പൊതുവെ പുരുഷന്മാരില്‍ കാണുന്നുന്ന രോഗമാണ് വൻകുടലിലെ കാന്‍സര്‍. ഈ കാന്‍സറിനെ കോളന്‍ കാന്‍സര്‍ എന്നു പറയുന്നു. കോളന്‍ കാന്‍സര്‍ അധികവും പാരമ്പര്യമായി ഉണ്ടാകുന്നതാണ് . കുടുംബത്തില്‍ ആർക്കെങ്കിലും കോളന്‍ കാന്‍സര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും മറ്റ് അംഗങ്ങളെല്ലാം പരിശോധന നടത്തുന്നത് നന്നായിരിക്കും . ഇപ്പോഴത്തെ ജീവിത ശൈലിയും ഭക്ഷണ ക്രമങ്ങളുമാണ് മറ്റൊരു കാരണം . പുകവലി, മദ്യപാനം എന്നിവയൊക്കെ ഈ രോഗം വരാൻ കാരണമാണ് . റെഡ്‌മീറ്റ് കൂടുതൽ കഴിക്കുന്നതും ഈ രോഗം വരാൻ കാരണമായേക്കാം.
തുടക്കത്തിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ല . വന്‍കുടലിനുള്ളിലെ ഭിത്തിയിലാണ് കോളന്‍ കാന്‍സര്‍ ബാധിക്കുന്നത്. കുടലിലോ മലാശയത്തിലോ മുഴകൾ അഥവാ പോളിപ്പുകൾ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം. കൊളോണോസ്കോപ്പി നടത്തിയാല്‍ തുടക്കത്തിലേ കണ്ടുപിടിച്ചു പോളിപ്പുകള്‍ നീക്കം ചെയ്യാന്‍ സാധിക്കും.
പെട്ടെന്ന് തടി കുറയുന്നത് , മലബന്ധം , മലത്തില്‍ രക്തം , മലത്തിനു നിറം മാറ്റം, അടിവയറ്റില്‍ വേദന, കൂടെക്കൂടെ മലശോധനക്കുള്ള തോന്നല്‍ , കുറേശെ മാത്രം മലം പോകുന്ന അവസ്ഥ തുടങ്ങിയവ അനുഭവപ്പെടുന്നു എങ്കിൽ ഡോക്ടറെകാണണം . നീണ്ടു നില്‍ക്കുന്ന ശാരീരിക ക്ഷീണവും വൻകുടലിലെ കാന്‍സറിന്റെ ലക്ഷണമാകാം . ഈ ലക്ഷണങ്ങളുള്ള ഭൂരിപക്ഷം പേര്‍ക്കും കാന്‍സര്‍ ഉണ്ടാവണമെന്നില്ല. ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും 50 പിന്നിട്ടവർ രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപരിശോധന നടത്തുന്നത് നല്ലതാണ്.
കൊളണോസ്‌കോപ്പി പരിശോധനയിലൂടെ ഡോക്ടര്‍ക്ക് കുടലിന്റെയും മലദ്വാരത്തിന്റെയും അകവശത്ത് മുഴകളുണ്ടോ എന്നറിയാം . മലദ്വാരത്തിലൂടെ കാമറ ഘടിപ്പിച്ച പ്രത്യേക ട്യൂബ് കടത്തിയുള്ള പരിശോധനയാണ് ഇത് . കുടലിലെ തകരാറുകള്‍ എളുപ്പം കണ്ടെത്താന്‍ ഇത് സഹായിക്കുന്നു. മുഴകൾ ഉണ്ടെങ്കിൽ അവ എടുത്ത് ബിയോപ്സിക്ക് അയച്ചാല്‍ കാൻസറാണോ എന്ന് അറിയാൻ പറ്റും. വന്‍കുടലില്‍ പോളിപ്പുള്ളവരിൽ അഞ്ചുശതമാനം പേരിൽ മാത്രമാണ് കാന്‍സറിന് സാധ്യതയുള്ളൂ.
ശസ്ത്രക്രിയയാണ് ഈ കാൻസറിനുള്ള പ്രധാന ചികിത്സ. രോഗബാധയുള്ള കുടൽ ഭാഗം മുറിച്ചു കളഞ്ഞു ബാക്കിയുള്ളവ തമ്മില്‍ ബന്ധിപ്പിക്കുന്നു. ലാപ്പറോസ്‌കോപ്പി സർജറി ചെയ്യാം .
തുടക്കത്തിലാണെങ്കിൽ ശസ്ത്രക്രിയയോടെ കാൻസർ പൂര്‍ണമായും മാറ്റാം . കുടലിന്റെ ഉള്‍ഭാഗത്തു അർബുദം പടര്‍ന്നിട്ടുണ്ടെങ്കില്‍ ‘കീമോതെറാപ്പി’ യോ ‘റേഡിയോ തെറാപ്പി’ യോ വേണ്ടിവരും.
ഭക്ഷണത്തിൽ കൂടുതല്‍ വെളുത്തുള്ളി ഉപയോഗിക്കുന്നതും കുടല്‍ കാന്‍സറിനെ തടയാനുള്ള മാര്‍ഗ്ഗമായി പറയാറുണ്ട് .
Read Also ഉപ്പൂറ്റിവേദന മാറ്റാൻ 15 മാർഗങ്ങൾ
Read Also തൈറോയ്‌ഡ് ഹോർമോൺ: 35 സംശയങ്ങളും ഉത്തരങ്ങളും.
Read Also രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം
Read Also മാസ്ക് വച്ച് വ്യായാമം ചെയ്ത വ്യക്തി മരിച്ചെന്ന് കേട്ടല്ലോ?
Read Also അരിയിൽ ആര്‍സെനിക്ക് വിഷം. കപ്പയിൽ സയനൈഡ് വിഷം














































