Home Blog Page 21

പ്രകൃതിചികിത്സയിലൂടെ ഫാറ്റിലിവറിനെ പഴയപടിയിലേക്ക് തിരികെ കൊണ്ടുവരാം: ഡോ.ജെന്നി കളത്തിൽ

0
പ്രകൃതിചികിത്സയിലൂടെ ഫാറ്റിലിവറിനെ പഴയപടിയിലേക്ക് തിരികെ കൊണ്ടുവരാം: ഡോ.ജെന്നി കളത്തിൽ

എന്താണ് ഫാറ്റിലിവർ ?

ആരോഗ്യമുള്ള ഒരു ശരീരത്തിൽ പല ഭാഗങ്ങളിലായി കൊഴുപ്പ് ശേഖരിച്ചുവച്ചിട്ടുണ്ട്. എന്നാൽ ശരീരം സാധാരണയായി കരളിൽ കൊഴുപ്പ് ശേഖരിച്ചു വയ്ക്കാറില്ല. ഫാറ്റി ലിവർ എന്ന രോഗാവസ്ഥയിൽ കരളിൽ അധികമായ അളവിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. കരളിൽ കൂടുതൽ കൊഴുപ്പ് കെട്ടി നിൽക്കുന്നത് കരളിലെ കോശങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. തുടർന്ന് കരൾ കേട് വരാൻ തുടങ്ങുന്നു. അഞ്ച് ശതമാനത്തിൽ അധികം കൊഴുപ്പ് കരളിൽ അടിഞ്ഞാൽ ആ അവസ്ഥയിലുള്ള കരളിനെ ഫാറ്റി ലിവർ എന്ന് വിളിക്കും. അഞ്ച് ശതമാനത്തിൽ കുറവെങ്കിൽ ആശങ്കപ്പെടേണ്ടതില്ല.

ഫാറ്റി ലിവർ രോഗം ഇന്ന് സർവ്വസാധാരണമാണ്. ഈ രോഗത്തിന് വലിയ പ്രാധാന്യം ആധുനിക വൈദ്യശാസ്ത്രം കൊടുത്തു കാണുന്നില്ല. ലോക ജനസംഖ്യയിൽ 20 ശതമാനം പേരും ഇന്ന് ഈ രോഗത്തിന്റെ പിടിയിലാണ്. ഇന്ത്യയിൽ 70 ലക്ഷം പേർക്ക് ഫാറ്റിലിവർ രോഗം ഉണ്ടെന്നാണ് കണക്ക്. പ്രമേഹരോഗമുള്ളവരിൽ 50% അധികം പേർക്കും ഫാറ്റിലിവർ ഉണ്ട്. എല്ലാവർഷവും ഒരു ലക്ഷം പേർക്ക് വീതം ഇതിന്റെ അടുത്ത ഘട്ടമായ ലിവർ സിറോസിസ് ഉണ്ടാകുന്നുണ്ട് .

വാസ്തവത്തിൽ നിസ്സാരമായി കാണേണ്ട ഒരു രോഗമല്ല ഫാറ്റി ലിവർ. കാരണം ഇത് കരൾ രോഗത്തിന്റെ ആരംഭഘട്ടം ആണ്. തുടക്കത്തിൽ അത്ര അപകടകാരി അല്ലെങ്കിലും ഫാറ്റി ലിവർ രോഗം പഴകുംതോറും കരൾ തകരാറിനും ലിവർ സിറോസിസിനും ചിലപ്പോൾ ലിവർ കാൻസറിനും കാരണമാകുന്നു. തെറ്റായ ആഹാരക്രമവും ജീവിതചര്യകളും നിമിത്തം കുഞ്ഞുങ്ങളിൽ പോലും ഇന്ന് ഫാറ്റി ലിവർ കാണുന്നുണ്ട് .

Also Read ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട് .

ഫാറ്റിലിവർ രോഗത്തെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഒന്ന് മദ്യപാനം മുഖേന ഉണ്ടാകുന്നത്. അതായത് ആൽക്കഹോളിക് ഫാറ്റിലിവർ. രണ്ടാമത്തേത് തെറ്റായ ജീവിതശൈലി മൂലം ഉണ്ടാകുന്നതും മറ്റു കാരണങ്ങളാൽ ഉണ്ടാകുന്നതുമായ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. രണ്ടും ഒരുപോലെ ഗൗരവമുള്ള പ്രശ്നങ്ങൾ ആണെങ്കിലും ഇവിടെ പ്രതിപാദിക്കുന്നത് ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന ഫാറ്റി ലിവറിനെപ്പറ്റിയാണ്. അതായത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ.

ഫാറ്റിലിവർ രോഗത്തെ എന്തുകൊണ്ട് ഗൗരവത്തിൽ കണക്കിലെടുക്കണം? ഇത് നമ്മുടെ ആരോഗ്യത്തിന് എത്ര മാത്രം ദോഷകരമാണ് ? എപ്പോഴാണ് ഇത് ഒരു കരൾരോഗമാകുന്നത് ?

Also Read നടുവേദന അകറ്റാൻ ഇതാ ചില ലളിത വ്യായാമങ്ങൾ

ഒരു കരൾ രോഗബാധിതമായി എന്നതിന്റെ ആദ്യസൂചനയാണ് ഫാറ്റി ലിവർ അതായത് കരളിൽ കൊഴുപ്പ് അടിയുന്ന പ്രഥമിക അവസ്ഥ. അതിന്റെ അടുത്ത ഘട്ടമാണ് ഫാറ്റി ലിവർ മൂലമുണ്ടാകുന്ന കരൾവീക്കം (hepatic steatosis). അത് കുറച്ചുകൂടി സീരിയസ് ആയ സ്റ്റേജ് ആണ്. ഇത് ഇത് കഴിഞ്ഞുള്ള ഘട്ടമാണ് ഫൈബ്രോസിസ് അതായത് കരളിൽ നാരുകൾ വന്ന് കരൾ കട്ടിയാകുന്ന അവസ്ഥ. കരൾ വീക്കത്തിന്റെ അവസാനത്തെ സ്റ്റേജ് ആണ് ലിവർ സിറോസിസ് .

ഫാറ്റിലിവർ ഉള്ള എല്ലാവർക്കും ലിവർ സിറോസിസ് ഉണ്ടാകണമെന്നില്ല. 80 ശതമാനം ആളുകളിലും അത് സിംപിൾ ഫാറ്റിലിവർ ആയി നിലനിൽക്കും. എന്നാൽ ജീവിത ശൈലിയിൽ ഒരുപാട് ക്രമക്കേടുകൾ വരുത്തുന്ന, ബാക്കി 20 ശതമാനത്തിന് സ്ഥിതി ഇതല്ല. അവർ സിമ്പിൾ ഫാറ്റിലിവറിൽ നിന്ന് അതിന്റെ രണ്ടാം ഘട്ടമായ കരൾവീക്കം (hepatic steatosis ) എന്ന അവസ്ഥയിലേക്ക് കടക്കുന്നു. മോശമായ ജീവിത ശൈലി തുടരുന്നവർ അവസാനം ചെന്നെത്തുന്നത് നാലാം ഘട്ടമായ ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്കാണ്.

ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

തുടക്കത്തിൽ ഭൂരിഭാഗം ആളുകളിലും ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കില്ല. 20 ശതമാനം പേരിൽ മാത്രമേ എന്തെങ്കിലും രോഗലക്ഷണം കാണാറുള്ളൂ. അമിതക്ഷീണം, ശർദ്ദി, വയറിന്റെ മുകൾ ഭാഗത്ത് വേദന, കാലിൽ നീര് വരിക എന്നിവയാണ് അവ.

സാധാരണയായി ഫാറ്റിലിവർ ഉള്ള 80 ശതമാനം പേരിലും മറ്റെന്തെങ്കിലും ആവശ്യത്തിന് അൾട്രാസൗണ്ട് സ്കാൻ നടക്കുമ്പോഴോ ലിവർ ഫങ്ഷൻ ടെസ്റ്റ് ചെയ്യുമ്പോഴോ ആണ് ഫാറ്റിലിവർ കണ്ടുപിടിക്കുന്നത്. പ്രത്യക്ഷ ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ വളരെ വൈകിയായിരിക്കും താൻ ഒരു കരൾ രോഗിയാണ് എന്ന് ഒരാൾ തിരിച്ചറിയുക.

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ

ഒരുപാട് പഴകുന്നതിനു മുൻപേ തന്നെ ഫാറ്റിലിവർ ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ കണ്ടെത്താം? ഫാറ്റി ലിവർ ഉള്ള രോഗികളിൽ രക്തപരിശോധനയിൽ എസ് ജി പി റ്റി അല്ലെങ്കിൽ എസ് ജി ഒ റ്റി തുടങ്ങിയ ലിവർ എൻസൈമുകൾ ഉയർന്നു നിൽക്കും. രക്തപരിശോധന, അൾട്രാസൗണ്ട് സ്കാനിങ് എന്നിവയിലൂടെ കരളിന് എത്രമാത്രം കേട് സംഭവിച്ചിരിക്കുന്നു എന്ന് ഒരു പരിധിവരെ നമുക്ക് കണ്ടെത്താൻ സാധിക്കും. രോഗത്തിന്റെ തീവ്രത അനുസരിച്ച് കരൾവീക്കത്തെ 3 ആയി തിരിച്ചിട്ടുണ്ട് . ഗ്രേഡ് വൺ , ടു , ത്രീ എന്നിങ്ങനെയാണ് അവ.

ഫാറ്റി ലിവർ മൂലമുണ്ടാകുന്ന സങ്കീർണതകൾ എന്തൊക്കെയാണ് ?

ഫാറ്റിലിവർ തുടക്കത്തിൽ 100% പരിഹരിക്കാവുന്ന രോഗമാണ്. എന്നാൽ ഈ രോഗത്തെ വകവയ്ക്കാതെ കരളിൽ അമിത അളവിൽ കൊഴുപ്പുമായി ദീർഘകാലം തുടർന്നാൽ അത് കരൾ കോശങ്ങൾ പൂർണമായും പ്രവർത്തനരഹിതമാകുന്നതിന് കാരണമാകും. ലിവർ സിറോസിസ് അല്ലെങ്കിൽ ലിവർ ക്യാൻസർ തുടങ്ങി, ഒരിക്കലും തിരിച്ചു കൊണ്ടു വരാൻ സാധിക്കാത്ത വലിയ കേടുപാടുകൾക്ക് അത് വഴിവയ്ക്കും. കരൾ എന്ന അവയവം പൂർണമായും കേട് വരുന്ന ആ അവസ്ഥയിൽ കരൾ മാറ്റിവയ്ക്കൽ മാത്രമേ പ്രതിവിധി ഉള്ളൂ. ഇന്ന് ലോകത്തിൽ നടക്കുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ ഭൂരിഭാഗത്തിന്റെയും തുടക്കം ഫാറ്റിലിവർ ആണ്.

എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഫാറ്റിലിവർ ഉണ്ടാകുന്നത് ? ചികിത്സകൾ എന്തൊക്കെ?

നാല് കാരണങ്ങൾ ആണ് പൊതുവേ കണ്ടുവരുന്നത്. അമിതവണ്ണം, പ്രമേഹം, ഉയർന്നതോതിലുള്ള കൊളസ്ട്രോൾ , കൃത്രിമ മധുരങ്ങളും കൊഴുപ്പുകളും അടങ്ങുന്ന തെറ്റായ ആഹാരരീതി ഇവയെല്ലാം ഫാറ്റിലിവർ ഉണ്ടാക്കിയേക്കാം.

ആധുനിക വൈദ്യശാസ്ത്രത്തിൽ ഫാറ്റി ലിവറിന് ചികിത്സ ഇല്ല. എന്നാൽ പ്രകൃതിചികിത്സയിൽ ഒന്നും രണ്ടും മൂന്നും ഗ്രേഡ് കളിലുള്ള ഫാറ്റി ലിവർ രോഗത്തിന് കൃത്യമായ ചികിത്സ ഉണ്ട്. ഒന്നും രണ്ടും ഗ്രേഡ് കളിലുള്ളവർക്ക് കൃത്യമായ ആഹാര ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും സുഖം പ്രാപിക്കാം. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ചും വയറിൽ കൊഴുപ്പുകൾ അടിയുന്നത് തടഞ്ഞും പ്രകൃതിചികിത്സയിലൂടെ ഫാറ്റി ലിവറിനെ പ്രതിരോധിക്കാം. ഗ്രേഡ് ത്രീ ഫാറ്റി ലിവർ അല്പം കൂടി ഗൗരവമുള്ള രോഗാവസ്ഥയിലേക്ക് പോകുന്ന ഒന്നായതുകൊണ്ട് കൊഴുപ്പിനെ കരളിൽ നിന്ന് പൂർണമായും നീക്കം ചെയ്യേണ്ടതുണ്ട് . അതുകൊണ്ട് രണ്ട് മൂന്ന് ആഴ്ചകൾ നീണ്ടു നിൽക്കുന്ന പ്രകൃതിചികിത്സ വേണ്ടിവരും കരളിൽ കൊഴുപ്പടിയുന്നത് തടയുന്നതിനായിട്ട് .

ഫാറ്റി ലിവറിന് പ്രകൃതിചികിത്സയിൽ നാല് മാർഗ്ഗങ്ങൾ.

പ്രകൃതിചികിത്സയിൽ നാല് മാർഗ്ഗങ്ങൾ ആണ് ഉള്ളത്. ശരിയായ ഭക്ഷണം, വ്യായാമം, വിശ്രമം, രോഗത്തെപ്പറ്റിയുള്ള അറിവ്. ഭക്ഷണത്തെ കുറിച്ച് നോക്കാം. എന്തൊക്കെ കഴിക്കരുത് ? എന്തുകൊണ്ട് കഴിക്കരുത് ? എന്തൊക്കെ കഴിക്കണം? എന്തുകൊണ്ട് അവ കഴിക്കണം?

Also Read ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും

രോഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്. ഒന്ന് , കൃത്രിമ മധുരങ്ങൾ ചേർത്ത ഭക്ഷണങ്ങൾ (ബേക്കറി പലഹാരങ്ങൾ, മിട്ടായികൾ, ഐസ് ക്രീം തുടങ്ങിയവ). രണ്ട്, തവിട് കളഞ്ഞ ധാന്യം കൊണ്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. ബ്രെഡും പൊറോട്ടയും എല്ലാം ഇതിൽ പെടും. മൂന്ന്, വറുത്തതും പൊരിച്ചതുമായ എല്ലാ ആഹാരങ്ങളും.( പലതരം ചിപ്സുകൾ, എണ്ണയിൽ പൊരിച്ച് ഉണ്ടാക്കുന്ന വടകൾ, പലഹാരങ്ങൾ, പപ്പടം തുടങ്ങിയവ). നാല്, ചുവന്ന മാംസം, ചീത്ത കൊഴുപ്പുണ്ടാക്കുന്ന എണ്ണകൾ , ഡാൽഡ തുടങ്ങിയവ. അഞ്ച്, ഉപ്പിന്റെ ഉപയോഗം നന്നേ കുറയ്ക്കണം .

