Home Feature കമിഴ്ന്നു വീണാൽ കാൽ പണവുമായി പൊങ്ങുന്ന ഇന്നത്തെ ഭരണാധികാരികൾ കണ്ടു പഠിക്കണം ഈ മനുഷ്യനെ!

കമിഴ്ന്നു വീണാൽ കാൽ പണവുമായി പൊങ്ങുന്ന ഇന്നത്തെ ഭരണാധികാരികൾ കണ്ടു പഠിക്കണം ഈ മനുഷ്യനെ!

2473
0
കാര്‍ വാങ്ങാന്‍ പണമില്ലാതെ ലോണെടുത്ത ഭാരതത്തിലെ ഏക പ്രധാനമന്ത്രി.

1964 ല്‍ നെഹ്രുവിന്റെ മരണശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി സത്യസന്ധനും നല്ലൊരു വ്യക്തിത്വത്തിനുടമയുമായിരുന്നു. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളർന്ന് ഭാരതത്തിന്‍റെ പ്രധാനമന്ത്രിയാകാനുള്ള യോഗം അദ്ദേഹത്തിനു കൈവന്നത് അദ്ദേഹത്തിന്റെ സത്യസന്ധതയും രാജ്യസ്നേഹവും കൊണ്ടാണ്.

ശാസ്ത്രി പ്രധാനമന്ത്രിയാകുമ്പോള്‍ അദ്ദേഹത്തിനു സ്വന്തമായി വീടോ കാറോ ഒന്നും ഉണ്ടായിരുന്നില്ല. മക്കൾ കുതിരവണ്ടിയിൽ ആണ് സ്കൂളിൽ പോയികൊണ്ടിരുന്നത്. ഒരു ദിവസം അച്ഛന്റെ, അതായത് പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ഔദ്യോഗിക കാർ സ്‌കൂളിൽ പോകാൻ മക്കൾ ഉപയോഗിച്ചു. ഇത് അറിഞ്ഞ ശാസ്ത്രി മക്കളെ വിളിച്ച് ഉപദേശിച്ചത് ഒരിക്കലും ഔദ്യോഗിക കാർ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു.

Also Read മൃഗങ്ങളുടെ കരച്ചിലിൽ ഹൃദയം നോവുന്നവർക്ക് എന്തേ കർഷകന്റെ കരച്ചിലിൽ മനസ് നോവാത്തത് ?

ഇതുകേട്ടപ്പോൾ വീട്ടിലുള്ളവർക്ക് ഒരു ചിന്ത ഉദിച്ചു. ഒന്നുമല്ലെങ്കിലും പ്രധാനമന്ത്രിയുടെ കുടുംബം അല്ലേ. വീട്ടിലെ ഉപയോഗത്തിന് ഒരു കാർ വേണ്ടേ? സ്വന്തമായി ഒരു കാർ വാങ്ങാമെന്ന് തീരുമാനമെടുത്തു. ഫിയറ്റ് കാറിനെകുറിച്ച് ഒരു അന്വേഷണം നടത്തി. അന്ന് ആ കാറിനു വില 12000 രൂപയായിരുന്നു.

എന്നാൽ ഇത്രയും പണം ലാൽ ബഹദൂർ ശാസ്ത്രിയുടെ കയ്യിൽ ഇല്ല. 7000 രൂപ മാത്രമേ അദ്ദേഹത്തിന്റെ പക്കൽ ബാങ്ക് ബാലൻസ് ആയി ഉണ്ടായിരുന്നുള്ളൂ. 5000 രൂപ കൂടി വേണം. അതുകൊണ്ടു ശാസ്ത്രി കാർ വാങ്ങാൻ വായ്പയ്ക്കായി പഞ്ചാബ് നാഷണൽ ബാങ്കിനെ സമീപിച്ചു. 5000 രൂപ അങ്ങനെ വായ്പ എടുത്തു. കയ്യിലുള്ള 7000 ചേർത്ത് 12000 രൂപയ്ക്ക് ഫിയറ്റ് കാർ സ്വന്തമാക്കി.

Read Also വിമാനത്താവളത്തിലെ തീവെട്ടിക്കൊള്ളയ്ക്ക് അറുതി. ഇനി ചായക്ക് 15 രൂപ, കാപ്പിക്ക് 20, ചെറുകടികൾ 15.

1966 ൽ ലാൽ ബഹദൂർ ശാസ്ത്രി വിദേശത്ത് വച്ച് മരണമടഞ്ഞു. തുടർന്ന് ഈ കാറിന്റെ വായ്പ തിരിച്ചു അടയ്ക്കാൻ ആ കുടുംബം വളരെ ബുദ്ധിമുട്ടി. ഇവരുടെ ബുദ്ധിമുട്ട് മനസിലാക്കി ബാങ്ക് ചില ഇളവുകൾ അനുവദിക്കാൻ തയ്യാറായി. പക്ഷേ അതൊന്നും അദ്ദേഹത്തിന്റെ ഭാര്യ സ്വീകരിച്ചില്ല. മുഴുവൻ കാശും തങ്ങൾ തിരിച്ചു അടച്ചുകൊള്ളാം എന്ന് ബാങ്ക് അധികൃതരോട് പറയുകയാണ് അവർ ചെയ്തത്.

