Home Blog Page 7

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 42

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 42

“ടോണിയും ഭാര്യയും തമ്മില്‍ എന്നും വഴക്കായിരുന്നു. ആ സ്ത്രീ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്ത് ഏതോ ചെറുപ്പക്കാരനുമായിട്ട് കമ്പനിയായി. ടോണി ഹോസ്പിറ്റലിൽ പോയി കഴിഞ്ഞാൽ അവര് ഒറ്റക്കല്ലേ വീട്ടിൽ. വേറെ പണിയൊന്നുമില്ലല്ലോ . അവിടെ എന്താ നടക്കുന്നതെന്ന് ടോണിക്ക് അറിയില്ലായിരുന്നു. ഇടയ്ക്കു അവന് എന്തോ സംശയം തോന്നി . എപ്പം വിളിച്ചാലും വൈഫിന്റെ ഫോൺ എൻഗേജ്‌ഡ്‌ . ഒരു ദിവസം അപ്രതീക്ഷിതമായി ഇടസമയത്തു ടോണി വീട്ടിലേക്കു കേറി ചെന്നു. രണ്ടിനേം ബെഡ്‌റൂമിൽ നിന്ന് കയ്യോടെ പൊക്കി. പിന്നെ ടോണി അവിടെ നിന്നില്ല. അയാളുടെ സാധനങ്ങളെല്ലാം എടുത്തു അവിടെ നിന്നു ലോഡ്ജിലേക്ക് താമസം മാറ്റി. പിന്നെ ഒറ്റയ്ക്കായിരുന്നു താമസം. വൈഫ് അവളുടെ കാമുകന്‍റെ കൂടെ പോയി. വൈകാതെ ഡിവോഴ്സും നടന്നു. രണ്ടുകൂട്ടർക്കും സമ്മതം ആയിരുന്നതുകൊണ്ടു ഡിവോഴ്‌സിന് ബുദ്ധിമുട്ടുണ്ടായില്ല .” ശരത് പറഞ്ഞു നിറുത്തി.
“ടോണിയുടെ കുട്ടികള്‍?” ജാസ്മിൻ ആകാംക്ഷയോടെ നോക്കി .
“അവനു കുട്ടികളില്ല. ഒരിക്കല്‍ വൈഫ് പ്രഗ്നന്‍റ് ആയതായിരുന്നു. ടോണി അറിയാതെ അവളത് അബോര്‍ഷന്‍ നടത്തി. കുട്ടി ഉണ്ടായാല്‍ അവളുടെ സ്വൈരവിഹാരത്തിന് അതു വിലങ്ങു തടിയാകുമോന്ന് അവള്‍ ഭയന്നു .”
“ടോണിയുടെ പേരിലുണ്ടായിരുന്ന വീട്?”
“അതു വിറ്റു. ബാങ്കില്‍ ഒരുപാട് കടമുണ്ടായിരുന്നു. അതു വീട്ടി. ബാക്കി കാശ് ഭാര്യയുടെ പേരില്‍ ബാങ്കിലിട്ടിട്ട് വാടക വീട്ടിലായിരുന്നു അവര് താമസം. ആ സമയത്താ കാമുകനോടൊപ്പം അവളെ കണ്ടത്. വൈഫ് പോയപ്പം ആ കാശും എടുത്തോണ്ടു പോയി. എല്ലാ കാര്യങ്ങളും അവൻ എന്നോടു തുറന്നുപറയുമായിരുന്നു. ഞങ്ങള് തമ്മിൽ അത്ര അടുപ്പത്തിലായിരുന്നു ”
ജാസ്മിൻ കാതുകൂർപ്പിച്ചു കേട്ടിരിക്കയായിരുന്നു എല്ലാം .
ഒരു ദീര്‍ഘശ്വാസം വിട്ടിട്ട് ശരത് തുടര്‍ന്നു:
“അമ്മയെയും പെങ്ങളെയുംകുറിച്ച് പറഞ്ഞ് അവന്‍ എപ്പഴും കരയ്വായിരുന്നു. പെങ്ങളുടെ കല്യാണം നടത്തിക്കൊടുക്കാന്‍ പറ്റിയില്ല എന്നു പറഞ്ഞ് രാത്രി എണീറ്റിരുന്നു കരയുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. അവൻ ഒരു പാവമാ . ആ പെണ്ണുകാരണം വഴിതെറ്റിപ്പോയതാ . “
“നിങ്ങളു തമ്മില്‍ എന്നാ അവസാനം കണ്ടത്?”
“ആറുമാസം മുമ്പ് ഞാന്‍ വേറൊരാശുപത്രിയിലേക്കു മാറി. പിന്നെ കണ്ടില്ല. ആക്സിഡന്‍റ് ഉണ്ടായീന്ന് പത്രത്തില്‍ കണ്ടപ്പഴാ അത് എന്‍റെ സുഹൃത്താണല്ലോന്നു മനസ്സിലായത്.”
“താങ്ക്സ് . ഇത്രയും കാര്യങ്ങള്‍ അറിയിച്ചതിന് വളരെ നന്ദി.”
”ടോണിയുടെ ആരാ ?” ശരത് ചോദിച്ചു.
” കസിനാണ് ” ജാസ്മിൻ മറുപടി നൽകി.
”ടോണിയെ നാട്ടിലേക്കു കൊണ്ടുപോകുന്നുണ്ടോ ?”
”കൊണ്ടുപോകാൻ പറ്റുന്ന ഒരു കണ്ടീഷനിലല്ല ആളിപ്പം ”
”ഞാനൊന്നു കണ്ടിട്ടു വരട്ടെ ?”
”ഉം ” ജാസ്മിൻ തലകുലുക്കി
ശരത് ഐ സി യു ലക്ഷ്യമാക്കി നടന്നു.
ജയപ്രകാശിനോട് ടോണിയുടെ കാര്യങ്ങള്‍ നോക്കിക്കൊള്ളണമെന്നു പറഞ്ഞിട്ട് ജാസ്മിനും ആഗ്നസും ഫ്ളൈറ്റില്‍ നാട്ടിലേക്കു മടങ്ങി.
മടക്കയാത്രയിൽ ജാസ്മിൻ ആഗ്നസിനോട് പറഞ്ഞു :
” ആന്റി , അനുവിനോട് ഇപ്പോൾ ഈ സംഭവമൊന്നും പറയണ്ടാട്ടോ . അവൾ ഹണിമൂൺ ആഘോഷിക്കുകയല്ലേ . അവളുടെ സന്തോഷത്തിനു നമ്മൾ തടയിടാൻ പാടില്ല. ടോണി വേഗം സുഖം പ്രാപിക്കാൻ നമുക്ക് പ്രാർത്ഥിക്കാം .”
”അവൻ മരിച്ചുപോകുമോ മോളെ? ”
”ഇല്ല ആന്റീ . ദൈവം ടോണിയെ കൈവിടില്ല. ചെയ്തുപോയ തെറ്റുകൾക്ക് ടോണിക്ക് പശ്ചാത്താപം തോന്നി എന്ന് ഡോ. ശരത് പറഞ്ഞു . പശ്ചാത്തപിക്കുന്നവരുടെ പാപങ്ങൾ ദൈവം പൊറുക്കും . ആന്റി സമാധാന മായിട്ടിരിക്ക് ”
അടുത്ത ദിവസം വെളുപ്പിന് ജാസ്മിന് ഒരു ഫോണ്‍കോള്‍. ഡോക്ടര്‍ ജയപ്രകാശാണ് വിളിച്ചത്. ടോണിക്കു ബോധം വീണ്ടുകിട്ടിയത്രേ. ഇനി ഭയപ്പെടാനില്ലെന്ന്. ജാസ്മിന് സന്തോഷമായി.
“എന്നാലും ജയപ്രകാശ് അവിടുണ്ടാകണം. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചോണം. മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റണമെങ്കില്‍ അതുമാകാം.”
“വേണ്ട മാഡം. ഇതു നല്ല ഹോസ്പിറ്റലാ. ഞാന്‍ നോക്കിക്കോളാം എല്ലാം.”
“ഓക്കെ.”
ജാസ്മിന്‍ ഒരു ആശ്വാസനിശ്വാസമുതിര്‍ത്തു.


ആശുപത്രിയില്‍നിന്നു വീട്ടിലേക്കു മടങ്ങുമ്പോള്‍ ടോണി പുതിയൊരു മനുഷ്യനായി മാറിയിരുന്നു. പഴയ ആരോഗ്യവും പ്രസരിപ്പുമൊക്കെ തിരിച്ചുകിട്ടിയിരിക്കുന്നു.
അമ്മയെയും പെങ്ങളെയും തിരിച്ചുകിട്ടിയതിന്റെ സന്തോഷം ആ മുഖത്തു പ്രകടമായിരുന്നു. ടോണി ഓര്‍ത്തു. ഒരുപാട് വേദനിപ്പിച്ചതാണ് താന്‍ അവരെ. ആതിരയുടെ വാക്കുകേട്ട് പെറ്റമ്മയെയും കൂടപ്പിറപ്പിനെയും പിണക്കി അകറ്റി. എന്നിട്ട് എന്ത് കിട്ടി ? കുറെ കണ്ണീരുമാത്രം.

ജാസ്മിന്‍ ഒരു രക്ഷകയായി വന്ന് തന്‍റെ ജീവന്‍ രക്ഷിച്ചതില്‍ അദ്ഭുതം തോന്നുന്നു. പണ്ട് തന്‍റെ വീട്ടില്‍നിന്ന് ഇറക്കി വിട്ടതാണ് താന്‍ അവളെ. മനസ്സില്‍നിന്ന് എന്നന്നേക്കുമായി പിഴുതെറിഞ്ഞതാണ് ആ രൂപം. എന്നിട്ടും അപകടസന്ധിയില്‍ ഒരു മാലാഖയെപ്പോലെ വന്നു അവൾ തന്നെ സഹായിച്ചല്ലോ. തനിക്കുവേണ്ടി ഒരുപാട് പണം മുടക്കിയല്ലോ! ആ മനസ്സ് ഇത്രയും വിശാലമാണെന്ന് സ്വപ്നത്തില്‍പോലും കരുതിയില്ല. അവളുടെ സ്നേഹവും പരിചരണവും ജീവിതാന്ത്യം വരെ അനുഭവിക്കാന്‍ കിട്ടിയ അവസരം താന്‍ തട്ടിക്കളഞ്ഞല്ലോ ദൈവമേ .

ജയിംസ് ഭാഗ്യവാനാണ്. മനസ്സില്‍ സ്നേഹം മാത്രമുള്ള ഒരു പെണ്ണിനെ അയാള്‍ക്കു ഭാര്യയായി കിട്ടിയല്ലോ.
ആതിരയെന്ന പണച്ചാക്കിനെ വിവാഹം കഴിച്ചപ്പോള്‍ ഒരിക്കലും ദുഃഖിക്കേണ്ടിവരില്ലെന്നു താന്‍ കരുതി. അവളുടെ വാക്കുകേട്ട് അമ്മയെയും അനിയത്തിയെയും കൈയൊഴിഞ്ഞു. ഈ പാപം പൊറുക്കുമോ ദൈവം?
“മോനെന്താ ആലോചിക്കുന്നത്?”
ആഗ്നസിന്‍റെ ചോദ്യം കേട്ടാണ് ടോണി ചിന്തയില്‍ നിന്നുണര്‍ന്നത്. താന്‍ കാറിനകത്താണെന്നും വണ്ടി ഓടിക്കൊണ്ടിരിക്കുകയാണെന്നും അപ്പോഴാണ് ഓര്‍മ്മ വന്നത്.
“ഒന്നുമില്ലമ്മേ.”
ടോണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതു കണ്ടപ്പോള്‍ ആഗ്നസ് പറഞ്ഞു:
“പഴയതൊന്നും ഓര്‍ത്തു മനസ്സു വിഷമിപ്പിക്കണ്ടാട്ടോ. അതൊക്കെ ഒരു ദുസ്സ്വപ്നമായിട്ടു കരുതിയാല്‍ മതി.എല്ലാം കലങ്ങി തെളിഞ്ഞില്ലേ ? ”
“എളുപ്പം മറക്കാന്‍ പറ്റുന്നതാണോ അമ്മേ ഞാന്‍ ചെയ്ത ക്രൂരതകള്‍. മനസ്സില്‍ അതൊരു തീക്കനലായിട്ടു കിടക്ക്വാ ഇപ്പഴും.”
“ചേട്ടായിയോടു ഞങ്ങള്‍ക്കാര്‍ക്കും പിണക്കവും ദേഷ്യവുമൊന്നുമില്ലല്ലോ. പിന്നെന്തിനാ ഇനി വിഷമിക്കുന്നേ?” അനുവാണ് മറുപടി പറഞ്ഞത്.
“എന്‍റമ്മയും പെങ്ങളും അനുഭവിച്ച ദുരിതങ്ങളോര്‍ക്കുമ്പം…”
“ആ ദുരിതങ്ങള്‍ക്കൊക്കെ ഇപ്പം അറുതിയായില്ലേ? ഞാനും അമ്മയും സന്തോഷത്തോടെ ജീവിക്കുന്നതു കാണാന്‍ പറ്റിയില്ലേ?”
“ഒക്കെ ആ കൊച്ചിന്‍റെ നല്ല മനസ്സുകൊണ്ടാ.”
ആഗ്നസ് ജാസ്മിനെപ്പറ്റിയാണ് പറഞ്ഞത്.
“പഴയ ഒരു അയല്‍പക്കബന്ധം മാത്രേ ഉള്ളൂവെങ്കിലും നമ്മളെ കൈ അയച്ചു സഹായിച്ചു മോനേ ആ കൊച്ച്. നമ്മുടെ തറവാട് തിരിച്ചു വാങ്ങിത്തന്നു. അനുവിന്‍റെ കല്യാണം നടത്തിക്കൊടുത്തു. ഇപ്പം നിന്‍റെ ആശുപത്രച്ചെലവും വഹിച്ചു.”
“ചേട്ടായി ജീവിച്ചിരിക്കുന്നതു തന്നെ ചേച്ചീടെ കാരുണ്യംകൊണ്ടാ.”
”ടോണി ഒന്നും മിണ്ടിയില്ല. കുറ്റബോധം അയാളുടെ മനസിനെ കുത്തി കുത്തി നോവിച്ചുകൊണ്ടിരുന്നു. അലീനയെ ആശുപത്രിയിലാക്കാൻ തന്‍റെ മുമ്പില്‍വന്ന് അവള്‍ കേണപേക്ഷിച്ചപ്പോള്‍ നിഷ്കരുണം തള്ളിയതാണ് താന്‍ അവളെ. അലീന മരിച്ചത് താന്‍ കാരണമാണ്. സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ അവള്‍ മരിക്കില്ലായിരുന്നു. അവസാനമായി അവളുടെ മൃതദേഹം ഒന്ന് കാണാൻ പോലും താൻ പോയില്ലല്ലോ . ആ കഥകളൊക്കെ തന്‍റെ മുഖത്തു നോക്കി അവൾ വിളിച്ചു പറഞ്ഞാല്‍? താങ്ങാനാവുമോ തനിക്കത്?
ആത്മവേദന സഹിക്കാനാവുന്നില്ല. ഹൃദയം പൊള്ളുകയാണ്. കണ്ണടച്ച്, സീറ്റിലേക്കു ചാരി ഇരുന്നു ടോണി വിതുമ്പി.
കാർ പ്രധാന റോഡിൽ നിന്ന് പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു . ജാസ്മിന്റെ റെഡിമെയ്‌ഡ്‌ വസ്ത്ര നിർമ്മാണ സ്ഥാപനത്തിന്റെ മുൻപിൽ എത്തിയപ്പോൾ വണ്ടി നിറുത്താനാവശ്യപ്പെട്ടു അനു .
”ഇവിടെയാ ചേട്ടായി ഞാൻ വർക്ക്‌ ചെയ്യുന്നേ . ഞാനിവിടെ ഇറങ്ങുവാ . ചേട്ടായി വരുന്നോ എന്റെ ഓഫിസ് കാണാൻ ?”
”പിന്നൊരിക്കലാവട്ടെ ”
അനു കാറിൽ നിന്നിറങ്ങി ഗേറ്റ് കടന്നു നടന്നു പോകുന്നതു ടോണി നോക്കി ഇരുന്നു.
കാർ മുൻപോട്ട് നീങ്ങിയപ്പോൾ ടോണി ചുറ്റും കണ്ണോടിച്ചു.
പഴയ ചിത്തിരപുരം ഒരുപാട് മാറിയിരിക്കുന്നു. പുതിയ വീടുകൾ, സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ… പതിനഞ്ചു വർഷത്തെ ഇടവേളയിൽ ഈ ഗ്രാമം കൂടുതൽ സുന്ദരിയായിരിക്കുന്നു..
കുറെ ദൂരം ഓടിയിട്ട് കാർ വീട്ടുവളപ്പിലേക്ക് തിരിഞ്ഞു.
ടോണി ഓർത്തു .
പിറന്ന മണ്ണിലേക്ക് തിരിച്ചെത്തിയിരിക്കുന്നു താൻ . നീണ്ട ഇടവേളക്കു ശേഷം .
മുറ്റത്തു വന്നു വണ്ടി നിന്നതും ആഗ്നസ് ആദ്യം ഇറങ്ങി . പിറകെ ടോണിയും.
വീട്ടിലേക്കു നോക്കി കുറെ നേരം കണ്ണിമയ്ക്കാതെ നിന്നു ടോണി .
പഴയ വീട് ഒരുപാട് മാറിയിരിക്കുന്നു. മുറ്റത്തു പൂന്തോട്ടം . ചുറ്റും കോമ്പൗണ്ട് വാൾ . നോക്കി നിന്നപ്പോൾ കണ്ണ് നിറഞ്ഞു.
പണ്ട് ആതിരയുടെ നിര്‍ബന്ധത്തിനു വഴങ്ങി താന്‍ വിറ്റു തുലച്ച വീടാണ്. ഈ വീട്ടിലേക്കു കയറാന്‍ തനിക്കര്‍ഹതയുണ്ടോ?
വീട് വിറ്റപ്പോൾ അമ്മ എന്തുമാത്രം കരഞ്ഞു. ആ കണ്ണീർ കണ്ടു മനസ്സലിവ് തോന്നിയിട്ടാകും ദൈവം അമ്മക്ക് ഈ വീട് തിരികെ കൊടുത്തത് .
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം41

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 41

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 41

ഡോക്ടര്‍ ജയപ്രകാശിന്റെ ഫോൺ കോളായിരുന്നു അത്. ജാസ്മിന്‍റെ ഉടമസ്ഥതയിലുള്ള ഹോസ്പിറ്റലിലെ ഡോക്ടറാണ് ജയപ്രകാശ്.

ഒരു വാഹനാപകടത്തിൽപ്പെട്ട് പരിക്കുകളോടെ ഡോക്ടര്‍ ടോണിയെ ബംഗളൂരുവിലെ ഒരു ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരിക്കുന്നുവെന്നാണ് ഡോക്ടർ ജയപ്രകാശ് വിളിച്ചറിയിച്ചത്! ആള്‍ ഇപ്പോൾ അബോധാവസ്ഥയിലാണ്. സ്ഥിതി ഗുരുതരമാണത്രേ ! .

ജാസ്മിൻ മേശപ്പുറത്തുനിന്നു ഫോൺ എടുത്തു ജയപ്രകാശിനെ തിരിച്ചു വിളിച്ചിട്ടു ചോദിച്ചു:
” നമ്മൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ടോണി തന്നെയാണതെന്ന് ഡോക്ടർക്ക് ഉറപ്പുണ്ടോ ?”
”ആണെന്നാണ് ഞാൻ അറിഞ്ഞത് . ബംഗളൂരുവിലെ ഒരു മലയാളി ഡോക്ടറാണ് എന്നെ വിളിച്ച്‌ പറഞ്ഞത് . ടോണിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മാഡം എന്നോട് പറഞ്ഞിരുന്നല്ലോ. അതുകൊണ്ടു ഞാൻ എന്റെ സുഹൃത്തുക്കളോടെല്ലാം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ”
”അപകടത്തിൽപ്പെട്ട ആളുടെ ഫോട്ടോ എന്റെ വാട്ട് സ് ആപ്പിൽ ഒന്ന് അയച്ചുതരാൻ പറയുമോ ?”
”ഷുവർ. ഞാനിപ്പ തന്നെ വിളിച്ചുപറയാം. ”
ഫോൺ കട്ടായി.
വൈകാതെ ജാസ്മിന്റെ ഫോണിൽ അപകടത്തിൽപ്പെട്ട ആളുടെ ഫോട്ടോ എത്തി. അത് ആഗ്നസിന്റെ മകൻ ടോണി ഐസക് തന്നെയായിരുന്നു.
ജാസ്മിൻ വീണ്ടും ഡോക്ടർ ജയപ്രകാശിനെ വിളിച്ചിട്ടു പറഞ്ഞു :
“ശരിയാ ഡോക്ടര്‍. നമ്മള്‍ അന്വേഷിച്ചുകൊണ്ടിരുന്ന ടോണി തന്നെയാണ് അത്. ഡോക്ടര്‍ ഉടനെ ആശുപത്രിയുമായി ബന്ധപ്പെട്ടിട്ട് അയാളുടെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ കരുതലും എടുക്കണം. അതിന് എത്ര പണം മുടക്കിയാലും വേണ്ടില്ല. പറ്റുമെങ്കില്‍ ഡോക്ടർ നേരിട്ടു പോയി എല്ലാം ചെയ്യുക.”
“ഷുവര്‍. ഞാനുടനെ പുറപ്പെടാം മാഡം.”
” ഏറ്റവും നല്ല ട്രീറ്റ്‌മെന്റ് കൊടുക്കാൻ നോക്കണം. ”
” ഓഫ്‌കോഴ്‌സ് . ഞാൻ ഇപ്പത്തന്നെ വിളിച്ചു പറയാം. ”
കോള്‍ കട്ട് ചെയ്തിട്ടു കസേരയിലേക്കു ചാരി ജാസ്മിന്‍ കണ്ണടച്ചു .
ദൈവമേ, ഈ വാര്‍ത്ത എങ്ങനെ ആഗ്നസ് ആന്‍റിയെയും അനുവിനെയും അറിയിക്കും? നാളെ അനുവിന്‍റെ വിവാഹമാണ്. കല്യാണം കഴിഞ്ഞു വീട്ടിലേക്കു വരുമ്പോള്‍ സഹോദരന്‍റെ ചേതനയറ്റ ശരീരമായിരിക്കുമോ അവള്‍ക്കു കാണേണ്ടി വരിക? കണ്ണീരോടെയായിരിക്കുമോ അവളുടെ ആദ്യരാത്രി? അവളുടെ മുഖം നെഞ്ചിലേക്ക് ചേർത്തുപിടിക്കുമ്പോൾ ഭർത്താവിന്റെ മാറിലേക്ക് വീഴുന്നത് അവളുടെ മിഴിനീർ ആയിരിക്കുമോ ?
ഒരു ദീർഘശ്വാസം വിട്ടിട്ട് ജാസ്മിൻ എണീറ്റ് പുറത്തേക്കിറങ്ങി. കാറെടുത്തു നേരെ അനുവിന്‍റെ വീട്ടിലേക്കു പുറപ്പെട്ടു.
മന്ത്രകോടിയും സ്വര്‍ണ്ണാഭരണങ്ങളുമൊക്കെ കൂട്ടുകാരെ കാണിച്ച് ചിരിച്ചുകളിച്ചിരിക്കുകയായിരുന്നു അനു. ജാസ്മിനെ കണ്ടതും അവള്‍ പറഞ്ഞു.
“ഞാൻ ചേച്ചീടെ കാര്യം ഇപ്പം ഓര്‍ത്തേയുള്ളൂ. ആ കല്യാണക്കുറി എവിടാ വച്ചിരിക്കുന്നേ? നാളെ പള്ളീല്‍ ചെല്ലുമ്പം അച്ചന്‍ അതായിരിക്കും ആദ്യം ചോദിക്കുക.”
“നീ അതൊന്നും ഓർത്തു ടെൻഷനടിക്കണ്ടാ . അതെല്ലാം ഞാന്‍ മറക്കാതെ എടുത്തോളാം. ”
“മന്ത്രകോടീം സാരീം ഒക്കെ എല്ലാവര്‍ക്കും ഒത്തിരി ഇഷ്ടായി കേട്ടോ ജാസേച്ചി. ജാസേച്ചിയുടെ സെലക്ഷ ൻ ഉഗ്രൻ ആയീന്ന് എല്ലാരും പറഞ്ഞു. ”
‘ഉം” തലകുലുക്കിയതല്ലാതെ കൂടുതൽ ഒന്നും പറഞ്ഞില്ല ജാസ്മിൻ .
“കല്യാണത്തിന് ചേട്ടായീം കൂടി ഉണ്ടായിരുന്നെങ്കില്‍ എത്ര സന്തോഷമായിരുന്നേനേന്ന് ഞാനിപ്പം ഓര്‍ക്ക്വാ.”
“ഇപ്പം അതൊന്നും ഓർക്കാനുള്ള സമയമല്ല. കല്യാണം ഭംഗിയായി നടക്കാൻ വേണ്ടി പ്രാർത്ഥിക്ക് .” ജാസ്മിൻ പറഞ്ഞു.
തല്‍ക്കാലം ടോണിയുടെ സ്ഥിതി അവളെ അറിയിക്കേണ്ടെന്നു ജാസ്മിന്‍ തീരുമാനിച്ചു. സന്തോഷവും സമാധാനവും നിറഞ്ഞ മനസോടെ വേണം അവൾ നാളെ പള്ളിയിലേക്ക് പോകാൻ. അവളുടെ കണ്ണീര്‍ പള്ളിക്കകത്തു വീഴാന്‍ പാടില്ല.

ടോണിക്ക് ആയുസ്സ് നീട്ടിക്കൊടുക്കണേ ദൈവമേ എന്ന് അവള്‍ മൗനമായി പ്രാര്‍ത്ഥിച്ചു.
രാത്രി ഒട്ടും ഉറക്കം വന്നില്ല ജാസ്മിന് . നേരം പുലരുന്നതിനുമുമ്പ് ടോണി മരിച്ചാല്‍? ആ മൃതദേഹം ആഗ്നസ് ആന്‍റിയുടെ വീട്ടിലേക്കു കൊണ്ടുവരേണ്ടേ? മകളുടെ കല്യാണദിവസം തന്നെ മകന്‍റെ ശവസംസ്കാരവും നടത്തേണ്ട ദുര്‍വിധിയുണ്ടാകുമോ ആന്‍റിക്ക്? അങ്ങനെയൊന്നും സംഭവിക്കരുതേ ദൈവമേ !

പുലര്‍ച്ചെ എണീറ്റ് അവള്‍ ഡോക്ടര്‍ ജയപ്രകാശിനെ വിളിച്ചു.
” സര്‍ജറി കഴിഞ്ഞു മാഡം . ബോധം വീണിട്ടില്ല. ആള് ഇപ്പഴും ക്രിട്ടിക്കല്‍ സ്റ്റേജില്‍തന്നെയാണ് .”
”മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണോ? ”
” മാറ്റാൻ പറ്റാവുന്ന ഒരു സ്റ്റേജിലല്ല ആളിപ്പം . അതിന്റെ ആവശ്യം ഉണ്ടെന്നും തോന്നുന്നില്ല. നല്ല ആശുപത്രിയാണ് ഇത് ”
“ഏറ്റവും നല്ല ട്രീറ്റ്മെന്‍റ് കൊടുക്കാന്‍ ഡോക്ടർ ശ്രദ്ധിച്ചോണം. എല്ലാം ഞാന്‍ ജയപ്രകാശിനെ ഏല്പിക്കുവാ.”
“ഞാന്‍ നോക്കിക്കോളാം മാഡം. എനിക്ക് പരിചയമുള്ള ഒരു ഡോക്ടർ ഇവിടെ ഉണ്ട് ”
”ശരി. ”
കോള്‍ കട്ടു ചെയ്തിട്ട് ജാസ്മിന്‍ എണീറ്റ് വാഷ്ബേസിനിൽ പോയി കണ്ണും മുഖവും കഴുകി.
അനുവിന്റെ കല്യാണം കഴിയുന്നതിനുമുൻപെങ്ങാനും ടോണി മരിച്ചാൽ ആഗ്നസ് ആന്‍റി തന്നെ കുറ്റപ്പെടുത്തില്ലേ? അവസാനമായി ജീവനോടെ ഒന്നു കാണാനുള്ള അവസരം പോലും നിഷേധിച്ചു എന്നു പറഞ്ഞു ശപിക്കില്ലേ?
എന്തു ചെയ്യണമെന്നറിയാതെ ജാസ്മിന്‍ ധര്‍മസങ്കടത്തിലായി.
ഏറെ ആലോചിച്ചശേഷം അവള്‍ ഒരു തീരുമാനത്തിലെത്തി.
തല്‍ക്കാലം ഒന്നും അറിയിക്കണ്ട. ശപിച്ചാൽ ശപിക്കട്ടെ . ഈ വിവാഹം ഇനി മാറ്റിവയ്ക്കാന്‍ പറ്റില്ല.


പതിനൊന്നുമണിക്കാണ് അനുവിന്‍റെ വിവാഹം.
കുളിച്ചൊരുങ്ങി രാവിലെ തന്നെ ജാസ്മിൻ അനുവിന്റെ വീട്ടിലേക്കു പുറപ്പെട്ടു . ഭർത്താവും മക്കളും മേരിക്കുട്ടിയും ഒപ്പം ഉണ്ടായിരുന്നു .
കല്യാണ വീട് ആഹ്ലാദാരവങ്ങൾ കൊണ്ട് മുഖരിതമായിരുന്നു . അനുവിനെ അണിയിച്ചൊരുക്കുന്ന തിരക്കിലായിരുന്നു ബ്യുട്ടീഷൻ. ഓരോരോ കമന്റുകൾ പറഞ്ഞുകൊണ്ട് തൊട്ടടുത്തു കൂട്ടുകാരികൾ. ആ സമയത്താണ് ജാസ്മിൻ അങ്ങോട്ട് കയറിച്ചെന്നത് .
”ങ്ഹാ ജാസേച്ചി വന്നോ. കണ്ടില്ലല്ലോന്ന് ഓർത്തിരിക്കുകയായിരുന്നു ഞാൻ. മേക്കപ്പ് ഇത്രയൊക്കെ മതിയോ ചേച്ചി? ”
”മതി മോളെ . എല്ലാം ഭംഗിയായിട്ടുണ്ട് .വേഗം റെഡിയാക്‌ . കൃത്യ സമയത്തു തന്നെ പള്ളിയിൽ എത്തണം ”
ജാസ്മിൻ വെളിയിലേക്കിറങ്ങി.
മാത്യൂസിന്‍റെ ഇടവകപ്പള്ളിയിലാണ് വിവാഹം . പത്തുമണിയായപ്പോള്‍ എല്ലാവരും പള്ളിയിലേക്കു പുറപ്പെട്ടു.
കൃത്യസമയത്തുതന്നെ ചടങ്ങ് ആരംഭിച്ചു . അനുവിന്‍റെ കഴുത്തില്‍ മാത്യുസ് താലി കെട്ടുന്നത് ജാസ്മിന്‍ കണ്ണിമയ്ക്കാതെ നോക്കിനിന്നു. അവളുടെ കണ്ണുകള്‍ സന്തോഷാധിക്യത്താല്‍ നിറഞ്ഞു.
വിശുദ്ധകുര്‍ബാന കഴിഞ്ഞ് ഓഡിറ്റോറിയത്തില്‍ സദ്യ.
ഫോട്ടോ എടുക്കാനും ആശംസകൾ നേരാനും ആളുകളുടെ തിരക്ക്. ജാസ്മിൻ ഓടിനടന്ന് എല്ലാറ്റിനും നേതൃത്വം നൽകി. അനു അങ്ങേയറ്റം സന്തോഷത്തിലായിരുന്നു. അപ്രതീക്ഷിതമായി ഒരു ലോട്ടറി അടിച്ചതുപോലെയല്ലേ തനിക്കു കിട്ടിയ ഈ സൗഭാഗ്യം എന്ന് അവൾ ഓർത്തു. ആശംസകൾ നേരാൻ വന്ന കൂട്ടുകാരികൾ തെല്ലു അസൂയയോടെയാണ് അവൾക്കു ഷെയ്ക്ക് ഹാൻഡ് കൊടുത്തിട്ട് പോയത്.
ആഗ്നസും നിറഞ്ഞ ഹൃദയത്തോടെ ഓടിനടക്കുകയായിരുന്നു. മകൾക്കു നല്ലൊരു വിവാഹബന്ധം കിട്ടിയല്ലോ എന്ന സന്തോഷം അവരുടെ മുഖത്ത് പ്രകടമായിരുന്നു.

