അമേരിക്കയിൽ താമസിക്കുന്ന തേക്കുംമൂട്ടിൽ ജോർജ്ജുകുട്ടിയുടെ വീട്ടിൽ ചത്ത എലിയുടെ വല്ലാത്ത ദുർഗന്ധം. എലിയെ കണ്ടുപിടിക്കാൻ തട്ടിൻപുറത്തു കയറിയ ജോർജ്ജുകുട്ടി പക്ഷേ കണ്ടത് പണ്ട് ആ വീട്ടിൽ താമസിച്ചിരുന്ന മദാമ്മയുടെ പഴയ ഒരു ഫോട്ടോയും പഴയ കുറെ സാധനങ്ങളും പിന്നെ ഒരു കൈമണിയും. ഉപയോഗശൂന്യമായ സാധനങ്ങളെല്ലാം വാരിക്കൂട്ടുന്നതിനിടയിൽ മദാമ്മയുടെ ഫോട്ടോ താഴെവീണ് പൊട്ടി. അതെടുക്കുന്നതിനിടയിൽ ഗ്ളാസിൽ കൈതട്ടി ജോർജ്ജുകുട്ടിയുടെ വിരൽ ഒന്ന് മുറിഞ്ഞു.
ആക്രിസാധനങ്ങൾ കളയാനായി കൊണ്ടുപോകുന്നതിനിടയിലാണ് ജോർജ്ജ് വഴിക്കു വച്ചു പരിചയക്കാരനായ സായിപ്പിനെ കണ്ടത്. സംസാരത്തിനിടയിൽ സായിപ്പ് കൈമുറിഞ്ഞതിനെപ്പറ്റി ചോദിച്ചു. ജോർജ്ജുകുട്ടി കാര്യം പറഞ്ഞു. കളയാൻ കൊണ്ടുപോയ മദാമ്മയുടെ ഫോട്ടോ കണ്ടപ്പോൾ സായിപ്പ് പറഞ്ഞു:
”ഇവർ ആയിരുന്നു ആ വീടിന്റെ പണ്ടത്തെ ഉടമ. ഇവർ ആ വീട്ടിൽ കിടന്നു ആത്മഹത്യ ചെയ്യുകയായിരുന്നു”
Read Also ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട് .
അതുകേട്ടതോടെ ജോർജുകുട്ടിയുടെ സകല ധൈര്യവും ചോർന്നുപോയി. ഉള്ളിൽ ഒരു ഭയം കൂടുകൂട്ടി. എങ്കിലും സാധനങ്ങളെല്ലാം കൊണ്ടുപോയി കളഞ്ഞിട്ട് ജോർജ്ജ് തിരിച്ചുപോന്നു .
ജോർജ്ജുകുട്ടിയുടെ ഭാര്യ റിൻസി നഴ്‌സാണ്. റിൻസി നൈറ്റ് ഡ്യൂട്ടിക്ക് പോയിക്കഴിഞ്ഞാൽ രാത്രി ഒറ്റക്ക് ഒരുമുറിയിലാണ് ജോർജ്ജ് കിടന്നുറങ്ങുന്നത്.
മദാമ്മയുടെ ഫോട്ടോ കൊണ്ടുപോയി കളഞ്ഞ ആ രാത്രിയിൽ കിടക്കുമ്പോൾ പതിവില്ലാതെ ഒരു മണിയടി ശബ്ദം കേട്ടു ജോജ്ജുകുട്ടി. തട്ടിൻപുറത്തുകിടന്ന അതേ കൈമണിയുടെ ശബ്ദം. അതോടെ ജോർജ്ജുകുട്ടിയുടെ സകലധൈര്യവും ചോർന്നുപോയി. ഇത് ആ മദാമ്മയുടെ പ്രേതം തന്നെ എന്ന് ഉറപ്പിച്ചു.
Read Also സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!
ഭാര്യ റിൻസിയോട് ജോർജ്ജുകുട്ടി ഈ കഥയൊന്നും പറഞ്ഞില്ല. അവരെ വെറുതെ പേടിപ്പിക്കേണ്ടെന്നു വിചാരിച്ചു.
പ്രേതത്തെ ഒഴിപ്പിക്കാൻ ജോർജുകുട്ടി ഭാര്യ അറിയാതെ പള്ളിയിലെ അച്ചനെ വീട്ടിൽ വിളിച്ചു കൊണ്ടു വന്നു. ഒരു ദിവസം പകൽ ആണ് അച്ചൻ വന്നത്. ആ സമയം റിൻസി വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ റിൻസിയോട് പ്രേതത്തിന്റെ കാര്യമൊന്നും പറഞ്ഞില്ല രണ്ടുപേരും. വെറുതെ വീടൊന്നു വെഞ്ചിരിക്കുന്നു എന്ന് മാത്രമേ റിൻസിയും ചിന്തിച്ചുള്ളൂ.
