ആന്റണി പള്ളത്ത്: കൃഷിയില്‍ മികവ് തെളിയിച്ച ആലക്കോട്ടെ പത്രം ഏജന്റിനെ തേടി എത്തിയത് ഈ വർഷത്തെ മികച്ച ജൈവ കർഷകനുള്ള സർക്കാർ പുരസ്‌കാരം.


തൊടുപുഴ : പള്ളത്ത് ആന്റണിയെ അറിയാത്തവർ ആലക്കോടും പരിസരത്തും ആരും ഉണ്ടാവില്ല. പത്ര ഏജന്റ് എന്ന നിലയിൽ മാത്രമല്ല ആന്റണി അറിയപ്പെടുന്നത് . മികച്ച ജൈവ കർഷകൻ കൂടിയാണ് അദ്ദേഹം. ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച ജൈവകർഷകനുള്ള പുരസ്കാരം ആന്റണിയെ തേടിയാണ് എത്തിയത് . ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും.
അതിരാവിലെ ആലക്കോട് മേഖലയിലെ പത്രവിതരണം പൂർത്തിയാക്കി നേരെ കൃഷിയിടത്തിലേക്ക് ഇറങ്ങും ആന്റണി. പിന്നെ സന്ധ്യ മയങ്ങുവോളം മണ്ണിൽ തന്നെ. പച്ചക്കറികൾ, ഔഷധ ചെടികൾ, തേനീച്ച , ആട്, മീൻ , അലങ്കാര പക്ഷി , കപ്പ, വാഴ, ഇഞ്ചി, മഞ്ഞൾ, തെങ്ങ്, റബർ, കമുക്, ജാതി തുടങ്ങി ഈ 65 കാരൻ കൃഷി ചെയ്യാത്തതായി ഒന്നുമില്ല.
സ്വന്തമായുള്ള മൂന്ന് ഏക്കറിലും പാട്ടത്തിനെടുത്ത ആറ് ഏക്കർ സ്ഥലത്തുമാണ് ആന്റണി കൃഷി ചെയ്യുന്നത്. രാസവളങ്ങളൊന്നുമിടാതെ ജൈവരീതിയിലാണ് കൃഷി . പയർ, വെണ്ടയ്ക്ക, പാവൽ, ചതുരപയർ, നിത്യവഴുതന, അമര, വെള്ളരി തുടങ്ങിയവയും ചെന്നീർ കിഴങ്ങ്, കറ്റാർവാഴ, ചിറ്റരത്ത തുടങ്ങിയ ഔഷധ കൃഷിയും ആന്റണിക്കുണ്ട്. ഇത് ആയുർവേദ മരുന്ന് നിർമാണ കമ്പനിയായ നാഗാർജുനയാണ് വർഷങ്ങളായി വാങ്ങുന്നത്. മുപ്പതോളം ചെറുതേൻ- വൻതേൻ പെട്ടികളുണ്ട്.
Also Read പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ? ഗർഭിണികൾ അറിഞ്ഞിരിക്കേണ്ടത് ഇതെല്ലാം..
18 മലബാറി ഇനത്തിലുള്ള ആടുകളുണ്ട്. രണ്ട് കുളങ്ങളിലായി ഗൗര, തിലോപ്പിയ എന്നീ മീനുകളെയും വളർത്തുന്നു. 150 കമുകിലായി കുരുമുളക് കൊടിയും 60 വീതം തെങ്ങും ജാതിയുമുണ്ട്. 300 റബർ മരങ്ങൾ വെട്ടി പാല് എടുക്കുന്നതു ആന്റണി തന്നെയാണ്. വിവിധ ഓർക്കിഡുകളും ലൗബേർഡ്സും വളർത്തുന്നു.
”മുപ്പത് വര്‍ഷം മുന്‍പാണ് ഞാന്‍ കൃഷി തുടങ്ങിയത് . സഹോദരങ്ങളൊക്കെ മറ്റ് ജോലികള്‍ക്കായി പലയിടങ്ങളിലേക്ക് ചേക്കേറിയിപ്പോള്‍ അപ്പനും അമ്മയും എന്റെ സംരക്ഷണയിലായി. അങ്ങനെ തറവാട്ടിൽ നിന്ന് ഞാൻ കൃഷിയിൽ ശ്രദ്ധകേന്ദ്രീകരിച്ചു . എനിക്ക് വീതം കിട്ടിയ സ്ഥലത്തും സഹോദരങ്ങളുടെ പുരയിടത്തിലും ഞാനായിരുന്നു കൃഷി നോക്കി നടത്തിയത്. ആദ്യനാളുകളിൽ റബ്ബറും തെങ്ങും മാത്രം. . പിന്നീട് സമ്മിശ്ര കൃഷിയിലേക്ക് തിരിഞ്ഞു.” ആന്റണിപറഞ്ഞു.
