ഒരിക്കൽ ഒരിടത്ത് ഒരു വിറകുവെട്ടുകാരനുണ്ടായിരുന്നു . അയാൾക്ക് സുന്ദരിയായ ഒരു മകൾ ഉണ്ട്. പല യുവാക്കളും ഈ സുന്ദരിയെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചു വന്നു . പക്ഷേ ഈ വെറകുവെട്ടുകാരൻ ഒരു യോഗ്യത പരീക്ഷ വച്ചു. എല്ലാവരും ആ പരീക്ഷയിൽ പരാജയപ്പെട്ടു .
ഒരുദിവസം ഒരു സുമുഖനായ ചെറുപ്പക്കാരൻ ആ വീട്ടിലേക്ക് വന്നു. അയാളും പറഞ്ഞു അങ്ങയുടെ മകളെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന്. മറ്റെല്ലാവരോടും പറഞ്ഞപോലെ വിറകുവെട്ടുകാരൻ ഇയാളോടും പറഞ്ഞു മുറ്റത്തെ ആ വിറകൊന്നു കീറിക്കാണിക്കാൻ. എല്ലാ അമ്മായിയപ്പന്റെയും ആഗ്രഹമാണ് തന്നെക്കാൾ മിടുക്കനായിരിക്കണം മരുമകൻ എന്ന് .
യുവാവ് മുറ്റത്തേക്കിറങ്ങി മഴു എടുത്തു തറയിൽ ആഞ്ഞൊന്നു കുത്തി. മഴുവിന്റെ ഇരുമ്പുഭാഗവും തടിഭാഗവും തമ്മിൽ നന്നായി ടൈറ്റ് ആയിട്ടുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു അവൻ. അത് ടൈറ്റ് ആണെന്ന് മനസിലാക്കിയപ്പോൾ അവൻ ആ മഴു പൊക്കി എടുത്തു തള്ളവിരലിലെ നഖം കൊണ്ട് അതിന്റെ മൂർച്ച പരിശോധിച്ചു.
മൂർച്ചയുണ്ടെന്നു മനസിലായപ്പോൾ അവൻ നടന്നു തടിയുടെ അടുത്തെത്തിയിട്ട് ആ തടിക്കിട്ട് ഒരു ചവിട്ട് കൊടുത്തു. തടി തറയിൽ ഉറച്ചുകിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് അത് ചെയ്തത് .
ഉറച്ചാണ് കിടക്കുന്നതെന്ന് മനസിലായപ്പോൾ അയാൾ മുകളിലേക്ക് നോക്കി. വല്ല വൃക്ഷത്തിന്റെ ശിഖരങ്ങളും മുകളിൽ ചാഞ്ഞു നിൽപ്പുണ്ടോ എന്നാണ് നോക്കിയത്. മഴുവെടുത്തു ഉയർത്തുമ്പോൾ വല്ല മരത്തിന്റെ കമ്പിലും തട്ടി മഴുവിന്റെ ഇരുമ്പുഭാഗം വേർപെട്ട് തലയിൽ വന്നു വീഴുമോ എന്നാണ് അവൻ നോക്കിയത്. അങ്ങനെ ഒരു തടസവുമില്ല എന്ന് മനസിലായി .
അതുകഴിഞ്ഞു അയാൾ വന്നു തടിയിൽ സൂക്ഷിച്ചു നോക്കി. അപ്പോൾ തടിക്ക് വലത്തോട്ട് ഒരു ശാഖ ഉള്ളതായി കണ്ടു. അയാൾ നേരെ ഇടതുവശത്തേക്ക് വന്നു. അവിടെ നിന്നിട്ട് വലത്തെ ശാഖയ്ക്ക് ഒരൊറ്റ വെട്ടു കൊടുത്തു ആ ഭാഗം മുറിച്ചു മാറ്റി. വലതു വശത്തു നിന്ന് വെട്ടിയാൽ കമ്പ് തെറിച്ചു ദേഹത്ത് കൊള്ളുമെന്നു മനസിലാക്കിയിട്ടാണ് അവൻ ഇടത്തേക്ക് മാറിയത്.
അപ്പോൾ വീട്ടിൽ നിന്നൊരു ശബ്ദം കേട്ടു : ” എന്റെ മകൾ നിനക്കുള്ളതാകുന്നു. ”
ഈ കഥയിൽ ഒരു ഗുണപാഠമുണ്ട് . നമ്മൾ ഒരു ലക്ഷ്യം മുന്നിൽ കണ്ടാൽ അവിടെ എത്തുന്നതിനുള്ള തടസങ്ങൾ എന്തൊക്കെ എന്ന് ആദ്യം കണ്ടുപിടിക്കണം. ആ തടസങ്ങൾ കണ്ടെത്തിയ ശേഷം അത് നീക്കം ചെയ്യുക എന്നതാകണം അടുത്ത ജോലി. അത് നിങ്ങൾ എപ്പോൾ നേടിയെടുക്കുന്നോ അപ്പോഴാണ് നിങ്ങൾ ജീവിതവിജയത്തിന്റെ രണ്ടാം ഘട്ടം കടക്കുന്നത്.
ഇനി ജീവിത വിജയത്തിന്റെ മൂന്നാം ഘട്ടം എന്താണ് ? അത് അറിയാൻ ഡോ. അലക്സാണ്ടർ ജേക്കബിന്റെ ഈ പ്രഭാഷണം കേൾക്കുക . വീഡിയോ കാണുക
Read more ”ജയിലിലെ ചപ്പാത്തി നിർമ്മാണത്തിന് എനിക്ക് വഴികാട്ടിയത് പരിശുദ്ധ പ്രവാചകനാണ് ”
Read more ”കരിമരുന്നരച്ചമ്മിക്കുഴ പോലെ കറുകറുത്തൊരു കുഞ്ഞാഞ്ഞ ”
Read more ഒരു മഴയും തോരാതിരുന്നിട്ടില്ല.
Read more വണ്ടിയുടെ മുൻപിൽ കുതിരകൾ ഇല്ലായിരുന്നു.
Read more തൊടുപുഴ ഗവ. ആയുർവേദ ആശുപത്രിയിലെ ഡോ.സതീഷ് വാര്യരും അമ്മ ഗീതയും പകർന്നു തന്നത്
Read more “നീ അലറി വിളിച്ചപ്പോൾ അവര് വന്നില്ലേൽ കാണായിരുന്നു.