ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കറുവപ്പട്ട, കുടംപുളി എന്നിവയ്‌ക്കൊപ്പം തുളസി, ആടലോടകം, പനികൂര്‍ക്ക, മാവ്, പേര, കറിവേപ്പ് എന്നിവയുടെ ഇലകളും ചേര്‍ത്ത് തിളപ്പിച്ച് അല്‍പം തേയിലപ്പൊടിയും ശര്‍ക്കരയും ചേര്‍ത്താൽ കോവിഡിനെ പ്രതിരോധിക്കാനുള്ള ഒന്നാംതരം ഒരു ചായയായി .
തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ആയുര്‍വേദ ഡോക്ടറായ സിസ്റ്റര്‍ ഡൊണേറ്റ കണ്ടുപിടിച്ചതാണ് ഈ ഔഷധ ചായ. കോവിഡിനെതിരെ പോരാടാൻ ഒരുഗ്രൻ ചായ എന്നാണ് ഈ ചായ കുടിച്ചവർ സാക്ഷ്യപ്പെടുത്തിയത് . ചായയുടെ ഔഷധക്കൂട്ട് തയാറാക്കിയ ഡോ. സിസ്റ്റര്‍ ഡൊണേറ്റയുടെ പേരു ചേർത്ത് ജൂബിലി മിഷൻ ആശുപത്രിയിലെ കാന്റീനിലുള്ളവര്‍ ഇട്ട പേരാണ് “ഡോണാ ചായ” എന്ന് .
Read Also സെല്‍ഫി എടുക്കുന്നതിനിടെ 200 അടി താഴ്ചയിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ജൂബിലി മിഷന്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗത്തിലാണ് ഡോ. സിസ്റ്റര്‍ ഡൊണാറ്റ ഈ ഔഷധ ചായക്കൂട്ടിനെപ്പറ്റി വെളിപ്പെടുത്തിയതും ആദ്യമായി വിതരണം ചെയ്തതും.
മാര്‍ച്ച് പകുതിയോടെ ആശുപത്രി കാന്റീനില്‍ ഈ ചായ പരീക്ഷണാടിസ്ഥാനത്തില്‍ സൗജന്യമായി കൊടുക്കാൻ തുടങ്ങി. അദ്ഭുതകരമായ ഫലസിദ്ധിയെന്നാണ് ”ഡോണ ചായ” കുടിച്ചവരുടെ അനുഭവസാക്ഷ്യം. ഇപ്പോള്‍ ദിവസവും 20 ലിറ്റര്‍ ചായ തയാറാക്കി വിതരണം ചെയ്യുന്നുണ്ട് . കാന്റീന്‍ ജീവനക്കാര്‍ അടക്കം ഇരുന്നൂറോളം പേര്‍ ദിവസവും സ്ഥിരമായി ഈ ചായ കഴിക്കുന്നുണ്ടെന്ന് കാന്റീന്‍ മാനേജര്‍ നെല്‍വിന്‍ സി. ജോണ്‍ പറഞ്ഞു.
Read Also കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും
ഈ ഔഷധ ചായ കോവിഡ് രോഗികളും കഴിച്ചിട്ട് ഫലമപ്രദമെന്നു കണ്ടതോടെ ഇതിന്റെ ഫലസിദ്ധിയെപ്പറ്റി ജൂബിലി മിഷനിലെ റിസേർച്ച് വിഭാഗം ഗവേഷണവും തുടങ്ങിക്കഴിഞ്ഞു. ഡോ. സുപ്രിയ അടിയോടിയും ഡോ. ദീപ്തി വിജയരാഘവനും ഗവേഷണത്തിനുള്ള റിസേര്‍ച്ച് പ്രൊജക്ട് തയ്യാറാക്കി.
തിരുവനന്തപുരം ആയുര്‍വേദ കോളജില്‍നിന്ന് ബിഎഎംഎസ്, എംഡി ബിരുദങ്ങള്‍ നേടി 43 വര്‍ഷമായി ആയുര്‍വേദ ചികില്‍സാ, ഗവേഷണ രംഗത്തു സേവനം ചെയ്യുകയാണ് ഔഷധചായയുടെ കൂട്ട് ഒരുക്കിയ സിസ്റ്റര്‍ ഡൊണാറ്റ.
Read Also ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും
Read Also പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!
Read Also സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!