Home Kerala എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ

എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ

32646
0
എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി കലയന്താനിയിലെ ഇരട്ടസഹോദരങ്ങൾ

തൊടുപുഴ: കലയന്താനിക്കാരുടെ പ്രിയപ്പെട്ട അപ്പച്ചന്മാരാണ് സൈമണും ജോൺസണും. രൂപസാദൃശ്യമുള്ള ഇരട്ടകൾ എന്നതു മാത്രമല്ല ഇവരുടെ പ്രത്യേകത. രണ്ടുപേർക്കും തിരിച്ചറിയാനാവാത്ത വിധം ഒരേ മുഖച്ഛായയും ഒരേ നിറവും ഒരേ പൊക്കവും ഒരേ വണ്ണവും ഒരേ ശബ്ദവും ആണ് . ധരിക്കുന്നതും ഒരേവേഷം. സ്വഭാവത്തിലും ഇഷ്ടങ്ങളിലും ഇവർക്കിടയിൽ ഭിന്നതയില്ല . ഒരേ ഒരേവീട്ടിലാണ് രണ്ടുപേരും താമസിക്കുന്നതും.

Read Also മാധ്യമങ്ങളുടെ പോസ്റ്റ്‌മോർട്ടത്തിൽ നഷ്ടമായത് ഡോ.അനൂപിന്റെ ജീവൻ

എൺപതിന്റെ പടിയിൽ എത്തിയിരിക്കുകയാണ് ഈ ഇരട്ടകൾ ഇപ്പോൾ. ഈ 80 വർഷത്തിനിടയിൽ ഇരുവരും ഇതുവരെ പിരിഞ്ഞിരുന്നിട്ടേയില്ല. ഒരുമിച്ചുമാത്രം പോകുകയും വരികയും നടക്കുകയും ചെയ്യുന്ന ഇവരെ പിള്ളേർ എന്നും അപ്പച്ചന്മാർ എന്നും നാട്ടുകാർ വിളിക്കുന്നു . ജോൺസണും സൈമണും തമ്മിലുള്ള സ്നേഹവും കരുതലും നാട്ടുകാർക്കും ഇന്നും അത്ഭുതമാണ്. കലയന്താനിക്കാർക്ക് ഇവരെ വലിയ ഇഷ്ടവുമാണ് . ഒരാളോട് ഒരു ചോദ്യം ചോദിച്ചാൽ മറ്റേ ആളായിരിക്കും മറുപടി പറയുക. ലോകത്തിനു തന്നെ ഒരു അത്ഭുതമാണ് ഇവരുടെ സ്നേഹവും അടുപ്പവും പരസ്പരമുള്ള കരുതലും. എല്ലാവരോടും ചിരിച്ചുകൊണ്ടുമാത്രമേ ഈ ഇരട്ടകൾ സംസാരിക്കാറുള്ളു.

Read Also എങ്ങനെ സ്നേഹിക്കാതിരിക്കും ഈ അച്ചനെ 

ജോൺസണും സൈമണും വിവാഹം കഴിച്ചതും ഒരേ മുഖഛായയുള്ള ഇരട്ടകളെയായിരുന്നു. ത്രേസ്യാമ്മയും റോസമ്മയും . കല്യാണ ശേഷവും ഒരേ വീട്ടിലായിരുന്നു താമസം. ചെറുപ്പം മുതലേ ഇരട്ടകളെ കല്യാണം കഴിക്കണമെന്നും ഒന്നിച്ചു താമസിക്കണമെന്നുമായിരുന്നു സഹോദരിമാരുടെ ആഗ്രഹവും. അതു സാധ്യമായി . രണ്ടുപേർക്കും കൂടി നാലുമക്കൾ. പതിനെട്ട് വർഷം മുൻപ് ജോൺസന്റെ ഭാര്യ മരിച്ചുപോയി. മക്കൾ എല്ലാവരും വിവാഹിതരായി .