Also Read കുടലിലെ കാന്‍സര്‍: ലക്ഷണങ്ങളും ചികിത്സയും

എന്തുകൊണ്ട് ഇത്തരം ആഹാരങ്ങൾ ഒഴിവാക്കണം? കഴിക്കുന്ന ആഹാരത്തിലെ കൊഴുപ്പ് പ്രോസസ് ചെയ്ത് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചു വയ്ക്കുന്നത് കരളാണ്. പഞ്ചസാര തുടങ്ങിയ കൃത്രിമ മധുരങ്ങൾ ആഹാരത്തിലെ കൊഴുപ്പിനെ മാറ്റുന്ന കരളിന്റെ പ്രവർത്തനം ക്രമാതീതമായി വർദ്ധിപ്പിക്കുന്നു. അങ്ങനെ കരളിൽ അമിതമായ അളവിൽ കൊഴുപ്പ് അടിയുന്നു.

അതുപോലെ നമ്മൾ കഴിക്കുന്ന ആഹാരത്തിൽ അധികമുള്ള അന്നജവും പ്രോട്ടീനും ഒക്കെ ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പായി മാറുന്നു. ഇവ കൊഴുപ്പു കോശങ്ങളിലാണ് സാധാരണയായി ശേഖരിക്കപ്പെടുന്നത് . അപൂർവമായി കരളിലും ശേഖരിച്ചു വച്ചിരിക്കും. നാരുകൾ നീക്കം ചെയ്ത അന്നജവും പ്രോട്ടീനും കഴിക്കുക വഴി ഇത് ക്രമാതീതമായി കരളിൽ തന്നെ അടിയുന്നു. ഇത് ഫാറ്റി ലിവറിനെ വഴിതെളിക്കും.

Also Read രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

വറുത്തതും പൊരിച്ചതുമായ ആഹാരത്തിൽ വളരെയധികം കൊഴുപ്പും ഊർജവും അടങ്ങിയിട്ടുണ്ട്. അതുപോലെ ഉപ്പിന്റെ അധിക ഉപയോഗം അമിതരക്തസമ്മർദ്ദത്തിന് കാരണമാകുന്നുണ്ട്. ഇത് കരൾ കോശങ്ങളെ വേഗത്തിൽ നശിപ്പിക്കുന്നു. കൂടാതെ നിറയെ കൊഴുപ്പടങ്ങിയ ബീഫ് പോലുള്ള മാംസങ്ങൾ കഴിക്കുക വഴി ശരീരത്തിൽ, പ്രധാനമായും കരളിൽ, അമിതമായ അളവിൽ ചീത്ത കൊഴുപ്പുകൾ അടിയുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ ഫാറ്റിലിവർ ഉള്ളവർ തീർച്ചയായും റെഡ്മീറ്റ് ഒഴിവാക്കണം.

ഇനി എന്തൊക്കെ കഴിക്കണം എന്ന് നോക്കാം. ധാരാളം പച്ചക്കറികളും പഴങ്ങളും ഇലവർഗങ്ങളും അണ്ടി വർഗ്ഗങ്ങളും പയറുവർഗങ്ങളും ചെറുമത്സ്യങ്ങളും കഴിക്കണം. അണ്ടി വർഗ്ഗങ്ങളും വിത്തുകളും മുളപ്പിച്ച പയർ വർഗങ്ങളും കഴിക്കുന്നത് കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കും. അതുപോലെ ചെറു മത്സ്യങ്ങളിൽ കരളിന്റെ ആരോഗ്യത്തിന് വേണ്ട പല പോഷണങ്ങൾ ഉണ്ട് . കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ പഴങ്ങളും പച്ചക്കറികളും സഹായകരമാണ് .

Also Read തൈറോയ്‌ഡ്‌ ഹോർമോൺ: 35 സംശയങ്ങളും ഉത്തരങ്ങളും.

രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവിലുണ്ടാകുന്ന കുറവും ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട് . ഇത് പരിഹരിക്കാനായി ധരാളം പഴവർഗങ്ങൾ ഓരോ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുക. രക്തത്തിൽ ഉള്ള അമിത കൊഴുപ്പിനെ കുറയ്ക്കാൻ പച്ചക്കറികളും ഇലകറികളും സഹായകമാണ്. ചുവന്ന അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ കഴിക്കുമ്പോൾ തവിട് കളയാതെ ഉപയോഗിക്കുക. ശരീരത്തിന് ഉപകാരപ്രദമായ ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടക്കമുള്ള നല്ല കൊഴുപ്പുകളും നിറയെ വിറ്റാമിനുകളും നിറഞ്ഞതാണ് അണ്ടിവർഗ്ഗങ്ങൾ . കരൾ രോഗികളിൽ ലിവർ ഫങ്ഷൻ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.

അതുപോലെ ഭക്ഷ്യയോഗ്യമായ പലതരം വിത്തുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കറുത്ത എള്ള് ഒരു ഉദാഹരണം. വിത്തുകൾ നല്ല ഒരു ആൻറിആക്സിഡൻറ് ആണ്. വൈറ്റമിനുകളുടെ കലവറയുമാണ് . നല്ല കൊഴുപ്പുകൾ അടങ്ങിയ ഇത്തരം വിത്തുകൾ കരളിന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന കൊഴുപ്പുകളുടെ അളവു കുറയ്ക്കാനും കോശങ്ങൾക്കുണ്ടാകുന്ന വീക്കത്തെ തടയാനും സഹായിക്കുന്നു. കൂടാതെ മുളപ്പിച്ച പയർ വർഗങ്ങൾ ഉപയോഗിച്ചാൽ കരളിലെ എൻസൈമുകളുടെ ഉത്പാദനം മെച്ചപ്പെടുകയും കോശത്തിൽ ഉണ്ടാകുന്ന ടോക്സിൻസ് ന്റെ അളവ് കുറയുകയും ചെയ്യും.

Also Read ഉപ്പൂറ്റിവേദന മാറ്റാൻ 15 മാർഗങ്ങൾ

ഈ ആഹാരങ്ങളിൽ നമ്മുടെ ശരീരത്തിനുവേണ്ട അന്നജവും പ്രോട്ടീനും കൊഴുപ്പും ലവണങ്ങളും എല്ലാം ഉൾപ്പെട്ടിരിക്കുന്നു . ഇതു കൂടാതെ മത്സ്യം കഴിക്കുന്നവർക്ക് കരളിന്റെ സംരക്ഷണത്തെ ഏറെ സഹായിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് നിറഞ്ഞ ചെറുമത്സ്യങ്ങൾ കഴിക്കാവുന്നതാണ്. ഫാറ്റിലിവർ നിയന്ത്രണത്തിൽ എത്തുന്നതു വരെയെങ്കിലും മാംസം പൂർണമായും ഒഴിവാക്കുന്നത് നല്ലതാണ്.

ഇതൊക്കെയാണെങ്കിലും ഭക്ഷണക്രമീകരണം ഒന്നുകൊണ്ട് മാത്രം ഫാറ്റി ലിവറിന് പൂർണമായും പരിഹാരം ഉണ്ടാവില്ല. അതിന് വ്യായാമവും വേണ്ടത്ര വിശ്രമവും രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവും ആവശ്യമാണ് .

ഡോ. ജെന്നി കളത്തിൽ, ജീവനം പ്രകൃതി ചികിത്സാകേന്ദ്രം, ഏങ്ങണ്ടിയൂർ ,തൃശൂർ

വീഡിയോ കാണുക

Also Read തടികൂടിയാൽ ‘പീരിയഡ്’ പാളും!

Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

Also Read തൊടുപുഴ ഗവ. ആയുർവേദ ആശുപത്രിയിലെ ഡോ.സതീഷ് വാര്യരും അമ്മ ഗീതയും പകർന്നു തന്നത് 

വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം

0
കുടുംബം ഒരു ദേവാലയം എന്ന് പറഞ്ഞാൽ അതിന്റെ മാതൃക നസ്രത്തിലെ തിരുകുടുംബം ആണ്

നമ്മുടെയൊക്കെ കുടുംബം ഒരു ദേവാലയം ആകണം . അതാണ് ഒരു കുടുംബത്തിന്റെ ഏറ്റവും നല്ല മാതൃക. ചിലരുടെയൊക്കെ വീടിന്റെ വാതിലിനു മുകളിൽ ചെറിയ ഒരു പടം ഒട്ടിച്ചു വെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ ? അതിനു താഴെ യേശു ഈ വീടിന്റെ നാഥൻ എന്ന് എന്നെഴുതി വച്ചിരിക്കുന്നതും കണ്ടിട്ടില്ലേ? വെറുതെ പടം ഒട്ടിച്ചിട്ടും എഴുതിവച്ചിട്ടും കാര്യമില്ല. വീട് ഒരു ദേവാലയം ആകണം. നമ്മൾ അതിനെ അങ്ങനെ ആക്കി എടുക്കണം .

Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും

കുടുംബം ഒരു ദേവാലയം എന്ന് പറഞ്ഞാൽ അതിന്റെ മാതൃക നസ്രത്തിലെ തിരുകുടുംബം ആണ്. നമ്മുടെ വീട് ദേവാലയമാണെങ്കിൽ കിടക്കുന്ന മുറി മദ്ബഹ ആയിരിക്കണം. ദമ്പതികൾ കിടക്കുന്ന കട്ടിൽ ബലിപീഠം. ദമ്പതികളുടെ ശാരീരികസമർപ്പണം ബലിയർപ്പണം.

വീട് ദേവാലയം ആകണമെങ്കിൽ ആ വീട്ടിൽ ഫ്രിഡ്ജിനകത്ത് ബിയർ, അലമാരക്കകത്തു വിസ്കി, ബ്രാണ്ടി , തലയണ കീഴെ മഞ്ഞപുസ്തകം, മേശവലിപ്പിൽ നീല കാസറ്റ് ഇതൊന്നും സൂക്ഷിക്കാൻ പറ്റില്ല . ഭക്തിഗാനങ്ങളുടെ സിഡികളും നല്ല പ്രസിദ്ധീകരണങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളുമൊക്കെയാണ് അത്തരം വീട്ടിൽ സൂക്ഷിക്കേണ്ടത് . അപ്പോഴാണ് കുടുംബം ഒരു ദേവാലയം ആകുന്നത് .

Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ

ഔസേപ്പ് പിതാവിനെപ്പോലെ നീതിമാനായ ഒരു അപ്പൻ ആ വീട്ടിൽ ഉണ്ടായിരിക്കണം. എന്ന് പറഞ്ഞാൽ മക്കൾക്കുള്ളത് മക്കൾക്ക്, ഭാര്യക്ക് ഉള്ളത് ഭാര്യക്ക് , പ്രായമായ മാതാപിതാക്കൾക്ക് ഉള്ളത് മാതാപിതാക്കൾക്ക് , ഇതെല്ലാം കൃത്യമായി വീതിച്ചുകൊടുക്കുന്നവനായിരിക്കണം നീതിമാനായ ഒരു അപ്പൻ. എന്ത് കേട്ടാലും ഒരു കുറ്റവും പറയാതെ സകലതും ഹൃദയത്തിൽ ഉൾകൊള്ളുന്ന , മറിയത്തെ പോലുള്ള ഒരു അമ്മ ആ വീടിന്റെ നാഥയായി ഉണ്ടായിരിക്കണം. ജ്ഞാനത്തിലും വിശുദ്ധിയിലും വളർന്നുവരുന്ന യേശുവിനെ പോലുള്ള മക്കൾ ആ വീട്ടിൽ ഉണ്ടാകണം. ഒരിക്കലും നസ്രത്തിലെ കുടുംബത്തിൽ ഒരു വഴക്ക് ഉണ്ടായിട്ടില്ല.  അതുപോലെ വഴക്കുണ്ടാകാത്ത ഒരു നല്ല കുടുംബം ആകുമ്പോഴാണ് ആ കുടുംബം ഒരു ദേവാലയം ആകുന്നത്.

കാപ്പിപ്പൊടിയച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരക്കലിന്റെ ഈ നർമ്മപ്രഭാഷണം കേൾക്കൂ. വീഡിയോ കാണുക .

Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

സംഘടിത ഉദ്യോഗവർഗത്തെ താലോലിക്കുന്ന സർക്കാർ എന്തേ സാധാരണക്കാരുടെ നിലവിളി കേൾക്കാത്തത്?

0
സംഘടിത ഉദ്യോഗവർഗത്തെ താലോലിക്കുന്ന സർക്കാർ സാധാരണക്കാരുടെ നിലവിളി കേൾക്കാതെ പോകുന്നത് സങ്കടകരമാണ്

വർഷങ്ങൾക്കു മുൻപ് കേരളത്തിലെ ഒരു സർവ്വകലാശാലയിൽ നടന്ന ഒരു സംഭവം! ചില ഉദ്യോഗസ്ഥർ വൈകിവരുന്നതും ചിലർ നേരത്തെ പോകുന്നതും ഹാജർ ബുക്കിൽ പ്രോക്സി ഒപ്പിട്ട് ചിലർ തട്ടിപ്പ് നടത്തുന്നതും ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ജീവനക്കാരുടെ സമയനിഷ്ഠയും കൃത്യനിഷ്ഠയും ഉറപ്പുവരുത്താൻ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്താൻ സർവകലാശാല അധികാരികൾ തീരുമാനിച്ചു. ഇതറിഞ്ഞ ഉടനെ സർവിസ് സംഘടനാ നേതാക്കന്മാർ മേലധികാരിയെ സമീപിച്ചു ഇങ്ങനെ പറഞ്ഞു:

” സമയത്ത് ട്രെയിനും ബസും കിട്ടാത്തതുകൊണ്ടാണ്‌ ചിലർ താമസിച്ചു വരുന്നതും നേരത്തെ പോകുന്നതും. ഒരു പഞ്ചിംഗ് സംവിധാനം ഇവിടെ കൊണ്ടുവരുന്നതിനുമുമ്പ് സാറ് ആദ്യം ട്രെയിനുകളും ബസുകളും കൃത്യ സമയത്ത് ഓടിക്കാനുള്ള സംവിധാനം ഏർപ്പെടുത്ത് . ”

മേലധികാരി ഒരു പുഞ്ചിരിയോടെ ചോദിച്ചു : ”ഇതേ ട്രെയിനിലും ബസിലുമൊക്കെയല്ലേ ഇവിടുത്തെ പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജോലിക്കാരും വരുന്നത് ? അവരൊക്കെ കൃത്യ സമയത്ത് വരുന്നുണ്ടല്ലോ ? ”

ഇതുകേട്ട ഉടനെ സംഘടനാ നേതാവ് ഓഫിസറുടെ മേശയിൽ ഇടിച്ചുകൊണ്ട് പറഞ്ഞു . ” എങ്കിൽ നടപ്പിലാക്കിക്കോ. ഒരു വർഷം തികച്ച് അതൊന്നു പ്രവർത്തിച്ചു കണ്ടാമതി. ഉപകരണം കേടുവരുന്നേന് ജീവനക്കാർക്കെതിരെ നടപടി എടുക്കാൻ പറ്റില്ലല്ലോ ”

മുന്നറിയിപ്പ് നൽകിയിട്ട് നേതാക്കന്മാർ ചവിട്ടിതുള്ളി ഇറങ്ങിപോയി. അടുത്തദിവസം വിവിധ സംഘടനകൾ ജീവനക്കാരുടെ യോഗം വിളിച്ചു കൂട്ടി കാര്യങ്ങൾ വിശദീകരിച്ചു. ജീവനക്കാരെ വിശ്വാസത്തിലെടുക്കാത്ത ആ ഉദ്യോഗസ്ഥനെ പാഠം പഠിപ്പിക്കണമെന്ന് ചിലർ പറഞ്ഞു. പ്രതിഷേധ സൂചകമായി മേലധികാരിയുടെ ഓഫിസിന് മുൻപിൽ ജീവനക്കാർ കുത്തിയിരിപ്പ് സമരം നടത്തി.