എല്ലാം കഴിഞ്ഞ്, അനുവിനെ ഭര്‍ത്തൃവീട്ടില്‍ കൊണ്ടാക്കിയിട്ട് ജാസ്മിനും കുടുംബാംഗങ്ങളും മടങ്ങി.
മടക്കയാത്രയില്‍ ജാസ്മിന്‍റെ കാറില്‍ തൊട്ടടുത്തായിരുന്നു ആഗ്നസ് ഇരുന്നത്. ഇടയ്ക്ക് ആഗ്നസ് ഏങ്ങലടിക്കുന്നതു കേട്ടപ്പോള്‍ ജാസ്മിന്‍ മുഖം തിരിച്ചു നോക്കി.
“കല്യാണം ഭംഗിയായി നടന്നില്ലേ ആന്‍റീ. പിന്നെന്തിനാ കരയുന്നേ?”
“ഞാന്‍ ടോണിയെക്കുറിച്ചോര്‍ത്തു കരഞ്ഞുപോയതാ മോളെ. അവനും കൂടിയുണ്ടായിരുന്നെങ്കില്‍ എന്തു സന്തോഷമായിരുന്നു ഈ കല്യാണം?”
ജാസ്മിന്‍റെ ഉള്ളൊന്നു പിടഞ്ഞു.
ടോണി ആശുപത്രിയിലാണെന്ന സത്യം വെളിപ്പെടുത്തണോ ? ഒരു നിമിഷം അവർ ആലോചിച്ചു. പിന്നെ വേണ്ടെന്നു വച്ചു. എന്തിന് ആന്‍റിയുടെ സന്തോഷം ഈ സമയത്തു തല്ലിക്കെടുത്തണം .
“എത്ര വര്‍ഷമായി ന്‍റെ മോന്‍റെ മുഖമൊന്നു കണ്ടിട്ട്. കാണാന്‍ ഒരുപാട് കൊതിയുണ്ട് മോളേ. അവൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോന്ന് ആര്‍ക്കറിയാം.”
”ജീവിച്ചിരിപ്പുണ്ട് ആന്റീ ” പെട്ടെന്ന് അറിയാതെ അങ്ങനെ പറഞ്ഞുപോയി ജാസ്മിൻ. പറഞ്ഞുകഴിഞ്ഞപ്പോഴാണ് വേണ്ടായിരുന്നു എന്ന് തോന്നിയത്.
”ങ്ഹേ ! എവിടെ ?” ആഗ്നസിന്റെ കണ്ണുകൾ വിടർന്നു.
ഇനി ഒളിക്കുന്നതിൽ അർത്ഥമില്ലെന്ന് അവൾക്ക് തോന്നി. എല്ലാം തുറന്നു പറയാം . ആന്റി അറിയട്ടെ കാര്യങ്ങൾ. എപ്പോഴെങ്കിലും അറിയേണ്ടതല്ലേ .
”ഞാനൊരു കാര്യം പറഞ്ഞാൽ ആന്റി കരയാതെ ഇരുന്നു കേക്കുമോ ?”
” എന്താ മോളെ ?”
”ടോണി ഒരു ആക്സിഡന്റിൽപ്പെട്ട് ബംഗളൂരുവിലെ ഒരു ആശുപത്രിയിൽ കിടക്കുവാ ഇപ്പം ”
”ങ് ഹേ!!” ആഗ്നസ് കണ്ണ് തുറിച്ച് ,വായ് പൊളിച്ചു നോക്കിയിരുന്നുപോയി .
എല്ലാ കാര്യങ്ങളും ജാസ്മിൻ വിശദീകരിച്ചു .
”എനിക്കെന്റെ മോനെ ഒന്ന് കാണണം മോളെ . എന്നെ ആശുപത്രിൽ കൊണ്ടുപോയി ഒന്ന് കാണിക്കുമോ?”
വിങ്ങിപ്പൊട്ടി, ഏങ്ങലടിച്ചുകൊണ്ടു ആഗ്നസ് ചോദിച്ചു.
” കൊണ്ടുപോകാം ആന്റി . പക്ഷെ അനുവിനോട് ഇപ്പം ഇതൊന്നും പറഞ്ഞേക്കരുത് . അവളുടെ സന്തോഷം നമ്മൾ തല്ലിക്കെടുത്താൻ പാടില്ല ”
” ഇല്ല മോളെ .. ഒന്നും പറയില്ല .. എനിക്കെന്റെ മോനെ ഒന്ന് കണ്ടാൽ മാത്രം മതി ”
” നാളെ തന്നെ നമുക്ക് പോകാം . ഞാൻ കൊണ്ടേ കാണിക്കാം ”
” ന്റെ മോനൊന്നും പറ്റരുതേ കർത്താവേ ” കൈകൂപ്പി ആഗ്നസ് നിരന്തരം അങ്ങനെ പ്രാർത്ഥിച്ചുകൊണ്ടിരുന്നത് കണ്ടപ്പോൾ ജാസ്മിന്റെയും നെഞ്ചു വിങ്ങി.


ബംഗളുരുവിലെ ചൈതന്യ ആശുപത്രി!
ഐ.സി.യു.വിന്‍റെ വാതില്‍ തുറന്നതും ഡോക്ടര്‍ ജയപ്രകാശ് അകത്തേക്കു പ്രവേശിച്ചു. തൊട്ടുപിന്നാലെ ജാസ്മിനും ആഗ്നസും .
മിഴികള്‍ പൂട്ടി അബോധാവസ്ഥയില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ടോണിയെ അവർ കണ്ടു. ജാസ്മിൻ ഓര്‍ത്തു. പഴയ ടോണിയാണ് ഈ കിടക്കുന്നതെന്ന് കണ്ടാല്‍ തോന്നുകയേയില്ല. കവിളൊട്ടി, ശരീരം ശോഷിച്ച്, എല്ലും തോലുമായി ഒരു മനുഷ്യക്കോലം. മുടി പറ്റെ നരച്ചിരിക്കുന്നു.
കുറച്ചുനേരം നോക്കി നിന്നപ്പോള്‍ ജാസ്മിന്‍റെ കണ്ണുനിറഞ്ഞു . ടോണിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരണേ കര്‍ത്താവേ എന്നു മൗനമായി പ്രാര്‍ത്ഥിച്ചിട്ട് അവള്‍ മുഖം തിരിച്ചു ആഗ്‌നസിനെ നോക്കി . അവരുടെ കണ്ണിൽനിന്ന് കുടുകുടെ മിഴിനീർ ഒഴുകുകയായിരുന്നു. സങ്കടം നിയന്ത്രിക്കാൻ കഴിയാതെ അവർ പൊട്ടിക്കരഞ്ഞുപോയപ്പോൾ ജാസ്മിൻ ആശ്വസിപ്പിച്ചു .
”പോകാം ആന്റി. ഇനി ഇവിടെ നിന്നാൽ ആന്റി ചിലപ്പം തല കറങ്ങി വീഴും. വാ ”
ആഗനസിനെ പിടിച്ചുകൊണ്ടു അവൾ പുറത്തേക്കിറങ്ങി . പിന്നാലെ ഡോക്ടർ ജയപ്രകാശും .
ആ സമയം വെളിയില്‍ അവരെ കാത്ത് ഒരാള്‍ നില്പുണ്ടായിരുന്നു. ജയപ്രകാശിനെയും ജാസ്മിനെയും മാറിമാറി നോക്കിയിട്ട് അദ്ദേഹം ചോദിച്ചു.
“നിങ്ങള്‍ ടോണീടെ സ്വന്തക്കാരാണോ?”
“അതെ.” ജാസ്മിനാണു മറുപടി പറഞ്ഞത്.
” താങ്കൾ ?” ജയപ്രകാശ് മനസിലാകാത്ത ഭാവത്തിൽ നോക്കി .
“ഞാന്‍ ടോണിയുടെ ഒരു ഫ്രണ്ടാ. ഡോക്ടര്‍ ശരത്. ഞാനും ടോണിയും കുറച്ചുകാലം ഒരേ ആശുപത്രീല്‍ വര്‍ക്കു ചെയ്തിരുന്നു. അന്നു ഞങ്ങള്‍ അടുത്തടുത്ത മുറികളിലാ താമസിച്ചിരുന്നത്. ഇപ്പം ഒന്നു കാണാന്‍ വന്നതാ. അപ്പഴാ നിങ്ങള്‍ ബന്ധുക്കള്‍ അകത്തുണ്ടെന്നു നഴ്സ് പറഞ്ഞത്. എങ്ങനുണ്ട് ടോണിക്കിപ്പം?”
“ബോധം വീണിട്ടില്ല.” ജയപ്രകാശാണ് മറുപടി പറഞ്ഞത്.
“എവിടാ ടോണി വര്‍ക്ക് ചെയ്തിരുന്നത്?” ജാസ്മിന്‍ ആരാഞ്ഞു.
ശരത് ആശുപത്രിയുടെ പേരു പറഞ്ഞു.
” ഒന്നിങ്ങു വരുമോ ? ”
ശരത്തിനെ വിളിച്ചു മാറ്റി നിറുത്തിയിട്ട് ജാസ്മിൻ ചോദിച്ചു
” ടോണിയുടെ ഡീറ്റയിൽസ് ഡോക്ടർക്ക് അറിയാമോ ?”
”കുറെയൊക്കെ അറിയാം ”
” അറിയാവുന്നതൊക്കെ എന്നോടൊന്ന് പറയാമോ? പത്തു പതിനഞ്ചു വർഷമായിട്ട് അയാളെക്കുറിച്ചു അവരുടെ വീട്ടുകാർക്ക് ഒരറിവും ഇല്ലായിരുന്നു. അതുകൊണ്ട് ചോദിച്ചതാ ”
”എന്തൊക്കെയാ അറിയേണ്ടത് ? ”
“ടോണിയുടെ വൈഫ്?”
“വൈഫ് ഇപ്പം ടോണിയുടെ കൂടെയില്ല. അവരു തമ്മില്‍ പിരിഞ്ഞു. ആ കഥകളൊന്നും നിങ്ങൾക്ക് അറിയില്ലേ?”
“ഇല്ല. അതൊന്നും അവരുടെ അമ്മക്കുപോലും അറിയില്ല. അവര് പിരിയാൻ എന്തായിരുന്നു കാരണം എന്നു അറിയാമോ ? ”
”അറിയാം . ഞാനതു പറയാം ”
ജാസ്മിന്‍ ആകാംക്ഷയോടെ ശരത്തിനെ നോക്കി.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം40

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 40

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 40

കഥ ഇതുവരെ-
അയല്‍ക്കാരായ ടോണിയും ജാസ്മിനും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്നേഹബന്ധത്തിൽ കഴിഞ്ഞവരാണ്. കൗമാരപ്രായം മുതല്‍ ഇരുവരും പ്രണയബദ്ധരുമായിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പേരില്‍ പിന്നീട് ടോണി ജാസ്മിനെ കൈയൊഴിഞ്ഞു. ആ നിരാശയിൽ ജാസ്മിൻ ആത്മഹത്യക്ക് ശ്രമിച്ചു. നാട്ടിൽ അവളെക്കുറിച്ചു അപവാദങ്ങൾ പെരുകിയതോടെ ജാസ്മിനും അമ്മയും വീടുവിറ്റ് ഹൈറേഞ്ചില്‍ കുറുക്കന്‍മല എന്ന ഗ്രാമത്തില്‍ താമസമാക്കി. എം ഡി ബിരുദമെടുത്തു ഡോക്ടറായി ജോലിയില്‍ പ്രവേശിച്ച ടോണി ആതിര എന്ന പണക്കാരിയെ വിവാഹം കഴിച്ചു. ആതിരയുടെ നിര്‍ബന്ധം മൂലം തറവാടും പുരയിടവും വിറ്റിട്ട് പട്ടണത്തില്‍ പുതിയ വീടുവാങ്ങി താമസമാക്കി ടോണി. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ മനസ്സില്ലാമനസ്സോടെ അമ്മ ആഗ്നസും പെങ്ങൾ അനുവും ടോണിയുടെ കൂടെ താമസമാക്കി. തറവാടു വിറ്റു കിട്ടിയതില്‍ ടോണിയുടെ പെങ്ങള്‍ അനുവിന്‍റെ ഷെയര്‍ അവളുടെ പേരില്‍ ബാങ്കിലിടണമെന്ന് അമ്മ നിര്‍ബന്ധിച്ചെങ്കിലും ടോണി ചെവിക്കൊണ്ടില്ല. ആതിര ടോണിയുടെ അമ്മയെയും പെങ്ങളെയും തീര്‍ത്തും അവഗണിച്ചു.
കുറുക്കന്‍മലയിലെ ജയിംസ് എന്ന യുവാവ് ജാസ്മിനെ വിവാഹം കഴിച്ചു. ഇരുവരും ചേര്‍ന്നു നടത്തിയ ബിസിനസ് വന്‍വിജയമായി. രണ്ടു മക്കളെയും ദൈവം അവര്‍ക്കു കൊടുത്തു. പതിനാലു വർഷങ്ങള്ക്കുശേഷം ചിത്തിരപുരത്തെ അവരുടെ പഴയ തറവാട് ജാസ്മിന്‍ തിരികെ വാങ്ങി. ജാസ്മിനും കുടുംബാംഗങ്ങളും അവിടെ താമസമാക്കി. ചിത്തിരപുരത്ത് ജാസ്മിന്‍ ഒരു റെഡിമെയ്‌ഡ്‌ വസ്ത്ര നിർമാണശാല തുടങ്ങി. അതിന്റെ മേൽനോട്ടം ജാസ്മിനായിരുന്നു. ഒരു നാള്‍ ടോണിയുടെ പെങ്ങള്‍ അനു അവളെ കാണാന്‍ അവളുടെ സ്ഥാപനത്തിൽ എത്തി. ആതിരയുമായി വഴക്കിട്ട് അമ്മയും അനുവും വാടകവീട്ടിലാണ് ഇപ്പോൾ താമസിക്കുന്നതെന്നറിഞ്ഞപ്പോൾ ജാസ്മിനു സങ്കടം വന്നു. പന്ത്രണ്ടുവര്‍ഷമായിട്ട് ടോണിയെക്കുറിച്ച് ഒരറിവുമില്ല എന്നു അനു പറഞ്ഞപ്പോൾ ജാസ്മിന്‍ അദ്ഭുതപ്പെട്ടു. ജാസ്മിന്റെ വീട്ടിൽ അതിഥിയായി അനു അന്ന് അന്തിയുറങ്ങി. (തുടര്‍ന്നു വായിക്കുക)

ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് അനു എണീറ്റു കൈകഴുകി .കര്‍ച്ചീഫുകൊണ്ട് കണ്ണും മുഖവും തുടച്ചിട്ട് തിരിഞ്ഞു മേരിക്കുട്ടിയോടായി അവൾ പറഞ്ഞു:
“വന്ന കാര്യം നടന്നില്ലെങ്കിലും എല്ലാവരെയും ഒന്ന് കാണാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. പോട്ടെ ആന്‍റീ? ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം ട്ടോ. ” നാലുപാടും നോക്കിയിട്ട് അവള്‍ ചോദിച്ചു: “ജാസേച്ചി എവിടെ? ജാസേച്ചിയോട് യാത്ര പറഞ്ഞില്ലല്ലോ “
ആ സമയം ഡ്രസ്സ് മാറി ജാസ്മിന്‍ ഡൈനിംഗ് റൂമിലേക്കു വന്നു. അനു അടുത്തേക്കു ചെന്നു അവളുടെ ഇരുകരങ്ങളും കൂട്ടി പിടിച്ചുകൊണ്ടു കൊണ്ട് പറഞ്ഞു:
“പോട്ടെ ചേച്ചി … യോഗം ഉണ്ടെങ്കില്‍ ഇനി എവിടെങ്കിലും വച്ച് വീണ്ടും കാണാം.”
പൊടുന്നനെ ഇടതുകൈകൊണ്ട് ചുറ്റി അവളെ തന്നിലേക്കു ചേര്‍ത്തു പിടിച്ചുകൊണ്ടു ജാസ്മിന്‍ പറഞ്ഞു:
“നീയെന്താ മോളേ എന്നേക്കുറിച്ചു വിചാരിച്ചേ? ഞാന്‍ നിന്നെ വെറും കയ്യോടെ തിരിച്ചയയ്ക്കുമെന്നോ? നീ എന്‍റെ കുഞ്ഞനിയത്തിയല്ലേ കൊച്ചേ . ഞാനും വര്വാ, നിന്‍റെ വീട്ടിലേക്ക്. എനിക്ക് ആഗ്നസ് ആന്‍റിയെ ഒന്നു കാണണം. എത്രകാലമായി ഞാൻ കാണാൻ ആഗ്രഹിക്കുന്നൂന്ന് അറിയുവോ? “
അനുവിന്‍റെ കണ്ണുകൾ വിടർന്നു . അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല ആ വാക്കുകൾ .
ജാസ്മിന്‍ തുടർന്നു :
”നിനക്കറിയുമോ, ഇന്നലെ രാത്രി ഞാൻ ഉറങ്ങിയതേയില്ല. ആഗ്നസ് ആന്റി കൂലിപ്പണിചെയ്താ ഇപ്പം ജീവിക്കുന്നതെന്ന് കേട്ടപ്പം എന്റെ ചങ്കു തകർന്നുപോയി മോളെ . അതോർത്തപ്പം ഉറങ്ങാൻ കഴിഞ്ഞില്ല. എന്റമ്മയെപ്പോലെ തന്നെയല്ലേ എനിക്ക് ആഗ്‌നസ് ആന്റിയും ? ”
അനുവിന്റെ കണ്ണുകളില്‍നിന്ന് മിഴിനീര്‍ ഒഴുകുന്നതു കണ്ടപ്പോള്‍ അവർ പറഞ്ഞു.
“കരയരുത് . .ഇനി ഈ കണ്ണുകൾ നിറയാൻ ഞാൻ അനുവദിക്കില്ല . വാ , നമുക്കു പോകാം.”
അവളുടെ കൈ പിടിച്ചുകൊണ്ട് ജാസ്മിന്‍ പുറത്തേക്കിറങ്ങി. പുറത്തു കാറില്‍ ചാരി ഡ്രൈവര്‍ പോകാന്‍ റെഡിയായി നില്‍പ്പുണ്ടായിരുന്നു .


കറങ്ങുന്ന കസേരയില്‍ ചാരി ഇരിക്കുമ്പോള്‍ അനു ഓര്‍ത്തു. ഒരു നിമിഷം കൊണ്ടല്ലേ തന്‍റെ ജീവിതം മാറിമറിഞ്ഞത്! ജാസേച്ചിക്ക് തന്നോട് ഇത്രയും സ്നേഹമുണ്ടെന്നു ഒരിക്കലും വിചാരിച്ചില്ല. ഒരു പ്യൂണിന്‍റെ ജോലിയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു എന്ന് ആഗ്രഹിച്ചു വന്ന തനിക്കു ജാസേച്ചി തന്നത് ജാസേച്ചിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന വലിയ തസ്തിക. താമസിക്കാന്‍ നല്ലൊരു വീടും. എന്തൊരു ഭാഗ്യം!വാടക, വൈദ്യുതി ചാര്‍ജ്, ഒന്നും കൊടുക്കേണ്ടതില്ല . ഒക്കെ കമ്പനി വക സൗജന്യം.
കുടിലില്‍നിന്നു കൊട്ടാരത്തിലേക്കു താമസം മാറ്റിയതുപോലുള്ള അനുഭവമായിരുന്നു അവൾക്ക് .
അമ്മയുടെ കണ്ണീരിന് ഒടുവിൽ ദൈവം പ്രതിഫലം കൊടുത്തല്ലോ !
ഓഫിസിൽ പിടിപ്പതു ജോലിയൊന്നുമുണ്ടായിരുന്നില്ല അവൾക്ക്. എം.ഡിക്കു വരുന്ന ഫോണ്‍കോളുകള്‍ അറ്റന്‍ഡു ചെയ്യണം. കൈമാറേണ്ട കോളുകൾ എംഡിക്ക് കൈമാറണം. എംഡിയെ കാണാന്‍ വരുന്നവരെ സ്വീകരിച്ചിരുത്തി കാര്യങ്ങൾ തിരക്കണം. വി ഐ പി കളെ വേണ്ടരീതിയിൽ സൽക്കരിക്കണം. എംഡിക്കു വരുന്ന കത്തുകള്‍ പൊട്ടിച്ച് വായിച്ചിട്ട് എംഡി കാണേണ്ടവ കൈമാറണം. കമ്പ്യൂട്ടറില്‍ ലെറ്ററുകള്‍ ഡ്രാഫ്റ്റ് ചെയ്യണം. എംഡിയോടൊപ്പം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ടൂര്‍ പോകണം. ഇത്രയൊക്കെയേ ജോലി എന്നുപറയാന്‍ ഉണ്ടായിരുന്നുള്ളു.
സ്ഥാപനത്തിലെ പഴയ ജീവനക്കാർക്ക് അവളോട് അസൂയ തോന്നി. ജാസ്മിന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരിയാണ് ഇന്നലെ കയറിവന്ന ആ പെണ്ണ് എന്നവർ അടക്കം പറഞ്ഞു .
ജീവനക്കാര്‍ തെല്ലു ഭയത്തോടെയും ബഹുമാനത്തോടെയുമാണ് അനുവിനെ കണ്ടിരുന്നത് .
ഒരു മാസംകൊണ്ട് അനുവിന്‍റെ ശരീരം പുഷ്ടിപ്പെട്ടു. കണ്ണുകളുടെ തിളക്കവും മുഖത്തിന്‍റെ ശോഭയും തിരികെയെത്തി .
കണ്ണാടിയിലേക്ക് നോക്കിയ അനു അദ്ഭുതപ്പെട്ടുപോയി. നഷ്ടപ്പെട്ടു പോയ പഴയ സൗന്ദര്യം തിരിച്ചെത്തിയിരിക്കുന്നു . മുഖത്തെ ചുളിവുകളെല്ലാം മാറി തിളക്കം വർധിച്ചിരിക്കുന്നു . .
മനസിലെ വേദനയും വിഷമവും മാറിയപ്പോള്‍ ശരീരത്തിലും അതു പ്രതിഫലിച്ചു.

ആദ്യത്തെ ശമ്പളം കൈയില്‍ കിട്ടിയപ്പോള്‍ അവളുടെ കണ്ണുകള്‍ സന്തോഷംകൊണ്ട് നിറഞ്ഞുതുളുമ്പി.
ഇരുപത്തിഅയ്യായിരം രൂപ! അത്രയും ശമ്പളം അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു .
ജാസ്മിനാണ് ശമ്പളം കൊടുത്തത്. രണ്ടുകൈയും നീട്ടി അവളതു സ്വീകരിച്ചു.
പണം കൊടുത്തിട്ട് ജാസ്മിന്‍ ചോദിച്ചു :
”സന്തോഷമായോ ?”
”ഒരുപാട് ഒരുപാട് ”
“ആദ്യത്തെ ശമ്പളമല്ലേ, ഇതമ്മയുടെ കൈയില്‍ കൊണ്ടുപോയി കൊടുക്കണം.”
“തീര്‍ച്ചയായും…”
വൈകുന്നേരം വീട്ടിലെത്തിയപ്പോൾ, കിട്ടിയ ശമ്പളം മുഴുവൻ അവള്‍ അമ്മയുടെ കൈയില്‍ ഏൽപ്പിച്ചു.
ആഗ്നസിന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
“നമ്മുടെ ഭാഗ്യംകൊണ്ടാണ് മോളെ, ജാസ്മിന്‍ കൊച്ച് ഇവിടെ വരാനും ഇങ്ങനെയൊരു സ്ഥാപനം തുടങ്ങാനും ഇടയായത്. ഇല്ലെങ്കില്‍ നമ്മള് വല്ല അഗതിമന്ദിരത്തിലും കിടന്നേനെ ഇപ്പം .”
”ജാസേച്ചിക്ക് ഇത്രയും സ്നേഹമുണ്ടെന്നു ഞാൻ വിചാരിച്ചില്ലമ്മേ . ഒരുപക്ഷേ, നമ്മുടെ കഷ്ടകാലം തീര്‍ന്ന് നല്ലകാലം തുടങ്ങിയതാവും.”
അനു പ്രതിവചിച്ചു.
ആദ്യത്തെ ശമ്പളംകൊണ്ട് അമ്മയ്ക്കും അവള്‍ക്കും കുറേ വസ്ത്രങ്ങള്‍ വാങ്ങി. പിന്നെ, വീട്ടിലേക്കുവേണ്ട അത്യാവശ്യ സാധനങ്ങളും .
പിറ്റേന്ന് വീട്ടില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കിയിട്ട് അവള്‍ ജാസ്മിനെയും കുടുംബാംഗങ്ങളെയും അത്താഴത്തിനു ക്ഷണിച്ചു.
ക്ഷണം നിരസിച്ചില്ല ജാസ്മിൻ. കൃത്യസമയത്തു തന്നെ കുടുംബസമേതം അവർ അനുവിന്‍റെ വീട്ടില്‍ എത്തി .
തമാശകള്‍ പറഞ്ഞും വിശേഷങ്ങള്‍ പങ്കിട്ടും ഏറെനേരം ചെലവഴിച്ചു.
ജാസ്മിന്‍റെ ഭര്‍ത്താവ് ജയിംസ് സ്നേഹസമ്പന്നനാണെന്ന് അനുവിനു മനസിലായി. ഹൃദ്യമായ പെരുമാറ്റവും സംസാരവും . ജാസേച്ചിക്ക് യോജിച്ച ഹസ്ബൻഡ് തന്നെ. പണത്തിന്‍റെ അഹങ്കാരമോ തലക്കനമോ ഒന്നും ഇല്ല.
കുശലാന്വേഷണത്തിനിടയിൽ ജയിംസ് പറഞ്ഞു:
“അനുവിന്‍റെയും ആഗ്നസ് ആന്‍റിയുടെയും കാര്യം ഇവള്‍ എപ്പഴും എന്നോട് പറയുമായിരുന്നു. കാണാൻ കൊതിയാവുന്നു കൊതിയാവുന്നൂന്ന് .”
“വീണ്ടും കണ്ടുമുട്ടാന്‍ പറ്റിയത് ഞങ്ങടെ ഭാഗ്യമായി.”
ആഗ്‌നസ് അനുവിനെ നോക്കിയിട്ടു തുടർന്നു :
“ഇവളോട് കാണാന്‍ പോകാന്‍ പറഞ്ഞപ്പം ഇവള്‍ക്ക് മടിയായിരുന്നു.”
“വലിയ പണക്കാരായപ്പം ഞങ്ങളൊയൊക്കെ മൈൻഡ് ചെയ്യുമൊന്ന് പേടിയുണ്ടായിരുന്നു എനിക്ക് …”
ചിരിച്ചുകൊണ്ട് അനു പറഞ്ഞു.
“ആരെയൊക്കെ മറന്നാലും ആഗ്നസ് ആന്‍റിയെയും അനുവിനെയും എനിക്ക് മറക്കാന്‍ പറ്റുമോ? ഓര്‍മവച്ച നാള്‍മുതല്‍ കാണാന്‍ തുടങ്ങിയ മുഖമല്ലേ ? .”
ജാസ്മിന്‍ രണ്ടുപേരെയും മാറിമാറി നോക്കി.
“ടോണി ഇപ്പം എവിടുണ്ടെന്ന് അറിയില്ലേ?”
ജയിംസ് ചോദിച്ചു.
“ഇല്ല. അവന്‍ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നാര്‍ക്കറിയാം. ആ പിശാചവനെ കൊണ്ടുപോയി കൊന്നുകളഞ്ഞുകാണുമായിരിക്കും. ഇല്ലെങ്കിൽ ഞങ്ങളെ അന്വേഷിച്ചു വരില്ലായിരുന്നോ ”
ടോണിയുടെ ഭാര്യ ആതിരയെക്കുറിച്ചാണ് ആഗ്നസ് പറഞ്ഞതെന്നു മനസിലായി .
“ഒക്കെ നേരെയാവും ആന്‍റീ.”
ജാസ്മിന്‍ സമാധാനിപ്പിച്ചു.


ഒരു ദിവസം ജാസ്മിന്‍ അനുവിനെ തന്‍റെ ക്യാബിനിലേക്ക് വിളിച്ചിട്ടു പറഞ്ഞു:
“ചിത്തിരപുരത്തെ പഴയ തറവാടും പറമ്പും തിരിച്ചുകിട്ടിയാല്‍ കൊള്ളാമെന്ന് നിനക്ക് ആഗ്രഹമുണ്ടോ?”
“ഒരുപാട് ആഗ്രഹമുണ്ട് ചേച്ചി . എനിക്ക് മാത്രമല്ല, അമ്മയ്ക്കും.”
ഒരു നെടുവീര്‍പ്പിട്ടിട്ട് അനു തുടര്‍ന്നു: “അമ്മയ്ക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു അതു വില്ക്കാന്‍. അമ്മ അറിയാതെ ചേട്ടായി വിറ്റതാ …. ങ്ഹ… കഴിഞ്ഞതൊക്കെ ഇനി പറഞ്ഞിട്ടെന്താ കാര്യം. എല്ലാം കൈവിട്ടുപോയില്ലേ?”
അനുവിന്‍റെ സ്വരം പതറി .
“കൈവിട്ടുപോയതൊക്കെ നമുക്ക് തിരിച്ചുപിടിക്കണം മോളെ.” ജാസ്മിന്‍ തുടര്‍ന്നു: “ആ വീടും പുരയിടവും വില്ക്കാന്‍ പോകയാണെന്നു ഞാന്‍ കേട്ടു. നമുക്കതങ്ങ് വാങ്ങിയാലോ ?”
“കയ്യിൽ കാശുണ്ടെങ്കിലല്ലേ വാങ്ങാൻ പറ്റൂ ചേച്ചി ? എന്റെ കയ്യിൽ ഒന്നുമില്ല “
“കാശ് ഞാൻ ഉണ്ടാക്കി തരാം. ലോൺ കിട്ടാൻ എനിക്ക് ബുദ്ധിമുട്ടുണ്ടാവില്ല. നിന്റെ ശമ്പളത്തീന്നു കുറേശ്ശെ തിരിച്ചടച്ചാൽ മതി “
”എങ്കിൽ വല്യ ഉപകാരമായിരിക്കും”
” നിന്നെ ഞാൻ അയൽക്കാരിയായിട്ടല്ല , എന്റെ കുഞ്ഞനിയത്തിയായിട്ടാ കാണുന്നത്”
“ഈ സ്നേഹം കാണുമ്പം എന്‍റെ കണ്ണുനിറയുകയാ ചേച്ചി “
”സ്നേഹം ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതമാ മോളെ . ബന്ധങ്ങളൊക്കെ ശക്തിപ്പെടുന്നത് സ്നേഹത്തിലൂടെയല്ലേ. ശരി . നീ പോയി നിന്റെ ജോലി ചെയ്തോ ”
അനു പിന്നീടൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. അവളുടെ റൂമിലേക്ക് മടങ്ങി .
ചിത്തിരപുരത്തെ, അനുവിന്‍റെ പഴയ തറവാടും പുരയിടവും വാങ്ങാന്‍ ജാസ്മിൻ ആളെ ഏര്‍പ്പാടാക്കി.
ഒരാഴ്ചയ്ക്കുള്ളില്‍ വീടും സ്ഥലവും തീറെഴുതി വാങ്ങി.
ആഗ്നസിന്‍റെ പേരിലാണ് ആധാരമെഴുതിയത്.
നഷ്ടപ്പെട്ടുപോയ മണ്ണ് തിരികെ കിട്ടിയപ്പോള്‍ ആഗ്നസിന്‍റെ കണ്ണ് നിറഞ്ഞുതുളുമ്പി.
വീടിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് ആഗ്നസും അനുവും അങ്ങോട്ട് താമസം മാറ്റി. മുറി തൂത്തു വൃത്തിയാക്കുന്നതിനിടയില്‍ ആഗ്നസ് പറഞ്ഞു.
“ന്‍റെ മോളുടെ കല്യാണം കൂടി ഒന്നു നടന്നുകണ്ടാല്‍ എനിക്കു സന്തോഷമായി.”
“ഞാന്‍ കല്യാണം കഴിച്ചു പോയാല്‍ പിന്നെ അമ്മയ്ക്ക് ആരാ ഉള്ളത്? ഒന്നും വേണ്ടമ്മേ. പട്ടിണി കൂടാതെ ഇങ്ങനെയങ്ങു ജീവിച്ചുപോയാൽ മതി നമുക്ക്. മരിക്കുമ്പം ഒന്നിച്ചു മരിക്കാൻ വേണ്ടി പ്രാർത്ഥിക്കാം “
“അവനിപ്പം എവിടുണ്ടാകും മോളെ?”
അമ്മ ടോണിയെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് മനസിലായി.
“അമ്മയ്ക്ക് കാണണമെന്ന് ആഗ്രഹമുണ്ടോ?”
“പിന്നില്ലേ ?എന്തൊക്കെയായാലും എന്റെ വയറ്റിൽ പിറന്ന കൊച്ചല്ലേ”
ആഗ്നസ് നെടുവീര്‍പ്പിട്ടു.
“ആതിരേച്ചി വന്നു കയറിയതോടെയാണ് നമ്മുടെ ദുരിതങ്ങളൊക്കെ തുടങ്ങിയത്.”
”അതെ .. വല്യവീട്ടിന്ന് ഒരു കല്യാണം വേണ്ടായിരുന്നു . കൊക്കിലൊതുങ്ങുന്നതേ കൊത്താവൂന്ന് പറയുന്നത് എത്ര ശരിയാ ”
”ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലമ്മേ .വന്നത് വന്നു , പോയത് പോയി. ”
അങ്ങനെ പറഞ്ഞിട്ട് അവൾ കുളിക്കാനായി ബാത്ത് റൂമിലേക്ക് പോയി .