”പതിറ്റാണ്ടുകളായി ഞാന്‍ ആലക്കോട് പ്രദേശത്തെ പത്ര ഏജന്റുകൂടിയയാണ് . കാര്‍ഷിക മാഗസിനുകള്‍ സ്ഥിരമായി വായിക്കും. അതിലൂടെ ലഭിക്കുന്ന അറിവുകള്‍ സ്വന്തം കൃഷിയിടത്തില്‍ പ്രയോഗിച്ചു. കൃഷി പൂര്‍ണ്ണമായും ജൈവമാതൃകയിലേക്ക് മാറ്റി . പുളിച്ച കഞ്ഞിവെള്ളവും കരിയിലയും നല്‍കി കൃഷിയിടത്തില്‍ സൂക്ഷ്മാണുക്കള്‍ വളരാന്‍ തക്കവിധം പാകപ്പെടുത്തി. കരിയിലകള്‍ വീണ് വനത്തില്‍ മരങ്ങള്‍ ഇടതൂര്‍ന്ന് വളരുന്നതിന്റെ സാഹചര്യം തന്നെയാണ് കൃഷി ഭൂമിയിലും വേണ്ടതെന്നു ഞാൻ മനസിലാക്കി. രോഗ, കീടങ്ങള്‍ക്കെതിരേ ജൈവികനിയന്ത്രണ മാർഗം സ്വീകരിച്ചു.
Also Read അറിയപ്പെടാത്ത കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന വിത്തുകൾ വാങ്ങി നടരുതെന്നു കേന്ദ്ര കൃഷി വകുപ്പ്
വണ്ട്, ചാഴി, വേരുപുഴുക്കള്‍, ചിതല്‍, പച്ചത്തുള്ളന്‍, ഇലപ്പേന്‍, മുഞ്ഞ, തണ്ടുതുരപ്പന്‍ തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കാന്‍ ഞാൻ ബിവേറിയ മിശ്രിതം ഉപയോഗിക്കുന്നു. പല രൂപത്തിലും പേരിലും ബിവേറിയ മിശ്രിതങ്ങള്‍ ലഭിക്കും. പൊടിരൂപത്തിലുള്ളവ 20 ഗ്രാമോ ലായനി രൂപത്തിലുള്ളവ അഞ്ച് മില്ലിലീറ്ററോ ഒരു ലീറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്തിളക്കുക. ഈ ലായനിയിലേക്ക് ആവണക്കെണ്ണ / നിലക്കടല എണ്ണ അഞ്ച് മില്ലിയും പൊടിച്ച ശര്‍ക്കര 10 ഗ്രാമും ചേര്‍ത്ത് നന്നായി ഇളക്കി രാവിലെയോ വൈകിട്ടോ തളിക്കാം. രാസകീടനാശിനികള്‍ ഉപയോഗിക്കുന്നതോടെ പിന്തിരിയുന്ന തേനീച്ചകളുടെ വളര്‍ച്ചയ്ക്ക് ഒരു പരിധി വരെ ബിവേറിയ മിത്ര കുമിള്‍ കീടനാശിനി ഫലപ്രദമാണ്.” ആന്റണി പറയുന്നു
“സ്ഥലം നോക്കി കൃഷി ചെയ്യണം. വട്ടമരം കൂടുതലായി വളരുന്നിടങ്ങളില്‍ പൊട്ട്യാസ്യം കൂടുതലായി ഉണ്ടാകും. അതു പോലെ കമ്യൂണിസ്റ്റു പച്ച എന്ന അറിയപ്പെടുന്ന കള വളരുന്ന ഇടങ്ങളില്‍ കാല്‍സ്യവും മഗ്നീഷ്യവും കൂടുതലായി ഉണ്ടാവും. ഇവ കൂടുതല്‍ വളരുന്ന പ്രദേശങ്ങളില്‍ പൊട്ടാസ്യവും കാല്‍സ്യവുമൊക്കെ കൂടുതലായി വേണ്ട വിളകള്‍ നന്നായി വളരും. അതുപോലെ പാണലെന്ന് അറിയപ്പെടുന്ന ചെടി പച്ചക്കറികള്‍ക്ക് നല്ല വളമാണ്.
ശീമക്കൊന്ന നട്ടുപിടിപ്പിക്കുന്നത് അന്തരീക്ഷത്തില്‍ നിന്നും നൈട്രജന്‍ വലിച്ചെടുക്കുന്നതിന് സഹായകമാകും. മിത്രാണുക്കള്‍ മണ്ണില്‍ വളരാന്‍ ഇവയുടെ ഇലകളൊക്കെ പൊഴിഞ്ഞു വീണ് മണ്ണില്‍ വളമാകുന്നത് സഹായിക്കും. ” ആന്‍റണി വിശദീകരിക്കുന്നു.
