

” ബോഡിയില്ലാതെ ഫ്രിഡ്ജ് പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യ വല്ലതും ഉണ്ടോ ?” കമ്പനിയുടെ വക്കീലിനെ നോക്കി ജഡ്ജി ചോദിച്ചു. ”എന്റെ വീട്ടിൽ 25 വർഷമായി ഒരു ഫ്രിഡ്ജ് യാതൊരു കേടുമില്ലാതെ ഇപ്പോഴും പ്രവത്തിക്കുന്നുണ്ട് . വാറണ്ടിയുടെ മുട്ടുന്യായങ്ങൾ പറഞ്ഞുപാവപ്പെട്ട ഉപഭോക്താക്കളെ വഞ്ചിക്കരുത്. അതുകൊണ്ട് ഉടനടി ഫ്രിഡ്ജ് മാറ്റിക്കൊടുക്കണം .” ജഡ്ജി ഉത്തരവിട്ടു .
നയാപൈസ ചെലവില്ലാതെ ഞാൻ ആ കേസ് നടത്തി ജയിച്ചു. ഇതുപോലെ ഒരു സർക്കാർ സിമന്റ് കമ്പനിക്കെതിരെയും പേരുകേട്ട ഒരു കുട കമ്പനിക്കെതിരെയും ഞാൻ കേസ് നടത്തി ജയിച്ചിട്ടുണ്ട്. ഉപഭോക്തൃകോടതിയുടെ സേവനങ്ങൾ ശരിക്കും വേണ്ടരീതിൽ നമ്മൾ ഉപയോഗിക്കുന്നില്ല എന്നാണ് എന്റെ പക്ഷം.
നാരായണൻ ഇ എന്ന വ്യക്തി താൻ വാങ്ങിയ ഒരു ഫ്രിഡ്ജിന്റെ വാറണ്ടിയുമായി ബന്ധപ്പെട്ട് നടത്തിയ നിയമപോരാട്ടത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായി . നാരായണന്റെ കുറിപ്പ് ഇങ്ങനെ
ഒരു ഉപഭോക്തൃ കോടതിയിലെ കേസ് വിശേഷം ….
ഞാൻ വർഷങ്ങൾക്കു മുൻപ് ഒരു ഫ്രിഡ്ജ് വാങ്ങി. രണ്ട് വർഷം കഴിഞ്ഞപ്പോൾ അതിന്റെ ഡോറിന്റെ സൈഡിൽ തുരുമ്പ് പിടിച്ചു . അതിന്റെ പരിഹാരത്തിനായി കമ്പനിയെ സമീപിച്ചപ്പോൾ കംപ്രസ്സറിന്ന് മാത്രമേ വാറണ്ടിയുള്ളൂ എന്നും repair ചെയ്തുതരാം എന്നും പറഞ്ഞു.. ഞാൻ സമ്മതിച്ചില്ല.
ബോഡിയില്ലാതെ കമ്പ്രെസ്സർമാത്രമായാൽ എങ്ങിനെ ഫ്രിഡ്ജ് ആകും എന്നതായിരുന്നു എന്റെ വാദം.
ഞാൻ എന്റെ ഒരു സുഹൃത്തായ ഒരു വക്കീലിനെ സമീപിച്ചപ്പോൾ, കമ്പനിയുടെ വാറന്റി പ്രകാരം ഫ്രിഡ്ജ് മാറ്റികിട്ടില്ല അതിനാൽ കേസ് നടത്തിയിട്ട് കാര്യമില്ല എന്നു പറഞ്ഞു വക്കാലത്ത് എടുത്തില്ല.
എന്നാൽ ഉപഭോക്തൃ നിയമവും മുൻകാല ചില വിധികളും അടങ്ങുന്ന ഒരു പുസ്തകം അദ്ദേഹം വായിക്കാൻ തന്നു.
തുടർന്ന് ഞാൻ വിശദമായൊരു നോട്ടീസ് കമ്പനിക്കു അയച്ചു. അവർ എന്റെ ആവശ്യം നിരാകരിച്ചു.