ഒരു ഞായറാഴ്ച പള്ളിയില്‍ പോയി മടങ്ങും വഴി ജാസ്മിന്‍ അനുവിനോടു പറഞ്ഞു:
“ജീവിതകാലം മുഴുവൻ നീ ഇങ്ങനെ ഒറ്റയ്ക്കു കഴിഞ്ഞാല്‍ മതിയോ? നിനക്കും വേണ്ടേ ഒരു കുടുംബജീവിതം?”
“മനസ്സില്‍ മോഹങ്ങളും സ്വപ്നങ്ങളുമൊക്കെ കൊണ്ടുനടന്ന ഒരു കാലമുണ്ടായിരുന്നു ചേച്ചീ എനിക്ക്. മനസീന്ന് അതെല്ലാം പടിയിറങ്ങിപ്പോയി. ഈ വയസാംകാലത്ത് ഇനി അങ്ങനെയുള്ള ആഗ്രഹങ്ങളൊന്നും മനസിൽ സൂക്ഷിക്കാൻ പാടില്ലല്ലോ .”
“നിനക്ക് പ്രായം ഒരുപാട് കൂടിപ്പോയിട്ടൊന്നുമില്ല. കാഴ്ചയില്‍ ഒരു മുപ്പത് മുപ്പത്തിരണ്ടു വയസ്സേ തോന്നിക്കൂ.”
” അതൊക്കെ എന്നെ ആശ്വസിപ്പിക്കാൻ പറയുന്നതല്ലേ? ”
”അല്ല. ഞാൻ കാര്യായിട്ട് പറഞ്ഞതാ ”
“കാശില്ലാത്തവര്‍ കല്യാണത്തേക്കുറിച്ചു ചിന്തിക്കാതിരിക്കുന്നതല്ലേ ചേച്ചീ നല്ലത്? സ്ത്രീധനം കൊടുക്കാതെ ആരാ വന്നു കെട്ടിക്കൊണ്ടു പോകുക ?”
”എന്റെ കല്യാണം നടന്നത് സ്ത്രീധനം കൊടുത്തല്ലല്ലോ ?”
”അത് ചേച്ചീടെ ഭാഗ്യം. ആ ഭാഗ്യം എല്ലാവർക്കും കിട്ടണമെന്നില്ല ”
“സ്ത്രീധനം ആഗ്രഹിക്കാത്ത, സുന്ദരനും സല്‍സ്വഭാവിയും വിദ്യാസമ്പന്നനുമായ ഒരാള്‍ നിന്നെ കല്യാണം കഴിക്കാന്‍ തയ്യാറായി വന്നാല്‍ നീ സമ്മതം മൂളുമോ?”
“സ്വഭാവം നല്ലതാണെങ്കിൽ തീർച്ചയായും സമ്മതം മൂളും ”
.”എങ്കിൽ അങ്ങനെ ഒരാളുണ്ട് നമ്മുടെ സ്ഥാപനത്തിൽ ”
”ആരാ ചേച്ചീ ”
”ആളെ നീ അറിയും ”
”ആരാന്നു പറ ചേച്ചി ”
”നിന്നെ അയാള്‍ക്കിഷ്ടമാ. അതെന്നോടു സൂചിപ്പിച്ചു. പ്രായംകൊണ്ടും നിങ്ങളു തമ്മില്‍ ചേരും. കല്യാണം കഴിക്കുന്നില്ലാന്നു പറഞ്ഞിരിക്കുവായിരുന്നു അയാള് ഇത്രകാലവും. ഒരു പക്ഷേ ദൈവം നിനക്കുവേണ്ടി കാത്തുസൂക്ഷിച്ചു വച്ചതാകും.”
“സസ്പെന്‍സിടാതെ ആരാന്നു പറ ചേച്ചീ.”
“നിന്നോട് എപ്പഴും സംസാരിക്കുന്ന, തമാശ പറയുന്ന, എപ്പഴും മുഖത്തു ചിരിയുള്ള ഒരാളാ.”
“മാത്യൂസ് സാര്‍?”
“യേസ്. മാനേജര്‍ മാത്യുസ് തന്നെ.”
“സാറിനെന്നെ ഇഷ്ടമാണെന്നു പറഞ്ഞോ?”
“സംസാരത്തിലൂടെ അതു സൂചിപ്പിച്ചു. ഒരു ദിവസം ഞാന്‍ നേരിട്ടു ചോദിച്ചു. അപ്പം അയാളു പറഞ്ഞതെന്താന്നറിയ്വോ? രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല് എന്ന്. ”
”എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ ചേച്ചി”
”നമുക്ക് കാര്യങ്ങൾ നേരിട്ട് ചോദിക്കാം . എനിക്കറിയാവുന്നിടത്തോളം ഡീസന്‍റ് ചെറുപ്പക്കാരനാ. വെരി ഇന്‍റലിജന്‍റ് ആന്‍ഡ് എഫിഷ്യന്‍റ്. ദൈവം നിനക്കുവേണ്ടി കാത്തു വച്ചിരുന്നതാകും ഇത്രകാലവും .”
“എനിക്കിഷ്ടാ ചേച്ചീ. ഒരുപാട് ഒരുപാട് ഇഷ്ടമാ.”
”ഒരുപാട് കഷ്ടപ്പെട്ടില്ലേ നീ . ഇനി സന്തോഷിക്കാനായിരിക്കും ദൈവ നിശ്ചയം ”
അന്നു രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അനുവിന്‍റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോയി. മാത്യൂസ് തന്‍റെ കഴുത്തില്‍ മിന്നുകെട്ടുന്നതും മധുവിധുനാളുകളിലെ മധുരാനുഭവങ്ങളുമൊക്കെ മനസില്‍ സങ്കല്പിച്ച് അവള്‍ സ്വപ്നലോകത്ത് പറന്നുനടന്നു.
ആഗ്നസിനും വലിയ സന്തോഷമായിരുന്നു. മകള്‍ക്കു നല്ലൊരു ഭര്‍ത്താവിനെ കിട്ടാന്‍ പോകുന്നല്ലോ എന്ന ആഹ്ലാദം.
ആലോചന മുറുകി .
വിവാഹം ഉറപ്പിച്ചു .
മനസമ്മതം കഴിഞ്ഞതോടെ അനു കൂടുതൽ സന്തോഷവതിയായി കാണപ്പെട്ടു . കല്യാണത്തിന് ക്ഷണിക്കേണ്ടവരെ എല്ലാം അവൾ ക്ഷണിച്ചു. സ്ഥാപനത്തിലെ ജീവനക്കാരെ ഓരോരുത്തരെയും നേരിട്ട് കണ്ടു ക്ഷണിച്ചു. ചിരിച്ചുകൊണ്ട് ഭാവുകങ്ങൾ നേരുമ്പോഴും ഉള്ളിൽ പലർക്കും അവളോട് കുശുമ്പായിരുന്നു.

കല്യാണത്തിന്റെ തലേന്ന് ജാസ്മിന് ഒരു ഫോണ്‍കോള്‍. ഫോണിലൂടെ കേട്ട വാർത്ത ജാസ്മിനെ അക്ഷരാർത്ഥത്തിൽ തളർത്തി. ഫോൺ മേശയിലേക്കു വച്ചിട്ട് സീറ്റിലേക്ക് ചാരി അവൾ കണ്ണടച്ചു. കൺപീലിക്കിടയിലൂടെ ഒരുതുള്ളി കണ്ണീർ പുറത്തേക്കു വന്നു.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം39

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 39

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 39

ഗേറ്റുകടന്ന് കാർ മുറ്റത്തേക്ക് കയറിയപ്പോള്‍ അനു അദ്ഭുതപ്പെട്ടുപോയി.
പഴയ വീട് ആകെ മാറിയിരിക്കുന്നുവല്ലോ !
പോര്‍ച്ചില്‍ കാര്‍ നിറുത്തിയിട്ടു ജാസ്മിന്‍ പുറത്തേക്കു ഇറങ്ങി . എന്നിട്ടു വന്ന് അനുവിന്റെ വശത്തെ
ഡോര്‍ തുറന്നു പിടിച്ചിട്ട് പറഞ്ഞു.
“ഇറങ്ങ് മോളെ …”
അനു കാറിൽ നിന്ന് ഇറങ്ങിയിട്ട് അവിടെ തന്നെ നിന്നപ്പോള്‍ അവളുടെ കരം പിടിച്ചുകൊണ്ടു ജാസ്മിൻ പറഞ്ഞു :
“എന്താ നോക്കിനിക്കുന്നേ ? വാ …, ഇത് അന്യവീടൊന്നുമല്ലല്ലോ. നീ ഒരുപാട് തവണ കേറി ഇറങ്ങിയ വീടല്ലേ . അല്പം മോഡിഫിക്കേഷൻ വരുത്തീട്ടുണ്ടന്നെയുള്ളൂ ”
അവളുടെ കൈപിടിച്ചുകൊണ്ട് വരാന്തയിലേക്കു കയറിയിട്ട് ജാസ്മിൻ കാളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.
” നിന്നെ കാണുമ്പോള്‍ അമ്മയ്ക്കു സര്‍പ്രൈസാകും…”
അനു ആകാംക്ഷയോടെ കാത്തു നിൽക്കുമ്പോൾ വാതില്‍ തുറന്നു പ്രത്യക്ഷപ്പെട്ടത്‌ ജാസ്മിന്റെ മകൻ അഖിലായിരുന്നു .
“ഹായ് അമ്മേ …”
അവൻ ഓടിവന്ന് ജാസ്മിന്‍റെ കൈയില്‍ തൂങ്ങി.
പിന്നാലെ ശീതളും ഓടിവന്നു. രണ്ടുപേരെയും ചേര്‍ത്തുപിടിച്ചിട്ടു ജാസ്മിന്‍ അനുവിനെ നോക്കി പറഞ്ഞു..
“എന്‍റെ മക്കളാ..അഖിലും ശീതളും .”
“ഇതാരാ അമ്മേ ?”
ശീതള്‍ അനുവിനെ നോക്കി ചോദിച്ചു.
“ഞാൻ പറയാറില്ലേ ഒരു അനു ആന്റിയെ ക്കുറിച്ച്? ആ ആന്റിയാ മോളെ ഇത്. ങ്ഹാ… അമ്മച്ചി എവിടെ മോളെ …?”
“അമ്മച്ചി കുളിക്ക്വാ…”
അനുവിനെ സ്വീകരണമുറിയില്‍ കയറ്റി ഇരുത്തിയിട്ട് ജാസ്മിന്‍ വേഷം മാറാന്‍ പോയി.
അനു ചുറ്റും നോക്കി.
എന്തുമാത്രം മാറ്റം വന്നിരിക്കുന്നു പഴയ സ്വീകരണമുറിക്ക്. എത്ര മനോഹരമായാണ് ഇപ്പോൾ അത് ഡിസൈൻ ചെയ്തിരിക്കുന്നത് ! ഭാഗ്യവതിയാണു ജാസ്മിന്‍.
സ്നേഹിക്കാന്‍ ഒരു ഭര്‍ത്താവും രണ്ടു കുട്ടികളും പിന്നെ ഇട്ടുമൂടാന്‍ സ്വത്തും. ഇതില്‍ കൂടുതല്‍ എന്തു വേണം ഒരു സ്ത്രീക്ക് ?
അവൾ അഖിലിനെയും ശീതളിനെയും അടുത്ത് പിടിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചു.
വേഷം മാറിയിട്ട് ജാസ്മിന്‍ തിരിച്ചു സ്വീകരണമുറിയില്‍ വന്നപ്പോൾ അനുവിനോട് വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു ശീതൾ .
” ങാഹാ .. നീ എന്നാ വിശേഷങ്ങളാ ആന്റിയെ പറഞ്ഞു കേൾപ്പിക്കുന്നത്? ” ചിരിച്ചുകൊണ്ട് ജാസ്മിൻ ചോദിച്ചു.
”സ്‌കൂളിലെ കാര്യങ്ങൾ പറയുവായിരുന്നു ” അനുവാണ്‌ മറുപടി പറഞ്ഞത് .
”അവളു വല്യ വായാടിയാ ”
അനുവിന് മാറാനുള്ള ഡ്രസ്സ് നീട്ടിയിട്ട് ജാസ്മിൻ പറഞ്ഞു.
“ഡ്രസുമാറിയിട്ട് പോയി നന്നായി ഒന്നു കുളിക്ക്. മനസും ശരീരവുമൊക്കെ ഒന്ന് തണുക്കട്ടെ ..”
അനുവിനെ എഴുന്നേല്പിച്ച് അവള്‍ ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞുവിട്ടു.
അനു വേഷം മാറി, കുളിച്ചു ഫ്രഷായി വന്നപ്പോള്‍ സ്വീകരണ മുറിയിലെ സെറ്റിയിൽ മേരിക്കുട്ടി ഇരിപ്പുണ്ടായിരുന്നു .
“എന്‍റെ കൊച്ചിനെ കണ്ടിട്ട് എത്രകാലായി.”
മേരിക്കുട്ടിഎണീറ്റ് വന്നു അവളുടെ കരം പുണര്‍ന്നുകൊണ്ട് ചോദിച്ചു.
“മോളു തനിച്ചാണോ വന്നത്?”
“ഉം…”
“ഒരുപാട് മെലിഞ്ഞു പോയല്ലോ നീ ! ഇപ്പം എവിടാ താമസിക്കുന്നത് ?”
അതിനവള്‍ മറുപടി പറഞ്ഞില്ല.
ആ സമയം ചായയുമായി ജാസ്മിന്‍ സ്വീകരണ മുറിയിലേക്ക് വന്നു.
അനുവിന്‍റെ നേരെ ചായ നീട്ടിയിട്ട് ജാസ്മിന്‍ മേരിക്കുട്ടിയെ നോക്കി പറഞ്ഞു:
“അനു ജോലി അന്വേഷിച്ചു വന്നതാ അമ്മേ.”
”ആണോ മോളെ ?”
”ഉം ”
ചായ കുടിച്ചിട്ട് കപ്പ് അവൾ ടീപ്പോയിൽ വച്ചു.
”നീ അവിടെ ഇരുന്നേ . കാര്യങ്ങളൊക്കെ ചോദിക്കട്ടെ ”
അനുവിനെ പിടിച്ചു സെറ്റിയിൽ ഇരുത്തിയിട്ടു തൊട്ടടുത്ത് ജാസ്മിനും ഇരുന്നു . അഭിമുഖമായി മേരിക്കുട്ടിയും ഇരുന്നു .
”മനസും ശരീരവുമൊക്കെ തണുത്തില്ലേ ? ഇനി പറ. നീ ഇപ്പം എവിടുന്നാ വരുന്നത്…?”
എല്ലാ കാര്യങ്ങളും തുറന്നു പറയാമെന്നു അനു തീരുമാനിച്ചു. അതു കേള്‍ക്കുമ്പോഴെങ്കിലും മനസലിവു തോന്നി ഒരു ജോലി തന്നാലോ ?
“ഞാനിപ്പം വരുന്നത് പുന്നശ്ശേരിന്നാ.”
“ഇപ്പം അവിടാണോ താമസം?”
“ഉം…”
“ആഗ്നസാന്‍റിയും ടോണിയും?”
“അമ്മ എന്‍റെ കൂടെയാ. ചേട്ടായി എവിടാണെന്നറിയില്ല…”
അനുവിന്‍റെ സ്വരം പതറി .
ജാസ്മിനും മേരിക്കുട്ടിയും മുഖത്തോടു മുഖം നോക്കി.
“എന്താ സംഭവിച്ചതെന്നു പറ. എനിക്കെല്ലാം കേള്‍ക്കണം…”
കുറച്ചുകൂടി ചേർന്ന് ഇരുന്നിട്ട് ജാസ്മിൻ കാതുകൂർപ്പിച്ചു.
“പറ മോളെ. എന്താ ഉണ്ടായത്.?” -മേരിക്കുട്ടിയും നിര്‍ബന്ധിച്ചു.
ഷാൾ കൊണ്ടു കണ്ണുകള്‍ ഒപ്പിയിട്ട് അനു ആ കഥ പറയാന്‍ തുടങ്ങി.
“ചേട്ടായിടെ കല്യാണം കഴിഞ്ഞതോടെ ഞങ്ങടെ കഷ്ടകാലം തുടങ്ങി ചേച്ചീ.”- വിങ്ങിപ്പൊട്ടിക്കൊണ്ടു അവൾ തുടര്‍ന്നു: “അതിരേച്ചിടെ നിര്‍ബന്ധം കാരണം ഇവിടുത്തെ വീടും പറമ്പും വിറ്റിട്ടു ചേട്ടായി ടൗണിലേക്ക് താമസം മാറ്റി. ഞങ്ങളും കൂടെപ്പോകാൻ നിർബന്ധിതരായി . അമ്മയ്ക്കു പോകാനൊട്ടും ഇഷ്ടമില്ലായിരുന്നു. ഇവിടെ ഒറ്റയ്ക്ക് താമസിച്ചാൽ എന്റെ കല്യാണം നടക്കാൻ ബുദ്ധിമുട്ടാണെന്ന് മനസിലായപ്പം ഞാനും അമ്മയും പോയി ടോണിയുടെകൂടെ താമസമാക്കി . ടൗണിൽ വീടുവാങ്ങിയ വകയില്‍ കുറേ രൂപ കടം വന്നു. വീടുവിറ്റുകിട്ടിയ തുകയില്‍ നയാപൈസപോലും എനിക്കുവേണ്ടി ചേട്ടായി മാറ്റിവച്ചില്ല. എന്റെ വീതം ബാങ്കിലിടണമെന്നു ‘അമ്മ പറഞ്ഞിട്ടും ചേട്ടായി കേട്ടില്ല . എനിക്കു വന്ന കല്യാണാലോചനകളൊക്കെ ഓരോ കാരണം പറഞ്ഞു അതിരേച്ചി മുടക്കിക്കൊണ്ടിരുന്നു. ചേച്ചി പറയുന്നതുപോലെയേ ചേട്ടായി കേള്‍ക്കുമായിരുന്നുള്ളൂ. ഒരിക്കൽ എല്ലാംകൊണ്ടും നല്ല ഒരാലോചന വന്നു. എനിക്കും അമ്മയ്ക്കും ചേട്ടായിക്കും ഇഷ്ടമായി. മനസമ്മതവും നടന്നു. പക്ഷേ, എനിക്ക് സ്വഭാവദൂഷ്യമുണ്ടെന്നു പറഞ്ഞ് പിന്നീട് അയാളു പിന്‍വാങ്ങി. എനിക്കതു സഹിക്കാന്‍ പറ്റുമായിരുന്നില്ല. പിന്നീടു ഞാന്‍ ഒരു ജീവച്ഛവംപോലെയായിരുന്നു ആ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഒടുവില്‍ ഞാനറിഞ്ഞു, എനിക്കു സ്വഭാവദൂഷ്യമുണ്ടെന്നു പറഞ്ഞ് എന്‍റെ കല്യാണം മുടക്കിയത് ആതിരേച്ചിയായിരുന്നെന്ന്. എനിക്ക് അടക്കാനാവാത്ത ദേഷ്യവും സങ്കടവും വന്നു. വായില്‍ വന്നതൊക്കെ ഞാന്‍ വിളിച്ചുപറഞ്ഞു. അമ്മയും പൊട്ടിത്തെറിച്ചു. ഒന്നും രണ്ടും പറഞ്ഞു വഴക്കായപ്പോള്‍ അതിരേച്ചി എന്‍റെ കരണത്തടിച്ചു. പിന്നെ ഒരു നിമിഷംപോലും ഞാനും അമ്മയും ആ വീട്ടില്‍ നിന്നില്ല.” അനു ഒന്നു നിറുത്തിയിട്ടു മേരിക്കുട്ടിയെ നോക്കി.
“എന്നിട്ട്….?”
“ഞാനും അമ്മയും ഒരു വാടകവീട്ടിലേക്കു താമസം മാറ്റി. ആദ്യമൊക്കെ ജീവിക്കാന്‍ വല്യ ബുദ്ധിമുട്ടായിരുന്നു. അമ്മ കൂലിപ്പണിക്കു പോകാന്‍ തുടങ്ങി. ആ കാശുകൊണ്ടാ പട്ടിണി കൂടാതെ ഞങ്ങൾ ജീവിച്ചു പോന്നത് .
“ടോണി നിങ്ങളെ അന്വേഷിച്ചു വന്നില്ലേ?”
ജാസ്മിന്‍ ചോദിച്ചു.
“ഇല്ല . സത്യത്തിൽ ചേട്ടായിക്ക് ചേച്ചിയെ പേടിയായിരുന്നു. വിവാഹമോചനം നടത്തുമെന്നൊക്കെ പറഞ്ഞു അതിരേച്ചി ചേട്ടായിയെ പേടിപ്പിച്ചുകൊണ്ടിരുന്നു ”
”ടോണി നിങ്ങളെ ഫോൺ വിളിച്ചുപോലുമില്ലേ ?”
”എന്റെ ഫോൺ അതിരേച്ചി എടുത്തു തല്ലിപ്പൊട്ടിച്ചു കളഞ്ഞായിരുന്നു . ഫോണില്ലാതെയാ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നത് ”
” നിങ്ങള് പിന്നെ ടോണിയെ വിളിച്ചുമില്ലേ ?”
”വിളിച്ചു . പക്ഷേ ഫോൺ എപ്പഴും സ്വിച്ചോഫായിരുന്നു. ആ നമ്പർ മാറീന്നു പിന്നീട് മനസിലായി ”
”പിന്നെ എന്തുണ്ടായി ?”
“കുറച്ചുനാളു കഴിഞ്ഞപ്പോള്‍ എനിക്കൊരു കമ്പ്യൂട്ടര്‍ സെന്‍ററില്‍ ജോലി കിട്ടി. മാസം അയ്യായിരം രൂപ ശമ്പളം കിട്ടുമായിരുന്നു. പക്ഷേ….”
“പക്ഷേ….”
“കമ്പ്യൂട്ടര്‍ സെന്‍ററിന്‍റെ ഉടമസ്ഥന്‍ ഒരു ചീത്ത മനുഷ്യനായിരുന്നു. അയാള്‍ക്കെന്‍റെ ശരീരം വേണം. ശല്യം സഹിക്കാനാവാതെ വന്നപ്പം ഞാന്‍ ആ ജോലി ഉപേക്ഷിച്ചു. പിന്നെ ജീവിതം വല്യ ബുദ്ധിമുട്ടായിരുന്നു ചേച്ചീ. പല ദിവസവും ഞങ്ങളു പട്ടിണി കിടന്നിട്ടുണ്ട്. അമ്മ എന്നും കരച്ചിലു തന്നെ . എന്റെ കല്യാണം നടക്കാ ത്തിലായിരുന്നു അമ്മക്ക് വിഷമം . ജീവിതം അവസാനിപ്പിച്ചാലോന്ന് ഞാൻ പലവട്ടം ആലോചിച്ചതാ . അമ്മയ്ക്ക് പിന്നെ ആരുണ്ട് എന്ന് ഓര്‍ത്തപ്പം അതിനുള്ള കരുത്തു ചോര്‍ന്നുപോയി.”
അനു ഏങ്ങലടിച്ചു .
“അമ്മ ഇപ്പം എവിടുണ്ട്?”
“പുന്നശ്ശേരീല് ഒരു വാടകവീട്ടിലാ ഞങ്ങളിപ്പം താമസിക്കുന്നത്. അമ്മയ്ക്കു വയ്യ. പ്രഷറ് , പ്രമേഹം , കൊളസ്‌ട്രോൾ – ഇല്ലാത്ത അസുഖങ്ങളൊന്നുമില്ല. അമ്മേടെ കണ്ണടഞ്ഞാല്‍ എനിക്കാരുണ്ടെന്നു പറഞ്ഞ് അമ്മ എപ്പഴും കരച്ചിലാ …”
“ടോണി ഇപ്പം എവിടാ താമസിക്കുന്നേ ?”
“അറിയില്ല . പത്തു പന്ത്രണ്ടു വര്‍ഷമായി ഞങ്ങളു ചേട്ടായിയെ കണ്ടിട്ട്. ടൗണിലെ വീടുവിറ്റ് ദൂരേയ്‌ക്കെങ്ങോ പോയീന്നു കേട്ടു . ഇപ്പം ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും അറിയില്ല.”
“ഞങ്ങൾ ഇവിടെ താമസം തുടങ്ങീന്നു നിന്നോടാരാ പറഞ്ഞത്?”
ജാസ്മിന്‍ ചോദിച്ചു.
“റെഡിമെയ്‌ഡ്‌ കടേടെ ഉദ്ഘാടനത്തിന്‍റെ വാര്‍ത്ത പത്രത്തില്‍ വായിച്ചു. ചേച്ചീടെ ഫോട്ടോയും ഉണ്ടായിരുന്നല്ലോ. .”
“വാര്‍ത്ത വന്നിട്ട് അഞ്ചെട്ടു മാസമായല്ലോ. എന്നിട്ട് ഇപ്പഴാണോ അന്വേഷിച്ചുവരാന്‍ തോന്നീത്?”
“കഴിഞ്ഞയാഴ്ച പച്ചക്കറി പൊതിഞ്ഞുകൊണ്ടുവന്ന പത്രക്കടലാസു കണ്ടപ്പഴാ ഞങ്ങളീ വാര്‍ത്ത കണ്ടത് . ചേച്ചി സഹായിക്കാതിരിക്കില്ലെന്നു പറഞ്ഞ് അമ്മ എന്നെ നിര്‍ബന്ധിച്ചു പറഞ്ഞുവിട്ടതാ .”
“അമ്മ ഇപ്പം വീട്ടില്‍ തനിച്ചാ?”
“ഉം…”
“ഇവിടെ വന്നാല്‍ ജോലി കിട്ടുമെന്ന് അമ്മ പറഞ്ഞോ?”
“ഉം…”
അവള്‍ തലയാട്ടി.
“എന്തു ജോലിയാ നിനക്കു ചെയ്യാന്‍ പറ്റുക?”
“എന്തു വേണമെങ്കിലും ചെയ്യാം.”
“ഈ വീട്ടിലെ വേലക്കാരിയായിട്ടു നില്‍ക്കാന്‍ പറ്റ്വോ?”
“നിൽക്കാം .”
“അപ്പം അമ്മ?”
“അമ്മയെ ഇങ്ങോട്ടു കൊണ്ടുവന്നിട്ട് ഇവിടെ എവിടെങ്കിലും വാടകക്ക് താമസിച്ചോളാം ”
ജാസ്മിന്‍ തെല്ലുനേരം അവളെ സൂക്ഷിച്ചുനോക്കിഇരുന്നു . എന്തു ജോലിയും ചെയ്യാൻ തയ്യാറായി തന്റെ മുൻപിൽ പ്രതീക്ഷയോടെ ഇരിക്കുന്നു പാവം പെണ്ണ് . കൊച്ചുന്നാളിൽ ഇവളെ കൈപിടിച്ചു സ്‌കൂളിൽ കൊണ്ടുപോയ രംഗമാണ് ഇപ്പോൾ മനസിൽ വരുന്നത്. രാത്രി ഒന്നിച്ചു കിടക്കുമ്പോൾ എന്തുമാത്രം കഥകൾ പറഞ്ഞു താൻ ഇവളെ സന്തോഷിപ്പിച്ചിരിക്കുന്നു . ഓർത്തപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു . ജാസ്മിൻ വേഗം അവിടെ നിന്ന് എണീറ്റ് മാറി .
മേരിക്കുട്ടി പിന്നെയും ഓരോന്ന് ചോദിച്ചുകൊണ്ട് അവിടെ തന്നെ ഇരുന്നു.
അനുവിനുവേണ്ടി അന്ന് വിഭവസമൃദ്ധമായ സദ്യയൊരുക്കി മേരിക്കുട്ടി.
ഉറങ്ങാന്‍ നേരമായപ്പോള്‍ ജാസ്മിന്‍ അവള്‍ക്ക് ഗസ്റ്റ് റൂമില്‍ കിടക്ക ഒരുക്കിക്കൊടുത്തു.
“സുഖമായിട്ടു കിടന്നുറങ്ങ്. കേട്ടോ . ക്ഷീണോം തളര്‍ച്ചേം ഒക്കെ മാറട്ടെ.”
ഗുഡ്നൈറ്റ് പറഞ്ഞിട്ട് ജാസ്മിന്‍ തന്‍റെ കിടപ്പു മുറിയിലേക്കു പോയി.
അനുവിന് ഉറക്കം വന്നില്ല.
അമ്മയെക്കുറിച്ചോര്‍ത്തു വിഷമിച്ചു കിടക്കുകയായിരുന്നു . അമ്മ ഇപ്പോള്‍ എന്തു ചെയ്യുകയാവും? ഉറങ്ങിക്കാണുമോ? ഉറങ്ങാന്‍ വഴിയില്ല. തന്നെക്കുറിച്ചോര്‍ത്തു വേവലാതിപ്പെട്ടിരിക്കയാവും.
രാത്രിയില്‍ അമ്മയ്ക്ക് ശ്വാസംമുട്ടലോ, തളര്‍ച്ചയോ ഉണ്ടായാല്‍ ആരുണ്ട് സഹായത്തിന്? തൊട്ടടുത്തു വീടുണ്ട്. എന്നാലും അമ്മ ആരെയും വിളിക്കില്ല. ആരെയും ബുദ്ധിമുട്ടിക്കുന്നതമ്മയ്ക്കിഷ്ടമല്ല.
ഇന്നുതന്നെമടങ്ങിപ്പോയേക്കാമായിരുന്നു .
ജോലി കിട്ടുമെന്ന് ഇപ്പോഴും ഉറപ്പില്ലല്ലോ . തരാമെന്നു പറഞ്ഞില്ലല്ലോ .
ഓരോന്നു ചിന്തിച്ച് , തിരിഞ്ഞും മറിഞ്ഞും കിടന്നു അവൾ ഉറങ്ങി.
വെളുപ്പിന് ജാസ്മിന്‍ വന്നു വിളിച്ചുണര്‍ത്തുകയായിരുന്നു.
“എന്തൊരുറക്കമാ ഇത്. മണി ഏഴര കഴിഞ്ഞു.”
കണ്ണു തിരുമ്മി അവൾ എഴുന്നേറ്റു.
“ഒരുപാടു കാലമായി ചേച്ചി നന്നായിയിട്ടൊന്നുറങ്ങീട്ട്.”
അവൾ എണീറ്റു മുടി ഒതുക്കി കെട്ടിവച്ചു. എന്നിട്ട് വാഷ്ബേസിനില്‍ വന്നു കണ്ണും മുഖവും കഴുകി.
അപ്പോഴേക്കും ജാസ്മിൻ ചായയുമായി വന്നു.
അനു ചായ വാങ്ങി മെല്ലെ ഊതിക്കുടിച്ചു.
“വീട്ടില്‍ അമ്മ തനിച്ചല്ലേയുള്ളൂ.?”
ജാസ്മിന്‍ ചോദിച്ചു.
“ഉം…”
“ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് വേഗം പൊയ്‌ക്കോ. ഞാൻ കാറ് വിട്ടു തരാം . ഡ്രൈവർ വീട്ടിൽ കൊണ്ടാക്കും ”
“ജോലി ?.” അവൾ പ്രതീക്ഷയോടെ നോക്കി.
”നിനക്കു പറ്റിയ ജോലിയൊന്നും ഇപ്പം ഇവിടില്ല. ഉണ്ടാകുമ്പം അറീക്കാം കേട്ടോ.. ”
ഹൃദയം പിളരുന്നതുപോലെ തോന്നി അനുവിന്. അവളുടെ കണ്ണുകള്‍ നിറഞ്ഞു .
അതു കാണാത്ത മട്ടില്‍ ജാസ്മിന്‍ വേഗം അവിടെനിന്നു പോയി.
വന്നതു വെറുതെയായായല്ലോ എന്ന് അനു ഓർത്തു . ഇനി അമ്മയോടെന്തു മറുപടി പറയും? ജാസേ ച്ചി നിഷ്കരുണം കൈയൊഴിഞ്ഞു എന്നു കേള്‍ക്കുമ്പോള്‍ അമ്മയ്ക്കു അത് സഹിക്കാന്‍ പറ്റുമോ? എത്ര പ്രതീക്ഷയോടെയാണമ്മ തന്നെ പറഞ്ഞു വിട്ടത്!
ഒരു തുള്ളി കണ്ണീർ അറിയാതെ നിലത്തു വീണ് പടർന്നു .
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം38

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 38

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 38

പണം ഉണ്ടായപ്പോൾ തന്നോട് എല്ലാവര്‍ക്കും എന്തൊരു സ്നേഹവും ബഹുമാനവുമാണ് !
ജാസ്മിന്‍ ഓര്‍ത്തു.
പണ്ട് തന്നെപ്പറ്റി അപവാദം പറഞ്ഞു നടന്നവർ ഇപ്പോൾ തന്റെ വീട്ടുപടിക്കൽ വന്നു ജോലിക്കായി കൈകൂപ്പി നിൽക്കുന്നു. സംഭാവനകള്‍ ചോദിച്ചും സഹായമഭ്യര്‍ത്ഥിച്ചും എത്രപേരാണ് ദിവസവും മുൻപിൽ വന്നു തൊഴുതു നിൽക്കുന്നത്. പണമുണ്ടായപ്പോള്‍ സ്നേഹവും ബഹുമാനവും താനെ കയറിവന്നു. അതാണ് ലോകം ! പണത്തിനു പിറകെ നടക്കുന്ന മനുഷ്യർ! പണമുണ്ടെങ്കിൽ എന്തും കീഴടക്കാം എന്ന സ്ഥിതി. ഭരിക്കുന്നവർ പോലും പണത്തിനു പിന്നാലെയല്ലേ പായുന്നത് .

സഹായമഭ്യര്‍ത്ഥിച്ചു വന്ന പവങ്ങളെയൊന്നും ജാസ്മിന്‍ വെറുംകൈയോടെ പറഞ്ഞയച്ചില്ല. പണത്തിന്‍റെ അഹങ്കാരമോ, തലക്കനമോ അവള്‍ പ്രകടിപ്പിച്ചുമില്ല. ദൈവം തന്നതിന്റെ ഒരു വീതം ദൈവത്തിന്റെ മക്കൾക്ക് തന്നെ കൊടുക്കണമെന്ന ചിന്താഗതിയായിരുന്നു അവൾക്ക്‌.

ദേവസ്യാച്ചന്റെ മകന് ജാസ്മിൻ ജോലികൊടുത്തു എന്ന് കേട്ടപ്പോൾ തൊഴിൽ തേടി അവളുടെ വീട്ടുപടിക്കൽ നാട്ടുകാരുടെ ക്യൂ ആയി. അത് കണ്ടപ്പോൾ മേരിക്കുട്ടി മകളോടു പറഞ്ഞു:

“ജീവിക്കാൻ വേണ്ടി എന്തു തൊഴിലും ചെയ്യാന്‍ തയാറായി നില്ക്കുന്ന എത്രയോ പേരുണ്ട് മോളെ ഇവിടെ. ചിത്തിരപുരത്ത് എന്തെങ്കിലുമൊരു സ്ഥാപനം തുടങ്ങിയാല്‍ കുറേപ്പേര്‍ക്കു തൊഴില്‍ കൊടുക്കാന്‍ പറ്റില്ലേ ? ഈ നാട്ടിൽ നമുക്ക് ഒരു അംഗീകാരവും ആവില്ലേ ? “
അത് ഒരു നല്ല ഒരാശയമാണെന്നു ജാസ്മിനു തോന്നി.
ചിത്തിരപുരത്ത് ഒരു വ്യവസായം തുടങ്ങുക. കുറെപ്പേര്‍ക്കു തൊഴില്‍ കിട്ടും. ഗ്രാമം അഭിവൃദ്ധിപ്പെടുകയും ചെയ്യും. ജയിംസിനോട് ആഗ്രഹം പറഞ്ഞപ്പോൾ അയാൾ പറഞ്ഞു :
”അതൊരു നല്ലകാര്യമാ . ദൈവാനുഗ്രഹം കൊണ്ട് നമ്മൾ തൊട്ടതെല്ലാം പൊന്നായിട്ടേയുള്ളൂ .കുറച്ചു കാശ് ലോൺ എടുക്കാം . എന്ത് ബിസിനസാ തുടങ്ങേണ്ടതെന്നു നീ ആലോചിക്ക് .”
”ലേഡീസ് ഗാർമെന്റ് സ് ഉണ്ടാക്കുന്ന ഒരു ടെയ്‌ലറിംഗ് യൂണിറ്റ് തുടങ്ങിയാലോ ? അതാവുമ്പം ഒരുപാട് പെണ്ണുങ്ങൾക്ക് ജോലി കൊടുക്കാം. ഞാനിവിടെ വെറുതെ ഇരിക്കുവല്ലേ . ഞാൻ അത് മാനേജ് ചെയ്തോളാം ”
.
”അത് കൊള്ളാം. നിനക്ക് ഒരു ജോലിയും ആകും . ” ജെയിംസ് ആ അഭിപ്രായത്തോട് പൂർണമായും യോജിച്ചു : ” തുടങ്ങുമ്പം വിപുലമായിട്ടങ്ങു തുടങ്ങാം . ഒരു പത്തുനൂറ് ജോലിക്കാരെ വച്ച് ഗംഭീരമായിട്ടങ്ങു സ്റ്റാർട്ട് ചെയ്യാം . ഈ നാട്ടിലുള്ള കുറെ പെണ്ണുങ്ങളെ ട്രെയിനികളായിട്ട് എടുക്കാം . ചിത്തിരപുരം ഒന്ന് വികസിക്കട്ടെ . നിനക്ക് ഈ നാട്ടിൽ ഒരു നിലയും വിലയും ആകുകയും ചെയ്യുമല്ലോ . ”
” ഞാൻ ജനിച്ചു വളർന്ന നാടല്ലേ . എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ലല്ലോ ഈ നാട്ടുകാരെ ” ജാസ്മിനും സന്തോഷമായി .
പിന്നീട് എല്ലാം ത്വരിതഗതിയിലായിരുന്നു.
റോഡരുകിൽ കുറച്ചു സ്ഥലം വാങ്ങി. ആവശ്യമുള്ള കെട്ടിടങ്ങൾ നിർമ്മിച്ചു . തയ്യൽ മെഷീനും അനുബന്ധ യന്ത്രങ്ങളും കൊണ്ടുവന്നു ഫിറ്റ് ചെയ്തു. പരിശീലനം കിട്ടിയ കുറെ ജോലിക്കാരെ ആദ്യം നിയമിച്ചു. ചിത്തിരപുരത്തുനിന്നു കുറെ വനിതകളെ ട്രയിനികളായി എടുത്തു.
ഒരുവര്‍ഷത്തിനുള്ളില്‍, ചിത്തിരപുരം ഗ്രാമത്തിന്‍റെ മുഖച്ഛായ മാറ്റിക്കൊണ്ട് ജാസ്മിന്‍റെ റെഡിമെയ്ഡ് വസ്ത്രനിര്‍മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.

ഉദ്‌ഘാടന വേളയിൽ തടിച്ചുകൂടിയ ആളുകളെ സാക്ഷി നിറുത്തി ജാസ്മിൻ ഇങ്ങനെ പ്രസംഗിച്ചു.
”ഞാൻ പിറന്നു വീണ നാടാണ് ചിത്തിരപുരം. പത്തിരുപത്തിരണ്ടു വർഷക്കാലം ചവിട്ടി നടന്ന മണ്ണ്. ഒരിക്കൽ ഈ ഗ്രാമത്തോട് കണ്ണീരോടെ എനിക്ക് യാത്ര പറയേണ്ടി വന്നു. ഹൈറേഞ്ചിലെ ഒരു മലമുകളിലായിരുന്നു പിന്നീടുള്ള എന്റെ ജീവിതം . ആ മലമുകളിൽ തന്നെ എന്റെ അന്ത്യ വുമായിരിക്കുമെന്നു ഞാൻ വിശ്വസിച്ചു. അവിടെ ചെന്ന ആദ്യനാളുകളിൽ പലരാത്രികളിലും ഞാൻ ഉണർന്നിരുന്നു കരഞ്ഞിട്ടുണ്ട്. ഒരുപാട് കാലം എനിക്ക് ആയുസുണ്ടാവുമെന്നും പ്രതീക്ഷയില്ലാ യിരുന്നു. പക്ഷെ പിന്നീട് മനസിലായി എനിക്ക് ചുറ്റും താമസിക്കുന്നത് ചതിയും വഞ്ചനയും അറിയാത്ത സ്നേഹമുള്ള, നിഷ്കളങ്കരായ മനുഷ്യരാണെന്ന് . അന്യനാട്ടിൽ നിന്ന് വന്നതായിട്ടും അവർ എന്നെയും എന്റെ അമ്മയെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ ഹൃദയം തുറന്നു സ്നേഹിച്ചു. ആ സ്നേഹത്തിനു പ്രതിഫലമായി അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി . ആ ഗ്രാമത്തിന്റെ പുരോഗതിക്കായി ഞാൻ കർമ്മരംഗത്തിറങ്ങി പ്രവർത്തിച്ചു . എനിക്ക് പറ്റുന്ന കാര്യങ്ങൾ ഞാൻ അവർക്കുവേണ്ടി ചെയ്തു കൊടുത്തു . അതിന്റെ പ്രതിഫലം ദൈവം എനിക്ക് തന്നു. എന്നോടൊപ്പം എല്ലാക്കാര്യത്തിലും സഹകരിക്കാനും പിൻതുണ നൽകാനും എനിക്ക് അവിടെ ഒരാളെ കിട്ടി . ജയിംസ് . ആ ചെറുപ്പക്കാരൻ പിന്നീട് എന്റെ ജീവിത പങ്കാളിയായി. അതോടെയാണ് എന്റെ ജീവിതം മാറി മറിഞ്ഞത് . ഞാൻ അനുഭവിച്ച വേദനകൾക്കും യാതനകൾക്കും ദൈവം തന്ന സമ്മാനമായാണ് എന്റെ ഹസ്ബൻഡിനെ ഞാൻ കാണുന്നത് . ഇന്നോളം എന്റെ ഒരാഗ്രഹത്തിനും ജെയിംസ് എതിര് നിന്നിട്ടില്ല . അതൊരു വലിയ ദൈവാനുഗ്രഹമാണ് എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. ഒരിക്കൽ പോലും ഞങ്ങൾക്ക് മുഖം കറുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഒന്നും പറയേണ്ടി വന്നിട്ടിട്ടില്ല . നഷ്ടപ്പെട്ടുപോയ ഇവിടുത്തെ എന്റെ തറവാട് തിരിച്ചുപിടിക്കാൻ എനിക്ക് പ്രചോദനം നൽകിയത് എന്റെ ഭർത്താവാണ്. ഈ നാട്ടിൽ ഒരു വ്യവസായം തുടങ്ങാൻ ഞാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പൂർണ്ണ പിന്തുണ നൽകി എന്നോടൊപ്പം അദ്ദേഹം കൂടെ നിന്നു . നമ്മൾ നല്ലതു ചെയ്‌താൽ തമ്പുരാൻ നല്ലതു നമുക്ക് തരും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് എനിക്ക് കിട്ടിയ എന്റെ ഭർത്താവ് .
ചിത്തിരപുരത്തെ കുറെപ്പേർക്കെങ്കിലും ജോലി കൊടുക്കാൻ കഴിഞ്ഞതിൽ ഞാൻ ഇന്ന് സന്തോഷിക്കുന്നു. ഈ സ്ഥാപനം വിജയത്തിലേക്കു കുതിച്ചാൽ കൂടുതൽ ആളുകൾക്ക് ജോലികൊടുക്കാൻ കഴിയും. അതിനു നിങ്ങളുടെ സഹകരണം വേണം . ഒരു കാര്യം കൂടി ഞാൻ സൂചിപ്പിക്കട്ടെ . ഈ നാട്ടിലുള്ള ആളുകൾക്കായിരിക്കും ഈ സ്ഥാപനത്തിൽ ഞങ്ങൾ ജോലിക്കു മുൻഗണന കൊടുക്കുക . ഈ വേദിയിൽ വച്ച് ഞാൻ അത് നിങ്ങൾക്ക് ഉറപ്പു തരുന്നു ”
അതുകേട്ടപ്പോൾ ആളുകളുടെ നീണ്ട കയ്യടി.
പണ്ടത്തെ ആ തൊട്ടാവാടി പെണ്ണ് തന്നെയാണോ തങ്ങളുടെ മുൻപിൽ നിന്ന് ഇത്ര മനോഹരമായി പ്രസംഗിക്കുന്നത് എന്നുപോലും ഗ്രാമവാസികൾ സംശയിച്ചു.
ഉദ്ഘടന ചടങ്ങു കഴിഞ്ഞ് എല്ലാവര്ക്കും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു ജാസ്മിൻ .
ഭക്ഷണം കഴിച്ചു സന്തോഷത്തോടെയാണ് ആളുകൾ വീട്ടിലേക്കു മടങ്ങിയത്.


ആറുമാസത്തെ കഠിനാദ്ധ്വാനത്തിന്‍റെ ഫലമായി ജാസ്മിന്റെ റെഡിമെയ്‌ഡ്‌ വസ്ത്രനിർമ്മാണ സ്ഥാപനം ലാഭത്തിലേക്ക് കുതിച്ചു.
സ്ഥാപനത്തിന്‍റെ പൂര്‍ണമായ മേല്‍നോട്ടവും മാനേജ്മെന്‍റും ജാസ്മിനായിരുന്നു. ജോലിക്കാരില്‍ ഭൂരിഭാഗവും അന്നാട്ടില്‍ നിന്നുള്ളവരുമായിരുന്നു.

തന്റെ മേൽനോട്ടത്തിൽ തുടങ്ങിയ ഒരു ബിസിനസ് വിജയിച്ചത് കണ്ടപ്പോൾ ജാസ്മിന് ആഹ്ലാദവും അഭിമാനവും തോന്നി. ഒക്കെ ഈശ്വര കൃപയാണെന്ന് അവൾ വിശ്വസിച്ചു .

എം.ഡിയുടെ കറങ്ങുന്ന കസേരയില്‍ ചാരി ഇരിക്കുമ്പോൾ ജാസ്മിന്‍ ഓര്‍ക്കുകയായിരുന്നു.
പത്തു പതിന്നാലു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്നാട്ടില്‍ എന്തു വിലയുണ്ടായിരുന്നു തനിക്ക് ? ഇപ്പോൾ പണവും പദവിയുമായപ്പോൾ എത്ര പേരാണ് തന്‍റെ മുമ്പില്‍ ഭയഭക്തി ബഹുമാനത്തോടെ നില്ക്കുന്നത്!
പണത്തിനുമീതെ പരുന്തും പറക്കില്ലെന്നു പറയുന്നത് എത്രയോ ശരിയാണ്.
ഓരോന്നോര്‍ത്തിരുന്നപ്പോള്‍ ക്യാബിന്‍റെ വാതില്‍ തുറന്ന് ജനറല്‍ മാനേജര്‍ മാത്യൂസ് കയറിവന്നു. കുറെ ഫയലുകള്‍ ഒപ്പിടാനുണ്ട്.
ഫയല്‍ ജാസ്മിന്‍റെ മുമ്പില്‍, മേശപ്പുറത്തു വച്ചിട്ട് മാത്യൂസ് ഒതുങ്ങിനിന്നു.
“എങ്ങനുണ്ട് ബിസിനസ്?”
ഫയല്‍ തുറന്ന് ഓരോ പേപ്പറിലും ഒപ്പിടുന്നതിനിടയിൽ മുഖത്തേക്ക് നോക്കാതെ ജാസ്മിന്‍ ചോദിച്ചു.
“കഴിഞ്ഞമാസത്തേക്കാള്‍ ഇരുപതു ശതമാനം കൂടുതൽ വിറ്റുവരവുണ്ട് ഈ മാസം . നമ്മുടെ പ്രൊഡക്റ്റ്സിനെപ്പറ്റി നല്ല അഭിപ്രായമാ എല്ലാവർക്കും ..”
“ക്വാളിറ്റി മോശമാകാതെ നോക്കിക്കോണം. അതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത് “
“ഒഫ് കോഴ്സ്! അക്കാര്യം ശ്രദ്ധിക്കണമെന്ന് ഞാന്‍ ജോലിക്കാരെ കൂടെക്കൂടെ ഓര്‍മിപ്പിക്കാറുണ്ട്.”
“ജോലിക്കാരൊക്കെ എങ്ങനെ?”
“ഇപ്പം എല്ലാവരും ആത്മാര്‍ത്ഥമായിട്ട് വര്‍ക്ക് ചെയ്യുന്നുണ്ട്. “
“മാത്യൂസിന്‍റെ ഒരു കണ്ണ് എല്ലായിടത്തും ഉണ്ടായിരിക്കണം.”
“തീർച്ചയായും .”
ഒപ്പിട്ട ഫയലുകള്‍ തിരികെ വാങ്ങിക്കൊണ്ട് മാത്യൂസ് ക്യാബിന്‍ വിട്ടിറങ്ങി.
ജാസ്മിന്‍ വീണ്ടും കസേരയിലേക്ക് ചാരി ചിന്തയില്‍ മുഴുകി.
പതിനാലുവര്‍ഷം മുമ്പ് ഇന്നാട്ടില്‍ എല്ലാവരാലും അവഗണിക്കപ്പെട്ടു കിടന്ന വ്യക്തി ഇന്ന് അവരുടെ യൊക്കെ ബഹുമാന്യ വ്യക്തിയായി മാറിയിരിക്കുന്നു. അന്ന് ഡോക്ടര്‍ ടോണിയായിരുന്നു ഇന്നാട്ടുകാരുടെ ആരാധ്യപുരുഷന്‍.
ടോണി ഇപ്പോള്‍ എവിടെയായിരിക്കും?
കാണണമെന്നുണ്ട്.
ഇപ്പോൾ ആ രൂപം എങ്ങനെയിരിക്കുന്നു എന്നറിയാനാഗ്രഹമുണ്ട്.
ഏത് ആശുപത്രിയിലായിരിക്കും ആ മനുഷ്യന്‍ ഇപ്പോൾ ?
എവിടെയായാലും വലിയ നിലയിൽ സുഖമായി ജീവിക്കുന്നുണ്ടാകും.
ജീവിക്കട്ടെ. എല്ലാവരും സന്തോഷമായി ജീവിക്കട്ടെ. തനിക്കാരോടും പകയോ, വിദ്വേഷമോ ഇല്ല.
ദൈവാനുഗ്രഹംകൊണ്ട് സ്നേഹസമ്പന്നനും സല്‍സ്വഭാവിയുമായ ഒരു ഭര്‍ത്താവിനെ തനിക്കു കിട്ടിയല്ലോ . രണ്ടു കുഞ്ഞുമക്കളേയും ദൈവം തന്ന് അനുഗ്രഹിച്ചു . പപ്പയുടെ ഓര്‍മ നിലനിറുത്താന്‍ പഴയ വീടും മണ്ണും തിരിച്ചുകിട്ടുകയും ചെയ്തു! ഇതിൽക്കൂടുതൽ എന്ത് വേണം ? ഒന്നും വേണ്ട..ഒന്നും !


ഒരു വ്യാഴാഴ്ച. ഉച്ചനേരം .
ജാസ്മിന്‍ തന്‍റെ ക്യാബിനില്‍ അക്കൗണ്ടുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം മാനേജര്‍ മാത്യൂസ് മുറിയിലേക്കു കയറിവന്നു.
“മാഡം..?”
“ഉം…?”
ജാസ്മിന്‍ മുഖം ഉയര്‍ത്തി നോക്കി.
“ഒരു സ്ത്രീ മാഡത്തിനെ കാണണമെന്നു പറഞ്ഞ് ഗേറ്റിനരികില്‍ വന്നു സെക്യൂരിറ്റിയുമായി ബഹളം വച്ചുകൊണ്ടിരിക്കുന്നു .”
“ആരാ…?”
“മാഡത്തിന്‍റെ ഒരു പഴയ ഫ്രണ്ടാണെന്നു പറഞ്ഞു.”
“പേര്..?”
“ചോദിച്ചിട്ട് പറഞ്ഞില്ല.”
“ജോലി അന്വേഷിച്ചോ സഹായം ചോദിച്ചോ വന്നതാകും . പണ്ട് കാണുമ്പം മുഖം തിരിച്ചു നടന്നവരൊക്കെ ഇപ്പോൾ ഫ്രണ്ടാണെന്നും ബന്ധുവാണെന്നുമൊക്കെ പറഞ്ഞു വരുന്നുണ്ട് .”
“കണ്ടിട്ട് ഒരു പാവം സ്ത്രീയാണെന്ന് തോന്നുന്നു .”
“എന്താ അവരുടെ ആവശ്യം?”
“ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല. എല്ലും തോലുമായി ഒരു മനുഷ്യ രൂപം. കണ്ടപ്പം എനിക്കു സഹതാപം തോന്നി. ഒന്നു കണ്ടിട്ടു പൊയ് ക്കൊട്ടെ മാഡം. സഹായത്തിനാണെങ്കിൽ എന്തെങ്കിലും കൊടുത്തു പറഞ്ഞു വിടാം “
“ഉം.. വിളിക്ക് . “
മാത്യൂസ് മുറിവിട്ടിറങ്ങി.
തെല്ലുനേരം കഴിഞ്ഞപ്പോള്‍ ക്യാബിന്‍റെ വാതില്‍ തുറന്ന് ഒരു സ്ത്രീ മുറിയിലേക്ക് കയറിവന്നു.
അവളെ കണ്ടതും ജാസ്മിന്‍ അതിശയിച്ചിരുന്നുപോയി.
അത് അനുവായിരുന്നു!
ടോണിയുടെ കുഞ്ഞുപെങ്ങൾ അനു.
എന്തുമാത്രം മാറിപ്പോയിരിക്കുന്നു അവൾ !
ശരീരം ശോഷിച്ച്, കവിളുകള്‍ ഒട്ടി, കണ്ണുകള്‍ കുഴിഞ്ഞ് ആകെ ദയനീയമായ ഒരു രൂപം!
പഴയ അനുവാണെന്നു തോന്നുകയേയില്ല!
“മോളേ… നീ….?”
ജാസ്മിന്‍ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു. ഇരുകരങ്ങളും അവളുടെ തോളിൽ വച്ചിട്ട് ആ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി.
“എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ കൊച്ചേ? .”
അടുത്ത നിമിഷം അവളെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് ജാസ്മിൻ പറഞ്ഞു .
“എന്തൊരു കോലമാ മോളെ ഇത് ? നിനക്കെന്താ പറ്റീത്? എവിടാ ഇപ്പം താമസിക്കുന്നേ ?”
ഒറ്റശ്വാസത്തിൽ ഒരുപാട് ചോദ്യങ്ങൾ .
പൊടുന്നനെ ഇടതു കൈ കൊണ്ട് മുഖം പൊത്തി അനു വിങ്ങിപ്പൊട്ടി .
” കരയുന്നതെന്തിനാ ? നിനക്ക് നല്ല ക്ഷീണമുണ്ടല്ലോ .. വാ ..”
അനുവിനെ പിടിച്ചുകൊണ്ടു ജാസ്മിന്‍ ക്യാബിനോടു ചേര്‍ന്നുള്ള വിശ്രമമുറിയുടെ വാതില്‍ തുറന്ന് അങ്ങോട്ട് കൊണ്ടുപോയി.
എല്ലാ സജ്ജീകരണങ്ങളുമുള്ള ശീതീകരിച്ച വലിയ മുറിയായിരുന്നു അത്.
“ഇരിക്ക്…”
അനുവിനെ പിടിച്ചു കസേരയിൽ ഇരുത്തിയിട്ട് ജാസ്മിന്‍ അവളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.
“ഒരു ഫ്രണ്ടു കാണാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞപ്പം അതു നീയായിരിക്കുമെന്നു ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല . നീയെന്‍റെ ഫ്രണ്ടാണോ മോളെ ? കൂടെപ്പിറപ്പല്ലേ? എത്രകാലമായി നിന്നെക്കാണാന്‍ ഞാന്‍ കൊതിച്ചിരിക്കുന്നൂന്നറിയ്വോ?”
അനു ചുണ്ടു കടിച്ചു സങ്കടമൊതുക്കാന്‍ പാടുപെടുകയായിരുന്നു.
ജാസ്മിന്‍ ഫ്രിഡ്ജ് തുറന്ന് ഒരു ഗ്ലാസ് തണുത്ത നാരങ്ങാവെള്ളമെടുത്ത് അനുവിനു നീട്ടിക്കൊണ്ടു പറഞ്ഞു.
“കുടിക്ക് . നിന്‍റെ പരവേശോം പ്രയാസോം ഒക്കെ മാറട്ടെ.”
അനു ഗ്ലാസ് വാങ്ങി ഒറ്റ വലിയ്ക്കതു കുടിച്ചു. നല്ല ദാഹമുണ്ടായിരുന്നു അവള്‍ക്ക്.
ഗ്ലാസ് തിരികെ കൊടുത്തിട്ട് അവള്‍ ജാസ്മിനെ നോക്കി.
അവളുടെ സമീപം കസേരയിൽ ഇരുന്നിട്ടു ജാസ്മിന്‍ ചോദിച്ചു
“പറ. നീ ഇപ്പം എവിടുന്നാ വരുന്നത്? ആഗ്നസാന്‍റിയും ടോണിയുമൊക്കെ എവിടുണ്ട് ഇപ്പം.?”
ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനുള്ള മറുപടി.
അത് കണ്ടപ്പോൾ ജാസ്മിന്റെ ആശങ്ക വർധിച്ചു.
“എന്താ മോളേ നിനക്കു പറ്റീത്…?” ജാസ്മിന്‍ അവളെ മെല്ലെ പിടിച്ചെണീപ്പിച്ചു കട്ടിലിൽ കൊണ്ടുപോയി ഇരുത്തി. “ഇത്തിരി നേരം ഇവിടെ കിടക്ക്. നീ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. നമുക്ക് പിന്നെ സംസാരിക്കാം “
പതുപതുത്ത ഫോം ബെഡ്ഡില്‍ അവൾ അവശയായി കിടന്നു. അവളുടെ കണ്ണുകള്‍ പൊട്ടി ഒഴുകുകയായിരുന്നു.
” ഞാനിപ്പ വരാമേ .”
അങ്ങനെ പറഞ്ഞിട്ട് ജാസ്മിന്‍ വിശ്രമമുറിയില്‍ നിന്ന് ക്യാബിനിലേക്ക് പോയി .
മൊബൈലിൽ ബന്ധപ്പെട്ട് മാനേജർ മാത്യൂസിനെ കാബിനിലേക്ക് വിളിച്ചു വരുത്തിയിട്ട് പറഞ്ഞു
“ഇപ്പം വന്ന ആ സ്ത്രീയില്ലേ, അവൾ എന്‍റെ ഫ്രണ്ടല്ല; കൂടെപ്പിറപ്പാ.ആ കഥ ഞാൻ പിന്നീട് പറയാം . അവര്‍ക്കു ഫുഡ്‌ കൊണ്ടുവരാന്‍ വേഗം ഏര്‍പ്പാടു ചെയ്യൂ. നല്ല റോയൽ ഫുഡായിരിക്കണം .”
”മീൽസ് ?”
”യേസ് ”
“ഓകെ മാഡം…”
മാത്യൂസിന് കാര്യം പിടികിട്ടിയില്ലെങ്കിലും തിരിച്ചൊന്നും ചോദിച്ചില്ല. അയാള്‍ ക്യാബിന്‍ വിട്ടിറങ്ങി.
തെല്ലുനേരം കഴിഞ്ഞപ്പോള്‍ പ്യൂണ്‍ ശിവപ്രസാദ് ഭക്ഷണവുമായി എത്തി.
ജാസ്മിൻ അത് വാങ്ങി വിശ്രമമുറിയിലെ ഡൈനിംഗ് ടേബിളില്‍ കൊണ്ടുവന്നു വച്ചു. അനു മയക്കത്തിലായിരുന്നു . ജാസ്മിൻ ചെന്ന് അവളെ തട്ടി വിളിച്ചു .
“എണീറ്റേ മോളെ… ഇത്തിരി ഭക്ഷണം കഴിക്കാം .”
”എനിക്ക് ഒന്നും വേണ്ട ചേച്ചി ” അവൾ കട്ടിലിൽ എണീറ്റിരുന്നു .
”അങ്ങനെ പറഞ്ഞാൽ പറ്റില്ല. കഴിക്കണം. നിനക്ക് നല്ല ക്ഷീണമുണ്ട് . മുഖം കണ്ടാൽ അറിയാം. വാ ”
അനുവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ട് ജാസ്മിന്‍ വാഷ്ബേസിനടുത്തേക്കു നടന്നു.
വാഷ്ബേസിനില്‍ വന്നു കണ്ണും മുഖവും കഴുകിയിട്ട് അനു വന്നു ഡൈനിംഗ് ടേബിളിനരികില്‍ കസേരയിൽ ഇരുന്നു.
ജാസ്മിന്‍ അവള്‍ക്കു ഭക്ഷണം വിളമ്പിക്കൊടുത്തു.
കോഴിക്കറിയും മീന്‍വറുത്തതും പുളിശേരിയുമൊക്കെ കൂട്ടി വിഭവസമൃദ്ധമായ ഊണ്.
നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് അനു വയറുനിറയെ കഴിച്ചു.
ഭക്ഷണം കഴിച്ചപ്പോള്‍ അവളുടെ ക്ഷീണവും തളര്‍ച്ചയും മാറി. .
ടൗവ്വലെടുത്തു മുഖം തുടച്ചിട്ട് അവള്‍ സെറ്റിയില്‍ വന്നിരുന്നു. തൊട്ടടുത്ത് ജാസ്മിനും ഇരുന്നു.
“നീയാകെ കോലംകെട്ടുപോയല്ലോ കൊച്ചേ…” ജാസ്മിന്‍ പറഞ്ഞു. “പറ, നീയിപ്പം എവിടുന്നാ വരുന്നത്. ?.”
“എന്നോടിപ്പം ഒന്നും ചോദിക്കരുത് ചേച്ചീ…”
അവള്‍ വീണ്ടും കരയുമെന്ന മട്ടായി.
“ഓകെ. ചോദിക്കുന്നില്ല. കുറച്ചുനേരം വിശ്രമിക്ക് . നിന്‍റെ പ്രയാസങ്ങളൊക്കെ മാറട്ടെ. എന്നിട്ട് നമുക്ക് സംസാരിക്കാം .പോയി കിടന്നോ.”
അവളെ വിശ്രമ മുറിയിലാക്കിയിട്ട് ജാസ്മിന്‍ ക്യാബിനിലേക്ക് മടങ്ങി.
ക്യാബിനില്‍ വന്നിരുന്ന് അവള്‍ ആലോചിച്ചു.
അനുവിന് എന്തുപറ്റി?
അവളുടെ വിവാഹം കഴിഞ്ഞില്ലേ? ആഗ്നസാന്‍റിയേയും ടോണിയേയും പറ്റി ചോദിച്ചപ്പോൾ അവള്‍ കരഞ്ഞതെന്തിന്? അവരാരും ജീവിച്ചിരിപ്പില്ലേ?
പാവം പെണ്ണ്!
മെലിഞ്ഞ് എല്ലും തോലും മാത്രമേയുള്ളൂ ആ ശരീരത്തിൽ . ചെറുപ്പത്തില്‍ കാണാന്‍ എത്ര സുന്ദരിയായിരുന്നു.
കുറേനേരം കഴിഞ്ഞപ്പോൾ ജാസ്മിൻ എണീറ്റ് വിശ്രമമുറിയിൽ ചെന്ന് നോക്കി. അനു കട്ടിലിൽ കിടന്നു സുഖമായി ഉറങ്ങുന്നു . ഉറങ്ങട്ടെ. ക്ഷീണമൊക്കെ മാറട്ടെ .
ക്യാബിനില്‍ വന്നിരുന്ന് ജാസ്മിന്‍ ജോലിയിൽ മുഴുകി .
നാലരയായപ്പോള്‍ അവള്‍ വീണ്ടും വിശ്രമമുറിയിലേക്ക് ചെന്നു .
അനു എണീറ്റ് കട്ടിലില്‍ താടിക്കു കൈയും കൊടുത്ത് ചിന്താധീനയായി ഇരിക്കുകയായിരുന്നു.
“ങ്ഹാ.. നീ എണീറ്റിരിക്കയായിരുന്നോ ? ക്ഷീണമൊക്കെ മാറിയോ ?”
”ഉം ”
” കുടിക്കാനെന്തെങ്കിലും വേണോ ?”
”വേണ്ട ചേച്ചി ” അവൾ എണീറ്റ് വാഷ്ബേസിനിൽ ചെന്ന് കണ്ണും മുഖവും കഴുകി തുടച്ചു.
”ഇനി പറ . ആഗ്നസ് ആന്റിയും ടോണിയും എവിടുണ്ട് ഇപ്പോൾ ?”
” ഞാനൊരു ഭാഗ്യദോഷിയായിപ്പോയി ചേച്ചി . ആർക്കും വേണ്ടാത്ത ഒരു പെണ്ണ് …”
അവൾ ഏങ്ങലടിച്ചു കരയാൻ തുടങ്ങിയപ്പോൾ ജാസ്മിൻ ആശ്വസിപ്പിച്ചു
” നീ കരയാതെ കാര്യം പറ . എന്താ നിനക്ക് പറ്റീത് ?”
” എനിക്ക് എന്തെങ്കിലും ഒരു ജോലി തരുമോ ചേച്ചി ?” ജാസ്മിന്റെ കരം പുണർന്നുകൊണ്ടു അവൾ യാചിച്ചു .
” നീ എന്താ കൊച്ചേ ഇങ്ങനൊക്കെ പറയുന്നേ ? എനിക്കൊന്നും മനസിലാവുന്നില്ല . ഒരു കാര്യം ചെയ്യാം. നമുക്കു വീട്ടിലേക്കു പോകാം. അവിടെ ചെന്നിട്ടു വിശദമായി സംസാരിക്കാം ”
അനു എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല .
അവളെയും വിളിച്ചുകൊണ്ട് ജാസ്മിന്‍ പുറത്തേക്കിറങ്ങി കാറില്‍ കയറി. കാര്‍ മെല്ലെ ഗേറ്റുകടന്നു റോഡിലേക്കിറങ്ങി . ജാസ്മിനാണ് ഡ്രൈവ് ചെയ്തത് .
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം37

