Home Feature ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ: ഡോ. ഫിന്റോ ഫ്രാൻസിസ്

ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ: ഡോ. ഫിന്റോ ഫ്രാൻസിസ്

5469
0
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാൻസിസ് പറയുന്ന ഒരു അനുഭവസാക്ഷ്യം കേൾക്കൂ

ഗൈനക്കോളജി ഡോക്ടറായി ഞാൻ ജോലിചെയ്യാൻ തുടങ്ങിയിട്ട് 14 വർഷമായി. ഒരിക്കൽ എന്നെ കാണാനായി ആശുപത്രിയിൽ ഒരു ഭാര്യയും ഭർത്താവും വന്നു. ഈ യുവതിയുടെ തോളത്ത് ഏകദേശം ഒരു വയസ് തോന്നിക്കുന്ന ഒരു കുഞ്ഞുണ്ടായിരുന്നു. ഈ സ്ത്രീ വന്നിട്ട് എന്നോട് പറഞ്ഞ പ്രശ്‌നം ഇതായിരുന്നു : ”ഡോക്ടറെ മാസമുറ കൃത്യമായി വരുന്നില്ല.”

ഞാൻ ആ യുവതിയോട് ചോദിച്ചു പ്രസവം കഴിഞ്ഞിട്ട് കൃത്യമായി മാസമുറ വന്നിരുന്നോ എന്ന് . അവർ പറഞ്ഞു, ഡോക്ടറെ പ്രസവം കഴിഞ്ഞു ആദ്യത്തെ ആറുമാസം മാസമുറ വന്നില്ല. പിന്നെ രണ്ടോമൂന്നോ പ്രാവശ്യം ഉണ്ടായി. അതിനുശേഷം രണ്ടര മാസമായിട്ട് മാസമുറ വന്നിട്ടില്ല.

Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!

അവർ ഗർഭിണിയാണോ എന്ന സംശയത്തിൽ ഞാൻ പ്രെഗ്നൻസി ടെസ്റ്റിന് എഴുതികൊടുത്തു. ടെസ്റ്റ് കഴിഞ്ഞു റിസൾട്ട് നോക്കിയപ്പോഴാണ് എന്റെ സംശയം ശരിയായിരുന്നെന്നും അവർ ഗർഭിണിയാണെന്നും മനസിലായത് . ആ സന്തോഷവാർത്ത ഞാൻ അവരോട് പറഞ്ഞു. പക്ഷെ എന്നെ അതിശയിപ്പിച്ചുകൊണ്ട് അവർ രണ്ടുപേരുടെയും മുഖം മ്ലാനമാകുന്നതാണ് ഞാൻ കണ്ടത്.

”ഡോക്ടറെ, മൂത്തകുഞ്ഞിന് ഒരുവയസുപോലും ആയിട്ടില്ല. ഞങ്ങൾ ഇപ്പോൾ ഒരു പ്രെഗ്നൻസി പ്ലാൻ ചെയ്തിട്ടുപോലുമില്ല ” വിഷമത്തോടെ ആ ഭർത്താവ് എന്നോട് പറഞ്ഞു.

ഞാൻ അയാളെ നോക്കിയിട്ട് പറഞ്ഞു: ” നിങ്ങൾ പ്രെഗ്നൻസി പ്ലാൻ ചെയ്തില്ലെങ്കിലും ഡെലിവറി പ്ലാൻ ചെയ്യാൻ ഇനി ഏഴുമാസം ബാക്കിയുണ്ട്. ഒന്നും പേടിക്കാനില്ല.”

