Home Feature അക്ഷരവെളിച്ചം പകർന്നു തന്ന അധ്യാപകരെ ഹൃദയത്തില്‍ സൂക്ഷിക്കുക

അക്ഷരവെളിച്ചം പകർന്നു തന്ന അധ്യാപകരെ ഹൃദയത്തില്‍ സൂക്ഷിക്കുക

1231
0
ഒക്ടോബര്‍ 5 ലോക അധ്യാപക ദിനമാണ്.

റെയിൽവേ സ്റ്റേഷനു സമീപം റോഡിലൂടെ നടന്നു പോകുകയായിരുന്നു സുഹൃത്തുക്കളായ ആ ചെറുപ്പക്കാർ . അപ്പോഴാണ് റോഡരുകിൽ ഭിക്ഷ യാചിക്കുന്ന ആ വൃദ്ധയെ കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ എവിടെയോ കണ്ടുപരിചയം ഉള്ളതുപോലൊരു തോന്നൽ. ആളെ പക്ഷേ, പിടികിട്ടുന്നില്ല .

ഓർമ്മകളുടെ ചെപ്പിനകത്ത് ചികഞ്ഞ് ഒടുവിൽ ആ രൂപം പുറത്തെടുത്തു. തങ്ങൾ രണ്ടുപേരെയും കൊച്ചുന്നാളിൽ പഠിപ്പിച്ച ടീച്ചർ !

Read Also ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”

അടുത്തു ചെന്ന് അവർ ടീച്ചറോട് അവർ സംസാരിച്ചു. വിശേഷങ്ങൾ ചോദിച്ചു. പണ്ടത്തെ ടീച്ചറാണെന്നു മനസിലായെങ്കിലും തങ്ങൾ അവരുടെ സ്റ്റുഡന്റ്‌സ് ആയിരുന്നെന്ന കാര്യം ആദ്യം വെളിപ്പെടുത്തിയില്ല. വൃദ്ധ പറഞ്ഞു :
.
”ഭർത്താവ് മരിച്ചുപോയി. മക്കൾ ഉപേക്ഷിച്ചു . ഇപ്പോൾ ജീവിതം മുൻപോട്ടുകൊണ്ടു പോകാൻ മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടുകയാണ്. ” അതു പറയുമ്പോൾ ആ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞിരുന്നു .

”ഓർമ്മയുണ്ടോ ടീച്ചറിന് ഞങ്ങളെ ?” കൂട്ടുകാരിൽ ഒരാൾ ചോദിച്ചു .

സൂക്ഷിച്ചു നോക്കിയിട്ട് ഇല്ല എന്ന അർത്ഥത്തിൽ അവർ തലയാട്ടി.

” ടീച്ചർ ഞങ്ങളെ പഠിപ്പിച്ചതാണ്. ”

Read Also ഇങ്ങനെയായിരിക്കേണ്ടതാണ് എല്ലാ പ്രിൻസിപ്പൽമാരും.

സ്‌കൂളിന്റെ പേരും ക്ലാസും വർഷവും പറഞ്ഞപ്പോൾ ടീച്ചറിന് വിശ്വസിക്കാനായില്ല. ഇത്രയും കാലം കഴിഞ്ഞിട്ടും തന്നെ മറന്നില്ലല്ലോ ഈ ശിഷ്യർ എന്നോർത്തു! അവരുടെ കൈകൾ കൂട്ടിപ്പിടിച്ചു നെഞ്ചോട് ചേർത്തു. ഒരുപാടു കാലമായി കാണാതിരുന്ന സ്വന്തം മക്കളെ കണ്ടപോലുള്ള സന്തോഷമായിരുന്നു ടീച്ചറിന്. പഴയ ശിഷ്യരെ കണ്ടുമുട്ടിയപ്പോഴുള്ള സന്തോഷാധിക്യത്തിൽ ടീച്ചറിന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണീർ ആ ”കുട്ടികളുടെ ” കൈത്തണ്ടയിൽ വീണു. ചെറുപ്പക്കാരുടെയും കണ്ണുകൾ നിറഞ്ഞു. ടീച്ചറെ ചേർത്ത് പിടിച്ചു ആ യുവാക്കൾ കരഞ്ഞു പോയി.