ജീവനക്കാരുടെ കടുത്ത എതിർപ്പുമൂലം അന്ന് അത് നടപ്പിലാക്കാൻ സാധിച്ചില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം സർക്കാർ ഒരു പൊതു ഉത്തരവ് ഇറക്കിയപ്പോൾ മാത്രമാണ് ആ സർവകലാശാലയിൽ ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തിയത് .

Also Read മൃഗങ്ങളുടെ കരച്ചിലിൽ ഹൃദയം നോവുന്നവർക്ക് എന്തേ കർഷകന്റെ കരച്ചിലിൽ മനസ് നോവാത്തത്

”ഭരണയന്ത്രത്തിന്‍റെ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍പ്പോലും വൈകിയെത്തി, നേരത്തേ പോകുന്ന നൂറുകണക്കിനു ജീവനക്കാരുണ്ട്. ജില്ലാതിര്‍ത്തിയിലും ഹൈറേഞ്ചിലും വനമേഖലയിലും ജോലി ചെയ്യുന്ന അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരും വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണു ജോലിക്കു ഹാജരാകുന്നത്. അവര്‍ക്കെതിരേ നടപടി എടുക്കേണ്ട ഉന്നതര്‍ ഒന്നുകില്‍ കണ്ണടയ്ക്കും. അല്ലെങ്കില്‍ അവരും തോന്നിയപോലെ അവധി ആഘോഷിക്കും.”

പത്താം ശമ്പള പരിഷ്കരണ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണ് ഇത് !

എന്തുകൊണ്ടാണ് സർക്കാർ ജീവനക്കാരോട് പൊതുജനങ്ങൾക്ക് ശത്രുത തോന്നുന്നതെന്ന് അവർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സമയത്ത് ഓഫിസിൽ വരാതിരിക്കുക. ഓരോ ആവശ്യത്തിനായി ഓഫിസിൽ വരുന്നവരെ നൂറു നിയമങ്ങളും ചട്ടങ്ങളും പറഞ്ഞ് തെക്കുവടക്ക് നടത്തിക്കുക. വരുന്നവരോട് പരുഷമായി സംസാരിക്കുക. കൈക്കൂലി ആവശ്യപ്പെടുക. ഇരിക്കാൻ ഒരു കസേര പോലും ഇട്ടു കൊടുക്കാതിരിക്കുക . അങ്ങനെ ഒരുപാട് കാര്യങ്ങൾ . എന്നാൽ ഈ പറയുന്ന നിയമങ്ങളും ചട്ടങ്ങളുമൊന്നും ഈ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ പലപ്പോഴും ബാധകമല്ലതാനും . ബാധകമാക്കിയാൽ സംഘടനാ ശക്തി ഉപയോഗിച്ച് അതിനെ ചെറുത്തു തോൽപ്പിക്കും.

കുറഞ്ഞ ജോലിഭാരം, കൂടുതൽ ശമ്പളം! കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ഇപ്പോഴത്തെ പൊതുവേയുള്ള സ്ഥിതി ഇതല്ലേ?കമ്പ്യുട്ടറുകൾ വന്നതോടെ പല ഓഫിസുകളിലും ആവശ്യത്തിലേറെ ജീവനക്കാരുണ്ട് ഇന്ന് . ഉയർന്ന തട്ടിലുളള പല തസ്തികകളും അധികപ്പറ്റുമാണ് .

Also Read കമിഴ്ന്നു വീണാൽ കാൽ പണവുമായി പൊങ്ങുന്ന ഇന്നത്തെ ഭരണാധികാരികൾ കണ്ടു പഠിക്കണം ഈ മനുഷ്യനെ

ഒൻപതും പത്തും ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ അധിക ജീവനക്കാരെക്കുറിച്ച് വ്യക്തമായി സ്ഥിതിവിവരക്കണക്കുകൾ നൽകിയിട്ടുണ്ട് . അവരെ പുനർ വിന്യസിപ്പിക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിട്ടുമുണ്ടായിരുന്നു. എന്നാൽ ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് അതൊന്നും നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ സംഘടിത ശക്തിക്കു മുൻപിൽ ഭയന്ന് നിൽക്കുന്ന ഒരു ഭരണകൂടത്തെയാണ് നമുക്കിന്ന് കാണാൻ കഴിയുക.

പത്താം ശമ്പള പരിഷ്കരണകമ്മീഷൻ റിപ്പോർട്ടിൽ ഒരു കാര്യം വ്യക്തമായി പറഞ്ഞിരുന്നു . ഇനിമുതൽ കേന്ദ്രസർക്കാർ ജീവനക്കാരുടേതുപോലെ പത്തു വർഷത്തിലൊരിക്കൽ മതി സംസ്ഥാന ജീവനക്കർക്കും ശമ്പള പരിഷ്കരണം എന്ന് . അത് അറിഞ്ഞ ഉടനെ രാഷ്ട്രീയം മറന്നു സർവീസ് സംഘടകൾ അതിനെതിരെ ഒന്നിച്ചു ശബ്‌ദമുയർത്തി. അവർ സർക്കാരിന് നിവേദനം നൽകി. സർക്കാർ അവരുടെ ആവശ്യം അംഗീകരിച്ചു അഞ്ചുവർഷത്തിൽ ഒരിക്കൽ എന്ന് ഉത്തരവ് ഇറക്കി. അക്കാര്യത്തിൽ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇന്നത്തെ ഭരണകർത്താക്കൾക്കും എതിർപ്പുണ്ടായിരുന്നില്ല.

പത്തു വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം എന്ന അടിസ്ഥാനത്തിൽ തയ്യാറാക്കിയതായിരുന്നു പത്താം ശമ്പള കമ്മീഷന്റെ പുതുക്കിയ ശമ്പള സ്കെയിലുകൾ. അഞ്ചുവർഷത്തിൽ ഒരിക്കൽ പരിഷ്കരണം എന്ന പഴയ രീതി നിലനിറുത്തി ഉത്തരവിറക്കിയെങ്കിലും ശമ്പളസ്കെയിലുകളിൽ മാറ്റം വരുത്തിയില്ല സർക്കാർ ! ഇത് ജീവനക്കാർക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്.

Also Read കൊറോണയെ കീഴ്‌പ്പെടുത്താൻ ഔഷധചായയുമായി ആയുര്‍വേദ ഡോക്ടർ സി. ഡൊണേറ്റ

അഞ്ചുവർഷം ആയപ്പോൾ പതിനൊന്നാം ശമ്പള കമ്മീഷനെ നിയമിച്ചു ഈ സർക്കാർ. നിലവിലുള്ള രീതി അനുസരിച്ചു 2019 ജൂലൈ മുതൽ പുതുക്കിയ ശമ്പളം നൽകേണ്ടതുണ്ട് ജീവനക്കാർക്ക് . ഈ വർഷം തന്നെ ശമ്പള പരിഷ്കരണം നടപ്പിലാക്കും എന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

കാലാകാലങ്ങളിൽ ജീവനക്കാർക്ക് ശമ്പള വർധനവ്‌ നടപ്പിലാക്കുന്നതിനെ ആരും എതിർക്കുന്നില്ല! അത് ന്യായമാണ്‌ താനും . എന്നാൽ ശമ്പള കമ്മീഷൻ റിപ്പോർട്ടിന്റെ രണ്ടാം ഭാഗത്ത്‌ പറഞ്ഞിരിക്കുന്ന, ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നിർദേശങ്ങൾ തൽക്കാലം നടപ്പിലാക്കേണ്ടെന്ന സർക്കാരിന്റെ തീരുമാനമാണ് പൊതുസമൂഹത്തെ അമ്പരപ്പിച്ചത് ! ഈ നിർദേശങ്ങൾ പ്രതിലോമകരമാണെന്നും അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ജീവനക്കാരുടെ സംഘനകൾ പറഞ്ഞത് .

ജീവനക്കാരുടെ ശമ്പളം ഹാജറിന്റെ അടിസ്ഥാനത്തിലാകണമെന്നാണ് പത്താം ശമ്പള കമ്മിഷൻ ശുപാർശ ചെയ്ത മറ്റൊരു കാര്യം ! സ്ഥാനക്കയറ്റം കാര്യക്ഷമത വിലയിരുത്തിയാകണമെന്നും പൊതു അവധികൾ വെട്ടിക്കുറയ്ക്കണമെന്നും രണ്ടാംഘട്ട റിപ്പോർട്ടിൽ കമ്മിഷൻ നിർദ്ദേശിച്ചിരുന്നു . ജീവനക്കാരുടെ പ്രവർത്തനം മാസംതോറും വിലയിരുത്തുക, അഡ്മിനിസ്‌ട്രേറ്റീസ് സർവീസിൽ സെക്രട്ടേറിയറ്റിനെയും ഉൾപ്പെടുത്തുക, അനാവശ്യ ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ മുന്നോട്ടു വച്ച കമ്മിഷൻ അധിക ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉൾപ്പെടെ പുനർവിന്യസിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. ഒരു കാരണവശാലും കൂടുതൽ പൊതുഅവധികൾ സർക്കാർ നൽകരുതെന്നും വർഷം 285 പ്രവൃത്തിദിനമെങ്കിലും ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുകയുണ്ടായി. (ഇപ്പോൾ 250 ദിവസത്തിലും താഴെയാണത്രെ പ്രവൃത്തി ദിനങ്ങൾ )

Also Read സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം?

എല്ലാ ഓഫീസുകളിലും പഞ്ചിങ് നിര്‍ബന്ധമാക്കി പ്രവൃത്തിസമയത്തെ ശമ്പളവുമായി ബന്ധപ്പെടുത്തണമെന്നായിരുന്നു ശുപാര്‍ശ. അധ്യാപകര്‍ 200 ദിവസം പോലും ക്ലാസെടുക്കുന്നില്ല. ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന കോളേജ് അധ്യാപകര്‍ക്ക് ആഴ്ചയില്‍ പതിനാറു മണിക്കൂറാണ് ഡ്യൂട്ടി. വാര്‍ഷിക അവധി, കാഷ്വല്‍ അവധി, മെഡിക്കല്‍ അവധി, പൊതു അവധി തുടങ്ങിയ അവധികളെല്ലാം തട്ടിക്കിഴിച്ചാലും ഓഫിസുകളില്‍ പോകാന്‍ മടിക്കുന്ന ജീവനക്കാര്‍ വളരെയുണ്ട്. അവരുടെ കാര്യക്ഷമതയും തൊഴില്‍ സമയവും പരിഗണിച്ചു വേണം ശമ്പളം വിതരണം ചെയ്യേണ്ടത് ! ശമ്പള കമ്മിഷന്‍ റിപ്പോർട്ടിൽ
രേഖപ്പെടുത്തിയ കാര്യങ്ങളാണിവ .

സ്കൂൾ അധ്യാപകർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ അവധി എടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.

ഡെപ്യൂട്ടേഷനാണു മറ്റൊരു ഇടപാട് ! ഉന്നത സ്ഥാനങ്ങളിലുള്ളവര്‍ ഇഷ്ടപ്പെട്ട സ്ഥലത്തേക്കോ ഡിപ്പാർട്ട് മെന്റ്കളിലേക്കോ ഡെപ്യൂട്ടേഷന്‍ നേടി പോകും. ഉടനെ ഇതേ തസ്തികകളില്‍ താഴെയുള്ളവരെ പ്രമോട്ട് ചെയ്തു നിയമിക്കും . അതുണ്ടാക്കുന്ന അധികച്ചെലവിന്‍റെ ഭാരവും ജനങ്ങളുടെ തലയിലേക്ക് . ജീവനക്കാരുടെ സൗകര്യം നോക്കിയല്ല, സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിച്ചുമാത്രമേ ഡെപ്യൂട്ടേഷൻ നിയമനം നടത്താവൂ എന്നും അതുമൂലമുണ്ടാവുന്ന ഒഴിവിൽ പ്രൊമോഷൻ നിയമനം നടത്താൻ പാടില്ലെന്നും കമ്മീഷൻ ഊന്നിപറഞ്ഞിട്ടുണ്ടായിരുന്നു .

Also Read കൃഷിയന്ത്രങ്ങൾ വാങ്ങാൻ 80% സബ്സിഡി നിരക്കിൽ 10 ലക്ഷം വരെ ധനസഹായം

മത സംഘടനകളെയും സമുദായനേതാക്കന്മാരെയും സുഖിപ്പിക്കാൻ പൊതു അവധിയും നിയന്ത്രിത അവധിയുമൊക്കെ പ്രഖ്യാപിക്കുന്ന പതിവുണ്ട് ഇവിടെ. ചില പ്രാദേശിക ആഘോഷങ്ങൾക്കു പോലും ഇത്തരത്തില്‍ അവധി നൽകാറുണ്ട് ! ഇനി ഒരു അവധിപോലും അനുവദിക്കരുതെന്നായിരുന്നു ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍റെ നിർദേശം. അവധിയെടുത്തല്ല, കൂടുതല്‍ ജോലി ചെയ്താവണം നമ്മുടെ ആഘോഷങ്ങള്‍ സന്തോഷപ്രദമാക്കാൻ എന്ന് അദ്ദേഹം പറഞ്ഞു.

