Home Opinion ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി

ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി

1207
0

കോറോണയുടെ വരവോടെ ഉണ്ടായ ലോക്ക് ഡൌൺ ഈ കാലഘട്ടത്തിലെ നല്ല ദിനങ്ങളായിട്ടാണ് എനിക്കിപ്പോൾ തോന്നുന്നത്.. അക്കാലയളവിൽ മനുഷ്യന്മാർ കുറച്ചുകൂടി നല്ലവരായി മാറി എന്നതാണ് സത്യം.അവർ പ്രകൃതിയോട് കുറച്ചു കൂടി അടുത്തു.. മണ്ണുമായി ബന്ധമില്ലാതിരുന്നവരൊക്കെ തൊടിയിലിറങ്ങി മണ്ണുമായി ബന്ധംസ്ഥാപിച്ചു.
.ഫാസ്റ്റ് ഫുഡിന്റെ സ്ഥാനത്തു ചക്കയും ,
ചക്കക്കുരുവും, മാങ്ങയുമൊക്കെ ഭക്ഷ്യ വിഭവങ്ങളായി. മാംസാഹാരം കഴിക്കാതായതോടെ പലരുടെയും പൊണ്ണത്തടിയിൽ വൻ ഇടിവുണ്ടായി.
ഭാരം കുറഞ്ഞു. അസുഖമില്ലാതായി.
രോഗവും, ആശുപപത്രി വാസവും ആർക്കും ആവശ്യമില്ലാതായി. ആശുപത്രി നടത്തിപ്പുകാർ നക്ഷത്രമെണ്ണിത്തുടങ്ങി. ആൻ ജിയോപ്ലാസ്റ്റിയും ആൻ ജിയോഗ്രാമും ബൈപാസും ഒഴിവായി. അതോടെ സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി. പനി പോലും ടാറ്റാ പറഞ്ഞു. ജലദോഷം വന്നവർ ചുക്കും കുരുമുളകുമിട്ടു വെള്ളം വെന്തു കുടിച്ചു അതൊഴിവാക്കി. വാഹനം ഓടാതായതോടെ റോഡിലെ മലിനീകരണം തീർത്തും കുറഞ്ഞു.
മാന്യന്മാർ വഴിവക്കിൽ വലിച്ചെറിയുന്ന മാലിന്യമൊഴിവായി..
ചറപറാ പെരുവഴിയിൽ തുപ്പിയിരുന്നവർക്ക് അങ്ങനെ യല്ലാതെയും നടക്കാമെന്നായി. ഒഴിവാക്കി. റൗഡികളും ഗുണ്ടകളും പത്തിമടക്കി.
ചുരുക്കി പറഞ്ഞാൽ പലരും മര്യാദരാമന്മാരായി. പിന്നെയും ഉണ്ടായി ഗുണങ്ങൾ.
കഞ്ചാവും കള്ളുകുടിയും കുറഞ്ഞു. അമിതവേഗത്തിൽ, മറ്റുള്ളവർക്ക് ശാപമായി വണ്ടി പറപ്പിക്കുന്ന ഫ്രീക്കന്മാർ നിയമത്തെ ഭയന്ന് വീട്ടിലിരുന്നു പബ്‌ജി കളിച്ചും, ടെലിഫിലിം പിടിച്ചും ആത്മസംതൃപ്തിയടഞ്ഞു. സ്വകാര്യവാഹനങ്ങളിലെ റോഡാഭ്യസവും അപ്രത്യക്ഷമായി. സർക്കാരും, പോലീസും, നിയമവും കൈകോർത്തതോടെ നിയമലംഘനങ്ങളും, അക്രമവും പാടെ ഇല്ലാതായി. മദ്യപബഹളവും,കത്തിക്കുത്തും വടിവാൾ പ്രയോഗവും , ബോംബേറും, ആസിഡ് ആക്രമണങ്ങളും എങ്ങും റിപ്പോർട്ട്‌ ചെയ്യപ്പെട്ടില്ല. നിയന്ത്രണങ്ങളിൽ അയവുവന്നതോടെ ഇപ്പോഴിതാ ഇതെല്ലാം തിരിച്ചു വന്നിരിക്കുന്നു. പീഡനവീരന്മാരും, മോഷ്ടാക്കളും, കൊള്ളക്കാരും കൊലപാതകികളും അരയും തലയും മുറുക്കിസജീവമായി രംഗത്ത് വന്നു തുടങ്ങി.
ഇനീപ്പോ ആരാധനാലയങ്ങൾ കൂടി ‘വിശ്വാസികൾക്കായി ‘ തുറന്നു കൊടുക്കുന്നു. മാളുകൾ തുറക്കുന്നു. ഇത്രയും കാലം സംരക്ഷിക്കപ്പെട്ട സുരക്ഷിതത്വം ഇതോടെ ഇല്ലാതാവുന്നു..ഇപ്പോഴത്തെ വാർത്തകൾ കേട്ടിട്ട്
എന്തോ ഒരു അസ്വസ്ഥത.. സമൂഹവ്യാപനത്തിന്റെ മണം . ഉൽകണ്ഠ പെരുകുന്നു.
നമ്മൾ പഴയപോലെ ജാഗ്രത കൂട്ടണ്ടേതു അനിവാര്യതയാണ് . സർക്കാരിന്റെ ജാഗ്രതാ നിർദേശങ്ങൾ അതേപടി തുടരേണ്ടതുണ്ട്. ( പലർക്കും മാസ്ക് ഇപ്പോൾ കണ്ഠആഭരണമാണ്.
ഇതുമായി ബന്ധമില്ലെങ്കിലും
അനുബന്ധമായി ഒരുകാര്യം കൂടി സൂചിപ്പിക്കട്ടെ.
Bevco ആപ്പിന്റെ ആവശ്യമേയില്ലായിരുന്നു എന്ന് തോന്നിപ്പോകുന്നു. . ബാറുകൾ കൂടി ചില്ലറവില്പനക്ക് തുറന്നു കൊടുത്തതോടെ തിരക്ക് പ്രായേണ ഒഴിവായപോലെ… അങ്ങനെ എങ്കിൽ സാധാരണക്കാരന് ‘ആപ്പായി’ മാറിയ ഈ Bevco Q ആപ്പങ്ങു ഊരിക്കൂടെ…മദ്യം വാങ്ങുന്നവർ എവിടെ നിന്നെങ്കിലും വാങ്ങട്ടെ.
സർക്കാരിന്റെ നിയന്ത്രണഅയവ് മൂലം ഇനിയും വരാനുള്ള പ്രത്യാഘാതങ്ങൾ പ്രവചനാതീതമാണ് ..ദിനം പ്രതി വരുന്ന കോവിഡ് റിപോർട്ടുകൾ അതാണ് സൂചിപ്പിക്കുന്നത്.. കഴിഞ്ഞതൊക്കെ കലി കാലവൈഭവം.എന്ന് വിചാരിച്ചാശ്വസിക്കാം . അല്ലാതെന്താ പറയുക..
– പഴയിടം മുരളി .

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here