Also Read രുചിയേറും പൊപൗലു ചിപ്‌സ് ഉണ്ടാക്കാൻ നേന്ത്രനേക്കാൾ കേമൻ
”അപൂര്‍വ്വ ഇനങ്ങള്‍ ഉള്‍പ്പടെ 26 ഇനം വാഴകള്‍ എന്റെ തോട്ടത്തില്‍ ഉണ്ട് . നാടന്‍ ഇനങ്ങളായ നേന്ത്ര വാഴയ്ക്കും പാളയംകോടനും ഞാലിപ്പൂവനും ചുണ്ടില്ലാക്കണ്ണനും കണ്ണനും പൂജയ്‌ക്കെടുക്കുന്ന കദളിയ്ക്കും ഒപ്പം ഹില്‍ ബനാന,വിരൂപാക്ഷി,പൊപ്പാലു(അമേരിക്ക)റെഡ് ബനാന തുടങ്ങി വാഴകള്‍ ഇവിടെയുണ്ട്.
പുതുതായി കാണുന്ന ഏതുവാഴയിനവും തപ്പിപ്പിടിച്ചു കൊണ്ടുവന്നു നടും . അങ്ങനെ കൊണ്ടുവന്ന ഇനമാണ് ‘പൊപ്പൊലു’ എന്ന ഇന്‍ഡൊനീഷ്യന്‍ വാഴ. ഈ വാഴയിൽ നിന്ന് 30-45 കിലോഗ്രാം പഴങ്ങള്‍ കിട്ടുമെന്ന് ആന്റണി പറയുന്നു.
‘പൊപ്പൊലു’ വാഴക്കുല സാധാരണ നേന്ത്രനേക്കാൾ തൂക്കകൂടുതലുണ്ട് . തടിച്ചുരുണ്ട ആകൃതിയാണ് കായ്‌കള്‍ക്ക്. നേന്ത്രകായ്‌കളുടെ അത്രയും വലുപ്പമില്ല. പഴുത്താല്‍ ആകര്‍ഷണീയതയുമില്ല. ചിപ്‌സ് നിര്‍മാണത്തിന് സാധാരണ നേന്ത്രന്‍ ഇനങ്ങളെക്കാള്‍ മികച്ചതാണ് . കൂടുതല്‍ ചിപ്‌സ് ലഭിക്കും. കായ്‌കള്‍ നേര്‍ത്തതായതിനാല്‍ സോഫ്‌റ്റ് ആയ ചിപ്‌സ് ലഭിക്കും. മറ്റ് ഇനങ്ങള്‍ക്കുള്ള പോഷകമൂല്യവും ഔഷധഗുണങ്ങളും പൊപൗലു ഇനത്തിന്റെ പഴത്തിനുമുണ്ട്.
Also Read ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുളസിച്ചെടി ഏഴിക്കരയിൽ. വീഡിയോ കാണാം
വാഴത്തടയ്‌ക്ക് കട്ടി കൂടുതലായതിനാല്‍ സാധാരണഗതിയില്‍ ഊന്ന് കൊടുക്കേണ്ടിവരില്ല. സാധാരണ നേന്ത്രന്‍ ഇനങ്ങളില്‍ 5-6 പടലകള്‍ കാണുമ്പോള്‍ ഇതില്‍ 8-9 പടലകള്‍ കാണും. പടലകളില്‍ മൊത്തത്തില്‍ ശരാശരി 70-75 കായ്‌കള്‍ കാണും.
ആഗസ്‌റ്റ് ആദ്യം കൃഷിചെയ്‌ത് മെയ് ആദ്യ പകുതിയോടെ വിളവെടുക്കാം. പഴത്തിന്റെ തൊലിക്ക് നേന്ത്രപഴത്തിന്റെ തൊലിയേക്കാള്‍ കട്ടി കുറവാണ്. ഈ ഇനത്തിന്റെ രോഗപ്രതിരോധ ശേഷിയും കൂടുതലാണെന്നതാണ് ആന്റണി പറയുന്നത് .
