Home Health അമ്മയെന്താ എന്നെ മനസ്സിലാക്കാത്തതെന്ന് ചോദിക്കുമ്പോൾ നീയെന്താ എന്നെ മനസ്സിലാക്കാത്തതെന്ന് ഞാൻ തിരിച്ചു അവളോട് ചോദിക്കുമായിരുന്നു.

അമ്മയെന്താ എന്നെ മനസ്സിലാക്കാത്തതെന്ന് ചോദിക്കുമ്പോൾ നീയെന്താ എന്നെ മനസ്സിലാക്കാത്തതെന്ന് ഞാൻ തിരിച്ചു അവളോട് ചോദിക്കുമായിരുന്നു.

2501
0
ഭാര്യയുടെ സ്വഭാവത്തിൽ പെട്ടെന്ന് മാറ്റം കണ്ടാൽ ഭർത്താവ് മനസ്സിലാക്കണം എന്തുകൊണ്ട് എന്ന്

“അമ്മയെന്താ എന്നെ മനസ്സിലാക്കാത്തത്” എന്ന് ചോദിക്കുമ്പോൾ “നീ എന്താ എന്നെ മനസ്സിലാക്കാത്തത്” എന്ന് പതിമൂന്നോ പതിന്നാലോ വയസ്സുള്ള കുട്ടിയോട് ഞാൻ തിരിച്ചു ചോദിക്കുമായിരുന്നു. ഹോർമോണിന്റെ വ്യത്യസ്തമായ പ്രവർത്തനം എന്നിലുമുണ്ടായ നാളുകളായിരുന്നു അത്. അന്നത്തെ വിശേഷങ്ങൾ പങ്കുവക്കാനായി ഓഫീസിൽ നിന്നും വരുന്നതും കാത്തിരിക്കുന്ന കുഞ്ഞ് എന്നോട് സംസാരിക്കാൻ ഞാൻ അനുവദിച്ചില്ല. “ഒരു കാര്യം പറഞ്ഞോട്ടെ അമ്മേ”? എന്ന് ഭയത്തോടെ അനുവാദം ചോദിക്കുന്ന കുട്ടിയുടെ മുഖം ഇന്നും എന്നെ വേദനിപ്പിക്കുന്നു.

ആർത്തവ വിരാമത്തിനു മുന്നോടിയായി സ്ത്രീകളിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റത്തെപ്പറ്റി കൊൽക്കൊത്തയിൽ ഉദ്യോഗസ്ഥയായ മലയാളി, ജോളി ജോൺ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു അനുഭവം ശ്രദ്ധേയമായി. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

പെൺമക്കളിൽ ഹോർമോണിന്റെ പരിവർത്തനം നടക്കുന്ന അവസരത്തിലായിരിക്കും പല അമ്മമാരിലും ഹോർമോൺ വ്യത്യസ്തമായി പ്രവർത്തനം ആരംഭിക്കുന്നത്. രണ്ടും രണ്ടു കാരണങ്ങളാലാണെന്നു മാത്രം. പക്ഷേ രണ്ടുപേരിലും ഉണ്ടാകുന്ന അസ്വസ്ഥതകൾ ഏകദേശം ഒരുപോലെയാണ്.

Read Also പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

പെൺകുട്ടികളിൽ മിക്കവാറും എല്ലാവരിലും ഈ പരിവർത്തന കാലത്ത് അവരുടെ സ്വഭാവ രീതി ഒരുപോലെയാകും. ടീനേജുകാർ മിക്കവരും ഒരേ തരത്തിൽ പെരുമാറും. പെട്ടെന്ന് കോപം വരുക, കരയുക, തർക്കുത്തരം പറയുക, മാതാപിതാക്കൾ വിവരമില്ലാത്തവരാണെന്നു കരുതുക, എന്ത് പറഞ്ഞാലും അനുസരിക്കാതിരിക്കുക, കൂട്ടുകാർ അവർക്ക് ഏറ്റവും പ്രിയപ്പെട്ടവരാകുക ഇങ്ങനെ സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനും പലപ്പോഴും മാതാപിതാക്കൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല. പ്രത്യേകിച്ച് അമ്മമാർക്ക്. മകൾക്ക് എന്തുപറ്റിയെന്നോർത്തു വ്യാകുലപ്പെടുകയും എങ്ങനെ അവരെ കൈകാര്യം ചെയ്യണമെന്നറിയാതെ പാടുപെടുകയും ചെയ്യുന്ന അമ്മമാരാണ് അധികവും.

ഒരമ്മ ഒരിക്കൽ എന്നോട് പറഞ്ഞു: “രണ്ടു പൊട്ടിക്കണമെന്നു തോന്നും. പക്ഷേ അവളെന്നെ തിരിച്ചടിക്കുമെന്നുള്ളത് തീർച്ചയാണ്”. ഇത്തരം വ്യത്യസ്തമായ പെരുമാറ്റം കുഞ്ഞുങ്ങൾ മനപ്പൂർവം ഉണ്ടാക്കുന്നതല്ല, അവരിലുള്ള ഹോർമോണിന്റെ പ്രവർത്തനമാണ് അവരെക്കൊണ്ടു ഇങ്ങനൊക്കെ ചെയ്യിക്കുന്നതെന്ന് മനസ്സിലാക്കി അവരോടൊപ്പം ആയിരുന്നാൽ അമ്മമാരുടെയും ടെൻഷൻ കുറഞ്ഞു കിട്ടും. വർഷങ്ങൾ പലതു പിന്നിട്ടെങ്കിലും ടീനേജർ ആയിരുന്നപ്പോൾ പലപ്പോഴും അവളുടെ മാനസ്സിക അവസ്ഥ മനസ്സിലാക്കി പെരുമാറുകയോ അവളെയൊന്നു മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്നും മോൾ പറഞ്ഞപ്പോൾ വേദന തോന്നി.

Read Also എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ

“അമ്മയെന്താ എന്നെ മനസ്സിലാക്കാത്തത്” എന്ന് ചോദിക്കുമ്പോൾ “നീ എന്താ എന്നെ മനസ്സിലാക്കാത്തത്” എന്ന് പതിമൂന്നോ പതിന്നാലോ വയസ്സുള്ള കുട്ടിയോട് ഞാൻ തിരിച്ചു ചോദിക്കുമായിരുന്നു. ഹോർമോണിന്റെ വ്യത്യസ്തമായ പ്രവർത്തനം എന്നിലുമുണ്ടായ നാളുകളായിരുന്നു അത്. അന്നത്തെ വിശേഷങ്ങൾ പങ്കുവക്കാനായി ഓഫീസിൽ നിന്നും വരുന്നതും കാത്തിരിക്കുന്ന കുഞ്ഞ് എന്നോട് സംസാരിക്കാൻ ഞാൻ അനുവദിച്ചില്ല. “ഒരു കാര്യം പറഞ്ഞോട്ടെ അമ്മേ?” എന്ന് ഭയത്തോടെ അനുവാദം ചോദിക്കുന്ന കുട്ടിയുടെ മുഖം ഇന്നും എന്നെ വേദനിപ്പിക്കുന്നു. മിക്ക സമയങ്ങളിലും അവൾക്കു പറയാനുള്ളത് കേൾക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. അതിനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല.

ഒരിക്കൽ എന്റെ കുഞ്ഞിന്റെ ഒരു നോട്ട് ബുക്ക്‌ മുഴുവൻ കീറിയെറിഞ്ഞു. എന്ത് ചെയ്യുന്നുവെന്ന ബോധമില്ലാത്ത നാളുകൾ. പിന്നീട് മുറിയിൽ കയറി കതകടച്ചു പൊട്ടിക്കരയും. പച്ചക്കറി അരിയുമ്പോൾ വിരലും കൂടി മുറിക്കാൻ പലവട്ടം തോന്നിയിട്ടുണ്ട്. പെട്ടെന്ന് തിരിച്ചറിവുണ്ടായിട്ടു കത്തിയിട്ടിട്ടു മാറിക്കളയും. ബാബുവും മോളും ഞാൻ കാണാത്ത വിധം കത്തി ഒളിപ്പിച്ചു വച്ചു. Frustration തീർക്കാനായി മുടി പിടിച്ചു വലിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയും ചെയ്യുമായിരുന്നു.

Read Also രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

എനിക്കന്നുണ്ടായ മറ്റൊരു പ്രശ്നം പെട്ടെന്ന് ഓർമ്മ നഷ്ടപ്പെടുന്നതായിരുന്നു. ഓഫീസിൽ ഫൈലിലോ കമ്പ്യൂട്ടറിലോ ഡോക്യുമെന്റ് തിരയുമ്പോൾ എന്താണ് തിരയുന്നതെന്നു പെട്ടെന്ന് മറന്നുപോകും. ബോസ്സിനോട് ഒന്നിൽ കൂടുതൽ വട്ടം ചോദിക്കും. പല തവണ അദ്ദേഹത്തിന്റെ മുമ്പിൽ പോയി നിന്നു കരഞ്ഞിട്ടുണ്ട്.