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ? ഗൈനക്കോളജിസ്റ്റ് ഡോ.ഫിന്റോ

അവരുടെ ആദ്യത്തെ പ്രസവം നോർമൽ ഡെലിവറി ആയിരുന്നു എന്ന് അറിഞ്ഞു. അവരുടെ തോളത്തിരുന്ന, പതിനൊന്നു മാസം പ്രായമായ, ഓമനത്തമുള്ള കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയിട്ട് ഞാൻ അവരോട് പറഞ്ഞു : ”ഇതുപോലുള്ള ഒരു കുഞ്ഞാണ് നിങ്ങളുടെ വയറ്റിൽ കിടക്കുന്നതും. നിങ്ങൾ പ്ലാൻ ചെയ്തതല്ല എന്ന കാരണത്താൽ ആ കുഞ്ഞിനെ നശിപ്പിക്കാൻ നിങ്ങൾ ആലോചിക്കുകയേ ചെയ്യരുത്. ”

അതുകേട്ടപ്പോൾ അവർ പറഞ്ഞു: ”ഡോക്ടറെ ഞങ്ങൾ വളരെ ബുദ്ധിമുട്ടിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത് . ഈ ഒരു സാഹചര്യത്തിൽ ഈ പ്രെഗ്നൻസി മുൻപോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ട്. ”

ഞാൻ ചോദിച്ചു എന്താണ് നിങ്ങളുടെ പ്രശ്നം? അവർ അവരുടെ പ്രശ്നം വിശദീകരിച്ചു.

Also Read അക്ഷരവെളിച്ചം പകർന്നു തന്ന അധ്യാപകരെ ഹൃദയത്തില്‍ സൂക്ഷിക്കുക

ഭർത്താവിന് ഗൾഫിലായിരുന്നു ജോലി. അവിടെ ഒരു തൊഴിൽ പ്രശ്നം വന്നപ്പോൾ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോരേണ്ടി വന്നു. കയ്യിലുണ്ടായിരുന്ന പൈസ മുഴുവൻ തീർന്നു. വീട്ടിലെ പ്രശ്നങ്ങൾ മൂലം വാടകവീട്ടിലേക്കു താമസം മാറ്റി. ഇപ്പോൾ വാടകകൊടുക്കാൻ പോലും കയ്യിൽ പൈസ ഇല്ല.

”ഈ സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ ചിലവിൽ ഗർഭം അലസിപ്പിക്കാനുള്ള എന്തെങ്കിലും ഗുളിക തരണം ഡോക്ടർ ” അവർ എന്റെ മുഖത്തുനോക്കി ദൈന്യതയോടെ പറഞ്ഞു.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഒരു ഡോക്ടർ എന്ന നിലയിൽ ആ കുഞ്ഞിനെ കളയുന്ന കാര്യം എനിക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ഞാൻ അവരോട് പറഞ്ഞു :

”പ്രസവം വരെയുള്ള മുഴുവൻ മരുന്നുകളും ഞാൻ നിങ്ങൾക്ക് ഫ്രീയായിട്ട് തന്നേക്കാം. കൺസൾട്ടേഷൻ ഫീസും എനിക്ക് വേണ്ട. ഒരുകാരണവശാലും പൈസ ഇല്ല എന്ന് പറഞ്ഞു നിങ്ങൾ ഈ കുഞ്ഞിനെ കൊന്നു കളയരുത് .”

Also Read അമ്മയോട് കണക്ക് പറഞ്ഞാൽ തോറ്റു തുന്നം പാടുന്നത് മക്കളായിരിക്കും !

അപ്പോൾ ആ സ്ത്രീയുടെ ഭർത്താവ് എന്നോട് ഒരു ചോദ്യം ചോദിച്ചു : ”അല്ല ഡോക്ടറെ, അപ്പം ഡെലിവറി ചാർജ്ജ് ആരു കൊടുക്കും ?”

ഒന്ന് ചിരിച്ചിട്ട് ഞാൻ പറഞ്ഞു: ” ആ സമയത്തു അതിനും നിങ്ങൾക്ക് ബുദ്ധിമുട്ട് വന്നാൽ ആ പണവും ഞാൻ കൊടുത്തോളാം ”

അന്ന് ഏകദേശം പതിനായിരം രൂപയേ നോർമൽ ഡെലിവറിക്ക് ചാർജ്ജ് ഉണ്ടായിരുന്നുള്ളൂ. അതിനേക്കാൾ വിലയുണ്ട് ഒരു കുഞ്ഞിന്റെ ജീവന് എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ഞാൻ അതും ഏറ്റെടുത്തത് .