Read Also”എന്റെ മോനാണച്ചോ ഇതെല്ലാം നിർമ്മിച്ചത് ”

കലയന്താനി സെന്റ് ജോർജ്ജ് ഹൈസ്ക്കൂളിലെ പ്യൂൺമാരായിരുന്നു ഇരുവരും. അദ്ധ്യാപകർക്കും ഹെഡ് മാസ്റ്റർമാർക്കും പലപ്പോഴും ആളെ മാറിപ്പോയിട്ടുണ്ട്. വിവാഹസമയത്ത് പള്ളിയിലെ അച്ചനും ആളെ മാറിപ്പോയിരുന്നു . സൈമന്റെ വധുവിനെ ജോൺസന്റെ അരികിലും ജോൺസന്റെ വധുവിനെ സൈമന്റെ അരികിലും നിറുത്തി അച്ചൻ. വധൂവരന്മാർക്കും പിടികിട്ടിയില്ല തന്റെ ജീവിതപങ്കാളിയാണോ അരികിൽ നിൽക്കുന്നതെന്ന് . പിന്നെ അച്ചൻ പേരു വിളിച്ചപ്പോഴാണ് ആള് മാറിപ്പോയി എന്നറിഞ്ഞത് . കല്യാണം കഴിഞ്ഞു സദ്യക്കായി ഓഡിറ്റോറിയത്തിലേക്ക് പോയപ്പോഴും കൂട്ടം തെറ്റി ആളുമാറിപ്പോയി. അവിടെയും പേരു വിളിച്ചു പ്രശ്‌നം പരിഹരിച്ചു .

Read Also ദാനിയേൽ സാറിന് വയസ് 103 ആയെങ്കിലും വ്യായാമത്തിനു കുറവില്ല;

ജീവിതത്തിൽ ഇന്നേവരെ ഇവർ പിണങ്ങിയിട്ടേയില്ല. മക്കൾ തമ്മിലും ഭിന്നതയില്ല . മക്കൾക്ക് നാലുപേർക്കും കൂടി രണ്ട് അപ്പച്ചന്മാരും രണ്ടു അമ്മച്ചിമാരുമായിരുന്നു . കുട്ടികൾ എത്രയെന്നു ചോദിച്ചാൽ ഓരോരുത്തരും നാല് എന്ന് പറയും. കുട്ടികളോട് ചോദിച്ചാൽ രണ്ടു അപ്പച്ചന്മാരും രണ്ടു അമ്മച്ചിമാരും ഉണ്ടെന്നു പറയും. ഏതാണ് സ്വന്തം അപ്പച്ചൻ എന്ന് ചോദിച്ചാൽ കണ്ടുപിടിക്കാൻ അവർക്കും ബുദ്ധിമുട്ടാണ് .

Read Also പഞ്ചവടിപ്പാലത്തെ തോൽപ്പിച്ച പാലാരിവട്ടം പാലം

ഒരു അമ്മ മരിച്ചുപോയതിന്റെ വിഷമം മക്കൾ അറിഞ്ഞിട്ടേയില്ല. മറ്റേ അമ്മ അത്രയേറെ കരുതൽ കൊടുത്തിരുന്നു . മക്കൾ തമ്മിൽ വേർതിരിവ് ഉണ്ടായിട്ടേയില്ല. അതാണ് അവരുടെ ജീവിത വിജയത്തിന്റെ കാരണവും. .

Read Also അയ്യഞ്ചുവർഷം കൂടുമ്പോൾ വറചട്ടിയിൽ നിന്ന് എരിതീയിലേക്കും എരിതീയിൽ നിന്ന് വറചട്ടിയിലേക്കും

ജനപ്രിയൻ എന്ന സിനിമയിൽ ഒരു പാട്ടു സീനിൽ അഭിനയിച്ചിട്ടുണ്ട് സൈമണും ജോൺസണും. പ്രായത്തിന്റെ അവശതകൾ കാരണം ഇപ്പോൾ പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ ഒതുങ്ങി കൂടി കഴിയുന്നു ഈ ഇരട്ടകൾ . ( വീഡിയോ കാണുക)

Read Also അമ്പാനി അദാനി എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ. 

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here