ജീവൻ പോലും ത്യജിക്കാൻ തയ്യാറായി രാജ്യസുരക്ഷക്ക് വേണ്ടി സേവനം ചെയ്യുന്ന പട്ടാളക്കാർക്ക് പെൻഷൻ കിട്ടണമെങ്കിൽ പതിനഞ്ച് കൊല്ലം ജോലി ചെയ്യണം. അതേസമയം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ കയറിക്കൂടുന്ന രാഷ്ട്രീയ തൊഴിലാളി കേവലം രണ്ട് കൊല്ലം ”സേവനം ” ചെയ്താൽ നേടുന്നത് ആജീവനാന്ത പെൻഷൻ. വേറെ ഏതെങ്കിലും രാജ്യത്ത് നടക്കുമോ ഈ തോന്ന്യാസം?
ബുദ്ധി പണയം വെച്ച രാഷ്ട്രീയ അടിമകളും പ്രതികരണശേഷി ഇല്ലാത്ത ജനവും ഇത്തരം ധൂർത്തുകളെ ചോദ്യം ചെയ്യുകയില്ല. ഇവിടെയാണ് ട്വന്റി 20 പോലെയുള്ള ജനകീയ കൂട്ടായ്മകൾ വിജയം കൊയ്യുന്നത് . അതുകാണുമ്പോൾ മുൻപ് വെട്ടിവിഴുങ്ങിയിരുന്ന രാഷ്ട്രീയക്കാർ നെഞ്ചത്തടിച്ചു അയ്യോ കോർപ്പറേറ്റുകൾ അധികാരം കൈയ്യടക്കുന്നേ എന്ന് മോങ്ങിയാൽ ജനം ആ മുഖത്തേക്ക് കാർക്കിച്ചു തുപ്പും.
ജസ്റ്റിൻ ജോസഫ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറൽ ആയി. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ :
ലോകത്ത് വേറെ ഏതെങ്കിലും രാജ്യത്ത്, ഏതെങ്കിലും ജോലിയിൽ രണ്ട് കൊല്ലം പണിയെടുത്താൽ ജീവിതകാലം മുഴുവൻ പെൻഷൻ കിട്ടുമോ ? സ്വന്തം ജീവൻ പോലും അവഗണിച്ച് രാജ്യസുരക്ഷക്ക് വേണ്ടി ജോലി ചെയ്യുന്ന പട്ടാളക്കാർക്ക് പോലും പെൻഷൻ കിട്ടാൻ പതിനഞ്ച് കൊല്ലം ജോലി ചെയ്യണം. ഒരു പട്ടാളക്കാരൻ പതിനഞ്ച് കൊല്ലം കൊണ്ട് നമ്മുടെ രാജ്യത്തിന് നൽകുന്ന സംഭാവനക്ക് തുല്യമാണോ ഈ രാഷ്ട്രീയ കോമരങ്ങൾ രണ്ട് കൊല്ലം കൊണ്ട് നൽകുന്നത്? ജീവിതകാലം മുഴുവൻ പെൻഷൻ കൊടുത്ത് സംരക്ഷിക്കാൻ മാത്രം ഇവരെന്ത് സംഭാവനയാണ് രണ്ട് വർഷം കൊണ്ട് ഈ നാടിന് നൽകുന്നത്?
വേറെ ഏതെങ്കിലും രാജ്യത്ത് ഇത് പോലെ തോന്ന്യവാസം നടക്കുന്നുണ്ടാവോ? ഞാൻ ചോദിക്കുന്നത് good governance track record ഉള്ള, systems and processes follow ചെയ്യുന്ന Western/developed countriesനെ പറ്റി മാത്രമല്ല. Brics എന്നൊക്കെ വിളിക്കുന്ന Brazil, Russia, China, ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥിതിയിൽ ഇന്ത്യക്ക് മുകളിലോ താഴെയോ നിൽക്കുന്ന വികസ്വര രാജ്യങ്ങളിൽ ഏതിലെങ്കിലും? വികസനത്തിൽ നമ്മേക്കാൾ ഒത്തിരി പുറകിൽ നിൽക്കുന്ന, അഴിമതിയിൽ മുങ്ങിക്കുളിച്ച് കിടക്കുന്ന African, middle eastern, South Asian രാജ്യങ്ങളിൽ? ഇതൊക്കെ പോട്ടെ തിരവാക്കെതിർവാ ഇല്ലാത്ത, അധികാരത്തിലിരിക്കുന്നവരുടെ മാത്രം ഇഷ്ടാനിഷ്ടങ്ങൾ നടക്കുന്ന, dictatorship ഓ രാജഭരണമോ ഒക്കെ നിലവിലുള്ള North Korea, Thailand, Gulf countries പോലുള്ള രാജ്യങ്ങളിൽ പോലും ഇങ്ങനെ രണ്ടു വർഷത്തെ ജോലിക്ക് ജീവിതകാലം മുഴുവൻ പെൻഷൻ കൊടുക്കുന്നുണ്ടാവില്ല.