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 37

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 37

ദീര്‍ഘനാളായി ആള്‍താമസമില്ലാതെ കിടക്കുന്ന വീടാണെന്ന് ഒറ്റനോട്ടത്തില്‍ അറിയാം.
ജാസ്മിന്‍ കാറില്‍നിന്നിറങ്ങി മെല്ലെ നടന്നു വരാന്തയിലേക്കു കയറി. പൊടുന്നനേ, വരാന്തയില്‍നിന്ന് ഒരു പാമ്പ് ഇഴഞ്ഞു പടിയിലൂടെ ഇറങ്ങി തൊടിയിലേക്കു പാഞ്ഞുപോയി.
ജാസ്മിന്‍ ഭയന്ന് പിന്നാക്കം ചാടി. കുട്ടികളും പേടിച്ചു പോയിരുന്നു. അവരുടെ കാല്‍ച്ചുവട്ടിലൂടെയാണ് പാമ്പ് ഇഴഞ്ഞുപോയത്. ഭയന്ന് വിറച്ച് അവര്‍ പപ്പയെ കെട്ടിപ്പിടിച്ചു നില്കുമ്പോൾ ജയിംസ് പറഞ്ഞു.
“ഇവിടാരുമില്ലെന്നു തോന്നുന്നു. നമുക്ക് തിരിച്ചുപോയേക്കാം.”
ചുറ്റുവട്ടത്ത് ആരെങ്കിലുമുണ്ടോന്ന് ജാസ്മിന്‍ നാലുപാടും കണ്ണോടിച്ചു . അപ്പോള്‍ പറമ്പില്‍നിന്ന് ഒരാള്‍ അങ്ങോട്ടു നടന്നുവരുന്നതു കണ്ടു. അയാള്‍ അടുത്തു വന്നതും ജാസ്മിന്‍ ചോദിച്ചു:
“ഇവിടെ താമസിച്ചിരുന്ന ഡോക്ടര്‍ ടോണി?”
“അയ്യോ അവരു വീടുവിറ്റു പോയിട്ട് ഒരുപാട് കാലം ആയല്ലോ . ഇത് ഇപ്പം ഒരമേരിക്കക്കാരന്‍റെ കൈയിലാ.”
“ചേട്ടന്‍…?”
“ഞാനിതിന്‍റെ നോട്ടക്കാരനാ. നിങ്ങളെ മനസ്സിലായില്ലല്ലോ?”
ജാസ്മിന്‍ സ്വയം പരിചയപ്പെടുത്തി. എന്നിട്ടു ചോദിച്ചു:
”ഇവിടിപ്പം ആരും താമസമില്ലേ ?”
”ഇല്ല . ഞാൻ ഇടയ്ക്കിടെ വന്നു നോക്കീട്ടു പോകും ”
“ഞങ്ങളീ വീടിന്‍റെ അകത്തൊന്നു കേറി കണ്ടോട്ടെ?”
“അതിനെന്താ.”
അയാള്‍ താക്കോലെടുത്ത് വാതില്‍ തുറന്നുകൊടുത്തു. ജാസ്മിന്‍ സാവധാനം അകത്തേക്കു കയറി. മേരിക്കുട്ടിയും ജയിംസും മക്കളും മുറ്റത്തു നിന്നതേയുള്ളൂ.
അകത്ത് ഇരുട്ടായിരുന്നു. അവള്‍ ലൈറ്റിട്ടു. തറ മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ചുമരിലെല്ലാം ചിതല്‍ കയറിയിട്ടുണ്ട്. ടോണി കിടന്ന മുറിയിലേക്കു കയറിയപ്പോള്‍ സങ്കടം അണപൊട്ടാതിരിക്കാൻ അവള്‍ ചുണ്ടുകള്‍ കടിച്ചമര്‍ത്തി.
ലൈറ്റിട്ടിട്ട് ചുറ്റുംനോക്കി. ഭാര്‍ഗവിനിലയം പോലെ ഒഴിഞ്ഞുകിടക്കുന്നു ആ മുറി. ഒരുപാടു കഥകള്‍ പറയാനുണ്ട് ഈ മുറിക്ക്. തന്നെ ആദ്യമായി ടോണി ചുംബിച്ചത് ഈ റൂമില്‍ വച്ചാണ്. ഹൃദയത്തിൽ സൂക്ഷിച്ച പ്രണയം അവൻ തുറന്നുപറഞ്ഞതും ഈ മുറിയില്‍ വച്ചാണ്. വേണ്ട അതൊന്നും ഇനി ഓര്‍ക്കണ്ട .
താനിപ്പോൾ മറ്റൊരാളുടെ ഭാര്യയല്ലേ? കഴിഞ്ഞതൊന്നും കുത്തിപ്പൊക്കിഇനി മനസു വൃണപ്പെടുത്തണ്ട. ആ സംഭവങ്ങളുടെ ഒരു കണിക ഇനി മനസിൽ സൂക്ഷിക്കാൻ പാടില്ല . കർച്ചീഫുകൊണ്ട് കണ്ണു തുടച്ചിട്ട് അവള്‍ തിരിഞ്ഞു നടക്കാനൊരുങ്ങിയപ്പോഴാണ് കണ്ടത്, ചുമരില്‍ താന്‍ പണ്ടു വരച്ചിട്ട ഒരു രേഖാചിത്രം. ടോണിയുടെ മുഖവും കുരങ്ങന്‍റെ ഉടലുമായി ഒരു കുസൃതി ചിത്രം. അവ്യക്തമെങ്കിലും തിരിച്ചറിയാനാവുന്ന വിധം ഇപ്പോഴും അതവിടെയുണ്ട്. നോക്കി നിന്നപ്പോള്‍ ഹൃദയത്തിൽ ഒരു മുള്ളു കൊണ്ട വേദന തോന്നി.
എല്ലാ മുറികളിലും കയറി നോക്കിയിട്ട് ജാസ്മിന്‍ വെളിയിലേക്കിറങ്ങി.
ആ സമയം അയല്‍വീട്ടിലെ ദേവസ്യാച്ചന്‍ അങ്ങോട്ടു നടന്നുവരുന്നത് അവള്‍ കണ്ടു. അടുത്തുവന്നു മേരിക്കുട്ടിയെയും ജാസ്മിനെയും നോക്കിയിട്ട് അയാള്‍ ഹൃദ്യമായി ചിരിച്ചു.
“നിങ്ങളിങ്ങോട്ടു വന്നിട്ടുണ്ടെന്നു മോന്‍ പറഞ്ഞു. എന്നാപ്പിന്നെ പഴയ പരിചയക്കാരെയൊന്നു കണ്ടിട്ടുപോകാല്ലോന്നോര്‍ത്തു .”
“വളരെ സന്തോഷം. പഴയ അയല്‍ക്കാരേം പരിചയക്കാരേം കാണാന്‍ വേണ്ടിയാ ഞങ്ങളും ഇങ്ങോട്ടു വന്നത്.” മേരിക്കുട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു.
വിശേഷങ്ങള്‍ തിരക്കിയശേഷം ജയിംസിനെ ചൂണ്ടി ജാസ്മിന്‍ പറഞ്ഞു:
“ഇതെന്‍റെ ഹസ്ബന്‍റാ. ജയിംസ്.” എന്നിട്ട് മക്കളെ രണ്ടുപേരെയും അടുത്തേക്കു വിളിച്ചു ചേര്‍ത്തു നിറുത്തിയിട്ടു തുടര്‍ന്നു: “ഇതെന്‍റെ മക്കള്‍ ശീതളും അഖിലും.”
“ആളാകെ മാറിപ്പോയീട്ടോ.” മുഖത്തേക്കു സൂക്ഷിച്ചു നോക്കി മന്ദഹാസത്തോടെ ദേവസ്യാച്ചന്‍ പറഞ്ഞു
“പത്തു പന്ത്രണ്ടു വര്‍ഷായില്ലേ. പ്രായത്തിന്‍റെ മാറ്റം കാണാതിരിക്കില്ലല്ലോ.” ജാസ്മിന്‍ ചിരിച്ചു.
“വല്യ നിലേലാന്നു കേട്ടു . ഇപ്പം എവിടാ താമസം?”
ജാസ്മിന്‍ സ്ഥലപ്പേരു പറഞ്ഞു.
“ഇവിടുന്നു പോയപ്പം യോഗോം തെളിഞ്ഞു അല്ലേ? ഞാനിപ്പഴും പഴേ സ്ഥിതിയില്‍തന്നെ. മേലോട്ടുമില്ല. കീഴോട്ടുമില്ല. അങ്ങനെയങ്ങു ജീവിച്ചുപോകുന്നു.”
“ഇവിടെ താമസിച്ചിരുന്ന ടോണി…?”
“അവരിത് വിറ്റിട്ട് ടൗണിലേക്കു താമസം മാറ്റീരുന്നു. ഇപ്പം അവിടുന്നും പോയീന്നു കേള്‍ക്കുന്നു. . ചിലരു പറയുന്നു മലബാറിലെങ്ങാണ്ടാണെന്ന്. അവന്‍ കെട്ടിയ ആ പെണ്ണ് ഒരു ഗുണമില്ലാത്തതാ. അവളായിരുന്നു വീടു ഭരണം. കല്യാണം കഴിഞ്ഞതോടെ അവന്‍റെ കഷ്ടകാലം തുടങ്ങി.”
“ഒരുപാട് കാലായോ ഇവിടുന്നു പോയിട്ട്?”
“ങ്ഹ… അവന്റെ കല്യാണം കഴിഞ്ഞ് ഒരുവർഷം തികയുന്നേനു മുൻപേ പോയി. ആദ്യം അവനും ഭാര്യയും കൂടി വാടക വീട്ടിലേക്കു താമസം മാറ്റി. ആഗ്നസും അനുവും കുറച്ചുകാലം തനിച്ചിവിടെ താമസിച്ചു . അതിനിടയിൽ ഈ വീട്ടിൽ ഒരു കള്ളൻ കേറി ആ കൊച്ചിന്റെ നാലുപവന്റെ മാല മോഷ്ടിച്ചോണ്ടു പോയി . അത് കഴിഞ്ഞപ്പം അവരും ടോണീടെ കൂടെ പോയി താമസിച്ചു . അധികം താമസിയാതെ ഈ സ്ഥലവും വീടും വിറ്റു .”
”അനുവിന്റെ കല്യാണം കഴിഞ്ഞോ? ”
” അറിയില്ല . എന്തായാലൂം ഞങ്ങളെ ആരെയും കല്യാണത്തിന് വിളിച്ചില്ല. ” ദേവസ്യാച്ചൻ ചിരിച്ചു .
കുറേനേരം കൂടി വിശേഷങ്ങള്‍ പറഞ്ഞിട്ട് ജാസ്മിനും മേരിക്കുട്ടിയും യാത്ര പറഞ്ഞു. തിരിച്ചുപോകാനായി അവര്‍ കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ ദേവസ്യാച്ചന്‍ മടിച്ചു മടിച്ചു ചോദിച്ചു:
“എന്‍റെ മോന്‍ ഡിഗ്രി കഴിഞ്ഞിട്ടു വെറുതെ നില്‍ക്കുവാ. മോളുടെ കമ്പനീല്‍ എവിടെങ്കിലും അവനൊരു ജോലി കൊടുക്കാമോ?”
ജാസ്മിന്‍ ഭര്‍ത്താവിനെ നോക്കി.
“പറ്റുമെങ്കില്‍ എങ്ങനെയെങ്കിലും ഒന്നു സഹായിക്കണം. ജീവിക്കാന്‍ വല്യ ബുദ്ധിമുട്ടാ മോളെ.”
ദേവസ്യാച്ചന്‍ കൈകൂപ്പി യാചനാഭാവത്തില്‍ ഇരുവരെയും മാറിമാറി നോക്കി.
ജയിംസ് പോക്കറ്റില്‍നിന്ന് വിസിറ്റിംഗ് കാര്‍ഡ് എടുത്തു നീട്ടിയിട്ടു പറഞ്ഞു:
“ഈ അഡ്രസില്‍ അവനോട് ഒരപേക്ഷ അയയ്ക്കാന്‍ പറ.”
“ഓ…”
ജോലി ഉറപ്പായി എന്ന മട്ടിൽ ദേവസ്യാച്ചന്‍ കാര്‍ഡു വാങ്ങിയിട്ട് ഭവ്യതയോടെ നിന്നു.
കാര്‍ റിവേഴ്സെടുത്തിട്ട് വന്നവഴിയേ അവര്‍ തിരിച്ചുപോയി.
ചിത്തിരപുരം പള്ളിയിലേക്കായിരുന്നു പിന്നീടുള്ള യാത്ര. പപ്പയുടെ കല്ലറയില്‍ പോയിനിന്നു കുറേനേരം പ്രാര്‍ത്ഥിക്കണം.
വഴിയില്‍ പരിചയക്കാരെയും പഴയ സ്നേഹിതരെയുമൊക്കെ കണ്ടപ്പോള്‍ കാറുനിറുത്തി കുശലം പറയുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തു.
സെമിത്തേരിയുടെ സമീപം കാറു പാര്‍ക്കു ചെയ്തിട്ട് എല്ലാവരും ഇറങ്ങി സെമിത്തേരിയിലേക്കു നടന്നു. പപ്പയുടെ ശവക്കല്ലറ ആകെ കാടുപിടിച്ചു കിടക്കുന്നു. കണ്ടപ്പോള്‍ സങ്കടം വന്നു ജാസ്മിന്. മേരിക്കുട്ടി ദുഃഖം നിയന്ത്രിക്കാനാവാതെ സാരിത്തലപ്പ് കടിച്ചു വിങ്ങിപ്പൊട്ടി .
കല്ലറയ്ക്കു ചുറ്റുമുണ്ടായിരുന്ന കരിയിലകളും കാട്ടുചെടികളും നീക്കം ചെയ്തിട്ട് ജാസ്മിന്‍ കൊണ്ടുവന്ന പൂക്കള്‍ കല്ലറയ്ക്കു മുകളില്‍ ഭംഗിയായി അലങ്കരിച്ചു വച്ചു. പിന്നെ കണ്ണടച്ചു കൈകൂപ്പി നിന്ന് എല്ലാവരും പപ്പയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചു.
“പോകാം.”
ജയിംസ് വിളിച്ചപ്പോഴാണ് ജാസ്മിന്‍ പ്രാര്‍ത്ഥന നിറുത്തി കണ്ണു തുറന്നത്. സിമിത്തേരിയില്‍ നിന്നിറങ്ങിയിട്ട് അവര്‍ നേരേ പള്ളിക്കകത്തേക്കു നടന്നു. പള്ളിക്കകത്തു മുട്ടുകുത്തിനിന്ന് കുറേ നേരം പ്രാര്‍ത്ഥിച്ചു. നേര്‍ച്ചിയിട്ടിട്ട് പുറത്തേക്കിറങ്ങി.
“നമുക്ക് അച്ചനെ ഒന്നു കണ്ടിട്ടു പോകാം.”
ജാസ്മിന്‍റെ ആഗ്രഹത്തിന് എതിര് നിന്നില്ല ജയിംസ്. എല്ലാവരും പള്ളിമേടയില്‍ ചെന്ന് അച്ചനെ കണ്ടു. പരിചയമില്ലാത്ത അച്ചനാണ്. കുശലാന്വേഷണങ്ങള്‍ക്കുശേഷം 50000 രൂപ ബാഗിൽ നിന്നെടുത്തു അച്ചന്റെ കയ്യിൽ ഏല്പിച്ചുകൊണ്ടു ജാസ്മിൻ പറഞ്ഞു.
”ഈ ഇടവകയിലെ ഏതെങ്കിലും പാവപ്പെട്ട പെങ്കൊച്ചിന്റെ കല്യാണം നടത്താനായിട്ടു ഈ പൈസ വിനിയോഗിക്കണം . ഞാൻ തന്നതാണ് പള്ളീൽ വിളിച്ചു പറയുകയൊന്നും വേണ്ട ”
”ഓ ”
അച്ചനു സന്തോഷമായി. എല്ലാവരുടെയും തലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ച് അച്ചന്‍ അവരെ യാത്രയാക്കി.
കാര്‍ ചിത്തിരപുരം ഗ്രാമം വിട്ടുപോന്നപ്പോള്‍ മേരിക്കുട്ടി സീറ്റിലേക്ക് ചാരി ഇരുന്നിട്ട് സാരിത്തലപ്പു കടിച്ച് നിശബ്ദമായി കരയുകയായിരുന്നു.
“അമ്മച്ചിക്ക് ഈ നാടുവിട്ടു പോകാന്‍ തോന്നുന്നില്ല അല്ലേ ?” – അഖില്‍ ചോദിച്ചു.
മേരിക്കുട്ടി ഒന്നും മിണ്ടിയില്ല.
”അമ്മക്ക് വിഷമമായോ?”
ജാസ്മിന്റെ ചോദ്യത്തിനും മറുപടി ഇല്ല.
രാത്രി വൈകിയാണവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. മേരിക്കുട്ടി ആകെ തളര്‍ന്ന് അവശയായിരുന്നു. അമ്മയുടെ മനസ്സിന്‍റെ വിഷമം ജാസ്മിനെയും വേദനിപ്പിച്ചു. ഉറങ്ങാന്‍ കിടന്നപ്പോള്‍ ജാസ്മിന്‍ ഭര്‍ത്താവിനോട് പറഞ്ഞു:
“പഴയ വീടും പരിചയക്കാരെയുമൊക്കെ കണ്ടപ്പം അമ്മയ്ക്കാകെ പ്രയാസമായി. അമ്മയെ കൊണ്ടുപോകേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. “
“അമ്മയ്ക്കാ വീടിനോടത്ര ഇഷ്ടമായിരുന്നോ ?”
”പിന്നില്ലേ. അമ്മയെ പപ്പ കെട്ടിക്കൊണ്ടു വന്നു കയറിയ വീടല്ലേ . പത്തുമുപ്പതു വർഷം ചവിട്ടി നടന്ന മണ്ണ് . അത് വിറ്റിട്ട് പോരാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു എനിക്കും അമ്മയ്ക്കും . എന്നെക്കുറിച്ചു ആളുകൾ അപവാദം പറഞ്ഞപ്പോൾ നിൽക്കക്കള്ളിയില്ലാതെ വിറ്റതാ . അവിടെ കിടന്നാൽ എന്റെ കല്യാണം നടക്കില്ലെന്നു പറഞ്ഞു അമ്മ എന്നും കരയുവായിരുന്നു പോരെങ്കിൽ പപ്പയെ അടക്കിയതും ആ ഇടവകയിലെ പള്ളിയിലാണല്ലോ ”
”അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്കത് തിരികെ വാങ്ങിച്ചാലെന്താ?”
“ഇതു ഞാനങ്ങോട്ടു പറയാന്‍ തുടങ്ങ്വായിരുന്നു. അമ്മയ്ക്കു മാത്രമല്ല. എനിക്കുമുണ്ട് ആ വീടിനോട് ഒരാത്മബന്ധം. അതു വാങ്ങ്വാണെങ്കില്‍ എനിക്ക് ഒരുപാടു സന്തോഷമാകും.”
“അമ്മയോട് ഇപ്പം ഇക്കാര്യം പറയണ്ട. അവരതു വില്‍ക്കാന്‍ തയ്യാറാകുമോ എന്ന് ആദ്യം അന്വേഷിക്കാം. ആശിപ്പിച്ചിട്ട് കിട്ടിയില്ലെങ്കില്‍ അമ്മയ്ക്കതു കൂടുതല്‍ വിഷമമാകില്ലേ .”
“ചോദിക്കുന്ന വില കൊടുക്കേണ്ടി വരും.”
“കൊടുക്കാം. എന്തുതന്നെയായാലും തറവാടല്ലേ, നഷ്ടപ്പെടുത്തണ്ട. ഇപ്പം കാശിനു ബുദ്ധിമുട്ടില്ലല്ലോ നമുക്ക് .. ബാങ്കുകാരാണെൽ കാശുമായി പുറകെ നടക്കുവാ. പണമുണ്ടാകുമ്പോൾ എല്ലാവരും പിന്നാലെ വരും . അതാണ് ലോകം . “
“ഈ നല്ല മനസ്സിന് ഞാനെങ്ങനെയാ നന്ദി പറയുക?”
“നന്ദിയുടെ ആവശ്യമില്ല ജാസ്. ഭാര്യയുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കേണ്ടത് ഒരു ഭര്‍ത്താവിന്‍റെ കടമയല്ലേ? നിന്‍റെ ഏതെങ്കിലും ആഗ്രഹം ഞാന്‍ സാധിച്ചു തരാതിരുന്നിട്ടുണ്ടോ? നമുക്കുണ്ടായ ഈ നേട്ടങ്ങളെല്ലാം നമ്മുടെ വിവാഹശേഷം കൈവന്നതാണെന്ന് ഓര്‍ക്കണം. ദൈവം അത്രമാത്രം നമ്മളെ അനുഗ്രഹിച്ചിരിക്കുന്നു. അതുകൊണ്ടാണ് ദൈവം നിന്നെ ചിത്തിരപുരത്തുനിന്ന് കുറുക്കൻമലയിലെത്തിച്ചതും എന്റെ ഭാര്യയായി കൈപിടിച്ച് എന്നെ ഏൽപ്പിച്ചതും .ടോണി കെട്ടിക്കൊണ്ടു പോയിരുന്നെങ്കിൽ എനിക്ക് ഈ മുത്തിനെ കിട്ടുമായിന്നോ ? ഈ നേട്ടങ്ങളൊക്കെ ഉണ്ടാകുമായിരുന്നോ ?”
ജയിംസ് അവളെ തന്നിലേക്കു ചേര്‍ത്തുപിടിച്ച് സ്നേഹവായ്പോടെ ഒരു ചുംബനം നല്‍കി.
” ഈ സ്നേഹത്തിനു ഞാൻ എന്താ തിരിച്ചു അങ്ങോട്ട് തരുക ?”
”സ്നേഹം മാത്രം മതി മോളേ. വേറൊന്നും വേണ്ട ”
ജാസ്മിൻ ഭർത്താവിന്റെ കഴുത്തിൽ കൈ ചുറ്റി ചേർത്തുപിടിച്ചിട്ട് ഒരു മുത്തം നൽകി.

വീടുവില്‍ക്കാന്‍ തയ്യാറാണോ എന്നറിയാന്‍ പിറ്റേന്നുതന്നെ ജയിംസ് ഒരാളെ ചിത്തരപുരത്തേക്ക് അയച്ചു. ഭാഗ്യവശാല്‍, വീടുവില്‍ക്കാന്‍ അവര്‍ തയ്യാറായിരുന്നു. വില പറഞ്ഞു ധാരണയിലെത്തി.
ആധാരം രജിസ്റ്റര്‍ ചെയ്യുന്ന സമയത്തു മാത്രമാണ് മേരിക്കുട്ടിയെ വിവരമറിയിച്ചത്. മേരിക്കുട്ടിയുടെ പേരിലാണ് ആ വീടുംപുരയിടവും രജിസ്റ്റര്‍ ചെയ്തത്.
”അമ്മയുടെ സ്വന്തം മണ്ണല്ലായിരുന്നോ . അതമ്മയുടെ പേരിൽ തന്നെയിരിക്കട്ടെ ”
ജെയിംസ് അത് പറഞ്ഞപ്പോൾ മേരിക്കുട്ടിയുടെ കണ്ണുകള്‍ സന്തോഷാധിക്യത്താല്‍ നിറഞ്ഞു തുളുമ്പി . അത് കണ്ടപ്പോൾ ജെയിംസ് പറഞ്ഞു.
“നഷ്ടപ്പെട്ടു പോയതെല്ലാം, പണംകൊണ്ടു തിരികെ വാങ്ങാന്‍ പറ്റുന്നതാണെങ്കില്‍ നമുക്കു തിരിച്ചുപിടിക്കാം അമ്മേ.”
“എന്തെല്ലാം തിരിച്ചുപിടിച്ചാലും എന്‍റെ തോമാച്ചന്‍റേയും അലീനയുടെയും ജീവന്‍ തിരിച്ചു പിടിക്കാന്‍ പറ്റില്ലല്ലോ.”
“ജീവന്‍ മനുഷ്യന്‍റെ കരങ്ങളിലല്ലല്ലോ അമ്മേ . ദൈവത്തിന്‍റെ കൈകളിലല്ലേ. ദൈവത്തിന് ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കും. ഇന്നല്ലെങ്കില്‍ നാളെ നമ്മളും അങ്ങോട്ടു പോകേണ്ടവരല്ലേ.”
ജയിംസ് അമ്മയെ സമാധാനിപ്പിച്ചു.
തന്‍റെ ഭര്‍ത്താവിന്‍റെ മണ്ണ് തിരികെ കിട്ടിയതില്‍ മേരിക്കുട്ടി അതിയായി സന്തോഷിച്ചു. ആ മണ്ണില്‍ കിടന്നു മരിക്കണം തനിക്ക്. ഭര്‍ത്താവിന്‍റെ കല്ലറയില്‍ തനിക്കും അന്ത്യവിശ്രമം കൊള്ളണം.

ചിത്തിരപുരത്തെ മാന്തോപ്പില്‍ തറവാട്, ചോദിച്ച വിലകൊടുത്ത് ജാസ്മിന്‍ തിരികെ വാങ്ങി എന്ന് കേട്ടപ്പോള്‍ ചിത്തിരപുരംകാർക്ക് അദ്ഭുതമായിരുന്നു. തങ്ങള്‍ വിചാരിച്ചതിനേക്കാളുമപ്പുറം ജാസ്മിന്‍ വളര്‍ന്നു വലുതായിരിക്കുന്നു എന്ന് അപ്പോഴാണ് അവര്‍ക്കു ബോധ്യമായത്.

വീട് അറ്റകുറ്റപ്പണി നടത്തി മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു . പഴയ വീടിന്‍റെ തനിമയും സൗന്ദര്യവും ചോര്‍ന്നുപോകാത്ത രീതിയിലാണ് പരിഷ്കരണം നടത്തിയത്. രണ്ടുമൂന്നു മുറികള്‍ പുതുതായി കൂട്ടിച്ചേര്‍ത്തു. മുറ്റത്തു താമരക്കുളവും മനോഹരമായ ഉദ്യാനവും ഉണ്ടാക്കി . വീടിനു ചുറ്റും പുതിയ കോമ്പൗണ്ട് വാള്‍ കെട്ടി. വീട്ടിലേക്കുള്ള റോഡ് ടൈല്‍ പാകി ഭംഗിയാക്കിയിട്ട് പുതിയൊരു ഗേറ്റും നിര്‍മ്മിച്ചു.
വിലകൂടിയ കുറെ ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും വാങ്ങി.
പണികള്‍ തീര്‍ത്തു പെയിന്‍റു ചെയ്തപ്പോള്‍ ചിത്തിരപുരത്തെ ഏറ്റവും മനോഹരമായ വീടായി മാറിയിരുന്നു മാന്തോപ്പില്‍ തറവാട്.
വൈകാതെ മേരിക്കുട്ടിയും ജാസ്മിനും കുട്ടികളും അങ്ങോട്ടു താമസം മാറ്റി. പഴയ തറവാട് തിരിച്ചുകിട്ടിയതില്‍ മറ്റെല്ലാവരേക്കാളും കൂടുതൽ സന്തോഷിച്ചത് മേരിക്കുട്ടിയായിരുന്നു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 36

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 36

കഥ ഇതുവരെ –
അയല്‍ക്കാരായ ടോണിയും ജാസ്മിനും കൗമാരപ്രായം മുതല്‍ പ്രണയബദ്ധരായിരുന്നു. വീട്ടുകാർ അറിയാതെ അവർ അത് രഹസ്യമായി സൂക്ഷിച്ചു . എന്നാൽ ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ടോണി ജാസ്മിനെ കൈയൊഴിഞ്ഞു. ആ മനോവിഷമത്തിൽ ജാസ്മിൻ ആത്മഹത്യക്ക് ശ്രമിച്ചു . ഡോക്ടറായി ജോലിയില്‍ പ്രവേശിച്ച ടോണി ആതിര എന്ന പണക്കാരിയെ വിവാഹം കഴിച്ചു. ജാസ്മിനും അമ്മയും വീടുവിറ്റ് ഹൈറേഞ്ചില്‍ കുറുക്കന്‍മല എന്ന ഗ്രാമത്തില്‍ താമസമാക്കി. ആതിരയുടെ നിര്‍ബന്ധം മൂലം തറവാടും പറമ്പും വിറ്റിട്ട് പട്ടണത്തില്‍ പുതിയ വീടുവാങ്ങി താമസമാക്കി ടോണി. മനസ്സില്ലാമനസ്സോടെ അമ്മയും പെങ്ങളും ടോണിയുടെ കൂടെ താമസമാക്കി. തറവാടു വിറ്റു കിട്ടിയ തുകയിൽ ടോണിയുടെ പെങ്ങള്‍ അനുവിന്‍റെ ഷെയര്‍ അവളുടെ പേരില്‍ ബാങ്കിലിടണമെന്ന് അമ്മ നിര്‍ബന്ധിച്ചെങ്കിലും ടോണി ചെവിക്കൊണ്ടില്ല. ആതിര ടോണിയുടെ അമ്മയെയും പെങ്ങളെയും തീര്‍ത്തും അവഗണിച്ചു. കുറുക്കന്‍മലയിലെ ജയിംസ് എന്ന യുവാവ് ജാസ്മിനെ വിവാഹം കഴിച്ചു. ബാങ്കില്‍നിന്ന് പണം കടമെടുത്തു ജയിംസും ജാസ്മിനും കൂടി ഒരു റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണശാല തുടങ്ങി. (തുടര്‍ന്നു വായിക്കുക)

പന്ത്രണ്ടു വര്‍ഷങ്ങള്‍!
പന്ത്രണ്ടു വര്‍ഷങ്ങള്‍ കണ്ണടച്ചു തുറന്നതുപോലെ കടന്നുപോയി എന്നു ജാസ്മിനു തോന്നി!
പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയില്‍ എന്തുമാത്രം മാറ്റങ്ങള്‍!
ഇരുന്നെണീറ്റപ്പോലെ കോടികളുടെ സ്വത്തിന്റെ ഉടമയായി താൻ മാറി .
റെഡിമെയ്‌ഡ്‌ വസ്ത്രനിര്‍മ്മാണശാല, ടെക്സ്റ്റൈല്‍ ഷോപ്പ്, ആശുപത്രി… അവിശ്വസനീയമായിരിക്കുന്നു തന്‍റെ വളര്‍ച്ച എന്ന് ജാസ്മിൻ ഓർത്തു.
തിരിഞ്ഞു നോക്കിയപ്പോള്‍ ജാസ്മിന് അദ്ഭുതവും ആഹ്ലാദവും തോന്നി. ഒരു തലമുറകൊണ്ടു നേടാന്‍ കഴിയാത്ത വളര്‍ച്ചയല്ലേ ഒരു വ്യാഴവട്ടം കൊണ്ടുണ്ടായത്. ദൈവം സഹായിച്ച് തൊട്ടതെല്ലാം പൊന്നായി മാറി. ഒരു ബിസിനസ് പോലും നഷ്ടത്തിൽ കലാശിച്ചില്ല. കടമെടുത്താണെങ്കിലും തുടങ്ങിയതൊക്കെ വൻ വിജയമായി. തിരിച്ചടവ് മുടങ്ങിയില്ലെന്നു മാത്രമല്ല, പുതിയ ബിസിനസുകൾ തുടങ്ങാൻ ദൈവം വഴികാട്ടുകയും ചെയ്തു.
നല്ലതു ചെയ്‌താൽ നല്ലത് തമ്പുരാൻ തരുമെന്ന് പറയുന്നത് എത്രയോ ശരിയാണ് .
ഇതിനിടയില്‍ രണ്ടു കുഞ്ഞുങ്ങളെയും ദൈവം തന്നനുഗ്രഹിച്ചു. നന്മയുടെ പാതയില്‍നിന്നു വ്യതിചലിക്കാതെ ജീവിച്ചതുകൊണ്ട് ഈശോ തന്ന സമ്മാനങ്ങളാണ് എല്ലാം.
ജയിംസ് ഇടയ്ക്കിടെ പറയും:
“താന്‍ എന്‍റെ ജീവിതപങ്കാളിയായി വന്നില്ലായിരുന്നെങ്കില്‍ ഇപ്പഴും ആ മലമുകളില്‍ കിടന്നു ഞാന്‍ കഷ്ടപ്പെട്ടേനെ. ദൈവം കൊണ്ടുത്തന്ന നിധിയാ താന്‍ എനിക്ക്.”
അതു കേള്‍ക്കുമ്പോള്‍ ജാസ്മിന്റെ മനസ് സന്തോഷത്താൽ നിറഞ്ഞു തുളുമ്പും. തന്നെ അംഗീകരിക്കാനും സ്നേഹിക്കാനും ഒരു നല്ല മനുഷ്യനെ ദൈവം കൈപിടിച്ച് തന്നല്ലോ എന്ന സന്തോഷവും സംതൃപ്തിയും !

നഗരത്തിനടുത്ത് എല്ലാ സൗകര്യങ്ങളുമുള്ള ഇരുനിലവീട്. ഒന്നു മൂളുകയേ വേണ്ടൂ. പരിചാരകര്‍ ഓടിയെത്തും. എന്തൊരു സ്നേഹവും വിനയവുമാണവര്‍ക്ക്. പണമുണ്ടായപ്പോൾ സ്നേഹവും ബഹുമാനവും താനെ കയറി വന്നു. ഒക്കെ ദൈവാനുഗ്രഹമാണ്. അമ്മയുടെയും തന്‍റെയും കണ്ണീരിന് കര്‍ത്താവ് നല്‍കിയ പ്രതിഫലം.
തനിച്ചിരിക്കുമ്പോള്‍ കഴിഞ്ഞ കാലത്തെ ദുരിതങ്ങളും വേദനകളും ജാസ്മിന്റെ മനസിലേക്ക് ഓടിക്കയറിവരും. ഈ സൗഭാഗ്യത്തില്‍ പങ്കുചേരാന്‍ പപ്പയും ചേച്ചിയും ഇല്ലാതെ പോയല്ലോ എന്ന ദുഃഖം ! സ്വര്‍ഗ്ഗത്തിലിരുന്ന് അവര്‍ എല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും!.
ഓര്‍മ്മകള്‍ ഭൂതകാലത്തിലേക്കു ചിറകടിച്ചു പറന്നപ്പോള്‍ പഴയ സംഭവങ്ങള്‍ ഒന്നൊന്നായി അവളുടെ മനസ്സില്‍ തെളിഞ്ഞു.
ടോണി…
ടോണി ഇപ്പോള്‍ എവിടെയായിരിക്കും?
ഏതെങ്കിലും വലിയ ആശുപത്രിയില്‍ ചീഫ് ഫിസിഷ്യനായി വിരാജിക്കുകയാവും. ഭാര്യയും കുട്ടികളുമൊക്കെയായി സന്തോഷത്തോടെ അടിച്ചുപൊളിച്ചു ജീവിക്കുകയാവും. ചിലപ്പോള്‍ തന്നെക്കാള്‍ ഉയര്‍ന്ന നിലയിലാകും. പ്രഗത്ഭനായ ഡോക്റ്ററല്ലേ. പണം വരവിനു കുറവില്ലല്ലോ .

ആഗ്നസ് ആന്‍റിയും അനുവും….? എത്രനാളായി അവരെ കണ്ടിട്ട് !
ഒന്നു കാണാന്‍ കൊതിയാവുന്നു .. അനുവിന് കുട്ടികള്‍ എത്രയായിക്കാണും? ഭര്‍ത്താവിനെന്തായിരിക്കും ജോലി? കല്യാണത്തിനു തന്നെ ക്ഷണിച്ചില്ലല്ലോ . അകന്നിരിക്കുമ്പോള്‍ ബന്ധങ്ങളും അകന്നുപോകുമെന്നു പറയുന്നത് എത്രയോ ശരിയാണ്.

വീടും പുരയിടവും വിറ്റു പോരുമ്പോള്‍ ഒരു പൊതി അവലോസുണ്ടയുമായി അനു ഓടിവന്ന രംഗം ഇപ്പോഴും മനസ്സിലുണ്ട്. തന്നെ മറന്നുകാണുമായിരിക്കുമോ അവള്‍ ഇപ്പോള്‍?

ജനിച്ച വീടും ഓടിക്കളിച്ചു നടന്ന മുറ്റവുമൊക്കെ ഒന്നു കാണണമെന്നു തോന്നി ജാസ്മിന്. താന്‍ പോന്നതിനുശേഷം ചിത്തിരപുരത്തിനുണ്ടായ മാറ്റങ്ങള്‍ ഒന്നു കാണണ്ടേ?
ജയിംസിനോട് ആഗ്രഹം പറഞ്ഞപ്പോള്‍ അയാള്‍ക്കും ജാസിന്റെ പഴയ വീടു കാണാന്‍ മോഹം.
“നമുക്ക് അമ്മയേയും കുട്ടികളെയും കൂട്ടി നാളെത്തന്നെ പോകാം.” – ജയിംസ് പറഞ്ഞു.
“ഉം.” ജാസ്മിനു സന്തോഷമായി.
അമ്മയുടെ പഴയ വീടു കാണാന്‍ പോകുന്നു എന്നു കേട്ടപ്പോള്‍ ജാസ്മിന്‍റെ മൂത്തമകന്‍ അഖിലിനും ഇളയമകള്‍ ശീതളിനും വലിയ സന്തോഷം. അഞ്ചാം ക്ലാസിലാണ് അഖില്‍ പഠിക്കുന്നത്. ശീതള്‍ ഒന്നിലും.

പിറ്റേന്നു പുലര്‍ച്ചെ അവര്‍ കാറില്‍ ചിത്തിരപുരത്തേക്കു തിരിച്ചു. കുട്ടികള്‍ വലിയ ആഹ്ലാദത്തിലായിരുന്നു.
ഏറെ നേരത്തെ യാത്രയ്ക്കുശേഷം കാര്‍ ചിത്തിരപുരം ഗ്രാമത്തിലേക്കു പ്രവേശിച്ചു. വിന്‍ഡ് ഗ്ലാസ് താഴ്ത്തി വച്ചിട്ട് ജാസ്മിന്‍ വെളിയിലേക്കു നോക്കി.

പണ്ട് സ്കൂളില്‍ പോയിക്കൊണ്ടിരുന്ന റോഡ്, വീതികൂട്ടി പുതുതായി ടാറു ചെയ്തിരിക്കുന്നു . ഇരുവശങ്ങളിലും എത്രയോ പുതിയ കെട്ടിടങ്ങളാണുയര്‍ന്നിരിക്കുന്നത്. ചിത്തിരപുരത്തിന്‍റെ മുഖച്ഛായ തന്നെ പാടേ മാറിയിരിക്കുന്നു.
അമ്പലക്കുളത്തിനടുത്തു കാര്‍ നിറുത്തിയിട്ട് അവര്‍ വെളിയിലിറങ്ങി നാലുപാടും നോക്കി. അമ്പലമുറ്റത്തെ വലിയ ആല്‍മരം അതേപടി തന്നെ നില്പുണ്ട്.
പഴയ പരിചയക്കാരും നാട്ടുകാരുമൊക്കെ അടുത്തു വന്നു കുശലം പറഞ്ഞു. തന്നെ കൗതുകത്തോടെ നോക്കിനിന്ന ഒരു ചെക്കനെ ജാസ്മിന്‍ ശ്രദ്ധിച്ചു. അത് അപ്പുക്കുട്ടനല്ലേ? അവനെ അടുത്തേക്കു വിളിച്ചിട്ട് അവള്‍ ചോദിച്ചു:
“നീ അപ്പുക്കുട്ടനല്ലേ?”
“ഉം.” അവന്‍ തലയാട്ടി.
ദൈവമേ! ജാസ്മിന്‍ അതിശയിച്ചുപോയി. കൊച്ചുന്നാളില്‍ താന്‍ എടുത്തുകൊണ്ടു നടന്ന കുട്ടിയാണ്. എന്തുമാത്രം വളര്‍ന്നിരിക്കുന്നു ഇവന്‍.
“എന്നെ ഓര്‍മ്മയുണ്ടോടാ നിനക്ക്.”
തന്നിലേക്കു ചേര്‍ത്തുനിറുത്തി വാത്സല്യപൂര്‍വ്വം അവന്‍റെ പുറത്തു തലോടിക്കൊണ്ടു ചോദിച്ചു.
ഇല്ല എന്ന അര്‍ത്ഥത്തില്‍ അവന്‍ തലയാട്ടി.
“എങ്ങനെ ഓര്‍ക്കാനാ. ഞാനിവിടുന്നു പോകുമ്പം നിനക്കു മൂന്നുവയസ്സ്.”
ബാഗില്‍നിന്നു കുറെ മിഠായി എടുത്തു ജാസ്മിന്‍ അവനു നീട്ടി. രണ്ടു കൈയും നീട്ടി അവനതു വാങ്ങി.
“നിന്‍റച്ഛനിപ്പം എന്നാ ചെയ്യുന്നു?”
“അച്ഛന്‍ മരിച്ചുപോയി.”
“കര്‍ത്താവേ, ദിവാകരേട്ടന്‍ മരിച്ചുപോയോ? എന്തായിരുന്നു അസുഖം?”
“ക്യാന്‍സറായിരുന്നു.”
“അമ്മ?”
“വീട്ടിലുണ്ട്.”
ബാഗില്‍നിന്ന് രണ്ടായിരത്തിന്‍റെ രണ്ടു നോട്ടെടുത്ത് അവനു നീട്ടിക്കൊണ്ടു പറഞ്ഞു:
“ഇതമ്മയ്ക്കു കൊടുത്തേക്കു കേട്ടോ? മറക്കരുത് “
“ഉം.” തലകുലുക്കിക്കൊണ്ട് അവന്‍ നോട്ട് വാങ്ങി.
അടുത്തുവന്ന എല്ലാവരോടും ക്ഷേമാന്വേഷണം നടത്തിയിട്ട് ജാസ്മിന്‍ കാറില്‍ കയറി. ഡോര്‍ വലിച്ചടച്ചിട്ട് പിന്‍സീറ്റിലിരുന്ന മേരിക്കുട്ടിയോട് ചോദിച്ചു:
“അമ്മ കണ്ടില്ലേ അപ്പുക്കുട്ടനെ? എന്തുമാത്രം മാറിയിപ്പോയിരിക്കുന്നു അവന്‍റെ മുഖം. അല്ലേ അമ്മേ ?”
മറുപടി കേള്‍ക്കാഞ്ഞപ്പോള്‍ ജാസ്മിന്‍ തിരിഞ്ഞു പിന്നിലേക്കു നോക്കി. ബാക്ക് സീറ്റിലേക്കു ചാരിയിരുന്നു കണ്ണടച്ചു നിശ്ശബ്ദമായി കരയുകയായിരുന്നു മേരിക്കുട്ടി.
“അമ്മ കരയ്വാണോ?”
“എനിക്ക്… എനിക്കാ വീട്ടിലേക്കു കേറിച്ചെല്ലുന്ന കാര്യം ഓര്‍ക്കാനേ വയ്യ മോളേ. പപ്പയുടെയും അലീനേടേം ഓര്‍മ്മകള്‍ എന്‍റെ മനസ്സിലേക്കു തികട്ടിക്കേറി വരും.”
അതുകേട്ടപ്പോള്‍ ജാസ്മിന്‍റെയും മനസ് കലങ്ങി. അമ്മ പറഞ്ഞതു ശരിയാണ്. ഓര്‍മ്മകള്‍ വേട്ടയാടും.
പപ്പയെയും ചേച്ചിയെയുമൊക്കെ ഓർമ്മവരും.
കാര്‍ വലത്തോട്ടു തിരിഞ്ഞ് ഒരു പോക്കറ്റ് റോഡിലേക്കു കയറി. ഇനി മുന്നൂറു മീറ്റര്‍ ദൂരമേയുള്ള പഴയ വീട്ടിലേക്ക്. പണ്ടു നടന്നുപോയ വഴികള്‍ കണ്ടപ്പോള്‍ മനസ്സിന്‍റെ കോണിലെവിടെയോ ഒരു നൊമ്പരം!
പോക്കറ്റ് റോഡില്‍ നിന്നു കാര്‍ വീട്ടുവളപ്പിലേക്കു പ്രവേശിച്ചു. അവിടെനിന്നു സാവധാനം മുറ്റത്തേക്കും.
വണ്ടി ഒതുക്കി പാര്‍ക്കു ചെയ്തിട്ട് ജയിംസ് ഇറങ്ങി. പിന്നാലെ ജാസ്മിനും മേരിക്കുട്ടിയും അഖിലും ശീതളും.
പിറന്നുവീണ വീട്ടിലേക്ക് മിഴികള്‍ നട്ട്, കാറില്‍ ചാരി തെല്ലുനേരം അവൾ അങ്ങനെ നിന്നു .. വരാന്തയില്‍ ചേച്ചി നില്‍ക്കുന്നതുപോലൊരു തോന്നല്‍! ഓര്‍ത്തപ്പോള്‍ നെഞ്ചുപൊട്ടുന്ന വേദന തോന്നി.
ഒരു നെടുവീര്‍പ്പിട്ടിട്ട് അവള്‍ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. മുറ്റത്തരികിലെ മൂവാണ്ടന്‍ മാവ് ഏറെ വളര്‍ന്നിട്ടുണ്ട്. പണ്ടു കൈയെത്തും ദൂരത്തുനിന്ന് മാങ്ങ പറിച്ചതാണ്.
കിഴക്കുവശത്തെ ചെന്തെങ്ങില്‍ നിറയെ തേങ്ങകള്‍. താനും ചേച്ചിയും കൂടി നട്ടുവളര്‍ത്തിയ തെങ്ങാണ്.അതില്‍നിന്ന് ഒരു കരിക്കിട്ടു കുടിക്കാനുള്ള യോഗം തനിക്കുണ്ടായില്ലല്ലോ. നോക്കിനിന്നപ്പോള്‍ മിഴികൾ നിറഞ്ഞുപോയി.
“വാ… അമ്മേ …”
ശീതള്‍ കൈയില്‍ പിടിച്ചു വലിച്ചപ്പോള്‍ മുറ്റത്തുനിന്ന് അവള്‍ വരാന്തയിലേക്കു കയറി.
പഴയവീടിന് ഒരുപാടു മാറ്റങ്ങള്‍ വന്നിരിക്കുന്നു. ചുമരില്‍ പപ്പയുടെ ഫോട്ടോ തൂങ്ങിയിരുന്ന ആണിയില്‍ ഇപ്പോൾ മറ്റാരുടെയോ ഫോട്ടോ തൂങ്ങിക്കിടക്കുന്നു. പപ്പയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വീടായിരുന്നു.
ആഗതരെ കണ്ട് അകത്തുനിന്ന് ഗൃഹനാഥന്‍ പുറത്തേക്കിറങ്ങി വന്നു.
‘ആരാ’ എന്നു ചോദ്യരൂപത്തില്‍ ഗൃഹനാഥന്‍ എല്ലാവരെയും മാറിമാറി നോക്കി. ജയിംസ് എല്ലാവരെയും പരിചയപ്പെടുത്തി.
മുന്‍പ് ആ വീട്ടില്‍ താമസിച്ചിരുന്ന കുടുംബക്കാരാണെന്നു കേട്ടപ്പോള്‍ ഗൃഹനാഥന് സന്തോഷമായി.
അകത്തുനിന്ന് രണ്ടുമൂന്ന് ഫൈബര്‍ കസേര എടുത്തു വരാന്തയിലേക്കിട്ടിട്ട് അയാള്‍ പറഞ്ഞു:
”ഇരിക്ക്.”
ജയിംസ് മാത്രം കസേരയിൽ ഇരുന്നു. ഗൃഹനാഥനുമായി കുറച്ചു നേരം അയാള്‍ കുശലം പറഞ്ഞു.
“ഞാനീ വീടിന്‍റെ അകത്തൊന്നു കേറി കണ്ടോട്ടെ?”
ജാസ്മിന്‍ അനുമതി ചോദിച്ചു.
“അതിനെന്താ? എവിടെ വേണേലും കേറിക്കണ്ടോ.”
മക്കളുടെ കൈ പിടിച്ചുകൊണ്ട് അവൾ വീടിന്‍റെ അകത്തേക്കു കയറി. ഈ സമയം മേരിക്കുട്ടി മുറ്റത്തിനു ചുറ്റും ഓരോന്നു നോക്കി നടക്കുകയായിരുന്നു.
ജാസ്മിന്‍ എല്ലാ മുറികളിലും കയറി ഇറങ്ങി. താന്‍ കിടന്നുറങ്ങിയിരുന്ന മുറിയില്‍ കയറിയപ്പോള്‍ അവളുടെ നെഞ്ചു വിങ്ങിക്കഴച്ചു. താന്‍ എത്രയോ വര്‍ഷം കിടന്നുറങ്ങിയ മുറിയാണിത്. തന്‍റെ കട്ടില്‍ കിടന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു മേശയാണ് കിടക്കുന്നത് . അറിയാതെ ഒരു തുള്ളി കണ്ണീര്‍ അടര്‍ന്നു മേശയില്‍ വീണു. പപ്പയുടെ കിടപ്പുമുറിയില്‍ കയറിയപ്പോള്‍ പൊട്ടിക്കരഞ്ഞു പോയി അവള്‍.
“അമ്മ കരയുന്നതെന്തിനാ?”
ശീതളിന്‍റെ ചോദ്യത്തിന് ജാസ്മിന്‍ മറുപടി ഒന്നും പറഞ്ഞില്ല. അവള്‍ ഷാളുകൊണ്ട് മിഴികള്‍ ഒപ്പി.
അടുക്കള വാതില്‍ തുറന്ന് അവള്‍ പിന്നാമ്പുറത്തേക്കിറങ്ങി. മേരിക്കുട്ടി അപ്പോള്‍ അവിടെനിന്ന് നിശബ്ദമായി കരയുന്നത് അവള്‍ കണ്ടു.
“അമ്മ ഇവിടെ വന്നു നിന്നു കരയ്വാണോ? മുറിയിലൊക്കെ ഒന്നു കേറി നോക്കമ്മേ.”
“ഞാന്‍ കേറുന്നില്ല മോളേ. എനിക്കതു കാണാനുള്ള കരുത്തില്ല..”
ജാസ്മിന്‍ അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
പറമ്പിലെ തേന്‍വരിക്കപ്ലാവില്‍ നിറയെ ചക്കകള്‍ തൂങ്ങിക്കിടക്കുന്നു. ചക്കപ്പഴത്തിന്‍റെ മണം വന്നപ്പോള്‍ അഖില്‍ പറഞ്ഞു:
“അമ്മേ എനിക്കു ചക്കപ്പഴം വേണം.”
കൊച്ചുന്നാളില്‍ ഗോവണി വച്ച് പ്ലാവില്‍ കയറി ചക്കയിട്ടിട്ടുള്ളത് അവള്‍ ഓര്‍ത്തു. ഒരിക്കല്‍ ഗോവണി മറിഞ്ഞു താഴെവീണപ്പോള്‍ പപ്പ എന്തുമാത്രം വഴക്കു പറഞ്ഞു.
“എനിക്കും ചക്കപ്പഴം വേണം അമ്മേ.” ശീതളും നിര്‍ബന്ധിച്ചപ്പോള്‍ ജാസ്മിന്‍ ഗൃഹനാഥനോട് ആഗ്രഹം പറഞ്ഞു.
പണ്ട് ചേച്ചിയും താനും മത്സരിച്ചു ചക്കപ്പഴം തിന്നത് അവൾ ഓർത്തു. എത്ര രസമായിരുന്നു ആ പഴയ കാലം.
വലിയൊരു തോട്ടി എടുത്തുകൊണ്ടുവന്ന് ഗൃഹനാഥന്‍ ചക്കപ്പഴും അടര്‍ത്തി താഴെയിട്ടു.
മുറിച്ചു ചുളകള്‍ അടര്‍ത്തി പ്ലേറ്റിലേക്ക് ഇട്ടപ്പോള്‍ അഖിലും ശീതളും കൊതിയോടെ എടുത്തെടുത്തു കഴിച്ചു. ജാസ്മിനും തിന്നു കൊതി തീരുവോളം. പണ്ടത്തെ മധുരത്തിന് ഒട്ടും കുറവുവന്നിട്ടില്ല. കുരു കളഞ്ഞ് പ്ലേറ്റില്‍ നിറച്ച് ജയിംസിനും മേരിക്കുട്ടിക്കും കൊടുത്തു കുറെ ചുളകള്‍. അവരും സ്വാദോടെ കഴിച്ചു.
എല്ലാം കണ്ടു കഴിഞ്ഞ്, മടങ്ങിപ്പോരാനായി കാറിനടുത്തേക്കു നടക്കുമ്പോള്‍ മേരിക്കുട്ടി പറഞ്ഞു.
“ഇവിടെ വരെ വന്ന സ്ഥിതിക്ക് നമുക്കു ടോണീടെ വീട്ടിലും കൂടി ഒന്നു കയറിയിട്ടു പോകാം.”
“ഉം.” ജാസ്മിന്‍ തലകുലുക്കി.
കാര്‍ തിരിച്ചിട്ടു റോഡിലേക്കിറക്കി. കുറച്ചു ദൂരം മുമ്പോട്ടോടിയിട്ട് അത് ഇടത്തോട്ടു തിരിഞ്ഞു ടോണിയുടെ വീട്ടുവളപ്പിലേക്കു പ്രവേശിച്ചു.
വണ്ടി മുറ്റത്തു കയറിയപ്പോള്‍ ജാസ്മിന്‍ അദ്ഭുതപ്പെട്ടുപോയി. മുറ്റം നിറയെ കാട് കയറിക്കിടക്കുന്നു . പഴകി ദ്രവിച്ച് പൊളിഞ്ഞു വീഴാറായി കിടക്കുന്നു ആ തറവാട് . ടോണിയും ആഗ്നസാന്‍റിയുമൊക്കെ ഇവിടെനിന്നു താമസം മാറിയോ? ഇതൊന്നും താന്‍ അറിഞ്ഞില്ലല്ലോ?
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 35

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 35

കല്യാണം കഴിഞ്ഞതോടെ ജാസ്മിന്‍ ഏറെ സന്തോഷവതിയായി കാണപ്പെട്ടു. ജയിംസ് സ്നേഹസമ്പന്നനാണ് . ഹൃദ്യമായ പെരുമാറ്റവും നല്ല ഇടപെടലും . താന്‍ അനുഭവിച്ച വേദനകള്‍ക്ക് ഒടുവില്‍ ദൈവം പ്രതിഫലം തന്നല്ലോ എന്ന ആഹ്ലാദമായിരുന്നു മനസിൽ.
ഒരു ദിവസം ജയിംസ് അവളോടു പറഞ്ഞു:
“കല്യാണം കഴിഞ്ഞ് ഹണിമൂണിന് നമ്മളെങ്ങും പോയില്ലല്ലോ. നമുക്കൊരു ടൂറു പോയാലോ?”
“ഞാനിത് അങ്ങോട്ടു പറയാനിരിക്ക്വായിരുന്നു. ” ജാസ്മിന് വലിയ സന്തോഷമായി .
”എവിടാ പോകേണ്ടത് ?”
ഒരുപാടു ദൂരെയൊന്നും വേണ്ട. രണ്ടോ മൂന്നോ ദിവസം അടിച്ചു പൊളിച്ചു താമസിക്കാൻ പറ്റിയ ഒരു സ്ഥലം! അതു മതി.”
“എങ്കില്‍ ഇവിടുന്ന് പത്തു മുപ്പതു കിലോമീറ്റര്‍ ദൂരെ ഒരു ടൂറിസ്റ്റു കേന്ദ്രമുണ്ട്. മഞ്ചാടിക്കുന്ന്. തടാകവും പൂന്തോട്ടവുമൊക്കെയുള്ള ഒരു നല്ല സ്ഥലം. താമസിക്കാന്‍ പറ്റിയ ഹോട്ടലുമുണ്ട്. “
“എങ്കില്‍ അതു മതി. നമുക്കു രണ്ടുപേര്‍ക്കും സ്വസ്ഥമായിരുന്നു സ്നേഹം പങ്കുവയ്ക്കാന്‍ പറ്റിയ ഒരു സ്ഥലം. അത്രയേ ഞാനാഗ്രഹിക്കുന്നുള്ളൂ.”
ജാസ്മിന്‍ ഭര്‍ത്താവിന്‍റെ തോളിലേക്കു ശിരസുചായ്ച്ചു. ജെയിംസ് അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു ഒരു ചുംബനം നൽകി .