പിന്നീട് പ്രധാനമന്ത്രിയായ ശ്രീമതി ഇന്ദിരാഗാന്ധി ഈ ലോണ്‍ എഴുതിത്തള്ളാന്‍ തുനിഞ്ഞെങ്കിലും ഭാര്യ ലളിതാ ശാസ്ത്രി അതിനെ എതിര്‍ത്തു. തന്‍റെ പെന്‍ഷന്‍ തുകയില്‍ നിന്ന് മാസ തവണയായി നാല് കൊല്ലം കൊണ്ട് അവര്‍ ഈ തുക മുഴുവൻ അടച്ചു തീര്‍ത്തു.

Also Read 2638 ചതുരശ്രയടിയിൽ പതിനെട്ടര ലക്ഷം രൂപ മുടക്കി കവുങ്ങുകൊണ്ട് ഒരു വീട്

ശാസ്ത്രി ലോണെടുത്തു വാങ്ങിയ ഡിഎല്‍ഇ-6 എന്ന നമ്പരുള്ള ആ കാര്‍ ഇന്നും ഡല്‍ഹിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയലില്‍ സന്ദര്‍ശകര്‍ക്കായി സൂക്ഷിച്ചിട്ടുണ്ട് .

ഇന്ന് ബാങ്ക് വായ്പ തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നുകൊണ്ടിരിക്കുമ്പോഴാണ് ഈ സംഭവത്തിന് പ്രസക്തി ഏറുന്നത്. നീരവ് മോദി എന്ന വജ്രവ്യാപാരി 11,400 കോടി രൂപ വായ്‌പയെടുത്തു കബളിപ്പിച്ചത് പഞ്ചാബ് നാഷണല്‍ ബാങ്കിനെയായിരുന്നു.

Also Read നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ മലയാളി നഴ്സിനെ ഭർത്താവ് കുത്തിവീഴ്‌ത്തി ശരീരത്തിലൂടെ വാഹനം കയറ്റി

ഇനി ലാൽ ബഹദൂർ ശാസ്ത്രിയെക്കുറിച്ചുള്ള മറ്റൊരു സംഭവം കൂടി. സ്വാതന്ത്ര്യ സമരകാലത്ത് ശാസ്ത്രി ജയിലിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന് സര്‍വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റി ചിലവിനായി പ്രതിമാസം 50 രൂപ നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഇതിൽ നിന്ന് 10 രൂപാ മിച്ചം പിടിച്ചു മാറ്റിവച്ചു. ഇതറിഞ്ഞ ശാസ്ത്രി സൊസൈറ്റിക്ക് ഇങ്ങനെ എഴുതി. എന്റെ കുടുംബത്തിനു ജീവിക്കാന്‍ ഇനി മുതല്‍ മാസം 40 രൂപ കൊടുത്താൽ മതി. 10 രൂപ മറ്റേതെങ്കിലും നിര്‍ധനകുടുംബത്തിനു കൊടുക്കുക .

1965 ലെ ഇന്ത്യ ‌ പാക്ക് യുദ്ധത്തില്‍ ‘ജയ് ജവാന്‍ ജയ്‌ കിസാന്‍’ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യയെ ഒറ്റക്കെട്ടായി നിര്‍ത്തിയത് ശാസ്ത്രിയുടെ നേതൃഗുണംപാടവം കൊണ്ടാണ്. 1966 ലെ താഷ്കന്റ് ഉടമ്പടിക്ക് ശേഷം അദ്ദേഹം വല്ലാത്ത വിഷമത്തിലായിരുന്നു. ഹാജിപ്പൂര്‍, ടിത്‌വാള്‍ എന്നീ സ്ഥലങ്ങള്‍ പാക്കിസ്ഥാന് നല്‍കേണ്ടിവന്നത് ഇന്ത്യയിൽ വലിയ പ്രതിഷേധത്തിനിടയാക്കി. ഈ ഉടമ്പടിക്കെതിരെ ജനവികാരം ആളിക്കത്തി. അന്ന് രാത്രി അദ്ദേഹം ഉറങ്ങിയില്ല. എന്തായാലും അന്ന് രാത്രി ഹൃദയാഘാതം മൂലം താഷ്ക്കന്‍റില്‍ ആ മനുഷ്യൻ മരണമടഞ്ഞു. അദ്ദേഹത്തെ വിഷം കൊടുത്ത് കൊന്നതാണെന്ന വാദവും ചിലർ ഉയർത്തിയിരുന്നു.വീഡിയോ കാണുക.

Also Read നന്ദനയുടെ ജയത്തിനു പത്തരമാറ്റ് തിളക്കം !

Also Read തൊടുപുഴ വണ്ടമറ്റത്ത് വീടിനോട് ചേര്‍ന്ന്‌ ബേബി നിര്‍മ്മിച്ച നീന്തൽക്കുളം ജനശ്രദ്ധ ആകർഷിക്കുന്നു.

Also Read മെറിൻ ജോയി (27 )ക്ക് അമേരിക്കൻ മണ്ണിൽ ഇനി അന്ത്യവിശ്രമം

Also Read പൊന്നുമോളും മാതാപിതാക്കളും അരികിലില്ലാതെ മെറിന്റെ വിടവാങ്ങൽ

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here