പക്ഷേ, നിർദേശങ്ങളിൽ മിക്കതും വെള്ളത്തിൽ വരച്ച വര പോലെയായി. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടിത ശക്തിയും രാഷ്ട്രീയ പിടിപാടും ഉപയോഗിച്ച് തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിച്ചു നിലനിര്‍ത്താൻ ജീവനക്കർക്കു കഴിഞ്ഞു . ഭരണയന്ത്രം തിരിക്കുന്നത് അവരാണല്ലോ !

ശമ്പള പരിഷ് കരണം എന്നത് ഒരു പാക്കേജാണ് ! അതിലെ ഒരുഘടകം മാത്രമാണ് ശമ്പളവും ആനുകൂല്യങ്ങളും ! രണ്ടാമത്തേതു ജീവനക്കാരുടെ സേവനവ്യവസ്ഥകൾ ആണ് . സേവനം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാതെ ശമ്പളം മാത്രം കൂട്ടുന്നതിലെ യുക്തി എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല!

Also Read അറിയപ്പെടാത്ത കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന വിത്തുകൾ വാങ്ങി നടരുതെന്നു കേന്ദ്ര കൃഷി വകുപ്പ്

പത്താം ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു : ”സര്‍ക്കാരിന്റെ വിഭവങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വേണ്ടി മാത്രമല്ല മുഴുവന്‍ സംസ്‌ഥാനത്തിനും വേണ്ടിയാണ്‌. ശമ്പളവും പെന്‍ഷനും പറ്റുന്ന 10 ലക്ഷത്തിനു പുറമേ 3.30 കോടി ജനങ്ങള്‍ കൂടി ഇവിടെയുണ്ട്‌. അവരെ കണ്ടില്ലെന്നു നടിക്കാന്‍ കമ്മിഷനു കഴിയില്ല.”

ശമ്പള പരിഷ്‌കരണം വഴി പൊതുഖജനാവിനു വരുന്ന അധിക ബാധ്യത 7,222 കോടി രൂപയാണ് എന്ന് അന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പരിഷ്‌കരണം നടപ്പാകുന്നതോടെ ശമ്പളത്തിനും പെന്‍ഷനുമായി നീക്കിവയ്‌ക്കേണ്ടി വരുന്നത് മൊത്തം റവന്യൂ വരുമാനത്തിന്റെ 80 ശതമാനമാണ് . പൊതുഖജനാവില്‍ നിന്ന് ഇത്ര ഭാരിച്ച തുക സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ചെലവഴിക്കുമ്പോള്‍ അവരില്‍ നിന്ന് നികുതിദായകര്‍ക്കു ന്യായമായി ലഭിക്കേണ്ട മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുന്നത് ശരിയാണോ എന്നാണ് പൊതുജനം ചോദിക്കുന്നത് .

ഉദ്യോഗസ്ഥർ കൃത്യ സമയത്ത് വന്ന് ആത്മാർഥമായി ജോലി ചെയ്തിരുന്നെങ്കിൽ ഈ നാട് എന്നേ നന്നായേനെ എന്ന് സാധാരണക്കാർ ചോദിക്കുന്നു ! വർഷത്തിൽ പത്തിരുപത് ഹർത്താലും കുറെ പണിമുടക്കും അവധികളും ! പ്രവൃത്തി സമയങ്ങളിൽ രാഷ്ട്രീയാധിഷ്ടിത യൂണിയൻ പ്രവർത്തനവും . അച്ചടക്ക നടപടിയെടുത്താൽ മേലധികാരിയുടെ ഇരിപ്പിടം ചിലപ്പോൾ കാസർകോട്ട്! ഹാജർ വെട്ടിപ്പ് തടയാൻ ചിലസ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ പഞ്ചിംഗ് മെഷിൻ ഉദ്യോഗസ്ഥർ തന്നെ കാലപുരിക്കയച്ചു. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന സേവനാവകാശ നിയമം കടലാസിൽ മാത്രമായി ചുരുങ്ങി .

Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ

സർ​ക്കാർ​ ​ഉ​ദ്യോ​ഗം​ ​എ​ന്ന ​ഭാ​ഗ്യം സി​ദ്ധി​ച്ച​വ​രും മറ്റുള്ളവരും ​ ​ത​മ്മി​ലു​ള്ള​ ​സാ​മ്പ​ത്തി​ക​ ​അ​ന്ത​രം​ ​ഓ​രോ​ ​ശ​മ്പ​ള​ ​പ​രി​ഷ്ക​ര​ണം ക​ഴി​യു​മ്പോ​ഴും​ ​ഭീ​തി​ദ​മാം​വി​ധം​ ​വർദ്ധിച്ചു കൊ​ണ്ടി​രി​ക്കു​കയാ​ണ്.​ ​ ​ശ​മ്പ​ള​ ​വർ​ദ്ധ​ന​യ്ക്കാ​യി​ ​കോടികൾ ​നീ​ക്കി​വ​യ്ക്കു​ന്ന ഭ​ര​ണ​കൂ​ടം​ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാൻ കാ​ര്യ​മാ​യ​ ​ശ്ര​മം​ ​ന​ട​ത്തു​ന്നുമില്ല.​ ​വൻകിട സ്ഥാപനങ്ങളുടെ നികുതി കുടിശ്ശിക ഈടാക്കുന്നതിലും വീഴ്ച വരുത്തുന്നു! ബ​ഡ്ജ​റ്റി​ലൂ​ടെ​യും​ ​അ​ല്ലാ​തെ​യും​ ​അ​ടി​ക്ക​ടി​ ​നി​കു​തി​ ​ഭാ​രം​ ​അ​ടി​ച്ചേ​ല്പി​ച്ച് ജ​ന​ങ്ങ​ളെ​ ​പ​ര​മാ​വ​ധി​ ​ക​ഷ്ട​പ്പെ​ടു​ത്തു​ന്ന​തി​ലാ​ണ് സർക്കാർ ​ ​ആ​ന​ന്ദം​ ​ക​ണ്ടെ​ത്തു​ന്ന​ത്.​ ​

കാര്‍ഷിക വിളകളുടെ വിലയിടിഞ്ഞതോടെ കര്‍ഷകര്‍ കടക്കെണിയിലാണിന്ന് . നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുകയുമാണ് . വരും നാളുകളിൽ കർഷകന്റെയും കൂലിപ്പണിക്കാരന്റെയും വീടുകളിൽ നിന്ന് ഉയരുന്നത് പുകയായിരിക്കില്ല, കൂട്ടനിലവിളിയായിരിക്കും ! വിശപ്പ്‌ സഹിക്കാനാവാതെയുള്ള നിലവിളി !സംഘടിത ഉദ്യോഗവർഗത്തെ താലോലിക്കുന്ന സർക്കാർ സാധാരണക്കാരുടെ നിലവിളി കേൾക്കാതെ പോകുന്നത് സങ്കടകരമാണ് !

എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി (ദീപനാളം വാരികയിൽ പ്രസിദ്ധീകരിച്ചത് )

Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

പ്രസവവേദന എപ്പോൾ തുടങ്ങും? എങ്ങനെയാണ് അത് പ്രസവവേദനയാണോ എന്ന് തിരിച്ചറിയുക?

0
കുഞ്ഞു കിടക്കുന്ന സ്ഥാനം അനുസരിച്ച് പ്രസവ വേദന ഏറിയും കുറഞ്ഞുമിരിക്കും

പ്രസവവേദന എപ്പോൾ തുടങ്ങും? എങ്ങനെയാണ് അത് പ്രസവവേദനയാണോ എന്ന് തിരിച്ചറിയുക? ആദ്യമായി ഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ഈ സംശയം ഉണ്ടാകുക സ്വാഭാവികം. നിരവധി സ്ത്രീകൾ എന്നോട് ഇത് ചോദിച്ചിട്ടുമുണ്ട്. ഞാൻ അവരോട് പറയാറുണ്ട്, വയറ്റിൽ കിടക്കുന്ന കുഞ്ഞു പുറത്തേക്ക് എപ്പോൾ വരണമെന്ന് തീരുമാനിക്കുന്നുവോ അപ്പോൾ തുടങ്ങും പ്രസവവേദന എന്ന്. പ്രസവവേദന തുടങ്ങുന്നതിന്റെ കൃത്യദിവസമോ സമയമോ പറയാൻ പറ്റില്ല ആർക്കും.

സാധാരണയായി അവസാന മാസമുറ വന്ന ദിവസം മുതൽ ഒൻപതു മാസവും ഒരാഴ്ചയുമാണ് ഗർഭകാലം. അത്രയും നാൾ വരെ കാത്തിരിക്കാൻ ഗർഭിണികൾ തയ്യാറായാൽ 40 ശതമാനം മുതൽ അമ്പതു ശതമാനം വരെ സ്ത്രീകൾക്ക് തനിയെ വേദന തുടങ്ങും. പിന്നെയും ഒരാഴ്ചകൂടി കാത്തിരുന്നാൽ 90 ശതമാനം പെൺകുട്ടികൾക്കും തനിയെ വേദന തുടങ്ങും. നോർമ്മൽ പ്രസവം സാധ്യമാക്കുകയും ചെയ്യും.

Also Read തടികൂടിയാൽ ‘പീരിയഡ്’ പാളും!

എങ്ങനെയാണു പ്രസവവേദന തിരിച്ചറിയുക ? ഗർഭപാത്രം ഘട്ടം ഘട്ടമായി ചുരുങ്ങുന്നതിനനുസരിച്ചു വന്നും പോയും വന്നും പോയും ഉണ്ടാകുന്ന വേദനയാണ് പ്രസവവേദന. അതായത് ഗർഭപാത്രത്തിന്റെ ഉളളിൽനിന്ന് തുടങ്ങി ഗർഭാശയമുഖം കടന്ന് തിരമാല പോലെ പുറത്തേക്ക് വരുന്ന അതികഠിനമായ വേദന.
തീരത്ത് മുട്ടിയതുപോലെ ആ വേദന പെട്ടെന്ന് മാറും. ആദ്യ വേദനയ്ക്ക് ശേഷം പത്തു മിനിറ്റിനുള്ളിൽ അടുത്ത വേദന വരും. വീണ്ടും പത്ത് മിനിറ്റിനുള്ളിൽ അടുത്തത്. അങ്ങനെ തുടങ്ങി വേദനയുടെ ഇടവേള അഞ്ച് മിനിറ്റിലേക്കും അത് പിന്നെ മൂന്നു മിനിറ്റിലേക്കും ഒരു മിനിറ്റിലേക്കുമായി കുറഞ്ഞു കുറഞ്ഞു വരും. അങ്ങനെ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അതു പ്രസവവേദന തന്നെ എന്ന്. തുടക്കത്തിൽ വരുന്ന വേദന മൂന്നോ നാലോ സെക്കൻഡ് കൊണ്ട് അവസാനിക്കുമെങ്കിൽ പ്രസവസമയം അടുക്കുമ്പോഴുണ്ടാകുന്ന വേദന ഏറെ നേരം നിൽക്കും. ഒന്നിനു പിന്നാലെ ഒന്നായി വന്ന് പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് വരും ആ വേദന. വേദന വരുമ്പോൾ മനസിനെയും ശരീരത്തിലെ മസിലുകളെയും പരമാവധി റിലാക്സ് ചെയ്യിക്കുകയാണ് വേണ്ടത്. അതു വേദനയുടെ തീവ്രത കുറയ്ക്കും.

കുഞ്ഞു കിടക്കുന്ന സ്ഥാനം അനുസരിച്ച് പ്രസവ വേദന ഏറിയും കുറഞ്ഞുമിരിക്കും. അമ്മയുടെ നട്ടെല്ലിനു നേരെ തലകീഴായാണ് പ്രസവസമയത്ത് കുഞ്ഞ് കിടക്കേണ്ടത്. പക്ഷേ ചില സന്ദർഭങ്ങളിൽ തലകീഴായി വരാതെയും വരും. കുഞ്ഞ് തിരിഞ്ഞു വരാതിരുന്നാൽ പിന്നെ സിസേറിയൻ തന്നെ ശരണം .

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

പൊക്കിൾ കൊടി കഴുത്തിൽ ചുറ്റി നോർമൽ പ്രസവം സാധ്യമാവുന്നില്ലെങ്കിൽ സിസേറിയൻ നടത്തണം. പ്രസവം നീണ്ടു പോയി കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുന്ന ഘട്ടം വന്നാലും സിസേറിയൻ നടത്തണം. നോർമൽ ആണെങ്കിലും സിസേറിയൻ ആണെങ്കിലും പ്രസവം വേദനാജനകം തന്നെ. പക്ഷേ കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിൽ അലിഞ്ഞുപോകും അതുവരെ സഹിച്ച വേദനകളൊക്കെയും. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാൻസിസിന്റെ ഈ ക്ലാസ്സ് കേൾക്കുക. വീഡിയോ കാണുക

Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

Also Read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

Also Read ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും

സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം?

0
ഒരു കുടുംബത്തിന്റെ മോന്തായം എന്നു പറയുന്നത് അപ്പനും അമ്മയും ആണ്

ഇന്ന് എന്തുകൊണ്ടാണ് പ്രായം കടന്നിട്ടും പല ആണുങ്ങളുടെയും കല്യാണം നടക്കാത്തത് ? നമുക്കറിയാം ഇന്ന് 30 വയസ്സ് മുതൽ 45 വയസ്സ് വരെ പെണ്ണു കിട്ടാതെ നിരാശരായ ആൺപിള്ളേരുടെ അനാഥ പ്രേതങ്ങൾ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്. എന്തുകൊണ്ടാണ് അത് ?

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ നീ ഇനി പഠിക്കേണ്ടടാ എന്റെ കൂടെ കൂടിക്കോ എന്ന് പറഞ്ഞു അപ്പൻ കച്ചവടത്തിനും റബ്ബർ വെട്ടാനുമൊക്കെ മക്കളെ വിളിച്ചോണ്ട് പോയി. ഇപ്പോൾ കുടവയറും ചാടി നടപ്പുണ്ട് അവൻ . അങ്ങനെയുള്ള ഒരുത്തന് ആരെങ്കിലും പെണ്ണ് കൊടുക്കുമോ? വേറെ ചിലരുണ്ട്, നല്ലപ്രായത്തിൽ അമിതമായി രാഷ്ട്രീയം കളിച്ചു, കൊടിയും പിടിച്ചു സിന്ദാബാദ് വിളിച്ചുകൊണ്ട് നാട്ടിൽ കൂടെ നടന്നു. അവനും പെണ്ണില്ല.

