മനുഷ്യൻ പാപത്തിൽ വീണപ്പോൾ ആണിനും പെണ്ണിനും ഓരോ ശാപം കൊടുത്തു ദൈവം എന്നാണ് ബൈബിളിൽ പഴയനിയമത്തിൽ പറയുന്നത് . ആ ശാപങ്ങൾ അനുഗ്രഹങ്ങൾ ആണെന്നാണ് ചരിത്രം പറയുന്നത്. പുരുഷനോട് പറഞ്ഞു, നീ നെറ്റിയിലെ വിയർപ്പുകൊണ്ട് ആഹാരം കഴിച്ചു കൊള്ളണം എന്ന്. സ്ത്രീധനം വാങ്ങിച്ച് ആ പണം കൊണ്ട് അടിച്ചുപൊളിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകണം എന്നല്ല പറഞ്ഞത്.
പഴയനിയമത്തിൽ പറയുന്നു, കായേൻ കർഷകനായി. അവൻ വെയിലത്തുനിന്നു കിളച്ചു വിയർപ്പൊഴുക്കി ഭാര്യയെയും മക്കളെയും പോറ്റി എന്ന്. ആബേൽ ആട്ടിടയനായിരുന്നു. വിശാലമായ പുൽമേട്ടിൽ ആടുകളെ മേച്ചു നടന്നു വിയർപ്പൊഴുക്കി അവൻ കുടുംബം പോറ്റി.അതായത് ഭാര്യയുടെ സ്ത്രീധനം കൊണ്ടല്ല ജീവിക്കേണ്ടത് എന്ന് വേദപുസ്തകത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നർത്ഥം. അതിനു വിരുദ്ധമായി ഭാര്യയുടെ വീട്ടിൽ കുടിയേറി അവളുടെ സ്വർണം വിറ്റ് ജീവിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവന്റെ പതനം അവിടെ തുടങ്ങും.
Also Read ”ജയിലിലെ ചപ്പാത്തി നിർമ്മാണത്തിന് എനിക്ക് വഴികാട്ടിയത് പരിശുദ്ധ പ്രവാചകനാണ് ”
ദൈവം സ്ത്രീയോട് പറഞ്ഞു നീ വേദനയോടുകൂടി കുഞ്ഞുങ്ങളെ പ്രസവിക്കും എന്ന്. ദൈവം ശപിച്ചില്ലായിരുന്നെങ്കിലും സ്ത്രീകൾ വേദനയോടുകൂടിയേ പ്രസവിക്കുമായിരുന്നുള്ളൂ. മൃഗങ്ങൾക്ക് ഇല്ലാത്ത പ്രസവവേദന മനുഷ്യർക്ക് ഉണ്ടായത് എന്തുകൊണ്ടാണെന്ന് അറിയാമോ? മൃഗങ്ങൾ പ്രസവിക്കുമ്പോൾ തല ചെറുതും ഉടൽ വലുതുമാണ്. സുഖമായിട്ട് പ്രസവിക്കാം. സ്ത്രീകൾ പ്രസവിക്കുമ്പോൾ തല വലുതും ഉടലു ചെറുതാണ്. വലിയ തല പുറത്തേക്ക് വരുന്ന ആ പ്രക്രിയയിൽ മനുഷ്യ സ്ത്രീകളുടെ പ്രസവം വേദനാജനകമായി മാറി. ദൈവം ശപിച്ചില്ലായിരുന്നെങ്കിലും അത് അങ്ങനെ തന്നെ സംഭവിച്ചേനെ എന്നാണ് വൈദ്യശാസ്ത്രം പറയുന്നത് .
വലിയ തലയുള്ള കുഞ്ഞുങ്ങളെ സ്ത്രീകൾ പ്രസവിച്ചതു കൊണ്ടാണ് ഇന്ന് ശാസ്ത്രയുഗം ഉണ്ടായത്. മനുഷ്യന് ആകാശത്തുകൂടി വിമാനം പറപ്പിക്കാൻ പറ്റിയത്. സമുദ്രത്തിലൂടെ കപ്പൽ ഓടിക്കാൻ പറ്റിയത്. ചന്ദ്രനിൽ ഇറങ്ങാൻ പറ്റിയത്. അങ്ങനെ അമ്മമാർക്ക് ദൈവം മഹത്തായ ഒരു ജോലി കൊടുത്തിരിക്കുകയാണ് . വലിയ തലച്ചോറുള്ള, നന്മയും തിന്മയും തിരിച്ചറിയാൻ പറ്റുന്ന കുട്ടികളെ പ്രസവിച്ചു ശാസ്ത്രയുഗം ഉണ്ടാക്കി ലോകത്തിൽ സംസ്കാരം വളർത്തിയെടുക്കുക എന്ന ജോലി.
Also Read ” എന്റെ മകൾ നിനക്കുള്ളതാകുന്നു ”: ഡോ.അലക്‌സാണ്ടർ ജേക്കബിന്റെ പ്രഭാഷണം
ഇത് പുരുഷനെക്കൊണ്ട് സാധിക്കില്ല എന്ന് ദൈവത്തിനറിയാം. അവൻ യുദ്ധം ചെയ്യും. അവൻ കെട്ടിടം പണിയും. പക്ഷേ കുട്ടികളെ വളർത്തി മഹാന്മാരായ മക്കളെ സൃഷ്ടിക്കാൻ അമ്മമാർ തന്നെ വേണം. അതുകൊണ്ടാണ് ദൈവം സ്ത്രീക്ക് ഉത്തരവ് കൊടുത്തത് നീ വേദനയോടുകൂടി പുത്രനെ പ്രസവിച്ചു മഹാന്മാരെ സൃഷ്ടിച്ചു ഈ ലോകം കീഴടക്കും എന്ന്.
ഉത്തരവാദിത്തം ഉള്ള ഒരു കുടുംബം സൃഷ്ടിക്കപ്പെടണമെങ്കിൽ, അതിന് ഒരു ഫോർമുല ഉണ്ട്. ഭർത്താവ് ഭാര്യ ദൈവം. ഈ ത്രികോണം കൃത്യമായി ചേരണം. ദൈവം മദ്ധ്യേ ഇല്ലാതെ മഹത്തായ ഒരു കുടുംബത്തെ സൃഷ്ടിക്കാൻ പറ്റില്ല.
Also Read ഇല്ലാത്ത നിയമത്തിൽ ജാമ്യം പോലും നിഷേധിക്കപ്പെട്ട് ആ പാവം ആറുമാസം ജയിലിൽ കിടന്നു
സ്ത്രീകൾ ഭർത്താവിനെ ഉപദേശിക്കുമ്പോൾ, തലയണമന്ത്രം കൊടുക്കുമ്പോൾ പറയാൻ പാടില്ലാത്ത തലയണമന്ത്രം എന്താണ് എന്ന് ദൈവം പഴയനിയമത്തിൽ പഠിപ്പിക്കുന്നുണ്ട്. ഭാര്യമാർ ഒരിക്കലും പറയാൻ പാടില്ലാത്ത ഒരു തലയണമന്ത്രം . അതെന്താണെന്ന് അറിയാമോ ?
ഡോ.അലക്‌സാണ്ടർ ജേക്കബ് ഐ പി എസിന്റെ ഈ പ്രഭാഷണം കേൾക്കുവാൻ വീഡിയോ കാണുക
Also Read എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ
Also Read 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി
Also Read ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”
Also Read രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു.
Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം