ഒരിക്കൽ എന്നെ കാണാൻ വന്ന ഒരു മധ്യവയസ്‌ക പറഞ്ഞു : ”ഡോക്ടറെ, മാസമുറ വരുമ്പോൾ അടിവയറ്റിൽ വല്ലാത്ത വേദന. ബ്ളീഡിങ്ങും കൂടുതലാണ് .”
എത്ര നാളായി തുടങ്ങിയിട്ടെന്ന് ചോദിച്ചപ്പോൾ കുറെ നാളായെന്നും അതു കൂടിക്കൂടി വരികയാണെന്നും മറുപടി പറഞ്ഞു. കുറെ നാളായിട്ടുള്ള പ്രശ്നത്തിന് ഇപ്പോൾ എന്നെ കാണാൻ വരാനുള്ള കാരണം എന്തെന്നായിരുന്നു എന്റെ അടുത്ത ചോദ്യം. അവർ പറഞ്ഞു:
Also Read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം
” എന്റെ പ്രായത്തിലുള്ള മറ്റു കൂട്ടുകാരുടെയൊക്കെ യൂട്രസ് എടുത്തുകളഞ്ഞു. എന്റെ യൂട്രസ് മാത്രമേ ആ കൂട്ടത്തിൽ ഇപ്പോൾ ബാക്കിയുള്ളൂ. വേറാർക്കും ഇല്ലാത്ത ഒരു സാധനം എന്റെ വയറ്റിൽ ഇരിക്കുന്നതുകൊണ്ട് എനിക്ക് ഒരു ടെൻഷൻ. അതുകൊണ്ട് വന്നതാ. ഒന്ന് പരിശോധിച്ചു എന്തെങ്കിലും കുഴപ്പമുണ്ടോന്ന് നോക്കണം. ”
ഞാൻ വയറിൽ തൊട്ടുനോക്കിയപ്പോൾ വലിയ പ്രശ്നം ഉള്ളതായി തോന്നിയില്ല. എന്നിരുന്നാലും ഉറപ്പുവരുത്താനായി ഒന്ന് സ്കാൻ ചെയ്തു നോക്കാമെന്നു പറഞ്ഞു .
Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ
അൾട്രാ സൗണ്ട് സ്കാൻ കഴിഞ്ഞു റിസൾട്ടുമായി അവർ വന്നു. റിപ്പോർട്ട് നോക്കിയപ്പോൾ അതിൽ ചെറിയ ഒരു ഫൈബ്രോയ്‌ഡ് ഉണ്ട് എന്ന് മനസിലായി. അതുപറഞ്ഞപ്പോൾ അവർ ആശങ്കയോടെ ചോദിച്ചു:
”എനിക്കും ഫൈബ്രോയിഡ് ഉണ്ടോ ?”
എന്തേ അങ്ങനെ ചോദിച്ചതെന്നു ആരാഞ്ഞപ്പോൾ അവരുടെ മറുപടി ഇങ്ങനെ : ”ഡോക്ടറെ എന്റെ കൂടെയുള്ളവരുടെയെല്ലാം യൂട്രസ് എടുത്തുകളഞ്ഞത് ഫൈബ്രോയ്ഡ് കാരണമാ.”
തുടർന്ന് അവർ ചോദിച്ചു : ”എന്താ ഡോക്ടറെ ഈ ഫൈബ്രോയ്ഡ് വരാനുള്ള കാരണം ?”
ഞാൻ അതിന്റെ കാരണം പറഞ്ഞു : ”ഈസ്ട്രജൻ ഹോർമോണിന്റെ സ്വാധീനത്തിൽ ഗർഭപാത്രത്തിൽ വളർന്നു വരുന്ന ഒരു ദശ ആണ് ഫൈബ്രോയ്ഡ്. ”
Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ: ഡോ. ഫിന്റോ ഫ്രാൻസിസ്
അത് കാലാന്തരത്തിൽ കാൻസറാകുമോ എന്നായി അവരുടെ സംശയം. അങ്ങനെ സംഭവിക്കുന്നത് വളരെ അപൂർവമാണെന്ന് പറഞ്ഞു ഞാൻ അവരെ സമാധാനിപ്പിച്ചു.
പണ്ടുകാലത്ത് ഈ ഫൈബ്രോയ്ഡ് പ്രശ്നം സ്ത്രീകളെ അലട്ടിയിരുന്നില്ലല്ലോ? ഇപ്പോൾ എന്താണ് അതുകൂടാൻ കാരണം ? ഫൈബ്രോയ്ഡ് അലിഞ്ഞുപോകാൻ ഗുളികകൾ ഉണ്ടോ? വലിയ ഫൈബ്രോയിഡുകൾ നീക്കം ചെയ്യാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം എന്താണ് ? ഫൈബ്രോയ്ഡ് വരാതിരിക്കാൻ എന്തുചെയ്യണം ?
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.ഫിന്റോ ഫ്രാൻസിസ് പറയുന്ന ഈ കാര്യങ്ങൾ എല്ലാ സ്ത്രീകളും ഒന്ന് കേൾക്കുക . വീഡിയോ കാണുക .
Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.
Also Read രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു.














