പിന്നീട് ഞാൻ കോഴിക്കോട് ഉപഭോക്തൃ ഫോറത്തിൽ പരാതികൊടുത്തു.
കേസെടുത്ത ആദ്യദിവസം ഞാൻ ഫോറത്തിൽ ചെന്നു.
അന്നത്തെ ആദ്യ കേസായതിനാൽ ഹാൾ നിറച്ചും അഭിഭാഷകർ . കൂട്ടത്തിൽ എന്റെ സുഹൃത് വക്കീലും !
ആദ്യം ഞാൻ മലയാളത്തിൽ നൽകിയ പെറ്റീഷൻ ഇംഗ്ലീഷിൽ നൽകണം എന്നും എന്റെ കക്ഷി ബാംഗ്ലൂരിൽ അന്നെന്നും കമ്പനിക്കാരുടെ വക്കീൽ വാദിച്ചു .
ഞാൻ വിട്ടില്ല . ദേശീയ ഉപഭോക്തൃ ഫോറത്തിന്റെ ഒരു മുൻകാല വിധി പ്രകാരം എനിക്ക് എന്റെ മാതൃഭാഷയിൽ പെറ്റീഷൻ സമർപ്പിക്കാൻ അവകാശമുണ്ടെന്ന് ഞാൻ വാദിച്ചു. എന്റെ വാദം ജഡ്ജ് അംഗീകരിച്ചു.
പിന്നെ അവർ കേസ് ബാംഗ്ളൂരിർ സമർപ്പിക്കണം എന്നുപറഞ്ഞു വാദിച്ചു.
അതിനെയും ഞാൻ എതിർത്തു. സാധനം വാങ്ങിയ സ്ഥലത്തെയോ , വീട് നിൽകുന്ന സ്ഥലത്തെയോ ഫോറത്തിൽ സമർപ്പിക്കാൻ അവകാശമുണ്ടെന്ന് ഞാൻ വാദിച്ചു. ജഡ്ജ് അതും അംഗീകരിച്ചു.
തുടർന്ന് എന്റെ പെറ്റീഷനിൽ മറുപടി നല്കാൻ കേസ് മാറ്റി.
ഒന്നു രണ്ടു തവണ കേസ് മാറ്റിയപ്പോൾ, ഞാൻ ഫോറത്തിന്റെ മുൻപിൽ ഒരു സമർപ്പണം സമർപ്പിച്ചു.
ഞാൻ ഒരു ഉദ്യാഗസ്ഥനാണ്, കേസ് നടക്കുന്ന ദിവസം ലീവ് എടുത്തു വളരെ ദൂരം യാത്രചെയ്താണ് വരുന്നതെന്നും, എനിക്ക് വക്കീലിനെ വെക്കാനുള്ള സാമ്പത്തികം ഇല്ലാന്നുമെല്ലാം…
ഇതുകേട്ട ജഡ്ജ് ആവശ്യമില്ലാതെ ഇനി കേസ് നീട്ടാൻ സാധിക്കില്ലെന്നും എന്റെ പെറ്റീഷനിൽ പറഞ്ഞ കാര്യങ്ങൾ ന്യായമാണെന്നും, വാറണ്ടിയിൽ കംമ്പ്രസ്സറിന്നു മാത്രമേ വാറണ്ടിയുള്ളൂ ബോഡിക്കു വാറണ്ടിയില്ല എന്ന കമ്പനിവാദം നിലനിൽകില്ലന്നും പറഞ്ഞു.
ബോഡിയില്ലാതെ ഫ്രിഡ്ജ് പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യ വല്ലതും ഉണ്ടോ എന്ന് കമ്പനി വകീലിനെ നോക്കി പരിഹാസത്തോടെ ചോദിച്ചു.
അടുത്ത സിറ്റിങ്ങിൽ പരസ്പര പരിഹാരം വല്ലതുമുണ്ടെങ്കിൽ അതുമായി വരണം. അല്ലങ്കിൽ വിധിപറയും എന്നുപറഞ്ഞു മാറ്റിവെച്ചു.
ഹാളിൽ നിന്നും പുറത്തുകടന്ന എനിക്കു കമ്പനിയുടെ വക്കീലിന്റെ വക ഭീഷണി.
