ഇന്ന് എന്തുകൊണ്ടാണ് പ്രായം കടന്നിട്ടും പല ആണുങ്ങളുടെയും കല്യാണം നടക്കാത്തത് ? നമുക്കറിയാം ഇന്ന് 30 വയസ്സ് മുതൽ 45 വയസ്സ് വരെ പെണ്ണു കിട്ടാതെ നിരാശരായ ആൺപിള്ളേരുടെ അനാഥ പ്രേതങ്ങൾ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്. എന്തുകൊണ്ടാണ് അത് ?
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ നീ ഇനി പഠിക്കേണ്ടടാ എന്റെ കൂടെ കൂടിക്കോ എന്ന് പറഞ്ഞു അപ്പൻ കച്ചവടത്തിനും റബ്ബർ വെട്ടാനുമൊക്കെ മക്കളെ വിളിച്ചോണ്ട് പോയി. ഇപ്പോൾ കുടവയറും ചാടി നടപ്പുണ്ട് അവൻ . അങ്ങനെയുള്ള ഒരുത്തന് ആരെങ്കിലും പെണ്ണ് കൊടുക്കുമോ? വേറെ ചിലരുണ്ട്, നല്ലപ്രായത്തിൽ അമിതമായി രാഷ്ട്രീയം കളിച്ചു, കൊടിയും പിടിച്ചു സിന്ദാബാദ് വിളിച്ചുകൊണ്ട് നാട്ടിൽ കൂടെ നടന്നു. അവനും പെണ്ണില്ല.
Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും
അപ്പൻ ആകട്ടെ ജനിപ്പിച്ചു എന്ന ഒരൊറ്റ കാര്യം ചെയ്തതല്ലാതെ ദൈവവിശ്വാസത്തിലും വിദ്യാഭ്യാസത്തിലും മക്കളെ വളർത്തിക്കൊണ്ടുവരാൻ ശ്രദ്ധിച്ചതേയില്ല. ആ മകൻ ഇപ്പോൾ ഗുണ്ട ആയിട്ട് നടക്കുന്നു. അവന് ആരെങ്കിലും പെണ്ണ് കൊടുക്കുമോ? ഗുണ്ടയായിട്ട് ജീവിക്കുന്ന ഒരാളുടെ വീട്ടിലേക്ക് നമ്മൾ ആരെങ്കിലും നമ്മുടെ പെൺകൊച്ചിനെ കല്യാണം കഴിച്ച് വിടുമോ? നമുക്ക് ആകപ്പാടെ ഒരു പെൺകുട്ടിയുണ്ട് . നമ്മള് കല്യാണം ആലോചിക്കുമ്പോൾ ചെറുക്കന്റെ വീട്ടുകാരെ കുറിച്ച് അന്വേഷിക്കില്ലേ? അതുകൊണ്ടാണ് പറയുന്നത് ചില കാരണവന്മാർ മരിക്കാതെ മക്കൾ രക്ഷപ്പെടില്ല എന്ന് .
എനിക്കറിയാവുന്ന ഒരു വീട്ടിലെ കാര്യം പറയാം. ആ വീട്ടിലെ പെൺകൊച്ചിന് വയസ് 32 . എന്നിട്ടും അവളുടെ കല്ല്യാണത്തെപ്പറ്റി അപ്പന് ഒരു ചിന്തയേയില്ല. അവൾ ലണ്ടനിൽ ജോലിചെയ്യുകയാണ് . 21 മത്തെ വയസ്സിൽ പോയതാണ്. പത്ത് വർഷമായി ലണ്ടനിൽ നിന്ന് അവൾ പൗണ്ട് അയച്ചു കൊണ്ടിരിക്കുകയാണ് . ആ കാശുകൊണ്ട് അപ്പൻ നാട്ടിൽ സ്ഥലം വാങ്ങി. വലിയ വീടുവച്ചു. അവൾ നാട്ടിൽ വരുമ്പോൾ അവളുടെ കല്യാണത്തെപ്പറ്റി ഈ അപ്പൻ ഒന്ന് ആലോചിക്കേണ്ടേ? കല്യാണം ഇപ്പോൾ വേണ്ട, ഇത്തിരികൂടി കഴിയട്ടെ എന്നാണ് അപ്പൻ പറയുന്നത്. മക്കളെ കറവപ്പശുവിനെ പോലെ കാണുന്ന ഇത്തരം നിരവധി കാരണവന്മാർ നമ്മുടെ നാട്ടിൽ ഉണ്ട്.
Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!
