

തൊടുപുഴ : ഇരുപതാം വയസിൽ വീട്ടുകാരോടും കൂട്ടുകാരോടും യാത്ര പറഞ്ഞ് സ്വർഗ്ഗലോകത്തേക്കു പറന്ന ട്രീസ ജോസഫിന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കഴിഞ്ഞ ദിവസം നിര്യാതയായ തൊടുപുഴ മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെ മകള്‍ ട്രീസയുടെ സംസ്‌ക്കാരം വൻജനാവലിയോടെ മുളപ്പുറം സെന്റ് ജൂഡ് പള്ളിയില്‍ നടത്തി. തൊടുപുഴ ന്യൂമാന്‍ കോളേജിൽ അവസാന വര്‍ഷ ബി എ എക്കണോമിക്സ് വിദ്യാര്‍ത്ഥിനിയായിരുന്നു ട്രീസ .
ന്യുമാൻ കോളേജിൽ അവസാനവർഷ എക്കണോമിക്സ് വിദ്യാർത്ഥികളുടെ കൂടിച്ചേരൽ നൊമ്പരകാഴ്ചയായി മാറി. കഴിഞ്ഞ വെള്ളിയാഴ്ച സോഷ്യലിനായി കോളേജിൽ എത്തിയ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം നിന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തശേഷം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലുമായിരുന്നു .
എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ഒരുകോണിൽ നിന്ന് ഒരു നിലവിളി ഉയർന്നത് . സഹപാഠിയായ ട്രീസ തലകറങ്ങി വീണു. വെള്ളം മുഖത്ത് തളിച്ചിട്ടും ട്രീസ ഉണരുന്നില്ലെന്നു കണ്ടതോടെ അധ്യാപകരും വിദ്യാർത്ഥികളും പകച്ചു . ഉടനെ തൊടുപുഴയിലെ സെന്റ് മേരിസ് ആശുപത്രിയിൽ എത്തിച്ചു . അപ്പോഴാണ് ട്രീസ ഹൃദ്രോഗം ഉള്ള കുട്ടിയാണെന്ന് സഹപാഠികൾ അറിഞ്ഞത് . ആരെയും വിഷമിപ്പിക്കാതിരിക്കാൻ രോഗവിവരം ഒരിക്കൽ പോലും കൂട്ടുകാരോട് പറഞ്ഞിരുന്നില്ല ട്രീസ.
20 വയസുവരെയാണ് ട്രീസയ്ക്ക് ഡോക്ടർ ആയുസ് കല്പിച്ചതെന്ന വർത്ത കൂടി കേട്ടതോടെ സഹപാഠികൾ പൊട്ടിക്കരഞ്ഞു . കൂട്ടുകാരിക്ക് ആയുസ് നീട്ടിക്കൊടുക്കണമേയെന്നു അവർ ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിച്ചെങ്കിലും പ്രാർത്ഥനകൾ വിഫലമാക്കി ട്രീസ സ്വർഗ്ഗലോകത്തേക്കു യാത്രയായി.
മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെയും റിട്ട .അധ്യാപികയായ മേഴ്സി ജോസഫിന്റെയും ഏക മകളാണ് ട്രീസ . മുളപ്പുറം സെന്റ് ജൂഡ് പള്ളിയിൽ നടന്ന സംസ്ക്കാര ശുശ്രൂഷയിൽ വിദ്യാർത്ഥികളും അധ്യാപകരും ട്രീസക്ക് യാത്രാമൊഴിയേകി.
”രോഗിയാണെന്ന പരിഗണന വേണ്ടായിരുന്നു അവൾക്ക് .എപ്പോഴും സുസ്മേരവദനയായി നടക്കുന്ന കൊച്ചു ട്രീസ .അതായിരുന്നു ഞാൻ കണ്ട ട്രീസ. ” ചരമപ്രസംഗം നടത്തിയ ന്യൂമാൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ .മാനുവൽ പിച്ചളക്കാട്ട് അത് പറഞ്ഞപ്പോൾ കൂടിനിന്നവരുടെ കണ്ണുകൾ പൊട്ടി ഒഴുകി.
സഹപാഠികളായ ആൺകുട്ടികളാണ് ട്രീസയുടെ ശവമഞ്ചം ആംബുലൻസിലേയ്ക്ക് എടുത്തു വച്ചത് . വെളുത്ത റോസാ പുഷ്പ്പങ്ങൾ അർപ്പിച്ചു വിതുമ്പലോടെ സഹപാഠികൾ അവളെ സ്വർഗത്തിലേക്ക് യാത്രയാക്കി .
Also Read സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം?
Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ
Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!
Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും
Also Read പുരോഹിതൻ പരാജയപ്പെട്ട ആ രാത്രിയിൽ…
Also Read പഠിച്ചുവച്ച പദങ്ങൾ. വിളിച്ചു ശീലിച്ച വാക്കുകൾ. ആ കുടുംബം ഒരു നരകം!
Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം













































