരുടെ വീടുകൾക്കാണ് നാശം ഉണ്ടായത് . സുരേഷ് എടവൻ എന്നയാളുടെ കാറിനു മുകളിൽ തെങ്ങ് വീണ് കാറും തകർന്നു. കാളിപ്ലാക്കൽ രാജീവിന്റെ 200 വാഴകളും കാറ്റിൽ നശിച്ചു. ചുഴലിക്കാറ്റിനോടൊപ്പം കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായിരുന്നു.