

സർക്കാർ സർവീസിൽ കയറി ആറു മാസത്തിനുള്ളിൽ ഒരഴിമതി പുറത്തറിയിച്ചതിന് എനിക്ക് പാരിതോഷികമായി കിട്ടിയത് സ്ഥലം മാറ്റം! പിന്നെങ്ങനെ ഇവിടെ അഴിമതി വളരാതിരിക്കും?
ആ കഥ ഇങ്ങനെ:
തിരുവനന്തപുരം പൂജപ്പുരയിൽ, സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിട്യൂട്ടിലായിരുന്നു ഞാൻ ആദ്യമായി ജോലിയിൽ കയറിയത്.
സർവീസിൽ കയറി ആറു മാസത്തിനുള്ളിൽ ആ ഓഫീസിൽ, അധ്യാപകർക്കുള്ള ഹാൻഡ്ബുക്ക് , പ്രീപ്രൈമറി വിദ്യാർഥികൾക്കുള്ള പഠനപുസ്തകങ്ങൾ എന്നിവ പ്രിന്റ് ചെയ്യുവാൻ വേണ്ടി വാങ്ങിക്കുന്ന വിലകൂടിയ കടലാസുകൾ,( unicef സൗജന്യമായി നൽകുന്നത് ) തിരുവനന്തപുരത്തെ .ചില പ്രസ്സുകൾക്ക് , കണക്കിൽ കൃത്രിമം നടത്തി കൈമാറുന്നത് , ( unicef സൗജന്യമായി pre primary സ്കൂളുകൾക്ക് നൽകുവാൻ എത്തിച്ച റേഡിയോകളും) തിരിമറി നടത്തിയത് ശ്രദ്ധയിൽ പെട്ടപ്പോൾ ഓഫീസിലെ ഞങ്ങൾ രണ്ടു മൂന്നു പേർ കൂടി വഴുതാക്കാട്ടുള്ള വിജിലൻസ് ഓഫീസിൽ നേരിട്ടു ചെന്നു. അവിടുത്തെ ഡയറക്ടറെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ പരാതി പേരുവെച്ചു എഴുതിക്കൊടുക്കണം എന്നു പറഞ്ഞു . അന്ന് ഞങ്ങൾ തൽകാലം പിന്മാറി.
രണ്ടാമത്തെ ഘട്ടം.
ആന്ന് പൂജപ്പുരയിൽ നിന്നായിരുന്നു തനിനിറം എന്ന ഉച്ചപ്പത്രം പ്രസിദ്ധീകരിച്ചിരുന്നത്. പണ്ട് കോഴിക്കോട്ടു നിന്നായിരുന്നു. (കലാനിലയം കൃഷ്ണൻ നായരുടെ മകൻ)
അദ്ദേഹത്തെ കണ്ട് വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൽ വർഷങ്ങളായി നടന്നു വരുന്ന ഈ അഴിമതിയെ പറ്റി വാർത്ത പ്രസിദ്ധീകരിക്കുവാൻ ഏർപ്പാടാക്കി.
അവർ ഒരാഴ്ചയോളം ഈ വാർത്തകൾ പ്രസിദ്ധീകരിച്ചു.
അന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ആൾ തന്നെ ആയിരുന്നു എന്റെ ഓഫിസ് മേധാവിയും.
അദ്ദേഹത്തിന്റെ ചില ശിങ്കിടികൾ ആയിരുന്നു അഴിമതി വീരന്മാരും.
വാർത്തകൾ വന്നപ്പോൾ പ്രശ്നം ഗുരുതരമായി. തിരുവനന്തപുരത്തു അത് വലിയ ചർച്ചയായി.
തനിനിറം വർത്തക്കു പിന്നിൽ പ്രവർത്തിച്ചത് ഞങ്ങൾ 5 പേരാണെന്ന് എങ്ങിനെയോ ഈ തസ്കര സംഘം മനസ്സിലാക്കി. (എല്ലാ സംഘടനയിലും പെട്ടവർ ഉണ്ടായിരുന്നു)
അപ്പോഴക്കും ജോലിയിൽ കയറിയശേഷമുള്ള ആദ്യത്തെ ഓണക്കാലം ആയി.
അതിനാൽ ഞാൻ കുറച്ചു ദിവസം ലീവ് എടുത്തു നാട്ടിലേക്ക് പൊന്നു.
ഇന്നത്തെപ്പോലെ ഫോൺ സൗകര്യം ഇല്ലാത്തതിനാൽ പിന്നീടുള്ള വിവരങ്ങൾ ഒന്നും അറിഞ്ഞില്ല.