പിന്നെ വൈകിയില്ല . ടീച്ചറിനെ അവർ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. നല്ല വസ്ത്രങ്ങൾ വാങ്ങിക്കൊടുത്തു. സ്വാദിഷ്ടമായ ഭക്ഷണം നൽകി. ടീച്ചർ പഠിപ്പിച്ച, അവർക്ക് അറിയാവുന്ന കൂട്ടുകാരെയെല്ലാം ഫോണിൽ വിളിച്ചു വിവരം അറിയിച്ചു.

Read Also മിന്നും മിന്നാ മിന്നി മിന്നി മിന്നി പൊന്നും മുത്തായി

ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച ആ അധ്യാപികയ്ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ഗുരുദക്ഷിണ അവർ നൽകി. എല്ലാവരും ചേർന്ന് അവർക്ക് നല്ലൊരു തുക നൽകി. എന്താവശ്യം വന്നാലും വിളിക്കണമെന്ന് പറഞ്ഞു ഫോൺ നമ്പർ കൊടുത്തു. പടിയിറങ്ങുമ്പോൾ തന്നെ ഉപേക്ഷിച്ചുപോയ മക്കളെ ഒരു നിമിഷം ടീച്ചർ ഓർത്തുപോയിക്കാണും. മക്കളെക്കാൾ എത്രയോ സ്നേഹമുള്ളവാരാണ് ഈ ശിഷ്യർ എന്ന് ചിന്തിച്ചുകാണും.

ഇത് മലപ്പുറത്തു നടന്ന സംഭവം ആണെന്ന് സൂചിപ്പിച്ചു ഏതാനും ആഴ്ചകൾക്കു മുൻപ് ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരനുഭവം
.
അമ്മയെ മക്കൾ ഉപേക്ഷിച്ചു പോയിട്ടും അറിവ് പകർന്നു തന്ന ഗുരുനാഥയെ ശിഷ്യർ കൈവിട്ടില്ല. അതാണ് ഉത്തമ ഗുശിഷ്യബന്ധം! നന്നായി പഠിപ്പിച്ച, മക്കളെപ്പോലെ സ്നേഹിച്ച നല്ല അധ്യാപകരെ ശിഷ്യർ ഒരിക്കലും മറക്കില്ല . പ്രത്യേകിച്ചു കൊച്ചുന്നാളിൽ പഠിപ്പിച്ച ടീച്ചർമാരെ. മാതൃസ്നേഹവും പുത്രവാത്സല്യവും നിറഞ്ഞവരാകണം അധ്യാപകർ. അങ്ങനെയുള്ള അദ്ധ്യാപകരെ ശിഷ്യർ ഒരിക്കലും മറക്കില്ല.

Read Also രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു. 

എനിക്ക് ജന്മം നൽകിയതിന് എന്റെ പിതാവിനോടും എനിക്ക് ജീവിതം നൽകിയതിനു എന്റെ ഗുരുവിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു എന്നാണ് അലക്സാണ്ടർ ചക്രവർത്തി പറഞ്ഞത് .

മറക്കാനാവാത്ത അറിവുകൾ പകർന്നു തന്ന ഗുരുക്കന്മാരെ ഹൃദയത്തില്‍ സൂക്ഷിക്കാനും അറിവിന്റെ പാതയില്‍ വെളിച്ചവുമായി മുൻപേ നടന്ന എല്ലാ അധ്യാപകരെയും ഇടയ്ക്കിടെ ഓർക്കുവാനും നമുക്ക് കഴിയണം ! പഴയ അധ്യാപകരെ ജീവിത വഴിയില്‍ കണ്ടുമുട്ടുമ്പോള്‍ അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക, സഹായിക്കുക. അതാണ് നമുക്ക് നല്‍കാവുന്ന ഏറ്റവും നല്ല ഗുരുദക്ഷിണ.

സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമാണ്. ഒക്ടോബര്‍ 5 ലോക അധ്യാപക ദിനവും. സമൂഹത്തിന് അധ്യാപകര്‍ പകർന്നു നൽകുന്ന വിലപ്പെട്ട സേവനങ്ങളെക്കുറിച്ചു ജനങ്ങൾക്ക് ഓർക്കാനുള്ള രണ്ടു ദിനങ്ങൾ.

Read Also സഹിക്കെട്ട പ്രജകൾ തിരിച്ചടിക്കുന്ന ഒരു നാൾ വരും

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here