കണ്ണൂർ : കണ്ണൂർ ഉളിക്കൽ പഞ്ചായത്തിലെ മുണ്ടാന്നൂരിൽ ഞാറാഴ്ച വൈകുന്നേരം ഉണ്ടായ ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകരുകയും വ്യാപക കൃഷിനാശം സംഭവിക്കുകയും ചെയ്തു. മരം വീണും വീടിന്റെ ആസ്ബസ്റ്റോസ് പറന്നുപോയുമാണ് നാശം ഉണ്ടായത്. ബിനു എടവകകുന്നേൽ, ചിറപുറത് ടോമി, എടവകകുന്നേൽ കൊച്ച് എന്നിവരുടെ വീടുകൾക്കാണ് നാശം ഉണ്ടായത് . സുരേഷ് എടവൻ എന്നയാളുടെ കാറിനു മുകളിൽ തെങ്ങ് വീണ് കാറും തകർന്നു. കാളിപ്ലാക്കൽ രാജീവിന്റെ 200 വാഴകളും കാറ്റിൽ നശിച്ചു. ചുഴലിക്കാറ്റിനോടൊപ്പം കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായിരുന്നു.
About The Author
AD














































