Home Editor's Choice പത്താം ക്ലാസ് തോറ്റു. പ്രൈവറ്റായി പഠിച്ച് പത്തും പ്രീഡിഗ്രിയും കടന്നു. ഡിഗ്രിക്കും പിജിക്കും ഒന്നാം റാങ്ക്....

പത്താം ക്ലാസ് തോറ്റു. പ്രൈവറ്റായി പഠിച്ച് പത്തും പ്രീഡിഗ്രിയും കടന്നു. ഡിഗ്രിക്കും പിജിക്കും ഒന്നാം റാങ്ക്. ഇപ്പോൾ ഡോക്ടറേറ്റും. ഡി വൈ എസ് പി ആർ ജോസിന്റേത് വേറിട്ട വിജയകഥ!

1873
0
ഇത് ചെങ്ങന്നൂർ ഡിവൈഎസ്‌പി ആർ ജോസ് . ഇപ്പോൾ ഇദ്ദേഹം ഡോക്ടർ ജോസ് ആണ് . ഈ ഡോക്ടറുടെ കഥ ജീവിതവിജയം നേടാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകുന്നതാണ് .

ചെങ്ങന്നൂർ : ഇത് ചെങ്ങന്നൂർ ഡി വൈ എസ് ‌പി ആർ ജോസ്. ഇപ്പോൾ ഇദ്ദേഹം ഡോക്ടർ ജോസ് ആണ്. ഈ ഡോക്ടറുടെ കഥ ജീവിതവിജയം നേടാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകുന്നതാണ് .

എസ്‌ എസ് ‌എൽ സി പരീക്ഷയിൽ ആദ്യ ചാൻസിൽ ഇദ്ദേഹം പരാജയപ്പെട്ടു. ആത്മവീര്യം ചോരാതെ പ്രൈവറ്റായി പഠിച്ച് എസ്എസ്എൽസിയും പിഡിസിയും കടന്നു. ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പാസ്സായി. ബിഎൽഐഎസ്‌സി ബിരുദം, എംഫിൽ എന്നിവയും നേടി. 2003 ൽ പോലീസിൽ സബ് ഇൻസ്‌പെക്‌ടറായി . അക്കാഡമിക് ജേർണലുകളിൽ ഉൾപ്പെടെ 15 ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു . മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും 150 ഗുഡ് സർവീസ് എൻട്രിയും പിന്നാലെയെത്തി. സർവീസിലിരിക്കേ നടത്തിയ ഗവേഷണത്തിന് ഇപ്പോൾ പിഎച്ച്ഡി കിട്ടി ഡോക്ടർ ആകുകയും ചെയ്തു .

Also Read വാർക്കപണിക്കിടയിൽ ജയസൂര്യക്കൊരു കോൾ; ‘ഡാ ജയാ .. നിനക്ക് ഫുൾ എ പ്ലസ്സാ!’

ജനമൈത്രി പോലീസിനെപ്പറ്റിയുള്ള പഠനത്തിനാണ് ജോസിന് കേരളാ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്. കേരളത്തിലുടനീളമുള്ള സ്‌റ്റേഷനുകൾ സന്ദർശിച്ച് ആറു വർഷമെടുത്താണ് പഠനം തയ്യാറാക്കിയത്.

സർക്കാർ കോളജിൽ ലക്ചററായി ജോലി ലഭിച്ചെങ്കിലും അത് ഉപേക്ഷിച്ചാണ് പൊലീസിൽ തുടരുന്നത്. പോലീസിൽ ജോലി കിട്ടുന്നതിനു മുൻപ് ഗ്രാമവികസന വകുപ്പിൽ ക്ലാർക്ക്, കേരള സർവകലാശാലയിൽ ലൈബ്രേറിയൻ എന്നീ ജോലികളും ചെയ്തു.

Also Read നന്ദനയുടെ ജയത്തിനു പത്തരമാറ്റ് തിളക്കം !

