Home Health പ്രസവവേദന എപ്പോൾ തുടങ്ങും? എങ്ങനെയാണ് അത് പ്രസവവേദനയാണോ എന്ന് തിരിച്ചറിയുക?

പ്രസവവേദന എപ്പോൾ തുടങ്ങും? എങ്ങനെയാണ് അത് പ്രസവവേദനയാണോ എന്ന് തിരിച്ചറിയുക?

10352
0
കുഞ്ഞു കിടക്കുന്ന സ്ഥാനം അനുസരിച്ച് പ്രസവ വേദന ഏറിയും കുറഞ്ഞുമിരിക്കും

പ്രസവവേദന എപ്പോൾ തുടങ്ങും? എങ്ങനെയാണ് അത് പ്രസവവേദനയാണോ എന്ന് തിരിച്ചറിയുക? ആദ്യമായി ഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ഈ സംശയം ഉണ്ടാകുക സ്വാഭാവികം. നിരവധി സ്ത്രീകൾ എന്നോട് ഇത് ചോദിച്ചിട്ടുമുണ്ട്. ഞാൻ അവരോട് പറയാറുണ്ട്, വയറ്റിൽ കിടക്കുന്ന കുഞ്ഞു പുറത്തേക്ക് എപ്പോൾ വരണമെന്ന് തീരുമാനിക്കുന്നുവോ അപ്പോൾ തുടങ്ങും പ്രസവവേദന എന്ന്. പ്രസവവേദന തുടങ്ങുന്നതിന്റെ കൃത്യദിവസമോ സമയമോ പറയാൻ പറ്റില്ല ആർക്കും.

സാധാരണയായി അവസാന മാസമുറ വന്ന ദിവസം മുതൽ ഒൻപതു മാസവും ഒരാഴ്ചയുമാണ് ഗർഭകാലം. അത്രയും നാൾ വരെ കാത്തിരിക്കാൻ ഗർഭിണികൾ തയ്യാറായാൽ 40 ശതമാനം മുതൽ അമ്പതു ശതമാനം വരെ സ്ത്രീകൾക്ക് തനിയെ വേദന തുടങ്ങും. പിന്നെയും ഒരാഴ്ചകൂടി കാത്തിരുന്നാൽ 90 ശതമാനം പെൺകുട്ടികൾക്കും തനിയെ വേദന തുടങ്ങും. നോർമ്മൽ പ്രസവം സാധ്യമാക്കുകയും ചെയ്യും.

Also Read തടികൂടിയാൽ ‘പീരിയഡ്’ പാളും!

എങ്ങനെയാണു പ്രസവവേദന തിരിച്ചറിയുക ? ഗർഭപാത്രം ഘട്ടം ഘട്ടമായി ചുരുങ്ങുന്നതിനനുസരിച്ചു വന്നും പോയും വന്നും പോയും ഉണ്ടാകുന്ന വേദനയാണ് പ്രസവവേദന. അതായത് ഗർഭപാത്രത്തിന്റെ ഉളളിൽനിന്ന് തുടങ്ങി ഗർഭാശയമുഖം കടന്ന് തിരമാല പോലെ പുറത്തേക്ക് വരുന്ന അതികഠിനമായ വേദന.
തീരത്ത് മുട്ടിയതുപോലെ ആ വേദന പെട്ടെന്ന് മാറും. ആദ്യ വേദനയ്ക്ക് ശേഷം പത്തു മിനിറ്റിനുള്ളിൽ അടുത്ത വേദന വരും. വീണ്ടും പത്ത് മിനിറ്റിനുള്ളിൽ അടുത്തത്. അങ്ങനെ തുടങ്ങി വേദനയുടെ ഇടവേള അഞ്ച് മിനിറ്റിലേക്കും അത് പിന്നെ മൂന്നു മിനിറ്റിലേക്കും ഒരു മിനിറ്റിലേക്കുമായി കുറഞ്ഞു കുറഞ്ഞു വരും. അങ്ങനെ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അതു പ്രസവവേദന തന്നെ എന്ന്. തുടക്കത്തിൽ വരുന്ന വേദന മൂന്നോ നാലോ സെക്കൻഡ് കൊണ്ട് അവസാനിക്കുമെങ്കിൽ പ്രസവസമയം അടുക്കുമ്പോഴുണ്ടാകുന്ന വേദന ഏറെ നേരം നിൽക്കും. ഒന്നിനു പിന്നാലെ ഒന്നായി വന്ന് പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് വരും ആ വേദന. വേദന വരുമ്പോൾ മനസിനെയും ശരീരത്തിലെ മസിലുകളെയും പരമാവധി റിലാക്സ് ചെയ്യിക്കുകയാണ് വേണ്ടത്. അതു വേദനയുടെ തീവ്രത കുറയ്ക്കും.

കുഞ്ഞു കിടക്കുന്ന സ്ഥാനം അനുസരിച്ച് പ്രസവ വേദന ഏറിയും കുറഞ്ഞുമിരിക്കും. അമ്മയുടെ നട്ടെല്ലിനു നേരെ തലകീഴായാണ് പ്രസവസമയത്ത് കുഞ്ഞ് കിടക്കേണ്ടത്. പക്ഷേ ചില സന്ദർഭങ്ങളിൽ തലകീഴായി വരാതെയും വരും. കുഞ്ഞ് തിരിഞ്ഞു വരാതിരുന്നാൽ പിന്നെ സിസേറിയൻ തന്നെ ശരണം .

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

പൊക്കിൾ കൊടി കഴുത്തിൽ ചുറ്റി നോർമൽ പ്രസവം സാധ്യമാവുന്നില്ലെങ്കിൽ സിസേറിയൻ നടത്തണം. പ്രസവം നീണ്ടു പോയി കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുന്ന ഘട്ടം വന്നാലും സിസേറിയൻ നടത്തണം. നോർമൽ ആണെങ്കിലും സിസേറിയൻ ആണെങ്കിലും പ്രസവം വേദനാജനകം തന്നെ. പക്ഷേ കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിൽ അലിഞ്ഞുപോകും അതുവരെ സഹിച്ച വേദനകളൊക്കെയും. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാൻസിസിന്റെ ഈ ക്ലാസ്സ് കേൾക്കുക. വീഡിയോ കാണുക

Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

Also Read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

Also Read ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here