ഇന്ത്യയിൽ കോവിഡ് കൂടി എന്ന തരത്തിലുള്ള പ്രചാരണങ്ങൾ എനിക്ക് മനസ്സിലാകുന്നില്ല. സ്റ്റാറ്റിസ്റ്റിക്‌സ് വെച്ച് അത് വിശദീകരിക്കാം . ടോട്ടൽ കേസിൽ ഇന്ത്യ ഒന്നാമതായാൽ നന്നായി എന്നാണു മനസ്സിലാക്കേണ്ടേത്. മരണ നിരക്കല്ല . ജനസംഖ്യ എടുത്തുനോക്കുക. അപ്പോൾ മനസ്സിലാവും ഇന്ത്യയിൽ രോഗികൾ എത്രയോ കുറവാണെന്ന് . ടെസ്റ്റ് കൂട്ടണമെന്നോ വേണ്ടാ എന്നോ പറയാൻ ഞാൻ ആളല്ല. വൈദ്യശാസ്ത്രം അറിയാവുന്നവർ പറയട്ടെ. ഇനി കണക്കിലേക്കു വരാം.
അമേരിക്കയിലെ ജനസംഖ്യ ആകെ 32.82 കോടി ആണ്. ഇന്നുച്ചവരെയുള്ള കണക്കു പ്രകാരം അവിടെ മൂന്നു ലക്ഷത്തിനടുത്തു ആകെ കേസും മരിച്ചവർ ഒന്നര ലക്ഷത്തിനടുത്തുമാണ് . രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ജനസംഖ്യ 20.95 കോടിയും മരിച്ചവർ എൺപതിനായിരം കടന്നും. ടെസ്റ്റുകൾ വെച്ചാണ് ഇന്ത്യ മൂന്നാം സ്ഥാനത്താണ് എന്ന് പറയുന്നത്. ഇന്ത്യയിലെ ജനസംഖ്യ 135 . 26 കോടിയാണ്. ഇവിടെ ആകെ കേസ് 1,156,189.മരിച്ചവർ, 28,099 .
കോവിഡ് മരണനിരക്ക് എടുത്താൽ ഇന്ത്യ വളരെ ഭേദമാണ് . എന്നിട്ടു ഇന്ത്യ മൂന്നാം സ്ഥാനത്തു എന്ന് പറയുമ്പോൾ ചിരിയാണ് വരുന്നത്. വൻകിട രാജ്യങ്ങളുടെ ജനസംഖ്യ നോക്കുക. എന്നിട്ടു മനസ്സിലാക്കുക.
എന്നാൽ ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തേക്കാളോ തൊട്ടടുത്തൊ ജനസംഖ്യയുള്ള ചില രാജ്യങ്ങളിലെ മരണ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ് .കേരളത്തിലെ ജനസംഖ്യ 3 .48 കോടിയാണ് . സ്പെയിനിലോ 4 .69 കോടി . എന്നാൽ സ്പെയിനിൽ മരിച്ചവർ ആകട്ടെ 28422 വും . ഇറ്റലിയിൽ 6.04 കോടിയാണ് ജനസംഖ്യ . മരിച്ചത് 35,058. ഇനി ഇംഗ്ലണ്ട് നോക്കു .അവിടെ ആകെ 6.6 കോടി ജനങ്ങൾ ആണുള്ളത്. മരിച്ചത് 45,312. റഷ്യയിൽ 14.45 കോടി ജനങ്ങൾ. മരിച്ചത് 12,580.
മരണനിരക്ക് എടുത്താൽ ഇന്ത്യ വളരെ ഭേദമാണ് . ഇന്ത്യയിലെ ഏതൊരു സംസ്ഥാനവും ഭേദമാണ് , മഹാരാഷ്ട്ര പോലും . എന്നിട്ടു ഇന്ത്യ മൂന്നാം സ്ഥാനത്തു എന്ന് പറയുമ്പോൾ ചിരിയാണ് വരുന്നത്. വൻകിട രാജ്യങ്ങളുടെ ജനസംഖ്യ നോക്കുക. എന്നിട്ടു മനസ്സിലാക്കുക.
ചൈനയിലെ ജനസംഖ്യ നമ്മുടേതിലും കാര്യമായ വ്യത്യാസമില്ല. 139 . 27 കോടി . പക്ഷെ അവിടെ അസുഖം എത്ര പേർക്ക് വന്നുവെന്നോ എത്ര പേര് മരിച്ചുവെന്നോ കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടു അവിടെ കുറവ് എന്ന് പറയാൻ ആവില്ല.


ഇവിടെ ടെസ്റ്റുകൾ കൂടും തോറും ടോട്ടൽ കേസും കൂടും. അതിനിത്ര പരിഭ്രമിക്കാനില്ല. വേണ്ട ടെസ്റ്റുകൾ നടത്താനും ശുശ്രൂഷക്കും ഇപ്പോൾ സൗകര്യം ഉണ്ട്. മാധ്യമങ്ങൾ , പ്രത്യേകിച്ച് ചാനലുകൾ കാണിക്കുന്ന വിവരക്കേട് ഓർക്കുമ്പോൾ ഒരു പഴയ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ചിലപ്പോൾ വിഷമം തോന്നും. അതുകൊണ്ടു എഴുതിയതാണ്. ടെസ്റ്റുകൾ എത്ര വേണമെന്നും ആരെയൊക്കെ ആസ്പത്രിയിൽ കിടത്തണമെന്നും ഒക്കെ അതാതു സർക്കാരുകൾ ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തോടെ നടപ്പാക്കും.
എനിക്കെന്തായാലും ഇതിനെക്കുറിച്ച് ഭയമൊന്നുമില്ല. ആരുമായും നേരിട്ട് ബന്ധപ്പെടുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ ഷമീർ പറഞ്ഞ പോലെ കുറച്ചു കൂടി കഴിയുമ്പോൾ ചികിൽസാ രീതി തന്നെ മാറാം. പെട്ടെന്നു ഭേദമാകാം . വൈറസിന്റെ ശക്തി കുറഞ്ഞുവെന്നും വരാം . അതുകൊണ്ടു കുറച്ചുനാൾ കൂടി അകലം പാലിക്കുക, ശുചിത്വം പാലിക്കുക… നമ്മൾ വളരെ വളരെ ഭേദമാണ് .
എഴുതിയത് : രാജേന്ദ്രൻ പുതിയേടത്ത്, മാതൃഭൂമി മുൻ അസിസ്റ്റന്റ് എഡിറ്റർ (ഫേസ്ബുക്ക് പോസ്റ്റ് )