Also Read   വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും

അപ്പൻ ആകട്ടെ ജനിപ്പിച്ചു എന്ന ഒരൊറ്റ കാര്യം ചെയ്തതല്ലാതെ ദൈവവിശ്വാസത്തിലും വിദ്യാഭ്യാസത്തിലും മക്കളെ വളർത്തിക്കൊണ്ടുവരാൻ ശ്രദ്ധിച്ചതേയില്ല. ആ മകൻ ഇപ്പോൾ ഗുണ്ട ആയിട്ട് നടക്കുന്നു. അവന് ആരെങ്കിലും പെണ്ണ് കൊടുക്കുമോ? ഗുണ്ടയായിട്ട് ജീവിക്കുന്ന ഒരാളുടെ വീട്ടിലേക്ക് നമ്മൾ ആരെങ്കിലും നമ്മുടെ പെൺകൊച്ചിനെ കല്യാണം കഴിച്ച് വിടുമോ? നമുക്ക് ആകപ്പാടെ ഒരു പെൺകുട്ടിയുണ്ട് . നമ്മള് കല്യാണം ആലോചിക്കുമ്പോൾ ചെറുക്കന്റെ വീട്ടുകാരെ കുറിച്ച് അന്വേഷിക്കില്ലേ? അതുകൊണ്ടാണ് പറയുന്നത് ചില കാരണവന്മാർ മരിക്കാതെ മക്കൾ രക്ഷപ്പെടില്ല എന്ന് .

എനിക്കറിയാവുന്ന ഒരു വീട്ടിലെ കാര്യം പറയാം. ആ വീട്ടിലെ പെൺകൊച്ചിന് വയസ് 32 . എന്നിട്ടും അവളുടെ കല്ല്യാണത്തെപ്പറ്റി അപ്പന് ഒരു ചിന്തയേയില്ല. അവൾ ലണ്ടനിൽ ജോലിചെയ്യുകയാണ് . 21 മത്തെ വയസ്സിൽ പോയതാണ്. പത്ത് വർഷമായി ലണ്ടനിൽ നിന്ന് അവൾ പൗണ്ട് അയച്ചു കൊണ്ടിരിക്കുകയാണ് . ആ കാശുകൊണ്ട് അപ്പൻ നാട്ടിൽ സ്ഥലം വാങ്ങി. വലിയ വീടുവച്ചു. അവൾ നാട്ടിൽ വരുമ്പോൾ അവളുടെ കല്യാണത്തെപ്പറ്റി ഈ അപ്പൻ ഒന്ന് ആലോചിക്കേണ്ടേ? കല്യാണം ഇപ്പോൾ വേണ്ട, ഇത്തിരികൂടി കഴിയട്ടെ എന്നാണ് അപ്പൻ പറയുന്നത്. മക്കളെ കറവപ്പശുവിനെ പോലെ കാണുന്ന ഇത്തരം നിരവധി കാരണവന്മാർ നമ്മുടെ നാട്ടിൽ ഉണ്ട്.

Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!

ഒരു കുടുംബത്തിന്റെ മോന്തായം എന്നു പറയുന്നത് അപ്പനും അമ്മയും ആണ്. മോന്തായം ആണ് കഴുക്കോലുകളെ ചേർത്ത് പിടിക്കുന്നത് . മോന്തായം പോയാൽ എന്ത് സംഭവിക്കും? വീട് തകരും.

ചില കുടുംബങ്ങളിൽ കാരണവന്മാർ പക്ഷഭേദം കാണിക്കുന്നത് കണ്ടിട്ടുണ്ട്. മൂത്തമകനോട് വലിയ സ്നേഹം . ഇളയവനോട് സ്നേഹമില്ല. മൂത്ത മകളോട് വലിയ താല്പര്യം. ഇളയമകളോട് ഒരു താല്പര്യവുമില്ല. ഒരു കൊച്ചിനെ പഠിപ്പിച്ചു. ഒന്നിനെ പഠിപ്പിച്ചില്ല. ഒരുത്തനു വീതം വച്ചു കൊടുത്തു. രണ്ടാമത്തവന് കൊടുത്തില്ല. ഇങ്ങനെ പക്ഷഭേദം കാണിച്ച്‌ ആ കുടുംബത്തെ തകർക്കുകയാണ് ആ കാരണവർ ചെയ്യുന്നത്.

Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം

എന്നാണ് നമ്മുടെ ജീവിതം തീർന്നു പോകുന്നത് എന്നറിയില്ല. ഇന്ന് നമ്മുടെ രാത്രി കിടന്നിട്ട് നാളെ എഴുന്നേൽക്കുമോ എന്ന് നമുക്ക് അറിയില്ല. അങ്ങനെയുള്ള ഒരു ജീവിതത്തിൽ ആണ് നമ്മൾ 50 വയസായ മക്കൾക്ക് കൊടുക്കാനുള്ളത് കൊടുക്കാതെ, അല്ലെങ്കിൽ വിൽപത്രം എഴുതി വയ്ക്കാതെ ഒരുനാൾ ജീവൻ വെടിഞ്ഞു പോകുക. ഒടുവിൽ എന്താ സംഭവിക്കുക ?

അപ്പൻ മരിച്ചു കഴിയുമ്പോൾ നാലു മക്കളും കൂടി സ്ഥലത്തിന്റെ പേരിൽ തർക്കമാകും . തർക്കം മൂത്തു വഴക്കാകും. അടിപിടിയാകും . അതു പിന്നെ കത്തിക്കുത്താകും. ജീവിച്ചിരിക്കുമ്പോൾ ഉള്ള സ്ഥലം വീതം വച്ചു കൊടുക്ക്.

Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് .

മക്കളെ പള്ളിയിൽ കൂട്ടിക്കൊണ്ടു വന്ന് ഒപ്പംനിർത്തി പ്രാർത്ഥിച്ച എത്ര അപ്പന്മാരുണ്ട് ഇവിടെ? സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം? മാതാപിതാക്കൾ പത്ത് പ്രാവശ്യം ആവർത്തിച്ച് ആവർത്തിച്ച് ഇത് സ്വയം ചോദിക്കണം. ഒരുവൻ ലോകം മുഴുവൻ നേടിയാലും അവന്റെ കുടുംബം നശിച്ചാൽ എന്ത് ഫലം? അതുകൊണ്ട് പ്രിയ മാതാപിതാക്കളെ കുടുംബം സ്നേഹത്തിൻറെ ആലയമാണ് എന്ന് നിങ്ങൾ ആദ്യം മനസിലാക്കണം. കുടുംബത്തിനു വില കൊടുക്കണം. മക്കൾക്ക് വിലകൊടുക്കണം .

മുറിവേറ്റ കുടുംബങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കണം. കണ്ണുനീർ വീണ കുടുംബം നശിച്ചുപോയിട്ടേ ഉള്ളൂ. അമ്മയുടെ കണ്ണുനീർ, അപ്പന്റെ കണ്ണുനീർ, ഗുരുവിന്റെ കണ്ണുനീർ, മകന്റെ കണ്ണുനീർ, മകളുടെ കണ്ണുനീർ; ഇതൊക്കെ വീണ കുടുംബം നശിച്ചു പോയിട്ടേയുള്ളു .

ഫാ തോമസ് കോഴിമലയുടെ പ്രഭാഷണം കേൾക്കുവാൻ വീഡിയോ കാണുക

Also Read പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

Also Read എല്ലാവരും പറയുന്നു എന്റെ മതമാണ് ശരി. അത് മാത്രമാണ് മോക്ഷമാര്‍ഗം.

കമിഴ്ന്നു വീണാൽ കാൽ പണവുമായി പൊങ്ങുന്ന ഇന്നത്തെ ഭരണാധികാരികൾ കണ്ടു പഠിക്കണം ഈ മനുഷ്യനെ!

0
കാര്‍ വാങ്ങാന്‍ പണമില്ലാതെ ലോണെടുത്ത ഭാരതത്തിലെ ഏക പ്രധാനമന്ത്രി.

1964 ല്‍ നെഹ്രുവിന്റെ മരണശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി സത്യസന്ധനും നല്ലൊരു വ്യക്തിത്വത്തിനുടമയുമായിരുന്നു. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളർന്ന് ഭാരതത്തിന്‍റെ പ്രധാനമന്ത്രിയാകാനുള്ള യോഗം അദ്ദേഹത്തിനു കൈവന്നത് അദ്ദേഹത്തിന്റെ സത്യസന്ധതയും രാജ്യസ്നേഹവും കൊണ്ടാണ്.

ശാസ്ത്രി പ്രധാനമന്ത്രിയാകുമ്പോള്‍ അദ്ദേഹത്തിനു സ്വന്തമായി വീടോ കാറോ ഒന്നും ഉണ്ടായിരുന്നില്ല. മക്കൾ കുതിരവണ്ടിയിൽ ആണ് സ്കൂളിൽ പോയികൊണ്ടിരുന്നത്. ഒരു ദിവസം അച്ഛന്റെ, അതായത് പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ഔദ്യോഗിക കാർ സ്‌കൂളിൽ പോകാൻ മക്കൾ ഉപയോഗിച്ചു. ഇത് അറിഞ്ഞ ശാസ്ത്രി മക്കളെ വിളിച്ച് ഉപദേശിച്ചത് ഒരിക്കലും ഔദ്യോഗിക കാർ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു.

Also Read മൃഗങ്ങളുടെ കരച്ചിലിൽ ഹൃദയം നോവുന്നവർക്ക് എന്തേ കർഷകന്റെ കരച്ചിലിൽ മനസ് നോവാത്തത് ?

ഇതുകേട്ടപ്പോൾ വീട്ടിലുള്ളവർക്ക് ഒരു ചിന്ത ഉദിച്ചു. ഒന്നുമല്ലെങ്കിലും പ്രധാനമന്ത്രിയുടെ കുടുംബം അല്ലേ. വീട്ടിലെ ഉപയോഗത്തിന് ഒരു കാർ വേണ്ടേ? സ്വന്തമായി ഒരു കാർ വാങ്ങാമെന്ന് തീരുമാനമെടുത്തു. ഫിയറ്റ് കാറിനെകുറിച്ച് ഒരു അന്വേഷണം നടത്തി. അന്ന് ആ കാറിനു വില 12000 രൂപയായിരുന്നു.

എന്നാൽ ഇത്രയും പണം ലാൽ ബഹദൂർ ശാസ്ത്രിയുടെ കയ്യിൽ ഇല്ല. 7000 രൂപ മാത്രമേ അദ്ദേഹത്തിന്റെ പക്കൽ ബാങ്ക് ബാലൻസ് ആയി ഉണ്ടായിരുന്നുള്ളൂ. 5000 രൂപ കൂടി വേണം. അതുകൊണ്ടു ശാസ്ത്രി കാർ വാങ്ങാൻ വായ്പയ്ക്കായി പഞ്ചാബ് നാഷണൽ ബാങ്കിനെ സമീപിച്ചു. 5000 രൂപ അങ്ങനെ വായ്പ എടുത്തു. കയ്യിലുള്ള 7000 ചേർത്ത് 12000 രൂപയ്ക്ക് ഫിയറ്റ് കാർ സ്വന്തമാക്കി.

Read Also വിമാനത്താവളത്തിലെ തീവെട്ടിക്കൊള്ളയ്ക്ക് അറുതി. ഇനി ചായക്ക് 15 രൂപ, കാപ്പിക്ക് 20, ചെറുകടികൾ 15.

1966 ൽ ലാൽ ബഹദൂർ ശാസ്ത്രി വിദേശത്ത് വച്ച് മരണമടഞ്ഞു. തുടർന്ന് ഈ കാറിന്റെ വായ്പ തിരിച്ചു അടയ്ക്കാൻ ആ കുടുംബം വളരെ ബുദ്ധിമുട്ടി. ഇവരുടെ ബുദ്ധിമുട്ട് മനസിലാക്കി ബാങ്ക് ചില ഇളവുകൾ അനുവദിക്കാൻ തയ്യാറായി. പക്ഷേ അതൊന്നും അദ്ദേഹത്തിന്റെ ഭാര്യ സ്വീകരിച്ചില്ല. മുഴുവൻ കാശും തങ്ങൾ തിരിച്ചു അടച്ചുകൊള്ളാം എന്ന് ബാങ്ക് അധികൃതരോട് പറയുകയാണ് അവർ ചെയ്തത്.

പിന്നീട് പ്രധാനമന്ത്രിയായ ശ്രീമതി ഇന്ദിരാഗാന്ധി ഈ ലോണ്‍ എഴുതിത്തള്ളാന്‍ തുനിഞ്ഞെങ്കിലും ഭാര്യ ലളിതാ ശാസ്ത്രി അതിനെ എതിര്‍ത്തു. തന്‍റെ പെന്‍ഷന്‍ തുകയില്‍ നിന്ന് മാസ തവണയായി നാല് കൊല്ലം കൊണ്ട് അവര്‍ ഈ തുക മുഴുവൻ അടച്ചു തീര്‍ത്തു.

Also Read 2638 ചതുരശ്രയടിയിൽ പതിനെട്ടര ലക്ഷം രൂപ മുടക്കി കവുങ്ങുകൊണ്ട് ഒരു വീട്

ശാസ്ത്രി ലോണെടുത്തു വാങ്ങിയ ഡിഎല്‍ഇ-6 എന്ന നമ്പരുള്ള ആ കാര്‍ ഇന്നും ഡല്‍ഹിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയലില്‍ സന്ദര്‍ശകര്‍ക്കായി സൂക്ഷിച്ചിട്ടുണ്ട് .

ഇന്ന് ബാങ്ക് വായ്പ തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നുകൊണ്ടിരിക്കുമ്പോഴാണ് ഈ സംഭവത്തിന് പ്രസക്തി ഏറുന്നത്. നീരവ് മോദി എന്ന വജ്രവ്യാപാരി 11,400 കോടി രൂപ വായ്‌പയെടുത്തു കബളിപ്പിച്ചത് പഞ്ചാബ് നാഷണല്‍ ബാങ്കിനെയായിരുന്നു.