Also Read അച്ഛന്‍ അറിയാതെ ഐ. എ. എസ് നേടിയ ഒരുപെണ്ണിന്റെ കഥ

അപ്പോൾ വീണ്ടും അയാളുടെ ചോദ്യം: ” അല്ല ഡോക്ടറെ, ഡെലിവറി കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ സഹായത്തിനായി ഒരാൾ വേണ്ടേ. അവർക്കുള്ള കാശ് ആര് കൊടുക്കും ?”

അതുകേട്ടതോടെ എനിക്ക് ഒരു കാര്യം മനസിലായി. അയാൾ ആ കുഞ്ഞിനെ അയാളുടെ ഹൃദയത്തിൽ
സ്വീകരിച്ചിട്ടില്ല. എനിക്കു വേണ്ടി വേണമെങ്കിൽ പ്രസവിച്ചേക്കാം എന്ന മട്ടിലായിരുന്നു സംസാരം.

തെല്ലുനേരം ആ മുഖത്തേക്ക് നോക്കിയിരുന്നിട്ട് ഞാൻ ഒരുകാര്യം ചെയ്തു. അലസിപ്പോയ കുഞ്ഞുങ്ങളുടെ സ്‌പെസിമൻ ആശുപത്രിയിൽ എടുത്തുവച്ചിട്ടുണ്ടായിരുന്നു. രണ്ടരമാസം പ്രായമുള്ള ഭ്രൂണത്തിന്റെ ഒരു സ്പെസിമെൻ എടുത്തുകൊണ്ടുവന്നു ഞാൻ അവരെ കാണിച്ചു കൊടുത്തു.

Also Read മെറിനെ കുത്തി കൊന്നത് കരുതിക്കൂട്ടിയല്ലെന്നും ഫിലിപ്പിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും ഫിലിപ്പിന്റെ അഭിഭാഷകന്‍.

അതു കണ്ടപ്പോൾ ആ യുവതിയുടെ മനസ് മാറി. അവർ അടുത്തിരുന്ന ഭർത്താവിനോട് പറഞ്ഞു: ” ചേട്ടാ, കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും നമുക്ക് ഈ പ്രെഗ്നൻസി മുൻപോട്ട് കൊണ്ടുപോകാം. എനിക്കുവേണം എന്റെ കുഞ്ഞിനെ”

പക്ഷെ ഭർത്താവിന്റെ മനസ് മാറിയില്ല . അയാൾ അപ്പോഴും ബലം പിടിച്ചു അങ്ങനെ ഇരിക്കയാണ്.

പിന്നീട് എന്ത് സംഭവിച്ചു? ആ കുഞ്ഞിനെ ആ സ്ത്രീ പ്രസവിച്ചോ? അതോ ഭർത്താവിന്റെ ആഗ്രഹ പ്രകാരം ഗർഭം അലസിപ്പിച്ചോ ?

പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാൻസിസ് പറയുന്ന ഈ അനുഭവസാക്ഷ്യം മുഴുവൻ കേൾക്കാൻ വീഡിയോ കാണുക

Also Read കൈകുമ്പിളിൽ മഞ്ഞപൂക്കളുമായി കോളാമ്പിചെടികൾ. പാല കോട്ടയം റോഡിലെ ഈ കാഴ്ച ചേതോഹരം

Also Read ഓൺലൈൻ വ്യാപാര തട്ടിപ്പ് ഇങ്ങനെയും. കണ്ണുമടച്ചു പണം കൊടുക്കുന്നവർ സൂക്ഷിക്കുക

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here