അച്ചൻ പ്രേതത്തെ ഒഴിപ്പിക്കാനുള്ള പ്രാർത്ഥനചൊല്ലി വീട് വെഞ്ചിരിച്ചു. പ്രേതം സ്ഥലം വിട്ടു എന്ന് ജോര്ജ്ജുകുട്ടിയെ ധരിപ്പിക്കുകയും ചെയ്തു. ഭക്ഷണവും കഴിച്ചു കാശും വാങ്ങി അച്ചൻ തിരിച്ചു പോയി. റിൻസി നൈറ്റ് ഡ്യൂട്ടിക്ക് പോയി.
Read Also വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ്. കാരണം അറിയാമോ?
പ്രേതത്തെ ഒഴിപ്പിച്ച അന്ന് രാത്രിയിലും ജോർജ്ജുകുട്ടി ആ മണിയടിശബ്ദം വീണ്ടും കേട്ടു. പേടിച്ചുവിറച്ചു
ജോർജ്ജുകുട്ടിക്ക് പനി പിടിച്ചു. രാവിലെ ഡ്യൂട്ടി കഴിഞ്ഞു വന്ന റിൻസി കാണുന്നത് കുളിരുകൊണ്ടു വിറയ്ക്കുന്ന ഭർത്താവിനെയാണ് . കിടക്കയിൽ നിന്ന് എണീറ്റിട്ടേയില്ല. തൊട്ടുനോക്കിയപ്പോൾ ശരീരത്തിൽ ചൂട്.
” നല്ല കുളിര് . നീയാ ഹീറ്ററിന്റെ ടെമ്പറേച്ചർ ഒന്ന് കൂട്ടിയിട്ടേ എന്ന് പറഞ്ഞിട്ടു ജോർജ്ജ് പുതപ്പെടുത്തു ദേഹം മൂടി ”
തെല്ല് കഴിഞ്ഞപ്പോൾ അതാ ആ മണിയടി ശബ്ദം വീണ്ടും. വാതിലിന്റെ ഭാഗത്തുനിന്നാണ് അത് കേട്ടത്. ചാടി എണീറ്റ് ജോർജ്ജുകുട്ടി പാഞ്ഞ് വാതിലിനടുത്തേക്ക് ചെന്ന് നോക്കി.
എന്തായിരുന്നു ആ മണിയടി ശബ്ദത്തിന്റെ പിന്നിലെ രഹസ്യം? അതറിയുമ്പോൾ കാണികൾ ചിരിച്ചുപോകും.
Read Also വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം
നമ്മുടെ നാട്ടിലെ സകല പിശാചുക്കളുടെയും വരവും പോക്കും ഇങ്ങനെയൊക്കെ തന്നെയാണ്. സത്യാവസ്ഥ കണ്ടുപിടിക്കപ്പെടാത്തിടത്തോളം കാലം അതെന്നും നമ്മളെ ഭീതിപ്പെടുത്തിക്കൊണ്ടേയിരിക്കും. അച്ചന്മാർക്കും പൂജാരികൾക്കും ഈ പ്രേതങ്ങൾ നല്ല ഒരു വരുമാനമാർഗ്ഗവുമാണ് .
അബി വർഗീസും അജയൻ വേണുഗോപാലും അണിയിച്ചൊരുക്കിയതാണ് അക്കരകാഴ്ചകൾ എന്ന ഈ ടിവി സീരിയൽ. അമേരിക്കൽ മലയാളികളുടെ ജീവിതപശ്ചാത്തലമായിരുന്നു ഇതിവൃത്തം. ഒരുപതിറ്റാണ്ടു മുൻപ് കൈരളിടിവിയിൽ സംപ്രേഷണം ചെയ്ത ഈ പരമ്പര സൂപ്പർ ഹിറ്റായിരുന്നു. യുക്തിക്കു നിരക്കുന്ന ഇതിവൃത്തവും കൃത്രിമത്വം തോന്നിക്കാത്ത അഭിനയവും സ്വാഭാവിക സംഭാഷണരീതിയുമായിരുന്നു അതിന്റെ കാരണം.
Read Also നടുവേദന അകറ്റാൻ ഇതാ ചില ലളിത വ്യായാമങ്ങൾ
ഈ പരമ്പരയിൽ പ്രേതത്തെ ഒഴിപ്പിക്കാൻ വന്ന വൈദികനായി അഭിനയിച്ച ജോസഫ് മാത്യു കുറ്റോലമഠം 2015 മെയിൽ ഒരു യാത്രക്കിടെ വിമാനത്തിൽ വച്ച് ഹൃദയസ്തംഭനം മൂലം മരിച്ചു. അക്കരകാഴ്ചകളിലെ രസകരമായ ഈ എപ്പിസോഡ് ഒന്ന് കണ്ടു നോക്കൂ. വീഡിയോ കാണുക.
Read Also സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച!!