Also Read നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ മലയാളി നഴ്സിനെ ഭർത്താവ് കുത്തിവീഴ്‌ത്തി ശരീരത്തിലൂടെ വാഹനം കയറ്റി

ഇനി ലാൽ ബഹദൂർ ശാസ്ത്രിയെക്കുറിച്ചുള്ള മറ്റൊരു സംഭവം കൂടി. സ്വാതന്ത്ര്യ സമരകാലത്ത് ശാസ്ത്രി ജയിലിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന് സര്‍വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റി ചിലവിനായി പ്രതിമാസം 50 രൂപ നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഇതിൽ നിന്ന് 10 രൂപാ മിച്ചം പിടിച്ചു മാറ്റിവച്ചു. ഇതറിഞ്ഞ ശാസ്ത്രി സൊസൈറ്റിക്ക് ഇങ്ങനെ എഴുതി. എന്റെ കുടുംബത്തിനു ജീവിക്കാന്‍ ഇനി മുതല്‍ മാസം 40 രൂപ കൊടുത്താൽ മതി. 10 രൂപ മറ്റേതെങ്കിലും നിര്‍ധനകുടുംബത്തിനു കൊടുക്കുക .

1965 ലെ ഇന്ത്യ ‌ പാക്ക് യുദ്ധത്തില്‍ ‘ജയ് ജവാന്‍ ജയ്‌ കിസാന്‍’ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യയെ ഒറ്റക്കെട്ടായി നിര്‍ത്തിയത് ശാസ്ത്രിയുടെ നേതൃഗുണംപാടവം കൊണ്ടാണ്. 1966 ലെ താഷ്കന്റ് ഉടമ്പടിക്ക് ശേഷം അദ്ദേഹം വല്ലാത്ത വിഷമത്തിലായിരുന്നു. ഹാജിപ്പൂര്‍, ടിത്‌വാള്‍ എന്നീ സ്ഥലങ്ങള്‍ പാക്കിസ്ഥാന് നല്‍കേണ്ടിവന്നത് ഇന്ത്യയിൽ വലിയ പ്രതിഷേധത്തിനിടയാക്കി. ഈ ഉടമ്പടിക്കെതിരെ ജനവികാരം ആളിക്കത്തി. അന്ന് രാത്രി അദ്ദേഹം ഉറങ്ങിയില്ല. എന്തായാലും അന്ന് രാത്രി ഹൃദയാഘാതം മൂലം താഷ്ക്കന്‍റില്‍ ആ മനുഷ്യൻ മരണമടഞ്ഞു. അദ്ദേഹത്തെ വിഷം കൊടുത്ത് കൊന്നതാണെന്ന വാദവും ചിലർ ഉയർത്തിയിരുന്നു.വീഡിയോ കാണുക.

Also Read നന്ദനയുടെ ജയത്തിനു പത്തരമാറ്റ് തിളക്കം !

Also Read തൊടുപുഴ വണ്ടമറ്റത്ത് വീടിനോട് ചേര്‍ന്ന്‌ ബേബി നിര്‍മ്മിച്ച നീന്തൽക്കുളം ജനശ്രദ്ധ ആകർഷിക്കുന്നു.

Also Read മെറിൻ ജോയി (27 )ക്ക് അമേരിക്കൻ മണ്ണിൽ ഇനി അന്ത്യവിശ്രമം

Also Read പൊന്നുമോളും മാതാപിതാക്കളും അരികിലില്ലാതെ മെറിന്റെ വിടവാങ്ങൽ

ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ

0
നേരിട്ട് കാണാതെ ഫേസ് ബുക്കിലും വാട്ട് സ് ആപ്പിലു മൊക്കെ വരുന്ന ഫോട്ടോ കണ്ടു ആരും കല്യാണം ഉറപ്പിച്ചേക്കരുത്

”ഒരുത്തി വിവാഹത്തിന്റെ അന്ന് മുടിക്ക് നീളം കിട്ടാൻ എക്സ്ട്രാ മുടി പിൻ ചെയ്തു. മുല്ലപ്പൂ മാല ചൂടി. നെഞ്ചിനു പൊലിമ കിട്ടാൻ പ്ലാസ്റ്റിക്കിന്റെ രണ്ടു പാത്രമെടുത്തു വച്ചു. വയറിൽ സ്റ്റീലിന്റെ ഒരു തകിടും വച്ചു.

കല്യാണം കഴിഞ്ഞു ആദ്യരാത്രി കിടക്കാൻ നേരത്ത് ഇവൾ മുടി അഴിച്ചു കട്ടിലിൽ വച്ചു. നെഞ്ചിലെ പ്‌ളേറ്റെടുത്തു ഒപ്പം വച്ചു . വയറിലെ പ്‌ളേറ്റെടുത്തു ചേർത്തുവച്ചു . ഭർത്താവിന്റെ കണ്ണ് തളളിപ്പോയി. അവൻ ചോദിച്ചു: ”സത്യം പറയെടി, ഞാൻ നിന്റെ കൂടെ ഈ കട്ടിലിൽ കിടക്കണോ അതോ ആ സാധനങ്ങളുടെ കൂടെ ആ കട്ടിലിൽ കിടക്കണോ ?”

അത് കൊണ്ട് ഒരു കാര്യം ഓർക്കുക. ആണായാലും പെണ്ണായാലും നേരിട്ട് കാണാതെ, വാട്ട്സ് ആപ്പിൽ കണ്ടോ ഫേസ്ബുക്കിൽ കണ്ടോ ഇൻസ്റ്റാഗ്രാമിൽ കണ്ടോ ഒന്നും കല്യാണം ഉറപ്പിച്ചേക്കരുത്. കാരണം ഒരു ഷെയ്പ്പും ഇല്ലാത്തതിനെ ഉഗ്രൻ സാധനമായിട്ട് അവതരിപ്പിക്കാൻ നവമാധ്യമങ്ങൾക്ക് സാധിക്കും. നമ്മൾ കാണുന്നതല്ല ജീവിതം. എല്ലാ ജീവിതത്തിലും താളപ്പിഴകളും പാകപ്പിഴകളും ഉണ്ട്.

Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!

എനിക്കൊരു പെൺകുട്ടിയെ അറിയാം. ഖത്തറിൽ ജോലി ഉള്ള എൻജിനീയറെ അവൾ സ്നേഹിച്ചു. ഫോട്ടോ കണ്ടു ഭയങ്കര ഇഷ്ടമായി . കല്യാണം കഴിക്കാതെ പറ്റില്ലെന്നായി. പെണ്ണ് കെട്ടാൻ അവൻ ഖത്തറിൽ നിന്ന് പാഞ്ഞെത്തി. നേരിട്ട് കണ്ടപ്പോഴാണ് പെണ്ണിന് അബദ്ധം മനസ്സിലായത് . അവന്റെ പല്ല് പള്ളിയിലെ നടക്കല്ലു പോലെ പൊങ്ങി പൊങ്ങി കിടക്കുകയാണ്. ഫോട്ടോ കണ്ടപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു .

ഒരു പെൺകുട്ടിയെപ്പറ്റി വിവാഹത്തിന്റെ ആലോചന വന്നു. പരസ്യം വന്നത് ഇങ്ങനെയാണ് : ”മുല്ലപ്പൂ മൊട്ട് പോലെ പല്ലുള്ള പെണ്ണിന് അനുയോജ്യനായ വരനെ ആവശ്യമുണ്ട് . ഒരു ചെറുക്കന്റെ അപ്പന് ഇഷ്ടപ്പെട്ടു . ആലോചന മുറുകി. ഒരാഴ്ച കഴിഞ്ഞ് നേരിൽ കാണാൻ ചെന്നു . നോക്കിയപ്പോഴാണ് കണ്ടത് മുല്ലപ്പൂ മൊട്ടെന്നു പറഞ്ഞ പല്ല് കാട്ടുപന്നിയുടെ തേറ്റ പോലെ ചാടി കിടക്കുന്നു. ദേഷ്യം വന്ന ചെറുക്കന്റെ അപ്പൻ ചോദിച്ചു:
” എന്തൊരു വഞ്ചനയാണ് ഇത് ? മുല്ലപ്പൂ മൊട്ടെന്നു പറഞ്ഞിട്ട് ഇങ്ങനെയാണോ … ? ”
അപ്പോൾ പെണ്ണിന്റെ അമ്മ പറഞ്ഞു:
” പൊന്നു സാറേ…, പരസ്യം ഇട്ടപ്പോൾ മൊട്ട് ആയിരുന്നു. ഒരാഴ്ചയായില്ലേ. വിടർന്നു പോയതാണ് ”

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

ഇന്നത്തെ ലോകത്തിന് ഒരു പ്രത്യേകത ഉള്ളത് മനുഷ്യന്റെ ദൂരങ്ങളുടെ ലോകം വളരെ അടുത്തു എന്നതാണ് . അതേസമയം അടുത്ത ലോകങ്ങൾ വളരെ അകന്നു . അമേരിക്കയിലെ ആന്റി എന്റെ ഉള്ളം കയ്യിൽ, ഫോണിൽ ഇരുന്നു തുള്ളിക്കൊണ്ടിരിക്കും . ചിക്കാഗോയിലെ ആന്റിയെ കൈവിരൽ തൊട്ട് കാണാം . അത്രയും ലോകം അടുത്തു . പക്ഷെ അടുക്കളയിൽ കിടക്കുന്ന അമ്മ മകനിൽ നിന്നും മരുമകളിൽ നിന്നും ആയിരം മൈൽ അകന്നു . ചുരുക്കി പറഞ്ഞാൽ രണ്ടു ഭൂഖണ്ഡങ്ങൾ തമ്മിലുള്ള ദൂരം ഒരുപാട് അടുത്തു . പക്ഷെ രണ്ടു മുറികൾ തമ്മിലുള്ള ദൂരം ഒരുപാട് കൂടി .

ഒരിക്കൽ ഒരു പള്ളിയിൽ ധ്യാനിപ്പിച്ചപ്പോൾ ഒരു കൊച്ചു കുട്ടിയോട് ഞാൻ ചോദിച്ചു . മോനേ നിങ്ങളുടെ വീട്ടിലെ പ്രാർത്ഥന എങ്ങനെയാണ്? അവൻ പറഞ്ഞു: ഞങ്ങൾ കൊന്ത ചൊല്ലിയാണ് പ്രാർത്ഥിക്കുന്നത്. ഞാൻ ചോദിച്ചു, എങ്ങനെയാടാ കൊന്ത ചൊല്ലി പ്രാർത്ഥിക്കുന്നത് ? അവൻ പറഞ്ഞു, ഞങ്ങൾ കൊന്ത ചൊല്ലുന്നത് രഹസ്യം പരസ്യം പരസ്യം രഹസ്യം എന്ന് . എനിക്ക് മനസിലായില്ല . അതെന്താടാ അങ്ങനെ പറഞ്ഞത് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു സീരിയലിൽ പരസ്യം വരുമ്പോൾ ഒരു രഹസ്യം ചൊല്ലും. രഹസ്യം തീരുമ്പോൾ സീരിയൽ തുടരും. അടുത്ത പരസ്യത്തിനു സമയത്ത് അടുത്ത രഹസ്യം.
വീട് ഒരു സിനിമ തിയേറ്റർ .

Also Read പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു!

ചില ആന്റിമാരും അമ്മച്ചിമാരും പള്ളിയിൽ കഴിഞ്ഞ് പോകുന്നത് കണ്ടാൽ തോന്നും ഗബ്രിയേൽ മാലാഖ കഴിഞ്ഞവർഷം പ്രസവിച്ച ആളാണ് എന്ന് . അത്രയ്ക്ക് ഭക്തിയും നടപ്പുമാണ് . വീട്ടിൽ ചെന്നാൽ വെട്ടിയിട്ട കൂഴച്ചക്ക പോലെ ഫ്ലാറ്റ് ആയിട്ട് ടി വി യുടെ മുൻപിൽ മലർന്നു കിടക്കും . രാവിലെ പള്ളിയിൽ പോകും എല്ലാം ഉണ്ട് . പക്ഷേ പ്രാർത്ഥനയേക്കാൾ കൂടുതൽ താല്പര്യം സീരിയലാണ്. വീട് ഒരു സിനിമ തിയേറ്റർ ആകരുത്.

കോട്ടയം കഞ്ഞിക്കുഴി മുതൽ നാഗമ്പടം വരെ 18 ബ്യൂട്ടിപാർലർ ഉണ്ട് . ഒന്ന് രോമം വടിക്കാൻ . രണ്ട് പുരികം പറിക്കാൻ. മൂന്ന് മഞ്ഞള് പുരട്ടാൻ. നാല് നഖം വെട്ടാൻ . ഏതെല്ലാം രീതികളിലാണ് ഇന്ന് ഫാഷൻ .

മുടി വെട്ടാനാണെങ്കിലും എന്തുമാത്രം ഫാഷൻ ആണ് . ഒരു മനുഷ്യൻ ബാർബർഷോപ്പിൽ ചെന്ന് പറഞ്ഞു ബാർബർ എന്റെ മുടി ഒന്ന് വെട്ടണം. ബാർബർ ചോദിച്ചു. ഏതു സ്റ്റയിലിൽ വെട്ടണം ? മഷ്‌റൂം കട്ട് ? അമ്പറല്ല കട്ട് ? സ്റ്റെപ്പ് കട്ട് ? അവൻ പറഞ്ഞു: ഏത് സ്റ്റയിലിൽ വെട്ടിയാലും വേണ്ടില്ല . ഭാര്യ പിടിക്കാൻ നീളം കിട്ടരുത്.

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

ഇക്കാലത്ത് ചിലര് പണിയുന്ന വീട് എത്ര വലിയതാണ് ! എത്രയോ വലിയ കൊട്ടാരങ്ങൾ പണിതുകൂട്ടുന്നു . ചില വീടുകൾക്ക് എന്തുമാത്രം മുറികളാണ് . ഒരിക്കൽ ഒരുവീട് കണ്ടു . രണ്ട് നില. എട്ടുമുറി . അവിടുത്തെ അന്തേവാസികളോ? കയറി തൂങ്ങിനടക്കുന്ന ഒരു അപ്പൻ. കുത്തിയിരിക്കുന്ന ഒരു അമ്മ. രണ്ട് ഓന്ത് .ഒരു പല്ലി . രണ്ട് പൂച്ച. ഒരു പട്ടി. ഇതാണ് ആ വീടിന്റെ അവകാശികൾ. അവർക്കുവേണ്ടിയാണ് കോടികളുടെ വീടുകൾ പണിതു കൂട്ടുന്നത് .