ഏതെങ്കിലും ഒരു പാർട്ടിക്കെതിരെയല്ല ഞാനീ പറയുന്നത്. നിങ്ങൾ ഏതൊരു ideology യിലോ രാഷ്ട്രീയ പാർട്ടികളിലോ വിശ്വസിക്കുന്നവർ ആയാലും ഇത് പോലുള്ള പകൽക്കൊള്ളകൾ സമ്മതിച്ച് കൊടുക്കരുത് എന്നാണ്. നമ്മുടെ നാടിന്റെ സമ്പത്താണ് ഇവരീ കൊള്ളയടിക്കുന്നത്. PSCയെ നോക്കുകുത്തിയാക്കി താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതും നേതാക്കന്മാരുടെ ബന്ധുക്കൾക്ക് അർഹതയില്ലാത്ത ജോലികൾ നേടിയെടുക്കുന്നതുമെല്ലാം ഇതിൽ പെടും. പക്ഷേ വിവാദമാകുന്ന അത്തരം വിഷയങ്ങളേക്കാൾ എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്തത് വെറും രണ്ടു കൊല്ലത്തെ ജോലിക്ക് ജീവിതകാലം മുഴുവൻ കൊടുക്കുന്ന പെൻഷൻ ആണ്.
ബുദ്ധി പണയം വെച്ച രാഷ്ട്രീയ അടിമകളും പ്രതികരണശേഷി ഇല്ലാത്ത പൊതുജനവും ഉള്ളിടത്തോളം കാലം ഇത്തരം ധൂർത്തുകൾ ചോദ്യം ചെയ്യപ്പെടുകയോ തിരുത്തപ്പെടുകയോ ഇല്ലായിരിക്കും. പക്ഷേ ഇത് പോലെ ഉത്തരവാദിത്വമില്ലായ്മയും അഴിമതിയും സ്വജനപക്ഷപാതവും അരങ്ങ് വാഴുന്നിടത്ത് ആം ആദ്മി പോലെ, ട്വന്റി20 പോലെയുള്ള പാർട്ടികൾ എങ്ങനെ മൽസരിക്കുന്ന സീറ്റുകൾ എല്ലാം തൂത്തുവാരി വിജയിക്കുന്നു എന്ന് പിന്നെ അത്ഭുതം കൂറരുത്. അയ്യോ കോർപ്പറേറ്റുകൾ അധികാരം കൈയ്യടക്കുന്നേ എന്ന് മോങ്ങരുത്. ജനം ചൂലെടുത്ത് ഓടിക്കും.
PS: എറണാകുളം ജില്ലയിൽ ഒന്നിലധികം സീറ്റുകളിൽ ട്വന്റി20 മൽസരിച്ചേക്കും എന്ന് പറഞ്ഞു കേൾക്കുന്നു. എറണാകുളത്തുകാർക്ക് ബുദ്ധിയുണ്ടോ എന്ന് ഇലക്ഷൻ കഴിഞ്ഞാൽ അറിയാം.
എഴുതിയത് : ജസ്റ്റിൻ ജോസഫ്
Also Read ആ 13 കോടി വെട്ടിവിഴുങ്ങാൻ ഞങ്ങളെ അനുവദിച്ചില്ല! കിഴക്കമ്പലത്തെ ജനം മുടിഞ്ഞു പോട്ടെ!
Also Read കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ്
Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്
Also read ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് കിണറ്റിൽ എറിഞ്ഞത്!
Read Also ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി
Also read ”പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല.”