Home Specials ആദിത്യനുമായുള്ള വിവാഹബന്ധം തകർന്നതെങ്ങനെ? ചലച്ചിത്രനടി അമ്പിളിദേവി മനസ് തുറക്കുന്നു

ആദിത്യനുമായുള്ള വിവാഹബന്ധം തകർന്നതെങ്ങനെ? ചലച്ചിത്രനടി അമ്പിളിദേവി മനസ് തുറക്കുന്നു

13995
0
ആദിത്യനുമായുള്ള വിവാഹബന്ധം തകർന്നതെങ്ങനെ? ചലച്ചിത്രനടി അമ്പിളിദേവി മനസ് തുറക്കുന്നു

”ഒരുപാടു പ്രതിസന്ധികളെ അതിജീവിച്ചാണ് ഞാനും ആദിത്യനും ഒരു രണ്ടാം വിവാഹത്തിനു മുതിർന്നത്. പക്ഷേ, കഴിഞ്ഞ 16 മാസം കൊണ്ട് അതായത് ഞാനെന്റെ മകനെ ഗർഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ.

അതുവെറും സൗഹൃദമല്ല. ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! ഭാര്യ ഗർഭിണി ആയിരിക്കുന്ന സമയമോ അല്ലെങ്കിൽ പ്രസവിച്ചു കിടക്കുന്ന സമയമോ നോക്കി ഇങ്ങനെ ചെയ്യുന്നത് എന്തൊരു കഷ്ടമാണ്?
ആ സ്ത്രീ ഗർഭിണിയാണെന്ന് ചിലർ പറഞ്ഞെങ്കിലും ആദ്യം ഞാനത് വിശ്വസിച്ചില്ല. എന്നാൽ, ഈയടുത്ത കാലത്ത് എന്നെ കുറച്ചു പേർ വിളിച്ച് ‘കൺഗ്രാറ്റ്സ്, വീണ്ടും പ്രഗ്നന്റ് ആയല്ലേ’ എന്നൊക്കെ പറയാൻ തുടങ്ങിയപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു. ആദിത്യന്റെ ഫെയ്സ്ബുക്ക് കവർ ചിത്രം ഒരു സ്കാനിങ് ഫോട്ടോ ആണെന്ന് അവർ പറഞ്ഞാണ് അറിഞ്ഞത്.

ഈ പെൺകുട്ടിയുടെ പ്രൊഫൈൽ പിക്ചറും ഈ സ്കാനിങ് ഫോട്ടോ ആണ്. ഇത് അവർ പബ്ലിക് ആയി ഇട്ട കാര്യമാണ്. ലോകം മുഴുവൻ കണ്ടതാണ്. അവരിപ്പോൾ അബോർഷൻ നടത്തിയെന്നാണ് അറിഞ്ഞത്. ഈ ബന്ധമറിഞ്ഞ് ഞാൻ ആദിത്യനെ വിളിച്ചു സംസാരിച്ചപ്പോൾ ആളു പറഞ്ഞത്, ഇത് രഹസ്യമായ ബന്ധമൊന്നും അല്ല… തൃശൂർ എല്ലാവർക്കും അറിയാം… ഞങ്ങൾ എല്ലായിടത്തും പോകാറുണ്ട് എന്നൊക്കെയാണ്.
അവർക്ക് സ്വസ്ഥമായി ജീവിക്കാൻ ഞാൻ വിവാഹമോചനം കൊടുക്കണം. അവരുടെ ഇടയിലേക്ക് വരരുത് എന്നൊക്കെയാണ് അവരുടെ ആവശ്യം. ഇങ്ങനെയും സ്ത്രീകളുണ്ടോ നമ്മുടെ നാട്ടിൽ എന്നാണ് ഞാൻ ചിന്തിച്ചു പോകുന്നത്. ഭാര്യയും മക്കളും ഉള്ള ആളാണെന്നറിഞ്ഞിട്ടും ഭാര്യ കരഞ്ഞു പറഞ്ഞിട്ടും അതൊന്നും ചിന്തിക്കാതെ ഇത്രയും മോശം രീതിയിൽ ജീവിക്കുന്ന സ്ത്രീയോട് എന്തു പറയാനാണ്? അവർക്കും ഭർത്താവും മകനും ഉള്ളതാണ്. ആ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് അവർ. ഞാനും വിവാഹമോചനം കൊടുക്കണം എന്നതാണ് അവരുടെ ആവശ്യം.

