

തിരുവനന്തപുരം: കേരളത്തിൽ 76 മുതൽ 82 സീറ്റുകൾ വരെ നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന് ടൈംസ് നൗ- സീ വോട്ടർ സർവ്വേ. 52 മുതൽ 60 സീറ്റുകൾ വരെയാണ് യുഡിഎഫിന് ലഭിക്കുകയെന്നും സർവ്വേ പ്രവചിക്കുന്നു. രണ്ട് സീറ്റുകൾ വരെ ബിജെപി വിജയിച്ചേക്കാമെന്നും പ്രവചിക്കുന്നു.
എൽഡിഎഫിന് 42.9 ശതമാനം വോട്ടുകളാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 37.6 ശതമാനം . 42.34 ശതമാനം പേർ പിണറായി വിജയന്റെ ഭരണത്തിൽ സംതൃപ്തരാണെന്ന് സർവ്വേ പറയുന്നു .
തമിഴ്‌നാട്ടിൽ 158 സീറ്റുകൾ നേടി ഡിഎംകെ- യുപിഎ സഖ്യം എധികാരത്തിൽ എത്തും. എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 65 സീറ്റുകൾ. 38.4 ശതമാനം പിന്തുണ സ്റ്റാലിന് കിട്ടിയപ്പോൾ പളനി സ്വാമിക്ക് 31 ശതമാനം മാത്രം. കമൽ ഹാസന് 7.4 ശതമാനം പിന്തുണ.
42.34 ശതമാനം പേരാണ് പിണറായി വീണ്ടും മുഖ്യമന്ത്രിയാകണമെന്നും പറഞ്ഞത്. 28 ശതമാനം പേർ ഉമ്മൻ ചാണ്ടിയെയും ആറു ശതമാനം വീതം ശശി തരൂരിനെയും ശൈലജയെയും മുഖ്യമന്ത്രി സ്ഥാനത്തേക്കു പിന്തുണച്ചു. ചെന്നിത്തലയ്ക്ക് നാലു ശതമാനം മാത്രം. അതേസമയം അന്തരിച്ച കേരള കോൺഗ്രസ് നേതാവ് സി എഫ് തോമസിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് 0.6 ശതമാനം പേരുടെ പിന്തുണ കിട്ടി എന്നത് വിചിത്രമായി.
സർക്കാരിന്റെ പ്രവർത്തനത്തിൽ 36.36 ശതമാനം പേർക്ക് അതീവ സംതൃപ്തി. 39.66 ശതമാനം പേർക്ക് വെറും സംതൃപ്തി. എൽഡിഎഫിന് 2016-ൽ 43.5 ശതമാനം വോട്ട് ഷെയർ ഉണ്ടായിരുന്നത് 2021 ൽ 42.9 ശതമാനമായി കുറയും. യുഡിഎഫിന് 38.8 ശതമാനത്തിൽനിന്ന് 37.6 ശതമാനമായി കുറയും. കേരളത്തിലെ ആളുകളിൽ 55.84 ശതമാനം പേരും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന ആഗ്രഹിക്കുന്നു എന്ന് സർവേ. 31.95 ശതമാനം പേരുടെ പിന്തുണ മോദിക്ക് .
സംസ്ഥാനത്ത് എൽഡിഎഫിന് 83 – 91 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു എബിപി-സീ വോട്ടർ അഭിപ്രായ സർവേ. യുഡിഎഫ് 47 മുതൽ 55 സീറ്റ് വരെ. ബിജെപി പരമാവധി രണ്ടു സീറ്റുകൾ.
ബംഗാളിൽ 154 സീറ്റാണ് തൃണമൂലിന് സർവ്വേ പ്രവചിക്കുന്നത് . ബിജെപിക്ക് 107 സീറ്റ് . (കഴിഞ്ഞ തവണ മൂന്ന് സീറ്റായിരുന്നു ബി ജെ പിക്ക്. ) കോൺഗ്രസ്-ഇടതുപക്ഷ സഖ്യം 33 . കഴിഞ്ഞ തവണത്തേക്കാൾ 43 സീറ്റ് കുറവ്.
അസമിൽ ബിജെപി 67 സീറ്റിൽ ജയിക്കും. കോൺഗ്രസ് മുന്നണിക്ക് 57 . മറ്റുള്ളവർക്ക് രണ്ടും.
Also Read ആ 13 കോടി വെട്ടിവിഴുങ്ങാൻ ഞങ്ങളെ അനുവദിച്ചില്ല! കിഴക്കമ്പലത്തെ ജനം മുടിഞ്ഞു പോട്ടെ!
Also Read കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ്
Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്
Also read ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് കിണറ്റിൽ എറിഞ്ഞത്!
Read Also ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി
Also Read മേലാളന്മാർക്ക് ചവിട്ടിനിൽക്കാൻ ഞങ്ങളിനിയും കുനിഞ്ഞു കൊടുക്കണോ എന്ന് ഒഐഒപി(OIOP)
Also Read ”ഞാൻ കൊണ്ട തണലത്രയും എന്റെ അച്ഛൻ കൊണ്ട വെയിലായിരുന്നു”













































