ഉത്തമയായ ഭാര്യ വീട്ടിലെ ജോലികൾ ചെയ്യാൻ പഠിച്ചവളായിരിക്കണം. ഒരു വീടിന്റെ വൃത്തിയും ചിട്ടയും ഭാര്യയെ ആശ്രയിച്ചാണ്. അവൾ അതിരാവിലെ എണീറ്റ് വീട്ടിലെ ജോലികൾ വൃത്തിയായി ചെയ്യുന്നു.
ഉത്തമയായ ഭാര്യയുടെ വിളക്ക് രാത്രിയിലും അണയുന്നില്ല. എന്ന് പറഞ്ഞാൽ മക്കളും ഭർത്താവും ഉറങ്ങിക്കഴിഞ്ഞും അവർക്കുവേണ്ടി ഉണർന്നിരുന്നു കുറച്ചുനേരം കൂടി പ്രാർത്ഥിക്കുന്നവളാണ് അവൾ എന്നർത്ഥം. ഭർത്താവിന്റെയും മക്കളുടെയും പ്രാർത്ഥനയുടെ കുറവ് നികത്തുന്നവൾ. അങ്ങനെ പ്രാർത്ഥിച്ചവളാണ് പിന്നീട് വിശുദ്ധയായി മാറിയ മോനിക്ക പുണ്യവതി.
ഉത്തമയായ ഒരു ഭാര്യ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ശരീരം കൊണ്ട് അധ്വാനിക്കാനുള്ള മനസ് കാണിക്കുന്നവളാണ്. പണ്ടത്തെ സ്ത്രീകൾക്ക് ഈ മനസ് ധാരാളമായി ഉണ്ടായിരുന്നു. കുടിയേറ്റ മേഖലകളിൽ, കാർഷിക മേഖലകളിൽ ഭർത്താവിനൊടൊപ്പം നിന്ന് പണിയെടുക്കുന്ന പെണ്ണുങ്ങളെ അന്ന് ധാരാളമായി കാണാമായിരുന്നു.
Also Read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്.
ഉത്തമയായ ഒരു ഭാര്യ വായ് തുറന്നാൽ നല്ലതേ പറയൂ. പരദൂഷണം പറയുന്നവൾ ഒരു നല്ല ഭാര്യയല്ല. ഭർത്താവിന്റെ വീട്ടുകാരുടെ കുറ്റങ്ങൾ പറയുന്നവൾ ഉത്തമയായ ഭാര്യയല്ല. ഭർത്താവിന് എന്തു കുറവുണ്ടെങ്കിലും ഭാര്യ അത് സഹിക്കും. ആരോടും പരാതി പറയാതെ അത് പരിഹരിക്കാനുള്ള ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കും.
അഞ്ചാമതായി ഉത്തമയായ ഭാര്യ ഉള്ളതിന്റെ ഒരു ഓഹരി ഇല്ലാത്തവർക്ക് കൊടുക്കും.
കാപ്പിപ്പൊടി അച്ചൻ എന്ന് അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻ പുരക്കലിന്റെ പ്രഭാഷണം കേൾക്കുക.
Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!
Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ
Also Read സകലപിശാചുക്കളുടെയും വരവും പോക്കും ഇങ്ങനെയാണ്.
Also Read നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