റോഡ് കുറുകെ കടക്കുമ്പോൾ പെട്ടെന്ന് ബ്ലാക്ക് ഔട്ട്‌ ആകും. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ അറിയാൻ കഴിയാഞ്ഞ കുറേ നാളുകൾ. ആ നാളുകളിൽ മോളെ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചില്ല എന്ന വേദന ഇന്നുമുണ്ട്. അത് മനഃപ്പൂർവ്വമല്ലായിരുന്നു. അവൾക്കത് ഇന്ന്‌ നന്നായി മനസ്സിലാകുന്നെങ്കിലും അന്ന് രണ്ടുപേരും കടന്നുപോയ അവസ്ഥ പങ്കുവച്ചപ്പോൾ എന്റെ ഹൃദയം വല്ലാതെ നൊന്തു. (എനിക്കുണ്ടായത് പോലെ കഠിനമായ അവസ്ഥ pre-menopause ലൂടെ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും ഉണ്ടാകില്ല. ഡോക്ടറുടെ അഭിപ്രായത്തിൽ ആയിരത്തിൽ ഒരാളിലും താഴെ).

Read Also അക്ഷരവെളിച്ചം പകർന്നു തന്ന അധ്യാപകരെ ഹൃദയത്തില്‍ സൂക്ഷിക്കുക

ടീനേജുകാരെ മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് കഴിയണം. ഭാര്യയുടെ, പ്രത്യേകിച്ചു, ശാന്തരായവരുടെ, സ്വഭാവത്തിൽ വ്യത്യാസം കണ്ടാൽ അവരെ ഭർത്താവ് മനസ്സിലാക്കണം. മക്കളും അവർക്കൊരു സപ്പോർട്ട് ആയിരിക്കണം. സ്ത്രീകൾക്ക് ആ സമയത്ത് അതൊരു വലിയ ആശ്വാസമാണ്. “

ആർത്തവ വിരാമം: ശാരീരിക മാനസിക മാറ്റങ്ങൾ മനസ്സിലാക്കണം.

മധ്യവയസ്സോടെ സ്‌ത്രീകളിൽ ആർത്തവം നിൽക്കുന്നു. അതോടെ ചില ഹോർമോണിന്റെ പ്രവർത്തനങ്ങളിലും അളവിലും മാറ്റം ഉണ്ടാകും. ഹോർമോൺ വ്യതിയാനം മൂലമുള്ള മാനസിക ശാരീരിക പ്രശ്നങ്ങൾ വ്യത്യസ്‌തമാണ് പലരിലും. ലൈംഗിക താല്പര്യങ്ങളിൽ പോലും മാറ്റം വരാറുണ്ട്. ചിലരിൽ മാറ്റങ്ങൾ ഒന്നും പ്രകടമായി കണ്ടെന്നും വരില്ല.

ഹോട്ട്‌ ഫ്‌ളഷസ്‌ (Hot Flushes) എന്ന ചൂടും വിയർക്കലുമാണ്‌ ഒരു പ്രശ്‌നം. കൂടാതെ വിഷാദം, പെട്ടെന്നുള്ള ചൂടാവൽ , തലവേദന, ദേഷ്യം, സങ്കടം, ലൈംഗിക താൽപ്പര്യക്കുറവ്‌, വേദന, തളർച്ച, മൂത്രാശയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയും സ്‌ത്രീ ഹോർമോണുകൾ കുറയുന്നതിന്റെ ഫലമായി ഉണ്ടാകാം. മാനസികോല്ലാസം പകരുന്ന പ്രവർത്തനങ്ങൾ, ശരിയായ ഭക്ഷണശീലങ്ങൾ, ലഘു വ്യായാമങ്ങൾ ഇവയിലൂടെ ഈ പ്രശ്നങ്ങളെ തരണം ചെയ്യാനാകും. അസ്വസ്‌ഥതകൾ താൽക്കാലികമാണെന്നും ശരീരം ക്രമേണ ഹോർമോൺ മാറ്റങ്ങളോട് പൊരുത്തപ്പെടുന്നും മനസിലാക്കിവേണം ‌ ഈ ഘട്ടത്തെ നേരിടാൻ.

Read Also മാധ്യമങ്ങളുടെ പോസ്റ്റ്‌മോർട്ടത്തിൽ നഷ്ടമായത് ഡോ.അനൂപിന്റെ ജീവൻ

പൊതുവെ ശാന്തശീലയായ, മധ്യവയസ്കയായ ഭാര്യയുടെ സ്വഭാവത്തിൽ പെട്ടെന്ന് മാറ്റം കണ്ടാൽ ഭർത്താവ് മനസ്സിലാക്കണം എന്തുകൊണ്ട് അങ്ങനെ വന്നു എന്ന് .

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here