

ദൈവത്തിന്റെ സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന കുടുംബം ആണ് ജിയോയുടേത് . കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമെന്നു വിശ്വിസിക്കുന്ന ജിയോയും നാദിയായും ദൈവം കൊടുത്ത എട്ടു മക്കളെയും ഹൃദയത്തോട് ചേർത്തു പിടിച്ചു . പൊന്നുപോലെ അവരെ വളർത്തി . ആ മക്കൾ അവരുടെ ജീവിതത്തിൽ നിറച്ചത് അല്ലൽ അല്ല ആനന്ദമാണ് . എട്ടു മക്കളുടെ കളിയിലും ചിരിയിലും മുഖരിതമായ കുന്നശേരി കുടുംബത്തിൽ ഇന്ന് സന്തോഷത്തിന്റെ പൊൻവെളിച്ചം നിറഞ്ഞു നിൽക്കുന്നു.
ഏറ്റുമാനൂർ അടുത്തു കടുത്തുരുത്തിയിലെ കുന്നശേരി വീട്ടിൽ ജിയോയും ഭാര്യ നാദിയയും എട്ടുമക്കളും പാടി അഭിനയിച്ച ഒരു മഴയും തോരാതിരുന്നിട്ടില്ല എന്ന മനോഹര ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി. ഈ മാസം ആദ്യമാണ് ഈ ദൃശ്യവിരുന്ന് യുട്യൂബിൽ പോസ്റ്റ് ചെയ്തത്. രാഷ്ട്രം മീഡിയ യൂട്യൂബ് ചാനലിനു വേണ്ടി ചലച്ചിത്ര നിർമ്മാതാവായ അഗസ്റ്റിൻ ഇലഞ്ഞിപിളി സംവിധാനം ചെയ്ത് രൂപപ്പെടുത്തിയതാണ് ഈ ആൽബം . റവ . സാജൻ മാത്യൂ എഴുതി സംഗീത സംവിധാനം നിർവ്വഹിച്ച പ്രശസ്ത ഗാനത്തിൻ്റെ ദൃശ്യാവിഷ്കാരത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ ജിബിൻ അഞ്ചെമ്പിലാണ്.
ഈ കോവിഡ് കാലത്ത് മനസിന് ആശ്വാസം നൽകുന്ന മനോഹര വരികളും നല്ല ഈണവും . നിരവധി കാരണങ്ങളാല്‍ തളര്‍ന്നു തുടങ്ങിയ മനസ്സുകളിൽ പ്രത്യാശയുടെ കിരണങ്ങൾ നിറയ്ക്കാന്‍ ഈ ഗാനത്തിന് കഴിയട്ടെ എന്നാണ് ഇതിന്റെ രചയിതാവ് കുറിച്ചത് . വീഡിയോ കാണുക.
ഒരു മഴയും തോരാതിരുന്നിട്ടില്ല..
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല..
ഒരു രാവും പുലരാതിരുന്നിട്ടില്ല..
ഒരു നോവും കുറയാതിരുന്നിട്ടില്ല..
തിരമാലയില്‍ ഈ ചെറു തോണിയില്‍
അമരത്തെന്നരികേ അവനുള്ളതാല്‍
മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമാം
എന്‍ ജീവിതത്തിന്നു നന്നായ് വരാനായ്
എന്‍പേര്‍ക്ക് താതന്‍ ഒരുക്കുന്നതാം
കല്ലും മുള്ളും കൊള്ളുന്ന വഴിയില്‍
എന്നോടു കൂടെ നടന്നീടുവാന്‍
എന്‍ പാദമിടറീ ഞാന്‍ വീണു പോയാല്‍
എന്നെ തോളില്‍ വഹിച്ചീടുവാന്‍
Lyrics & Music- റവ. സാജൻ പി. മാത്യു
Read Also വഴിതെറ്റുന്ന പൗരോഹിത്യവും പഴികേട്ട് സഹപുരോഹിതരും













