”മഞ്ഞള്‍ പൊടിച്ചുണക്കി ആവശ്യക്കാര്‍ക്ക് നല്‍കും . ശുദ്ധമായ മഞ്ഞൾ വാങ്ങാൻ ആളുകൾ ധാരാളം വരും . മഞ്ഞളിന്റെ രോഗപ്രതിരോധശേഷിയെപ്പറ്റി വലിയ രീതിയില്‍ പ്രചാരം ലഭിച്ചതോടെ ആവശ്യക്കാര്‍ വര്‍ദ്ധിച്ചു. ഇഞ്ചി .ചാക്കിലാണ് കൃഷി ചെയ്യുന്നത്. ആവശ്യക്കാര്‍ വന്ന് ചാക്കോടെ വാങ്ങിക്കൊണ്ടു പോകും” ആന്‍റണി പറഞ്ഞു.
വഴുതന, മുളക് ഉള്‍പ്പടെ വിവിധ പച്ചക്കറിത്തൈകളും വില്‍ക്കുന്നുണ്ട് ആന്റണി .
നെല്ലി, ആര്യവേപ്പ്, കറ്റാര്‍വാഴ,ചെന്നീര്‍ കിഴങ്ങ് ,ചിറ്റരത്ത തുളസി തുടങ്ങി വിവിധ ഔഷധസസ്യങ്ങളും പള്ളത്തെ പറമ്പിലുണ്ട് . സമീപത്തുള്ള ആയുര്‍വ്വേദ ഫാക്ടറിക്ക് ഓഷധസസ്യങ്ങള്‍ വിൽക്കുന്നുണ്ട്.
Also Read നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ
മാവ്, പ്ലാവ്, ജാതി, നെല്ലി, റംബൂട്ടാന്‍, മാംഗോസ്റ്റിന്‍ ഉള്‍പ്പടെയുള്ള പഴവര്‍ഗ്ഗങ്ങളും ആന്‍റണിയുടെ തോട്ടത്തിലുണ്ട് .ഇവ ഉപയോഗിച്ചു വിവിധ തരത്തിലുള്ള മൂല്യ.വര്‍ദ്ധിത ഉല്‍പന്നങ്ങളും ആന്റണി തയ്യാറാക്കുന്നുണ്ട്.
കൃഷിയിൽ ആന്റണിയെ സഹായിക്കാൻ സണ്ണി, മറിയാമ്മ, അച്ചാമ്മ എന്നിങ്ങനെ മൂന്ന് പേരുണ്ട്. ഇതിൽ കോടിക്കുളം സ്വദേശിയായ സണ്ണി ജോസഫ് തുരുത്തേലിനാണ് ഈ വർഷത്തെ ഏറ്റവും മികച്ച കർഷക തൊഴിലാളിക്കുള്ള പുരസ്കാരമായ സംസ്ഥാന ശ്രമശക്തി അവാർഡ്.
സാലി ആന്റണിയാണ് ഭാര്യ. ജോസ് ആന്റണി, സന്ദീപ് ആന്റണി എന്നിവർ മക്കളാണ്. അവരുടെ ഭാര്യമാരും കൃഷിക്ക് പൂര്‍ണ പിന്തുണ നല്‍കി വരുന്നു.
Also Read മൃഗങ്ങളുടെ കരച്ചിലിൽ ഹൃദയം നോവുന്നവർക്ക് എന്തേ കർഷകന്റെ കരച്ചിലിൽ മനസ് നോവാത്തത് ?
“അതിരാവിലെയുള്ള പിന്നെ നടപ്പ്. അല്ലെങ്കില്‍ സൈക്കിള്‍ ചവിട്ടിയുള്ള യാത്ര. 20 വര്‍ഷമായി ഞാൻ സൈക്കിളില്‍ ആണ് യാത്ര. അതാണ് എന്റെ ആരോഗ്യരഹസ്യം. പിന്നെ എല്ലാ പത്രങ്ങളും മാഗസീനുകളും വായിക്കും . വായനയിലൂടെ ലഭിച്ച അറിവാണ് എന്നെ ജൈവകര്‍ഷകനാക്കിയത് . വില്‍ക്കാതെ പോയ കാര്‍ഷിക മാഗസിനുകളില്‍ നിന്നും വെട്ടിയെടുത്തു സൂക്ഷിച്ച അറിവുകള്‍ കൃഷി പാഠങ്ങളായി” ആന്‍റണി പറഞ്ഞു.
ആലക്കോട് ഇന്‍ഫന്‍റ് ജീസസ് സ്‌കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ച പള്ളത്ത് ചാക്കോസാറിന്റെ മകനെ തേടി മുൻപും പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട് .
( ആന്റണിയുടെ കൃഷി രീതിയെപ്പറ്റി അറിയേണ്ടവർക്കു വിളിക്കാം . ഫോൺ : 9961469134).
Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!
Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ
Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!
Also Read കൃഷിയന്ത്രങ്ങൾ വാങ്ങാൻ 80% സബ്സിഡി നിരക്കിൽ 10 ലക്ഷം വരെ ധനസഹായം