Home Health പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ വരുന്നതു കാണുമ്പോൾ അമ്മച്ചിമാർക്ക്...

പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ വരുന്നതു കാണുമ്പോൾ അമ്മച്ചിമാർക്ക് എന്തൊരു സന്തോഷമാണ്!

29436
0
പ്രസവരക്ഷയെപ്പറ്റി സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒരു സ്ത്രീ പ്രസവിച്ചു കഴിയുമ്പോൾ നമ്മുടെ നാട്ടിൽ ഒരു ചടങ്ങുണ്ട്. പ്രസവരക്ഷ. ഗർഭിണി ആയിരിക്കുമ്പോൾ ഗർഭസ്ഥശിശുവിനുവേണ്ടി കുറച്ചധികം കലോറി നമ്മൾ കൊടുക്കണം. പ്രസവത്തിനുശേഷം മുലയൂട്ടുന്ന അമ്മയ്ക്കും കൊടുക്കണം കുറച്ചധികം പ്രോട്ടീൻ. ഒരു ഇരുപത്തഞ്ചു ഗ്രാമോളം അധികം. അത്രമാത്രമേ വേണ്ടൂ . പക്ഷെ അതാണോ നമ്മുടെ നാട്ടിൽ നടക്കുന്നത് ?

ചില ആൾക്കാർ തെങ്ങിന്റെ പൂക്കുലയൊക്കെ വെട്ടിയിട്ട്, തെങ്ങിൻപൂക്കുലാദി ലേഹ്യം ഉണ്ടാക്കിക്കൊടുക്കുന്നതു കണ്ടിട്ടുണ്ട്. ചില സ്ത്രീകൾ അതു കഴിക്കാൻ വിസമ്മതിക്കും. അവരുടെ വായ തുറന്നു അണ്ണാക്കിനകത്തേക്കു കുത്തി ഇറക്കും ചിലർ.

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ? ഗൈനക്കോളജിസ്റ്റ് ഡോ.ഫിന്റോ ഫ്രാൻസിസ്

അങ്ങനെ കഴിച്ചു കഴിച്ചു അവസാനം ഒരു പുട്ടുകുറ്റിക്കകത്തു വീർപ്പുമുട്ടുന്നപോലെ വസ്ത്രത്തിനകത്തു വീർപ്പു മുട്ടി നിൽക്കുന്ന ഒരു സ്ത്രീയെയാണ് നമുക്ക് കാണാൻ കഴിയുക. കവിളൊക്കെ വീർത്ത് , ഒരു ബൊമ്മപോലെ ഇരിക്കും . ശരിയാണ്, ശരീരം അപ്പോഴേക്കും പുഷ്ടിക്കും. വശങ്ങളിലേക്കാണെന്നു മാത്രം. അങ്ങനെ വയറിൽ മാംസമടക്കുകൾ ഉണ്ടാകുന്നു. ഇതിന് മെഡിക്കൽ വിദ്യാർത്ഥികൾ പറയുന്നത് ഡൺലപ് ടയർ അല്ലെങ്കിൽ എം ആർ എഫ് ടയർ എന്നൊക്കെയാണ്.

പ്രസവത്തിനുമുമ്പ് സ്ലിം ആയിരുന്ന പെണ്ണ് പ്രസവശേഷം വീപ്പക്കുറ്റി പോലെ നല്ല തടിയൊക്കെയായി നടന്നുവരുന്നതു കാണുമ്പോൾ നമ്മുടെ പഴയ തലമുറയിലെ ആളുകൾക്ക് എന്തൊരു സന്തോഷമാണെന്നോ. കാരണം അപ്പോഴാണ് അവരുടെ ദൃഷ്ടിയിൽ അവളൊരു അമ്മച്ചിയായത്.

Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!

രണ്ടുകാലിൽ നടക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം നട്ടെല്ലിന്റെ പ്രവണത വീണ്ടും വീണ്ടും പിറകോട്ട് വളയുക എന്നതാണ്. അങ്ങനെ പോകാതെ പിടിച്ചു നിറുത്തുന്നത് വയറ്റിലെ മാംസപേശികളാണ്. പ്രത്യേകിച്ച് വാരിയെല്ലുകളുടെ ചുറ്റുമുള്ള മാംസ പേശികൾ. പക്ഷെ കുടവയർ വന്നുകഴിയുമ്പോൾ മാംസ പേശികളുടെ പിടുത്തം ഒക്കെ പോയി. അപ്പോഴാണ് ഈ ഡിസ്ക്ക് തെന്നൽ എന്ന പ്രശ്നം ഒക്കെ ഉണ്ടാകുന്നത്. അതു പിന്നെ നടുവ് വേദനയാകും. വയറൊക്കെ ചാടിക്കഴിഞ്ഞാൽ പിന്നെ പേശികളുടെ പിടുത്തമേയില്ല എന്ന് മനസിലാക്കണം.

പ്രസവശേഷം വയർ ചാടിയവരും ഇനി പ്രസവിക്കാനുള്ളവരും ഡോക്ടർ ഡോ.അഗസ്തസ് മോറിസിന്റെ ഈ പ്രഭാഷണം കേൾക്കുക. വീഡിയോ കാണുക.

Also Read ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും

Also Read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

Also Read ” എന്റെ മകൾ നിനക്കുള്ളതാകുന്നു ”

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here