ആദിത്യൻ എന്റെ അച്ഛനോടും അമ്മയോടുമൊക്കെ നേരിൽ വന്നു സംസാരിച്ചിട്ടാണ് ഞങ്ങളുടെ വിവാഹം നടന്നത്. എന്നെ വിവാഹം ചെയ്യണമെന്നല്ല പറഞ്ഞത്, എന്റെ കുടുംബത്തെ മൊത്തത്തിൽ വേണമെന്നായിരുന്നു ആദിത്യൻ പറഞ്ഞത്. എന്റെ മകനെ കാണാതെ ഇരിക്കാൻ പറ്റില്ല… അത്ര ജീവനാണ് എന്നെല്ലാമായിരുന്നു ആദിത്യൻ പറഞ്ഞുകൊണ്ടിരുന്നത്. അതു കേട്ടപ്പോൾ വിശ്വാസം തോന്നി. എന്റെ മുൻ വിവാഹത്തെപ്പറ്റി വരെ അറിയാവുന്ന ആളായതുകൊണ്ട് പ്രത്യേകിച്ച് വേറൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ വിശ്വസിച്ചിത്. ഗർഭിണി ആവുന്നതു വരെ അത്രയും സ്നേഹമായിരുന്നു.
ആ ആള് പറഞ്ഞിട്ടുണ്ട്… ആളുടെ ഉള്ളിൽ ഒരു ക്രിമിനലുണ്ട്… അതിനെ പുറത്തെടുപ്പിക്കരുത് എന്ന്. ആൾക്ക് പൊലീസിൽ ഒരുപാട് ബന്ധങ്ങളുണ്ടെന്നും എന്തുണ്ടായാലും അതിൽ നിന്നൊക്കെ ഊരിപ്പോകാൻ പറ്റുമെന്നൊക്കെയാണ് എന്നോട് പറയുന്നത്.

എന്നെ പറ്റിക്കരുത് എന്നു മാത്രമേ ഞാൻ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഒരു തകർച്ചയെ അതിജീവിച്ച് വന്നതാണ് ഞാൻ. വീണ്ടും ഒരു തകർച്ച എനിക്ക് പറ്റില്ല. ഡ്രസ് മാറുന്ന പോലെ കല്ല്യാണം കഴിക്കാൻ എനിക്ക് പറ്റില്ല. മടുക്കുമ്പോൾ കളയാൻ പറ്റുന്നതല്ലല്ലോ വിവാഹം! കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകുന്ന ആളാണ് ഞാൻ. ആളു ചെയ്യുന്ന പോലെ ചെയ്യാൻ എനിക്ക് പറ്റില്ല.” -(ചലച്ചിത്രതാരം അമ്പിളിദേവി ഒരു അഭിമുഖത്തിൽ പറഞ്ഞത് )

Also Read പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ?

Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ

Also Read പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെ!

Also Read ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം

Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത് 

Also Read “എനിക്കീ ഇഡിയോം ഇടിയപ്പോം ഒന്നും അറിഞ്ഞൂടാ അച്ചായാ

Also Read 2638 ചതുരശ്രയടിയിൽ പതിനെട്ടര ലക്ഷം രൂപ മുടക്കി കവുങ്ങുകൊണ്ട് ഒരു വീട്!

Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!

Also Read എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ

Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത്

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here