ഒരു മനുഷ്യൻ ഭാര്യയോട് എന്നും വഴക്കുണ്ടാക്കുമായിരുന്നു . അവസാനം വണ്ടി അപകടത്തിൽ അയാൾ മരിച്ചു. ലൂസിഫറിന്റെ അരമനയിൽ നരകത്തിൽ ഒരു മുറി കിട്ടി അയാൾക്ക് . അയാൾക്ക്‌ ഒരിക്കൽ ഒരു ആഗ്രഹം. ഭൂമിയിലെ ഭാര്യയുടെ ശബ്ദം ഒന്ന് കേൾക്കണം. ലൂസിഫറിനോട് ആഗ്രഹം പറഞ്ഞപ്പോൾ ലൂസിഫർ ഫോൺ കൊടുത്തു. ഫോണിലൂടെ ഭാര്യയോട് സംസാരിച്ച് സംസാരിച്ച് സമയം പോയത് അറിഞ്ഞില്ല. മുക്കാൽ മണിക്കൂർ ആയി. ഫോൺ ചാർജ്ജ് എത്രയായി എന്ന് അയാൾ ലൂസിഫറിനോട് ചോദിച്ചു. ലൂസിഫർ പറഞ്ഞു: ” പൈസ ഒന്നും വേണ്ട . നരകത്തിൽ നിന്ന് നരകത്തിലേക്ക് ലോക്കൽ കോള് ആണ്. അതിന് പൈസയുടെ ആവശ്യമില്ല.

Also Read  വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും

ഭൂമിയിലെ നരകം ആണ് അപ്പുറത്തെ നരകം. ഭൂമിയിലെ സ്വർഗ്ഗമാണ് അപ്പുറത്തെ സ്വർഗ്ഗം. ഈ ഭൂമിയിലെ നരകം ആണോ നമ്മുടെ വീട് എന്ന് നമ്മൾ പരിശോധിക്കണം .

80 വയസ്സുള്ള അപ്പനോട് മിണ്ടാൻ തിരക്കുള്ള മകന് ഇന്ന് സമയമില്ല. 78 കാരി അമ്മയുടെ അടുത്ത് ഇരിക്കാൻ മരുമകൾക്ക് സമയമില്ല. പ്രായമായ അപ്പന്റെയും അമ്മയുടെയും കൂടെ ഇരിക്കാൻ മക്കൾക്കും മരുമക്കൾക്കും സമയമില്ല.

സ്കൂളിൽ നിന്ന് വരുന്ന കൊച്ചിനെ കേൾക്കാൻ അപ്പനും അമ്മയ്ക്കും സമയം ഇല്ലെങ്കിൽ എത്ര വലിയ വീടാണെങ്കിലും ആ വീടിനെ വിളിക്കുന്ന വാക്ക് അനാഥശാല എന്നാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട കവി ശ്രീകുമാരൻ തമ്പി മോഹിനിയാട്ടം എന്ന സിനിമയ്ക്കു വേണ്ടി ഒരു പാട്ട് എഴുതി: സ്വന്തമെന്ന പദത്തിനെന്തർത്ഥം.. ബന്ധമെന്ന പദത്തിനെന്തർത്ഥം.. ബന്ധങ്ങൾ സ്വന്തങ്ങൾ വെറും ജലരേഖകൾ .

Also Read  കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് .

ഇന്ന് കുടുംബത്തിൽ നമുക്ക് നഷ്ടപ്പെട്ടു പോയ വലിയ മൂല്യമാണ് അപ്പനും അമ്മമാരും ആയിട്ടുള്ള മക്കളുടെ ബന്ധം. ഇതൊക്കെ പുതുക്കി ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു . പല വീടുകളിലും കെട്ടി വരുന്ന മകൾക്ക് ഭർത്താവിന്റെ അപ്പനോടും അമ്മയോടും പരമ പുച്ഛമാണ്. പാവപ്പെട്ട കുടുംബത്തിൽ ഇത് കുറവാണ് . ഉയർന്ന കുടുംബത്തിലാണ് അത് കൂടുതലായി കാണുന്നത് . ഭർത്താവിന്റെ അമ്മയെ മരുമോൾക്ക് വേണ്ട . കല്യാണം കഴിഞ്ഞ മകന് അമ്മയെ വേണ്ട. അപ്പനെ വേണ്ട . അങ്ങനെയുള്ള കുടുംബങ്ങൾ നിരവധി ഉണ്ട്. അമ്മായിയമ്മയോട് അല്ലെങ്കിൽ അമ്മായി അപ്പനോട് മിണ്ടാൻ പോലും പലർക്കും മടിയാണ്. മക്കളെ ആകർഷിക്കണമെങ്കിൽ സുന്ദരി ഹോംനേഴ്സ് വീട്ടിൽ വേണം എന്ന സ്ഥിതിയാണ് ഇന്ന്.

പുര പണിയാൻ വേണമായിരുന്നു അപ്പനും അമ്മയും. വസ്തു വാങ്ങിച്ചു കൂട്ടാൻ വേണമായിരുന്നു അപ്പനും അമ്മയും . മണ്ണിൽ കിളയ്ക്കാൻ വേണമായിരുന്നു അപ്പനും അമ്മയും. പക്ഷേ മകൻ പെണ്ണുകെട്ടി ഏതോ ഒരുവൾ വീട്ടിൽ വന്നു കയറിയപ്പോൾ മുതൽ മകന്റെ മട്ടുമാറി. പിന്നെ ആ വീട് ഒരു അനാഥശാല.

Also Read രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

പ്രിയപ്പെട്ടവരെ ഓർത്തോണം, വാർദ്ധക്യത്തിൽ നിങ്ങളുടെ അപ്പനമ്മമാരോട് നിങ്ങൾ പെരുമാറുന്നത് എങ്ങനെയോ അത് നിങ്ങളുടെ മക്കൾ കണ്ടു പഠിക്കുന്നുണ്ട്. കുടുംബബന്ധങ്ങളുടെ ദൃഢതയും ഉറപ്പും ആ കുഞ്ഞു കണ്ടു പഠിക്കുന്നുണ്ട് . നിങ്ങളുടെ പെരുമാറ്റങ്ങൾ അവർ കാണുന്നുണ്ട് . അതായിരിക്കും വാർധക്യത്തിൽ നിങ്ങൾക്കും കിട്ടുക.

പ്രായമായ മാതാപിതാക്കൾ കട്ടിലിൽ ഷീണിച്ചു കിടക്കുവാണോ, അടുത്ത് ചെന്ന് അവർ പറയുന്നത് വെറുതെ മൂളിമൂളി കേൾക്കണം. പറയുന്നതിന് അർത്ഥമൊന്നുമില്ലെങ്കിലും മൂളിക്കേട്ടുകൊള്ളണം.

കാപ്പിപ്പൊടി അച്ചൻ എന്ന് അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരക്കലിന്റെ ഈ നർമ്മപ്രഭാഷണം കേൾക്കുക. വീഡിയോ കാണുക.

Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!

Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും

വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

0
സംശയ രോഗം വന്നാൽ ആ കുടുംബം തകരും

സ്വന്തം മാതാപിതാക്കളേക്കാൾ കൂടെ കിടന്നവനെ അല്ലെങ്കിൽ കൂടെ കിടന്നവളെ വിശ്വസിക്കണം. അതാണ് ദാമ്പത്യത്തിന്റെ അടിത്തറ. ഭർത്താവ് ഭാര്യയെയോ ഭാര്യ ഭർത്താവിനെയോ സംശയിക്കുക എന്ന് പറഞ്ഞാൽ കുടിക്കുന്ന വെള്ളത്തെയോ ശ്വസിക്കുന്ന വായുവിനെയോ സംശയിക്കുന്നതുപോലെയാണ് .

ഒരിക്കൽ 75 വയസുള്ള ഒരു സ്ത്രീ ധ്യാനത്തിന് വന്നപ്പോൾ എന്നോട് പറഞ്ഞു : ”എന്റെ അച്ചാ എന്റെ കെട്ടിയവന് വയസ് 80. എൺപതു വയസായെങ്കിലും ഇപ്പോഴും വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ് . ” അച്ചൻ ഒന്ന് ഉപദേശിക്കണമെന്ന് അവർ പറഞ്ഞു.

Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!

പിന്നൊരിക്കൽ ഒരു യാത്രയിൽ ഞാൻ ഈ വീട്ടിൽ ചെന്നു . അമ്മച്ചി പറഞ്ഞ കാരണവരെ കണ്ടപ്പോൾ സങ്കടം തോന്നി. എണീറ്റു നേരെ നിന്ന് ഒരു ഏമ്പക്കം വിടാനുള്ള ശക്തിപോലുമില്ലാത്ത മനുഷ്യനാണ് . അങ്ങേരെപ്പറ്റിയാണ് അമ്മച്ചി അങ്ങനെ പറഞ്ഞത് .

ഈ സംശയ രോഗം വന്നാൽ ആ കുടുംബം തകരും. അത് ഭാര്യക്കായാലും ഭർത്താവിനായാലും. ഒരിക്കലും കുടുംബത്തിൽ സംശയം വീഴാതെ സൂക്ഷിക്കണം .

Also Read ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി

ചില ഭർത്താക്കന്മാരുണ്ട് . അവർക്ക് ഭാര്യയോട് ഒന്നും മിണ്ടാൻ കാണില്ല. മൗനത്തോട് മൗനം. പക്ഷെ കൂട്ടുകാരെയോ കൂട്ടുകാരിയെയോ കാണുമ്പോൾ സംസാരത്തോട് സംസാരം. ഫോണിൽ ആണെങ്കിലോ സംസാരം തീരില്ല. ഉല്പത്തി മുതൽ വെളിപാട് വരെ പറഞ്ഞോണ്ടിരിക്കും. തീർച്ചയായിട്ടും അവനെ ഭാര്യ സംശയിക്കും. സ്വന്തം ഭാര്യയോട് ഒന്നും മിണ്ടാനില്ലാത്തവൻ അന്യന്റെ ഭാര്യയോട് ചറപറാ മിണ്ടുമ്പോൾ ഏതൊരു ഭാര്യയും സംശയിക്കും. അതിനവരെ കുറ്റപ്പെടുത്താൻ പറ്റില്ല.

Also Read പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

അതുപോലെ ചില പെണ്ണുങ്ങളുമുണ്ട്. കെട്ടിയവനോടും ഒന്നും മിണ്ടാനില്ല. മക്കളോടും ഒന്നും മിണ്ടാനില്ല. അതേസമയം ചില ഫോൺ വരുമ്പോൾ ഇക്കിളിയെടുത്തുകൊണ്ടുള്ള സംസാരമാണ്. ഏതൊരു ഭർത്താവും അതുകാണുമ്പോൾ സംശയിച്ചു പോകും. സംശയം വീഴാതിരിക്കാൻ ദമ്പതികൾ ശ്രദ്ധിക്കണം. അതിനെയാണ് പറയുക വിശ്വസ്തതയുടെ ദാമ്പത്യം എന്ന്.

പ്രശസ്ത ധ്യാനഗുരു ഫാ ജോസഫ് പുത്തൻപുരയ്ക്കലിന്റെ ഈ പ്രഭാഷണം ഒന്ന് കേട്ടുനോക്കൂ.കാപ്പിപ്പൊടിയച്ചന്റെ തമാശകൾ. വീഡിയോ കാണുക.

Also Read ഓരോ കോപ്പിയടി കേസും ഇപ്പോൾ ഉറക്കം കെടുത്തുന്നത് അദ്ധ്യാപകരെയാണ്”

Also Read സഹിക്കെട്ട പ്രജകൾ തിരിച്ചടിക്കുന്ന ഒരു നാൾ വരും!

Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ: 

Also Read ഈ റെയിൽവേ തുരങ്കത്തിന് പിന്നിൽ കണ്ണ് നനയിക്കുന്ന ഒരു സംഭവമുണ്ട് .

Also Read ”ഞാൻ ഈ ലോകത്ത് നിന്ന് പോയാലും നമ്മളെപ്പറ്റി ഓർക്കാൻ ഒരു നാല് പേരുണ്ടെങ്കിൽ

മൃഗങ്ങളുടെ കരച്ചിലിൽ ഹൃദയം നോവുന്നവർക്ക് എന്തേ കർഷകന്റെ കരച്ചിലിൽ മനസ് നോവാത്തത് ?

0
കൃഷിയെ സ്നേഹിക്കുന്ന ഒരു കർഷകനും സഹിക്കാനാവില്ല ആ ദൃശ്യം

”കൃഷി കൊണ്ട് ജീവിക്കുന്നവരാണ് ഞങ്ങൾ കര്‍ഷകര്‍. അല്ലാതെ മഴയത്ത് കുടയും ചൂടി നിന്ന് ചെടിക്ക് വെള്ളമൊഴിക്കുന്ന ഫോട്ടോ എടുത്തു പരിസ്ഥിതി ദിനത്തില്‍ ഫേസ്ബുക്കില്‍ ഇട്ട് ലൈക്ക് വാങ്ങിക്കൂട്ടുന്നവരല്ല.”

പറയുന്നത് മലയോര ജില്ലയിലെ ഒരു കർഷകൻ. കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങൾ കർഷകനുണ്ടാക്കുന്ന ദുരിതങ്ങളെപ്പറ്റി സോഷ്യൽ മീഡിയയിൽ അദ്ദേഹം പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വൈറലായിരുന്നു. മലയോരമേഖലയിലെ മുഴുവൻ കർഷകരുടെയും സങ്കടങ്ങളും ആവലാതികളുമായിരുന്നു ആ കുറിപ്പിൽ . ഫേസ്ബുക്കിൽ ആ കൃഷിക്കാരൻ ഇങ്ങനെ എഴുതി:

മലയോര ജില്ലയിൽ വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് എന്റെ വീട് . പ്രിയ മൃഗ സ്നേഹികളോട് എനിക്ക് ചോദിക്കാൻ ചില ചോദ്യങ്ങളുണ്ട്. നിങ്ങൾ എറുമാടം കണ്ടിട്ടുണ്ടോ? ആ ഏറുമാടത്തിൽ രാത്രി ഉറങ്ങാതെ, കൃഷി നശിപ്പിക്കാൻ വരുന്ന വന്യമൃഗങ്ങളെ കാത്തിരിക്കുന്ന കർഷകരെ കണ്ടിട്ടുണ്ടോ? വേണ്ട, അവരുടെ ജീവിതാനുഭവങ്ങളിൽ ഏതെങ്കിലും ഒന്നിനെപ്പറ്റി കേട്ടിട്ടുണ്ടോ? വായിച്ചിട്ടുണ്ടോ? അറിഞ്ഞിട്ടുണ്ടോ ?