ഞാൻ ഓണം കഴിഞ്ഞു ഓഫീസിൽ എത്തി.
നോക്കിയപ്പോൾ എന്റെ സീറ്റിൽ വേറെ ഒരാൾ ഇരിക്കുന്നു.!
കാര്യം തിരക്കിയപ്പോൾ എന്നെ തിരുവനന്തപുരം കിഴക്കേ കൊട്ടക്കകത്തുള്ള Text Book ഓഫീസിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ടെന്ന് പറഞ്ഞു. (ഞാൻ PSC വഴി Head Quarters Vaccancy യിൽ നിയമിതനായതിനാൽ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റാൻ പറ്റില്ല)
ലീവിൽ ഇരികുമ്പോൾ തന്നെ എന്നെ റിലീവ് ചെയ്തതായി കാണിച്ചു ഒരു ഉത്തരവായിരുന്നു എനിക്ക് കിട്ടിയത്….
സ്ഥലം മാറ്റം ഉത്തരവ് നോക്കിയപ്പോൾ, ഞങ്ങൾ 5 പേരെയും വിവിധ ഓഫിസുകളിലേക്കു മാറ്റിയിരിക്കുന്നു.
കൂട്ടത്തിൽ ഞങ്ങളുടെ ഒരു സുഹൃത്തായതിനാൽ മാത്രം ഇതിലൊന്നും ഒരു പങ്കുമില്ലാത്ത ഒരാളെയും കൂടി സ്ഥലം മാറ്റിയിരിക്കുന്നു.
തുടർന്ന് ഞങ്ങൾ എല്ലാവരും വിവിധ സംഘടന നേതാക്കന്മാരെ കണ്ടിരുന്നങ്കിലും ആരും ഇടപെട്ടില്ല .
അവസാനം അന്നത്തെ Ngoa യുടെ സെക്രട്ടറി sri VKN പണിക്കർ, sri കേരളവർമ്മ എന്നിവർ അന്നത്തെ വിദ്യാഭ്യാസമന്ത്രിയെ കണ്ട് നിവേദനം നൽകി അഴിമതി അന്വേഷിപ്പിക്കാൻ ഒരു ഏകാംഗ കമ്മീഷനെ വെപ്പിച്ചു..
എന്റെ ഒരു കുടുംബ സുഹൃത്തും EMS ന്റെ അടുത്ത ഒരു ബന്ധുവും അന്ന് മന്ത്രിയെ വിളിച്ചു അന്വേഷിപ്പിക്കാൻ സമ്മർദ്ദവും ചെലുത്തിയിരുന്നു.
അങ്ങിനെ മലപ്പുറത്തുകരനായ മീമ്പാട് രാജഗോപാലൻ നായരെ അന്വേഷണ കമ്മീഷൻ ആയി .നിയമിച്ചു.
മലപ്പുറത്തുകാരൻ ആയതിനാൽ അദ്ദേഹം എന്നെ സ്വന്തം നിലക്ക് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങൾ മുഴുവൻ ചോദിച്ചു മനസ്സിലാക്കി.
പിന്നീട് അന്വേഷണം നടത്തി വിജിലൻസ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു…
അദ്ദേഹത്തിന്റെ ശുപാർശ പ്രകാരം ഞങ്ങളുടെ സ്ഥലം മാറ്റം റദ്ദ്ചയ്തു.
അങ്ങിനെ ഞാൻ ജഗതിയിൽ ഉള്ള DPI ഓഫീസിൽ തിരികെ എത്തി.
അതിനിടയിൽ ഈ തട്ടിപ്പുസംഘത്തിലെ പ്രധാനിയായ ഒരു ക്ലർക്ക് retirement വരെ ലീവു എടുത്തുപോയി.
താനൂർ കാരനായ ഡയറക്ടറുടെ PA ജോലി രാജിവെച്ചു പോയി.
മറ്റ് രണ്ടുപേർ മറ്റ് ഓഫീസിലേക്ക് സ്ഥലം മാറ്റം വാങ്ങിപോയി.
കുറെ ആഴ്ചകൾ കഴിഞ്ഞപ്പോൾ ഞാൻ ശ്രീ രാജഗോപാലൻ നായരെ പോയി കണ്ടു. അനേഷത്തിൽ ഒരു നടപടിയും സ്വീകരിക്കാ ത്തതിനെപ്പറ്റി ചോദിച്ചപ്പോൾ “അപ്പം. തിന്നാൽ മതി കുഴിയെണ്ണണ്ട” എന്നാണ് അദ്ദേഹം പറഞ്ഞത്.