തിങ്കളാഴ്ച പുലര്‍ച്ചെ അവര്‍ മഞ്ചാടിക്കുന്നിലേക്കു പുറപ്പെട്ടു. ജയിംസിന്‍റെ സ്വന്തം കാറിലായിരുന്നു യാത്ര.
പോകുന്ന വഴി ജയിംസ് വാതോരാതെ ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ തമാശകളും ചിരിയും. സമയം പോയത് അറിഞ്ഞതേയില്ല.
മഞ്ചാടിക്കുന്നിലെത്തി, ഒരു ഹോട്ടലില്‍ റൂം എടുത്തിട്ട് അവര്‍ കുളിച്ചു ഫ്രഷായി. പിന്നെ ഭക്ഷണം കഴിച്ചിട്ടു കുറേനേരം വിശ്രമിച്ചു. പതുപതുത്ത ഫോം ബെഡിൽ ശരീരം ശരീരത്തോടു ചേര്‍ത്തു കിടക്കുമ്പോള്‍ ജാസ്മിന്‍ ചോദിച്ചു:
“ചിത്തിരപുരത്തെ പെണ്ണ് കുറുക്കന്‍മലയിലെത്തുമെന്നും പുത്തന്‍പുരയ്ക്കലെ ചെറുക്കന്‍ അവളെ കല്യാണം കഴിക്കുമെന്നും സ്വപ്നത്തിലെങ്കിലും വിചാരിച്ചിരുന്നോ?”
“ഒരിക്കലുമില്ല. എല്ലാം ദൈവനിശ്ചയം.”
”ഇനി ഒരു കല്യാണമേ ഇല്ല എന്ന് നിശ്ചയിച്ചുകൊണ്ടാ ചിത്തിരപുരത്തുനിന്നു ഞാൻ ഇങ്ങോട്ട് പോന്നത് . പക്ഷെ കുറുക്കൻമലയിൽ വന്നപ്പോൾ എന്റെ ജീവിതം മാറി മറിഞ്ഞു .”
”ദൈവം തലയിൽ വരച്ചത് മനുഷ്യന് മാറ്റാൻ പറ്റില്ലല്ലോ ”
” എന്തായാലൂം സ്നേഹനിധിയായ ഒരു ഭർത്താവിനെ ദൈവം എനിക്ക് കൊണ്ട് തന്നല്ലോ .സന്തോഷമായി ”
“നല്ലവരെ ദൈവം ഒരിക്കലും കൈവിടില്ല. ആദ്യം കുറെ കഷ്ടപ്പാടുകള്‍ സമ്മാനിച്ചാലും.”
”ഇനി സന്തോഷത്തിന്റെ നാളുകളായിരിക്കും വരാൻ പോകുന്നത് അല്ലെ ?”
”അതെ ജാസ് . ദൈവം നമ്മളെ കൈവിടില്ല . ഈ നാട്ടിലുള്ളവർക്ക് നമ്മൾ നന്മകൾ മാത്രമല്ലേ ചെയ്തിട്ടുള്ളൂ.”
” അതിന്റെ പ്രതിഫലമായാണ് ദൈവം ഈ മുത്തിനെ എനിക്ക് തന്നത് ” അവൾ ഭർത്താവിന്റെ കവിളിൽ സ്നേഹത്തോടെ തഴുകി.
”അതെ. പ്രതിഫലമായി ഒരു പവിഴത്തെ ദൈവം എനിക്കും തന്നു ” അത് പറഞ്ഞിട്ട് അവളുടെ അധരങ്ങളിൽ അവൻ അമർത്തി ചുംബിച്ചു.
വിശേഷങ്ങള്‍ പറഞ്ഞ്, ഹൃദയം ഹൃദയത്തോടു ചേര്‍ത്തുവച്ച് അവര്‍ ഒന്നു മയങ്ങി. നാലുമണിക്ക് എണീറ്റ് ഡ്രസുമാറിയിട്ട് അവര്‍ പുറത്തേക്കിറങ്ങി.
പ്രകൃതിദൃശ്യങ്ങൾ കണ്ട് എല്ലായിടത്തും ചുറ്റിനടന്നു. പിന്നെ തടാകത്തിലൂടെ ഒരു ബോട്ടുയാത്ര. മനോഹരമായ റോസാപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന ഗാര്‍ഡനിലൂടെ ജയിംസിന്‍റെ കൈപിടിച്ചു നടക്കുമ്പോള്‍ ജാസ്മിന്‍ ഓര്‍ത്തു. ഭൂമിയിലെ പറുദീസയാണ് ഈ സ്ഥലം. എത്ര മനോഹരമായ കാഴ്ചകൾ . പാര്‍ക്കിലെ പുല്‍പ്പരപ്പിലിരുന്ന് അവര്‍ വിശേഷങ്ങള്‍ പറഞ്ഞു. നിന്നും ഇരുന്നും സെല്‍ഫിയെടുത്തു. ഇരുട്ടു പരന്നപ്പോഴാണ് ഹോട്ടലില്‍ തിരിച്ചെത്തിയത്.
കുളിയും ഭക്ഷണവും കഴിഞ്ഞു ഫോം ബെഡിൽ ഒരുമിച്ചു കിടക്കുമ്പോൾ ജാസ്മിൻ പതിയെ വിളിച്ചു
”ജെയിംസ് ”
”എന്താ മോളെ ” ജെയിംസ് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
”ഈ സ്നേഹത്തിനു ഞാനെന്താ പ്രതിഫലമായിട്ടു തരേണ്ടത് ”
”ഈ ശരീരവും ഈ മനസും മാത്രം മതി . വേറൊന്നും വേണ്ട ”
ജെയിംസ് അവളെ വികാരവായ്‌പോടെ ചേർത്തു പിടിച്ചു കവിളിൽ ഒരു ചുംബനം നൽകി.
അയാളുടെ കൈകൾ വസ്ത്രത്തിനുള്ളിലൂടെ നീങ്ങുന്നതറിഞ്ഞപ്പോൾ ജാസ്മിന് രോമാഞ്ചമുണ്ടായി.അവൾ പറഞ്ഞു .
” ഹോട്ടൽ മുറിയാണ് . ഒളിക്യാമറയോ മറ്റോ ഉണ്ടോന്നു നോക്കിയോ ?”
”നീ പറഞ്ഞത് നേരാ . ഞാനൊന്നു നോക്കട്ടെ ”
ജെയിംസ് എണീറ്റ് മുറിമുഴുവൻ സൂക്ഷ്മ പരിശോധന നടത്തി . ഒന്നും കണ്ടില്ല.
” കട്ടിലിനെപ്പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ് ” കട്ടിലിന്റെ നാലുവശത്തും അയാൾ സൂക്ഷ്മ പരിശോധന നടത്തി.
” കാണാത്ത രീതിയിൽ എവിടെങ്കിലുമൊക്കെ വച്ചിട്ടുണ്ടാവുമോ ആവോ ” ജാസ്മിന് ഭയം.
” ഉണ്ടെങ്കിൽ പിടിച്ചോണ്ടുപോയി അവര് കണ്ടു ആസ്വദിക്കട്ടെന്നേ ”
”അവരതു കൊണ്ടുപോയി വാട്ട്സ് ആപ്പിലൂടെ കൈമാറിയാലോ? ഇപ്പം അതാണല്ലോ എല്ലാവരുടെയും പണി ”
”അങ്ങനെ നോക്കിയാൽ നമുക്ക് ഇവിടെ ജീവിക്കാൻ[പറ്റില്ല”
ജെയിംസ് വന്ന് അവളോടൊപ്പം ഒട്ടിച്ചേർന്നു കിടന്നു.


മൂന്ന് ദിവസത്തെ സുഖവാസത്തിനു ശേഷം കാറില്‍ മടങ്ങുമ്പോള്‍ ജാസ്മിന്‍ പറഞ്ഞു:
“മൂന്നു ദിവസം കണ്ണടച്ചു തുറന്നപോലെ പോയി. ഇടയ്ക്കിടെ ഇനീം നമുക്കിവിടെ വരണം ട്ടോ.”
“അത്രയ്ക്ക് ഇഷ്ടപ്പെട്ടോ ഈ സ്ഥലം ?.”
”ഉം ”
” അധികം ദൂരമില്ലല്ലോ . ഇടയ്ക്കിടെ വരാം .ഭാര്യയുടെ സന്തോഷമല്ലേ ഭർത്താവിന്റെയും സന്തോഷം ”
” സ്നേഹമുള്ള ഭർത്താക്കന്മാരെ അങ്ങനെ ചിന്തിക്കൂ ”
” എല്ലാക്കാലത്തും ഞാൻ സ്നേഹമുള്ള ഒരു ഭർത്താവായിരി’ക്കും ജാസ് ”
” എങ്കിൽ ഞാൻ ഭാഗ്യവതി ”
വർത്തമാനം പറഞ്ഞുകൊണ്ട് അവർ യാത്ര തുടർന്നു .
പത്തു കിലോമീറ്ററോളം വനത്തിലൂടെയായിരുന്നു യാത്ര. വനത്തിലേക്കു പ്രവേശിച്ചപ്പോഴേക്കും ഇരുട്ടു വീണിരുന്നു. ജയിംസ് കാറിന്‍റെ സ്പീഡു കുറച്ചു.
ആകാശത്തു നല്ല മഴക്കാറ് ഉണ്ടായിരുന്നു .
പൊടുന്നനെ തണുത്ത കാറ്റുവീശി. പിന്നാലെ മഴയും. മഴ ശക്തിപ്രാപിച്ചപ്പോള്‍ മുന്പോട്ടുള്ള യാത്ര ബുദ്ധിമുട്ടായി. കാര്‍ റോഡിന്‍റെ സൈഡില്‍ ഒതുക്കിനിറുത്തി.
“പേടിയാകുന്നല്ലോ ജയിംസ് . ഈ വനത്തിന്‍റെ നടുക്ക് നമ്മളു തനിച്ച്….! കുറച്ചു നേരത്തെ പോരായിരുന്നു; അല്ലേ ?”
“ഉം.”
വിജനമായ റോഡ് ! ചുറ്റും കൂരാകൂരിരുട്ട്. ചുറ്റുവട്ടത്തെങ്ങും ഒരു മനുഷ്യജീവി പോലുമില്ല . ഇരുവശങ്ങളിലും വലിയ മരങ്ങള്‍ മാത്രം.
“മഴ ഉടനെയെങ്ങും മാറുന്ന ലക്ഷണമില്ല.”
ജയിംസ് ടോര്‍ച്ചെടുത്തു പുറത്തേക്കു തെളിച്ചു നോക്കി.
പെട്ടെന്നാണ് റോഡില്‍ ഒരു കടലാസ് പൊതി കിടക്കുന്നതു കണ്ടത്.
“അങ്ങോട്ട് നോക്കിക്കേ. റോഡില്‍ ഒരു പൊതി കിടക്കുന്നത് കണ്ടോ?” ജെയിംസ് ഭാര്യയോട് പറഞ്ഞു.
”ശരിയാണല്ലോ ”
” നമുക്ക് അതൊന്നു എടുത്തു നോക്കാം.”
ജയിംസ് അങ്ങനെ പറഞ്ഞപ്പോള്‍ ജാസ്മിന്‍ തടഞ്ഞു.
“വേണ്ട ജയിംസ്. ഈ മഴയത്തു പുറത്തേക്കിറങ്ങേണ്ട .”
”അതെന്താണെന്നു ഒന്ന് നോക്കാം ”
”എന്തെങ്കിലുമാവട്ടെ . ഇപ്പം പുറത്തേക്കിറങ്ങേണ്ട . അവിടെ ഇരിക്ക് ” ജാസ്മിൻ അയാളെ പിടിച്ചിരുത്താൻ നോക്കി .
”നീ കൈ മാറ്റിക്കേ ”
ജാസ്മിന്‍റെ പിടി വിടു വിച്ചു ജയിംസ് ഡോര്‍ തുറന്നു വെളിയിലിറങ്ങി. അല്പം മുൻപോട്ടു നടന്നിട്ടു പൊതിയെടുത്തുകൊണ്ട് വേഗം തിരികെ വന്നു കാറില്‍ കയറി.
“എന്താ അത്. എനിക്ക് പേടിയാകുന്നല്ലോ ?” ജാസ്മിന് ഉത്കണ്ഠയായി.
ജയിംസ് കടലാസ് പൊതി അഴിച്ചു നോക്കി.
ഒരു പ്ലാസ്റ്റിക് ചതുരപ്പെട്ടി. അതിന്‍റെ അടപ്പു തുറന്നുനോക്കിയതും ഇരുവരുടെയും കണ്ണുകള്‍ അദ്ഭുതത്താല്‍ വിടര്‍ന്നു.
പെട്ടി നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍!
“ആരുടെയോ കൈയീന്നു കളഞ്ഞുപോയതാന്നു തോന്നുന്നു. നമുക്കിതു വേണ്ട ജയിംസ്.”
ജാസ്മിന്‍ അതിന്‍റെ മൂടി അടച്ചുകൊണ്ടു പറഞ്ഞു:
“ഒരു പക്ഷേ ദൈവം നമുക്കായി കൊണ്ടുവന്നു വച്ച സ്വര്‍ണ്ണമായിരിക്കും ഇത്. അല്ലെങ്കില്‍ ഈ സമയത്ത് കാറിവിടെ നിറുത്താനും ടോര്‍ച്ചടിച്ചു നോക്കാനും ദൈവം എന്നെ തോന്നിപ്പിക്കുമായിരുന്നോ?”
ജയിംസിന് അതുപേക്ഷിക്കാന്‍ മനസ്സുവന്നില്ല.
“നമ്മുടെ സത്യസന്ധത പരീക്ഷിക്കാന്‍ ദൈവം നടത്തിയ പരീക്ഷണമാണ് ഇതെന്നു ചിന്തിച്ചൂടെ? നമുക്കിതു വേണ്ട ജയിംസ്. ഇവിടിട്ടു പോകാം .”
” ഇവിടിട്ടി ട്ടു പോയാൽ പുറകെ വരുന്ന ആരെങ്കിലും എടുത്തോണ്ടുപോകും ”
” എങ്കിൽ നമുക്കിതുകൊണ്ടുപോയി പോലീസ്‌സ്റ്റേഷനിൽ ഏൽപ്പിക്കാം ”
ഒരു നിമിഷനേരം ജയിംസ് ചിന്താമൂകനായി. എന്ത് ചെയ്യണം ?
“ഇതു തിരിച്ചുകൊടുത്താല്‍ ദൈവം നമുക്ക് വേറെ ഒരുപാട് സൗഭാഗ്യങ്ങള്‍ തരും ജയിംസ്.” – ജാസ്മിന്‍ ഭര്‍ത്താവിന്‍റെ കൈപിടിച്ചുകൊണ്ടു യാചിച്ചു .
”ഇത് ദൈവം നമുക്കു നേരിട്ട് തന്നതാണെന്നു ചിന്തിച്ചൂടെ ?”
”അല്ല ജെയിംസ് . ഇത് ദൈവത്തിന്റെ ഒരു പരീക്ഷണമാണ് . ഇതെടുത്താൽ പിന്നെ നമുക്ക് ഒരിക്കലും സന്തോഷം കിട്ടില്ല ”
ജാസ്മിന്‍ പറഞ്ഞതാണ് ശരിയെന്നു ജയിംസിനു തോന്നി. വഴിയില്‍ കിടന്നു കിട്ടിയതാണെങ്കില്‍പ്പോലും മറ്റൊരാളുടെ മുതലല്ലേ ? അത് സ്വന്തമാക്കുന്നത് മോഷണത്തിനു തുല്യമായ തെറ്റാണ്.
“നീ പറഞ്ഞതാ ശരി. ഈ സ്വര്‍ണ്ണം നമുക്കുവേണ്ട. ഇതെടുത്താല്‍ പിന്നെ മനഃസമാധാനത്തോടെ ഒരു ദിവസംപോലും നമുക്കു കിടന്നുറങ്ങാന്‍ പറ്റില്ല.”
“അതെ ജെയിംസ് . ദൈവത്തിന്‍റെ ഒരു പരീക്ഷയാണിത്. ആ പരീക്ഷയില്‍ നമ്മള്‍ തോല്‍ക്കാന്‍ പാടില്ല. ഇതു നാളെത്തന്നെ പോലീസ്സ്റ്റേഷനില്‍ കൊണ്ടുപോയി ഏല്പിക്കണം. അവരത് ഉടമസ്ഥരെ കണ്ടുപിടിച്ചു കൊടുത്തോളും.”
മഴ തെല്ലു കുറഞ്ഞു എന്നു കണ്ടപ്പോള്‍ ജയിംസ് കാര്‍ സ്റ്റാര്‍ട്ടു ചെയ്തു.
വീട്ടിലെത്തിയപ്പോള്‍ മണി എട്ട്. സ്വര്‍ണ്ണം കളഞ്ഞുകിട്ടിയ കാര്യം ജയിംസ് മറ്റാരോടും പറഞ്ഞില്ല.
പിറ്റേന്നു രാവിലെ സ്വര്‍ണ്ണപ്പെട്ടി അയാള്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ഏല്പിച്ചു.
സബ് ഇന്‍സ്പെക്ടര്‍ ഷാഹുൽ ഷേക്ഹാന്‍ഡ് കൊടുത്തു ജയിംസിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു .
“ഇങ്ങനെയുള്ള ആള്‍ക്കാരെ ഇക്കാലത്തു കണ്ടുകിട്ടുക ബുദ്ധിമുട്ടാ. ഈ സത്യസന്ധതയ്ക്കു ദൈവം നിങ്ങള്‍ക്കു പ്രതിഫലം തരും.”
”താങ്ക് യു സാർ ”
സന്തോഷം നിറഞ്ഞ മനസ്സോടെയാണ് ജയിംസ് പോലീസ് സ്റ്റേഷനില്‍നിന്നു മടങ്ങിയത്.
അന്നു രാത്രി ജാസ്മിനോടൊപ്പം ഉറങ്ങാന്‍ കിടന്നപ്പോള്‍ ജയിംസ് പറഞ്ഞു:
“നമുക്കെന്തെങ്കിലും ഒരു ബിസിനസ് തുടങ്ങിയാലോ?”
“എന്തു ബിസിനസാ ജയിംസ്?”
ഭാര്യയുടെ കവിളിൽ തഴുകിക്കൊണ്ടു ചോദിച്ചു.
“ഒരു റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണശാല തുടങ്ങിയാലോ. ഷര്‍ട്ടും ഹൗസ്കോട്ടും പാവാടയുമൊക്കെ തുന്നി തുണിക്കടയില്‍ കൊണ്ടുപോയി വില്‍പനയ്ക്കു വയ്ക്കുക. കുറച്ചുപേര്‍ക്കു ജോലിയും കിട്ടും. നമുക്കൊരു വരുമാനവുമാകും.”
“അതിനൊക്കെ ഒരുപാട് കാശുവേണ്ടേ?”
“വേണം. വീടും പറമ്പും പണയപ്പെടുത്തി പത്തിരുപത്തഞ്ചുലക്ഷം രൂപ ലോണ്‍ എടുക്കണം.വേണ്ടിവന്നാൽ കുറച്ചു സ്ഥലം വില്‍ക്കുകയും ചെയ്യാം. തുടങ്ങുമ്പം വിപുലമായിട്ടു തുടങ്ങാം.”
“അതൊക്കെ റിസ്കല്ലേ ജയിംസ്?”
“റിസ്കില്ലാതെ ഒരു ബിസിനസും തുടങ്ങാന്‍ പറ്റില്ല. ദൈവം സഹായിച്ചാല്‍ നമുക്കു നേട്ടമാകും. കളഞ്ഞു കിട്ടിയ സ്വർണം നമ്മളു തിരിച്ചുകൊടുത്തില്ലേ . ദൈവം നമ്മളെ അനുഗ്രഹിക്കാതിരിക്കുമോ ? “
“ദൈവം അനുഗ്രഹിക്കും എന്ന് എനിക്കുറപ്പാ . പക്ഷേ പപ്പ സമ്മതിക്കുമോ?”
“അതൊക്കെ ഞാന്‍ സമ്മതിപ്പിച്ചോളാം. നിന്‍റെ സപ്പോര്‍ട്ടു വേണം എനിക്ക്.”
“ഞാനെന്താ ചെയ്യേണ്ടത്?”
“പ്രാര്‍ത്ഥിക്കണം. നഷ്ടം വരാതിരിക്കാന്‍ മനസുരുകി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കണം.”
“തീര്‍ച്ചയായും. ജയിംസിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്‍റെ എല്ലാ സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും ഉണ്ടാകും. അതിനല്ലേ എന്നെ ഭാര്യയായി ദൈവം ജയിംസിനു തന്നത്.”
ജാസ്മിന്‍ ഭര്‍ത്താവിന് ധൈര്യം പകര്‍ന്നു.
വൈകാതെ റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണശാലയ്ക്കുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജയിംസ്. സ്ഥലം വാങ്ങി കെട്ടിടം പണി തുടങ്ങി . സമഗ്രമായ ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി അംഗീകാരത്തിനായി വ്യവസായ വകുപ്പിനു സമര്‍പ്പിച്ചു. അതിന് അംഗീകാരം കിട്ടിയപ്പോള്‍ ജയിംസിനു സന്തോഷമായി. വീടും പുരയിടവും പണയപ്പെടുത്തി ബാങ്കില്‍നിന്ന് ലോണ്‍ സംഘടിപ്പിച്ചു.
പിന്നെ എല്ലാം ധൃതഗതിയിലായിരുന്നു.
തയ്യല്‍ മെഷീനുകളും യന്ത്രസാമഗ്രികളും കൊണ്ടു വന്നു ഫിറ്റു ചെയ്തു. പരിചയസമ്പന്നരായ കുറെ ജോലിക്കാരെ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തു അന്യനാടുകളില്‍നിന്നു കൊണ്ടുവന്ന് നിയമിച്ചു.


രാവിലെ എണീറ്റപ്പോള്‍ ജാസ്മിന് ഒരു മനംപിരട്ടല്‍, ഓക്കാനം.
പ്രഭാതഭക്ഷണം കഴിയ്കുന്നതിനിടയില്‍ ഛര്‍ദ്ദിക്കുക കൂടി ചെയ്തപ്പോള്‍ അവള്‍ ഉറപ്പിച്ചു. താന്‍ ഒരമ്മയാകാന്‍ പോകുന്നു.
”ആശുപത്രിയിൽ പോയി ഒന്ന് ഡോക്ടറെ കാണ് മോളെ ” ജയിംസിന്റെ അമ്മ സാറാമ്മ നിർബന്ധിച്ചു.
അവൾ ഡ്രസ്സ് മാറിക്കൊണ്ടിരിക്കുമ്പോൾ ജെയിംസ് മുറിയിലേക്ക് കയറി വന്നു.
”സന്തോഷവാർത്തയായിരിക്കുമോ മോളെ കിട്ടുക ?”
” പിന്നല്ലാണ്ട് . എനിക്ക് നേരത്തെ ഒരു സംശയമുണ്ടായിരുന്നു ” ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു
” മഞ്ചാടിക്കുന്നിലെ മുത്തായിരിക്കും അല്ലേ ?” ചിരിച്ചുകൊണ്ട് ജെയിംസ് അങ്ങനെ പറഞ്ഞപ്പോൾ ജാസ്മിൻ പ്രതിവചിച്ചു
” മഞ്ചാടിക്കുന്നിലെ അല്ല, പുത്തൻപുരക്കലെ ”
”അല്ല ഞാൻ ഉദ്ദേശിച്ചത്‌ … ”
”ഉദ്ദേശിച്ചതൊക്ക മനസിലായി . മഞ്ചാടിക്കുന്നിൽ മാത്രമല്ലല്ലോ നമ്മൾ ഒന്നിച്ചു കിടന്നത് . കിന്നാരം പറയാതെ വേഗം പോയി ഡ്രസ് മാറ് ”
ജെയിംസ് പിന്നൊന്നും പറയാതെ വേഗം പോയി ഡ്രസ് മാറി വന്നു . അപ്പോഴേക്കും ജാസ്മിനും പോകാൻ റെഡിയായിരുന്നു.
ജയിംസിന്റെ സമീപം കാറിലിരിക്കുമ്പോൾ, ഡോക് ടർ പറയാൻ പോകുന്നത് സന്തോഷവാർത്ത ആയിരിക്കണേ എന്നായിരുന്നു അവളുടെ പ്രാർത്ഥന .
പ്രഗ്നന്‍സി ടെസ്റ്റിന്‍റെ റിസള്‍ട്ട് പോസിറ്റീവാണെന്നു കണ്ടപ്പോള്‍ രണ്ടുപേരുടെയും ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു കവിഞ്ഞു. ഡോക്ടർ പറഞ്ഞു :
”ഇനി എല്ലാ കാര്യത്തിലും ഒരു ശ്രദ്ധയും നോട്ടവുമൊക്കെ വേണം. വയറ്റിൽ ഒരു കുഞ്ഞുണ്ടെന്ന ബോധം എപ്പഴും ഉണ്ടായിരിക്കണം ”
”ഉം ” അവൾ തലകുലുക്കി
ഡോക്ടര്‍ കുറെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി.
കഴിക്കേണ്ട ഭക്ഷണം, ചെയ്യരുതാത്ത ജോലികള്‍, ഭര്‍ത്താവിന്‍റെ ചുമതലകള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ഡോക്ടര്‍ വിശദമായി പറഞ്ഞു. എന്നിട്ടു ജയിംസിനെ നോക്കി തുടര്‍ന്നു:
“ഇനിയുള്ള എട്ടുമാസക്കാലം ഭര്‍ത്താവിന്‍റെ സ്നേഹവും സാമീപ്യവും എപ്പഴും ഉണ്ടായിരിക്കണം. രാത്രി ഒരുമിച്ചു കിടന്നുറങ്ങണം. സ്നേഹത്തോടെ വയറില്‍ തലോടണം. കുഞ്ഞിനോടു സംസാരിക്കണം.. അമ്മയ്ക്കു കിട്ടുന്ന എല്ലാ പരിചരണവും വയറ്റില്‍ കിടക്കുന്ന കുഞ്ഞിനും കൂടി കിട്ടുന്നുണ്ടെന്നുള്ള ഒരു ബോധം എപ്പഴും മനസ്സില്‍ ഉണ്ടായിരിക്കണം.”
ജയിംസ് എല്ലാം തലകുലുക്കി സമ്മതിച്ചു.
ആശുപത്രിയില്‍നിന്നിറങ്ങി വീട്ടിലേക്കു മടങ്ങുമ്പോള്‍ ജയിംസ് പറഞ്ഞു:
”ഡോക്ടര്‍ പറഞ്ഞതു കേട്ടല്ലോ. ഇനി മനസ്സ് എപ്പഴും സന്തോഷമായിട്ടിരിക്കണംട്ടോ . ഇല്ലെങ്കിൽ അത് കുഞ്ഞിനെ ബാധിക്കും .”
“ആ സ്വർണം തിരിച്ചുകൊടുത്തില്ലായിരുന്നെങ്കില്‍ എനിക്കൊരിക്കലും സന്തോഷം കിട്ടുമായിരുന്നില്ല ജയിംസ്.”
“ഇപ്പം സന്തോഷമായില്ലേ?”
“ഒരു പാട്. സ്വർണം തിരിച്ചു കൊടുത്തതിന്‍റെ പ്രതിഫലമായിട്ടായിരിക്കും ദൈവം നമുക്കു ഒരു കുഞ്ഞിനെ വേഗം സമ്മാനിച്ചത്.”
“ബിസിനസ്സുകൂടി പച്ചപിടിച്ചാല്‍ നമ്മുടെ യോഗം തെളിയും.”
“പച്ച പിടിക്കും ജെയിംസ് . ദൈവം നമ്മുടെ കൂടെയുണ്ട് . എനിക്ക് ഒരുപാട് വിശ്വാസമുണ്ട്. നല്ലതു ചെയ്താല്‍ നല്ലതു തരും തമ്പുരാന്‍. ചിലപ്പം ഇത്തിരി വൈകുമെന്ന് മാത്രം ”
“ബിസിനസു ലാഭകരമായാല്‍ കുറച്ചു കാശ് പാവങ്ങള്‍ക്കു കൂടി കൊടുക്കണമെന്നാ എന്‍റെ ആഗ്രഹം. ” ജെയിംസ് പറഞ്ഞു .
”അങ്ങനെ നല്ലമനസുള്ളവരെ ദൈവം അനുഗ്രഹിക്കാതിരിക്കില്ല . ജയിംസിന്റെ ഹൃദയം കാണാൻ ദൈവത്തിനു കഴിയുമല്ലോ ”
”ഇനിയങ്ങോട്ട് നമ്മുടെ നല്ലകാലമാണെന്നങ്ങു പ്രതീക്ഷിക്കാം അല്ലെ ”
”തീർച്ചയായും ദൈവം അനുഗ്രഹിക്കും ജയിംസ്. എനിക്കു നല്ല ആത്മവിശ്വാസമുണ്ട്. ജയിംസ് ധൈര്യായിട്ടിരിക്ക്.”
ജാസ്മിന്‍ ഭര്‍ത്താവിനു ധൈര്യം പകര്‍ന്നു.
ജയിംസിന്‍റെ കൈ പിടിച്ച് അവള്‍ കാറിനടുത്തേക്കു നടന്നു.;
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34


ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 34

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 34

ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തില്‍ കുറുക്കൻമല സെന്റ് ജോസഫ്‌സ് പള്ളിയില്‍ വച്ച് ജയിംസ് ജാസ്മിന്‍റെ കഴുത്തില്‍ മിന്നു കെട്ടി. ഇടവക വികാരിയാണ് വിവാഹം ആശീർവദിച്ചത് .
ജാസ്മിന്‍റെ ബന്ധുക്കളെന്നു പറയാന്‍ ആരും ഉണ്ടായിരുന്നില്ല. ആരെയും ക്ഷണിച്ചില്ലെന്നതാണു സത്യം. ക്ഷണിക്കേണ്ടെന്നു ജാസ്മിനായിരുന്നു നിര്‍ബന്ധം. ആഗ്നസിനേയും ടോണിയേയും വിവരമറിയിച്ചതേയില്ല. കുര്യാക്കോസ് അങ്കിളിനെ പോലും അറിയിക്കേണ്ടെന്നു അവൾ പറഞ്ഞു .
ലളിതവും ആര്‍ഭാടരഹിതവുമായിരുന്നു ചടങ്ങ്.
വിവാഹാനന്തരം പാരീഷ്ഹാളില്‍ ചെറിയൊരു സദ്യ മാത്രം.
ചടങ്ങുകള്‍ കഴിഞ്ഞ് ജാസ്മിന്‍ ജയിംസിനോടൊപ്പം കാറില്‍ പുത്തന്‍ പുരയ്ക്കല്‍ വീട്ടിലേയ്ക്ക് യാത്രയായി.
ജയിംസിന്‍റെ അമ്മ സാറാമ്മയും അച്ചായന്‍ ജേക്കബുകുട്ടിയും ചേര്‍ന്ന് നെറ്റിയിൽ കുരിശു വരച്ചു ജാസ്മിനേയും ജയിംസിനേയും വീട്ടിനുള്ളിലേയ്ക്കു കൈപിടിച്ചു കയറ്റി.
സാമാന്യം നല്ല വാർക്ക വീടാണ്.
നാലോ അഞ്ചോ മുറികള്‍.
ജാസ്മിന്‍ എന്തുചെയ്യണമെന്നറിയാതെ സങ്കോചത്തോടെ നില്‍ക്കുമ്പോള്‍ ജയിംസിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും വന്നു സ്വയം പരിചയപ്പെടുത്തി. അവളോട് വിശേഷങ്ങൾ തിരക്കി. എല്ലാവരും നല്ല സ്നേഹമുള്ളവരാണെന്നു ജാസ്മിനു തോന്നി.
ജയിംസിന്‍റെ പെങ്ങള്‍ മിലി അടുത്തുവന്നിരുന്ന് അവളോട് കുശലം പറഞ്ഞു.
സന്ധ്യ മയങ്ങിയപ്പോഴേയ്ക്കും ബന്ധുക്കളുടെ തിരക്കൊഴിഞ്ഞു.
ജാസ്മിന്‍ പോയി നന്നായി കുളിച്ച് വേഷം മാറി വന്നു.
പ്രാർത്ഥന കഴിഞ്ഞു അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ അവള്‍ അമ്മയേപ്പറ്റി ഓര്‍ത്തു.
അമ്മ വീട്ടില്‍ തനിച്ചിരിക്കുകയാവുമോ?
ശേഖരപിള്ളയുടെ ഭാര്യ സൗദാമിനിയെ കൂട്ടിനു വിളിച്ചുകിടത്തണമെന്നു പറഞ്ഞിട്ടാണ് താന്‍ പോന്നത് . അമ്മ അതൊന്നും ചെയ്തിട്ടുണ്ടാവില്ല. ഒറ്റയ്ക്കിരുന്ന് ഓരോന്നോര്‍ത്തു കരയുകയാവും. പാവം അമ്മ .