ഒരു കുടുംബത്തിന്റെ മോന്തായം എന്നു പറയുന്നത് അപ്പനും അമ്മയും ആണ്. മോന്തായം ആണ് കഴുക്കോലുകളെ ചേർത്ത് പിടിക്കുന്നത് . മോന്തായം പോയാൽ എന്ത് സംഭവിക്കും? വീട് തകരും.
ചില കുടുംബങ്ങളിൽ കാരണവന്മാർ പക്ഷഭേദം കാണിക്കുന്നത് കണ്ടിട്ടുണ്ട്. മൂത്തമകനോട് വലിയ സ്നേഹം . ഇളയവനോട് സ്നേഹമില്ല. മൂത്ത മകളോട് വലിയ താല്പര്യം. ഇളയമകളോട് ഒരു താല്പര്യവുമില്ല. ഒരു കൊച്ചിനെ പഠിപ്പിച്ചു. ഒന്നിനെ പഠിപ്പിച്ചില്ല. ഒരുത്തനു വീതം വച്ചു കൊടുത്തു. രണ്ടാമത്തവന് കൊടുത്തില്ല. ഇങ്ങനെ പക്ഷഭേദം കാണിച്ച് ആ കുടുംബത്തെ തകർക്കുകയാണ് ആ കാരണവർ ചെയ്യുന്നത്.
Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം
എന്നാണ് നമ്മുടെ ജീവിതം തീർന്നു പോകുന്നത് എന്നറിയില്ല. ഇന്ന് നമ്മുടെ രാത്രി കിടന്നിട്ട് നാളെ എഴുന്നേൽക്കുമോ എന്ന് നമുക്ക് അറിയില്ല. അങ്ങനെയുള്ള ഒരു ജീവിതത്തിൽ ആണ് നമ്മൾ 50 വയസായ മക്കൾക്ക് കൊടുക്കാനുള്ളത് കൊടുക്കാതെ, അല്ലെങ്കിൽ വിൽപത്രം എഴുതി വയ്ക്കാതെ ഒരുനാൾ ജീവൻ വെടിഞ്ഞു പോകുക. ഒടുവിൽ എന്താ സംഭവിക്കുക ?
അപ്പൻ മരിച്ചു കഴിയുമ്പോൾ നാലു മക്കളും കൂടി സ്ഥലത്തിന്റെ പേരിൽ തർക്കമാകും . തർക്കം മൂത്തു വഴക്കാകും. അടിപിടിയാകും . അതു പിന്നെ കത്തിക്കുത്താകും. ജീവിച്ചിരിക്കുമ്പോൾ ഉള്ള സ്ഥലം വീതം വച്ചു കൊടുക്ക്.
Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് .
മക്കളെ പള്ളിയിൽ കൂട്ടിക്കൊണ്ടു വന്ന് ഒപ്പംനിർത്തി പ്രാർത്ഥിച്ച എത്ര അപ്പന്മാരുണ്ട് ഇവിടെ? സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം? മാതാപിതാക്കൾ പത്ത് പ്രാവശ്യം ആവർത്തിച്ച് ആവർത്തിച്ച് ഇത് സ്വയം ചോദിക്കണം. ഒരുവൻ ലോകം മുഴുവൻ നേടിയാലും അവന്റെ കുടുംബം നശിച്ചാൽ എന്ത് ഫലം? അതുകൊണ്ട് പ്രിയ മാതാപിതാക്കളെ കുടുംബം സ്നേഹത്തിൻറെ ആലയമാണ് എന്ന് നിങ്ങൾ ആദ്യം മനസിലാക്കണം. കുടുംബത്തിനു വില കൊടുക്കണം. മക്കൾക്ക് വിലകൊടുക്കണം .
മുറിവേറ്റ കുടുംബങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കണം. കണ്ണുനീർ വീണ കുടുംബം നശിച്ചുപോയിട്ടേ ഉള്ളൂ. അമ്മയുടെ കണ്ണുനീർ, അപ്പന്റെ കണ്ണുനീർ, ഗുരുവിന്റെ കണ്ണുനീർ, മകന്റെ കണ്ണുനീർ, മകളുടെ കണ്ണുനീർ; ഇതൊക്കെ വീണ കുടുംബം നശിച്ചു പോയിട്ടേയുള്ളു .
ഫാ തോമസ് കോഴിമലയുടെ പ്രഭാഷണം കേൾക്കുവാൻ വീഡിയോ കാണുക
Also Read പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !
Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്
Also Read എല്ലാവരും പറയുന്നു എന്റെ മതമാണ് ശരി. അത് മാത്രമാണ് മോക്ഷമാര്‍ഗം.














































