Home Kerala എഴുത്തച്ഛൻ പുരസ്‌കാരം നേരിട്ട് നൽകി . ചലച്ചിത്ര അവാർഡുകൾ മേശപ്പുറത്തു വച്ചു. മുഖ്യമന്ത്രിയുടെ അവാർഡ്...

എഴുത്തച്ഛൻ പുരസ്‌കാരം നേരിട്ട് നൽകി . ചലച്ചിത്ര അവാർഡുകൾ മേശപ്പുറത്തു വച്ചു. മുഖ്യമന്ത്രിയുടെ അവാർഡ് ദാനം വിവാദത്തിൽ.

1839
0
എഴുത്തച്ഛൻ പുരസ്‌കാരം നേരിട്ട് നൽകി . ചലച്ചിത്ര അവാർഡുകൾ മേശപ്പുറത്തു വച്ചു. മുഖ്യമന്ത്രിയുടെ അവാർഡ് ദാനം വിവാദത്തിൽ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേരിട്ട് കൊടുക്കാതെ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാർഡ് ജേതാക്കളെ മുഖ്യമന്ത്രി വിളിച്ചു വരുത്തി അപമാനിച്ചുവെന്ന് നിർമ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ജി സുരേഷ്കുമാർ. ഇതിലും നല്ലത് അവാർഡുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു . വേദിയിൽ മേശപ്പുറത്ത് വച്ച പുരസ്‌കാരങ്ങൾ ജേതാക്കൾ സ്വയം എടുത്തശേഷം മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാർക്കുമൊപ്പം നിന്ന് ഫോട്ടോയെടുക്കുകയായിരുന്നു.

”കോവിഡ് മാനദണ്ഡം പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു. അല്ലെങ്കിൽ മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു.” സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാൻ എത്തിയവരെ അപമാനിക്കേണ്ടായിരുന്നു എന്നും രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണ് ഇതെന്നും സുരേഷ്‌കുമാർ കുറ്റപ്പെടുത്തി. അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആർക്കുമില്ലാത്തതു കഷ്ടമാണെന്നും സുരേഷ് കുമാർ പരിഹസിച്ചു .

2018ലെ ദേശീയ ചലച്ചിത്ര അവാർഡുകളിൽ 10 എണ്ണം രാഷ്ട്രപതി രാംനാഥ് കോവിന്ദും ബാക്കിയുള്ളത് കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരിൽ ചടങ്ങു ബഹിഷ്‌കരിച്ചവരാണ് കേരളത്തിലെ ചലച്ചിത്രപ്രവർത്തകർ . അന്നു മുഖ്യ അവാർഡുകൾ എല്ലാം രാഷ്ട്രപതി വിതരണം ചെയ്തു. ഇവിടെ ജെ.സി.ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ മുഖ്യമന്ത്രി തയാറായില്ല. സ്റ്റാംപ് പ്രകാശനവും അവാർഡ് സ്മരണിക പ്രകാശനവും നേരിട്ടു നടത്തിയ മുഖ്യമന്ത്രിക്ക് ജെ.സി.ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ തോന്നാതിരുന്നതു കഷ്ടമാണെന്നും സുരേഷ്‌കുമാർ പറഞ്ഞു. താരങ്ങളെയെല്ലാം വിളിച്ചു വരുത്തിയ ശേഷം മേശപ്പുറത്തുവെച്ച പുരസ്‌ക്കാരം താരങ്ങൾ എടുക്കുകയായിരുന്നു . ജെ.സി. ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന് വേണ്ടി ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറാണ് എടുത്തത് .
അതേസമയം ഏതാനും ദിവസങ്ങൾക്കു മുൻപ് നടന്ന എഴുത്തച്ഛൻ പുരസ്‌കാരം സക്കറിയാക്ക് നേരിട്ട് നൽക്കുകയായിരുന്നു മുഖ്യമന്ത്രി.
അത് കൊടുക്കാമെങ്കിൽ ഇത് എന്തുകൊണ്ട് കൊടുത്തുകൂടാ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത് .

Also Read “എനിക്കീ ഇഡിയോം ഇടിയപ്പോം ഒന്നും അറിഞ്ഞൂടാ അച്ചായാ

Also Read 2638 ചതുരശ്രയടിയിൽ പതിനെട്ടര ലക്ഷം രൂപ മുടക്കി കവുങ്ങുകൊണ്ട് ഒരു വീട്!

Also Readവിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. കണ്ണ് തുറന്നു കാണുക;

Also Read മേലാളന്മാർക്ക് ചവിട്ടിനിൽക്കാൻ ഞങ്ങളിനിയും കുനിഞ്ഞു കൊടുക്കണോ എന്ന് ഒഐഒപി(OIOP)

Also Read പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ?

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here