Home Kerala സ്വപ്നക്ക് സ്വർണ്ണത്തളികയിൽ വച്ച് തൊഴിൽ നൽകുമ്പോൾ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബക്കറ്റിൽ വച്ചെങ്കിലും തൊഴിൽ കൊടുക്കണ്ടേ?

സ്വപ്നക്ക് സ്വർണ്ണത്തളികയിൽ വച്ച് തൊഴിൽ നൽകുമ്പോൾ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബക്കറ്റിൽ വച്ചെങ്കിലും തൊഴിൽ കൊടുക്കണ്ടേ?

1265
0
സ്വപ്നക്ക് സ്വർണ്ണത്തളികയിൽ വച്ച് തൊഴിൽ നൽകുമ്പോൾ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബക്കറ്റിൽ വച്ചെങ്കിലും തൊഴിൽ കൊടുക്കണ്ടേ ?

വിദേശയാത്രയിൽ സ്വന്തം ഭാര്യയെ കൂടെ കൊണ്ടു പോകാൻ ഭാര്യക്ക് കൂടി യാത്രാബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട എളിയവനാണ് ഇപ്പോൾ പി എസ്‌ സി യിയുടെ തലപ്പത്ത് ഇരിക്കുന്ന ചെയർമാൻ. സോഷ്യൽ മീഡിയയിൽ പി എസ് സി യെ വിമർശിച്ചു എന്ന് പറഞ്ഞു ചില യുവാക്കളെ മൂന്നുവർഷത്തേക്ക് പി എസ് സി പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് ഉത്തരവിറക്കിയതും ഈ മഹാൻ തന്നെ. പിന്നീട് ജനരോഷത്തെത്തുടർന്നു ആ ഉത്തരവ് പിൻവലിക്കേണ്ടി വന്നു എന്നത് വേറെ കാര്യം .

പി എസ് സി പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ പേര് വന്നിട്ടും നിയമനം കിട്ടാതെ കാത്തിരിക്കുന്നതിന്റെ വിഷമത്തിൽ ചിലർ തങ്ങളുടെ മനോദുഃഖം മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചു എന്നതായിരുന്നത്രേ ഈ യുവാക്കൾ ചെയ്ത മാരകപാപം. അവർക്ക് മൂന്നുവർഷത്തേക്ക് പി എസ് സി യുടെ വിവിധ തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും വിലക്കേർപ്പെടുത്തുകയായിരുന്നു ”ആദർശധീര”നായ ഈ പി എസ് സി ചെയർമാൻ ചെയ്തത്. റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴും പിൻവാതിൽ നിയമനവും ബന്ധു നിയമനവും ഇവിടെ തകൃതിയായി നടക്കുന്നതു കണ്ടപ്പോൾ മനം നൊന്താണ് കഴിഞ്ഞ ആഗസ്റ്റിൽ ആ യുവാക്കൾ പ്രതികരിച്ചത് .

Also Read കമിഴ്ന്നു വീണാൽ കാൽ പണവുമായി പൊങ്ങുന്ന ഇന്നത്തെ ഭരണാധികാരികൾ കണ്ടു പഠിക്കണം ഈ മനുഷ്യനെ

ചെയർമാന്റെ വീട്ടിൽ ഒരു തൊഴിൽ കൊടുക്കാനല്ല യുവാക്കൾ ആവശ്യപ്പെട്ടത് . സർക്കാരിന്റെ സ്ഥാപനങ്ങളിൽ അർഹതയില്ലാത്ത ആളുകളെ തിരുകിക്കേറ്റികൊണ്ടിരിക്കുന്നത് കണ്ട് സഹികെട്ടിട്ടാണ് അവർ പരസ്യമായി അന്ന് പ്രതികരിച്ചത് . സ്വപ്ന സുരേഷിന് സ്വർണ്ണത്തളികയിൽ വച്ച് തൊഴിൽ നൽകുമ്പോൾ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബക്കറ്റിൽ വച്ചെങ്കിലും തൊഴിൽ കൊടുക്കണ്ടേ ? അനധികൃത നിയമനങ്ങളേയും പി എസ് സി യുടെ നെറികേടുകളെയും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു ഉദ്യോഗാർത്ഥികൾ വായ്‌മൂടികെട്ടി ഇരിക്കണമെന്നാണോ പി എസ് സി പറയുന്നത് ?

പാർട്ടിക്കാരെ തിരുകിക്കേറ്റാനായി പി എസ് സി യെ നോക്കുകുത്തിയാക്കി നിറുത്താൻ പി എസ് സി ചെയർമാൻ ഒരിക്കലും അനുവദിക്കരുത് . പി എസ് സി ഒരു സ്വതന്ത്ര സ്ഥാപനമാണെന്നു മനസിലാക്കുക .

Read Also ”ബുദ്ധിമുട്ടില്ലെങ്കിൽ കുറച്ച് ഭാരക്കുറവുളള പെട്ടികൾ ചുമക്കുന്ന ജോലി അവനെ ഏൽപ്പിക്കണം ”

പി എസ് സി റാങ്ക് ലിസ്റ്റിൽ വന്ന അനു എന്ന ചെറുപ്പക്കാരൻ ജോലി പ്രതീക്ഷിച്ചിരിക്കെയാണ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്നുള്ള മനോവിഷമം മൂലം കഴിഞ്ഞ ആഗസ്റ്റിൽ കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്തത് . ഇതേപോലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്ത അനേകായിരങ്ങളുണ്ട് ഇവിടെ. ഇതിനിടയിലാണ് പാർട്ടിക്കർക്കും മന്ത്രിമാർക്കും വേണ്ടപ്പെട്ടവരുടെ നിയമനങ്ങളും, രാഷ്ട്രീയ നിയമനങ്ങളും ഇവിടെ നടത്തുന്നത്. പ്രതികരിച്ചാൽ, പ്രതിഷേധം അറിയിച്ചാൽ, ഉള്ളത് തുറന്ന് പറഞ്ഞാൽ അവനൊക്കെ കരുണയില്ലാത്തവൻ. സഹിക്കെട്ട പ്രജകൾ തിരിച്ചടിക്കുന്ന ഒരു നാൾ വരും! അപ്പോൾ പിടിച്ചുനിൽക്കാനാവില്ല ഒരു ഏകാധിപതിക്കും .

യുവാക്കളോട് ഒരഭ്യർത്ഥന. രാഷ്ട്രീയവൽക്കരിക്കപ്പെട്ട പി എസ് സിയിൽ നിങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെങ്കിൽ നിങ്ങൾ കോടതിയെ സമീപിക്കുക . അതിനു പണം ഇല്ലെങ്കിൽ ജീവിക്കാൻ മറ്റ് മാർഗ്ഗങ്ങൾ തേടുക. നിങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതുകൊണ്ടൊന്നും പി എസ് സിക്കോ സർക്കാരിനോ ഒരു കുലുക്കവും ഉണ്ടാവാൻ പോകുന്നില്ല എന്ന് മനസിലാക്കുക . ഓരോ ജീവനും വിലപ്പെട്ടതാണ് . അത് നഷ്ടപ്പെട്ടാൽ പോകുന്നത് നിങ്ങളുടെ കുടുംബത്തിന് മാത്രം .

Also Read ”പത്താം ക്ലാസ് പാസാകാത്ത സ്വപ്നക്ക് രണ്ട് ലക്ഷം ശമ്പളം നൽകി നിയമിക്കുമ്പോൾ പിഎസ്‌സി പരീക്ഷ പാസായവരെ ഡിബാർ ചെയ്യുന്നു”

Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ

Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here