”പത്താംക്ലാസ് തോറ്റതോടെ പഠനം നിറുത്താൻ തീരുമാനിച്ചതാണ് ഞാൻ . എന്റെ പേരു പോലും ഇംഗ്ലിഷിൽ എഴുതാൻ എനിക്ക് അറിയില്ലായിരുന്നു. പിന്നീട് പഠിക്കണമെന്നുള്ള മോഹം മനസിൽ കടന്നുകൂടി. പ്രൈവറ്റായി പഠിച്ച് പരീക്ഷ എഴുതിയപ്പോൾ വിജയിച്ചെങ്കിലും തേർഡ് ക്ലാസ് ആണ് കിട്ടിയത്. കോളേജിൽ അഡ്‌മിഷൻ കിട്ടാൻ പ്രയാസമായതിനാൽ പ്രൈവറ്റായി പ്രീഡിഗ്രിക്ക് പഠിച്ചു. സെക്കൻഡ് ക്ലാസോടെ പ്രീഡിഗ്രി പാസായി. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിൽ ബിഎ പൊളിറ്റിക്സിന് ചേർന്നു. ഒന്നാം ഒന്നാം റാങ്കോടെ കേരളസർവകലാശാലയിൽ നിന്ന് ബിഎ പാസായി. കാര്യവട്ടം ക്യാമ്പസിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം കൂടി നേടിയതോടെ ആത്‌മവിശ്വാസം ഏറി. കേരളാ സർവകലാശാലയിൽ നിന്ന് ലൈബ്രറി സയൻസിൽ ബിരുദം നേടി. പിന്നെ എം.ഫിലും .”–ജോസ് പറഞ്ഞു .

വന്മഴി ക്ഷേത്രത്തിലെ താഴികക്കുടം മോഷണം, പത്തനംതിട്ടയിലെ വാസുക്കുട്ടിയുടെ കൊലപാതകം, മാന്നാറിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടു പോകൽ, പന്തളത്തെ നാടോടി ബാലന്റെ കൊലപാതകം, കോന്നിയിൽ ഭാര്യയെ ആസിഡ് കൊടുത്തു കൊലപ്പെടുത്തിയ ഭർത്താവിനെ അറസ്റ്റ് ചെയ്തത് തുടങ്ങി പല കേസുകളും ജോസ് പ്രാഗത്ഭ്യം തെളിയിച്ചു. 150 ഗുഡ് സർവീസ് എൻട്രിയാണ് ലഭിച്ചത് .

വെള്ളറട സ്വദേശി രാജയ്യൻ മേരി ദമ്പതികളുടെ മകനാണ് ജോസ്. കോന്നി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ഷൈനിയാണ് ഭാര്യ. മക്കൾ: അനഘ, മീനാക്ഷി.

Also Read നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ മലയാളി നഴ്സിനെ ഭർത്താവ് കുത്തിവീഴ്‌ത്തി ശരീരത്തിലൂടെ വാഹനം കയറ്റി.

Also Read കോവിഡും ഇന്ത്യയുടെ ഭാവിയും : മാതൃഭൂമി മുൻ അസിസ്റ്റന്റ് എഡിറ്റർ രാജേന്ദ്രൻ പുതിയേടത്തിന്റെ നിരീക്ഷണം…

Also Read അന്ന് ട്രെയിന്‍ അപകടം ഒഴിവാക്കി അനേകരെ രക്ഷിച്ചു 

Also Read വിമാനത്താവളത്തിലെ തീവെട്ടിക്കൊള്ളയ്ക്ക് അറുതി. ഇനി ചായക്ക് 15 രൂപ, കാപ്പിക്ക് 20, ചെറുകടികൾ 15.

Also Read ”എന്റെ പൊന്നുച്ചായൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവർ കൊന്നു കിണറ്റിലിട്ടതാണ്.

Also Read ഈ വിജയത്തിന് പത്തരമാറ്റ് തിളക്കം: കെവിന് സിവിൽ സർവീസിൽ 259 റാങ്ക്..

Also Read ”പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല.”

Also Read ഇനി ഒരിക്കലും തന്നെ കാണാൻ അമ്മ വരില്ലെന്ന സത്യം തിരിച്ചറിയാതെ അമ്മയുടെ ഫോട്ടോയിൽ ചിരിച്ചുകൊണ്ട്…

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here