അത്താഴം കഴിഞ്ഞ് അവൾ അമ്മയോടും മിലിയോടും കുറേ നേരം വർത്തമാനം പറഞ്ഞിരുന്നു.
ഉറക്കം കണ്ണുകളെ തഴുകിയപ്പോള്‍ സാറാമ്മ അവളെ മണിയറയിലേക്ക് ആനയിച്ചു.
മണിയറയുടെ വാതില്‍ തുറന്ന് അകത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഉള്ളില്‍ തകിലുമേളമായിരുന്നു. ജീവിതത്തിൽ ആദ്യമായി ഒരു പുരുഷന്റെ ചൂട് അറിയാൻ പോകുന്നു. ദാമ്പത്യത്തിന്റെ മാധുര്യം അനുഭവിക്കാൻ പോകുന്നു.
അകത്തു കയറിയപ്പോൾ കണ്ടു . ജയിംസ് കട്ടിലില്‍ ചെരിഞ്ഞു കിടന്ന് ഉറങ്ങുകയാണ് . ആൾ ഇത്രപെട്ടെന്ന് ഉറക്കം പിടിച്ചോ ?
വാതിലടച്ച് കുറ്റിയിട്ട് അവൾ ചെന്നു കട്ടിലിന്‍റെ ഓരത്തിരുന്നു.
ജയിംസിന്‍റെ മുഖത്തേയ്ക്കവള്‍ കണ്ണിമയ്ക്കാതെ നോക്കി.
സുന്ദരനാണ്. ഈ സൗന്ദര്യം ഹൃദയത്തിലുണ്ടാകുമോ?
“ജയിംസ് …”
മെല്ലെ ആ ദേഹത്ത് കൈ തൊട്ടു വിളിച്ചു.
ജയിംസ് ഞെട്ടി കണ്ണു തുറന്നു.
ജാസ്മിനെ കണ്ടതും അയാള്‍ വേഗം എണീറ്റു.
“സോറി, ക്ഷീണം മൂലം ഞാനൊന്ന് മയങ്ങിപ്പോയി “.
“സാരമില്ല ”
“അമ്മ കത്തിവച്ചു കൊന്നുല്ലേ?”
‘ഏയ്. വിശേഷങ്ങൾ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല ”
”അമ്മ അങ്ങനാ. ഇഷ്ടമുള്ളവരോട് ഒരുപാടു സംസാരിക്കും “
ജാസ്മിന്‍ ചിരിച്ചതേയുള്ളൂ.
പാൽ നിറച്ച ഗ്ളാസ് അവൾ ജെയിംസിന് കൈമാറി. പാതി കുടിച്ചിട്ട് ജെയിംസ് ബാക്കി അവൾക്കു നീട്ടി . ഒറ്റ വലിക്കു ഗ്ലാസ് കാലിയാക്കിയിട്ട് ഒഴിഞ്ഞ ഗ്ളാസ് അവൾ മേശപ്പുറത്തു വച്ചു.
ജയിംസ് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
” ഇന്നലെ രാത്രി ഞാൻ ഉറങ്ങിയതേയില്ല . ഉറങ്ങാന്‍ പറ്റിയില്ല. നമ്മുടെ കുടുംബജീവിതത്തെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെ ഓർത്തു സ്വപ്നം കണ്ടുകിടക്ക്വായിരുന്നു”. മുടിയിഴകളിൽ വിരലുകൾ ഓടിച്ചുകൊണ്ട് അവൻ തുടർന്നു :
” ഞാനൊരു ഭാഗ്യവാനാ . ഇഷ്ടപ്പെട്ട പെണ്ണിനെ തന്നെ ജീവിതസഖിയായി കിട്ടിയല്ലോ . ആദ്യ ദിവസം പള്ളിയിൽ വച്ച് കണ്ടപ്പോൾ തന്നെ മനസ്സിൽ പ്രതിഷ്ടിച്ചതാ ഈ രൂപം. മോള്‍ക്കെന്നെ ഇഷ്ടമല്ലാന്നു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ തകര്‍ന്നു പോയേനെ. ” .
ആ വാക്കുകള്‍ കേട്ടപ്പോള്‍ ജാസ്മിന്‍ കോരിത്തരിച്ചുപോയി. സന്തോഷാതിരേകത്താല്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു.
“മരിക്കുന്നതുവരെ ഈ സ്നേഹം ഉണ്ടാവണം ട്ടോ”‘.
ഭര്‍ത്താവിന്‍റെ കൈകളെടുത്ത് നെഞ്ചോടു ചേര്‍ത്തു പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.
“മരിക്കുന്നതുവരെയല്ല. മരിച്ചു സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോഴും നമ്മളൊന്നിച്ചായിരിക്കും”.
“ഞാന്‍ മറ്റൊരാളെ സ്നേഹിച്ചിരുന്നു എന്നറിഞ്ഞിട്ടും ഇത്രയും സ്നേഹം എന്നോടു തോന്നാന്‍ എന്തു പ്രത്യേകതയാ എനിക്കുള്ളത്…?”
“എന്തോ, മറ്റാരോടും തോന്നാത്ത ഒരടുപ്പം എനിക്കു തോന്നി. ഒരു പക്ഷേ ദൈവത്തിന്റെ പദ്ധതി ആയിരുന്നിരിക്കാം നമ്മളെ തമ്മിൽ അടുപ്പിച്ചത് ”
ജയിംസ് അവളെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു . റോസാ ദളങ്ങൾ പോലുള്ള അധരങ്ങളിൽ മൃദുവായി തലോടി.. എന്നിട്ടു സ്നേഹ വായ്‌പോടെ ആ അധരങ്ങളിൽചുംബിച്ചു. .ജാസ്മിന്റെ ശ്വാസഗതി വർദ്ധിച്ചു . ജെയിംസിനെ അവൾ ഇരു കൈകൾ കൊണ്ടും ഗാഢമായി പുണർന്നു . ജയിംസിന്‍റെ സിരകള്‍ക്കു ചൂടുപിടിക്കുന്നത് അവൾ തിരിച്ചറിഞ്ഞു. ഒരു മുല്ലവള്ളി പോലെ അയാള്‍ അവളിലേയ്ക്ക് പടര്‍ന്നു കയറി. അവന്റെ കൈകൾ ദേഹത്ത് കുസൃതികാട്ടിയപ്പോൾ ജാസ്മിനും വികാര തരളിതയായി. നിർവൃതിയുടെ അനന്ത വിഹായസിലേക്കു താൻ പറന്നു പറന്നു പോകുന്നതുപോലെ അവൾക്ക് തോന്നി.


പട്ടണത്തിലെ താമസം ആഗ്നസ്സിന് ഒട്ടും പിടിച്ചില്ല.
ചുറ്റുപാടും താമസിക്കുന്നത് സ്വാര്‍ത്ഥമതികളാണ്. ആര്‍ക്കും ആരോടും സ്നേഹമോ അടുപ്പമോ ഇല്ല. അധികം പേരും ജോലിക്കാരാണ്. അടുത്ത വീട്ടില്‍ താമസിക്കുന്നവര്‍ ആരാണെന്നോ എന്താണെന്നോ അവര്‍ അന്വേഷിക്കാറില്ല . എല്ലാവർക്കും തിരക്കോടു തിരക്ക് ..
ജയിലില്‍ കിടക്കുന്നതാണ് ഇതിനേക്കാള്‍ ഭേദമെന്ന് ആഗ്നസ്സിനു തോന്നി.
ആരോടു പറയാനാണ് തന്‍റെ വേദനകളും പ്രയാസങ്ങളും?
ടോണി ആതിര പറയുന്നതുപോലെയേ കേള്‍ക്കൂ…!.
വീടും പുരയിടവും വിറ്റത് അബദ്ധമായിപ്പോയി എന്ന് ആഗ്നസ്സിനു തോന്നി.
പുതിയ വീടു വാങ്ങിയ വകയില്‍ ബാങ്കിൽ കടമുണ്ട്.
അത്രയും വിലകൂടിയ വീട് വാങ്ങേണ്ടെന്ന് ആഗ്നസ്സ് ആവർത്തിച്ച് പറഞ്ഞതാണ്. ആതിര സമ്മതിച്ചില്ല. കടമെടുത്തായാലും വലിയ വീടുവാങ്ങണമെന്ന് അവള്‍ക്കായിരുന്നു നിര്‍ബന്ധം!.
ടോണിക്ക് അനുസരിക്കാതിരിക്കാന്‍ നിവൃത്തിയില്ലാതെ വന്നു .
അനുവിനു വിവാഹാലോചനകള്‍ വരുന്നുണ്ട്. പക്ഷേ നീട്ടിക്കൊണ്ടു പോകാനാണ് ടോണിക്കും അതിരക്കും താല്പര്യം. സ്ത്രീധനം കൊടുക്കാന്‍ പണമില്ല.
ഒരിക്കല്‍ ആഗ്നസ് പറഞ്ഞു :
” വീടുവിറ്റുകിട്ടിയ തുകയില്‍ അനുവിന്റെ ഷെയർ ബാങ്കിലിടണമെന്ന് ഞാനന്നേ പറഞ്ഞതല്ലായിരുന്നോ?”
അതു കേട്ടപ്പോള്‍ ടോണിക്കു ദേഷ്യം വന്നു.
” അമ്മ ഇത്ര വേവലാതിപ്പെടുന്നതെന്തിനാ? കടമെടുത്തായാലും അവളുടെ കല്യാണം ഞാന്‍ നടത്തിക്കൊടുക്കും.”
” എപ്പഴെങ്കിലും നടത്തിയാ മതിയോ മോനേ? അവള്‍ക്കു വയസ്സെത്രയായീന്നാ വിചാരം?”
” തലക്കു തീ പിടിച്ചിരിക്കുമ്പോഴാ ഓരോ ചൊറിയുന്ന വര്‍ത്തമാനവുമായി വരുന്നത് ” ടോണി അമ്മയെ നോക്കി പല്ലിറുമ്മി .
സംസാരം കേട്ട് ആതിര അങ്ങോട്ടു വന്നു.
” വീടു വാങ്ങിയ വകയില്‍ കുറച്ചു കടമുണ്ടെന്ന് അമ്മക്കറിയാല്ലോ. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ അതു വീട്ടാം. അതു കഴിഞ്ഞാല്‍ അനുവിന്റെ കല്യാണം ഗംഭീരായിട്ടു നമുക്ക് നടത്താം.”
“നിങ്ങളുടെ കടം വീട്ടുന്നതിനു വേണ്ടി അവളുടെ ജീവിതം തുലയ്ക്കണമെന്നാണോ നീ പറയുന്നത്?”
“അതിനിപ്പം ജീവിതം തുലയാന്‍ ഇവിടെ എന്താ ഉണ്ടായേ? കല്യാണം നടത്തില്ലെന്ന് ആരും പറഞ്ഞില്ലല്ലോ? അത്രയ്ക്കു ധൃതിയായിരുന്നെങ്കില്‍ അമ്മേം മോളും തനിച്ചു താമസിച്ച കാലത്ത് അങ്ങ് നടത്തിക്കൊടുക്കരുതായിരുന്നോ?”
ആഗ്നസ്സിനു നെഞ്ചു വിങ്ങിക്കഴച്ചു.
സംഭാഷണം കേട്ടുകൊണ്ട് അനു അങ്ങോട്ടിറങ്ങി വന്നു.
” എന്നെ പ്രതി ആരും വഴക്കു കൂടണ്ട. എന്റെ കല്യാണം നടന്നില്ലേലും എനിക്കു വിഷമമില്ല. “
അനു കരയാതിരിക്കാന്‍ പണിപ്പെട്ടു.
” ആതിരേടെ സ്വര്‍ണ്ണാഭരണങ്ങളു പണയം വച്ചാല്‍ കുറെ രൂപ കിട്ടില്ലേ?”
ആഗ്നസ്സ് ഒരു പോംവഴി നിര്‍ദ്ദേശിച്ചു.
അതു കേട്ടതും ആതിര മുന്നോട്ടു ചാടി.
“അപ്പം അതാണു തള്ളേടെ മനസ്സിലിരുപ്പ് ! എന്‍റെ സ്വര്‍ണ്ണം പണയം വച്ച് നിങ്ങടെ മോളെ കെട്ടിക്കാന്‍. … നാണമില്ലല്ലോ നിങ്ങള്‍ക്കിതു പറയാന്‍. എന്‍റെ പപ്പാ കഷ്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ട് വാങ്ങിച്ചതാ. അതു നിങ്ങടെ മോള്‍ക്കു കൊടുക്കാനുള്ളതല്ല.”
“അവളുടെ ഷെയറു കൊണ്ടു കൂടിയല്ലേ ആതിരേ ഈ വീടു വാങ്ങിയത്?”
” അതു നിങ്ങടെ മോനോടു ചോദിക്ക് .” ആതിര പല്ലു ഞെരിച്ചു കൊണ്ടു തുടര്‍ന്നു. ” ഒറ്റയ്ക്കു താമസിച്ചിട്ടെന്തിനാ ഇങ്ങോട്ടു വലിഞ്ഞു കയറി വന്നത് ? ആരെങ്കിലും ക്ഷണിച്ചായിരുന്നോ?”
ആഗ്നസ്സിന് ഉത്തരം മുട്ടി.
നെഞ്ചു വല്ലാതെ വിങ്ങി
വയ്യ…
ഈ പരിഹാസവും അവഹേളനവും സഹിക്കാന്‍ വയ്യ!
മരുമകള്‍ അമ്മയെ പരിഹസിക്കുന്നതു കണ്ടിട്ട് മകന്‍ മുനിയെപ്പോലെ കണ്ണടച്ചിരിക്കുന്നതു കണ്ടില്ലേ ?
അത്രേയുള്ളൂ മകന്റെ സ്നേഹം!
ആതിര തുടര്‍ന്നു.
“സത്യം പറയാല്ലോ. നിങ്ങളു വന്നു കയറിയതോടെ ഈ വീട്ടിലെ സന്തോഷം തീർന്നു . ഞാനും ടോണീം ഇവിടെ മനസ്സമാധാനത്തോടെ കഴിഞ്ഞിരുന്നതാ. അതില്ലാതായി”
” ആതിര മിണ്ടാതിരിക്ക്”
ടോണി താക്കീതു ചെയ്തു.
“ഈ കുരിശ് എത്ര കാലം ചുമക്കണം… വയ്യ…”
ചവിട്ടിത്തുള്ളിക്കൊണ്ട് അവൾ അകത്തേയ്ക്ക് കയറിപ്പോയി.
ടോണിക്കു ആത്മനൊമ്പരം തോന്നി. അമ്മയോട് ആതിര അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. താന്‍ വിലക്കേണ്ടതായിരുന്നു അവളെ.
പക്ഷേ….
തനിക്കതിനു കഴിയുന്നില്ല .
ആതിരയുടെ മുമ്പില്‍ താന്‍ ഭീരുവായി പോകുന്നതെന്തേ?
“അമ്മേ….”
ടോണി മൃദുവായി വിളിച്ചു.
അതിന് ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. കരഞ്ഞുകൊണ്ട് ആഗ്‌നസ് എണീറ്റ് തന്‍റെ മുറിയിലേയ്ക്കു പോയി.
“നമ്മുടെ അമ്മ പാവമല്ലേ ചേട്ടാ. ഇങ്ങനൊക്കെ പറഞ്ഞു വേദനിപ്പിച്ചാല്‍….”
വാചകം പൂര്‍ത്തിയാക്കാനാകാതെ അനുവും അമ്മയുടെ മുറിയിലേക്ക് പോയി.
ടോണി ഏറെ നേരം താടിക്കു കയ്യും കൊടുത്ത് ചിന്താധീനനായി സ്വീകരണമുറിയിൽ തന്നെ ഇരുന്നു. എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലായിരുന്നു അവൻ.
അന്നു രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആതിര പറഞ്ഞു:
” നിങ്ങടെ തള്ളേടെ കണ്ണീരും കരച്ചിലും കണ്ടു ഞാൻ മടുത്തു. ”
” അമ്മ ഒന്നും മനസ്സില്‍ വച്ചോണ്ടു പറയുന്നതല്ല. അനുവിന്‍റെ കല്യാണം നടക്കാത്തതില്‍ അമ്മക്ക് ഒരുപാടു വിഷമമുണ്ട്. അതിപ്പം ഏതമ്മക്കാണെങ്കിലും വിഷമം ഉണ്ടാകില്ലേ?”
“എന്നാ ഏതെങ്കിലുമൊരു കോന്തന്‍റെ തലേല്‍ പിടിച്ചുകെട്ടി കൊടുക്കവളെ. അമ്മേടെ പ്രയാസം തീരട്ടെ “.
” സ്ത്രീധനം കൊടുക്കാന്‍ കാശു വേണ്ടേ?”
“പപ്പേടെ കയ്യീന്നു കുറച്ചു കാശ് കടം വാങ്ങി ഞാന്‍ തരാം. അവളുടെ കല്യാണം നടത്തിക്കൊട്. അമ്മേടെ പ്രയാസം തീരട്ടെ.”
ആതിര ഒന്നു തിരിഞ്ഞു കിടന്നു.
ടോണിക്ക് ആ വാക്കുകള്‍ ആശ്വാസം പകര്‍ന്നു.
അനുവിന്‍റെ കല്യാണം എത്രയും വേഗം നടത്തണം. അമ്മയുടെ വേദനയും വിഷമവും തീരട്ടെ. ഇല്ലെങ്കില്‍ അമ്മയുടെ ശാപം കിട്ടും.
പിറ്റേന്നു മുതല്‍ തിരക്കിട്ടു വിവാഹാലോചന തുടങ്ങി.
നല്ല ആലോചനകള്‍ പലതും സ്ത്രീധന തുകയുടെ പേരില്‍ വഴിമാറി പോയി.
സ്ത്രീധനത്തിന് കണക്കു പറയാതിരുന്നവര്‍ക്ക് ഓരോരോ ന്യൂനതകളുണ്ടായിരുന്നു.
സ്വഭാവ ദൂഷ്യം, സാമ്പത്തിക ബുദ്ധിമുട്ട്, ശാരീരിക വൈകല്യം, അങ്ങനെ പലതും.
ആഗ്നസ്സിനും അനുവിനും ഒരാളെയും പിടിച്ചില്ല.
വന്ന ആലോചനകളൊക്കെ ഓരോരോ കാരണം പറഞ്ഞ് ആഗ്നസ്സ് ഒഴിവാക്കി വിടുന്നതു കണ്ടപ്പോള്‍ ആതിര പൊട്ടിത്തെറിച്ചു.
” ഇങ്ങനെ ഓരോന്നോരോന്നായി ഒഴിവാക്കി വിട്ടാല്‍ മകളു മൂത്തു നരച്ചിവിടെ നില്‍ക്കത്തേയുള്ളൂ.”
“ഏതെങ്കിലുമൊരു ചെറുക്കന്‍റെ തലേല്‍ പിടിച്ചു കൊടുത്താല്‍ മതിയോ മോളേ? അവള്‍ക്കു നല്ലൊരു കുടുംബജീവിതമുണ്ടായിക്കാണാന്‍ ആഗ്രഹമില്ലേ?”ആഗ്നസ് ചോദിച്ചു .
“നല്ല ചെറുക്കനെ കിട്ടണോങ്കില്‍ തുട്ടെണ്ണിയങ്ങു കൊടുക്കണം. എന്നാ സമ്പാദിച്ചു വച്ചിട്ടുണ്ട് നിങ്ങളു മകളുടെ പേരില്‍? എന്‍റെ പപ്പാടെ കാശു കൊണ്ടാ ഇപ്പം കെട്ടിച്ചു വിടാന്‍ നോക്കുന്നത്. വല്ല്യ കൊമ്പത്തൊന്നും പിടിക്കാന്‍ നോക്കണ്ട. ഒരു നാലുലക്ഷം ഉലുവയ്ക്കുള്ള പയ്യനെ നോക്കിയാൽ മതി. അമ്പാനിയെയും ആദാനിയെയുമൊന്നും കിട്ടില്ല നാലുലക്ഷത്തിന്‌ . അതോർത്തോണം ”
”അവളുടെ ഷെയറായിട്ട് പതിനഞ്ചു ലക്ഷം രൂപ ഇല്ലേ ?”
” അതുകൊണ്ടല്ലേ ഈ വീട് വാങ്ങിയത് ? ”
”അവൾക്കും കൂടി അവകാശപ്പെട്ടതല്ലേ ഈ വീട് ?”
”ഈ വീട് എന്റെ പേരിലാ എഴുതിയിരിക്കുന്നത് . മര്യാദക്ക് നിന്നാൽ ഇവിടെ നിൽക്കാം . അല്ലെങ്കിൽ ഇറങ്ങിപ്പോക്കോ രണ്ടും ”
” മിണ്ടാതിരി ആതിരേ ” ടോണി ശാസിച്ചു . ആ ശാസന പക്ഷേ ദുർബലമായിരുന്നു
ഹൃദയത്തിലൂടെ ഒരീര്‍ച്ചവാള്‍ കടന്നുപോയതുപോലെ തോന്നി ആഗ്നസ്സിന്.
സ്വന്തം പേരിലുണ്ടായിരുന്ന വീടും പുരയിടവും വിറ്റ് പണം കൊടുത്തിട്ട് ഇപ്പോള്‍ പറയുന്നതു കേട്ടില്ലേ?
ടോണി അതൊക്കെ കേട്ടിട്ട് നിര്‍വ്വികാരനായി ഇരിക്കുന്നല്ലോ ?
അനുവിന്‍റെ വിഹിതം ബാങ്കിലിടണമെന്ന് താന്‍ എത്ര തവണ പറഞ്ഞതാണ് . എന്നിട്ടു കേട്ടോ?
പെങ്ങളുടെ കല്യാണം ഗംഭീരമായി നടത്തുമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ മുനിയെപ്പോലെ മുഖം കുമ്പിട്ട് ഇരിക്കുന്നതു കണ്ടില്ലേ?
“ഞങ്ങളു തീരുമാനിക്കുന്ന കല്യാണത്തിനു സമ്മതമാണെങ്കില്‍ അമ്മേം മോളും ഇവിടെ നിന്നാല്‍ മതി..അല്ലെങ്കിൽ പൊയ്‌ക്കോ .”
ആതിരയ്ക്കു രോഷം അടക്കാനായില്ല .
ആഗ്നസ്സ് നിസ്സഹായതയോടെ ടോണിയെ നോക്കി.
ടോണി പറഞ്ഞു
“അമ്മയ്ക്കറിയാല്ലോ; കുറച്ചു കടമുണ്ട് . അതുകൊണ്ട് ഒരുപാടു സ്ത്രീധനമൊന്നും കൊടുക്കാന്‍ പറ്റില്ല. വല്ല നാലോ അഞ്ചോ ലക്ഷം …..”
“വേണ്ട” അനു പറഞ്ഞു. “ആരുടേം ഔദാര്യത്തില്‍ എന്നെ കെട്ടിച്ചു വിടണ്ട. ഞാന്‍ വല്ല അഗതി മന്ദിരത്തിലും പൊയ്ക്കൊള്ളാം.”
“തനിച്ചു പോകണ്ട . തള്ളേം കൂട്ടിക്കോ ” ആതിര പറഞ്ഞു.
“ആതിര വായടക്ക് “
ടോണി വിലക്കി
“ടോണി കേട്ടില്ലേ അവളു പറഞ്ഞത് ? അഗതി മന്ദിരത്തില്‍ പൊക്കോളാന്ന് . ആരെ തോല്പിക്കാനാ? നമ്മളെ. .പോകട്ടെ. പുകഞ്ഞ കൊള്ളി പുറത്ത്…”
തളര്‍ന്നു വീണു പോകാതിരിക്കാന്‍ ആഗ്നസ് പാടുപെട്ടു.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

മോൻസൻ മാവുങ്കൽ എന്ന ”സാമ്പത്തിക വിദഗ്ദ്ധനെ” സർക്കാർ ധനകാര്യ മന്ത്രിയാക്കണം

0
ഒരു പാമ്പുംതല വച്ച മുട്ടുകമ്പിനെ മോശയുടെ വടി എന്നൊക്കെ കള്ളം പറഞ്ഞ് പറ്റിച്ചു കോടികൾ തട്ടാൻ കഴിവുള്ള ഈ മനുഷ്യനെ കാലിയായ ഖജനാവ് നിറയ്ക്കാൻ സർക്കാർ പ്രയോജനപ്പെടുത്തണം.

യേശുവിനെ ഒറ്റി കൊടുത്ത മുപ്പത് വെള്ളിക്കാശ്. യേശുവിന്റെ വീട്ടിലെ ആട്ടുകല്ല് . മോശയുടെ വടി. ടിപ്പു സുൽത്താൻറെ സിംഹാസനം. 18 കോടിയുടെ ഖുർആൻ. ഇതൊക്കെ കൈവശമുണ്ട് എന്നവകാശപ്പെട്ട മഹാൻ ഇപ്പോൾ സാമ്പത്തിക തട്ടിപ്പ് കേസിൽ അകത്തായിരിക്കുകയാണ്.

സത്യത്തിൽ ഇയാളെ ഒരു ശിക്ഷയും കൊടുക്കാതെ പുറത്തു വിടുകയാണ് വേണ്ടത്. കാരണം ഇയാൾ ഒരു തെറ്റും ചെയ്തിട്ടില്ല. ആർത്തി മൂത്ത പഹയന്മാർ എന്നെ പറ്റിച്ചോ എന്നും പറഞ്ഞു അങ്ങോട്ട് കേറി കൊടുക്കുന്നുണ്ടെങ്കിൽ അതിന് മോൻസനെ കുറ്റം പറയാനൊക്കുമോ ? മറിച്ച് ധനകാര്യമന്ത്രി പോലുള്ള ഉന്നത സ്ഥാനങ്ങളിൽ അവരോധിച്ചു ഇയാളെ സർക്കാർ ആദരിക്കണം. ഒരു പാമ്പുംതല വച്ച മുട്ടുകമ്പിനെ മോശയുടെ വടി എന്നൊക്കെ കള്ളം പറഞ്ഞ് കോടികൾ തട്ടാൻ കഴിവുള്ള ഈ മനുഷ്യനെ കാലിയായ ഖജനാവ് നിറയ്ക്കാൻ സർക്കാർ പ്രയോജനപ്പെടുത്തണം. പത്രക്കരെപ്പോലും കബളിപ്പിച്ചു അത്ഭുത നിധികളെപ്പറ്റി ഫീച്ചർ എഴുതിക്കാൻ കഴിവുള്ളവൻ ചില്ലറക്കാരനല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .

യേശുവിന്റെ വീട്ടിലെ ആട്ടു കല്ല്, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന സൈക്കിൾ പമ്പ്, ശ്രീകൃഷ്ണന്റെ കാലിലേറ്റ അമ്പ്, മായാവിയുടെ വടി, ലുട്ടാപ്പിയുടെ കുന്തം.., അങ്ങനെ എന്തുപറഞ്ഞാലും വിശ്വസിച്ച് കിടപ്പാടം പോലും വിറ്റ് കാശുകൊടുക്കാൻ ക്യൂ നിൽക്കും മലയാളി.

ആർത്തി. പണിയെടുക്കാതെ പണം സമ്പാദിക്കാനുള്ള ആർത്തി. മനുഷ്യന് അതുള്ളിടത്തോളം കാലം മോൻസൺ മാവുങ്കലിനെ പോലുള്ളവർ ജീവിച്ചുപോകും, സുഖമായി.

  • ഷോബിൻ അലക്സ് മാളിയേക്കൽ .

രസകരമായ ചില പ്രതികരണങ്ങൾ :

”മായാവിയെ പിടിച്ച് കുപ്പിയിലാക്കിവെച്ചിട്ടുണ്ടെന്ന് പറഞ്ഞ് പണ്ട് വിക്രമനും മുത്തുവും കുട്ടൂസനെ കുറെ പറ്റിച്ചിട്ടുണ്ട്. അതിന്‍റെ പുതിയ വെര്‍ഷനായി കണ്ടാല്‍മതി ഇത് . അല്ലെങ്കിള്‍പിന്നെ ടിപ്പുവിന്‍റെ ടിപ്പറും നിക്കറുമൊക്കെ വില്‍ക്കാനുണ്ടെന്ന് പറയുമ്പോഴേക്കും കോടികൾ കൊടുക്കാന്‍ മണ്ടന്‍മാരുള്ളപ്പോള്‍ ഇതുപോലുള്ളവര്‍ എന്തിന് വെറുതേ ബുദ്ധിമുട്ടണം!? മലയാളി പൊളിയാടാ.. എടാ മലയാളിക്കെന്താടാ.” – binu

” മോശെയുടെ വടി തളിർത്തു തന്നെ നിൽക്കുന്നുണ്ടല്ലോ.കൊള്ളാം” – Abby Thomas

” ജൂതാസിന് കിട്ടിയ വെള്ളിക്കാശ് ,മോശയുടെ വടി, യേശുവിന്‍റെ ചെരുപ്പ്, മുഹമ്മദിന്‍റെ തലപ്പാവ്
കൃഷ്ണന്‍റെ പീലി,ഹനുമാന്‍റെ ഗദ,ലുട്ടാപ്പിയുടെ കുന്തം, എല്ലാം ഒരു കുടക്കീഴില്‍. എജ്ജാതി തട്ടിപ്പ്!!” Kalamadan K

” ..ഈ വർഷത്തെ മൂഞ്ചിപ്പിക്കൽ അവാർഡ് പുള്ളിക്ക് തന്നെ കൊടുക്കണം. അലാവുദ്ധീന്റെ അത്ഭുത വിളക്ക് മാത്രം ഇല്ല എന്നു കരുതി തള്ളിക്കളയരുത്….പ്ലീസ് ..” – Musthafa Velliyath Tlr

” ചീറ്റിങ്ങിൻ (പറ്റിക്കൽസിന് )ദേശിയ തലത്തിലും അന്തർ ദേശിയ തലത്തിലും ഒരു അവാർഡ് ഉണ്ടെകിൽ തീർച്ച ആയും അത് മലയാളിക്ക് സ്വന്ത്ം” – -Naseef Palakkal

” മുൻDGP’ DIG ‘MP ‘പിന്നെ നടി നടന്മാർ ഉന്നതന്മാർ. നമ്പോലൻ “ശക്തിമരുന്ന് “ഉണ്ടെന്നു വരെ വിശ്വസിച്ചു പൈസ കൊടുത്തവർ ഉണ്ടെന്നാണ് പറച്ചിൽ ” Salin Kalmiya

”ആൾ ദൈവങ്ങളും,ചില രാഷ്ട്രീയക്കാരും പറയുന്ന, ഇതിലും വലിയ നുണകൾ വിശ്വസിച്ചു ജീവിക്കുന്നവരെല്ലേ ഇന്ത്യയിലെ ആളുകൾ . അതു കൊണ്ട് ഈ ചെറിയ നുണകൾ വിശ്വസിച്ചു അവർ കുടുങ്ങിയതിൽ അത്ഭുത പെടാനില്ല.” -Mohamed Issac Valiyamannil

” ഉന്നത നേതാക്കന്മാരും നടന്മാരും പോലീസ് ഉദ്യോഗസ്ഥർക്കും (Ex DGP, DIG etc) പങ്കുള്ള കേസ് ആയതിനാൽ തന്നെ ഏറിയാൽ ഒരാഴ്ച ഇതുപോലൊക്കെ നിൽക്കും. പിന്നെ ഈ കേസ് തന്നെ തേഞ്ഞുമാഞ്ഞു പോകും. അതാണ് നഗ്ന സത്യം. പണം പോയവർക്ക്‌ പോയി എന്നല്ലാതെ യാതൊരു മാറ്റവും വരാൻ പോണില്ല. ഇവിടെ ഇങ്ങനൊക്കെയാണ്.” Dinkan Pankilakadu

” പുത്തിയില്ലാത്തവന്റെ പണം (ബുദ്ധിയില്ലാത്തവന്റെ ) നാണമില്ലാത്തവൻ കൊണ്ടുപോകും. എന്നാൽ ഇവിടെ വഞ്ചിക്കപ്പെട്ട പലരും ബുദ്ധിയുള്ള ഇനത്തിൽ പെട്ടവരാണെന്ന് കാണാം.”- Sathyanandan Roopa

” അമ്പിളി അമ്മാവനെ പിടിച്ചു കൊടുക്കാമെന്നു പറഞ്ഞ് കാശ് ആവശ്യപ്പെട്ടാൽ അതു കൊടുക്കാനും പ്രബുദ്ധരും സാക്ഷരരും നിറഞ്ഞ നാട്ടിൽ ആളുണ്ട്… ഇത്തരം പരാതികളിൽ കേസെടുക്കുമ്പോൾ എന്തെങ്കിലും കേട്ടാൽ ഒന്നും ചിന്തിയ്ക്കാതെ കാശു കൊടുക്കുന്നവൻമാരെയും പ്രതിചേർക്കണം…” Somasekharan Nair

” 100 രൂപ കടം ചോദിച്ചാൽ ഒരുത്തൻറെ കയ്യിലും ഇല്ല. ഇങ്ങനെ ഊഡായിപ്പുമായി വന്നാൽ കോടികൾ കൊടുക്കാൻ ഉണ്ട്.”-Pareeth Hassan

” ഒരിക്കൽ ഒരു നാണയ വില്പനക്കാരനോട് ഒരു രൂപയുടെ പഴയ നാണയത്തിനു എന്ത് വില കിട്ടുമെന്ന് ചോദിച്ചപ്പോൾ അയാൽ പറഞ്ഞത് വാങ്ങാൻ വരുന്നവന്റെ ഭ്രാന്ത് നോക്കിയാണ് വില പറയുന്നതെന്ന്” Haris M

” ടിപ്പുവിന് നെല്ല് കുത്തിയിരുന്ന ഉരലും ഉലക്കയും വേണ്ടവർ പറയുക. എന്റെ കയ്യിലുണ്ട് ” – Nijas

” യൂട്യൂബർമാർക്ക് ഇപ്പോൾ സമയദോഷമുണ്ട്. നല്ലൊരു ജ്യോത്സരെ കാണുന്നത് നല്ലതാണ്.” Ismail Pengatt

Read Also അച്ഛന്‍ അറിയാതെ ഐ. എ. എസ് നേടിയ ഒരുപെണ്ണിന്റെ കഥ

Read Also വണ്ടിയുടെ മുൻപിൽ കുതിരകൾ ഇല്ലായിരുന്നു.

Read Also രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു

Read Also നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി പാലായിലെ ഭാസ്കരൻ കർത്താ

Read Also വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം .

Read Also ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”

Read Also സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച!!

Read Also ഒരു മഴയും തോരാതിരുന്നിട്ടില്ല.. ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല

Read Also നിങ്ങൾ വളർത്തിക്കൊണ്ടുവരുന്നത് ധാന്യങ്ങൾ ഇല്ലാത്ത കതിരുകൾ ആണ് ‌.