Also Read ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും:

കാടിന് നടുവിൽ സർക്കാർ പട്ടയം തന്ന ഒരേക്കർ ഭൂമി എനിക്കും ഉണ്ട്. ആനയും പന്നിയും ഇറങ്ങുന്ന സ്ഥലം ആണത്. അവിടെ ഞങ്ങൾ ചെയ്യുന്നത് കൃഷി ആണ്. കൃഷിയെന്നു വച്ചാൽ അത് കഞ്ചാവ് കൃഷി അല്ല . സർക്കാർ അംഗീകരിച്ചിരിക്കുന്ന കൃഷി. തെങ്ങ്, കമുക്, വാഴ, കപ്പ തുടങ്ങി മിക്കവാറും കർഷകർ ചെയ്യുന്ന നിയമവിധേയമായ കൃഷി. അന്നന്നത്തെ ആഹാരത്തിനുവേണ്ടി ഇവിടുത്തെ ഓരോ കർഷകനും ചെയ്യുന്ന കൃഷിയാണ് അത്. ഞങ്ങളുടെ വിയർപ്പാണ് അത്. സ്വന്തം മക്കളെപ്പോലെ ആ കൃഷിയെ ഞങ്ങൾ സ്നേഹിക്കുന്നു.

രാവിലെ എണീറ്റാൽ ഇത്തിരി കട്ടൻ കാപ്പിയും കഴിച്ചിട്ട് ഞങ്ങൾ കർഷകർ നേരെ പോകുന്നത് കൃഷി സ്ഥലത്തേക്കാണ്. വെള്ളവും വളവും നൽകി, ഓരോദിവസവും നോക്കി നോക്കിയിരിക്കും ആ കൃഷിയിൽ നിന്ന് വിളവെടുക്കാൻ. അതെടുത്തിട്ടുവേണം ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ആഹാരം ഉണ്ടാക്കി കൊടുക്കാൻ . അത് വിറ്റിട്ടുവേണം ഭാര്യക്ക് നല്ല വസ്ത്രം വാങ്ങിക്കൊടുക്കാൻ. കുട്ടികളുടെ ഫീസുകൊടുക്കണമെങ്കിൽ അതിൽ നിന്നു ലാഭം എന്തെങ്കിലും കിട്ടണം.

Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!

പാകമായി ഒരുനാൾ വിളവെടുക്കാൻ ചെല്ലുമ്പോൾ ആനയും പന്നിയും കുരങ്ങനും വന്നു കൃഷി നശിപ്പിച്ചിട്ടു പോയാൽ സഹിക്കാൻ പറ്റുമോ ഒരു കർഷകന് ? കൃഷിയെ സ്നേഹിക്കുന്ന ഒരു കർഷകനും സഹിക്കാനാവില്ല ആ ദൃശ്യം. നിങ്ങൾ പറയുന്ന മാർഗങ്ങൾ പരീക്ഷിച്ചാൽ ഒന്നും കൃഷി നശിപ്പിക്കാൻ വരുന്ന മൃഗങ്ങൾ മടങ്ങി പോകില്ല.

മൃഗ സ്നേഹം ഇല്ലാത്തതുകൊണ്ടൊന്നുമല്ല കൃഷി നശിപ്പിക്കാൻ വരുന്ന വന്യമൃഗങ്ങളെ ഞങ്ങൾ തുരത്തുന്നത്. തുരത്തിയില്ലെങ്കിൽ പട്ടിണിയിലാകും സാറുമ്മാരെ ഞങ്ങളുടെ കുട്ടികൾ. ഞങ്ങൾക്കും ഉണ്ട് മൃഗസ്നേഹം . ഞങ്ങളുടെ വീട്ടിലുമുണ്ട് പശുവും ആടും പട്ടിയും പൂച്ചയുമൊക്കെ. മക്കളെപ്പോലെയാണ് ഞങ്ങൾ അവയെ സ്നേഹിക്കുന്നതും പരിപാലിക്കുന്നതും .

Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

മൃഗസ്നേഹം എന്നത് മൃഗസ്നേഹികൾ ട്രയിനിംഗ് നൽകി പഠിപ്പിച്ചെടുക്കുന്ന സ്നേഹം അല്ല.! ഞങ്ങളുടെ ഒക്കെ വീട്ടിൽ വളർത്തുന്ന പട്ടിയെ വന്ന് ഒന്ന് കണ്ട് നോക്കു. അപ്പോൾ നിങ്ങൾക്ക് മനസിലാകും കർഷകന്റെ മൃഗസ്നേഹം എത്ര അധികമെന്ന്. അനുമതി ഇല്ലാതെ നിങ്ങൾ വന്ന് അവന്റെ യജമാനന്റെ ഭൂമിയിൽ ഒന്ന് കയറി കാണിക്കാമോ ? അപ്പോൾ കാണിച്ചുതരും അവൻ അവന്റെ യജമാനനോടുള്ള സ്നേഹം. അതാണ് മൃഗങ്ങളും ഞങ്ങളും തമ്മിലുള്ള സ്നേഹബന്ധം.

കർഷകർ വനം വെട്ടിപ്പിടിച്ചതുകൊണ്ടാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതെന്നു കുറ്റപ്പെടുത്തുന്ന മൃഗസ്നേഹികളോട് ഒരു വാക്ക് . നഗരങ്ങളിലെ മണിമാളികകളിലിരുന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ട് കർഷകന്റെ നെഞ്ചിൽ കുത്തി കളിക്കാതെ നിങ്ങൾ ഈ മലമുകളിലേക്ക് ഒന്ന് കയറിവരൂ, എവിടെയാണ് കൈയേറ്റം എന്ന് ചൂണ്ടിക്കാണിക്കൂ. കയ്യേറ്റം ഉണ്ടെങ്കിൽ കേസ് കൊടുക്കൂ. ഇവിടെ ഒരു സർക്കാരില്ലേ? വനം വകുപ്പും, റെവന്യൂ വകുപ്പും ഇല്ലേ? അതിലുപരി ഒരു നീതിപീഠം ഇല്ലേ ?

കൃഷി കൊണ്ട് ജീവിക്കുന്നവരാണ് ഞങ്ങൾ കര്‍ഷകര്‍. ഒന്നിനെയും ദ്രോഹിക്കുന്നവർ അല്ല. മൃഗങ്ങൾ കാട്ടിൽ ജീവിക്കട്ടെ. നാട്ടിൽ കർഷകർക്ക് അവരുടെ വീടും കുടിയും സംരക്ഷിക്കപ്പെടണം. കൃഷി സംരക്ഷിക്കപ്പെടണം. അതുകൊണ്ട് കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കൂ പ്രിയ മൃഗസ്നേഹികളെ.

Also Read 36 വർഷമായി കട്ടിൽ ചുമന്നു ജീവിക്കുന്നു എഴുപത്താറു വയസുള്ള അശോകൻ

Also Read ”ഗിന്നസ് ബുക്കിലെ ഏറ്റവും നീളം കൂടിയ തെറി ഒരു ക്രിസ്ത്യാനിയുടേതാണ്.”

Also Read സെല്‍ഫി എടുക്കുന്നതിനിടെ 200 അടി താഴ്ചയിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

Also Read മിന്നും മിന്നാ മിന്നി മിന്നി മിന്നി പൊന്നുംമുത്തായി

Also Read ഇല്ലാത്ത നിയമത്തിൽ ജാമ്യം പോലും നിഷേധിക്കപ്പെട്ട് ആ പാവം ആറുമാസം ജയിലിൽ കിടന്നു

ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!

0
ഭാര്യാഭർത്താക്കന്മാർ പരസ്പരം കൊടുക്കേണ്ട ചില സ്നേഹങ്ങളുണ്ട്

ഭർത്താവ് ഭാര്യക്ക് കൊടുക്കേണ്ട ചില സ്നേഹങ്ങളൊക്കെയുണ്ട്. ഇടയ്ക്കിടെ അപ്പനെപ്പോലെ വഴക്ക് പറയണം. തിരുത്തണം. അപ്പനെപ്പോലെ എല്ലാം കരുതിക്കൊടുക്കണം. ആങ്ങളെയെപ്പോലെ അവളെ സംരക്ഷിക്കണം. കാമുകനെപ്പോലെ അവളെ സന്തോഷിപ്പിക്കണം . ഭർത്താവിനെപ്പോലെ ദേഹം മാന്യമായിട്ട് പങ്കുവയ്ക്കണം. ഒരു മകനെപ്പോലെ അവളോടൊപ്പം വെറുതെ കിടന്നു വിളയണം.

അതുപോലെ ഒരു ഭാര്യയും ചിലതൊക്കെ ചെയ്യണം. അമ്മയെപ്പോലെ എല്ലാം ഒരുക്കണം. ഭർത്താവിനൊരു തെറ്റ് പറ്റിയാൽ തിരുത്തിക്കണം. ഭർത്താവിന് കരുതൽ കൊടുക്കണം. ഒരു പെങ്ങളെപ്പോലെ ഭർത്താവിനെ ഓർത്ത് അഭിമാനിക്കണം. ഒരു കാമുകിയെപ്പോലെ ഭർത്താവിനെ സന്തോഷിപ്പിക്കണം. ഒരു ഭാര്യയെപ്പോലെ മടികൂടാതെ ആരോഗ്യം ഉള്ളിടത്തോളം കാലം ശരീരം പങ്കുവയ്ക്കണം. ഒരു മോളെപ്പോലെ കളി തമാശകൾ നടത്തണം .

Also Read വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ്. കാരണം അറിയാമോ?

പ്രായമാകുമ്പോൾ ചില സ്ത്രീകൾ പറയും നമുക്ക് ഇനികളി തമാശകളൊന്നും വേണ്ട, വയസ് അറുപതായില്ലേ എന്ന്. അതൊക്കെയാണ് വിവരം കെട്ട ദാമ്പത്യം എന്ന് പറയുന്നത്. അതുപോലെ ചില ഭർത്താക്കന്മാരുണ്ട്. പകൽ മുഴുവൻ പൂരപ്പാട്ട് . രാത്രി മുഴുവൻ പുന്നാരിപ്പ്. അവൻ കെട്ടിയവനാണ് എന്നത് ശരി. പക്ഷെ ഒരു ഭർത്താവ് ആയിട്ടില്ല അവൻ.

പകൽ മുഴുവൻ ഭാര്യയുടെ വീട്ടുകാരെ കുറ്റം പറച്ചിലാണ്. നിന്റെ അപ്പൻ ഓക്കൻ. നിന്റെ ആങ്ങള വട്ടൻ . നിന്റെ അനിയത്തി ഭ്രാന്തി. കുടുംബം മൊത്തം ഊളന്മാര്. ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. രാത്രി പത്തരയാകുമ്പോൾ പൊന്നെ തേനേ പാലെ മോളേ കൂടെ കിടക്കാൻ വാന്ന് വിളിക്കും. അങ്ങനെയുള്ള ശാരീരിക ബന്ധം കൊണ്ടൊന്നും ഒരു സ്ത്രീക്കും സന്തോഷമോ സംതൃപ്തിയോ കിട്ടില്ല. അത് ഭർത്താക്കന്മാർ മനസിലാക്കണം. സ്നേഹത്തിൽ നിന്ന് ഉരുത്തിരിയുന്ന ശാരീരിക ബന്ധം കൊണ്ടേ സ്ത്രീയെ സന്തോഷിപ്പിക്കാൻ കഴിയൂ.

Also Read ചില വീടുകൾ ബ്യൂട്ടി പാർലറുകളാണ് !

ബ്ലൂഫിലിം കാണാൻ നിർബന്ധിക്കുന്നതും, ഭാര്യയ്ക്ക് അറപ്പുളവാക്കുന്ന വിധത്തിൽ ലൈംഗികവേഴ്ച്ചയ്ക്ക് നിർബന്ധിക്കുന്നതുമൊന്നും മാന്യതയുള്ള ഒരു ഭർത്താവിന് ചേർന്നതല്ല. ലൈംഗിക ബന്ധത്തിന് ഭർത്താവിന്റെ ഇഷ്ടം മാത്രം നോക്കിയാൽ പോരാ, ഭാര്യയുടെ ഇഷ്ടം കൂടി നോക്കണം. എങ്കിലേ ആ ഭാര്യക്ക് ഭർത്താവിനോട് സ്നേഹവും ബഹുമാനവുമൊക്കെ തോന്നുകയുള്ളൂ.

ഇനി ഒരു ഭാര്യയാണെങ്കിലോ? ഭർത്താവിന് ആഗ്രഹമുള്ളപ്പോഴൊക്കെ ശരീരം പങ്കുവയ്ക്കാൻ മനസ് കാണിക്കണം. അതിനു പ്രായമൊരു തടസ്സമാകരുത്. ചില സ്ത്രീകൾ എന്നോട് പറഞ്ഞിട്ടുണ്ട് , എന്റെ അച്ചാ എനിക്ക് പ്രായം 60 വയസ് . കെട്ടിയവന് 62 . ഓ എന്റെ അച്ചാ 62 വയസായിട്ടും ആ മനുഷ്യന് ഇപ്പോഴും ഒരു മണാ കുണാ കുണാ മണാ ഏർപ്പാടാ അച്ചാന്ന് . സ്ത്രീകളുടെ ഓർമ്മ പത്തോ അറുപതോ വയസു കഴിഞ്ഞാൽ പിന്നെ ശാരീരികബന്ധങ്ങൾ പാടില്ലെന്നാണ്. സ്ത്രീകൾ ഒരുകാര്യം ഓർത്തുകൊള്ളണം . ആണുങ്ങളെ സംബന്ധിച്ചിടത്തോളം ലൈംഗിക വികാരം എത്ര വയസുവരെ ഉണ്ടെന്നു ചോദിച്ചാൽ ഞാൻ പറയുന്നതാണ് കണക്ക്. മരിച്ചുകഴിഞ്ഞു അഞ്ചു മിനിട്ടുകൂടി കാണും . ഇത് ഭാര്യമാർ മനസിലാക്കിയില്ലെങ്കിൽ കുടുംബം തകരും .

Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത് 

ചില സ്ത്രീകളുണ്ട് . അവർക്ക് തിങ്കളാഴ്ച സകല പുണ്യാളന്മാരുടെ ദിവസം. ചൊവ്വാഴ്ച അന്തോണീസ് പുണ്യാളന്റെ ദിവസം. ബുധൻ യൗസേപ്പ് പിതാവിന്റെ ദിവസം . വ്യാഴാഴ്‌ച കാവൽ മാലാഖാമാർക്കുള്ള ദിവസം. വെള്ളിയാഴ്ച ചീത്ത ദിവസം. ശനിയാഴ്ച കന്യാമറിയത്തിന്റെ ദിവസം. ഞായറാഴ്ച അവധിദിവസം. പിന്നെ ഭർത്താവിനുള്ള ദിവസം ഏതാണ്? സ്ത്രീകൾ അങ്ങനെ തുടങ്ങുമ്പോഴാണ് ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകുന്നത് . അത് ഭാര്യമാർ ഓർത്തുകൊള്ളണം.

കാപ്പിപ്പൊടിയച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രഭാഷണം കേൾക്കുക . വീഡിയോ കാണുക .

Also Read ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”

Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും

Also Read നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി പാലായിലെ ഭാസ്കരൻ കർത്താ