കമ്പനിയായി കേസുനടത്തിയിട്ടു ഒരു കാര്യമില്ലന്നും ഞങ്ങൾ കേസ് ഡൽഹിവരെ നീട്ടും അതുകൊണ്ട് ഡോർ repair ചെയ്തുതരാം കേസ് പിൻവലിക്കണം എന്നും അയാൾ പറഞ്ഞു.
നിങ്ങൾക്ക് സുപ്രീം കോടതിവരെയല്ലേ പോകാൻപറ്റു, ഞാൻ ലോക കോടതിവരെ പോയി കേസ് വാദിക്കും എന്നെ പേടിപ്പിക്കല്ലേ എന്ന് മറുപടികൊടുത്തു.
ഇതിനിടയിൽ കേസ് എനിക്ക് അനുകൂലമാവും എന്നഘട്ടം വന്നപ്പോൾ നേരത്തെ കേസ് ജയിക്കില്ലന്നു പറഞ്ഞ എന്റെ സുഹൃത് വക്കീൽ എന്നെ സമീപിച്ചു കേസ് സൗജന്യമായി വാദിച്ചുതരാം എന്നു ഉറപ്പുതന്നു.
ഞാൻ കൊടുത്തില്ല . എന്റെ വാദം കേട്ടുപഠിച്ചോ എന്നു തമാശയായി പറഞ്ഞു ഒഴിവാക്കി.
അവസാനദിവസവും കമ്പനി വക്കീൽ എന്റെ വാദത്തെ എതിർത്തു. അപ്പോൾ ജഡ്ജിന്ന് ദേഷ്യം വന്നിട്ട് പറഞ്ഞു; ജഡ്ജിന്റെ വീട്ടിൽ 25 വർഷമായി മറ്റൊരു കമ്പനിയുടെ ഫ്രിഡ്ജ് യാതൊരു കേടുമില്ലാതെ ഇപ്പോഴും പ്രവത്തിക്കുന്നുണ്ട് . വാറണ്ടിയുടെ മുട്ടുന്യായങ്ങൾ പറഞ്ഞുപാവപ്പെട്ട ഉപഭോക്താക്കളെ വഞ്ചിക്കരുത്. ആയതിനാൽ ഉടനടി ഫ്രിഡ്ജ് എനിക്ക് മാറ്റിത്തരുവാൻ ഉത്തരവും പുറപ്പെടുവിച്ചു.
ഒരു നയാപൈസയും ചെലവില്ലാതെ സ്വന്തം കേസ് നടത്തി വിജയിച്ചു.
ഏതു കേസ് നടത്തുമ്പോഴും സാധിക്കുമെങ്കിൽ നാം കേസുമായി ബന്ധപ്പെട്ട കര്യങ്ങൾ പഠിക്കുകയും, അത് വക്കീലുമായി ചർച്ചചെയ്യുകയും ചെയ്താൽ ന്യായമുള്ള ഏതു കേസും വിജയിക്കും.
ഇതുപോലെ ഒരു സർക്കാർ സിമന്റ് കമ്പനിക്കെതിരെയും മറ്റൊരുകേസ് നടത്തി വിജയിച്ചിട്ടുണ്ട്. കൂടാതെ അന്ന് പേരുകേട്ട ഒരു കുട കമ്പനിക്കെതിരെയും.
ഉപഭോക്തൃകോടതിയുടെ സേവനങ്ങൾ ശരിക്കും ജനം വേണ്ടരീതിൽ ഉപയോഗിക്കുന്നില്ല എന്നാണ് എന്റെ പക്ഷം.
Narayanan E
Also Read ആ 13 കോടി വെട്ടിവിഴുങ്ങാൻ ഞങ്ങളെ അനുവദിച്ചില്ല! കിഴക്കമ്പലത്തെ ജനം മുടിഞ്ഞു പോട്ടെ!
Also Read കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ്
Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്
Also read ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് കിണറ്റിൽ എറിഞ്ഞത്!
Read Also ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി
Also read ”പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല.”