കുഞ്ഞിനെ മുല ഊട്ടുക എന്ന ധർമ്മം അമ്മമാർ മറന്നുപോയാൽ പല പ്രശ്നങ്ങളും ഭാവിയിൽ ഉണ്ടാകും . അതിൽ ഒന്നാണ് സ്തനാർബുദം അഥവാ ബ്രസ്റ്റ് കാൻസർ.
ഒരിക്കൽ ഒരു സ്ത്രീ എന്നെ കാണാൻ വന്നിട്ട് ചോദിച്ചു, ഡോക്ടറെ മുലപ്പാൽ നിറുത്താനുള്ള മരുന്ന് വല്ലതും ഉണ്ടോ എന്ന്. എനിക്ക് അതിശയം തോന്നി . സാധാരണ മുലപ്പാൽ ഉണ്ടാകാനുള്ള മരുന്നുണ്ടോന്ന് ചോദിച്ചാണ് സ്ത്രീകൾ വരിക .
Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?
ഞാൻ അവരോട് കാര്യം എന്താണെന്നു ചോദിച്ചു . അവർ പറഞ്ഞു: ”ഞാൻ ഗൾഫിൽനേഴ്സാണ് . എനിക്ക് മൂന്നുമാസത്തെ ലീവേയുള്ളൂ. പ്രസവത്തിന് ഒരുമാസം മുൻപേ നാട്ടിലേക്ക് പോന്നു. പ്രസവം കഴിഞ്ഞു. ഇനി കുഞ്ഞിനെ അമ്മയുടെ കൂടെയാക്കിയിട്ട് ഉടനെ മടങ്ങിപ്പോക്കണം. അതുകൊണ്ട് മുലപ്പാൽ നിറുത്താനുള്ള എന്തെങ്കിലും ഗുളിക തരണം.”
പ്രസവം കഴിഞ്ഞു രണ്ടുമാസമായ കുഞ്ഞിനെ വീട്ടിൽ അമ്മയുടെ കൂടെയാക്കിയിട്ട് ഈ സ്ത്രീ ഗൾഫിലേക്ക് പറക്കുകയാണെന്ന് ചുരുക്കം.
Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!
ഇതാണ് പലയിടത്തും ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് . അമ്മാർ ഒരുകാര്യം ഓർക്കുക. നിങ്ങളുടെ കുഞ്ഞിന് കുറഞ്ഞത് ആറുമാസമെങ്കിലും മുലപ്പാൽ കൊടുക്കാതെ കുഞ്ഞിനെ നാട്ടിലാക്കിയിട്ട് ആരും വിദേശത്തു പോകരുത്. ആറുമാസത്തേക്ക് മുലപ്പാൽ മാത്രമേ കൊടുക്കാവൂ. അതിനു നിവൃത്തിയില്ലെങ്കിൽ ഏറ്റവും കുറഞ്ഞത് നാല് മാസമെങ്കിലും കൊടുക്കണം . വിദേശത്തെന്നല്ല നാട്ടിലാണ് ജോലിയെങ്കിലും ഇത് പാലിക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ കുഞ്ഞിന്റെ അവസ്ഥ പരിതാപകരമാവും. പല അമ്മമാരും ഇത് ശ്രദ്ധിക്കാറില്ല. മുലപ്പാൽ കുടിച്ചുവളരാത്ത കുഞ്ഞുങ്ങൾക്ക് ഭാവിയിൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടകുന്നതായി കണ്ടിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം ?
കുഞ്ഞിന്റെ ആരോഗ്യം മാത്രമല്ല മുലയൂട്ടുന്നതുകൊണ്ടുള്ള പ്രയോജനം. അമ്മമാർക്ക് വരാൻ സാധ്യതയുള്ള ബ്രെസ്റ്റ് കാൻസർ ഒരുപരിധിവരെ ഒഴിവാക്കാനും കഴിയും. എത്ര കാലം മുലയൂട്ടുന്നുവോ അത്രയും കൂടുതൽ ബ്രെസ്റ്റ് കാൻസർ വരാനുള്ള സാധ്യത കുറയും എന്നാണ് ലോകരോഗ്യസംഘടന പറയുന്നത്. പലരും ഇതൊന്നും പറഞ്ഞു മനസിലാക്കി തരാറില്ല.
Also Read പുരോഹിതൻ പരാജയപ്പെട്ട ആ രാത്രിയിൽ…
.
സ്ത്രീകൾക്കുണ്ടാകുന്ന കാൻസറുകളിൽ ഒന്നാം സ്ഥാനത്താണ് ബ്രെസ്റ്റ് കാൻസർ അഥവാ സ്തനാർബുദം .
പന്ത്രണ്ടുശതമാനം സ്ത്രീകൾക്ക് ഈ കാൻസർ വരാൻ സാധ്യതയുണ്ടെന്നാണ് ലോകരോഗ്യ സംഘടനയുടെ കണക്ക് . നാൽപതു വയസിനു മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകളും ദിവസവും തന്റെ സ്തനങ്ങൾ സ്വയം പരിശോന നടത്തേണ്ടതാണ് . വർഷത്തിൽ ഒരിക്കൽ ആശുപത്രിയിൽ പോയി പരിശോധന നടത്തുകയും വേണം . പാരമ്പര്യമായി ഈ രോഗം വരാൻ സാധ്യതയുള്ളവർ ആറുമാസത്തിലൊരിക്കൽ പരിശോധന നടത്തണം .
സ്തനത്തിൽ മുഴയോ തടിപ്പോ മുലക്കണ്ണില്‍ നിന്നും സ്രവങ്ങള്‍ ഒലിക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കാണാൻ മടിക്കരുത് .
Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!
സ്തനാർബുദം തുടക്കത്തിൽ കണ്ടുപിടിച്ചാൽ 90 ശതമാനം ആളുകളിലും എളുപ്പത്തിൽ ചികിൽസിച്ചു ഭേദമാക്കാം. വൈകി കണ്ടുപിടിച്ചവരിൽ ഇരുപത്തഞ്ചു ശതമാനം ആളുകളിൽ മാത്രമേ രോഗം ഭേദമായി കണ്ടിട്ടുള്ളൂ .
സ്തനാര്‍ബുദം കണ്ടുപിടിക്കാനുള്ള മാർഗമാണ് മാമോഗ്രഫി. എക്‌സ് റേ കിരണങ്ങള്‍ സ്തനത്തിലൂടെ കടത്തിവിട്ടുള്ള പരിശോധനയാണ് ഇത്. പ്രായം കുറഞ്ഞവരിൽ സോണോഗ്രഫി പരിശോധനയും നടത്താറുണ്ട് .
Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ:
രോഗം നേരത്തേ കണ്ടുപിടിച്ചാൽ മുഴയും കക്ഷത്തിലെ ഗ്രന്ഥികളും മാത്രം നീക്കം ചെയ്തു പരിഹാരം ഉണ്ടാക്കാം. വൈകിയാൽ സ്തനം മുഴുവനായി നീക്കം ചെയ്യേണ്ടതായി വരും. ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോ തെറാപ്പി, ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് തുടങ്ങിയവയും വേണ്ടി വന്നേക്കാം.
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാൻസിസിന്റെ ഈ പ്രഭാഷണം കേൾക്കുക
Also Read സെല്‍ഫി എടുക്കുന്നതിനിടെ 200 അടി താഴ്ചയിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം!














