അന്നത്തെ ഡയറക്ടർ ഒരു സാമുദായിക സംഘടനയുടെ നേതാവാണെന്നും, കൂടാതെ അന്നത്തെ ആഭ്യന്തര മന്ത്രിയുടെ ഒരു സ്വന്തക്കാരനും ആയതിനാൽ ഒരു വിജിലൻസ് അന്വേഷണവും നടക്കില്ലെന്നും റിപ്പോർട്ട് ചവട്ടുകൊട്ടായിൽ എറിഞ്ഞിട്ടുണ്ടാകും എന്നും പറഞ്ഞു..
പക്ഷെ ഞാനും വിട്ടില്ല . അന്നത്തെ ഡയറക്ടർക്ക് IAS കിട്ടും എന്ന ആ മോഹം ഞാൻ പൊളിച്ചു കയ്യിൽ കൊടുത്തു !
ഇതാണ് അഴിമതിയും തുടർ നടപടികളും.! പോരെ? പിന്നെ ആരെങ്കിലും അഴിമതിക്കെതിരെ പൊരുതുമോ..?
അന്നത്തെ സർക്കാരിൽ എനിക്കും ചില സ്വാധീനങ്ങൾ ഉണ്ടായതിനാൽ തസ്കരർക്കു എന്നെ ദ്രോഹിക്കാൻ സാധിച്ചില്ല എന്നു മാത്രം.
തുടർന്ന് ഞാൻ വിദ്യാഭ്യാസ വകുപ്പിനോട് good bye പറഞ്ഞ് , വ്യവസായ വകുപ്പിലേക്കു പൊന്നു.
പിന്നീട് ഞാൻ 31 കൊല്ലം ഇതുപോലുള്ള പല സർക്കാർ വകുപ്പുകളെയും സേവിച്ചു. പലതും കണ്ടു, കേട്ടു !
വ്യവസായ വകുപ്പിൽ ജോലി ചെയ്യുമ്പോൾ ഏകദേശം ഇരുപതിനായിരത്തിൽ അധികം ആളുകളുമായി, മിക്കതും അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരായ സംരംഭകർ, നേരിട്ടു ആശയ വിനിമയം നടത്തുവാനും എനിക്ക് സാധിച്ചു.
അത് ഏറ്റവും വലിയൊരു കൈമുതലായി.
എന്റെ പരിധിക്കുള്ളിൽ നിന്ന് ജനത്തെ, വ്യവസായ സംരംഭകരെ, പരമാവധി സഹായിക്കാൻ സാധിച്ചു എന്നൊരു ചാരിതാർഥ്യം കൈമുതലാക്കി ഞാൻ പിരിഞ്ഞു. പിരിഞ്ഞിട്ടു10 വർഷം കഴിഞ്ഞിട്ടും പല വ്യവസായികളും ആയി ഇപ്പോഴും സ്നേഹബന്ധം തുടരുന്നു.
(നാരായണൻ ഇ എന്ന വ്യക്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു അനുഭവക്കുറിപ്പ് )
Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!
Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും
Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ
Also Read ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്.
Also Read കമിഴ്ന്നു വീണാൽ കാൽ പണവുമായി പൊങ്ങുന്ന ഇന്നത്തെ ഭരണാധികാരികൾ കണ്ടു പഠിക്കണം ഈ മനുഷ്യനെ
Read also ”പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല.”
Also Read മൃഗങ്ങളുടെ കരച്ചിലിൽ ഹൃദയം നോവുന്നവർക്ക് എന്തേ കർഷകന്റെ കരച്ചിലിൽ മനസ് നോവാത്തത് ?
Also Read 2638 ചതുരശ്രയടിയിൽ പതിനെട്ടര ലക്ഷം രൂപ മുടക്കി കവുങ്ങുകൊണ്ട് ഒരു വീട്
Also Read നന്ദനയുടെ ജയത്തിനു പത്തരമാറ്റ് തിളക്കം !
Also Read തൊടുപുഴ വണ്ടമറ്റത്ത് വീടിനോട് ചേര്‍ന്ന് ബേബി നിര്‍മ്മിച്ച നീന്തൽക്കുളം ജനശ്രദ്ധ ആകർഷിക്കുന്നു.
Also Read മെറിൻ ജോയി (27 )ക്ക് അമേരിക്കൻ മണ്ണിൽ ഇനി അന്ത്യവിശ്രമം
Also Read പൊന്നുമോളും മാതാപിതാക്കളും അരികിലില്ലാതെ മെറിന്റെ വിടവാങ്ങൽ













































